ജാനകീരാവണൻ 🖤: ഭാഗം 192

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് വിക്രത്തിന് ഒരു പുഞ്ചിരി നൽകി റിയ അവിടെ നിന്നും പോകുമ്പോൾ വിക്രം വലിയൊരു ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോയിരുന്നു.... റിയയെ പിന്നീട് നടക്കാൻ ഇറങ്ങിയപ്പോഴും അവൻ കണ്ടു.... അവിടെ ട്രീട്മെന്റിന് എത്തിയ കുട്ടികളോടും മുതിർന്നവരോടും കളിച്ചും ചിരിച്ചും സ്നേഹത്തോടെയും ഒക്കെ പെരുമാറുന്നവൾ അവനൊരു അത്ഭുതമായി..... ഇങ്ങനൊരു മാറ്റം അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല..... പലപ്പോഴായി തന്നെ അപമാനിച്ചു വിട്ട റിയയെ അവൻ ഓർത്തു.... ആ റിയയുമായി മുന്നിൽ നിൽക്കുന്നവൾക്ക് യാതൊരു സാമ്യവും കണ്ടെത്താൻ അവന് കഴിഞ്ഞില്ല.... അന്ന് വൈകിട്ട് അവൻ അവളുടെ വരവിന് വേണ്ടി വെയിറ്റ് ചെയ്തു..... പ്രതീക്ഷ തെറ്റാതെ വൈകുന്നേരവും അവൾ തന്നെ വന്നു.... അവനൊരു പുഞ്ചിരി നൽകി അവൾ അവനരികിൽ വന്ന് മുട്ട് കുത്തി ഇരുന്നുകൊണ്ട് അവളുടെ ജോലി തുടങ്ങി.... "ആരെ കൊല്ലാനാ ഇപ്പൊ ഈ ഡ്രാമ ഒക്കെ....?" എന്തോ അവന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്....

ചോദ്യം കേട്ട് അവൾ ഒന്നും സ്റ്റക്ക് ആയി നിന്നു..... ശേഷം തലയുയർത്തി അവനെ നോക്കി.... "ഇനി കല്യാണം മുടക്കിയതിന് എന്നോട് റിവഞ്ച് എടുക്കാനുള്ള പ്ലാൻ ആണോ....?" അവൻ വെട്ടി തുറന്ന് ചോദിച്ചു..... അവൾ മറുപടിയായി ഒന്നു ചിരിക്കാൻ ശ്രമിച്ചു..... ശേഷം അവളുടെ ജോലി തുടർന്നു.... "അതോ പുതിയ ഇരയെ നോക്കി വന്നതാണോ.....?" അവന്റെ അടുത്ത ചോദ്യത്തിനും പുഞ്ചിരി ആയിരുന്നു മറുപടി.... അത് അവനെ ഞെട്ടിക്കാതിരുന്നില്ല..... "ഞാൻ കണ്ട റിയ ഇങ്ങനെ അല്ല...."അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... ഇതിനോടകം അവൾ പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.... "ആ റിയ മരിച്ചു സർ.... അതിന്റെ തെളിവാണ് ഞാൻ സാറിന്റെ കാല് പിടിച്ച് ഈ കാൽക്കീഴിൽ ഇങ്ങനെ ഇരിക്കുന്നത്...."അവൾ പുഞ്ചിരി വിടാതെ പറഞ്ഞു.... വിക്രം അവളെ സൂക്ഷിച്ചു നോക്കി.... പഴയ റിയയുടെ അവശേഷിപ്പുകൾ അവളിൽ ഉണ്ടോയെന്ന്.... "പേടിക്കണ്ട.... ആരോടും പക പോക്കാൻ വന്നതല്ല ഞാൻ.... ജീവിക്കാൻ വേണ്ടിയാണ്...."അവന്റെ മനസ്സിലെ സംശയം ദൂരീകരിച്ചുകൊണ്ട് അവൾ വന്ന ജോലി തീർത്തു അവൾ എണീറ്റു....

തിരിഞ്ഞു നടക്കും മുന്നേ അവൾ ആലോചിച്ചു.... മാപ്പ് പറയണോ എന്ന്.... ഒരു മാപ്പ് പറച്ചിലിൽ ഒതുങ്ങുന്ന തെറ്റുകൾ അല്ല തന്റേത് എന്ന ബോധ്യത്തിൽ അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു..... ഒരിക്കൽ ആ കാലിൽ വീഴണമെന്നും മാപ്പ് ഇരക്കണമെന്നും മനസ്സിൽ ഉറപ്പിച്ചതാണെങ്കിൽ കൂടി ഇപ്പൊ ഒരു മാപ്പ് പറച്ചിൽ ഉചിതമല്ലെന്ന് അവൾക്ക് തോന്നി.... അവൾ കാരണം ഉണ്ടായ നഷ്ടങ്ങൾക്ക് ഒരു പരിധി വരെ എങ്കിലും അവൻ ആശ്വാസം കണ്ടെത്താതെ മാപ്പുമായി ചെന്നാൽ ശരിയാവില്ലെന്നവൾ ഓർത്തു.... കൊല്ലാൻ ശ്രമിച്ച കൈകൾ കൂപ്പി അവൾ അവന്റെ നന്മയ്ക്കായി ഈശ്വരനെ വിളിച്ചു തുടങ്ങിയിരുന്നപ്പോൾ..... പിന്നീടുള്ള ദിവസങ്ങളിൽ അവർ തമ്മിൽ സംസാരം ഒന്നും ഉണ്ടാവാറില്ല.... ആദ്യമൊക്കെ വിക്രം കുറേശെ ചൊറിയുമായിരുന്നു.... അവൾ പ്രതികരിക്കാറുമില്ല.... അനന്തനിൽ നിന്നാണ് അവളുടെ അവസ്ഥയൊക്കെ അവൻ അറിയുന്നത്.... തെറ്റുകൾ ഉൾക്കൊണ്ട് പശ്ചാതപിക്കുന്ന മനുഷ്യരോട് വൈരാഗ്യം വെച്ച് പുലർത്തിയിട്ട് കാര്യമില്ലെന്ന് അവനും തോന്നി....

അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അവൾക്ക് കൊടുത്തു.... ഇന്നവൾ സ്വയം ശിക്ഷിക്കുന്നുമുണ്ട്..... അത് കൊണ്ട് പിന്നീട് അവളെ കാണുമ്പോഴൊന്നും കുത്തി പറയാറുമില്ല മിണ്ടാറുമില്ല..... അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു അവളുടെ ജോലി ചെയ്ത് പോവുകയും ചെയ്യും.... എങ്കിലും ഒരു സംഭാഷണം അവർക്കിടയിൽ ഉണ്ടാവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.... റിയ വന്ന കാര്യം ചന്ദു അറിഞ്ഞപ്പോൾ സൂക്ഷിക്കണേ എന്നാണ് അവൾ പറഞ്ഞത്.... അതിന് ശേഷം ദിവസവും ചന്ദു വിളിച്ചു കാര്യങ്ങളൊക്കെ തിരക്കുമായിരുന്നു.... അവൾ കൊടുക്കുന്ന എക്സ്ട്രാ കെയറിൽ വിക്രവും സന്തുഷ്ടനായിരുന്നു..... •••••••••••••••••••••••••••••••••••••••° വിവാഹം പ്രമാണിച്ച് ജിത്തുവും കുടുംബവും ജനകനും ഭാര്യയും എത്തിയിട്ടുണ്ട്.... ഓരോ ദിവസങ്ങളിലായി ഭരത്തും കുടുംബവും മാനസയും കുടുംബവും തനുവും തേജും ഒക്കെ എത്തി..... തലേ ദിവസമാണ് മാനസയും മനുവും ഒക്കെ വന്നത്.... വന്ന നേരം തൊട്ട് ജാനി വൈഗ മോളെ കസ്റ്റഡിയിലാക്കി....

അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് കാണുന്നവർക്കും മനസ്സിലാവാറുണ്ട്..... കുഞ്ഞ് കുട്ടികളെ കാണുമ്പോൾ അവൾക്ക് വല്ലാത്ത ആവേശം ആണ്.... അത് കാണുമ്പോൾ റാവണിന് പാവം തോന്നും.... അവളെ കണ്ണ് കാണിച്ചു കൊണ്ട് റാവൺ റൂമിലേക്ക് പോയതും ജാനി കുഞ്ഞിനെ സോഫയിൽ ഇരിക്കുന്ന നന്ദുവിനെ ഏൽപ്പിച്ചിട്ട് അവന് പിന്നാലെ പോയി.... ബാക്കി എല്ലാവരും ഹാളിലും പുറത്തും ഒക്കെ ആയി ആഘോഷത്തിലാണ്.... ജാനി ഡോർ ചാരി അകത്തേക്ക് ചെന്നതും കാറ്റ് പോലെ റാവൺ വന്ന് അവളെ പൊതിഞ്ഞു പിടിച്ച്..... അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തുകൊണ്ട് അവളെ വരിഞ്ഞു മുറുക്കി.... ആ പ്രവർത്തിയിൽ അവൾ തേങ്ങിപ്പോയി..... ഇന്നും പലരുടെയും ചോദ്യശരങ്ങൾ നേരിടേണ്ടി വന്നു.... പലരുടെയും വാക്കുകൾ മനസ്സിനെ മടുപ്പിക്കുന്നു.... ചിലർ മുറിപ്പെടുത്തുന്നു.... മറുത്തൊന്നും പറയാതെ അവർക്ക് മുന്നിൽ ചിരിച്ചു കളിച്ചു നിൽക്കുമ്പോൾ ഇങ്ങനൊരു സാമിപ്യം അവൾ ആഗ്രഹിച്ചിരുന്നു.... അത് അവനും മനസ്സിലാക്കി....

അവളെ നെഞ്ചോട് അടക്കി പിടിച്ച് അവൻ അവളുടെ പുറത്ത് മെല്ലെ തഴുകി കൊടുത്തു.... അവളുടെ കരങ്ങൾ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ച് അവൾ വിതുമ്പി.... റാവൺ അവളെ അടർത്തി മാറ്റി അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു.... അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൻ പ്രണയത്തോടെ പറഞ്ഞു..... "സാരമില്ലടി.... നിനക്ക് ഞാൻ ഉണ്ട്.... 😊" ആ വാക്കുകൾ കേട്ട് തേങ്ങിക്കൊണ്ട് അവൾ ആ നെഞ്ചിലേക്ക് വീണു.... "സങ്കടം ഇല്ലേ രാവണാ....."അവന്റെ നെഞ്ചിൽ പറ്റി നിന്ന് അവൾ തിരക്കി.... "ഇല്ലെന്ന് പറഞ്ഞാൽ അത് നുണയാവും... ബട്ട്‌ ആം ഷുവർ.... പോസിറ്റീവ് റിസൾട്ട്‌ ഉണ്ടാവുമെന്ന്...."അവൻ ആത്മവിശ്വാസത്തോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിക്കുമ്പോൾ അത് അവളിലേക്ക് പടരുന്നുണ്ടായിരുന്നു..... •••••••••••••••••••••••••••••••••••••••° ഇന്നാണ് യാമിയും ആരവും തമ്മിലുള്ള വിവാഹം.... പെണ്ണിന്റെ ആങ്ങള ആയത് കൊണ്ട് ഒന്നു എത്തി നോക്കാൻ പോലും പറ്റാതെ യുവ ഓരോ തിരക്കുകളിൽ ആണ്... അതിന് മുഖവും ഇറക്കി നടപ്പാണ് നന്ദു....

അവൾക്ക് ഈയിടയായി വാശിയും പിണക്കവും കുറച്ച് കൂടുതലാണ്.... ഒന്നും വിളിക്കാൻ പോലും പറ്റാതെ യുവ തിരക്കിൽ പെട്ട് പോവുമ്പോൾ അത് മതി അവൾക്കിവിടെ മുഖം വീർപ്പിക്കാൻ.... അവൾ ആ വാശിക്ക് ഏട്ടന്മാരെ പിടിച്ചിരുത്തി സെൽഫി എടുത്ത് യുവയെ കാണിക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ സ്റ്റാറ്റസ് വെക്കും..... അവനത് കണ്ടില്ലെന്ന് കാണുമ്പോ അവൾ അവന് അയച് കൊടുക്കും.... തിരക്കൊഴിഞ്ഞ് അവൻ അത് ഓപ്പൺ ചെയ്ത് നോക്കുമ്പോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാവും.... അത് കണ്ടയുടനെ വീഡിയോ കാൾ വിളിച്ചാൽ കുറച്ച് ഡിമാൻഡ് ഒക്കെ ഇട്ട് അവൾ അറ്റൻഡ് ചെയ്യും.... അവളുടെ മുഖത്തിന്റെ വീർപ്പ് ഒന്നും മാറ്റി എടുക്കാൻ പാവം കുറേ വെള്ളം കുടിക്കാറുമുണ്ട്.... വീണ്ടും തിരക്കിൽ ആവുമ്പോ ഇതൊക്കെ തന്നെ റിപ്പീറ്റ്.... അവരിപ്പോഴും അങ്ങനെ ടോം ആൻഡ് ജെറി അടിയും പിടിയും ഒക്കെ ആയി മാറ്റമില്ലാതെ അങ്ങനെ പോവുകയാണ് .... രാവിലെ യുവ വിളിച്ചിട്ട് എടുത്തില്ലെന്ന് പറഞ്ഞ് മുഖവും വീർപ്പിച്ചു നടക്കുന്നുണ്ട് അവൾ....

അവളെ നോക്കാൻ വൈഗ മോളെയും എടുത്ത് കൂടെ ജാനിയും..... ഒരുക്കം ഒക്കെ കഴിഞ്ഞതും ഓരോരുത്തരായി ഓടിറ്റോറോയത്തിലേക്ക് പോയി.... ചന്ദുവിനും അച്ഛനും ക്ഷണം ഉണ്ടായിരുന്നത് കൊണ്ട് അവരും എത്തിയിട്ടുണ്ട്.... നന്ദുവിന് നിൽക്കാൻ വയ്യെന്ന് പറഞ്ഞു ഫ്രണ്ട് റോയിൽ തന്നെ അവൾ ജാനിയുമായി ഇരിപ്പുറപ്പിച്ചു.... ഇതിനിടയിൽ യുവയെ കണ്ടെങ്കിലും അവൾ പുച്ഛിച്ചു വിട്ടു.... തിരിച്ചു ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് അവൻ പോയി..... മുഹൂർത്തം ആയതും ചെക്കനും പെണ്ണും സ്റ്റേജിൽ എത്തി.... നന്ദു പതിയെ ജാനിക്കൊപ്പം സ്റ്റേജിലേക്ക് കയറി.... താലി കെട്ടാൻ ആരവിനെ സഹായിച്ചത് നന്ദു ആണ്.... താലി കെട്ട് ഭംഗിയായി കഴിഞ്ഞതും യുവയുടെയും അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു.... മുതിർന്നവരൊക്കെ അവരെ അനുഗ്രഹിച്ചു.... പിന്നെ ഭക്ഷണം കഴിപ്പൊക്കെ ആയി തിരക്കായി.... ഇതിനിടക്ക് വൈഗ മോള് വിശന്നു കരയാൻ തുടങ്ങിയപ്പോ മാനസ വന്ന് എടുത്തോണ്ട് പോയി.....

നന്ദുവിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് അവൾക്ക് തടസ്സമായി ഗൗരി വന്ന് നിന്നത്..... എന്നത്തേയും പോലെ അല്ല ഗൗരി അല്പം ദേഷ്യത്തിൽ തന്നെ ആയിരുന്നു..... "നീ എങ്ങോട്ടാ ഈ ഓടുന്നെ.... ഞാൻ നിന്റെ പെറ്റമ്മയാണ് ശത്രു ഒന്നുമല്ല....." അവളുടെ കൈയിൽ പിടിച്ചു നിർത്തി ഗൗരി പറഞ്ഞു..... "എത്ര കാലമായി നിന്നോടൊന്നു സംസാരിക്കാൻ ഒരു പട്ടിയെ പോലെ പിറകെ വരുന്നു.... ഒരു മാപ്പ് ചോദിക്കാൻ പോലും അവസരം തരാതെ നീ ഇത് ആരോടാ മത്സരിക്കുന്നെ....?" ഗൗരി ദേഷ്യത്തിൽ ചോദിച്ചു.... "എന്നെ വിട്.... എനിക്ക് പോണം...."അവൾ കൈ വലിച്ചെടുക്കാൻ നോക്കി....

"ഇന്ന് എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ പോകൂ...."ഗൗരി ഉറപ്പിച്ചു പറഞ്ഞ്.... "ഇത്രത്തോളം എന്നെ അവഗണിക്കാൻ ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തത്.... നിന്നെ സ്നേഹിച്ചതോ..... നൊന്ത് പ്രസവിച്ച മകളെ മറ്റാർക്കും വിട്ട് കൊടുക്കാതെ സ്നേഹിക്കുന്നതും എന്നും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നതും ഒക്കെ ഒരു അമ്മയുടെ സ്വാർത്ഥതയാണ്..... മക്കളുടെ കാര്യത്തിൽ അമ്മമാർ സ്വാർത്ഥരാണ്.... അതേ ഞാനും കാണിച്ചിട്ടുള്ളൂ.... ഒരു കുഞ്ഞിനെ നൊന്ത് പ്രസവിക്കാത്ത നിനക്ക് ഒരു അമ്മയുടെ വിഷമം മനസ്സിലാവില്ല..... മനസ്സിലാവാണമെങ്കിൽ നീയും ഒരു കുഞ്ഞിന് ജന്മം കൊടുക്കണം.... അതിനുള്ള ഭാഗ്യം നിനക്ക് കിട്ടാത്തതും പെറ്റമ്മയുടെ കണ്ണുനീര് വീഴ്ത്തുന്നത് കൊണ്ടാണ്....." ...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story