ജാനകീരാവണൻ 🖤: ഭാഗം 193

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇത്രത്തോളം എന്നെ അവഗണിക്കാൻ ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തത്.... നിന്നെ സ്നേഹിച്ചതോ..... നൊന്ത് പ്രസവിച്ച മകളെ മറ്റാർക്കും വിട്ട് കൊടുക്കാതെ സ്നേഹിക്കുന്നതും എന്നും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നതും ഒക്കെ ഒരു അമ്മയുടെ സ്വാർത്ഥതയാണ്..... മക്കളുടെ കാര്യത്തിൽ അമ്മമാർ സ്വാർത്ഥരാണ്.... അതേ ഞാനും കാണിച്ചിട്ടുള്ളൂ.... ഒരു കുഞ്ഞിനെ നൊന്ത് പ്രസവിക്കാത്ത നിനക്ക് ഒരു അമ്മയുടെ വിഷമം മനസ്സിലാവില്ല..... മനസ്സിലാവാണമെങ്കിൽ നീയും ഒരു കുഞ്ഞിന് ജന്മം കൊടുക്കണം.... അതിനുള്ള ഭാഗ്യം നിനക്ക് കിട്ടാത്തതും പെറ്റമ്മയുടെ കണ്ണുനീര് വീഴ്ത്തുന്നത് കൊണ്ടാണ്....."ഗൗരിക്ക് ദേഷ്യം അടക്കാൻ സാധിച്ചില്ല.... താൻ ഒഴികെ മറ്റുള്ളവരോടൊക്കെ അവൾ സന്തോഷത്തോടെ പെരുമാറുന്നത് കാണുമ്പോൾ ഗൗരിക്ക് നിയന്ത്രണം വിട്ട് പോവുന്നു..... എന്നാൽ ആ വാക്കുകളിൽ നെഞ്ച് നീറി ജാനി നിന്നു.... പലരുടെയും ചോദ്യങ്ങൾ വിഷമിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ ഒരു വേദന ഇത് ആദ്യമാണ്.... അതും സ്വന്തം പെറ്റമ്മ...

"ആ ഭാഗ്യം രണ്ട് തവണ കിട്ടിയിട്ട് നിങ്ങൾ എന്ത് നേടി.... എവിടെയാ നിങ്ങൾ പ്രസവിച്ച മക്കൾ...?"റാവണിന്റെ ഉറച്ച സ്വരം അവിടെ ഉയർന്നു.... അടുത്ത് നിന്നവരുടെ ഒക്കെ ശ്രദ്ധ അവരിലേക്കായി.... റാവൺ തനിക്ക് നേരെ ഒച്ച എടുത്ത ഞെട്ടലിൽ ഗൗരി തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെ നിൽക്കുന്ന റാവണിനെയാണ് അവൻ കണ്ടത് .... അവൻ കാരണം ആയാൽ പോലും അവൾ വേദനിക്കുന്നത് അവന് ഇഷ്ടമല്ല.... ഇന്ന് മറ്റൊരാൾ അവന്റെ മുന്നിൽ വെച്ച് അവളെ നോവിച്ചിരിക്കുന്നു..... അതവളുടെ അമ്മയാണെന്ന് കരുതി വിട്ട് കളയാൻ അവന് തോന്നിയില്ല.... "ചോദിച്ചത് കേട്ടില്ലേ.....?" റാവൺ എടുത്ത് ചോദിച്ചതും ഗൗരി ഒന്നു വിരണ്ടു..... "നൊന്ത് പ്രസവിച്ച മക്കൾ എവിടെ....?" ആ ചോദ്യത്തിൽ ഗൗരി വിളറി വെളുത്തു..... അവർ ജാനിയെ നോക്കി.... അവൾ തലയും താഴ്ത്തി നിൽപ്പാണ്..... "രണ്ട് മക്കളെ കിട്ടിയിട്ടും ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നെങ്കിൽ അവരെ നിങ്ങൾ അർഹിക്കുന്നില്ല എന്നാണ് അർത്ഥം...."റാവൺ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ജാനിയെ ചേർത്തു നിർത്തി....

"ഞങ്ങൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ലെന്ന് ഒരു മെഡിക്കൽ സയൻസും വിധി എഴുതിയിട്ടില്ല.... ഇനി ഉണ്ടായില്ലെങ്കിലും ഞങ്ങൾ ഇത് പോലെ തന്നെ ജീവിക്കും.... പിന്നെ ഇവളെന്റെ വൈഫ്‌ ആണ്.... ഇതുപോലുള്ള ചീപ് ഷോ ഓഫ്‌ ഇനി എന്റെ കണ്ണിൽ കണ്ടേക്കരുത്.... കണ്ടാൽ....."ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൻ അവർക്ക് നേരെ വിരല് ചൂണ്ടി..... "നിങ്ങൾ നല്ലതായിരുന്നെങ്കിൽ നിങ്ങളെ മറന്ന് അമ്മയുടെ സ്ഥാനം മറ്റൊരാൾക്ക്‌ ഇവൾ കൊടുക്കില്ലായിരുന്നു.... അത് നിങ്ങളുടെ കഴിവ് കേടാണോ അല്ലയൊന്ന്.... തിങ്ക് യുവർസെൽഫ്...."ജാനിയുടെ കൈയും പിടിച്ചു പോകുന്ന പോക്കിൽ അവൻ പറഞ്ഞു.... ഗൗരിക്ക് നാണക്കേട് തോന്നി.... പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... റാവൺ ആദ്യമായി ഒരുപാട് സംസാരിച്ചത് തന്നെ അപമാനിക്കാൻ ആണെന്നോർത്ത് അവരുടെ തൊലി ഉരിഞ്ഞു..... ശരിയാണ്..... ജാനിയുടെ അമ്മ ഇന്ന് ശാരദയാണ്... അമ്മയെന്ന നിലയിൽ ഗൗരി ഒരു തികഞ്ഞ പരാജയമാണെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ് ....

ഓരോന്ന് ഓർത്ത് നിൽക്കുമ്പോഴാണ് ഒക്കെ കണ്ടും കേട്ടും അവിടെ ഇരുന്ന നന്ദു എണീറ്റ് അവർക്ക് മുന്നിൽ ചെന്നത്.... "നൊന്ത് പ്രസവിച്ചു നൊന്ത് പ്രസവിച്ചു എന്ന് വീമ്പിളക്കിയല്ലോ ആന്റി..... അതല്ലാതെ മകൾക്ക് വേണ്ടി ചെയ്ത് കൊടുത്ത ഏതെങ്കിലും കണക്ക് പറയാൻ ഉണ്ടോ നിങ്ങൾക്ക്....?" നന്ദുവിന്റെ ചോദ്യത്തിനും ഗൗരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല ... "എന്റെ അറിവിൽ അങ്ങനെ ഒന്നും ഇല്ല.... ചെറു പ്രായത്തിൽ തന്നെ എന്തൊക്കെയോ ന്യായങ്ങൾ പറഞ്ഞ് സ്വന്തം കുഞ്ഞിനെ മാറ്റാർക്കോ എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്.... നൊന്ത് പ്രസവിച്ച അമ്മയാണെങ്കിൽ എത്ര ബുദ്ധിമുട്ടിയും കുഞ്ഞുങ്ങളെ സ്വന്തം ചിരകിനിടയിൽ സംരക്ഷിക്കാനെ ശ്രമിക്കൂ..... ആർക്കെങ്കിലും വളർത്താൻ ഇട്ട് കൊടുത്തിട്ട് സ്വന്തം കാര്യം നോക്കി പോവില്ല... പക്ഷേ നിങ്ങൾ ഒരു നന്മ ചെയ്തു..... പച്ചയായ മനുഷ്യരുടെ കൈയിലാണ് ഏട്ടത്തിയെ ഏൽപ്പിച്ചത്..... സ്വന്തം അല്ലാഞ്ഞിട്ട് കൂടി സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിച്ചു.... വളർത്തി വലുതാക്കി.... നല്ലൊരു ജീവിതം കണ്ടെത്തി കൊടുത്തു....

ഒരു അച്ഛന്റെയും അമ്മയുടെയും എല്ലാം കടമയും നിർവഹിച്ചു.... അവസാനം ഒക്കെ കഴിഞ്ഞ് നന്നായി വളർത്തി എടുത്തപ്പോ പെട്ടെന്ന് മകളെ ഓർമ വന്നു..... അത് വരെ തിരിഞ്ഞു നോക്കാത്ത നിങ്ങൾക്ക് അപ്പൊ മകളെ വേണം..... അപ്പോഴും ഒന്നും മിണ്ടാതെ ആ പാവങ്ങൾ ഒഴിഞ്ഞു നിന്നു.... ഏട്ടത്തി അതൊക്കെ മറന്ന് നിങ്ങളെ അംഗീകരിക്കേം ചെയ്തു..... എന്നിട്ടും നിങ്ങൾ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ... ശരിക്കും നിങ്ങളൊരു സാഡിസ്റ്റ് ആണ്... തനിക്ക് കിട്ടാത്ത സുഖവും സന്തോഷവും തന്റെ മകൾക്കും കിട്ടരുതെന്ന് ചിന്തിക്കുന്ന ഒരു സാഡിസ്റ്റ്....."അവൾ വർധിച്ച റോഷത്തോടെ പറഞ്ഞതും ഗൗരിയുടെ കണ്ണ് നിറഞ്ഞു പോയി..... "ഒന്നും നടക്കാതെ വന്നപ്പോഴാലേ ഏട്ടത്തിയെ കുത്തി നോവിച്ചു സന്തോഷം കണ്ടെത്തിയത്..... നിങ്ങൾ എന്തൊരു അമ്മയാണ്.... ലോകത്താർക്കും ഇത് പോലൊരു അമ്മ ഉണ്ടാവില്ല....."അവൾ അവജ്ഞതയോടെ പറഞ്ഞു.... "ഏട്ടൻ പറഞ്ഞത് ശരിയാ.... ഏട്ടത്തിയെ നിങ്ങൾ അർഹിക്കുന്നില്ല....."അതും പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ ഗൗരി നിന്ന് ഉരുകുകയായിരുന്നു....

അന്ന് മുഴുവൻ ജാനി ആകെ വിഷമത്തിൽ ഒക്കെ ആയിരുന്നു.... റാവൺ അവൾക്ക് ആശ്വാസമായി കൂടെയുണ്ട്.... വിവാഹത്തിന്റെ ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ ആ ആഘോഷങ്ങൾക്കിടയിലേക്ക് റാവൺ ജാനിയെ ഉന്തി വിട്ടു.... വയ്യാതിരുന്നിട്ട് കൂടി അവളെ ഒന്നും സന്തോഷിപ്പിക്കാൻ നന്ദുവും ഡാൻസ് ഒക്കെ ആയി ഒപ്പം കൂടി.... പിന്നീട് ഇളയും മാനസയും ചന്ദുവും ഒക്കെ കൂടി വന്ന് ജാനിയെ പിടിച്ച് വെച്ച് മുടിഞ്ഞ ഡാൻസ്.... മാനസ ഇടക്ക് വെച്ച് മതിയായി പോയി ..... ഇളയും പതിയെ ഒഴിവായി .... ജാനിയെ പിടിച്ചു നിർത്തി അവസാനം വരെ ചന്ദുവും നന്ദുവും പൊരിഞ്ഞ ഡാൻസ് ആയിരുന്നു..... ഇതൊക്കെ വീഡിയോ എടുത്ത് വികാസ് സ്റ്റാറ്റസ് വെച്ചു.... ആശ്രമത്തിൽ ഇരുന്ന് അത് ഫോണിലൂടെ കണ്ട വിക്രത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു...... ••••••••••••••••••••••••••••••••••••••°

രണ്ട് മാസങ്ങൾക്ക് ശേഷം..... റാവണിന്റെ കമ്പനിയിൽ പഴേ പോസ്റ്റിൽ വിക്രം ഇന്ന് റീജോയിൻ ചെയ്യുകയാണ്..... അവന്റെ ചികിത്സ ഒക്കെ കഴിഞ്ഞ് വന്നിട്ട് ഒരു മാസത്തോട് അടുക്കുന്നു..... അവിടുന്ന് പോരാൻ നേരം റിയ ഒരു ക്ഷമാപണവുമായി അവനരികിലേക്ക് എത്തിയിരുന്നു.... മറുപടി ഒന്നും കൊടുത്തില്ലെങ്കിലും റിയ എന്ന ശത്രുവിനെ പൂർണമായും മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞു പുതിയൊരു വിക്രം ആയിട്ടാണ് ആശ്രമത്തിന്റെ പടി ഇറങ്ങിയത്..... അവിടെ നിന്ന് പടി ഇറങ്ങുമ്പോൾ അവന് ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു.... ആദ്യം അവൻ താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കി പഴേ വിക്രമായി.... ആശ്രമത്തിലെ ചികിത്സ മനസ്സിനും ഒരു റിഫ്രഷ്മെന്റ് ആയിരുന്നു.... അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത നെഗറ്റീവ് ചിന്തയൊക്കെ അവൻ മനസ്സിൽ നിന്നും പാടെ പുറം തള്ളി.... റാവണിനോട് ദുരഭിമാനം ഒന്നുമില്ലാതെ വിക്രം റീജോയിൻ ചെയ്തോട്ടെ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു.... അവന്റെ തിരിച്ചു വരവ് സ്റ്റാഫുകൾ ആഘോഷമാക്കി.... റാവൺ അതിലൊക്കെ ഒന്നും കണ്ണടച്ച് കൊടുത്തു.... കർക്കശക്കാരനായ മുതലാളിയിൽ നിന്ന് ചെറിയ മാറ്റങ്ങളൊക്കെ അവന് വന്നിട്ടുണ്ട്.... ഫസ്റ്റ് ഡേ ഭംഗി ആക്കിക്കൊണ്ട് വിക്രം കുറച്ച് സ്വീറ്റ്സ് ഒക്കെ വാങ്ങി ഇറങ്ങി..... ഇനി അവന് ചെയ്ത് തീർക്കാൻ ഒന്നു കൂടി ഉണ്ട്............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story