ജാനകീരാവണൻ 🖤: ഭാഗം 46

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഏട്ടൻ എന്തിനാ ഇതൊക്കെ ചെയ്യണേ....?" അവൾക്കുള്ള ഫുഡ്‌ വാരി കൊടുക്കാൻ തുനിഞ്ഞ മനുവിനെ നോക്കി നന്ദു താടക്ക് കൈയും കൊടുത്തിരുന്നു ചോദിച്ചു "അതെന്താ എനിക്ക് ചെയ്‌താൽ.... റാവൺ ചെയ്യാറുണ്ടല്ലോ.... പിന്നേ എനിക്ക് വാരി കൊടുക്കാനും സ്നേഹിക്കാനും നീ മാത്രേ ഉള്ളു ഇപ്പൊ..... ചേച്ചി എന്നേ അടുപ്പിക്കാറില്ല...." തമാശ രൂപേണയാണ് അവനത് പറഞ്ഞതെങ്കിലും അവന് നല്ല വിഷമം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി "അപ്പൊ ചേച്ചി അടുപ്പിക്കാത്തോണ്ട് എന്നേ സ്നേഹിക്കുന്നു.... കൊള്ളാല്ലോ...." അവൾ കൈയും കെട്ടി ഗൗരവത്തോടെ ചോദിച്ചതും മനു ചിരിച്ചു "അങ്ങനെ അല്ലടാ.... എനിക്ക് നീയും ചേച്ചിയും ഒക്കെ ഒരുപോലെയാ നന്ദു... ഇത് കഴിക്ക്...." അവൻ സ്നേഹത്തോടെ അവൾക്ക് നേരെ നീട്ടിയ ഫുഡ്‌ അവൾ പുഞ്ചിരിയോടെ വായിലാക്കി നന്ദുവിനുള്ള ഫുഡും എടുത്ത് മുറിയിലേക്ക് വന്ന ആരവ് കാണുന്നത് മനു അവളെ ഊട്ടിക്കുന്ന കാഴ്ചയാണ് അവൻ കൈയിലിരുന്ന ഫുഡിലേക്ക് ഒന്ന് നോക്കി.... കളിച്ചും ചിരിച്ചും മനു കൊടുക്കുന്ന ഫുഡ്‌ കഴിക്കുന്ന നന്ദുവിനെയും ഒന്ന് നോക്കി അകത്തേക്ക് കയറാൻ തോന്നിയില്ല.....

മനസ്സിന് വല്ലാത്ത വേദന ജാനി പുറത്തേക്ക് നടക്കാൻ നിൽക്കുമ്പോഴാണ് ആരവിനെ കാണുന്നത്... അവന്റെ മുഖഭാവവും നോട്ടവും ഒക്കെ കണ്ടാപ്പോ ജാനിക്ക് പാവം തോന്നി വന്നത് പോലെ തന്നെ അവൻ തിരിച്ചു നടന്നതും പിന്നിൽ നിന്ന റാവണിനെ കണ്ട് അവൻ നിന്നു കണ്ണ് നിറയാതിരിക്കാൻ അവൻ പാട് പെടുന്നുണ്ടായിരുന്നു "അവൾ കുട്ടിയാണ് ആരവ് .... പ്രതീക്ഷിക്കാതെ രണ്ട് ഏട്ടന്മാരെ കിട്ടിയ കൗതുകം.... സന്തോഷം ഒക്കെയാണ് അവളുടെ മനസ്സിൽ.... കഥകളൊക്കെ അറിഞ്ഞത് മുതൽ ഞങ്ങളോട് കുറച്ച് സ്നേഹക്കൂടുതലുണ്ട്.... പക്ഷേ നിന്റെ സ്ഥാനത്തിന് ആ മനസ്സിൽ ഒരു ഇടിവും വന്നിട്ടില്ല.... "അവന്റെ തോളിൽ കൈ വെച്ച് റാവൺ പറഞ്ഞതും ആരവ് അവനെ കെട്ടിപ്പിടിച്ചു "ഒറ്റപ്പെടുന്നത് പോലെ തോന്നുന്നു.... അവൾ അവഗണിച്ചാൽ സഹിക്കാൻ പറ്റില്ല എനിക്ക്.... നിങ്ങളെപ്പോലെയല്ല.... എനിക്ക് അവളല്ലാതെ വേറെ ആരുമില്ല കൂടെപ്പിറപ്പായി....." അവൻ പറഞ്ഞു നിർത്തിയതും പിന്നിൽ നിന്ന ജാനി അവനെ പിടിച്ചു തിരിച്ചു നിർത്തി "അപ്പൊ പിന്നേ ഞാൻ ആരാ... ഞാൻ നിനക്ക് കൂടെപ്പിറപ്പല്ലേ....?"

ഇടുപ്പിൽ കൈയും കുത്തി ചുണ്ട് കൂർപ്പിച്ചു ചോദിക്കുന്ന ജാനിയെ കണ്ട് ആരവ് അറിയാതെ ചിരിച്ചു പോയി "ഏട്ടനും അനിയനും ആർക്കും എന്നേ വേണ്ട.... എന്നേ ന്താ തവിട് കൊടുത്തു വാങ്ങിയതാ....?" ജാനി രണ്ട് പേരെയും നോക്കി മുഖം വീർപ്പിച്ചതും ആരവ് അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി റാവൺ കൈയും കെട്ടി ഗൗരവം വിടാതെ അവളെ നോക്കി "നീ എന്റെ ചങ്ക് പെങ്ങളല്ലെടി പൊട്ടി....?" അവളെ ചേർത്തു പിടിച്ചു ആരവ് ചിരിച്ചു.... ജാനി ചുണ്ട് കോട്ടി "ആ ന്നിട്ടാ കുറച്ച് മുന്നേ എനിക്കാരൂല്ലന്ന് പറഞ്ഞു മോങ്ങിയത്....?" അവൾ അവന്റെ കൈ തട്ടി മാറ്റി പുച്ഛിച്ചു "അത് നന്ദു എന്നേ അവോയ്ഡ് ചെയ്ത സങ്കടം കൊണ്ട് പറഞ്ഞു പോയതല്ലേ ജാനിക്കുട്ടീ...." അവൻ അവളുടെ കവിളിൽ കുത്തി ചോദിച്ചതും അവൾ ആണോ എന്ന മട്ടിൽ അവനെ നോക്കി "ആഹ്ടി.... നീയും എന്റെ പെങ്ങൾ തന്നെയാ..." അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞതും "ഉറപ്പാണല്ലോ....?" അവൾ പുരികം പൊക്കിയതും ആരവ് തല കുലുക്കി "എന്നാൽ എനിക്ക് വാരി താ...."അവന്റെ കൈയിൽ പിടിച്ചു അവൾ ചിണുങ്ങിയതും ആരവ് ചിരിച്ചു "വാ...."

അവളുടെ കൈയിൽ പിടിച്ചു അവൻ അവളെ സോഫയിൽ കൊണ്ട് പോയി ഇരുത്തി "ഇള്ളകുട്ടിയല്ലേ വാരി തരാൻ....?" റാവൺ കടുപ്പിച്ചു ചോദിച്ചതും ജാനി അവനെ ഒന്ന് ഇരുത്തി നോക്കി "ഇള്ളക്കുട്ടി ആയിട്ടാണോ നിങ്ങൾ എനിക്ക് വാരി തന്നത്....?" അവൾ എടുത്തടിച്ച പോലെ ചോദിച്ചതും റാവണിന്റെ വായടഞ്ഞു അവളെ നോക്കി കണ്ണുരുട്ടിയതും അവളത് മൈൻഡ് ചെയ്യാതെ ആരവ് നീട്ടിയത് വായിലാക്കി കളിച്ചും ചിരിച്ചും ജാനിക്ക് ഫുഡ്‌ കൊടുക്കുന്ന ആരവിനെ കുറച്ചു നേരം റാവൺ നോക്കി നിന്നു പോയി ജാനിയുടെ പൊട്ടത്തരവും കളി ചിരിയും അന്നാദ്യമായി അവൻ മനസ്സ് കൊണ്ട് ആസ്വദിച്ചു അവരെ ഒരിക്കൽ കൂടി നോക്കിക്കൊണ്ട് റാവൺ വിക്രമിനെ കൂട്ടി പുറത്തേക്ക് പോയി •••••••••••••••••••••••••••••••° ജാനിയും ആരവും ഓരോന്ന് പറഞ്ഞു സോഫയിൽ തന്നെ ഇരുന്നു.... ഇടക്കൊക്കെ രണ്ടും കൂടി തമ്മിൽ തല്ലുന്നുമുണ്ട് അവളുടെ വായിൽ നിന്ന് വീഴുന്ന പൊട്ടത്തരം ഒക്കെ കേട്ട് അവൻ പൊട്ടിച്ചിരിക്കും.... അത് മതി അവൾക്ക് പോരെടുക്കാൻ....

അവളെ ചൊടിപ്പിച്ചും തല്ല് കൂടിയും പതിയെ പതിയെ ആരവ് വിഷമം ഒക്കെ മറന്ന് ഒരുവിധം ഹാപ്പി ആയി അപ്പോഴാണ് മനു നന്ദുവിനെ വീൽ ചെയറിൽ ഇരുത്തി അവരുടെ അടുത്താക്കി പോയത് നന്ദു വന്നതും രണ്ടുപേരും രണ്ട് ദിക്കിലേക്ക് നോക്കി ഇരുന്നു അത് കണ്ട് നന്ദു നെറ്റി ചുളിച്ചു... "നീ എന്തിനാ മുഖം തിരിച്ചെ....? അവൾ എന്നെയല്ലേ അവോയ്ഡ് ചെയ്തത് ....?" ആരവ് അവൾക്ക് മാത്രം കേൾക്കാൻ ചോദിച്ചതും ജാനി തല ചെരിച്ചു അവനെ നോക്കി "ആ തെണ്ടി ന്നെ ബ്ലാക്ക്മെയിൽ ചെയ്തു.... " അവൾ മുഖം വീർപ്പിച്ചു പറഞ്ഞതും "എന്തിന്...? 🙄" അവന്റെ ചോദ്യം കേട്ട് ജാനി കണ്ണുരുട്ടി "അതാണോ ഇവിടുത്തെ വിഷയം.... മിഷനിൽ ഫോക്കസ് ചെയ്യ്...."നന്ദുവിനെ നോക്കി അവൾ ആരവിന്റെ ചെവിയിൽ പറഞ്ഞു നന്ദു ഇവർക്കിത് എന്ത് പറ്റി എന്ന ഭാവത്തിൽ അവരെ നോക്കി "മിഷനോ.... 🙄" ആരവ് അവളെ നോക്കി മുഖം ചുളിച്ചു "ആഹ്..... ഓപ്പറേഷൻ അവോയ്ഡിങ്..... ദേ അവൾ നോക്കുന്നു.... മിണ്ടാണ്ടിരിക്ക്....." അവന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞുകൊണ്ട് ജാനി കൈയും കെട്ടി ആറ്റിറ്റ്യൂഡ് ഇട്ടിരുന്നു "നിങ്ങൾക്ക് ഇതെന്താ പറ്റിയെ....?" നന്ദു രണ്ടുപേരെയും മാറി മാറി നോക്കി "അനന്തൂട്ടാ.... ഇവിടെ ചിലർക്ക് ഏട്ടന്മാരെ കിട്ടിയതിൽ പിന്നേ നമ്മളെ ഒന്നും വേണ്ട....."ജാനി ആരവിനോട് പറഞ്ഞതും ആരവ് ഒന്ന് ചിരിച്ചു

ആ ചിരി മാത്രം മതിയായിരുന്നു നന്ദുവിന് അവന്റെ മനസ്സ് കാണാൻ "ഏട്ടാ.... ഞാൻ...." നന്ദു പറ്റിപ്പോയ തെറ്റ് ഓർത്ത് അവന്റെ കൈയിൽ പിടിച്ചതും ആരവ് അവളെ നോക്കി പുഞ്ചിരിച്ചു "വേണ്ടാ.... ഒന്നും പറയണ്ട.... എനിക്കറിയാം നിന്റെ മനസ്സ്..... എനിക്ക് സങ്കടം ഒന്നുല്ല നന്ദു.... അവരെപ്പോലെ എന്നേക്കൂടി സ്നേഹിച്ചാൽ മതി.... "അവൻ പറയുന്നത് കേട്ട് നന്ദുവിന്റെ കണ്ണ് നിറഞ്ഞു "അവർക്ക് ആരൂല്ല ഏട്ടാ.... ഒരുപാട് അനുഭവിച്ചിട്ടുണ്ട്.... ഇനിയെങ്കിലും അവർ സന്തോഷിക്കണമെന്നേ ഞാൻ കരുതിയുള്ളൂ.... അതെന്റെ ഏട്ടന് സങ്കടമാവുംന്ന് ഞാൻ ഓർത്തില്ല.... സോറി ഏട്ടാ...." അവൾ കണ്ണ് നിറച്ചതും ആരവ് ആ കണ്ണുകൾ തുടച്ചു കൊടുത്തു "എനിക്കും നീ അല്ലാതെ ആരും...." "അനന്തൂട്ടാ..... 🤨" ജാനിയുടെ വിളി കേട്ട് പറയാൻ വന്നത് മുഴുമിപ്പിക്കാതെ അവൻ നാവ് കടിച്ചു "സോറി സോറി.... എനിക്ക് നിങ്ങൾ രണ്ടും ഉണ്ടല്ലോ.... അത് മതി..... അല്ലെ ജാനി...." സ്പോട്ടിൽ പ്ലേറ്റ് മറിച്ചുകൊണ്ട് അവൻ ജാനിയോട് ചോദിച്ചതും ജാനി ഒന്ന് അമർത്തി മൂളി "ഏട്ടന് എന്നോട് ദേഷ്യായോ....?" നന്ദു അവന്റെ കൈ രണ്ടും ചേർത്തു പിടിച്ചു ചോദിച്ചതും അവൻ ഇല്ലെന്ന് തല കുലുക്കി "നി എന്നേ അവോയ്ഡ് ചെയ്യുന്നെന്ന് തോന്നിയപ്പോൾ ന്തോ പോലെ.... നിന്റെ കൂടെ തല്ല് കൂടി വളർന്നതല്ലേ....

പെട്ടെന്ന് ഒറ്റപ്പെട്ടു പോയത് പോലെ.... ഇപ്പൊ അതൊക്കെ മാറി.... ദേ ഈ പെണ്ണ് എന്നേ ഇവിടെ ഇട്ട് വട്ടെടുപ്പിച്ചു.... ഞാൻ കരുതിയത് നിന്നെക്കാൾ വലിയ പൊട്ടി ഈ ലോകത്തെ ഇല്ലെന്നാ.... പക്ഷേ ഉണ്ട്.... ഇവൾ നിന്നെ വെല്ലുന്ന പൊട്ടിയാടി...." ജാനിയെ കളിയാക്കിക്കൊണ്ട് ആരവ് പറഞ്ഞതും നന്ദു പൊട്ടി ചിരിച്ചു ജാനി അത് പിടിക്കാത്ത പോലെ അവന്റെ കൈയിൽ കയറി കടിച്ചു.... വേദന സഹിക്കാതെ ആരവ് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു പിന്നേ തട്ടലും മുട്ടലും ആയി രണ്ടും കൂടി വൻ തല്ലായി അത് കണ്ട് ചിരിക്കാൻ നന്ദുവും.... അവളുടെ ചിരി കണ്ട് രണ്ടും കൂടി അവളെ പഞ്ഞിക്കിടാൻ തുടങ്ങി അവസാനം അവൾ കാറി കൂവിയത് കേട്ട് ശിവദ വന്ന് മൂന്നിനും നാല് പെട കൊടുത്തതും പിള്ളേര് ഡീസന്റ് ആയി ഒരമ്മ പെറ്റ മക്കളെപ്പോലെ നന്ദുവിനെയും തൂക്കി എടുത്ത് തോളിൽ കൈയിട്ട് റൂമിൽ കയറി ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നത് കണ്ട് ചിരിയോടെ ശിവദ താഴേക്ക് പോയി "നാളെ ആ റിയെടെ b'day ആണ്...." നന്ദു ബെഡിൽ മലർന്നു കിടന്ന് പറഞ്ഞതും ജാനി ഉത്സാഹത്തോടെ ചാടി എണീറ്റു "ആണോ.... അപ്പൊ ആഘോഷിക്കണ്ടേ....?" അവളുടെ ചോദ്യം കേട്ട് ആരവ് അവളെ ഒന്ന് ഇരുത്തി നോക്കി "എന്തിന്.... അവളുടെ സ്വഭാവം നിനക്ക് അറിയുന്നതല്ലേ ജാനി....?"

ആരവ് ഇഷ്ടക്കേടോടെ ചോദിച്ചതും "അവളുടെ സ്വഭാവം എങ്ങനെയോ ആയിക്കോട്ടെ.... അവൾ ഈ ഫാമിലിയിൽ ഉള്ള കുട്ടിയല്ലേ.... അപ്പൊ അവൾടെ പിറന്നാൾ നമ്മൾ ആഘോഷിക്കാതിരിക്കുന്നത് മോശല്ലേ.... റോഷൻ എന്ത് കരുതും.... അതെങ്കിലും നമ്മൾ ഓർക്കണ്ടേ....?" ജാനി പറയുന്നത് കേട്ട് രണ്ട് പേരും മിണ്ടാതെ ഇരുന്നു "നിങ്ങളെന്താ മിണ്ടാത്തെ.... നമുക്ക് റിയക്ക് ഒരു സർപ്രൈസ് കൊടുത്താലോ..... ഒരു സർപ്രൈസ് b'day പാർട്ടി...." അവൾ ആവേശത്തോടെ ചോദിച്ചതും "അവളെ ഞെട്ടിക്കാൻ പോയിട്ട് അവൾ നിന്നെ കരയിപ്പിക്കാതെ നോക്കിക്കോ.... ഒന്നാമത് അവൾക്ക് നിന്നെ കണ്ണിന് നേർക്ക് കണ്ടൂടാ..... പിന്നേ നീ എന്തിനാ അവളെ സന്തോഷിപ്പിക്കാൻ നോക്കുന്നെ....?" ആരവ് അവളെ നോക്കി കണ്ണുരുട്ടി "എന്നോടല്ലേ അവൾക്ക് ഇഷ്ടക്കേടുള്ളു.... നിങ്ങളോട് ഇല്ലല്ലോ.... നിങ്ങൾ സർപ്രൈസ് കൊടുത്താൽ അവൾക്ക് സന്തോഷാവില്ലേ..... ഞാൻ വന്നതിന് ശേഷം ഈ വീട്ടിൽ ആദ്യായിട്ടാ ഒരു ആഘോഷം വരുന്നത്.... അത് അങ്ങനെ വിട്ട് കളയാൻ പറ്റില്ല...." അവൾ കൈയും കെട്ടി നിന്ന് വാശിയോടെ പറഞ്ഞതും "ശരി ശരി.... നീ ഏട്ടനോട് ചോയ്ക്ക്.....ഏട്ടൻ സമ്മതിച്ചാൽ ഞങ്ങൾക്കും okay...."ആരവ് പറഞ്ഞതും നന്ദു അവനെ പിന്താങ്ങി "അതിന് രാവണൻ ഇവിടെ ഇല്ലല്ലോ....?" ജാനി "എപ്പോഴെങ്കിലും വരുമല്ലോ.... അപ്പൊ ചോദിച്ചാൽ മതി...."ആരവ് പറഞ്ഞത് കേട്ട് അവൾ തല കുലുക്കി •••••••••••••••••••••••••••••••°

"മോളെ വേണം മോളെ വേണം എന്ന് പുലമ്പുകയായിരുന്നല്ലോ നീ.... ഇപ്പൊ അവൾ എല്ലാം അറിഞ്ഞപ്പോ നീയെന്താ ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കുന്നത്....?" കൈയിൽ ഇരുന്ന മദ്യം വായിലേക്ക് കമഴ്ത്തുന്ന ബാലുവിനോടായി മൂർത്തി ചോദിച്ചു "ഒഴിഞ്ഞു മാറിയതല്ല.... സത്യങ്ങൾ ഒക്കെ എന്റെ അവി അറിഞ്ഞു കഴിഞ്ഞു..... ഇപ്പൊ ഞാൻ അവളുടെ മുന്നിലേക്ക് ചെന്നാൽ അവൾ ചിലപ്പോ കൺഫ്യൂസ്ഡ് ആകും.... അതേസമയം അവൾക്ക് സത്യങ്ങളൊക്കെ അംഗീകരിക്കാനുള്ള ടൈം കൊടുത്താൽ അവൾ എളുപ്പം എന്നേ അംഗീകരിച്ചു തുടങ്ങും.... എന്നേ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ എന്നേ കാണാനും എന്റെ സ്നേഹം അനുഭവിക്കാനുമുള്ള ഒരു ആഗ്രഹം അവളിൽ പതിയെ ഉടലെടുക്കും അവൾ പൂർണമായി എന്നേ സ്നേഹിച്ചു തുടങ്ങിയതിനു ശേഷം ഞാൻ ഒരിക്കൽ കൂടി അവിടേക്ക് പോകും.... അന്ന് ഞാൻ എന്റെ മകളെ ഒപ്പം കൂട്ടുന്നത് RK യുമായി അവൾക്കുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിട്ടായിരിക്കും....!" ബാലുവിന്റെ വാക്കുകൾ മൂർത്തിയിൽ പുച്ഛം നിറച്ചു ക്രൂരമായ ചിരിയോടെ മനസ്സിൽ പലതും കണക്ക് കൂട്ടി അയാൾ ബാലുവിന് മദ്യം ഒഴിച്ച് കൊടുത്തു •••••••••••••••••••••••••••••••°

റാവൺ ഓഫീസിൽ നിന്ന് വന്ന് ഫുഡ്‌ കഴിച്ചു റൂമിലേക്ക് പോയത് മുതൽ ജാനി അവന്റെ പിന്നാലെയാണ് അവൻ എങ്ങോട്ട് തിരിഞ്ഞാലും കൂടെ അവളും കാണും അവൻ മുറിയിൽ അടുക്കി വെച്ചിരിക്കുന്ന ഫയൽ കൈ നീട്ടി എടുത്തുകൊണ്ട് പിന്നിൽ നിന്ന ജാനിയുടെ കൈയിൽ പിടിച്ചുകൊണ്ടു അവൾക്ക് നേരെ തിരിഞ്ഞു "നിനക്ക് എന്താ വേണ്ടേ....?" അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചതും അവളൊന്ന് പതറി "അത്.... അത്.... എനിക്ക്....?"അവന്റെ നെഞ്ചോരം ചേർന്ന് നിൽക്കുമ്പോൾ ആകെ ഒരു വല്ലായ്മ "എന്ത് പറ്റി നിനക്ക്.... വയ്യേ....?" അവളുടെ വെപ്രാളം ഒക്കെ കണ്ട് അവൻ ഫയൽ അവിടെ വെച്ച് അവളുടെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ച് നോക്കി "അത്.... എനിക്കൊരു.... കാര്യം ചോദിക്കാൻ....." അവൾ അവനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ പറഞ്ഞു "എന്ത് കാര്യം....?"അവൻ അവളിലെ പിടി അയക്കാതെ തന്നെ ചോദിച്ചു "അത്.... അത്...."അവൾ അവന്റെ കൈപ്പിടിയിൽ നിന്ന് വിയർത്തു അവൾ അവന്റെ പിടി വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൻ കൂടുതൽ അടുപ്പിക്കുന്നതല്ലാതെ പിടി വിടുന്നില്ല "ഏത്....?" അവനിലേക്ക് അടുത്ത് വരും തോറും അവന്റെ ഗൗരവം കൂടി വരുന്നത് പോലെ "അതില്ലേ...." "എതില്ലേ....?"

അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞുകൊണ്ട് അവൻ ചോദിച്ചതും "അത് പിന്നേ.... റിയ...."അവൾ പാതിയിൽ നിർത്തി അവന്റെ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും തെന്നി മാറുന്ന അവളുടെ കണ്ണിലെ കൃഷ്ണമണികളിൽ ആയിരുന്നു "റിയക്ക് എന്താ....?" അവൻ അവളുടെ ഇടുപ്പിലൂടെ കൈ രണ്ടും വരിഞ്ഞു മുറുക്കിക്കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു നിർത്തി അവന്റെ ആ നീക്കം പ്രതീക്ഷിക്കാത്തിരുന്നത് കൊണ്ട് തന്നെ ജാനി അടപടലം ഞെട്ടി "നി..... നിങ്ങൾ.... ഇത് എന്ത് ചെയ്യാൻ.... പോ.... പോവാ...." അവളുടെ ശരീരത്തിൽ മുറുകുന്ന അവന്റെ കരങ്ങളെ തടഞ്ഞു കൊണ്ട് അവൾ അവനോട് ചോദിച്ചു "നീ എന്തിനാ വിറക്കുന്നെ....?" അവൻ പിടിച്ചു വെച്ചിട്ടും വെട്ടി വിറക്കുന്ന അവളെ നോക്കിയാണ് അവന്റെ ചോദ്യം "പേടിയുണ്ടോ....?" അവളുടെ കണ്ണുകളിൽ നോക്കിയുള്ള അവന്റെ ശാന്തമായ ചോദ്യം കേട്ട് അവൾ ആദ്യം ഇല്ലെന്നും പിന്നേ ഉണ്ടെന്നും തല കുലുക്കി "ഇന്നലെ രാത്രി ഈ പേടി ഒന്നും കണ്ടില്ലല്ലോ....?"അവൻ ഒറ്റ പിരികം പൊക്കിയതും അവൾ ഒരുമാതിരി ഇളി ഇളിച്ചു കൊടുത്തു അത് കണ്ട് അവൻ അർത്ഥം വെച്ച് ഒന്ന് മൂളി "അത് ഞാൻ..... ഇഷ്ടം കൊണ്ട് ചെയ്തതല്ലേ...."അവൾ ചുണ്ട് ചുളുക്കി ചോദിച്ചതും റാവൺ അവളെ വരിഞ്ഞു മുറുക്കി "എന്നാലേ..... ഞാനും ഇഷ്ടം കൊണ്ട് ചെയ്യുന്നതാ....."

ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും അവന്റെ മുഖത്തെ ഗൗരവത്തിന് മാത്രം ഒരു കുറവും ഉണ്ടായിരുന്നില്ല "നിക്ക് പോണം...."അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും അവൻ പുരികം പൊക്കി "പൊയ്ക്കോ...."അതും പറഞ്ഞു അവൻ അവളെ പൊതിഞ്ഞു പിടിച്ചു "പിടി വിട്...."അവന്റെ കൈയിൽ നോക്കി അവൾ ചുണ്ട് കൂർപ്പിച്ചു "പറയാൻ വന്നത് പറഞ്ഞാൽ വിടാം...."അവൻ ഇച്ചിരി ഗൗരവത്തിൽ പറഞ്ഞതും "അല്ലാ ഞാനിപ്പോ എന്താ പറയാൻ വന്നേ...." അവൾ തല ചൊറിഞ്ഞു ചിന്തിക്കുന്നത് കണ്ട് റാവൺ ഒന്ന് നിശ്വസിച്ചു "ആഹ് കിട്ടി.... നാളെ റിയെടെ b'day ആണ്.... അത് സെലിബ്രേറ്റ്.... ചെയ്.... തൊട്ടേ.... എന്ന്.... ചോ.... ദിക്കാൻ...." ആദ്യം ഉത്സാഹത്തിൽ തുടങ്ങി അവന്റെ മുഖഭാവം കണ്ട് അവളുടെ ഉത്സാഹം ഒക്കെ കുറഞ്ഞു വന്നു ഒന്നും മിണ്ടാതെ അവളിലെ പിടി വിട്ട് അവൻ ഫയൽ എടുത്ത് അവിടുന്ന് പോയി "അല്ലാ.... ഒന്നും പറഞ്ഞില്ലാ...." ഡോർ തുറന്ന് പോകാൻ നിൽക്കുന്നവന്റെ പിറകെ ഓടി അവൾ ചോദിച്ചതും അവനൊന്നും മിണ്ടാതെ പുറത്തേക്ക് പോയി "ഹും.... അങ്ങേർടെ ഒരു ജാഡ.... ചുമ്മാതാണോ ഇതിനെ ഞാൻ രാവണൻ എന്ന് വിളിക്കണേ..... എന്തൊരു സാധനാ ദേവ്യേ ഇത്.... എന്തേലും പറഞ്ഞാൽ അപ്പൊ മുഖം ഒരു പോക്കാ....

പിന്നേ ഒന്നും മിണ്ടാതെ ഒരു പോക്കും.... ഞാനെന്താ ആവശ്യം ഇല്ലാത്ത കാര്യം ആണോ പറഞ്ഞെ.... എല്ലാർക്കും സന്തോഷം കിട്ടുന്ന കാര്യല്ലേ.... ഒന്ന് സമ്മതിച്ചാൽ എന്താ..... ദുഷ്ടൻ....."അവൾ ബെഡിലിരുന്ന് ഓരോന്ന് പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ബെഡിൽ കുത്തി "അങ്ങേര് എന്താ വിചാരി...." സംസാരത്തിനിടെ മുന്നോട്ട് നോക്കിയ ജാനി വാതിൽക്കൽ ചാരി കോട്ട് നെഞ്ചിൽ ചേർത്തു പിടിച്ചു നിൽക്കുന്ന റാവണിനെ കണ്ടതും അവളുടെ വായടഞ്ഞു ചാടി പിണഞ്ഞെണീറ്റുകൊണ്ട് അവൾ ചമ്മിയ ചിരി ചിരിച്ചു റാവൺ അവളെ തന്നെ നോക്കിക്കൊണ്ട് അകത്തേക്ക് കയറിയതും ജാനി ഒന്നു പതറി എന്നാൽ അവൻ അവളെ മൈൻഡ് ചെയ്യാതെ ടേബിളിൽ ഇരുന്ന വാച്ച് എടുത്ത് കൈയിൽ കെട്ടി അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് "എന്റെ സമ്മതം കിട്ടാതെ ആരുടേയും സന്തോഷം പോകണ്ട.... പാർടിക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ മനുവിനോടോ വിക്രമിനോടോ പറഞ്ഞാൽ മതി...." വാച്ച് കേട്ടുന്നതിനിടയിൽ റാവൺ പറഞ്ഞതും ജാനിയുടെ മുഖം തെളിഞ്ഞു അവൾ ഓടി വന്ന് റാവണിനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു "Thank youuuuu😘" ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story