ജാനകീരാവണൻ 🖤: ഭാഗം 179

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മോനെ..... എന്ത് കിടപ്പാടാ ഇത്.... എണീറ്റെ നീ...." വന്ന നേരം മുതൽ തന്റെ മടിയിൽ കമിഴ്ന്നു കിടക്കുന്ന മകനെ കണ്ട് ആ അമ്മയുടെ ഉള്ളൊന്ന് വിങ്ങി.... ആ അമ്മക്ക് റിയയോട് അന്നേരം ദേഷ്യം തോന്നി.... തന്റെ മകൻ ആദ്യമായി സ്നേഹിച്ചവൾ..... അവന്റെ സ്നേഹം മുഴുവൻ പിടിച്ചു വാങ്ങി അവനെ വിഡ്ഢിയാക്കിയവളെ ആ നിമിഷം അറിയാതെ ആ അമ്മമനസ്സ് ശപിച്ചു പോയി..... ആദ്യകാഴ്ച മുതൽ തോന്നിയിരുന്നു റിയ തന്റെ മകന് ചേർന്നവൾ അല്ലെന്ന്.... പലപ്പോഴും അച്ഛനോടും മകനോടും അത് സൂചിപ്പിക്കുകയും ചെയ്തു.... പക്ഷേ ഇപ്പോഴുള്ള പെൺപിള്ളേർ ഒക്കെ ഇങ്ങനെ ആണെന്ന ന്യായത്തിൽ മൗനം പാലിക്കേണ്ടി വന്നു.... റിയയെ അംഗീകരിക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല..... മകൻ അവൾക്ക് വേണ്ടി വാദിക്കുമ്പോഴും മാനസികമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.... തന്നോടും തന്റെ ഭർത്താവിനോടുമുള്ള അവളുടെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല..... ഭർത്താവിനോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് ചിരിച്ചു തള്ളി..... മകനാണ് അവർക്കെല്ലാം.... അവന്റെ ഇഷ്ടമാണ് അവരുടെയും ഇഷ്ടം....

അത് കൊണ്ട് എതിർക്കാനും തോന്നിയില്ല.... എതിർക്കാതിരുന്നത് വലിയൊരു തെറ്റാണെന്ന് ഇന്ന് ആ സ്ത്രീ തിരിച്ചറിഞ്ഞു.... ആദ്യമേ എതിർത്തിരുന്നെങ്കിൽ തന്റെ മകൻ ഇത്രത്തോളം തകർന്നു പോവില്ലായിരുന്നു എന്നവർ ഓർത്തു.... തന്റെ സാരിയെ നനച്ചുകൊണ്ട് അവന്റെ കണ്ണിൽ നിന്ന് ചുടു കണ്ണീർ ഒഴുകുന്നത് വർധിച്ച ഹൃദയഭാരത്തോടെ അവർ നോക്കിക്കണ്ടു..... ഒരു ആശ്വാസം പകരാൻ എന്നാ പോലെ അമ്മ അവന്റെ മുടിയിഴകൾക്കിടയിലൂടെ തലോടി..... അത് അവന് വലിയൊരു ആശ്വാസമായിരുന്നു..... "മോനെ..... നീ കരയുവാണോ....?" നെറ്റിയിൽ തലോടിക്കൊണ്ട് അവർ തിരക്കി.... അവൻ പെട്ടെന്ന് കണ്ണും മുഖവും ഒക്കെ തുടച്ചു.... അമ്മയുടെ മടിയിൽ തല വെച്ച് മലർന്നു കിടന്നു.... അമ്മയെ നോക്കി ചിരിച്ചു കാണിച്ചു.... ആ മുഖത്തെ വേദന മറക്കാൻ ആ ചിരിക്ക് ആവുമായിരുന്നില്ല.... അമ്മ ഒന്നും മിണ്ടിയില്ല..... അവന്റെ തലയിൽ തഴുകി അങ്ങനെ ഇരുന്നു.... അതവന് ഒരു ആശ്വാസമായിരുന്നു.... അവനും അത് തന്നെയാവും അവനും ആഗ്രഹിച്ചത്..... അന്നത്തോടെ റിയ എന്ന പേര് മനസ്സിൽ നിന്ന് അവൻ വെട്ടി മാറ്റിയിരുന്നു.....

പോക്കറ്റിൽ കിടന്ന ഫോൺ നിർത്താതെ റിങ് ചെയ്തു കൊണ്ടിരുന്നു....അവൻ അത് എടുത്ത് നോക്കി.... റിയയാണ്..... ആ പേര് കണ്ടപ്പോൾ അവൻ കണ്ണുകൾ ഇറുക്കിയടച്ചു.... കണ്ണുകൾ തുറന്ന് കാൾ കട്ടാക്കി ആ നമ്പർ ബ്ലോക്കിലിസ്റ്റിലേക്ക് ഇട്ടുകൊണ്ട് ഫോൺ മാറ്റി വെച്ചു.... അമ്മയുടെ സ്നേഹം നൽകിയ ആശ്വാസത്തിൽ അവൻ സമാധാനത്തോടെ കണ്ണടച്ച് കിടന്നു..... ••••••••••••••••••••••••••••••••••••••••° "എന്താ മാഷേ..... വിജനതയിൽ നോക്കി ഒരു ആലോചന....?" സിറ്റ് ഔട്ടിൽ ഇരുന്ന് പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുന്ന വിക്രത്തിന്റെ അടുത്തായി ചന്ദു സ്ഥാനം പിടിച്ചു.... വിക്രം പുഞ്ചിരിയോടെ അവളെ നോക്കി..... കണ്ണുകൾ അവളുടെ മുഖത്ത് നിന്ന് മാറ്റാതെ അവൻ അതേ നോട്ടം തുടർന്നു.... ചന്ദു മുഖമൊന്നു ചുളിച്ചു.... "എന്തേ... ഇങ്ങനെ നോക്കുന്നെ.... 😅?" അവൾ ചോദിച്ചു.... "ഒന്നുല്ല...." അവൻ കണ്ണ് ചിമ്മിക്കൊണ്ട് നോട്ടം മാറ്റി.... "പിന്നെ.... എങ്ങനെ ഉണ്ടായിരുന്നു എന്റെ സർപ്രൈസ്....?" "കലക്കി.... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.... ഇങ്ങനൊരു സർപ്രൈസ്...." അവൻ ചിരിച്ചു.... "ഇതിന് വേണ്ടി ആയിരുന്നോ.... എന്നോട് ഓരോ കൊനിഷ്ട്ട് ചോദ്യം ആയിട്ട് വന്നേ....?"

അവൻ അവളെ ഉറ്റുനോക്കി.... അവൾ ചിരിച്ചു.... "രാഘവ് ചേട്ടൻ മാര്യേജ് ക്യാൻസൽ ചെയ്തുന്നു വല്യമ്മ പറഞ്ഞു.... ചേട്ടന് നല്ല വിഷമം ഉണ്ട്...." അവൾ സോപാനത്തിലേക്ക് ചാരി ഇരുന്നുകൊണ്ട് നിശ്വസിച്ചു..... "ആ വിവാഹം നടന്നിരുന്നെങ്കിൽ നിന്റെ ഏട്ടൻ ഇതിനേക്കാൾ വിഷമിച്ചേനെ.... ലൈഫ് തന്നെ പോയേനെ.... അതിൽ സമാധാനിക്കാം...."അത് ശരിയാണെന്ന് അവൾക്കും തോന്നി..... "ഇപ്പൊ മനസ്സിൽ എന്താ തോന്നുന്നേ....?" ഒരു കൗതുകം തോന്നി അവൾക്ക് തിരക്കി.... അവൻ അവളെ നോക്കി.... പിന്നെ ചിരിച്ചു..... "അങ്ങനെ ചോദിച്ചാൽ.... എന്താ പറയാ.... ജന്മസാഫല്യം എന്നൊക്കെ പറയില്ലേ.... അത് പോലൊരു സാറ്റിസ്‌ഫാക്ഷൻ...." അവൻ മനസ്സിലുള്ളത് തുറന്ന് പറഞ്ഞു.... "ഒരാൾക്ക് പണി കൊടുക്കുമ്പോ ആദ്യം ആയിട്ടാ ഇത്ര സന്തോഷം തോന്നുന്നേ.... അത്രക്കുണ്ട് അവളുടെ ക്രൂരത....." അത് കേൾക്കവേ അവന്റെ മുഖം മാറി.... "മാഷ് ദേഷ്യപ്പെടുമ്പോ രസം തോന്നുന്നില്ല...." അവനെ ഉറ്റു നോക്കിക്കൊണ്ട് അവൾ അഭിപ്രായപ്പെട്ടു.... അവളുടെ ആ കമന്റിൽ അവന്റെ മുഖത്തെ കടുപ്പം മാറി.... "ആണോ....?"

അവനിൽ കുസൃതി നിറഞ്ഞു.... അവൾ ആണെന്ന മട്ടിൽ തല കുലുക്കി.... അവളുടെ മുഖത്ത് കുറച്ച് നേരം കൂടി അവൻ നോക്കി.... ആ മുഖത്തേക്ക് നോക്കും തോറും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..... മാനസ അല്ലാതെ മറ്റാരും തന്നോടിത് വരെ ഇത്രത്തോളം അടുപ്പം കാണിച്ചിട്ടില്ല.... ഒരു കാലത്ത് നന്ദു അത് കാണിച്ചപ്പോൾ ഒരു സഹോദരബന്ധമാക്കി ഒതുക്കി നിർത്തിയിരുന്നു.... "എന്തേ....?" അവന്റെ നോട്ടം കണ്ട് അവൾ സ്വയം ഒന്ന് നോക്കി.... മുഖത്ത് ഒക്കെ തൊട്ട് നോക്കി.... അത് കണ്ട് അവൻ ചിരിച്ചു.... "താങ്ക്സ് ചന്ദു....."അവൻ ആർദ്രമായി പറഞ്ഞു..... "ഇന്ന് എന്റെ ഈ സന്തോഷത്തിന് കാരണം താനാണ്....." അവൻ കൂട്ടി ചേർത്തു..... "ഇന്നെന്റെ മനസ്സിന് ഇത്തിരി എങ്കിലും ആശ്വാസം പകരാൻ ഈ പ്രതികാരത്തിന് കഴിഞ്ഞിട്ടുണ്ട്....."അവൻ നന്ദിയോടെ അവളോട് പറഞ്ഞു..... "നന്ദി ഒന്നും എനിക്ക് വേണ്ട...."അവൾ പെട്ടെന്ന് പറഞ്ഞു.... "പകരം ഞാൻ പറയുന്നത് എനിക്ക് സാധിച്ചു തരണം....."അവൾ പറയുന്നത് കേട്ട് അവന് സംശയം ആയി.... "രണ്ട് കാര്യങ്ങൾ ഉണ്ട്.... ഒന്നാമത്തെ പറയാം..... സ്നേഹിച്ചു ചതിച്ച റിയക്ക് അർഹിച്ച ശിക്ഷ കൊടുത്തു കഴിഞ്ഞു.... ഇനിയെങ്കിലും ഒരു ദാമ്പദ്യ ജീവിതത്തെ പറ്റി ചിന്തിച്ചൂടെ....?" അവൾ പ്രതീക്ഷയോടെ അവനെ നോക്കി.... അതോടെ അവന്റെ മുഖത്തെ വെളിച്ചവും കെട്ടു.... "എന്തായാലും നന്ദു പുതിയൊരു ജീവിതം തുടങ്ങി....

അതുപോലെ മാഷിനും വേണം ഒരു ലൈഫ്....." അവൾ പറയുന്നത് കേട്ട് അവൻ വിളറിയ ഒരു ചിരി ചിരിച്ചു..... "താനിത് കണ്ടില്ലേ...."അവൻ തന്റെ കാലുകൾ അവൾക്ക് ചൂണ്ടി കാട്ടി..... "നന്ദുവിന്റെ ജീവിതത്തിലേക്ക് ഒരു തിരികെ പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല..... എല്ലാവരെയും പോലെ ജീവിക്കാൻ ഇടക്ക് എനിക്കും തോന്നുന്നുണ്ട്..... ഇപ്പൊ എന്നെ പിന്നോട്ട് വലിക്കുന്നത് എന്റെ ഈ കുറവാണ്.... പിന്നെ എനിക്ക് ഇപ്പൊ പറയാൻ ഒരു ജോലി പോലും ഇല്ല.... ഭാര്യയെ ബുദ്ധിമുട്ടിച്ചു അവൾക്കൊരു ഭാരമായി ജീവിക്കാൻ എനിക്ക് വയ്യടോ.... ഒരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിച്ചിട്ട് എന്തിനാ....?"അവൻ ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി.... അവളും വല്ലാതെയായി..... അവന്റെ ഉള്ളിലെ അപകർഷതാബോധം മാറ്റി എടുക്കാൻ അവൾ എന്തോ പറയാൻ തുടങ്ങിയതും അതിന് മുന്നേ അവൻ അവൾക്ക് നേരെ ഒരു ചോദ്യം എറിഞ്ഞു.... "തനിക്ക് എന്ത് കൊണ്ട് പുതിയൊരു ജീവിതത്തെ പറ്റി ചിന്തിച്ചു കൂടാ....?" ആ ചോദ്യത്തിന് മുന്നിൽ അവൾ നിശബ്ദയായി പോയി..... "എന്താടോ.... ഈ ചോദ്യം കേൾക്കുമ്പോഴൊക്കെ താൻ ഇങ്ങനെ അപ്സെറ്റ് ആവുന്നേ.....

അതിന്റെ അർത്ഥം ഇപ്പോഴും താൻ തന്റെ പാസ്റ്റിനെ ഭയക്കുന്നുണ്ടെന്നല്ലേ.....?" അത് കേട്ട് അവൾ തല ഉയർത്തി അവനെ നോക്കി..... "എന്താടോ ഇത്..... എന്നെ ഉപദേശിക്കുന്ന താൻ തന്നെ ഇങ്ങനെ ആയാലോ.... കഴിഞ്ഞതൊക്കെ മറക്കാനും പുതിയ ലൈഫ് തിരഞ്ഞെടുക്കാനും താനും ധൈര്യം കാണിക്കണം...." അത് കേട്ട് അവൾ ദൂരേക്ക് മിഴികൾ പായിച്ചു.... "മാഷിന് എന്നെ കുറിച്ച് അറിയാഞ്ഞിട്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്..... എന്നെ കുറിച്ച് അറിഞ്ഞാൽ ആരും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കില്ല മാഷേ....."അത് കൂടി കേട്ടപ്പോൾ മനസ്സിൽ മുൻപ് അടക്കി വെച്ച ആഗ്രഹം.... അവളുടെ കഥ കേൾക്കാനുള്ള കൗതുകം വീണ്ടും കൂടി കൂടി വന്നു..... "താൻ എന്തൊക്കെയാ ഈ പറയുന്നേ..... അതിനും മാത്രം എന്താ...." "അതിനും മാത്രം ഉണ്ട് മാഷേ..... എന്റെ ഭൂതകാലം അറിയുന്ന ആരും എന്നോട് അടുക്കാൻ നിൽക്കില്ല.... ചിലപ്പോ മാഷ് പോലും പിന്നീട് ഈ അടുപ്പം കാണിക്കില്ല....."... .തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story