ജാനകീരാവണൻ 🖤: ഭാഗം 184

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇഷ്ടായോ നിനക്ക്.... ഞാൻ ഒരൂഹം വെച്ചാ ഇതൊക്കെ സെലക്ട്‌ ചെയ്തത്.... കൊള്ളാവോ......" അവൾ ആകാംക്ഷയോടെ ജെനിയെ നോക്കി.... "എന്താ മോളെ ഇത്... ഇവൾക്കുള്ളതൊക്കെ ഞാൻ വാങ്ങിയാരുന്നല്ലോ.... പിന്നെ എന്തിനാ ഇത്രേമൊക്കെ വാങ്ങാൻ നിന്നത്....?" ജനകന് ആകെ ഒരു സങ്കടം..... റാവൺ അവർക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു കഴിഞ്ഞു.... അത് കൊണ്ട് അത് സ്വീകരിക്കാൻ ജനകൻ ഒന്ന് മടിച്ചു.... "അപ്പയെന്താ ഒരുമാതിരി അന്യരോട് പറയും പോലെ.... ഞാൻ ഇവളുടെ ചേച്ചി അല്ലേ....?" ജാനിയുടെ മുഖത്ത് സന്തോഷം മാറി പരിഭവം നിറഞ്ഞു..... "അതോ ഞാൻ സ്വന്തം ചേച്ചി അല്ലാത്...." "ജാനി....."അവൾ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ റാവൺ ഗൗരവത്തോടെ അവളെ വിളിച്ചു.... ജാനി ഒന്നും മിണ്ടിയില്ല.... ആ ബോക്സിലേക്ക് നിരാശയോടെ നോക്കി....

ജെനി സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയാതെ വീർപ്പു മുട്ടി.... നാട്ടിൻ പുറത്ത് ഒത്തുകൂടുന്ന ചില പരദൂഷണക്കമ്മിറ്റിയെ ഭയന്നാണ് അവൾ വാങ്ങാൻ മടിച്ചത്.... ഈ വിവാഹത്തിന് വേണ്ടി മാറ്റാരെക്കാളും നെട്ടോട്ടമോടിയത് തന്റെ അപ്പയാണ്..... ഏട്ടൻ സഹായിച്ചിട്ടില്ലെന്നല്ല.... എങ്കിലും അപ്പയുടെ കഷ്ടപ്പാടിനെ ഒന്നുമല്ലാതാക്കിക്കൊണ്ട് ചിലരുടെ കുത്തി പറച്ചിൽ അസഹനീയമാണ്..... വളർത്തു മകളെയും മരുമകനേയും നന്നായി പിഴിഞ്ഞെടുക്കുന്നുണ്ടെന്ന ഏതോ പരിചയക്കാരിയുടെ വാക്കുകളാണ് ഇപ്പോൾ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നത്..... പക്ഷേ ജാനിയുടെ ചോദ്യത്തിൽ അവൾക്ക്നെഞ്ച് നീറി.... സ്വന്തമല്ലെന്ന് ഇന്ന് വരെ തോന്നിയിട്ടില്ല.... മറ്റൊരു ചോരയായി കണ്ട് അകറ്റി നിർത്തിയിട്ടും ഇല്ലാ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ കൂടെപ്പിറപ്പ് തന്നെ ആയിരിക്കും....

എങ്കിലും ചില വാക്കുകൾ മനസ്സിനെ വല്ലാണ്ട് നോവിക്കുന്നുണ്ട്.... "മോള് അങ്ങനെ ഒന്നും ചിന്തിക്കരുത്.... നി എന്റെ പൊന്ന് മോളല്ലേ ..... അപ്പ ഇത് വേണ്ടെന്ന് പറയാൻ വേറെ കാരണങ്ങളുണ്ട് ജാനി ....."അയാൾ അവളുടെ തലയിൽ തഴുകി.... "റാവൺ ഞങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട്.... ഈ വീട്, കട, ജെനിയുടെ പഠിപ്പ്, എന്റെ ബാധ്യതകൾ ഇതിനൊക്കെയായി നല്ലൊരു തുക ഞങ്ങൾക്ക് വേണ്ടി ചിലവാക്കി കഴിഞ്ഞു.... അതിന്റെ കുറ്റബോധം പോലും എനിക്കിത് വരെ മാറിയിട്ടില്ല..... ഇനിയും ഇങ്ങനെ ഓരോന്ന് തന്നാൽ അപ്പ ധർമസങ്കടത്തിൽ ആയിപ്പോകും മോളെ...."അയാൾ സൗമ്യമായി പറഞ്ഞു നിർത്തി.... ജാനിയുടെ മുഖം വാടി.... "പിന്നെ അപ്പക്കൊരു ആഗ്രഹം.... നീ ഇറങ്ങിയത് പോലെ തന്നെ വേണം ജെനിയും ഇറങ്ങാൻ.... അത് സ്വർണത്തിന്റെ തൂക്കത്തിൽ പോലും അതുപോലെ വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ട്....."അയാൾ പറഞ്ഞത് കേട്ട് ജാനിയുടെ കണ്ണ് നിറഞ്ഞു..... "അപ്പാ.... എനിക്കൊരിക്കലും ഇവളെ കാണുമ്പോ സങ്കടം തോന്നില്ല.... ഇവൾ ഏറ്റവും നല്ല രീതിയിൽ ഇറങ്ങുന്നത് കാണാനാ എനിക്കിഷ്ടം....

"ജാനിക്ക് സങ്കടം തോന്നി..... തനിക്ക് അവളോട് അസൂയ തോന്നിയെക്കുമോ എന്ന് അപ്പ ഭയപ്പെടുന്നുണ്ടോ എന്നവൾ ചിന്തിച്ചു പോയി..... "എനിക്കറിയില്ലേ എന്റെ മോളെ.... നീ ഒരിക്കലും അതിൽ സങ്കടപ്പെടില്ല.... എനിക്കറിയാം.... പക്ഷേ ഞാനൊരു അച്ഛനല്ലെടി.... വേർതിരിവ് കാണിക്കാൻ പറ്റില്ല എനിക്ക് ... " അത് കേട്ട് അവൾക്ക് സങ്കടം തോന്നി.... ജാനിയെ തിരക്കി വന്ന ഗൗരിയെ അന്നേരം മാനസ ആ മുറിക്ക് മുന്നിൽ ആക്കി പോയിരുന്നു ..... അവിടെ അരങ്ങേറുന്ന രംഗങ്ങൾക്ക് ഗൗരിയും സാക്ഷിയായിരുന്നു..... "ദേഷ്യവും വിഷമവും ഒന്നും വേണ്ട.... രണ്ട് പേരും ചെന്ന് റെഡി ആവാൻ നോക്ക്...."ജ്വൽ ബോക്സ്‌ അടച്ചു ജാനിയെ ഏൽപ്പിച്ചു കൊണ്ട് ജനകൻ പറഞ്ഞു.... അതോടെ റാവൺ അത് അവളുടെ കൈയിൽ നിന്ന് വാങ്ങി..... "അച്ഛാ...."അവൻ ജനകന്റെ മുന്നിൽ പോയി നിന്ന് വിളിച്ചു..... ആ അഭിസംബോധനയിൽ ജനകന്റെ കണ്ണുകൾ വിടർന്നു..... ഗൗരിയും ഒന്ന് ഞെട്ടി.... കാരണം അദ്ദേഹത്തെ ആദ്യമായാണ് റാവൺ അങ്ങനെ വിളിക്കുന്നത്.....

അവൻ മറ്റാരെയും അങ്ങനെ വിളിച്ചു ആരും കേട്ടിട്ടുമില്ല..... "ഒരു മകൻ എന്ന സ്വാതന്ത്ര്യത്തിലാണ് ഞാൻ അതൊക്കെ ചെയ്തത്.... ഒരു മകനായി എന്നെ കാണുന്നുണ്ടെങ്കിൽ അതൊരു സഹായമായി കാണരുത്.... കുറ്റബോധത്തിന്റെ ആവശ്യവുമില്ല....."അവൻ ശാന്തമായി പറഞ്ഞു..... "ജെനിയും നന്ദുവും എനിക്ക് ഒരുപോലെ ആണ്‌..... ഒരു ഏട്ടൻ അനിയത്തിക്ക് കൊടുക്കുന്ന സമ്മാനം മാത്രമാണ്.... എന്നെ ഏട്ടനായും ഇവളെ ചേച്ചിയായും കാണുന്നുണ്ടെങ്കിൽ അവൾ ഇത് വാങ്ങട്ടെ..... ഇന്ന് ഇടുന്നതും ഇടാത്തതും അവളുടെ ചോയ്സ്.... പക്ഷെ അച്ഛൻ തടയരുത്...."അവന്റെ വാക്കുകൾക്ക് മുന്നിൽ എതിർ പറയാൻ രണ്ട് പേർക്കും കഴിഞ്ഞില്ല..... "ജാനി ...."അവനത് ജാനിയുടെ കൈയിലേക്ക് കൊടുത്തു..... ജാനി അത് ജെനിക്ക് നേരെ നീട്ടി..... "നീയിത് വാങ്ങിയില്ലെങ്കിൽ അതിനർത്ഥം ഞങ്ങൾ നിനക്ക് അന്യരാണെന്നാണ് ജെനി...." ജാനി ഓർമിപ്പിച്ചു.... അവൾ പിന്നെ ആരെയും നോക്കിയില്ല.... അവളത് കൈ നീട്ടി വാങ്ങി.... മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ.... എനിക്ക് വലുത് എന്റെ കുടുംബമാണ്....

എന്നാണ് അവൾ അപ്പോൾ ചിന്തിച്ചത്..... "ഇതൊക്കെ തന്ന് സ്ത്രീധനത്തെ പ്രൊമോട്ട് ചെയ്യുന്നതല്ല..... ഒരു അത്യാവശ്യം വന്നാൽ ആരോടും ചോദിക്കാതെ നിനക്ക് ഉപയോഗിക്കാനുള്ള ഒരു അസറ്റ് ആണിത്....."അവൻ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.... ജനകൻ അപ്പോഴും സന്തോഷത്തിലായിരുന്നു.... ആദ്യമായ്‌ റാവൺ അച്ഛൻ എന്ന് വിളിച്ച സന്തോഷം..... "ജാനിയുടെ അച്ഛനായി ഞാൻ കണ്ടത് അച്ഛനെയാണ്.... എനിക്ക് ഇവളെ കൈ പിടിച്ചു തന്നതും അച്ഛനാണ്.... ഒരു മകന്റെ സ്ഥാനത് എന്നും ഞാൻ ഉണ്ടാവും...."റാവൺ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി..... ഗൗരിയെ കണ്ടതും അവൻ അവിടെ നിന്ന് പോയി.... അവരുടെ മുഖത്ത് കുറ്റബോധവും നഷ്ടബോധവും ഒരുപോലെ നിറഞ്ഞു.... താൻ അനുഭവിക്കേണ്ട സ്നേഹം...... മാറ്റാരോക്കെയോ അനുഭവിച്ചു തീർക്കുന്നു..... ഗൗരിയുടെ ഉള്ളം വിങ്ങി.... ജനകനും ശാരദയും തന്റെ മകളെയും മരുമകനേയും അണച്ച് പിടിക്കാൻ നോക്കുകയാണ്...... തന്നിൽ നിന്ന് തന്റെ മകകെ തട്ടി പറിക്കുകയാണ്..... അവരുടേതാക്കി മാറ്റാൻ ശ്രമിക്കുകയാണ്....

എന്ന് ചിന്തിക്കാനെ ഗൗരിക്ക് അപ്പോഴും കഴിഞ്ഞുള്ളൂ.... ഗൗരിക്ക് അവരോട് ദേഷ്യം തോന്നി.... അസൂയ തോന്നി.... സ്വന്തം മകൾ മറ്റൊരാളെ അമ്മേയെന്ന് വിളിക്കുന്നതും സ്നേഹിക്കുന്നതും അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... അപ്പോഴും അവർ ചിന്തിച്ചിരുന്നില്ല അതൊക്കെ തന്റെ കർമഫലം കാരണമാണെന്ന്.... ••••••••••••••••••••••••••••••••••••••••° "നന്ദൂ..... ഡീ..... അത് ശരി... നീ ഇതുവരെ എണീറ്റില്ലേ...."യുവ ധൃതിയിൽ എന്തോ എടുക്കാൻ വരുമ്പോഴാണ് നന്ദു ഇത് വരെ എണീറ്റില്ലെന്ന് അവൻ കാണുന്നത്..... അവൻ വേഗം തേടി വന്ന വാലറ്റ് എടുത്ത് പോക്കറ്റിലേക്ക് ഇട്ട് നന്ദുവിന് നേരെ പോയി.... അവളുടെ പുതപ്പ് വലിച്ചു താഴ്ത്തി.... "എന്ത് ഉറക്കമാടി ഇത്.... ഇന്ന് നിന്റെ ആങ്ങളമാരുടെ കല്യാമല്ലേ.... ഡീ.... എണീറ്റെ... "അവൻ വിളിക്കുന്നതൊന്നും കാര്യമാക്കാതെ അവൾ ചുരുണ്ട് കൂടി കിടന്നു..... "എടി നിന്നെയല്ലേ ഞാനീ വിളിക്കുന്നെ.... എണീറ്റെ...."യുവ നടുവിൽ കൈയും കുത്തി നിന്ന് അവളോട് പറഞ്ഞു...

അവൾക്ക് ആണേൽ എണീക്കാൻ തോന്നുന്നുമില്ല..... ശരീരമാകെ ഒരു വല്ലായ്മ..... അവൾടെ കിടപ്പ് കണ്ട് യുവ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ട് നോക്കി.... ചെറുതായിട്ട് പണിക്കുന്നുണ്ട്.... പനി വരാൻ പറ്റിയ സമയം..... അവൻ നിശ്വസിച്ചു ..... "വയ്യേ നിനക്ക്...."അവളുടെ അരികിൽ ഇരുന്ന് അവൻ അവളുടെ തലയിൽ തഴുകി.... അവൾ ഒന്ന് മൂളിക്കൊണ്ട് അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു വയറിൽ മുഖം ചേർത്തു വെച്ചു..... "ഇങ്ങനെ കിടന്നാൽ എങ്ങനെയാ.... നീ എണീറ്റ് ഒന്ന് ഫ്രഷ് ആയെ... അപ്പോഴേക്കും ഒരു ഉണർവ് ഒക്കെ കിട്ടും...." യുവ അവളെ എണീപ്പിച്ചു ഇരുത്തി..... ബ്രഷിൽ പേസ്റ്റ് പുരട്ടി അവളെ ഏൽപ്പിച്ചു.... "ഒന്ന് ഫ്രഷ് ആയി വാ.... ഞാൻ ഒരിടം വരെ പോയേച്ചും വരാം.. കുറച്ചു ജോലി ഉണ്ട് ... നി ഇറങ്ങുമ്പോഴേക്കും ഒരു ചൂട് കോഫിയും എടുത്ത് ഇങ്ങ് വന്നേക്കാം...."അവൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ മുത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി..... രണ്ട് വിവാഹങ്ങൾ ഒരുമിച്ച് നടക്കുന്നത് കൊണ്ട് റാവണും മനുവും യുവയും നല്ല ഓട്ടത്തിലാണ് .....

ആമിയുടെയും ഭരത്തിന്റെയും ഒരുപാട് ബന്ധുക്കൾ ഹോട്ടലുകളിലും മറ്റും തങ്ങുന്നുണ്ടല്ലോ..... അവരെ പിക് ചെയ്യലും മറ്റ് ജോലികളും ഒക്കെ ആയി എല്ലാവരും തിരക്കിലായിരുന്നു.... അത് ഓർത്തുകൊണ്ട് നന്ദു ബെഡിലേക്ക് ഒന്ന് നോക്കി.... വീണ്ടും കിടക്കണമെന്നുണ്ട്..... മൂടി പുതച്ചു നല്ലൊരു ഉറക്കം ഉറങ്ങണമെന്നും ഉണ്ട്.... പക്ഷേ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഓർത്തു കൊണ്ടവൾ ബ്രഷുമായി ബാത്‌റൂമിലേക്ക് പോയി..... ബ്രഷിലെ പേസ്റ്റ് നനച്ചുകൊണ്ട് നന്ദു വായിലേക്ക് വെച്ചുകൊണ്ട് ബ്രഷ് ചെയ്യാൻ തുടങ്ങി.... ബ്രഷ് ചെയ്ത് തുടങ്ങിയതും അവൾ നിർത്താതെ ഛർദിച്ചു.... സ്വയം നെഞ്ചിൽ തേച്ചുകൊണ്ട് അവൾ വീണ്ടും വീണ്ടും വാള് വെച്ചു..... അവസാനം തളർച്ചയോടെ ഭിത്തിയിൽ ചാരി നിന്ന് കിതപ്പ് അടക്കി.... •••••••••••••••••••••••••••••••••••••°

തിരക്കുകൾ ഒക്കെ ഒരുവിധം ഒഴിഞ്ഞു റാവണും മനുവും ഡ്രസ്സ്‌ ചെയ്യാനായി പോയി..... അതേസമയം യുവ ഇളയോട് ചോദിച്ചു ചൂട് കോഫി വാങ്ങി മുറിയിലേക്ക് പോയി.... നന്ദു അവിടെ കൂനിക്കൂടി ഇരിപ്പുണ്ട്.... ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ചെയ്തിട്ടാണ് ഇരിപ്പ്.... ഒരുങ്ങിയിട്ടൊന്നും ഇല്ല..... ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി വാടി തളർന്നിരിക്കുന്നവളുടെ അടുത്തായി അവൻ പോയിരുന്നു..... അവളെ നെഞ്ചിലേക്ക് ചാരി ഇരുത്തിക്കൊണ്ട് അവൾക്ക് കോഫി കൊടുത്തു..... "ഒട്ടും വയ്യെടോ....?" അവളുടെ തളർച്ച കണ്ടവൻ ചോദിച്ചു..... അവൾ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കോഫി ചുണ്ടോട് ചേർത്തതും അവൾക്ക് വീണ്ടും വാള് വെക്കാൻ തോന്നിപ്പോയി.... വേഗം അവൾ മുഖം തിരിച്ചു കളഞ്ഞു.... "എന്താടോ.... എന്ത് പറ്റി.....?"......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story