ജാനകീരാവണൻ 🖤: ഭാഗം 181

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കോൺടാക്ട്സിലൂടെ കണ്ണോടിച്ചു..... ഒടുവിൽ കണ്ണുകൾ ആശ്വാസത്തോടെ ഒരു നമ്പറിൽ എത്തി നിന്നു ..... തന്റെ ഏറ്റവും അടുത്ത സുഹൃത്ത്..... അവൾ വേഗം ആ നമ്പറിലേക്ക് കാൾ ചെയ്തു..... റിങ് ചെയ്യുമ്പോ അവൾ അക്ഷമയോടെ നിന്നു .... ചുറ്റും വീക്ഷിച്ചു കൊണ്ട്.... മറുതലക്കൽ കാൾ അറ്റൻഡ് ചെയ്തതും റിയ വെപ്രാളത്തോടെ തന്റെ സാഹചര്യം പറഞ്ഞു മനസ്സിലാക്കി.... കുറച്ചു നേരം അവൾ ആലോചിച്ചു നിന്നുകൊണ്ട് മറുപടി പറഞ്ഞു..... "നീ വീടിന് മുന്നിൽ തന്നെ നിൽക്ക്.... ഈ സമയത്ത് റോഡിലേക്ക് ഒന്നും ഇറങ്ങി നിൽക്കണ്ട.... ഞാൻ ഇപ്പൊ എത്താം...." ആ മറുപടി റിയയിൽ ആശ്വാസം പടർത്തി..... അവൾ വാക്കുകൾ കൊണ്ട് നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കവേ റിയയെ അവൾ ആശ്വസിപ്പിച്ചു..... കഴുത്തോളം മുങ്ങിയ റിയക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു അവൾ.....

അത് ഓർക്കവേ റിയയുടെ കണ്ണുകൾ നിറഞ്ഞു.... ഫോൺ ബാഗിലേക്ക് വെച്ചുകൊണ്ട് തിരികെ ഗേറ്റിന് മുന്നിൽ വന്ന് നിന്നു..... എന്തുകൊണ്ടോ തിരിഞ്ഞു നോക്കാൻ അവൾക്ക് തോന്നിയില്ല.... അത്രത്തോളം വാശി തോന്നി... മകളാണെന്ന് പോലും ഓർക്കാതെ തന്നെ പുറത്താക്കിയ അച്ഛനോട്.... അച്ഛനെ എതിർക്കാതിരുന്ന അമ്മയോട്.... തന്നെ പുറത്താക്കുന്നതും നോക്കി കൈയും കെട്ടി നിന്ന ഏട്ടനോട്..... എല്ലാവരോടും അവൾക്ക് അമർഷം തോന്നി..... ഒരു അര മണിക്കൂറോളം അവളവിടെ നിന്നു..... ചുറ്റുപാടുള്ള വീടുകളിൽ നിന്ന് സംസാരങ്ങളും വെളിച്ചവും ഒക്കെ അവൾ ശ്രദ്ധിച്ചിരുന്നു.... പല വീടുകളുടെയും ഡോറുകൾ തുറന്ന് കിടക്കുന്നത് അവളിൽ ആശ്വാസം പടർത്തി..... ഇന്നേവരെ ഈ സമയത്ത് തനിച് പുറത്തിറങ്ങിയിട്ടില്ല.... അതിന്റെ ഭയം അവളുടെ മുഖത്തുണ്ടായിരുന്നു.....

എന്നാൽ ഇതേ സമയം ലൈറ്റ് കെടുത്തി ബാൽക്കണിയിൽ നിന്ന് അച്ഛൻ ആ മകളെ വീക്ഷിക്കുന്നുണ്ടായിരുന്നു..... പ്രിയ സുഹൃത്തിന്റെ കാറിൽ കയറി പോകുന്ന മകളെ നോക്കി നിൽക്കവേ അയാളുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു..... എത്ര വാശി കാണിച്ചാലും മകളല്ലേ.... ഇരുട്ട് മൂടിയിട്ടും അവളവിടെ നിൽക്കുന്നത് കണ്ടപ്പോൾ തിരിച്ചു വിളിച്ചാലോ എന്നൊരു ചിന്ത അയാളിൽ ഉദിച്ചിരുന്നു.... മനസ്സിൽ തോന്നിയ സിംപതിയെ സ്വയം അടക്കി പിടിച്ചു കൊണ്ടയാൾ മാറി നിന്ന് അവളെ വീക്ഷിക്കുകയായിരുന്നു..... അയാൾക്കറിയാമായിരുന്നു.... ഒടുവിൽ അവൾ ഇത് തന്നെ ചെയ്യുമെന്ന്.... റിയ പോയി കഴിഞ്ഞാണ് അയാൾ അകത്തേക്ക് കയറിയത്.... റൂമിലേക്ക് ചെന്നപ്പോൾ തന്നെ ഭാര്യ നിലത്ത് കിടപ്പുണ്ട്..... "നീയെന്തിനാ നിലത്ത് കിടക്കുന്നെ....?" അയാൾ നെറ്റി ചുളിച്ചു....

. അവരൊന്നും മിണ്ടിയില്ല.... "നിന്നോടാ ഞാനീ ചോദിച്ചത്...."അയാളുടെ സ്വരം അല്പം കടുത്തു.... "എന്റെ മോളെ തെരുവിൽ ഇറക്കി വിട്ടിട്ട് എനിക്കീ പട്ടു മെത്തയിൽ സുഗിച്ചു കിടക്കണ്ട...." അവർ ഒരു തരം വാശിയോടെ പറഞ്ഞു.... അതിന് മറുപടി ഒന്നും പറയാതെ എങ്കിൽ ആയിക്കോട്ടെ എന്ന മട്ടിൽ അയാൾ അവരെ മറി കടന്ന് ബെഡിലേക്ക് കയറി കിടന്നു..... അയാളുടെ ആ പ്രവർത്തിയിൽ അരിശം തോന്നി അവർ തലയണയിൽ മുഖം അമർത്തി അത് നിയന്ത്രിച്ചു.... അന്ന് ബെഡിൽ കിടക്കുമ്പോൾ അയാളുടെ ചിന്തകളെ ഭരിച്ചത് ഒരേ ഒരു മുഖമായിരുന്നു.... ശിവകാമിയുടെ..... •••••••••••••••••••••••••••••••••••••••° ജിത്തുവിന്റെയും ഭരത്തിന്റെയും കല്യാണത്തിരക്കുകൾ ഒക്കെ ആയി ദിവസങ്ങൾ അതിവേഗം കടന്നു പോയി..... വിവാഹത്തിന് ഡ്രസ്സും ഗോൾഡും ഒക്കെ എടുക്കാൻ ഉള്ള സമയം കൃത്യമായി ഭംഗിയായും അവർ ഉപയോഗിച്ചു....

അച്ഛമ്മയുടെ ആഗ്രഹപ്രകാരം രണ്ട് വിവാഹവും തറവാട്ടിൽ നടത്താമെന്നാണ് തീരുമാനം..... മൂർത്തിയുടെ തറവാട് ആയത് കൊണ്ട് ഭരത്തിന്റെ മുത്തശ്ശൻ കുറച്ച് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മകളുടെ വാക്കിനു മുന്നിൽ അദ്ദേഹം സമ്മതം മൂളി..... അദ്ദേഹം ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറി മകൾക്കൊപ്പം സമാധാനപരമായ ഒരു ജീവിതം നയിക്കുന്നു.... ഇനി ആ അച്ഛന്റെയും മകളുടെയും ലോകം ഭരത് ആണ്.... അവനിലൂടെ അവന്റെ പുതിയ സഹോദരങ്ങളും അവർക്ക് പ്രീയപ്പെട്ടവരാണ്..... മറ്റൊന്നും കൊണ്ടല്ല..... തന്റെ മകളെ പോലെ ചതിക്കപ്പെട്ട പല നിഷ്കളങ്കരായ സ്ത്രീകളുടെയും ബാക്കിയാണ് അവർ എന്ന നിലയിൽ ഭരത്തിന്റെ മുത്തശ്ശനു അവരെ ഒക്കെ വലിയ കാര്യമാണ്.... വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് വികാസും മാനസയും അവിടേക്ക് തിരിച്ചത്....

വിക്രത്തെ ചന്ദുവിനെ ഏൽപ്പിച്ചു അവളെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ വികാസ് വിക്രത്തെ കൂടെ കൂട്ടി.... വിക്രത്തിന് കുറേശെ ഭേദമായി വരുന്നുണ്ടെങ്കിലും ചെറിയ കൈ സഹായം ഇപ്പോഴും ആവശ്യമുണ്ട്.... ഒറ്റക്ക് നിന്നോളാമെന്ന് പറഞ്ഞ ചന്ദുവിനെ മാനസ കുറേ നിർബന്ധിച്ചു.... പരിചയമില്ലാത്തിടത്ത് വരാനുള്ള അവളുടെ വിമ്മിഷ്ടം മനസ്സിലാക്കി വിക്രവും വികാസും അവളെ നിർബന്ധിച്ചു ക്ഷണിച്ചു..... അത് തന്റെ കുടുംബമാണെന്നും താനാണ് നിന്നെ ക്ഷണിക്കുന്നതെന്നും പറഞ്ഞ് മാനസ തന്നെ അവളുടെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു..... പിന്നീട് അവളും കൂടുതൽ എതിർക്കാൻ പോയില്ല..... ഫ്രണ്ട് സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് വിക്രം ബാക്ക് സീറ്റിലാണ് ഇരുന്നത്.... അവനൊപ്പം ചന്ദുവും കയറി.... അവളുടെ താല്പര്യം ഇല്ലായ്മ അവന് പെട്ടെന്ന് തന്നെ മനസ്സിലായി.... വിക്രം അവളെ നോക്കി ചിരിച്ചു.....

"താൻ ചുമ്മാ ശോകം ആവാതെ.... അവിടെ ജാനിയും ഇളയും ഒക്കെ ഇല്ലേ.... തനിക്കവിടെ ഒറ്റപ്പെടൽ ഒന്നും ഫീൽ ചെയ്യില്ല...."മനസ്സ് വായിച്ചത് പോലുള്ള അവന്റെ പറച്ചിൽ കേട്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.... കുറച്ചധികം ദൂരം ഉള്ളത് കൊണ്ടും തലേ ദിവസത്തെ ഉറക്കം ശരിയാവാത്തത് കൊണ്ടും വിക്രം വിശാലമായി സീറ്റിൽ ചാരി ഇരുന്ന് ഒന്ന് മയങ്ങി..... മയക്കത്തിനിടയിൽ അവന്റെ തല ചരിഞ്ഞു ചരിഞ്ഞു ചന്ദുവിന്റെ തോളിലായി സ്ഥാനം പിടിച്ചു .... പുറത്തേക്ക് നോക്കി ഇരുന്ന ചന്ദു പെട്ടെന്ന് ഒന്ന് ഞെട്ടി അങ്ങോട്ട് നോക്കി ..... അവനെ കണ്ടതും ചെറു ചിരിയോടെ അവൾ അവനെ നേരെ ഇരുത്തി..... കുറേ കഴിഞ്ഞു വീണ്ടും ഉറക്കത്തിൽ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു.... അവന്റെ മുഖത്തെ ക്ഷീണവും അവന്റെ ഉറക്കവും കണ്ടപ്പോൾ ശല്യപ്പെടുത്താൻ അവൾക്ക് മനസ്സ് വന്നില്ല...

. ഒരിക്കൽ കൂടി അവനെ മാറ്റി ഇരുത്താൻ അവൾ മെനക്കെട്ടില്ല..... സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് മെല്ലെ കണ്ണുകൾ അടച്ചു..... മുന്നിലെ മിററിലൂടെ മാനസ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.... വികാസ് അങ്ങനൊരു താല്പര്യം പറഞ്ഞതിന് ശേഷം അവരെ ഒരുമിച്ച് കാണുമ്പോഴൊക്കെ അവരെ വാച്ച് ചെയ്യുന്നത് മാനസക്ക് ഇപ്പൊ ഒരു ശീലമാണ്..... അവരുടെ ആ ഇരുപ്പിൽ മനസ്സ് തുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ വികാസിനെ തോണ്ടി.... അവൻ നോക്കിയപ്പോൾ അവൾ മിററിലേക്ക് കണ്ണ് കാണിച്ചു.... കാർ ഒന്ന് സ്ലോ ചെയ്തുകൊണ്ട് വികാസ് മിററിലേക്ക് നോക്കി... ആ കാഴ്ചയിൽ പുഞ്ചിരിക്കപ്പുറം നെഞ്ചിൽ ഒരു ആശ്വാസമാണ് അവന് തോന്നിയത്.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story