ജാനകീരാവണൻ 🖤: ഭാഗം 22

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഏറെനേരത്തെ ഉറക്കം വിട്ടുണർന്നുകൊണ്ട് നന്ദു പതിയെ അവളുടെ മുറിയിലേക്ക് പോയി നന്ദു പോയതും ബാൽക്കണിയുടെ ഡോർ തുറന്ന് മഹേഷ്‌ അകത്തേക്ക് കയറി ബെഡിൽ മലർന്ന് കിടന്നുറങ്ങുന്ന അവൾക്കടുത്തായി അവൻ വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ പതിയെ അവളുടെ കവിളിലൂടെ വിരലോടിച്ചു "ഇല്ല.... എനിക്ക് ആ ചെയിൻ ഒരുപാട് ഇഷ്ടമാണ് രാവണാ.... ഈഗോ കൊണ്ടാ ഞാൻ അത് വാങ്ങാഞ്ഞേ..... ഇത്രക്ക് ഹെർട്ട് ആകുമെന്ന് ഞാൻ അറിഞ്ഞില്ല.... I'm sorry....." ഉറക്കത്തിൽ അന്ന് റാവൺ ദേഷ്യത്തിൽ ഇറങ്ങിപ്പോയ രംഗം ഓർത്താണ് അവൾ ഓരോന്ന് പുലമ്പുന്നത് റാവൺ ആണെന്ന ധാരണയിൽ അവന്റെ കൈ പിടിച്ചു വെച്ചാണ് അവൾ പുലമ്പുന്നത്.... വാക്കുകൾ പലതും വ്യക്തമല്ലായിരുന്നു ഒക്കെ കേട്ട് മഹേഷിന്റെ നിയന്ത്രണം വിട്ടിരുന്നു ഉറക്കത്തിൽ പോലും അവൾ അവനെ പറ്റി ചിന്തിക്കുന്നു....

എന്നിട്ടും അവൻ അവളെ വഞ്ചിക്കുന്നതോർത്ത് അവന്റെ രക്തം തിളക്കുകയായിരുന്നു "ഇല്ല ജാനി.... ഇനിയും വൈകിയാൽ നീ അവനുമായി കൂടുതൽ അടുക്കും.... അതൊരു പക്ഷേ നിന്നെ കൂടുതൽ നോവിക്കുകയെ ഉള്ളു....."അത്രയും പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ നിന്ന് ഫോൺ കൈയ്യിലെടുത്തു "നിനക്ക് ഇത് കണ്ടാൽ ഒരുപാട് ഹെർട്ട് ആകുമെന്ന് എനിക്കറിയാം.... പക്ഷേ ഇത് നീ കാണേണ്ടത് അത്യാവശ്യമാണ്....."അവളുടെ കവിളിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു "ജാനി...."അവളെ തട്ടി വിളിച്ചു ഉണർത്താനായി അവൻ കൈ ഉയർത്തിയതും ആരോ അവനെ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി മഹേഷ്‌ ഒന്ന് ഞെട്ടിയെങ്കിലും തന്റെ കൈയും പിടിച്ചു മുന്നോട്ട് നടക്കുന്ന റാവണിനെ നോക്കി അവൻ ചുണ്ട് കോട്ടി ചിരിച്ചു "നീ എത്ര തടഞ്ഞാലും സത്യം അവളെ ഞാൻ അറിയിക്കും RK...."അവന്റെ കൈ തട്ടി എറിഞ്ഞുകൊണ്ട് മഹേഷ്‌ ദേഷ്യത്തിൽ പറഞ്ഞു

"നിന്നെക്കൊണ്ട് ഒരു പുല്ലും സാധിക്കില്ല....."റാവൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും മഹേഷിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു "പേടിപ്പിക്കല്ലേ സാറേ..... " മഹേഷ്‌ അവനെ നോക്കിക്കൊണ്ട് ഫോൺ കൈയിലിട്ട് കറക്കി "ഒന്നുല്ലെങ്കിലും ഞാൻ എത്ര വലിയ സഹായമാ ചെയ്ത് തന്നത്..... തനിക്ക് വേണ്ടപ്പെട്ടവളുടെ ജീവൻ രക്ഷിച്ചവനല്ലേ ഞാൻ.... ആ നന്ദി എങ്കിലും കാണിക്കേണ്ടതല്ലേ...." മഹേഷിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി അപ്പോഴും റാവണിന്റെ മുഖം ശാന്തമായിരുന്നു "നാണമുണ്ടോ തനിക്ക്.... മറ്റൊരുത്തിക്ക് ഒരു കുഞ്ഞിനെ കൊടുത്തിട്ട് ഒരു പാവം പെണ്ണിന്റെ ജീവിതം കൂടി ഇല്ലാതാക്കാൻ....." മഹേഷ്‌ ഉറഞ്ഞു തുള്ളുകയായിരുന്നു "മറ്റൊരുത്തിയോ..... What you mean....?" റാവൺ നെറ്റി ചുളിച്ചു അവനെ നോക്കി "അറിയില്ല അല്ലെ..... താൻ എന്തിന്റെ പേരിലാണ് എനിക്ക് ജോലി തന്നതെന്ന് ഇനിയും ഓർമപ്പെടുത്തണോ ഞാൻ.... നിന്റെ കുഞ്ഞിനെ ചുമക്കുന്ന ആ പെണ്ണിന് ജീവൻ പകുത്ത് നൽകിയതിന്റെ പ്രത്യുപകാരം അല്ലായിരുന്നോ ഈ ജോലി....

എന്റെ വൃക്ക നൽകി ഞാൻ അവളെ രക്ഷിച്ചപ്പോൾ താനും അവളും തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് കൊണ്ടല്ലേ നീ എന്നെ കൂടെ കൂട്ടിയത്.... നിന്റെ ക്ഷമയെ പരീക്ഷിച്ചിട്ടും ഓരോ തവണയും നീ എന്നെ വെറുതെ വിട്ടത്.... വിടില്ലെടാ.... ജാനിയെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ കൊന്ന് തള്ളും ഞാൻ നിന്നെ...."മഹേഷ്‌ റാവണിന്റെ ഷർട്ടിൽ കുത്തി പിടിച്ചു അലറിയതും റാവൺ അവനെ തള്ളി മാറ്റി "അവളൊരു പെണ്ണാണോ.... മറ്റൊരുത്തിയുടെ ഭർത്താവിനൊപ്പം..... ഛെ.... തെരുവിൽ മാനം വിറ്റ് ജീവിക്കുന്ന വേശ്യകൾക്ക് ഉണ്ട് ഇതിലും മാന്യത....."അവൻ പറഞ്ഞു തീരും മുന്നേ റാവൺ അവന്റെ കരണത്ത് ആഞ്ഞടിച്ചു "തോന്ന്യാസം പറഞ്ഞാൽ കൊന്ന് കളയും ഞാൻ....."റാവൺ മഹേഷിനെ ഭിത്തിയോട് ചേർത്തുകൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു "ഭീഷണി വേണ്ട സാറേ..... എന്നെ സാറിന് ശരിക്ക് അറിയില്ല...." റാവണിന്റെ കൈ എടുത്തു മാറ്റി കലിയോടെ അവൻ പറഞ്ഞു "അറിയാം.... എനിക്കറിയാം നീ ആരാണെന്നും എന്താണെന്നും..... നീ മഹേഷ്‌ അല്ല മാനവ് ആണെന്നും ...

നീ എന്തിന് വേണ്ടിയാ എന്നെ തേടി വന്നതെന്നും എനിക്കറിയാം.....Mr. Maanav Maheshwari....." റാവൺ അത് പറഞ്ഞതും അവൻ ഞെട്ടി തരിച്ചു നിന്നു പോയി "മാനവോ.... ഏത് മാനവ്....?" പിടി കൊടുക്കാൻ ആഗ്രഹിക്കാത്തത് പോലെ അവൻ നിന്ന് ഉരുണ്ട് കളിച്ചതും റാവൺ അവനെ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി അവന്റെ കൈയിൽ പിടിച്ചു പുറത്തേക്കിറങ്ങി അവനെ കാറിൽ കയറ്റി അവൻ അവിടെ നിന്നും കാറുമായി പാഞ്ഞു ആ കാർ ചെന്ന് നിന്നത് വിക്രമിന്റെ വീടിന് മുന്നിലാണ് പുറത്തേക്ക് ഇറങ്ങാതെ സംശയിച്ചിരിക്കുന്ന അവനെ റാവൺ പിടിച്ചു വലിച്ചു പുറത്തേക്കിറക്കി മുവശത്തെ വാതിൽ തള്ളി തുറന്ന് അവനെ അകത്തേക്ക് കൊണ്ട് പോയി ശാന്തമായി ഉറങ്ങുന്ന മാനസയുടെ അടുത്തേക്ക് റാവൺ അവനെ പിടിച്ചു തള്ളിയതും അവൻ അവളുടെ കൽക്കലേക്ക് ചെന്ന് വീണു

"നീ കുറച്ചു മുന്നേ വേശ്യയുമായി താരതമ്യം ചെയ്തവളാ ഈ കിടക്കുന്നെ.... നോക്ക്.... കണ്ണ് തുറന്ന് അവളുടെ മുഖത്തേക്ക് നോക്കെടാ.... അവളെ കണ്ടാൽ മാനം വിറ്റ് അഴിഞ്ഞാടി ജീവിക്കുന്നവളായി നിനക്ക് തോന്നുന്നുണ്ടോന്ന്...."അത്രയും പറഞ്ഞു റാവൺ ദേഷ്യത്തിൽ പുറത്തേക്ക് പോയതും അവൻ കാര്യം മനസ്സിലാവാതെ മാനസയെ നോക്കി "നിന്റെ അമ്മ വളർത്തിയ നിന്റെ സ്വന്തം കൂടെപ്പിറപ്പിന് അത്രയും തരം താഴാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മാനവ്....?" മാനസയുടെ അടുത്തായി വന്നിരുന്നുകൊണ്ട് വികാസ് പറഞ്ഞതും മാനവ് ഞെട്ടലോടെ അവനെ നോക്കി "നീ ഇത്രയും കാലം തിരഞ്ഞു നടന്ന നിന്റെ ചേച്ചി.... മാനസ.... അത് ഈ കിടക്കുന്ന എന്റെ ഭാര്യയാണ് മാനവ്.....!" .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story