ജാനകീരാവണൻ 🖤: ഭാഗം 194

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവിടെ നിന്ന് പടി ഇറങ്ങുമ്പോൾ അവന് ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു.... ആദ്യം അവൻ താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കി പഴേ വിക്രമായി.... ആശ്രമത്തിലെ ചികിത്സ മനസ്സിനും ഒരു റിഫ്രഷ്മെന്റ് ആയിരുന്നു.... അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത നെഗറ്റീവ് ചിന്തയൊക്കെ അവൻ മനസ്സിൽ നിന്നും പാടെ പുറം തള്ളി.... റാവണിനോട് ദുരഭിമാനം ഒന്നുമില്ലാതെ വിക്രം റീജോയിൻ ചെയ്തോട്ടെ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു.... അവന്റെ തിരിച്ചു വരവ് സ്റ്റാഫുകൾ ആഘോഷമാക്കി.... റാവൺ അതിലൊക്കെ ഒന്നു കണ്ണടച്ച് കൊടുത്തു.... കർക്കശക്കാരനായ മുതലാളിയിൽ നിന്ന് ചെറിയ മാറ്റങ്ങളൊക്കെ അവന് വന്നിട്ടുണ്ട്.... ഫസ്റ്റ് ഡേ ഭംഗി ആക്കിക്കൊണ്ട് വിക്രം കുറച്ച് സ്വീറ്റ്സ് ഒക്കെ വാങ്ങി ഇറങ്ങി..... ഇനി അവന് ചെയ്ത് തീർക്കാൻ ഒന്നു കൂടി ഉണ്ട്.... കമ്പനി പ്രൊവൈട് ചെയ്ത കാറിൽ അവൻ നേരെ പോയത് ചന്ദുവിന്റെ അടുത്തേക്കാണ്..... അവളുടെ വീട്ടു മുറ്റത്ത് കാർ കൊണ്ട് കയറ്റി കൂളിംഗ് ഗ്ലാസ്‌ ഇട്ട് സ്റ്റൈലായി അവൻ വന്നിറങ്ങി.....

ഗാർഡനിൽ ചെടികൾക്ക് വെള്ളം നനക്കുകയായിരുന്ന ചന്ദു അവനെ കണ്ട് ഭയങ്കരം എന്ന മട്ടിൽ ഒരു ലുക്ക്‌ വിട്ടു.... അതിന് കണ്ണ് ചിമ്മി കാണിച്ചു പാക്ക് ചെയ്ത സ്വീറ്റ്സ് ബോക്സ്‌ അവൾക്ക് ക്യാച്ച് ചെയ്യാൻ വിധം എറിഞ്ഞു കൊടുത്തു.... അത് ക്യാച്ച് ചെയ്തുകൊണ്ട് അവൾ ഓസ് താഴെ ഇട്ട് ടാപ് പൂട്ടി അവന് നേരെ നടന്നു.... വിക്രം ചുറു ചുറുക്കോടെ സിറ്റ് ഔട്ടിലേക്ക് ഓടിക്കയറി അവിടെ ഇരിപ്പുറപ്പിച്ചു.... ആ കാഴ്ച ചന്ദുവിന്റെ ഹൃദയത്തെ തണുപ്പിച്ചു.... അവൾക്കുറപ്പുണ്ടായിരുന്നു ഇങ്ങനൊരു വിക്രത്തെ കാണാൻ സാധിക്കുമെന്ന്.... "അച്ഛൻ എവിടെ....?"അവൻ കാലിന്മേൽ കാല് കയറ്റി വെച്ച് അവളോട് തിരക്കി.... അത് കേട്ട് അവളുടെ മുഖമൊന്നു മങ്ങി.... "എന്ത് പറ്റി മുഖം അങ്ങ് മങ്ങിയല്ലോ.....?" ആ ചോദ്യം കേട്ട് അവൾ ഒന്നു ചിരിച്ചെന്ന് വരുത്തി.... "എന്റെ വിവാഹകാര്യം സംസാരിക്കാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ...."അവൾ നിർവികാരമായി പറഞ്ഞു.... "കഴിഞ്ഞാഴ്ച്ച വന്ന പ്രൊപ്പോസലും മുടങ്ങി.... അതോടെ അച്ഛൻ പൂർണമായും തകർന്ന മട്ടാണ്....

ആകെ ക്ഷീണിച്ചു.... ഹാർട്ടിന്റെ കണ്ടീഷനും അത്ര നന്നല്ല.... എന്നെ ഓർത്ത് ആവശ്യത്തിലധികം ടെൻഷൻ ഉണ്ട് പാവത്തിന്..... കാണുമ്പോ സഹിക്കുന്നില്ല മാഷേ.... ഞാൻ കാരണം അല്ലേ എന്റച്ഛൻ...."അവളുടെ തൊണ്ട ഇടറി.... വിക്രത്തിന് അലിവ് തോന്നി... ഒരു വിവാഹമേ വേണ്ടാ എന്ന് പറഞ്ഞു നിന്നവളുടെ നിസ്സഹായവസ്ഥ ആയിരുന്നു അവളുടെ ഈ മാറ്റം.... ആ നിസ്സഹായവസ്ഥ അവളുടെ അച്ഛനായിരുന്നു..... ഇഷ്ടമല്ലാഞ്ഞിട്ട് കൂടി.... അതിന് കഷ്ടപ്പെട്ട് നിന്ന് കൊടുക്കുന്നു... അച്ഛന് വേണ്ടി അത്രയെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ് അവൾക്കിപ്പോ..... പക്ഷേ ജയിൽ ശിക്ഷ അനുഭവിച്ച ഒരു കൊലപാതകിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആരും തയ്യാറായിരുന്നില്ല.... അപ്പോഴാണ് ശിവശങ്കറിന്റെ കാർ ഗേറ്റ് കടന്ന് അവിടേക്ക് വന്നത്.... അയാളെ കണ്ടതും വിക്രം എണീറ്റു നിന്നു.... അവനെ കണ്ടതും അയാൾ സന്തോഷത്തോടെ അകത്തേക്ക് വന്നു.... "ആഹ് താനോ.... ആശ്രമത്തിൽ നിന്ന് പോന്നുന്ന് അറിഞ്ഞു.... ഇപ്പഴാണോ ഇങ്ങോട്ടുള്ള വഴി ഓർത്തെ...."വിക്രത്തിന് കൈ കൊടുത്തുകൊണ്ട് അദ്ദേഹം ചോദിച്ചു....

അവൻ അതിനൊന്നു ചിരിച്ചു... ശിവശങ്കർ അവനെ അകത്തേക്ക് ക്ഷണിച്ചു "ഇന്ന് ഞാൻ ജോലിയിൽ റീജോയിൻ ചെയ്തു.... അപ്പൊ ആ സന്തോഷം നിങ്ങളോടും ഷെയർ ചെയ്യാമെന്ന് കരുതി...."അയാൾക്കൊപ്പം അകത്തേക്ക് നടന്നു കൊണ്ട് അവൻ പറഞ്ഞു.... "നന്നായെടോ.... കഴിഞ്ഞതൊക്കെ ഓർത്തിരുന്നു ജീവിതം നശിപ്പിക്കുന്നതിൽ ഒരു കാര്യവും ഇല്ല...."ശിവശങ്കർ അഭിപ്രായപ്പെട്ടു.... "ഞാൻ കുടിക്കാൻ എടുക്കാം.... " ചന്ദു അതും പറഞ്ഞു കിച്ചണിലേക്ക് പോയി.... "പോയ കാര്യം എന്തായി....?"വിക്രം ചോദിച്ചത് കേട്ട് അയാൾ നീട്ടി ഒന്നു നിശ്വസിച്ചു.... "എന്താവാനാ വിക്രം..... കൊള്ളാവുന്ന പ്രൊപോസൽ ഒക്കെ വരുന്നുണ്ട്.... ചന്ദുവിന്റെ പാസ്റ്റ് അറിയുമ്പോൾ അവരൊക്കെ പിന്മാറി പോകും.... ഒരു ക്രിമിനലിനെ ഭാര്യയാക്കാൻ അവർക്കൊന്നും താല്പര്യം ഇല്ലത്രെ.... അവളെ ഓർത്ത് ഇപ്പൊ നെഞ്ചിൽ തീയാ.... ഇന്ന് ഒരു ആലോചന വന്നില്ലേ.... പയ്യൻ ആരാണെന്ന് അറിയാമോ തനിക്ക്..... രാഷ്ട്രീയം തലക്ക് പിടിച്ച് കൊല്ലും കൊലയും ആയി നടക്കുന്ന സച്ചിദാനന്ദൻ....

ഭാര്യയെ കൊന്ന് ജയിലിൽ പോയ ഒരു രാഷ്ട്രീയ ഗുണ്ടക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് അവൾ ഇവിടെ നിൽക്കുന്നതാ...."അയാൾ രോഷത്തോടെ പറഞ്ഞു.... "എന്റെ മകൾ ചെയ്തത് ഒരു തെറ്റാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല..... സ്വയരക്ഷക്ക് വേണ്ടി അവളന്ന് ചെയ്ത ഒരു പ്രവർത്തി വെച്ച് അവളെ അളക്കുന്ന സമൂഹമാണ് ഇത്.... സാരമില്ല.... എന്റെ കണ്ണടയും വരെ ഞാനുണ്ട് എന്റെ മോൾക്ക്.... അതിന് ശേഷം...."അയാളുടെ തൊണ്ട ഇടറി.... "ഒറ്റക്ക് ജീവിക്കാനുള്ള പ്രാപ്തി അവൾക്കുണ്ടാവും..... പക്ഷേ ഞാനൊരു അച്ഛനല്ലേ.... വീഴുമ്പോൾ താങ്ങാൻ ഒരു കൂടെപ്പിറപ്പ് പോലും ഇല്ല അവൾക്ക്....." അയാൾ അയാളുടെ ആശങ്കകൾ പങ്കു വെച്ചു...... വിക്രം പതിയെ മുന്നോട്ട് ആഞ്ഞുകൊണ്ട് അയാളുടെ കരങ്ങൾ കവർന്നു..... "അങ്കിൾ..... ചോദിക്കാനുള്ള അർഹത ഉണ്ടോന്ന് എനിക്കറിയില്ല..... മകളെ ഭരിക്കുന്ന യജമാനനെ അല്ല മറിച്ച് അവളുടെ സന്തോഷത്തിലും ദുഖത്തിലും ഒപ്പം നിൽക്കുന്ന കാലിടറുമ്പോൾ താങ്ങാവുന്ന ഒരു പങ്കാളിയെയാണ് നിങ്ങൾക്കാവശ്യമെങ്കിൽ....

എനിക്ക് നൂറു വട്ടം സമ്മതമാണ്.... ചോദിക്കുന്നത് അവിവേകം അല്ലെങ്കിൽ.... എനിക്ക് തന്നൂടെ അവളെ...." അവന്റെ ചോദ്യം കേട്ട് ശിവശങ്കർ അമ്പരന്നു.... ജ്യൂസുമായി വന്ന ചന്ദുവും തറഞ്ഞു നിന്നുപോയി.... രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു.... "വിക്രം....." നിറ കണ്ണുകളോടെ ആ മനുഷ്യൻ വിളിച്ചു..... "അത്ര വലിയ തറവാട്ടു മഹിമ ഒന്നും പറയാൻ ഇല്ല എനിക്ക്.... അച്ഛനും അമ്മയും പെങ്ങളും മരിച്ചിട്ട് വർഷങ്ങളായി.... ആകെയുള്ളത് ഏട്ടനും ഏട്ടത്തിയും.... പിന്നെ റാവണും മനുവും ഒക്കെ.... അതൊക്കെ അറിയാല്ലോ.... അങ്കിളിനെ പോലെ മകളെ പൊന്നുകൊണ്ട് മൂടാനുള്ള വക ഒന്നും എനിക്കില്ല..... പക്ഷേ മോശമല്ലാത്തൊരു ജോലി ഉണ്ട്.... ഒരിക്കലും ഈ തീരുമാനത്തെ ഓർത്ത് അങ്കിളിന് ദുഃഖിക്കേണ്ടി വരില്ല..... തന്നൂടെ എനിക്ക് ഇവളെ....?" ആ ചോദ്യത്തിന് മുന്നിൽ ശിവശങ്കർ പൊട്ടിക്കരഞ്ഞു പോയി.... വാക്കുകൾ കിട്ടാതെ ആ പാവം വിക്രത്തെ നോക്കി കൈ കൂപ്പി..... വിക്രം അയാളുടെ കൈ പിടിച്ച് വെച്ചു.... "നല്ലതേ വരൂ.... ദൈവം നിനക്ക് നല്ലതേ വരുത്തൂ....

."അയാൾ വിക്രത്തെ കെട്ടിപ്പിടിച്ചു.... അതൊരു സമ്മതമായി അവൻ കണക്കാക്കി.... കണ്ണും നിറച്ച് നിൽക്കുന്ന ചന്ദുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... "അങ്കിൾ.... വിരോധം ഇല്ലെങ്കിൽ ഞാൻ ചന്ദുവിനോട് ഒന്നു സംസാരിച്ചോട്ടെ....."അവന്റെ ആവശ്യത്തിന് അയാൾ സമ്മതം മൂളി.... അവൻ സിറ്റ് ഔട്ടിലേക്ക് ഇറങ്ങിക്കൊണ്ട് തിരിഞ്ഞു നോക്കി.... ചന്ദു നിന്ന സ്ഥലത്ത് തന്നെ നിൽക്കുവാണ്.... "ചെല്ല് ചന്ദൂ...."ശിവശങ്കർ പറഞ്ഞതും അച്ഛന്റെ ആശ്വാസം നിറഞ്ഞ മുഖത്തേക്ക് നോക്കി അവൾ സിറ്റ് ഔട്ടിലേക്ക് നടന്നു.... "മാഷേ.... ഇതെന്തൊക്കെയാ...."അവൾ എന്തോ പറഞ്ഞു തുടങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു.... "എന്റെ പൊന്ന് ചന്ദൂ..... നിനക്ക് ചോദിക്കാൻ ഒരുപാട് ഉണ്ടെന്ന് അറിയാം.... ഒന്നു പറയാം.... എന്തായാലും ഒരു സഹതാപത്തിന്റെ പുറത്തൊന്നും അല്ല.... തന്നെ പോലെ ഒരു വിവാഹമേ വേണ്ടാ എന്ന് കരുതി ജീവിച്ചവനാ ഞാനും..... പക്ഷേ ഇപ്പൊ എന്തോ ഒറ്റക്ക് മടുത്തെടോ.... ഒരു കൂട്ട് വേണമെന്ന് തോന്നി.... മറ്റൊന്നിനും അല്ലടോ....

സന്തോഷം ആയാലും സങ്കടം ആയാലും അതൊക്കെ ഷെയർ ചെയ്യാനും നമ്മുടെ വളർച്ചയിൽ സന്തോഷിക്കാനും ഒരാള് വേണമെടോ.... അങ്ങനെ ഒരാളെ ഞാൻ തിരഞ്ഞപ്പോൾ തന്നെക്കാൾ നല്ലതായി വേറെ ആരെയും കണ്ടില്ല ഞാൻ...."അവൻ പുഞ്ചിരിയോടെ പറഞ്ഞു.... അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു..... "എനിക്കറിയാം.... താൻ വിവാഹത്തിന് സമ്മതിച്ചെങ്കിലും മനസ്സ് കൊണ്ട് അതിന് തയ്യാറെടുത്തിട്ടില്ലെന്ന്.... പക്ഷേ ഞാൻ കൂടെ കൂട്ടുന്നത് ഈ ചന്ദുവിനെ തന്നെയാണ്.... താൻ എങ്ങനെ ആണോ അങ്ങനെ തന്നെ മതി.... ഞാൻ ഒന്നും ഒരിക്കലും അടിച്ചേൽപ്പിക്കില്ല.... നമുക്കിടയിൽ എന്നും നല്ലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടാവണം എന്ന ഒറ്റ ഡിമാൻഡ് മാത്രമേ എനിക്കുള്ളൂ.... അതിനി ജീവിത കാലം മുഴുവൻ അങ്ങനെ ആണെങ്കിലും ഞാൻ ഓക്കേ ആണ്.... ഒരു ഭർത്താവിന്റെ അധികാരം ഒന്നും ഞാൻ എടുക്കാൻ വരില്ല.... അതോർത്തു ടെൻഷൻ വേണ്ട.... നമുക്ക് ഇങ്ങനെ ഒക്കെ അങ്ങ് പോകാമെടോ...."അവന്റെ പറച്ചിൽ കേട്ട് അവൾ ചെറുതായി ഒന്നും ചിരിച്ചു....

"എനിക്ക് ഒന്നേ അറിയാനുള്ളൂ.... തനിക്ക് എന്നോട് ഇഷ്ടക്കേട് വല്ലതും ഉണ്ടോ.... ഇല്ലല്ലോ....?" അവൾ ഇല്ലെന്ന് തലയാട്ടി.... "അപ്പൊ ഇഷ്ടമാണല്ലോ അല്ലേ....?" അവൻ കുസൃതിയോടെ തിരക്കിയതും അവൾ അവനെ സൂക്ഷിച്ചു നോക്കി.... "ഫ്രണ്ട് ആയിട്ട് ഇഷ്ടമാണോന്നാ ഉദ്ദേശിച്ചത്....?" അവൻ ചിരിച്ചു.... അവളും ചിരിച്ചു കൊണ്ട് മൂളി.... "ഹാവൂ.... ഇപ്പോഴാ ഒന്ന് ആശ്വാസം ആയെ...."അതും പറഞ്ഞ് അവൾ കൊണ്ട് വന്ന ജ്യൂസ് എടുത്ത് ഒറ്റ വലിക്കു കുടിച്ചു തീർത്തു.... "അപ്പൊ ശരി അങ്കിൾ.... ഒരു ദിവസം ഏട്ടനെയും ഏട്ടത്തിയെയും കൂട്ടി ഇങ്ങോട്ട് ഇറങ്ങാം...."ശിവശങ്കറിനോട് പറഞ്ഞു ചന്ദുവിനെ നോക്കി തലയാട്ടി അവൻ പോകാൻ ഇറങ്ങി.... ചന്ദുവിനെ നോക്കി കൂളിംഗ് ഗ്ലാസ്‌ ഒക്കെ എടുത്ത് വെച്ച് സ്റ്റൈലായി കാറിൽ കയറി പോകുന്നവനെ കണ്ട് അവൾ അറിയാതെ ചിരിച്ചു പോയി............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story