ജാനകീരാവണൻ 🖤: ഭാഗം 187

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഈ വീട് റെന്റിനു കൊടുക്കുമോന്ന് ചോദിച്ചു ജയേട്ടന്റെ അടുത്ത് ഒരു പാർട്ടി വന്നിരുന്നു.... നമ്മളെന്തായാലും ഇവിടെ താമസിക്കുന്നില്ലല്ലോ ഇനി.... അമ്മ അച്ഛനോട് ഒന്ന് സംസാരിച്ചു നോക്ക്...... സമ്മതം ആണെങ്കിൽ നമുക്കതൊക്കെ ഒന്ന് റെഡി ആക്കിയിട്ട് ഇവിടെ നിന്നും പോയേക്കാം ....." അവൻ പറഞ്ഞു തീർന്നതും അവന്റെ ഫോൺ റിങ് ചെയ്തു.... അവൻ ഫോൺ എടുത്ത് നോക്കി.... അൺനോൺ നമ്പർ ആണ്‌.... അവൻ സംശയത്തോടെ അറ്റൻഡ് ചെയ്തു.... "ഹെലോ..... രാഘവ്.... ഞാൻ റിയയാണ്.... പ്ലീസ് രാഘവ് കട്ട്‌ ചെയ്യരുത്...."ആ ശബ്ദം കേട്ടതും അവന്റെ മുഖം മാറി.... "പ്ലീസ് രാഘവ്.... എന്നെ അച്ഛൻ വീട്ടിൽ നിന്ന് ഇറക്കി വിട്ടു.... ഞാനിപ്പോ എന്റെ ഒരു ഫ്രണ്ട്ന്റെ വീട്ടിലാണ്.... പ്ലീസ് രാഘവ് എനിക്ക് രാഘവിനെ ഒന്ന് കാണണം.... പറ്റില്ലാന്ന് മാത്രം പറയരുത്....." അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി....

എന്നാൽ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ തയാറാകാതെ കാൾ കട്ട്‌ ചെയ്തു.... ആ നമ്പറും ബ്ലോക്കിലിസ്റ്റിൽ ഇട്ടുകൊണ്ട് അമ്മയെ നോക്കി..... "റിയാ....." അമ്മയുടെ നോട്ടം കണ്ട് അവൻ പറഞ്ഞു.... ആ പേര് കേട്ട് അമ്മയുടെ മുഖവും മാറി.... "എന്ത് പറഞ്ഞു....?" "അവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന്.... എന്നെ ഒന്ന് കാണണമെന്ന്....."അവൻ അലസമായി പറഞ്ഞു.... അമ്മ അവനെ ഉറ്റുനോക്കി.... "നിനക്ക് സിംപതി തോന്നുന്നുണ്ടോ.....?" സംശയത്തോടെ അവർ തിരക്കി..... "അമ്മയ്ക്ക് അങ്ങനെ തോന്നിയോ.....?" അവൻ നെറ്റി ചുളിച്ചു.... "അങ്ങനെ ഒരു സിംപതി അവൾ അർഹിക്കുന്നുണ്ടോ....?"അവൻ ചോദിച്ചു.... അമ്മ നിശബ്ദയായി അവനെ നോക്കുക മാത്രം ചെയ്തു.... "ഒരിക്കലും ഇല്ല.... അടഞ്ഞ അധ്യായങ്ങൾ വീണ്ടും തുറക്കേണ്ട ആവശ്യമില്ല ...."അതും പറഞ്ഞു അവൻ അമ്മയെ നോക്കി ചിരിച്ചു....

ആ ചിരി കണ്ട് അവരുടെ മനസ്സും നിറഞ്ഞു..... •••••••••••••••••••••••••••••••••••° "എന്ത് പറ്റി റിയാ.....? രാഘവ് എന്ത് പറഞ്ഞു....?" ഫോൺ കൈയിൽ പിടിച്ച് നിരാശയോടെ ഇരിക്കുന്ന റിയയോട് സ്വപ്ന തിരക്കി..... സ്വപ്നയും റിയയും ഒരുമിച്ച് പഠിച്ചവരാണ്..... സ്കൂൾ കാലഘട്ടം കഴിഞ്ഞതോടെ രണ്ട് പേരും രണ്ട് വഴിക്ക് ആയെങ്കിലും ഡിഗ്രി അവസാനവർഷം പ്രതീക്ഷിക്കാതെയാണ് സ്വപ്ന റിയയുടെ കോളേജിലേക്ക് എത്തിപ്പെട്ടത്..... അവിടെ മുതൽ രണ്ട് പേരും നല്ല ആത്മബന്ധത്തിലാണ് കഴിയുന്നത്.... അത് കൊണ്ടാണ് റിയ അത്തരമൊരു സാഹചര്യത്തിൽ സ്വപ്നയെ തന്നെ സഹായത്തിനു വിളിച്ചത്.... "എന്ത് പറയാനാ സ്വപ്ന.... ഈ നമ്പറും ബ്ലോക്ക്‌ ചെയ്തു...."നിരാശയോടെ റിയ അവൾക്ക് ഫോൺ തിരികെ നൽകി.... "ഇനി എന്ത് ചെയ്യും.....?" സ്വപ്ന ഫോൺ വാങ്ങി അവളുടെ അടുത്തിരുന്നു..... "അറിയില്ല സ്വപ്നേ.... കൈയിൽ ആണേൽ അഞ്ചിന്റെ പൈസ ഇല്ല.... അമ്മയും ഏട്ടനും കാൾ എടുക്കുന്നുമില്ല.... അച്ഛൻ വിലക്കിയിട്ടുണ്ടാകും...."അവൾ സങ്കടത്തോടെ ഓർത്തു.....

അവൾ കണ്ണുകൾ അടച്ചു ബെഡിലേക്ക് ചാരി ഇരുന്നു..... അവളുടെ കണ്ണുകൾക്കിടയിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി..... റിയ പറഞ്ഞതൊക്കെ റിയയുടെ അമ്മ ശോഭ കേൾക്കുന്നുണ്ടായിരുന്നു..... അത് കേട്ടതും അവരുടെ മുഖം മാറി.... "സ്വപ്നേ....."അവർ ദേഷ്യത്തിൽ വിളിച്ചതും അവൾ എണീറ്റ് വാതിൽക്കൽ നിന്ന അമ്മയുടെ അടുത്തേക്ക് പോയി.... "എന്താ നിന്റെ ഉദ്ദേശം....?" റിയ കേൾക്കട്ടെ എന്ന മട്ടിൽ തന്നെ അവർ ശബ്ദമുയർത്തി.... "എന്താ അമ്മേ....?" സ്വപ്ന കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ചു.... "നീ ഈ വീട് ഒരു സത്രമാക്കാൻ പോകുവാണോ.....?" ശോഭയുടെ ചോദ്യം കേട്ട് റിയ ഞെട്ടി കണ്ണ് തുറന്നു.... റിയ സ്വപ്നയെ നോക്കി.... സ്വപ്നയുടെ മുഖം വിവർണമായി..... "അമ്മേ....." അവൾ ശാസനയോടെ വിളിച്ചു.... "എന്ത് അമ്മേന്ന്.... എത്ര ദിവസമായി.... ഇനിയും ഇങ്ങനെ എത്ര ദിവസം.... അടുത്ത മാസം നിന്റെ കല്യാണമാണെന്ന് മറക്കണ്ട.... ഗോകുലുമായി നീ ഇവിടെ താമസിക്കുമ്പോൾ ഇവളെ ഇവിടെ നിർത്തുവാണെങ്കിൽ നിന്റെ ലൈഫിനെയാവും അത് ബാധിക്കുക...."

ശോഭയുടെ വാക്കുകൾ കേട്ട് റിയ വല്ലാതെയായി.... തന്റെ കഥകൾ സ്വപ്ന അമ്മയോട് പങ്ക് വെച്ചിരിക്കുന്നു.... തന്റെ കഴിഞ്ഞകാലം വെച്ചാണ് അവരിപ്പോൾ തന്നെ വിലയിരുത്തുന്നത് എന്നവൾക്ക് ബോധ്യമായി.... "അമ്മേ.... അമ്മ ഒന്ന് മിണ്ടാതിരിക്ക്....."സ്വപ്ന ദേഷ്യപ്പെട്ടു.... "എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കുന്നതാണ് എല്ലാവർക്കും നല്ലത്.... വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാതെ അവനവൻ ചിന്തിച്ചു പ്രവർത്തിച്ചാൽ നന്ന്....."ശോഭ റിയയെ നോക്കി അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ മുഖത്തടി വീണത് പോലെ റിയ പകച്ചു നിന്നു.... കഴുത്തിനു പിടിച്ച് പുറത്താക്കുന്നതിന് തുല്യമായിരുന്നു അവൾക്ക് ആ വാക്കുകൾ..... അപമാനഭാരത്താൽ അവളുടെ ശിരസ്സ് കുനിഞ്ഞു പോയി.... അന്നാദ്യമായി കഴിഞ്ഞകാലം കണ്ണുനീരോടെ അവൾ ഓർത്തു.... ആദ്യമായി തന്റെ ദുഷ്പ്രവർത്തികൾ ഓർത്ത് അവളുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു..... "റിയാ.... സോറി..... നീ അമ്മ പറഞ്ഞതൊന്നും കാര്യമാക്കണ്ട...."സ്വപ്നയുടെ മുഖം വിളറി.... റിയ കണ്ണ് തുടച്ച് ചെറു ചിരിയോടെ ബെഡിൽ നിന്നും എണീറ്റു...

. "അതെങ്ങനെയാ സ്വപ്നേ ഞാൻ കാര്യാമാക്കാതെ ഇരിക്കുക....?"ചെറു ചിരിയോടെ തിരക്കിക്കൊണ്ട് അവൾ തന്റെ ബാഗ് എടുത്ത് ബെഡിലേക്ക് വെച്ചു.... ഒന്നും മിണ്ടാതെ അവളുടെ തിങ്സ് ബാഗിലേക്ക് എടുത്തു വെച്ചു..... "റിയാ നീയിത് എന്ത് ചെയ്യാൻ പോവാ..... അമ്മ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്....?" സ്വപ്ന അവളെ തടഞ്ഞു.... റിയ ആ കൈകൾ എടുത്തു മാറ്റി.... "വേണ്ട സ്വപ്ന.... നിന്റെ അമ്മയെ തെറ്റ് പറയാൻ പറ്റില്ല.... ഞാൻ ഇവിടെ വന്ന് താമസിക്കരുതായിരുന്നു.... ഞാൻ ആ സമയത്ത് അത്രക്ക് അങ്ങ് കടന്ന് ചിന്തിച്ചില്ല...."അവൾ പറഞ്ഞു.... "നീ ഈ അവസ്ഥയിൽ എങ്ങോട്ട് പോവും... വേണ്ട റിയാ.... അമ്മയോട് ഞാൻ സംസാരിക്കാം...."സ്വപ്ന അവളുടെ ബാഗ് എടുത്ത് മാറ്റി.... "വേണ്ട.... എനിക്ക് പോകണം സ്വപ്ന..... ഇത്രയും വലിയ ഭൂമിയിൽ എനിക്ക് തല ചായ്ക്കാൻ ഒരിടം ഉണ്ടാവും..." അതും പറഞ്ഞ് അവൾ ഡ്രസ്സ്‌ മാറ്റി ബാഗും പിടിച്ച് വാങ്ങി അവിടെ നിന്നും ഇറങ്ങി.... ഈ ദിവസങ്ങൾ കൊണ്ട് അവൾ ഒരുപാട് ചിന്തിച്ചു....

ഇഷ്ടക്കേടോടെ ഭക്ഷണം വിളമ്പുന്ന ശോഭയും അവളെ കാണുമ്പോൾ സ്വപ്നയെ തുറിച്ചു നോക്കി പോകുന്ന അവളുടെ അച്ഛനെയും ഒക്കെ കാണുമ്പോൾ എന്തോ പോലെ തോന്നുമായിരുന്നു..... ഇന്ന് ശോഭയുടെ നാവിൽ നിന്ന് വീണ വാക്കുകൾ അവർക്ക് തന്നോടുള്ള വിദ്വേഷം റിയക്ക് മനസ്സിലാക്കി കൊടുത്തു.... തന്റെ ചെയ്തികൾ ഒക്കെ അറിഞ്ഞപ്പോൾ തന്നോടുള്ള പെരുമാറ്റം തന്നെ മാറിപ്പോയി.... സ്വപ്നയുടെ വീട്ടിൽ ജീവിച്ച ദിവസങ്ങളിൽ അവൾ അധ്വാനിക്കാതെ ആഹാരം കഴിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയിരുന്നു..... അത് പോലെ പലതും..... അച്ഛന്റെ വില... അമ്മയുടെയും കൂടെപ്പിറപ്പിന്റെയും വില.... അച്ഛന്റെ ദേഷ്യം വാശി എല്ലാം അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..... സ്വപ്നയുടെ വാക്കുകൾക് ചെവി കൊടുക്കാതെ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം അവളെ അലട്ടിയിരുന്നു..... •••••••••••••••••••••••••••••••••••••••° ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ബാക്കി ചടങ്ങുകൾക്കായി ഭരത്തിന്റെയും ആമിയുടെയും ബന്ധുക്കൾ യാത്ര പറഞ്ഞിറങ്ങി.....

അവർ ഇറങ്ങിയ ശേഷമാണ് ജിത്തുവിന്റെ അമ്മ ജെനിക്ക് നില വിളക്ക് കൊടുത്ത് അകത്തേക്ക് സ്വീകരിച്ചത്..... ചടങ്ങുകൾ ഒക്കെ ഒന്ന് ഒതുങ്ങിയതും വികാസിന്റെ നിർബന്ധത്തിന് വഴങ്ങി നന്ദു യുവക്കൊപ്പം ഹോസ്പിറ്റലിലേക്ക് പോയി..... അപ്പോഴും വികാസ് ഉള്ളിലുള്ള സംശയം ആരോടും പങ്ക് വെച്ചില്ല.... ചടങ്ങ് ഒക്കെ കഴിഞ്ഞതും ചന്ദു വിക്രത്തെ തപ്പി ഇറങ്ങി.... നേരത്തെ ഇരുന്ന അതേ ചെയറിൽ തന്നെ ഇരിക്കുന്നവനെ കണ്ട് അവൾ സംശയത്തോടെ അവനരികിലേക്ക് പോയി.... അവൾ അടുത്ത് ചെന്ന് ഇരുന്നിട്ടും അവൻ അറിഞ്ഞിട്ടില്ല..... അവൻ കാര്യമായ ചിന്തയിലാണ്.... കണ്ണിൽ നേരിയ നനവും കാണാം.... അവൾ മുരടനക്കിയതും അവൻ കണ്ണ് തുടച്ച് പെട്ടെന്ന് അവളെ നോക്കി ചിരിച്ചു.... "ആരാന്റെ ഭാര്യെനേം ഓർത്ത് ഇരിക്കുന്നത് അത്ര നല്ല ശീലം ഒന്നും അല്ല...." അവൾ അവനെ ഒന്ന് ഇരുത്തി നോക്കി.... "പറ്റുന്നില്ലടോ.... ചില സമയത്തൊക്കെ പിടി വിട്ട് പോണ്...." അവൻ വേദനയോടെ പറഞ്ഞു... അവൾക്ക് അലിവ് തോന്നി.... "മാഷേ..... നന്ദു ഇപ്പൊ പുതിയ ജീവിതം തുടങ്ങി കഴിഞ്ഞു....

അവൾ സന്തോഷവതിയാണ്..... ഒരു നോട്ടം കൊണ്ട് പോലും ഇനി മാഷ് അവരുടെ ജീവിതത്തിൽ ഒരു കരടായി മാറരുത്...."അവൾ പറഞ്ഞു.... "ഒരിക്കലും ഇല്ല ചന്ദൂ..... ഞാൻ ഒത്തിരി വേദനിപ്പിച്ചതാ അവളെ ..... ഞാൻ കാരണം ഇനി ഒരിക്കലും അവൾ വേദനിക്കേണ്ടി വരില്ല....." "യുവ ജീവിതത്തിലേക്ക് വന്നപ്പോൾ നന്ദു എല്ലാം മറന്നില്ലേ.... അത് പോലെ മാഷിന്റെ ജീവിതത്തിലും ഒരാള് വന്നാൽ തീരാവുന്ന പ്രശ്നമേ മാഷിനുള്ളൂ...."ചന്ദു പറഞ്ഞത് കേട്ട് അവനൊന്ന് ചിരിച്ചു.... "ഈ അവസ്ഥയിൽ ഞാൻ ഇനി ഒരു പെണ്ണിനെ കൂടി കഷ്ടപ്പെടുത്തണോ ചന്ദൂ.... ഒന്ന് നേരെ നിൽക്കാൻ പോലും കഴിവില്ല...."അവൻ തന്റെ കാലിലേക്ക് നോക്കി നിശ്വസിച്ചു..... "അതാണ് പ്രശ്നമെങ്കിൽ നമുക്ക് വഴിയുണ്ടാക്കാം....."അൽപനേരം ചിന്തിച്ചു കൊണ്ടവൾ പറഞ്ഞു..... "എന്ത് വഴി....?" അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു.... "ഇന്നത്തെ കാലത്ത് പല ചികിത്സാരീതികളും ഉണ്ട്.... അലോപ്പതി പരീക്ഷിച്ചിട്ട് കുറെയൊക്കെ മാറ്റം വന്നില്ലേ.... ഇനി നമുക്ക് ആയുർവേദം ഒന്ന് പരീക്ഷിച്ചു നോക്കാം.... എന്ത് പറയുന്നു....

."അവൾ പ്രതീക്ഷയോടെ അവനെ നോക്കി..... "എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല...." അവന്റെ അലസത കണ്ട് അവൾക്ക് ദേഷ്യം വന്നു.... "എന്നാൽ എനിക്ക് നല്ല പ്രതീക്ഷയുണ്ട്..... ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ ഇപ്പൊ എന്താ....?" അവൾ മുഖം വീർപ്പിച്ചു..... "അതൊന്നും വേണ്ടാ.... താനൊന്ന് പോയെ....."അവൻ അവളിൽ നിന്ന് നോട്ടം മാറ്റി.... "ഞാൻ പോയേക്കാം.... ഒരു നല്ല കാര്യം പറഞ്ഞപ്പോൾ എന്നോട് പോവാൻ...."അവൾ മുഖം വീർപ്പിച്ചു പിറു പിറുത്തുകൊണ്ട് അവിടുന്ന് എണീറ്റ് പോയി..... •••••••••••••••••••••••••••••••••••••••••° ഇതേസമയം ഹോസ്പിറ്റലിൽ ടെസ്റ്റ്‌ റിസൾട്ട്‌ അറിഞ്ഞു ഞെട്ടി നിൽക്കുകയായിരുന്ന് നന്ദു..... ഡോക്ടറെ കാബിനു മുന്നിൽ ഇരുന്ന യുവയുടെ അടുത്തേക്ക് എത്താൻ അവൾ കൊതിച്ചു.... അവൾ റിസൾട്ട് കൈയിൽ ഒതുക്കി പിടിച്ച് ധൃതിയിൽ നടന്നു.....

അവളുടെ കണ്ണ് നിറയുന്നുണ്ട്.... ചുണ്ടിൽ ചിരിയും ഉണ്ട്.... ഒട്ടും പ്രതീക്ഷിക്കാതെ കാത്തിരിക്കാതെ കിട്ടിയ സമ്മാനം.... അവൾക്ക് അവനെ കണ്ടാൽ മതിയെന്നായി.... ഓടി അവന് മുന്നിൽ എത്തുമ്പോൾ അവൻ ഫോണിൽ കുമ്പിട്ട് ഇരിപ്പാണ്.... അവൾ അവന്റെ മുന്നിൽ ചെന്ന് നിന്ന് കിതച്ചതും അവൻ തല പൊക്കി അവളെ നോക്കി.... ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് അവൻ എണീറ്റു.... "ഇപ്പൊ എങ്ങനുണ്ട്.... ഡോക്ടർ എന്ത് പറഞ്ഞു....?" ചോദ്യത്തോടൊപ്പം അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.... അവൾ ചുണ്ട് കടിച്ചു പിടിച്ച് വിതുമ്പൽ അടക്കി അവന്റെ കൈ നെറ്റിയിൽ നിന്നും എടുത്ത് അവളുടെ വയറിലേക്ക് ചേർത്തു വെച്ചു..... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യം ഓർത്തുള്ള ആനന്ദകണ്ണുനീർ ആയിരുന്നത്..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story