ജാനകീരാവണൻ 🖤: ഭാഗം 190

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പറ്റില്ല അല്ലേ.....?" അവന്റെ ഇരിപ്പ് കണ്ട് അവൾ തിരക്കി.... ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് ചിന്തിച്ചു കൊണ്ടവൾ ആ കാർഡ് തിരികെ വാങ്ങി പോകാൻ തുനിഞ്ഞു.... അവൾ പോകും മുന്നേ വിക്രം അവളുടെ കൈ പിടിച്ചു നിർത്തി.... അത് അവളുടെ കൈയിൽ നിന്നും വാങ്ങി.... "സമ്മതം.....!"ചെറു ചിരിയോടെ അവൻ പറഞ്ഞു.... അതോടെ അവളുടെ മുഖവും തെളിഞ്ഞു...... •••••••••••••••••••••••••••••••••••••••° ദിവസങ്ങൾ കൊഴിഞ്ഞു പോയി..... ശിവശങ്കർ നാട്ടിലെത്തി..... മകൾ പൂർണമായും നോർമൽ ആയെന്ന് കണ്ട് അവളെ മടക്കി കൊണ്ട് പോകാൻ അദ്ദേഹം തീരുമാനിച്ചു.... അത് എല്ലാവർക്കും വേദനയുള്ള കാര്യമായിരുന്നു.... കാരണം ഇളയുടെ ഒരു പേഷ്യന്റ് ആയിട്ടല്ല ചന്ദുവിനെ അവർ ഓരോരുത്തരും കണ്ടത്... ഒരു കൂടെപ്പിറപ്പായി, അതിനപ്പുറം വിക്രത്തിന്റെ ഇണയായി കാണാനുള്ള ഒരു സ്വാർത്ഥ താല്പര്യവും അവർക്കുണ്ടായിരുന്നു..... പക്ഷേ ഇന്ന് വരെ അവർക്ക് അങ്ങനൊരു ചിന്ത വന്നിട്ടില്ല എന്നത് അവരെ നിരാശയിലാഴ്ത്തി.... മകളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയ അച്ഛനൊപ്പം മകളെ അയക്കാതെ നിവൃത്തി ഇല്ലല്ലോ....

മനസ്സില്ലാ മനസ്സോടെയാണ് അവരെല്ലാം ചന്ദുവിനെ യാത്രയാക്കിയത്..... പോകാൻ നേരം ചികിത്സയുടെ കാര്യം വിക്രത്തെ ഓർമിപ്പിക്കാനും ചന്ദു മറന്നില്ല.... അവൾ പോയതോടെ വീട്ടിൽ ആകെയൊരു ശൂന്യത തോന്നി അവർക്ക്..... എപ്പോഴും ആരുടെയെങ്കിലും ഒക്കെ കൂടെ കാണാം അവളെ.... അതുകൊണ്ട് അവളില്ലായ്മ അവരെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു..... •••••••••••••••••••••••••••••••••••••••° നന്ദൂനുള്ള പാലും കൊടുത്ത് അവളെ റൂമിൽ വിട്ടിട്ടാണ് ജാനി റൂമിലേക്ക് പോയത്..... മാറ്റാരെക്കാളും നന്ദുവിനെ കെയർ ചെയ്യുന്നത് ജാനിയാണ്.... അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ റാവൺ ബാൽക്കണിയിൽ ഉണ്ട്..... അവൾ അവിടേക്ക് ചെന്ന് അവന്റെ ഷോൾഡറിൽ മുഖം അമർത്തി നിന്നു.... അവൻ പുഞ്ചിരിയോടെ അവളുടെ തലയിൽ ചുണ്ട് ചേർത്തു.... ട്രീറ്റ്മെന്റ് നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വാർത്ത തേടി വരാത്ത ദുഃഖം ജാനിക്ക് ആവോളം ഉണ്ടായിരുന്നു.... അപ്പോഴൊക്കെ റാവൺ ആയിരുന്നു അവൾക്ക് ആശ്വാസം.....

ബന്ധുക്കളുടെയും പരിചയക്കാരുടെയും ചോദ്യങ്ങളേക്കാൾ അവളെ അലട്ടിയത് ഒരു കുഞ്ഞെന്ന സ്വപ്നമാണ്..... എന്നിരുന്നാലും അവൾ പ്രതീക്ഷ കൈ വിട്ടിരുന്നില്ല..... ഇന്നല്ലെങ്കിൽ നാളെ തങ്ങൾക്കായി ഒരു പൊന്നോമന തന്റെ ഉദരത്തിൽ പിറവി എടുക്കുമെന്ന് അവൾ വിശ്വസിച്ചു..... അവളിപ്പോൾ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്..... ഗൗരി അവളോട് മിണ്ടാൻ ശ്രമിക്കുമെങ്കിലും ഇപ്പോഴും അവൾ നിന്ന് കൊടുക്കാറില്ല.... അമ്മയോട് ക്ഷമിക്കാൻ അവൾക്കിപ്പോഴും കഴിയുന്നില്ല.... മനസ്സിലെ വിഷമം അവൾ മൗനത്തിലൂടെ തീർക്കും.... മൗനമാണ് അവൾ ഗൗരിക്ക് നൽകിയ ശിക്ഷ..... അവളിന്ന് പൂർണമായും റാവണിലേക്ക് മാത്രമായി ഒതുങ്ങിയിരുന്നു..... ••••••••••••••••••••••••••••••••••••••••° ആറു മാസങ്ങൾക്കു ശേഷം ആശ്രമത്തിൽ..... "എറിയാൽ ഇനിയൊരു മാസം.... അപ്പോഴേക്കും ഈ ബുദ്ധിമുട്ടും അങ്ങ് മാറും.... ഞാൻ പറഞ്ഞില്ലേ തന്നോട്.... ക്ഷമയോടെ പ്രവർത്തിച്ചാൽ ഫലം കിട്ടുക തന്നെ ചെയ്യും...."വോക്കിങ് സ്റ്റിക്കിന്റെ സഹായമില്ലാതെ വേച്ചു വേച്ചു നടക്കുന്ന വിക്രത്തോടായി വൈദ്യൻ പറഞ്ഞു.....

അവൻ അദ്ദേഹത്തെ നോക്കി നന്ദിസൂചകമായി പുഞ്ചിരിച്ചു..... "എന്നാൽ വിക്രം നടന്നോളൂ..... കാണാം...."അതും പറഞ്ഞ് വൈദ്യൻ തിരിഞ്ഞു നടന്നു.... പിന്നിൽ കൈയും കെട്ടി കാവി മുണ്ടും ജുബ്ബയും ധരിച്ചു നടന്ന് പോകുന്നയാളെ നോക്കിക്കൊണ്ട് വിക്രം നടത്തം തുടർന്നു..... കുറച്ച് കഴിഞ്ഞ് അവൻ നടത്തം മതിയാക്കി മുറിയിലേക്ക് തിരികെ പോയി..... ആറു മാസമായി ഇവിടെ..... ഉഴിച്ചിലും പിഴിച്ചിലും പച്ച മരുന്നും ഒക്കെ ആയി പ്രകടമായ മാറ്റം അവനിൽ ഉണ്ടായി..... വികാസ് ഒപ്പം നിൽക്കാമെന്ന് പറഞ്ഞെങ്കിലും അവനത് നിരസിച്ചു..... രോഗികളുടെ കാര്യം നോക്കാൻ അവിടെ പ്രത്യേകം സ്റ്റാഫുകൾ ഉണ്ട്.... അവിടെ സ്റ്റേ ചെയ്യുന്നതാണ് അവിടുത്തെ ചികിത്സാരീതി..... ആർക്കും പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.... എന്നാൽ ചെറിയ മാറ്റങ്ങൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ചന്ദുവിന്റെ വാക്ക് കേട്ടത് നഷ്ടമായിപ്പോയില്ല എന്ന് അവന് തോന്നിയത്.... അങ്ങനെ ഓരോന്ന് ചിന്തിച്ച് അവൻ മുറിയിലേക്ക് പോകുന്ന വഴിക്കാണ് അവന്റെ ഉഴിച്ചിലും പിഴിച്ചിലിനും ഒക്കെ സഹായിക്കുന്ന സ്റ്റാഫ്‌ രേഖ ബാഗൊക്കെ ആയി പോകാൻ ഒരുങ്ങുന്നത് കണ്ടത് ...

അവരെ കണ്ടതും അവനൊന്ന് നിന്നു..... "ആഹ് .... ഞാൻ മുറിയിൽ നോക്കിയിരുന്നു.... നടക്കാൻ പോയതാണെന്ന് മനസ്സിലായി.... ഞാൻ പോകുവാണ് സർ.... "അവൾ ബാഗ് തോളിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു..... "അതെന്ത് പറ്റി പെട്ടെന്ന്.....?" അവൻ തിരക്കി..... "പെട്ടെന്ന് ഒന്നുമല്ല സർ..... ഞാൻ പിഎസ് സി എഴുതുന്നുണ്ടായിരുന്നു..... ജോലി കിട്ടി..... വീട്ടിലെ അവസ്ഥ ഓർത്താണ് ഈ ജോലിക്ക് വന്നത്...."രേഖ പറഞ്ഞു.. അത് നന്നായെന്നും അവനും പറഞ്ഞു.... "എനിക്ക് പകരമുള്ളയാള് നാളെ ജോയിൻ ചെയ്യും.... അപ്പോ ശരി സർ...." അതും പറഞ്ഞ് രേഖ യാത്ര പറഞ്ഞ് പോയി ..... റൂമിൽ എത്തിയപ്പോ ഫോണിൽ ചന്ദുവിന്റെ മിസ്സ്ഡ് കാൾ കണ്ടു..... ചന്ദു പോയതിൽ പിന്നെ ഫോൺ വഴി അവരാ സൗഹൃദം നിലനിർത്തിയിരുന്നു..... കഴിഞ്ഞ മാസമാണ് ശിവശങ്കർ ബിസിനസ് ഒക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് വന്നത്.... ചന്ദുവിനെ ഭദ്രമായ കൈകളിൽ ഏൽപ്പിച്ചു ഇനിയുള്ള കാലം അവർക്കൊപ്പം സമാധാനത്തോടെ കഴിയണമെന്നാണ് പുള്ളിക്ക്.... ആദ്യമൊക്കെ ചന്ദു അതിനെ ശക്തമായി എതിർത്തു.....

മകളെ കുറിച്ചുള്ള ടെൻഷനും ഭയവും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയതോടെ അദ്ദേഹം ക്ഷീണിതനായി..... അമിതമായ ദുഖമോ ടെൻഷനോ അദ്ദേഹത്തിന് താങ്ങാനാവില്ല എന്നൊരു സാഹചര്യം വന്നപ്പോൾ ചന്ദുവിന് അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കേണ്ടി വന്നു..... ഒരിക്കൽ ആ മനസ്സ് വേദനിപ്പിച്ചു താനായി എടുത്ത തീരുമാനം ഓർത്തുള്ള കുറ്റബോധം ഇന്നും ഉണ്ട്.... അതിന്റെ കൂടെ താൻ കാരണം അച്ഛനെന്തെങ്കിലും സംഭവിക്കരുതെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..... ആലോചനകൾ പലതും വരുന്നുണ്ടെങ്കിലും കഥകൾ അറിയുമ്പോൾ എല്ലാവരും ഒഴിഞ്ഞു മാറും.... അത് ശിവശങ്കറിനെ കൂടുതൽ തളർത്തുകയായിരുന്നു..... അങ്ങനെ പലതും ഓർത്തുകൊണ്ട് അവൻ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു..... ചന്ദു അറ്റൻഡ് ചെയ്തയുടനെ പറഞ്ഞത് അടുത്ത വിവാഹവും മുടങ്ങിയ വാർത്തയാണ്..... ഓരോ തവണയും ആ വാർത്ത കേൾക്കുമ്പോൾ വല്യ ദുഃഖം ഒന്നും വിക്രത്തിന് തോന്നാറില്ല.... എങ്കിലും അവൻ അവളെ സമാധാനിപ്പിക്കും.... മറ്റൊന്നുമല്ല അച്ഛനാണ് അവളെ കൂടുതൽ വേദനിപ്പിക്കുന്നത്.....

ഓരോ ആലോചന മുടങ്ങുമ്പോഴും ശിവശങ്കറിന്റെ മനസ്സിനൊപ്പം ശരീരവും തളരുകയായിരുന്നു.... ഒക്കെ കേട്ട് അവൻ ഒരു വിധം അവളെ പറഞ്ഞു സമാധാനിപ്പിച്ചയച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു.... ശേഷം എന്തൊക്കെയോ ഓർത്തുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു..... ••••••••••••••••••••••••••••••••••••••° ഇന്ന് നന്ദുവിന്റെ ഏഴാം മാസത്തിലെ ചടങ്ങാണ്..... മാനസയുടെ പ്രെഗ്നൻസിയിൽ എന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ടായത് കൊണ്ട് 8 മാസം കഴിഞ്ഞപ്പോൾ അവളൊരു പെൺകുഞ്ഞിന് ജന്മം നൽകി..... വികാസ് കുഞ്ഞിന് വൈഗ എന്ന് പേരിട്ടു.... പേര് പോലെ തന്നെ അവൾക്ക് അവരുടെ കുഞ്ഞു വൈഗയുടെ മുഖഛായ ആയിരുന്നു.... ചടങ്ങിന് എല്ലാവരും ഉണ്ട്..... മൂന്ന് മാസം മുൻപ് ആരവും യാമിയുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞിരുന്നു.... ചന്ദുവിന്റെ ചടങ്ങ് കഴിഞ്ഞ് കല്യാണം നടത്താമെന്ന് യുവയുടെ വീട്ടുകാർ തന്നെയാണ് നിർദ്ദേശിച്ചത്..... വരുന്ന ആഴ്ചയിൽ തന്നെയാണ് അവരുടെ വിവാഹം തീരുമാനിച്ചു വെച്ചത്..... അതിനുള്ള ഷോപ്പിങ്ങും മറ്റും നേരത്തെ കഴിഞ്ഞിരുന്നു..... എല്ലാം കൊണ്ടും സന്തോഷം..... എല്ലാവരും സന്തോഷം ആയിട്ട് മുന്നോട്ട് പോവുന്നു... അപ്പോഴും ഒരു നോവായി ഇപ്പോഴും ജാനിയും റാവണും ട്രീറ്റ്മെന്റ് തുടരുന്നുണ്ടായിരുന്നു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story