ജാനകീരാവണൻ 🖤: ഭാഗം 60

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അപ്പൊ ഇളയുടെ പേരെന്റ്സ് ഒക്കെ....?"വികാസ് ചോദ്യഭാവത്തിൽ അവളെ നോക്കി "പോയി...."മുകളിലേക്ക് നോക്കി അവൾ പറഞ്ഞു.... വികാസിന് എന്തോ പോലെ തോന്നി "പ്ലെയിൻ ക്രാഷ് ആയിരുന്നു..... "ഇള ഇളം പുഞ്ചിരിയോടെ പറഞ്ഞു.... പിന്നൊന്നും പറയാനോ ചോദിക്കാനോ അവന് തോന്നിയില്ല പക്ഷേ പേരെന്റ്സിന്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ അവളുടെ മുഖത്ത് വേദനയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല എന്നത് അവനെ അമ്പരപ്പിച്ചിരുന്നു.....! ഇള പുറത്തേക്ക് പോകുന്നത് നോക്കിക്കൊണ്ടവൻ മാനസക്ക് നേരെ തിരിഞ്ഞു..... അനുജന്മാർക്കൊപ്പം അവൾ ഹാപ്പിയാണെന്ന് കണ്ടതും വികാസിന്റെ മനസ് ഒന്ന് തണുത്തു മാനസയെ പഴയെ പടി ആക്കിയതിൽ ഉള്ള് കൊണ്ട് അവൻ ഇളയോട് ഒരു ആയിരം നന്ദി പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു മനുവിനോട് എന്തോ പറഞ്ഞു ചിരിച്ചോണ്ടിരുന്ന മാനസയുടെ ചിരി വികാസ് അകത്തേക്ക് വന്നതോടെ നിന്നു അത് കണ്ടതും വികാസ് അവന്റെ ഡ്രസ്സും എടുത്ത് മുറിയിൽ നിന്നിറങ്ങി വേറെ മുറിയിൽ ഫ്രഷ് ആവാൻ കയറി വികാസ് പോയതും മാനസ തല എത്തി വാതിൽക്കലേക്ക് നോക്കുന്നത് കണ്ട് റാവൺ അവളെ ഇരുത്തി നോക്കി.... "നോക്കണ്ട..... പോയി....."

അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു "കുഞ്ഞാ..... എനിക്ക് നമ്മുടെ അനിയത്തിയെ കാണാൻ തോന്നുന്നു.... എന്നെ അവളുടെ അടുത്തേക്ക് ഒന്ന് കൊണ്ട് പോവോ....?" അവൾ റാവണിന്റെ കൈയിൽ പിടിച്ചു കെഞ്ചി "അവൾക്ക് കോളേജിൽ പോകാനുള്ളതല്ലേ ചേച്ചീ.... ക്ലാസ് കഴിയുമ്പോ ഇത് വഴി കൊണ്ട് വരാം.... പോരെ...." മനു അത് പറഞ്ഞതും മാനസ അത് സമ്മതിച്ചു അവരുടെ സംസാരം കേട്ടിരിക്കാതെ വിക്രം അവിടുന്ന് എണീറ്റ് പോയി "മൂൻപ് ആയിരുന്നെങ്കിൽ പറയുന്നത് നടത്തുന്നത് വരെ വാശി പിടിച്ചിരിക്കുമായിരുന്നു...." മനു മാനസയുടെ മൂക്കിന് കൊട്ടിക്കൊണ്ട് പറഞ്ഞതും മാനസ ആണോ എന്ന അർത്ഥത്തിൽ റാവണിനെ നോക്കി.... അവൻ തല കുലുക്കി "ചേച്ചി എന്നെ പോലും അടുപ്പിക്കില്ലായിരുന്നു..... എപ്പോഴും റാവൺ വേണം.... ഇവൻ പറഞ്ഞാൽ മാത്രമേ ചേച്ചി അനുസരിക്കുള്ളു..... കൊച്ചു കുട്ടിയെ പോലെയായിരുന്നില്ലേ വാശി.... അളിയനെ കുറച്ചൊന്നുമല്ല ചേച്ചി കഷ്ടപ്പെടുത്തിയത്..... അതിനെ ദേഹോപദ്രവം വരെ ചെയ്യുമായിരുന്നു..... പാവം...."

മനു പറയുന്നത് കേട്ട് മാനസക്ക് എന്തോ പോലെ ആയി.... "അതൊക്കെ കഴിഞ്ഞില്ലേ.... ഇനി അതൊന്നും ചിന്തിക്കണ്ട....." മാനസയുടെ കവിളിൽ തട്ടി റാവൺ പറഞ്ഞു "ചേച്ചി കിടന്നോ.... ജാനിയെയും നന്ദുവിനെയും കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട് ഞാൻ വരാം.... മനു നീ വാ.... ചേച്ചി കിടന്നോട്ടെ...." റാവൺ മാനസയെ ബെഡിലേക്ക് കിടത്തി മനുവിനെ കൂട്ടി അവിടെ നിന്നും പുറത്തിറങ്ങി •••••••••••••••••••••••••••••••° "എന്തിനാ ഇങ്ങനെ വിളിച്ചു ടോർച്ചർ ചെയ്യുന്നേ....?" തുടരെ തുടരേയുള്ള വിക്രമിന്റെ ഫോൺ കാൾ കണ്ട് റിയ അറ്റൻഡ് ചെയ്ത് ദേഷ്യപ്പെട്ടു "എന്താ റിയാ.... നീ എന്തിനാ എപ്പോഴും എന്നോടിങ്ങനെ ദേഷ്യപ്പെടുന്നേ.....?" വിക്രം വേദനയോടെ ചോദിച്ചതും റിയ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു "ചുമ്മാ ചുമ്മാ വിളിച്ചു ശല്യം ചെയ്‌താൽ പിന്നെ ദേഷ്യം വരില്ലേ....?" അവൾ അമർഷത്തോടെ ചോദിച്ചു "ഞാൻ വിളിക്കുന്നത് നിന്നോട് ഇത്തിരി നേരം സംസാരിക്കാനല്ലേ റിയ..... അതിന് പോലും നിനക്ക് സമയം ഇല്ലല്ലോ....?" അവൻ മനസ്സിലെ അമർഷം മറച്ചു വെച്ച് അവളോട് ചോദിച്ചു "എനിക്ക് ഒരുപാട് പഠിക്കാനുണ്ട് വിക്രം..... അതിനിടയിൽ നീ എന്നെ ശല്യപ്പെടുത്തല്ലേ....."

അവൾ ദേഷ്യത്തോടെ പറഞ്ഞു "എന്നിട്ട് എപ്പോഴും നിന്നെ ഞാൻ ഓൺലൈനിൽ കാണാറുണ്ടല്ലോ..... ഓൺലൈനിൽ കാണുമ്പോഴാണ് ഞാൻ നിന്നെ വിളിക്കുന്നത്....കാളും എടുക്കില്ല..... ഞാൻ അയച്ച മെസ്സേജ് ഓൺലൈനിൽ ഉണ്ടെങ്കിൽ പോലും ഒന്ന് ഓപ്പൺ ചെയ്ത് പോലും നോക്കില്ല.... ഇതിനു മാത്രം ഇമ്പോര്ടന്റ്റ്‌ ആയ ആരോടാ നീ ചാറ്റ് ചെയ്യുന്നേ.....?" ഉള്ളിൽ തോന്നിയതൊക്കെ അവൻ വെട്ടി തുറന്ന് ചോദിച്ചതും റിയക്ക് ദേഷ്യം വന്നു "നീ എന്താ എന്നെ സംശയിക്കുവാണോ....?" അവൾ കലിയോടെ ചോദിച്ചു "അങ്ങനെയല്ലേ നിന്റെ പെരുമാറ്റം...." അവനും വിട്ട് കൊടുത്തില്ല.... "നീ ഇങ്ങനെ തന്നെ പറയണം വിക്രം.... നിനക്ക് വേണ്ടി ഞാൻ എന്തൊക്കെ അനുഭവിക്കുന്നു എന്നൊന്നും നീ അറിയുന്നില്ലല്ലോ..... നിന്നെ നന്ദുവിൽ നിന്നും തട്ടി എടുത്തെന്നു പറഞ്ഞ് ആ ജാനകിയും റാവണും കൂടി എന്നെ ടോർച്ചർ ചെയ്യുവാ..... ആ ജാനി എന്റെ ദേഹത്തു കൈ വെച്ചു.... എന്നെ തല്ലി..... കോളേജിൽ വെച്ച് എന്നെ ഇൻസൾട്ട് ചെയ്തു..... ഇത്രയും ഒക്കെ അനുഭവിക്കേണ്ടി വന്നത് നിനക്ക് വേണ്ടിയാ.... എന്നിട്ടും നീ എന്നെ സംശയിക്കുവാണോ വിക്രം....?" അവൾ ദേഷ്യഭാവം മാറ്റി കണ്ണുനീറിനെ കൂട്ട് പിടിച്ചു... ജാനിയെ പറ്റി എരിവും പുളിയും ചേർത്ത് അവൾ പലതും അവന്റെ ചെവിയിൽ ഓതി കൊടുത്തു ഒക്കെ കേട്ട് വിക്രമിന്റെ നിയന്ത്രണം വിട്ട് പോയി..... "നീ വിഷമിക്കണ്ട..... ഞാൻ ചോദിക്കാം അവളോട്...." ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് വിക്രം ഫോൺ കട്ടാക്കിയതും റിയ പുച്ഛത്തോടെ ചുണ്ട് കോട്ടി ചിരിച്ചു •••••••••••••••••••••••••••••••°

"ജാനകീ.....!!" വിക്രമിന്റെ അലർച്ച കേട്ടാണ് ജാനി താഴേക്ക് ഇറങ്ങി വന്നത്... അവന്റെ അലർച്ച കേട്ട് റാവണും ആരവും റോഷനും ശിവദയും ഒക്കെ ഇറങ്ങി വന്നു അവൻ ആരെയും വക വെക്കാതെ ജാനിക്ക് നേരെ പാഞ്ഞു "കോളേജിൽ വെച്ച് നീ റിയയെ ഇൻസൾട്ട് ചെയ്തോ....?" അവന്റെ മുഖം വലിഞ്ഞു മുറുകിയതും റാവൺ മുഷ്ടി ചുരുട്ടി പിടിച്ചു "ചെയ്തു....!" ജാനി പുച്ഛത്തോടെ ചുണ്ട് കോട്ടിയതും വിക്രം ജാനിയുടെ കരണത്ത് ആഞ്ഞടിച്ചു.... ജാനി ഒന്ന് വേച്ചു കൊണ്ട് നിലത്തേക്ക് വീണത് കണ്ടുകൊണ്ടാണ് നന്ദു അങ്ങോട്ട് വന്നത് റിയ അത് കണ്ട് പുച്ഛത്തോടെ ചിരിച്ചു.... "വിക്രം....!" ആരവും നന്ദുവും ദേഷ്യത്തോടെ അവന് നേരെ വന്നതും അതിന് മുന്നേ റാവൺ ദേഷ്യം സഹിക്കാനാവാതെ ഒരു അലർച്ചയോടെ അവന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചു "How dare you....?"വിക്രമിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു റാവൺ അവനെ ഭിത്തിയോട് ചേർത്തതും ജാനി ഓടി പോയി അവനെ പിടിച്ചു മാറ്റി "വിട്.... ജാനി എന്നെ വിടാൻ...."അവളെ തള്ളി മാറ്റി അവൻ അലറിയതും അവൾ അവന്റെ മുന്നിൽ കയറി നിന്നു

"നീ എന്നെ കൊല്ലുന്നെങ്കിൽ കൊന്നോ.... പക്ഷേ ഒരു കാര്യം എല്ലാവരും കാത് തുറന്ന് വെച്ച് കേട്ടോ.... റിയയെ ടോർച്ചർ ചെയ്ത് അവളെ എന്നിൽ നിന്ന് അകറ്റിയാൽ നന്ദുവിനെ ഞാൻ സ്വീകരിക്കുമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും കരുതണ്ട.... I just hate her....."നന്ദുവിനെ നോക്കി അവൻ അമർഷത്തോടെ പറഞ്ഞതും ആരവും ശിവദയും ഞെട്ടലോടെ നന്ദുവിനെ നോക്കി അവൾ അവന്റെ വാക്കുകളിൽ തളർന്നു നിൽക്കുകയായിരുന്നു.... "പ്രേമമാണോടി നിനക്ക്..... ഏഹ്ഹ്.... എന്നോട് പ്രണയമാണോ നിനക്ക്....??? അത്രയ്ക്ക് മുട്ടി നിൽക്കുവാണെങ്കിൽ ചേട്ടനോട് ആരെയെങ്കിലും പിടിച്ചു കല്യാണം കഴിപ്പിച്ചു തരാൻ പറയ്...." അവൻ പറയുന്ന വാക്കുകൾ ഓരോന്നും നന്ദുവിന്റെ നെഞ്ചിൽ കൂരമ്പ് പോലെ തറച്ചു കയറി "വിക്രം...." ജാനി ദേഷ്യം സഹിക്കാനാവാതെ അലറി "നിനക്ക് ഇപ്പൊ നോവുന്നുണ്ടല്ലേ.... ഇത് പോലെ അല്ലേടി എന്റെ റിയ അപമാനിക്കപ്പെട്ടു നിന്നത്.... അതും നീ കാരണം...." അവൻ ദേഷ്യത്തോടെ പറഞ്ഞതും റാവൺ അവനെ ചവിട്ടി വീഴ്ത്തി വിക്രം പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ.....ആ വാക്കുകൾ ഓർക്കും തോറും അവന്റെ സിരകളിൽ ദേഷ്യം ഇരച്ചു കയറി... "നീ എത്ര വേണേലും തല്ലിക്കോ..... പക്ഷേ ഇന്നെനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ പോകൂ.... നിന്റെ ഈ പുന്നാര പെങ്ങൾക്ക് എന്ത് യോഗ്യത ഉണ്ടായിട്ടാ എന്നെ ഇവൾ പ്രേമിക്കുന്നത്....

റിയയുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ ഇവൾക്ക്....?" അവന്റെ ചോദ്യം കേട്ട് നന്ദുവിന്റെ കണ്ണ് നിറഞ്ഞു "എന്റെ പെങ്ങളെയടക്കം ഒരുപാട് പാവപ്പെട്ട പെൺകുട്ടികളെ കൊന്നൊടുക്കിയ ആ മൂർത്തിയുടെ മകളായ ഇവൾക്ക് എന്നെ പ്രണയിക്കാൻ എന്ത് യോഗ്യതയാ ഉള്ളത്.....?" വിക്രമിന്റെ വെളിപ്പെടുത്തൽ കേട്ട് ശിവദയും റോഷനും റിയയും ഞെട്ടി ശിവദ പകപ്പോടെ നന്ദുവിനെ നോക്കി..... അവളുടെ മുഖത്ത് ഞെട്ടാലോ അമ്പരപ്പോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടതും അവൾ സത്യങ്ങൾ നേരത്തെ അറിഞ്ഞെന്ന് ശിവദ മനസ്സിലാക്കി... "Vikram..... You are crossing your limits...." റാവൺ അവന് നേരെ അലറി "അലറണ്ട റാവൺ..... നിന്റെ തന്തയെ പറഞ്ഞപ്പോൾ പൊള്ളിയോ നിനക്ക്.... ഏഹ്ഹ് നീയും ഇവളും ഒരുപാട് പേരെ കൊന്ന് തള്ളിയ ഒരു ക്രിമിനലിന്റെ മക്കളാണെന്ന് പറയാൻ നാണക്കേട് തോന്നുന്നുണ്ടോ....? എല്ലാം അറിഞ്ഞപ്പോൾ ഒരു കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്നവനാണ് ഞാൻ.... എന്നിട്ട് നീ ഇപ്പൊ എന്റെ പെണ്ണിനെ പെങ്ങൾക്ക് വേണ്ടി ദ്രോഹിക്കുന്നു..... ക്ഷമിക്കണോ ഞാൻ.....? നിന്റെ പെങ്ങൾക്ക് ഞാനില്ലാതെ പറ്റില്ലെങ്കിൽ അവളെ കൊണ്ട് പോയി കുഴിച്ചു മൂട്...."വിക്രം പറഞ്ഞ് തീർന്നതും റാവൺ കൈയിൽ കിട്ടിയ വെയിസ് എടുത്ത് വിക്രമിനെ അടിക്കാൻ ഓങ്ങിയതും നന്ദു അവനെ തടഞ്ഞു "നന്ദൂ മാറി നിൽക്ക്.... "

റാവൺ ദേഷ്യത്തോടെ പറഞ്ഞതും നന്ദു അവന്റെ കൈയിൽ നിന്നും വെയിസ് പിടിച്ചു വാങ്ങി "ഇതിനുള്ള മറുപടി കൊടുക്കേണ്ടത് ഞാനല്ലേ ഏട്ടാ....?" അവൾ നിറകണ്ണുകൾ വാശിയോടെ തുടച്ചുകൊണ്ട് ചോദിച്ചതും റാവൺ ഒന്ന് അടങ്ങി അത് കണ്ടതും നന്ദു വിക്രമിന് നേരെ തിരിഞ്ഞു "കൊറേ നേരമായി പറയുന്നുണ്ടല്ലോ.... നന്ദു പ്രണയിക്കുന്നു..... നന്ദു പ്രണയിക്കുന്നു എന്ന്.... നിങ്ങളോട് ഞാൻ പറഞ്ഞോ..... ഞാൻ നിങ്ങളെ പ്രണയിക്കുന്നുണ്ടെന്ന്....?" അവന്റെ മുഖത്ത് നോക്കി വാശിയോടെ നന്ദു ചോദിക്കുന്നത് കേട്ട് വിക്രം പകച്ചു നിന്നു "തന്നെ ഞാൻ പ്രണയിക്കാൻ എന്ത് യോഗ്യതയാടോ തനിക്കുള്ളത്....?" നന്ദു അമർഷത്തോടെ ചോദിക്കുന്നത് കേട്ട് വിക്രമിന് ഉത്തരം മുട്ടി "താൻ പറഞ്ഞല്ലോ ഞാൻ ഒരു ക്രിമിനലിന്റെ വിത്താണെന്ന്..... അതേടോ..... ഞാനൊരു ചെകുത്താന് പിറന്നവളാണ്..... പക്ഷേ എന്റെ ജന്മത്തെ ഓർത്ത് ഞാൻ ഇത് വരെ പശ്ചാത്തപിച്ചിട്ടില്ല..... മാനം രക്ഷിക്കാൻ വേണ്ടി ജീവൻ നഷ്ടപ്പെട്ട ഒരു അമ്മയുടെ മകളാടോ ഞാൻ.... സ്നേഹിക്കാൻ മാത്രം അറിയുന്ന..... ലോകം തന്നെ ആദരിക്കുന്ന..... The king Rk എന്ന മനുഷ്യന്റെ അനിയത്തിയാടോ ഞാൻ..... അത് ആരുടെ മുന്നിലും അഭിമാനത്തോടെ തന്നെ ഞാൻ വിളിച്ചു പറയും..... " നന്ദുവിന്റെ വെളിപ്പെടുത്തൽ കേട്ട് റിയയും റോഷനും ഞെട്ടി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story