ജാനകീരാവണൻ 🖤: ഭാഗം 43

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്ത് പറ്റി....? എന്തെങ്കിലും വയ്യായ്ക ഉണ്ടോ....?" അവളുടെ മുഖഭാവം കണ്ട് അവൻ നെറ്റി ചുളിച്ചു "അത്.... ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ....?" കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചതും റാവൺ ഒന്ന് പുഞ്ചിരിച്ചു അവൾക്ക് നേരെ അവൻ കൈ വിടർത്തിയതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവന്റെ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ചു അവനോട് ചേർന്നിരിക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമാകുന്നത് അവളറിഞ്ഞു റാവൺ അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തതും അവൾ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി ഇരുന്നു പെട്ടെന്ന് അവൾ അവനിൽ നിന്ന് വിട്ട് മാറിയതും റാവൺ മുഖം ചുളിച്ചു അവളെ നോക്കി "എന്ത് പറ്റി...?" ചുറ്റും നോക്കുന്നവളെ നോക്കി അവൻ സംശയത്തോടെ ചോദിച്ചു "അത്.... അ.... അച്ഛൻ....?"അത് കേട്ട് റാവണിന്റെ മുഖം മാറുന്നത് കണ്ട് അവൾക്ക് ചെറിയ ഭയം തോന്നി "അത് നിന്റെ അച്ഛൻ അല്ലാ..... അങ്ങനൊരു അച്ഛൻ നിനക്ക് വേണ്ടാ.... Got it....?" അവളോട് ചൂടായി അവൻ അവിടെ നിന്നും എണീറ്റ് പോയതും ജാനി കാര്യം മനസ്സിലാവാതെ ഞെട്ടലോടെ ഇരുന്നു പിന്നെ ഒന്ന് നിശ്വസിച്ചുകൊണ്ട് അവൾ ബെഡിലേക്ക് ചാരി ഇരുന്നു കണ്ണുകളടച്ചു "നീ ആരുമല്ലാത്തവൾ അല്ല മോളെ.... എന്റെ.... എന്റെ മകളാണ് നീ.... ഇത്രയും കാലം നിനക്കായി അലയുകയായിരുന്നു ഞാൻ.... ഒരു നോക്ക് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ.... ഇപ്പോഴും നിന്നെ ഒന്ന് കാണാൻ എനിക്ക് അനുവാദമില്ല....."

കാതിൽ ബാലുവിന്റെ വാക്കുകൾ പിന്നെയും പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു "എന്തിനാ മോളെ നീ പേടിക്കുന്നെ.... ഞാൻ നിന്റെ സ്വന്തം അച്ഛനാണ്.... ഒരു ബന്ധവും ഇല്ലാത്ത ഇവര് നിന്നെ തള്ളി പറഞ്ഞപ്പോൾ അത് നിനക്ക് താങ്ങാനായില്ല.... ഇത്രയും കാലം ഒരു നോക്ക് കാണാൻ കൊതിച്ച മകൾ അംഗീകരിക്കാത്ത ഈ അച്ഛന് എത്രത്തോളം വേദനയുണ്ടാകും....?"ബാലുവിന്റെ ആ ചോദ്യം അവളെ വേട്ടയാടുന്നത് പോലെ "ശരിയാണ്.... അപ്പയും അമ്മയും എന്നെ തള്ളി പറഞ്ഞപ്പോൾ എനിക്കത് താങ്ങാൻ കഴിഞ്ഞില്ല.... അപ്പോ വർഷങ്ങളായി ഒരുനോക്ക് കാണാൻ കാത്തിരുന്ന മകളുടെ അവഗണന ആ മനുഷ്യനെ എത്രത്തോളം നോവിക്കുന്നുണ്ടാകും....."അവൾ കണ്ണുകൾ പൂട്ടി ഓർത്തു.... കണ്ണടച്ചാൽ മനസ്സിൽ തെളിയുന്നത് തന്നെ പ്രതീക്ഷയോടെ നോക്കുന്ന ആ അച്ഛന്റെ മുഖമാണ് "ഇന്ന് എനിക്ക് ഒരു ഭർത്താവുണ്ട് , കുടുംബമുണ്ട്..... പക്ഷേ എന്റെ അച്ഛന് ആരുണ്ട്..... സ്വന്തം ചോരയിൽ ഒരു മകളുണ്ടായിട്ടും ആരുമില്ലാത്തവനെ പോലെ കഴിയുന്നു..... എത്രത്തോളം ഒറ്റപ്പെടൽ സഹിച്ചിട്ടുണ്ടാവും.... എന്നെയോർത്തു എത്രത്തോളം വേദനിച്ചിട്ടുണ്ടാകും.... ആ പാവത്തിനെ ഞാനായിട്ട് വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല എന്നോട്....!"

അവൾ സ്വയം ഒരു തീരുമാനത്തിൽ എത്തിക്കൊണ്ട് കണ്ണിൽ ഉരുണ്ട് കൂടിയ മിഴിനീർ തുള്ളികളെ കൈകൊണ്ട് തുടച്ചു മാറ്റി ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി •••••••••••••••••••••••••••••••° "ശിവദേ.... എന്റെ കുഞ്ഞിനെ വെച്ച് പ്രതികാരം ചെയ്യരുത്.... പ്ലീസ്.... അവൾ നിങ്ങളോടൊക്കെ എന്ത് തെറ്റാ ചെയ്തേ.... ഒന്നുമറിയില്ല അവൾക്ക്.... അവളെ എനിക്ക് വിട്ട് തരണം...."ശിവദയുടെ മുറിയിലെ ബെഡിൽ ഇരുന്ന് ഓരോന്ന് പറയുന്ന ഗൗരിയെ ശിവദ ദയനീയമായി നോക്കി നന്ദുവിനെ ഏൽപ്പിച്ചത് മുതലുള്ള സഹൃദമാണ് ശിവദക്ക് ഗൗരിയുമായി ഉള്ളത്.... അതുകൊണ്ട് തന്നെയാണ് ഫാമിലി ഡോക്ടർ ആയി ഗൗരിയെ തന്നെ ഏർപ്പെടുത്തിയത് കുറച്ചൊക്കെ ഗൗരിയെ കുറിച്ച് അറിയാമായിരുന്നെങ്കിലും ബാലുവാണ് ഗൗരിയുടെ ഭർത്താവെന്നൊന്നും ശിവദക്ക് അറിയുമായിരിന്നില്ല അറിയിക്കാൻ ഗൗരി ആഗ്രഹിച്ചിട്ടുമില്ല "ഗൗരീ.... നിനക്ക് എന്റെ കുഞ്ഞനെ അറിയില്ല.... സ്വന്തം കണ്മുന്നിൽ ഇട്ട് അമ്മയെ കടിച്ചുകീറിയ മൃഗങ്ങളോട് മനസ്സിൽ പ്രതികാരവുമായി നടക്കുന്ന RK മാത്രമാണ് നിനക്ക് അവൻ പക്ഷേ അവന്റെ ഉള്ളിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഹൃദയം ഉണ്ട്.... ആ ഹൃദയത്തിൽ ജാനിക്കും ചെറുതല്ലാത്ത ഒരിടമുണ്ട്....

ഒരിക്കലും അവൻ അവളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടാൻ ശ്രമിക്കില്ല.... കാരണം അത്രത്തോളം അവൻ അവളെ സ്നേഹിക്കുന്നുണ്ട് നന്ദുവിനോടല്ലാതെ അവൻ ആരോടും ഇത്ര അടുപ്പം കാണിച്ചിട്ടില്ല.... ജാനിയോട് അവൻ അടുക്കുന്നുണ്ടെങ്കിൽ എനിക്കുറപ്പാ.... ഒന്നുകിൽ നന്ദുവിനെപ്പോലെ.... അല്ലെങ്കിൽ അതിനേക്കാൾ ഏറെ അവൻ ജാനിയെ സ്നേഹിക്കുന്നുണ്ട് ബാലുവായാലും നീയാലും അവൻ ജാനിയെ വിട്ട് തരുമെന്ന് ഒരു പ്രതീക്ഷയും വേണ്ട ജാനി ആയിട്ട് അവനെ തള്ളിപ്പറയുന്നത് വരെ.... അവനൊരിക്കലും അവളെ വിട്ട് തരില്ല ഗൗരീ...." ശിവദ പറയുന്നതൊക്കെ ഗൗരി നിശബ്ദമായി കേട്ടിരുന്നു "നിനക്കറിയുമോ.... നന്ദുവും ജാനിയും കരയുന്നത് അവന് ഇഷ്ടമല്ല.... അവരുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ദേഷ്യം അവന് പോലും കണ്ട്രോൾ ചെയ്യാൻ പറ്റില്ല പണ്ടൊക്കെ ഞാൻ ചോദിക്കും.... അതെന്താ നന്ദു കരഞ്ഞാൽ മാത്രമേ നിനക്ക് ദേഷ്യം വരുള്ളൂ എന്ന്.... അന്നവൻ പറയും.... അവന്റെ അമ്മയുടെ അതേ കണ്ണാണ് നന്ദുവിനും അവളുടെ കണ്ണ് നിറഞ്ഞാൽ മരിക്കുന്നതിന് മുന്നേ അവസാനമായി നിറ കണ്ണുകളോടെ അവനെ നോക്കുന്ന അവന്റെ അമ്മയുടെ മുഖം മനസ്സിൽ തെളിയുമെന്ന് അത്കൊണ്ട് നന്ദുവിനെ അവൻ കരയിക്കാറില്ല....

മറ്റുള്ളവരെ കരയിക്കാൻ അനുവദിക്കാറുമില്ല പിന്നീട് ജാനി കരയുമ്പോഴും അവൻ ഡിസ്റ്റർബ്ഡ് ആകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.... എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം എനിക്ക് മനസ്സിലായില്ല ഇന്ന് നീ പറഞ്ഞപ്പോഴാണ് എനിക്ക് അതിന്റെ കാരണം മനസ്സിലായത് അവന്റെ അമ്മയുടെ കണ്ണുകൾ അവൻ ജാനിക്ക് കൊടുക്കണമെങ്കിൽ.....I'm sure.... She is special to him.... " ചെറു പുഞ്ചിരിയോടെ ശിവദ പറഞ്ഞു നിർത്തിയതും ഗൗരി അവരെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു "ഗൗരീ.... നിനക്ക് ഞങ്ങളെ വിശ്വസിക്കാം.... എന്റെ ചേച്ചിയെ നീ അന്ന് സഹായിച്ചില്ലായിരുന്നെങ്കിൽ ആ മൂർത്തി സ്വന്തം ചോരയാണെന്ന് പോലും നോക്കാതെ എന്റെ നന്ദുവിനെയും ഇല്ലാതാക്കിയേനെ നീ കാരണമാണ് അവളെ എനിക്ക് മകളായി കിട്ടിയത്.... ആ നന്ദി നിന്നോട് എനിക്ക് എന്നും ഉണ്ടാകും.... പക്ഷേ അതിന് പകരമായി നീ ഞങ്ങളുടെ ജാനിയെ ചോദിക്കരുത്...." ശിവദ ഇടർച്ചയോടെ പറഞ്ഞതും ഗൗരി ഒന്നും മിണ്ടാതെ ബെഡിൽ കൈ ഊന്നി തല കുനിച്ചിരുന്നു

ഇതേസമയം ഒക്കെ കേട്ട് വാതിലിനപ്പുറം വീൽ ചെയറിൽ ഇരുന്ന നന്ദുവിനെ അവർ കണ്ടിരുന്നില്ല നേരത്തെ ഡോക്ടറാണ് ജാനിയുടെ അമ്മയെന്ന് അറിഞ്ഞപ്പോൾ മുതൽ ഒരു സമാധാനം ഇല്ലാതെയാണ് അവൾ റോഷനൊപ്പം മുറിയിൽ ഇരുന്നത് പക്ഷേ കാര്യം അറിയാതെ ഇരിപ്പുറക്കില്ലെന്ന് തോന്നിയപ്പോ ആണ് റോഷൻ ഫോൺ ചെയ്യാൻ പോയ തക്കം നോക്കി അവൾ റാവണിന്റെ മുറി ലക്ഷ്യമാക്കി വീൽ ചെയർ ഉരുട്ടി പോയത്.....റാവണിന്റെ മുറിയിൽ നിന്ന് ഗൗരി പറഞ്ഞ കഥ കേട്ട് ഒരായിരം സംശയങ്ങൾ മനസ്സിൽ മുള പൊട്ടിയിരുന്നു ശിവകാമി പ്രസവിച്ച ആ മകൾ ആരാണെന്നുള്ള ചോദ്യം അവളെ വീർപ്പു മുട്ടിച്ചപ്പോഴാണ് നേരിട്ട് ഗൗരിയോട് തന്നെ ചോദിക്കാൻ അവർക്ക് പിന്നാലെ അവൾ പോയത് പക്ഷേ അവർ പറഞ്ഞതൊക്കെ കേട്ട് അവൾ സ്വയം ഇളയതാകുന്നത് പോലെ തോന്നി അത്രയും വൃത്തികെട്ട ഒരു മനുഷ്യന്റെ മകളാണ് താനെന്ന തിരിച്ചറിവ് അവളുടെ സമനില തെറ്റിക്കുന്നത് പോലെ തോന്നി ഗൗരിയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ തന്റെ പെറ്റമ്മ അനുഭവിച്ച യാതനകളും അത് നേരിട്ട് കാണേണ്ടി വന്ന തന്റെ കൂടെപ്പിറപ്പിന്റെ മാനസികാവസ്ഥയും ഒക്കെ ഓർത്ത് അവളുടെ തല പെരുകുന്നത് പോലെ തോന്നി

ശിവദ പറയുന്നത് ഇനിയും കേട്ട് നിൽക്കാനുള്ള ത്രാണി ഇല്ലാതായതും വീൽ ചെയർ തിരിച്ചു അവൾ മുറി ലക്ഷ്യമാക്കി പോയി മനസ്സിൽ ഗൗരി പറഞ്ഞ ആ കഥ മാത്രമായിരുന്നു അമ്മ, ഏട്ടൻ, ഏട്ടത്തി, ആവണിയേച്ചി, മാനസേച്ചി ഇവരൊക്കെ അനുഭവിച്ച വേദനകൾക്കൊക്കെ കാരണം തനിക്ക് ജന്മം തന്ന ആ മനുഷ്യനാണെന്ന് ഓർക്കാൻ കൂടി അവൾക്കാവുന്നുണ്ടായിരുന്നില്ല "നീ ഇവിടെ എന്തെടുക്കുവാ നന്ദു.... നിന്നെ മുറിയിൽ ആക്കിയതല്ലേ...."എങ്ങോട്ടെന്നില്ലാതെ വീൽ ചെയർ ഉരുട്ടുന്നവളുടെ വീൽ ചെയറിൽ പിടിച്ചു വിക്രം ചോദിച്ചു ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്നവളെ കണ്ട് അവൻ അവളെ മുറിയിലേക്ക് കൊണ്ട് പോയി അവളെ എടുത്ത് ബെഡിൽ കിടത്തി വിക്രം മുറി വിട്ട് പോയതും നന്ദു പൊട്ടി പൊട്ടി കരഞ്ഞു ആ വേദന അവൾക്ക് താങ്ങാനാവുന്നില്ല.... ആ സത്യം ഉൾക്കൊള്ളാൻ മനസ്സ് അനുവദിക്കുന്നില്ല എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി പൊട്ടി കരയുന്ന അവളുടെ കരച്ചിൽ ആരും കേട്ടിരുന്നില്ല •••••••••••••••••••••••••••••••° ജാനി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ഡോക്ടർ അവളുടെ അടുത്തേക്ക് വന്നു "ഞാൻ.... ഞാൻ ഇറങ്ങുവാ.... ആരോഗ്യം ശ്രദ്ധിക്കണം...."അവളുടെ തലയിൽ തലോടി ഗൗരി അത് പറഞ്ഞതും അവൾ അവരെ നോക്കി പുഞ്ചിരിച്ചു

"കൂടെ കൂട്ടണമെന്നുണ്ട്.... പക്ഷേ സാധിക്കുന്നില്ല.... എന്നാൽ നിനക്ക് ആപത്തായി വരുന്ന ഒന്നും അനുവദിച്ചു കൊടുക്കാൻ എനിക്ക് കഴിയില്ല.... "അവളുടെ നെറ്റിയിൽ അമർത്തി മുത്തിക്കൊണ്ട് ഗൗരി പറഞ്ഞതും ജാനിയുടെ മുഖം ചുളിഞ്ഞു "എനിക്ക്.... എനിക്കൊന്നും മനസ്സിലായില്ല ..." അവരെ നോക്കി സംശയത്തോടെ പറയുന്നവൾക്ക് നേരെ ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഗൗരി തിരിഞ്ഞു നടന്നു "തൽക്കാലം ഞാൻ പോകുന്നു.... നിന്റെ കൈകളിൽ അവൾ സേഫ് അല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ വരും.... അവളെ കൊണ്ട് പോകാൻ.... എന്നുന്നേക്കുമായി...."അകത്തേക്ക് വരുന്ന റാവണിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് ഗൗരി പുറത്തേക്ക് പോയി "ഡോക്ടർ എന്താ അങ്ങനൊക്കെ പറഞ്ഞെ....?" അവളുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ റാവൺ ഷെൽഫ് തുറന്ന് അവന്റെ ഡ്രസ്സ് എടുത്ത് ഫ്രഷ് ആവാൻ പോയി അവൾ അവന്റെ പോക്ക് കണ്ട് ചുണ്ട് കോട്ടി പുറത്തേക്ക് ഇറങ്ങി നന്ദുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു മുറിയിലേക്ക് കയറിയപ്പോൾ തന്നെ നന്ദു എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ടു ജാനി പുഞ്ചിരിയോടെ അവളുടെ അടുത്ത് പോയിരുന്നു.... അപ്പോഴാണ് അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ജാനി കണ്ടത് "എന്ത് പറ്റി നിനക്ക്....?വയ്യേ....?"

അവളുടെ മുറിവ് വെച്ച് കെട്ടിയ കോട്ടണിലൂടെ വിരലോടിച്ചു കൊണ്ട് ജാനി ചോദിച്ചതും നന്ദു പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ചു വിതുമ്പി "നന്ദു.... എന്താടാ.... എന്താ പറ്റിയെ....?" അവളുടെ കണ്ണീർ കണ്ട് ജാനി ആകെ വല്ലാതായി അപ്പോഴാണ് ആരവും അവിടേക്ക് വരുന്നത് നന്ദുവിന്റെ കരച്ചിൽ കണ്ട് അവൻ ഓടി വന്ന് അവളെ പൊതിഞ്ഞു.... വേദന കൊണ്ടാവും കരയുന്നതെന്ന് കരുതി അവൻ അവളുടെ തലയും കാലും ഒക്കെ പതിയെ തലോടി കൊടുത്തു നന്ദു അവന്റെ കൈ പിടിച്ചു വെച്ച് വിതുമ്പിയതും ആരവ് ആകെ വല്ലാതായി "ഏട്ടാ..... ഞാൻ.... ഞാൻ ആ മൂർത്തിയുടെ മകളാണോ....?" നിറ കണ്ണുകളോടെ അവൾ ചോദിച്ചതും ആരവ് ഞെട്ടലോടെ അവളെ നോക്കി ജാനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല "ഏത് മൂർത്തി.... നീ എന്തൊക്കെയാ മോളെ ഈ പറയുന്നേ....?" അവൻ പരിഭ്രമത്തോടെ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "വേണ്ടാ.... ഇനിയും എന്നിൽ നിന്ന് ഒളിക്കണ്ട.... ഡോക്ടർ ആന്റി പറയുന്നത് ഞാൻ കേട്ടു..... ഞാൻ ഏട്ടന്റെ ആരും അല്ലാ.... ശിവകാമി.... അതാണ് എന്റെ അമ്മ.... RK.... അതാണ് എന്റെ കൂടെപ്പിറപ്പ്.... മനുഷ്യരെ കടിച്ചു കീറുന്ന ഒരു മൃഗത്തിന് പിറന്നവളാണ് ഈ അവന്തിക.... "

നന്ദു നിർവികാരതയോടെ പറഞ്ഞതും ജാനി ഞെട്ടലോടെ അവളെ നോക്കി ആരവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു "എന്താ ഇവിടെ....?" റാവണിന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും ജാനിയും ആരവും മാറി നിന്നു നന്ദുവിന്റെ ചുവന്ന മുഖം കണ്ടതും റാവൺ അവളുടെ അടുത്തേക്ക് ഓടി വന്നു "നന്ദു.... എന്താടാ.... എന്താ നിനക്ക്....?" അവൻ അവളുടെ നെറ്റിയിലും കവിളിലും ഒക്കെ കൈ വെച്ച് ചോദിച്ചതും നന്ദു നിരകണ്ണുകളോടെ അവന്റെ കൈ പിടിച്ചു വെച്ചു അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അസ്വസ്ഥനാകുന്നത് കണ്ട് അവളുടെ ചുണ്ടിൽ വിളറിയ ഒരു പുഞ്ചിരി വിരിഞ്ഞു "നിന്നോട് കരയരുതെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്....!" റാവൺ അവളിൽ നിന്ന് മുഖം തിരിച്ചു ദേഷ്യത്തോടെ ചോദിച്ചതും നന്ദു റാവണിന്റെ മുഖം അവൾക്ക് നേരെ ബലമായി തിരിച്ചു "എന്റെ കണ്ണ് കാണാൻ ശരിക്കും നമ്മുടെ അമ്മയുടെ കണ്ണ് പോലെയാണോ ഏട്ടാ....?"നിറ കണ്ണുകളോടെ അവൾ ചോദിക്കുന്നത് കേട്ട് റാവൺ ആരവിനെ നോക്കി "ഞാൻ അറിഞ്ഞു.... ഡോക്ടർ ആന്റി പറഞ്ഞതൊക്കെ ഞാനും കേട്ടിരുന്നു...."

നന്ദു അതും പറഞ്ഞു അവന്റെ കൈയിൽ പിടിച്ചതും റാവൺ ഒന്ന് നിശ്വസിച്ചു "ഒന്നും അറിയാതെ എന്റെ ഏട്ടനെ ഒരുപാട് ക്ഷപ്പിച്ചിട്ടുണ്ട്.... വെറുത്തിട്ടുണ്ട് ഞാൻ.... അന്നൊക്കെ എന്നെ വേദനിപ്പിക്കാതിരിക്കാൻ സത്യങ്ങൾ ഒക്കെ ഉള്ളിൽ കൊണ്ട് നടന്നു.... പറഞ്ഞൂടായിരുന്നോ.... ഒരിക്കലെങ്കിലും.... ഞാൻ നിന്റെ സ്വന്തം ഏട്ടനാണെന്ന് പറഞ്ഞൂടായിരുന്നോ..... ഈ ഏട്ടന്റെ അനിയത്തിക്കട്ടിയായി കഴിയുന്നതിനേക്കാൾ ഭാഗ്യം മറ്റെന്താ ഏട്ടാ എനിക്കുള്ളത്.... അതിനേക്കാൾ വലിയ സന്തോഷമാ എനിക്ക് വേണ്ടത്....?"നന്ദു നിറ കണ്ണുകളോടെ പറഞ്ഞതും റാവൺ ഒന്ന് ശ്വാസം വലിച്ചു വിട്ടു "നന്ദൂ...."അവന്റെ കൈ പിടിച്ചു വെച്ച് വിതുമ്പുന്നവളുടെ തലയിൽ തലോടി അവൻ വിളിച്ചതും അവൾ ഉടുമ്പ് പോലെ കെട്ടിപ്പിടിച്ചു "I love you ഏട്ടാ..... " ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story