ജാനകീരാവണൻ 🖤: ഭാഗം 183

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

നാളെയാണ് ജിത്തുവിന്റെയും ഭരത്തിന്റെയും വിവാഹം..... ഭരത്തും ആമിയും അവരുടെ കുടുംബങ്ങളും ഒക്കെ തറവാട്ടിൽ ഒത്തു കൂടി.... ആമിയും കുടുംബവും തങ്ങുന്നത് ജാനിയുടെ വീട്ടിലാണ്.... ഉള്ള സൗകര്യങ്ങളിൽ അവരൊക്കെ അവിടെ അഡ്ജസ്റ്റ് ചെയ്തു..... സൗകര്യക്കുറവ് കൊണ്ടും ഉത്നാടൻ ഗ്രാമം ആയത് കൊണ്ടും ബന്ധുക്കൾ നാളെയെ എത്തുള്ളു.... ദൂരെ നിന്ന് വരുന്നവർ സിറ്റിയിൽ വന്ന് ഹോട്ടൽ റൂമുകളിൽ ആണ് തങ്ങുന്നത്..... അവരെ എല്ലാവരെയും താമസിപ്പിക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല.... യുവയുടെ കുടുംബവും ആരവും അമ്മയും വിവാഹത്തിന് ഒരുമിച്ചു ഏതാമെന്നാണ് പറഞ്ഞത്.... ആമിയുടെ വിവാഹമായത് കൊണ്ട് അഭിയും എത്താമെന്ന് പറഞ്ഞിരുന്നു.... (അഭി എന്ന അഭിരാമി.... ആമിയുടെ കസിൻ..... നന്ദുവും ജാനിയും ആമിയും അഭിയും ഭരത്തും ഒക്കെ ഒരുമിച്ച് പഠിച്ച ഫ്രണ്ട്സ് ) തലേന്ന് എല്ലാവരും തിരക്കുകളിലാണ്..... റാവണും യുവയും മനുവുമാണ് മേൽനോട്ടം ഒക്കെ.... അത് കൊണ്ട് അവർക്ക് നിന്ന് തിരിയാൻ സമയം ഇല്ല.....

ചന്ദു ഇളക്ക് മെഹന്ദി ഇട്ടു കൊടുക്കുന്നത് കണ്ട് ജെനിയും അവളുടെ അടുത്ത് കൈയും നീട്ടി ചെന്നു.... ചന്ദു ചിരിച്ച് കൊണ്ട് മനോഹരമായി അവൾക്ക് മെഹന്ദി ഇട്ട് കൊടുത്തു.... അവളുടെ പെർഫെക്ഷൻ കണ്ട് ഓരോരുത്തരായി വന്ന് തുടങ്ങി..... മാനസക്ക് ഇടുമ്പോഴാണ് വികാസിനൊപ്പം വിക്രം അങ്ങോട്ട് വന്നത്.... അവനിപ്പോ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല നടക്കാൻ.... എങ്കിലും ചെറിയൊരു സപ്പോർട്ട് ആവശ്യം ഉണ്ട്..... വോക്കിങ് സ്റ്റിക്ക് ഊന്നി ഒരു കൈ വികാസിന്റെ തോളിലും ഇട്ടാണ് അവന്റെ വരവ്..... അവിടുത്തെ ഒരുക്കങ്ങളൊക്കെ ഒന്ന് കാണാൻ വന്നതാണ്.... ഒപ്പം ചന്ദുവിന്റെ അവസ്ഥയും അറിയണം.... അവൾ മാനസയോട് കഥ പറഞ്ഞ് മെഹന്ദി ഇടുന്നത് കണ്ട് അവന്റെ മനസ്സൊന്നു തണുത്തു.... വന്നതിൽ പിന്നെ ഇപ്പോഴാണ് ഒന്ന് കാണുന്നത്.... അവൾ ഒറ്റപ്പെടുമോന്ന് ചെറിയൊരു ആശങ്ക അവനുണ്ടായിരുന്നു..... അവന്റെ നോട്ടം കണ്ട് വികാസ് ചന്ദുവിന്റെ അടുത്ത് തന്നെ അവനെ കൊണ്ട് പോയി ഇരുത്തി.... അവിടെ ആണേൽ മുഴുവൻ പെൺ പട.... അവന് ആകെ വല്ലാതെ ആയി....

ശാരദയുടെ ബന്ധത്തിലെ ചില പെൺകുട്ടികളൊക്കെ ഉണ്ടായിരുന്നു.... അവൻ വികാസിനെ നോക്കി കണ്ണുരുട്ടി.... പിടിച്ചു എണീപ്പിക്കാൻ അവൻ കണ്ണ് കാണിച്ചു.... അവൻ കാണാത്ത ഭാവത്തിൽ മാനസയുടെ കൈയിൽ ചന്ദു വരക്കുന്നതും നോക്കി നിന്നു..... അവരെ ഒക്കെ കണ്ടിട്ടാവണം അവരൊക്കെ ഓരോരുത്തരായി എണീറ്റു പോയി.... ഇപ്പൊ അവിടെ ചന്ദുവും ജെനിയും മാനസയും മാത്രമാണുള്ളത്..... അന്നേരം വിക്രം ഒന്ന് കംഫർട് ആയി..... അവൻ ചന്ദുവിന്റെ കഴിവ് കണ്ട് ഞെട്ടാതിരുന്നില്ല.... "ഉഫ്.... Excellent...." അവന് പറയാതിരിക്കാൻ കഴിഞ്ഞില്ല.... "തനിക്ക് ഇങ്ങനൊരു കഴിവും ഉണ്ടായിരുന്നോ....?" അവൻ അതിലേക്ക് നോക്കിക്കൊണ്ട് തിരക്കി.... അവൾ പുഞ്ചിരിച്ചു.... "ചന്ദു ചേച്ചി ആള് പുലിയാ.... ദേ ഇത് കണ്ടോ...."ജെനി സ്വന്തം കൈകൾ നീട്ടിക്കൊണ്ട് വിക്രത്തോട് പറഞ്ഞു.... വിക്രം ഭയങ്കരം എന്നാ മട്ടിൽ ഒരു നോട്ടമെറിഞ്ഞു..... ചന്ദുവിനും സന്തോഷം തോന്നി..... "എന്താണ് ചന്ദു.... ഇവിടൊക്കെ ഇഷ്ടായോ....?" വികാസാണ് ചോദിച്ചത്.... അവൾ അതേയെന്ന് തലയാട്ടി.....

അച്ഛൻ അമ്മ അനിയത്തി ഇതൊക്കെ ഒരു പ്രത്യേക ഫീൽ ആണെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു..... ആ നിമിഷം അവൾ സ്വന്തം അമ്മയെ ഒന്ന് ഓർത്തു.... ആ ഓർമയിൽ അവളുടെ മുഖമൊന്നു വാടി.... അത് വിക്രം ശ്രദ്ധിച്ചിരുന്നു.... "എന്താ ചന്ദു....? മുഖം വല്ലാതിരിക്കുന്നെ....?" അവൻ രഹസ്യത്തിൽ അവളോട് തിരക്കി..... അവളൊന്നും മിണ്ടാതെ കണ്ണ് ചിമ്മി കാണിച്ചു.... അതിൽ അവൻ തൃപ്തനായിരുന്നില്ല.... "ചന്ദു.... എനിക്കും ഇട്ട് തരുവോ....?" വിക്രം വീണ്ടും ചോദിക്കാൻ തുടങ്ങുമ്പോഴാണ് നന്ദു അവിടേക്ക് വരുന്നത്.... അതോടെ വിക്രത്തിന്റെ വായടഞ്ഞു.... അവൻ അവളെ നോക്കി.... അവളും അപ്പോഴാണ് അവനെ കാണുന്നത്.... നന്ദു നോക്കിയതും വിക്രത്തിന് ആകെ ഒരു പരവേശം.... അവൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു..... വിക്രത്തിനെ കണ്ടത് കൊണ്ടാവാം അവൾ പതിയെ അകത്തേക്ക് തന്നെ പോയി.... അവൾ പോയി കഴിഞ്ഞതും അവൻ അവൾ പോയ ഭാഗത്തേക്ക് നോക്കി.... ഇതൊക്കെ ചന്ദു കാണുന്നുണ്ടായിരുന്നു..... അവൾക്ക് പാവം തോന്നി അവന്റെ അവസ്ഥയിൽ....

ചന്ദു നോക്കുന്നത് കണ്ടതും വിക്രം ചിരിച്ചുകൊണ്ട് മാനസയുടെ കൈയിലേക്ക് നോക്കി ഇരുന്നു.... ••••••••••••••••••••••••••••••••••••••••° രാത്രി ആളെണ്ണം കൂടുതലായത് കൊണ്ട് ഒരു മുറിയിൽ മൂന്നും നാലും പേർക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.... അതോടെ റാവണും ജാനിയും രണ്ടിടത്തായി.... ചന്ദുവും ജാനിയും ആമിയും ജെനിയും ആയിരുന്നു ഒരു മുറിയിൽ..... ചന്ദു ആമിയോട് വലുതായിട്ട് ഒന്നും അടുത്തിട്ടില്ലെങ്കിലും ആവശ്യത്തിനൊക്കെ സംസാരിക്കുന്നുണ്ട്..... അന്ന് ഒരുപാട് വൈകിയാണ് അവരൊക്കെ കിടന്നത്.... ജാനിക്ക് ആണേൽ ഉറക്കം വരുന്നില്ല.... ഇന്ന് റാവണിനെ അധികം കാണാനും കിട്ടിയില്ല.... അത് കൊണ്ട് ആകെ മൊത്തം നിരാശയിലാണ് അവൾ കിടന്നത്.... അവസാനം ഉറക്കം വരില്ലെന്നായപ്പോൾ അവൾ രണ്ടും കല്പ്പിച്ചു എണീറ്റു നടന്നു.... ഹാളിൽ മനു സോഫയിൽ കിടന്ന് ഫോണിൽ സംസാരിക്കുന്നുണ്ട്.... അവന്റെ സംസാരത്തിൽ നിന്ന് ഇലയോടാണെന്ന് അവൾക്ക് മനസ്സിലായി.... യുവ അപ്പുറത്തേക്ക് പോയി കാണുമെന്ന് ഓർത്തുകൊണ്ട് അവൾ ഹാള് മൊത്തം ഒന്ന് കണ്ണോടിച്ചു കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി....

സിറ്റ് ഔട്ടിൽ ചാരു കസേരയിൽ അപ്പ ഇരിപ്പുണ്ട്..... ഉമ്മറപ്പടിയിൽ ഫോണിൽ തോണ്ടി റാവണും.... അവനെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം വീണത്..... "മോള് ഉറങ്ങിയില്ലേ....?" അവളെ കണ്ടതേ ജനകൻ തിരക്കി.... അന്നേരം തന്നെ റാവൺ തിരിഞ്ഞു നോക്കി.... അവളാണെന്ന് കണ്ടതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞി ചിരി മൊട്ടിട്ടു.... "ഇല്ലപ്പേ.... ഉറക്കം വന്നില്ല...."അവനിൽ നിന്ന് നോട്ടം പിൻവലിച്ചു അവൾ ജനകനോട് പറഞ്ഞു.... വീണ്ടും കണ്ണുകൾ അവനെ തേടി പോയി.... അത് കണ്ടിട്ടാവണം ജനകൻ ചെറു ചിരിയോടെ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി.... ശേഷം വീടിനു മുന്നിൽ ഉയർന്നു നിൽക്കുന്ന പന്തലിലേക്ക് നടന്നു.... എല്ലാം ഒന്ന് കൂടി നോക്കി ഉറപ്പ് വരുത്താൻ എന്ന മട്ടിൽ അദ്ദേഹം സ്ഥലം ഒഴിഞ്ഞു കൊടുത്തു.... ജാനി അത് കണ്ട് ഉമ്മറപ്പടിയിൽ വന്നിരുന്നു.... ഫോണിൽ തോണ്ടി ഇരിക്കുന്ന റാവണിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.... അവന്റെ കൈയിൽ മുഖം ചേർത്തിരുന്നു..... റാവൺ ഒന്ന് തിരിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ മുത്തി....

അവൾ അവന്റെ കൈയിൽ ചുറ്റി പിടിച്ചുകൊണ്ടു തോളിലേക്ക് തല ചായ്ച്ചിരുന്നു.... "നീ എന്താ ഉറങ്ങാതിരുന്നേ....?" അവൻ ഫോൺ പോക്കറ്റിലേക്ക് എടുത്ത് വെച്ച് അവളെ അടുത്തേക്ക് ചേർത്തുകൊണ്ട് തിരക്കി.... ഒന്നുമില്ലെന്ന് അവൾ ചുമല് കൂച്ചി.... അവന്റെ കൈ വിട്ടുകൊണ്ട് ആ നെഞ്ചിലേക്ക് അവൾ പതുങ്ങിക്കൂടി.... അവൻ അവളെ പൊതിഞ്ഞു പിടിച്ചു ..... ആ സാമിപ്യം ഇല്ലാതെ അവൾക്ക് പറ്റില്ലെന്നായി ഇപ്പൊ.... കുറച്ച് നേരം അവളെ തലോടി അവനിരുന്നു.... "ഇനി പോയി കിടന്നോ...." അവൻ അവളെ അടർത്തി മാറ്റി... ഇല്ലെന്നവൾ വാശി പിടിച്ചു വീണ്ടും ആ നെഞ്ചിലേക്ക് പതുങ്ങി.... റാവൺ അവളെ വീണ്ടും അടർത്തി മാറ്റി.... "നീ ഉറങ്ങിയില്ലെങ്കിൽ നിന്റെ അപ്പ ദേ അവിടെ തന്നെ നിന്ന് നേരം വെളുപ്പിക്കും...."അവൻ മുറ്റത് നിൽക്കുന്ന ജനകനെ ചൂണ്ടി ശാന്തമായി പറഞ്ഞു.... അവൾ പോകാൻ മടിച്ചുകൊണ്ട് അവനെ നോക്കി.... "ചെല്ല്.... പോയി കിടക്ക്...."അവളുടെ നെറ്റിയിൽ മുത്തി അവൻ സ്നേഹത്തോടെ പറഞ്ഞതും അപ്പയെ ഒന്ന് നോക്കി മുഖവും ചുളിച്ചുകൊണ്ട് മടിയോടെ അവൾ മുറിയിലേക്ക് പോയി..... •••••••••••••••••••••••••••••••••••••••°

രാവിലെ തന്നെ യുവയും കുടുംബവും ആരവും അമ്മയും എത്തിച്ചേർന്നു..... വന്ന സമയം മുതൽ ഗൗരി ജാനിയെ നോക്കിയെങ്കിലും അവളവിടെ ഉണ്ടായിരുന്നില്ല.... അവൾ റാവണിനൊപ്പം പുറത്ത് പോയിരിക്കുകയായിരുന്നു.... പിന്നീട് അച്ഛമ്മ ഒക്കെ അവരെ തറവാട്ടിലേക്ക് ക്ഷണിച്ചതും ഗൗരിയും മബസ്സില്ലാമനസ്സോടെ അവിടേക്ക് പോയി.... എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു ..... തിരക്കുകൾക്കിടയിൽ ജെനിയെ വിളിച്ചു ജനകൻ മുറിയിലേക്ക് പോയി.... പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന മകൾക്ക് വേണ്ട ഉപദേശങ്ങൾ നൽകി.... അവളെ അനുഗ്രഹിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ജാനിയും റാവണും അവിടേക്ക് വരുന്നത്.... ജാനിയുടെ കൈയിൽ ഒരു ജ്വൽ ബോക്സ്‌ ഉണ്ടായിരുന്നു.... അവരുടെ ആ വരവ് കണ്ട് ജനകൻ ഒന്ന് സംശയിച്ചു നിന്നു..... ജാനി വന്ന് ജെനിക്ക് മുന്നിൽ നിന്നു.... അവളെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ചു.... അവളുടെ നെറ്റിയിൽ ഒന്ന് മുത്തി....

"ഇത് പിടിക്ക്...."ജാനി കൈയിൽ ഇരുന്ന ബോക്സ്‌ ജെനിക്ക് നേരെ നീട്ടി.... അവൾ ജനകനെയും ജാനിയെയും മാറി മാറി നോക്കി.... "എന്താ ജാനി ഇത്....?" "ഇത് ഇവൾക്കുള്ള ഞങ്ങളുടെ വിവാഹസമ്മാനമാണ്.... വാങ്ങിക്കോ...." അവൾ അത് ജെനിക്ക് നീട്ടിയതും ജെനി അത് വാങ്ങാൻ മടിച്ചു.... ബോക്സ്‌ കണ്ടപ്പോഴേ അതിൽ എന്താണെന്ന് അവർക്ക് മനസ്സിലായിരുന്നു.... "ഹാ വാങ്ങിക്കോടി...." അവൾ മടിച്ചു നിൽക്കുന്നത് കണ്ട് ജാനി അത് അവളുടെ കൈയിലേക്ക് വെച്ചുകൊണ്ട് തുറന്ന് കാണിച്ചു.... ആഭരണങ്ങൾ കണ്ട് ജനകൻ ദയനീയമായി അവരെ നോക്കി.... "ഇഷ്ടായോ നിനക്ക്.... ഞാൻ ഒരൂഹം വെച്ചാ ഇതൊക്കെ സെലക്ട്‌ ചെയ്തത്.... കൊള്ളാവോ...." അവൾ ആകാംക്ഷയോടെ ജെനിയെ നോക്കി.... "എന്താ മോളെ ഇത്... ഇവൾക്കുള്ളതൊക്കെ ഞാൻ വാങ്ങിയാരുന്നല്ലോ.... പിന്നെ എന്തിനാ ഇത്രേമൊക്കെ വാങ്ങാൻ നിന്നത്....?" ജനകന് ആകെ ഒരു സങ്കടം..... റാവൺ അവർക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു കഴിഞ്ഞു.... അത് കൊണ്ട് അത് സ്വീകരിക്കാൻ ജനകൻ ഒന്ന് മടിച്ചു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story