ജാനകീരാവണൻ 🖤: ഭാഗം 62

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനിയെ ബാലു RK യുടെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്ത് പോകുന്നത് കണ്ടതും അവൻ ദേഷ്യത്തോടെ കാർ കൊണ്ട് പോയി മുറ്റത്ത് നിർത്തി ഡോർ വലിച്ചടച്ചു കൊണ്ട് ദേഷ്യത്തോടെ വരുന്ന റാവണിനെ കണ്ട് ജാനി ഒന്ന് പതറി "എവിടെ ആയിരുന്നു നീ....?" റാവൺ ദേഷ്യം അടക്കി പിടിച്ചുകൊണ്ടു അവളോട് ചോദിച്ചതും അവളുടെ മനസ്സിൽ ബാലു പറഞ്ഞത് കടന്ന് വന്നു "മോള് എന്റെ കൂടെ ആയിരുന്നെന്ന് RK അറിയണ്ട.... അവന് ചിലപ്പോ അത് ഇഷ്ടാമാവില്ല....."ബാലു "അതെന്താ അച്ഛാ....?"ജാനി "ഞാനും RK യും തമ്മിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട്.... അവനെന്നെ ഒരു ശത്രുവിനെ പോലെയാ കാണുന്നത്.... എന്റെ കൂടെയാണ് മോള് വന്നതെന്ന് അറിഞ്ഞാൽ എന്റെ മോളെ അവൻ ദ്രോഹിക്കും...."ബാലു "ഇല്ലച്ഛാ..... രാവണൻ എന്നെ അങ്ങനെ ഉപദ്രവിക്കാറൊന്നും ഇല്ല...."ജാനി "അത് മോൾക്ക് അവനെ അറിയാഞ്ഞിട്ടാ..... അവന്റെ താല്പര്യം നടത്തിയെടുക്കാൻ എന്ത് വേണമെങ്കിലും അവൻ ചെയ്യും..... ഇപ്പൊ മോളെ കൂടെ നിർത്തിയിരിക്കുന്നത് പോലും എന്നോടുള്ള ദേഷ്യം കൊണ്ട് അല്ലെന്ന് ആര് കണ്ടു....?" ബാലു "ഏയ്‌.... അങ്ങനെ ഒന്നും പറയല്ലേ.... രാവണൻ അങ്ങനെ ഉള്ള ഒരാൾ അല്ലാ...." ജാനി "മോളുടെ വിശ്വാസം അതാണെങ്കിൽ ഞാനൊന്നും പറയുന്നില്ല....

എന്തായാലും എനിക്കൊപ്പമാണ് വന്നതെന്ന് അവൻ അറിയണ്ട...." ബാലു **** "ചോദിച്ചത് കേട്ടില്ലേ.....?" റാവണിന്റെ അലർച്ച കേട്ടതും അവൾ ഞെട്ടി "നീ എവിടെ ആയിരുന്നെന്ന്.....?" റാവൺ അലറുകയായിരുന്നു "അ.... അത്.... ഞാൻ.... ഞാൻ ഒരു ഫ്ര.... ഫ്രണ്ടിന്റെ കൂടെ...." പറഞ്ഞു തീരും മുന്നേ അവൻ ജാനിയുടെ കരണം നോക്കി ഒന്ന് കൊടുത്തതും അടിയുടെ ശക്തി കൊണ്ട് ജാനി നിലത്ത് പോയി വീണു ജാനിക്ക് കവിൾ പറിഞ്ഞു പോകുന്ന വേദന തോന്നി.... കണ്ണു രണ്ടും നിറഞ്ഞൊഴുകി.... വേദനയേക്കാൾ കൂടുതൽ പേടിയായിരുന്നു അവളുടെ ഉള്ളിൽ.... ശബ്ദം കേട്ട് നന്ദുവും ആരവും ശിവദയും ഒക്കെ ഇറങ്ങി വന്നു "നുണ പറയുന്നോടി....?" റാവൺ ദേഷ്യത്തോടെ ജാനിക്ക് നേരെ വന്നതും നന്ദു മുന്നിൽ കയറി നിന്നു "ഏട്ടാ.... എന്താ ഇത്.... എന്തിനാ ഏട്ടത്തിയെ തല്ലിയെ....?" നന്ദു ദേഷ്യത്തോടെ ചോദിച്ചതും അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ആരവ് വന്ന് ജാനിയെ പിടിച്ചു എണീപ്പിച്ചു.... "ചോദിക്ക്..... ഈ സമയം വരെ എവിടെ ആയിരുന്നെന്ന് ചോദിക്ക്.... ഇത്രയും നേരം ആയിട്ടും ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ എങ്കിലും കാണിച്ചോ ഇവൾ.... ഇവൾക്കെന്താ ചിന്തിക്കാനുള്ള ബുദ്ധി ഇല്ലേ.... ഏഹ്ഹ്.....?"റാവൺ കലിയോടെ ചോദിച്ചു ജാനി കണ്ണും നിറച്ചു കവിളിൽ കൈയും വെച്ച് റാവണിനെ നോക്കി....

അവളുടെ നിറഞ്ഞ കണ്ണുകൾക്ക് പോലും അവനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അവന്റെ ചുവന്ന് കുറുകിയ കണ്ണുകൾ അവളെ ഭയപ്പെടുത്തി.... ഇത്രയും വന്യമായ ഭാവത്തിൽ അവൾ അവനെ ആദ്യമായിട്ടാണ് കാണുന്നത് അവൻ നന്ദുവിനെ പിടിച്ചു മാറ്റി മുന്നോട്ട് വന്നതും ജാനി പേടിയോടെ പിന്നിലോട്ട് നടന്നു "ആ ബാലുവുമായി നിനക്ക് എന്താ ഇടപാട്....?" അവൻ മുറുകിയ സ്വരത്തിൽ ചോദിച്ചതും അത് അവളെ ഭയപ്പെടുത്തി..... "അത്.... അത് എന്റെ അച്ഛനല്ലേ രാവണാ.....?" അവൾ വിതുമ്പലോടെ ചോദിച്ചതും നിയന്ത്രണം വിട്ട് റാവൺ അവൾക്ക് നേരെ കൈ ഉയർത്തി "RK.....!!"ഗൗരിയുടെ അലർച്ച കേട്ടതും റാവൺ കൈ അങ്ങനെ തന്നെ വെച്ച് തല ചെരിച്ച് നോക്കി ഗൗരിയെ കണ്ടതും ജാനിയുടെ കണ്ണുകൾ നിറഞ്ഞു..... പതിയെ പതിയെ അവളുടെ കാഴ്ച മങ്ങുന്നത് പോലെ അവൾക്ക് തോന്നി ഗൗരി അടുത്തേക്ക് നടന്ന് വന്നപ്പോഴേക്കും അവൾ തല ചുറ്റി ഗൗരിയുടെ കൈകളിലേക്ക് വീണിരുന്നു "മോളെ....." ഗൗരി അവളെ താങ്ങി പിടിച്ചുകൊണ്ടു അവളുടെ കവിളിൽ തട്ടി വിളിച്ചു "I'm sorry രാവണാ....." ബോധം മറയാൻ നേരത്ത് അവൾ അവശതയോടെ പറയുന്നത് കേട്ട് റാവൺ അവളുടെ അടുത്തേക്ക് നടന്നു "വേണ്ടാ....!!"

ചുവന്ന് കുറുകിയ കണ്ണുകളോടെ ഗൗരി അവനെ നോക്കി അലറി "ഇനി എന്റെ മകളുടെ കാര്യം നോക്കാൻ എനിക്കറിയാം RK..... നിന്റെ സ്നേഹവും സംരക്ഷണവും എന്താണെന്ന് ഞാൻ ഇപ്പൊ കണ്ടു...." ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഗൗരി ജാനിയെ താങ്ങി എടുത്ത് അവരുടെ കാറിൽ കയറ്റി.... "ഗൗരീ.... നീ ഇത് എന്തിനുള്ള പുറപ്പാടാ....?"കാറിൽ കയറി പോകാൻ നിന്ന ഗൗരിയെ പിടിച്ചു തിരിച്ചുകൊണ്ട് ശിവദ അവരോട് ചോദിച്ചതും ഗൗരി ആ കൈകളെ തട്ടി മാറ്റി "വേണ്ട ശിവദേ.... മോളെ കാണാൻ ഇല്ലെന്ന് അറിഞ്ഞു ഓടി വന്നവളാ ഞാൻ.... എന്റെ മകളെ ഒരു ദയയും ഇല്ലാതെ എന്റെ കണ്മുന്നിലിട്ട് തല്ലി കൊല്ലുന്നത് കണ്ട് മിണ്ടാതെ നിൽക്കാൻ എനിക്ക് പറ്റില്ല..... എന്റെ കുഞ്ഞ് വേദനിക്കാതിരിക്കാൻ വേണ്ടി.... അവളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാ നെഞ്ച് കല്ലാക്കി മറ്റൊരാളെ വളർത്താൻ ഏൽപ്പിച്ചത്.... ബാലു എല്ലാം അറിഞ്ഞപ്പോൾ തന്നെ കൊണ്ട് പോകാൻ ശ്രമിച്ചതല്ലേ ഞാൻ..... നീയല്ലേ എന്നെ തടഞ്ഞത്.... നിന്റെ കുഞ്ഞൻ സ്നേഹിക്കുന്നത് പോലെ മറ്റാരും എന്റെ കുഞ്ഞിനെ സ്നേഹിക്കില്ല.... സംരക്ഷിക്കില്ല എന്നൊക്കെ അല്ലേ നീ എന്നോട് പറഞ്ഞത്.....? ഇതാണോ നീ പറഞ്ഞ സ്നേഹം.... ഇതാണോ സംരക്ഷണം.....?"

ശിവദ പൊട്ടി തെറിച്ചതും റാവൺ ഒന്നും മിണ്ടാതെ നിന്നു "ബാലുവിന്റെ കൂടെ പോയത് കൊണ്ടുള്ള ദേഷ്യത്തിൽ അവൻ അറിയാതെ ചെയ്തതാവും ഗൗരീ.... അവൻ വേണമെന്ന് കരുതി അവളെ വേദനിപ്പി... " "ന്യായീകരിക്കണ്ട ശിവദേ...." ശിവദ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ഗൗരി കൈ കൊണ്ട് തടഞ്ഞു "ബാലുവിന്റെ കൂടെ പോയതാണ് എന്റെ മകൾ ചെയ്ത തെറ്റെങ്കിൽ അതിൽ അവളെ തെറ്റ് പറയാൻ എനിക്കാവില്ല ശിവദേ.... ബാലു ആരാണെന്നോ എന്താണെന്നോ അവൾക്കറിയില്ല..... നിങ്ങൾ ആരും അവളെ അറിയിച്ചിട്ടില്ല അവൾക്കിന്ന് ബാലു സ്നേഹനിധിയായ അച്ഛനാണ്..... ജന്മം തന്ന അച്ഛനെ സ്നേഹിക്കുന്നത് തെറ്റാണെന്ന് നിങ്ങൾ പറഞ്ഞാൽ തെറ്റ് നിങ്ങളുടേതാണെന്നെ ഞാൻ പറയൂ.... പറയേണ്ടത് പറയേണ്ട സമയത്ത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ അവി ഒരിക്കലും ബാലുവിനെ തേടി പോകില്ലായിരുന്നു.... തെറ്റ് ചെയ്തത് നിന്റെ കുഞ്ഞനാണ് ശിവദേ..... സത്യങ്ങൾ അറിയിക്കാതെ എന്റെ കുഞ്ഞിനെ ഇവൻ ഇങ്ങനെ ക്രൂശിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്....? എനിക്കിതൊക്കെ കാണുമ്പോൾ ബാലുവിനോടുള്ള പക വീട്ടാൻ എന്റെ കുഞ്ഞിനെ ഇവൻ യൂസ് ചെയ്യുകയാണെന്ന് തോന്നിപ്പോകുവാ....." ഗൗരി ദേഷ്യത്തോടെ പറഞ്ഞത് കേട്ട് റാവൺ തലയുയർത്തി നോക്കി "ഗൗരീ....?" ശിവദ ഞെട്ടലോടെ വിളിച്ചു "ബാലുവിന് അവിയെ ജീവനാണെന്ന് ഇവനറിയാം...... അമ്മയെ ഇല്ലാതാക്കിയതിന്റെ പക ഇവൻ എന്റെ അവിയിലൂടെ വീട്ടാനാണ് താലി കെട്ടി കൂടെ കൂട്ടിയതെന്ന് ഞാനിന്ന് സംശയിക്കുന്നു...." ഗൗരി അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു റാവൺ ഒന്നും മിണ്ടിയില്ല....

"നിന്റെ കുഞ്ഞന് അവന്റെ ഇഷ്ടത്തിന് അനുസരിച് പ്രവർത്തിപ്പിക്കാനുള്ള യന്ത്രമല്ല എന്റെ മകൾ.... ഞാൻ കൊണ്ട് പോകുവാ അവളെ.... ഇനിയും എന്റെ കുഞ്ഞിനെ വെച്ച് ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല.... ദയവ് ചെയ്ത് നിങ്ങളാരും ഇനി എന്റെ കുഞ്ഞിന്റെ കണ്മുന്നിലേക്ക് വരരുത്.... പ്ലീസ്...."അവരെ നോക്കി കൈ കൂപ്പി പറഞ്ഞുകൊണ്ട് ഗൗരി കാറിൽ കയറിപ്പോയി "ഏട്ടാ.... എന്താ ഏട്ടാ മിണ്ടാതെ നിൽക്കുന്നെ.... അവരെ തടയ് ഏട്ടാ..... ഏട്ടത്തിയെ അവർ കൊണ്ട് പോകുന്നത് കണ്ടില്ലേ..... തടയ് ഏട്ടാ...." നന്ദു റാവണിനെ കുലുക്കി വിളിച്ചു പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി അവൻ നേരെ പോയി മുറിയിൽ കയറി വാതിൽ വലിച്ചടച്ചു അവൻ ഒരു അലർച്ചയോടെ കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞുടച്ചുകൊണ്ട് മുടി പിടിച്ചു വലിച്ചു ബെഡിൽ വന്നിരുന്നു "I'm sorry രാവണാ...." കാതിൽ അവളുടെ അവശത നിറഞ്ഞ ശബ്ദമായിരുന്നു..... മനസ്സിൽ അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളും..... •••••••••••••••••••••••••••••••° "എന്താ നീ പറഞ്ഞത് ഗൗരി ജീവനോടെ ഉണ്ടെന്നോ....?"

ഗ്ലാസ്സിലെ മദ്യം നുണഞ്ഞുകൊണ്ട് ബാലു പറയുന്നത് കേട്ട് മൂർത്തി ചാടി എണീറ്റു അത് കണ്ട് ബാലു ഒന്ന് മൂളി.... അത് കേട്ടത് മുതൽ മൂർത്തിയുടെ ഹൃദയമിടിപ്പ് കൂടി.... തന്നെക്കുറിച്ചുള്ള സത്യങ്ങളൊക്കെ അറിയുന്ന ഗൗരി ബാലുവുമായി കണ്ട് മുട്ടിയാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് അയാളുടെ സമാധാനം ഇല്ലാതാക്കി.... "ആ റാവൺ എന്റെ കുഞ്ഞിനെ ഇന്ന് തല്ലി.... അത് കണ്ടിട്ടും മാറി നിന്ന് മുഷ്ടി ചുരുട്ടാൻ അല്ലാതെ ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല...." കൈയിൽ ഇരുന്ന ഗ്ലാസ്‌ എറിഞ്ഞുടച്ചുകൊണ്ട് ബാലു ദേഷ്യത്തോടെ പറഞ്ഞു "ഈ കാരണം പറഞ്ഞു മോളെ എങ്ങനെയെങ്കിലും അവനിൽ നിന്ന് അകറ്റണം.... അവി അവനെ വെറുക്കണം..... അവന്റെ മുഖത്ത് പോലും നോക്കാൻ ഇഷ്ടപ്പെടാത്ത രീതിയിൽ..... പക്ഷേ ഇപ്പൊ അവി ഗൗരിക്കൊപ്പമാണ്.... എന്നെ കുറിച്ചുള്ള സത്യങ്ങൾ അവൾ അവിയോട് പറഞ്ഞാൽ പിന്നെ ഒരിക്കലും ഇതൊന്നും നടക്കില്ല... എന്റെ അവി ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ വെറുക്കും..... അത് ഉണ്ടാവാൻ പാടില്ല...." മുടിയിൽ കൈ കൊരുത്തു വലിച്ചുകൊണ്ട് ബാലു പറയുന്നത് കേട്ട് മൂർത്തി ഗൂഢമായി ചിരിച്ചു "അപ്പോ.... ഗൗരിയെ തീർത്തു കളഞ്ഞാൽ നിന്റെ വഴി ക്ലിയർ ആവില്ലേ....?"

മൂർത്തി ഗൂഢമായി ചിരിച്ചതും ബാലു ദേഷ്യത്തോടെ തലയുയർത്തി നോക്കി "കൊന്ന് കുഴിച്ചു മൂടും ഞാൻ..... ചെറ്റേ.... അവളെന്റെ പ്രാണനായിരുന്നെടാ .... പ്രണയിച്ചു കൂടെ കൂട്ടിയ എന്റെ ഭാര്യ.... എന്റെ ആവണി മോളുടെയും അവി മോളുടെയും അമ്മ.... എന്നെ ഒരു അച്ഛനാക്കിയവൾ....ലഹരിയുടെ പുറത്ത് അവളോട് ഞാൻ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അവളെ കൊല്ലാനുള്ള മനസ്സ് ഒന്നും എനിക്കില്ല...." മൂർത്തിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു "ബാലു.... വിട്.... സോറി.... വിട് ബാലു...." മൂർത്തി എങ്ങനെയൊക്കെയോ ബാലുവിനെ പിടിച്ചു മാറ്റി "ഞാൻ നിന്റെ വിഷമം കണ്ട് അറിയാതെ പറഞ്ഞതാ..... നീ അത് വിട്...."മൂർത്തി അത് പറഞ്ഞതും ബാലു നീരസത്തോടെ മൂളി "ഞാൻ നിന്നെ കാണാൻ വന്നത് അതിനല്ല..... എന്റെ കുഞ്ഞിനെ തല്ലിയ ആ RK കരയണം.... അതെനിക്ക് കാണണം.... അതിൽ നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാനാണ്...." ബാലുവിന്റെ ആവശ്യം കേട്ട് മൂർത്തി കുറച്ചുനേരം ചിന്തിച്ചു നിന്നു "വഴി ഉണ്ട്.... നമ്മൾ കൊന്ന് തള്ളിയ ഒരുത്തിയെ അവൻ പുനർജീവിപ്പിച്ചു ഒളിവിൽ താമസിപ്പിച്ചിട്ടില്ലേ.... എന്റെ പുന്നാര മകൾ മാനസ.... അവന് നോവണമെങ്കിൽ അവൾക്ക് മുറിവുണ്ടാകണം.....

അവൾ കരഞ്ഞാൽ അവന്റെ ചങ്കിൽ നിന്ന് ചോര പൊടിയും.... നീ സമാധാനായമായിട്ട് പൊയ്ക്കോ..... അവളെ കരയിപ്പിക്കുന്നത് ഞാൻ ഏറ്റു...." മൂർത്തി അത് പറഞ്ഞതും ഒന്ന് മന്ദഹസിച്ചുകൊണ്ട് ബാലു അവിടുന്ന് പോയി "ഗൗരിയെ നീ ഇത്രയേറെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവളുമായി നിനക്കൊരു കൂടിക്കാഴ്ച ഉണ്ടായാൽ അത് ബാധിക്കുന്നത് എന്നെയാവും... അതിനുള്ള അവസരം ഒരിക്കലും ഞാൻ ഉണ്ടാക്കില്ല ബാലു.... മാനസക്കൊപ്പം ഈ ഭൂമിയിൽ നിന്ന് മൂന്ന് ജീവൻ കൂടി പൊലിഞ്ഞു പോകും ഒന്ന് മാനസയുടെ ഉള്ളിൽ വളരുന്ന ആ കുഞ്ഞ്..... രണ്ട് നിന്റെ ഗൗരി..... മൂന്ന് നിന്റെ പ്രീയപ്പെട്ട മകൾ അവ്നി.... ഇവരൊക്കെ മരിക്കാൻ പോകുന്നത് എന്റെ ഈ കൈയിൽ കിടന്ന് ഞെരിഞ്ഞമർന്നു കൊണ്ടാവും..."ബാലു പോയി കഴിഞ്ഞതും നിഗൂഢമായി പറഞ്ഞുകൊണ്ട് മൂർത്തി പൊട്ടിച്ചിരിച്ചു •••••••••••••••••••••••••••••••° ജാനിയെ ഹോസ്പിറ്റലിൽ എത്തിച്ചു ഡ്രിപ് ഇട്ട് അവൾക്കടുത്തു കാവലിരിക്കുകയായിരുന്നു ഗൗരി "തെറ്റായിപ്പോയി മോളെ..... നിന്റെ നല്ലതിന് വേണ്ടി അകറ്റി നിർത്തിയത് തെറ്റായി പോയി..... ബാലുവിന്റെ കണ്ണിൽ പെടാതെ ഏതെങ്കിലും ഒരു നാട്ടിൽ പോയി ജീവിക്കാമായിരുന്നു നമുക്ക്.... പക്ഷേ ഞാനത് ചെയ്തില്ല....

നിന്റെ ലൈഫ് എനിക്കൊപ്പം നിന്നാൽ അപകടത്തിലാകും എന്ന ചിന്തയായിരുന്നു എനിക്ക്.... അത് തെറ്റായി പോയെന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു...." ശാന്തമായി മയങ്ങുന്ന ജാനിയുടെ തലയിൽ തലോടി ഇരുന്നുകൊണ്ട് ഗൗരി പറഞ്ഞു ഡോറിൽ ആരോ മുട്ടിയത് കേട്ടതും ഗൗരി പോയി ഡോർ തുറന്നു.... മാസ്ക് ഒക്കെ ധരിച്ച ഒരു മെയിൽ ഡോക്ടർ ആയിരുന്നത് ഗൗരി എന്തെങ്കിലും ചോദിക്കും മുന്നേ അയാൾ ഗൗരിയുടെ മുഖത്തേക്ക് എന്തോ ഒന്ന് സ്പ്രേ ചെയ്തു അത് സ്പ്രേ ചെയ്തതും ഗൗരി ബോധരഹിതയായി നിലത്തേക്ക് വീണു.... അയാൾ ആർക്കോ കാൾ ചെയ്തതും അടുത്ത സെക്കന്റിൽ രണ്ട് മൂന്ന് പേർ അറ്റെൻഡറിന്റെ വേഷം ധരിച്ചു രണ്ട് സ്ട്രക്ച്ചറുമായി വന്നു.... ഒന്നിൽ ഗൗരിയെയും മറ്റൊന്നിൽ ജാനിയെയും എടുത്ത് കിടത്തി....മയങ്ങി കിടക്കുന്ന ജാനിയുടെ മുഖത്ത് കൂടി അത് സ്പ്രേ ചെയ്ത് അവർ ആരും കാണാതെ പുറത്തേക്ക് കൊണ്ട് പോയി മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു പുറത്ത് എത്തിയതും അവർ രണ്ട് പേരെയും ഒരു വാനിൽ കയറ്റി കൊണ്ട് പോയി ഇതേസമയം മാനസ ഇളയുമായി സംസാരിച്ചു വീട്ടു മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു..... മനു ഓഫീസിലും വികാസ് മെഡിസിൻ വാങ്ങാനും പോയിരുന്നു.... വിക്രം ഇപ്പൊ അധികമൊന്നും വീട്ടിൽ വരാറുണ്ടായിരുന്നില്ല.....

ഇളയും മാനസയും പിന്നെ മാനസയുടെ കാര്യങ്ങൾ നോക്കാൻ നിയമിച്ച ഒരു ജോലിക്കാരിയും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു ഇള മാനസയുമായി സംസാരിച്ചു നടക്കുമ്പോഴാണ് വീട്ടു മുറ്റത്ത് ഒരു വാൻ വന്ന് നിന്നത്.... രണ്ടു പേരും സംശയത്തോടെ പരസ്പരം നോക്കി നിന്നതും വാനിൽ നിന്ന് മുഖം മറച്ച രണ്ട് മൂന്ന് പേർ ഇറങ്ങി വന്നു.... അവർ പാഞ്ഞു വന്ന് മാനസക്ക് നേരെ എന്തോ സ്പ്രേ ചെയ്തതും മാനസ കുഴഞ്ഞു വീണു "Hey.... നിങ്ങളെന്താ ഈ ചെയ്യുന്നേ....?" ഇള മാനസയെ താങ്ങിപ്പിടിച്ചുകൊണ്ട് അവർക്ക് നേരെ ഒച്ചയെടുത്തതും ജോലിക്കാരി ഓടി വന്നു അവർ ബലം പ്രയോഗിച്ചു മാനസയെ കൊണ്ട് പോകാൻ ശ്രമിച്ചതും ഇളയും സെർവന്റ്റും കൂടി അവരെ തടയാൻ ശ്രമിച്ചു അതിൽ ഒരാൾ വന്ന് സെർവന്റിനെ പിടിച്ചു മാറ്റിയതും ഇള മാനസയുടെ കൈ പിടിച്ചു ശക്തിയിൽ വലിക്കാൻ തുടങ്ങി.... അത് കണ്ട് ഒരുത്തൻ വന്ന് അവൾക്ക് നേരെ കത്തി വീശിക്കൊണ്ട് അവളെ പിടിച്ചു പിന്നിലേക്ക് തള്ളി ആ തള്ളലിൽ ഇള നിലത്ത് നെറ്റിയിടിച്ചു വീണു.... നെറ്റി പൊട്ടി ചോര വരുന്നത് വക വെക്കാതെ അവൾ ചാടി എണീറ്റെങ്കിലും അപ്പോഴേക്കും ആ വാൻ പറപ്പിച്ചു വിട്ടിരുന്നു പിന്നൊന്നും നോക്കാതെ പുറത്തിരുന്ന മനുവിന്റെ ബൈക്കും എടുത്ത് അവൾ ആ വാനിനെ ഫോളോ ചെയ്ത് പോയി ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒരു കൈ കൊണ്ട് ഫോൺ എടുത്ത് അവൾ റാവണിന് ഒരു വോയിസ്‌ ഇട്ടു....

ഒപ്പം അവളുടെ ലൈവ് ലൊക്കേഷനും ഷെയർ ചെയ്തു കൊടുത്തു ശേഷം അവൾ ബൈക്കിന്റെ വേഗത കൂട്ടി ആ വാനിന് പിന്നാലെ പോയി •••••••••••••••••••••••••••••••° "Welcome molu..... Welcome back....." മാനസയുടെ മുഖത്ത് വെള്ളം തളിച്ചുകൊണ്ട് മൂർത്തി പറഞ്ഞതും അവൾ ഞെട്ടലോടെ ചാടി എണീറ്റു.... മൂർത്തിയെ കണ്ടതും അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു.... കഴിഞ്ഞകാലം മനസ്സിലേക്ക് വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു.... ചുണ്ടുകൾ വിതുമ്പി.... "നിന്റെ സഹോദരൻ.... ആ RK ഏത് നിമിഷം വേണമെങ്കിലും ഇവിടെ എത്തും.... അപ്പൊ അതിന് മുൻപ് നമുക്ക് കാര്യത്തിലേക്ക് കടക്കാം...." അതും പറഞ്ഞു അയാൾ മാനസയുടെ നിറവയറിൽ ആഞ്ഞു ചവിട്ടി "അമ്മാ.....!!" ഒരു അലർച്ചയോടെ അവൾ നിലത്തേക്ക് വീണതും ക്രൂരമായ ചിരിയോടെ നിലത്തു കിടന്ന് കരയുന്ന മാനസയുടെ നിറവയറിൽ അയാൾ തുടരെ തുടരെ ചവിട്ടി അവളുടെ കാലിലൂടെ ബ്ലഡ്‌ ഒഴുകി നിലത്തേക്ക് വീണു തുടങ്ങിയതും അവൾ വലിയ വായിൽ അലറി "ഇപ്പൊ നിന്നെ ഭോഗിക്കാൻ പറ്റിയ മൂഡിൽ അല്ലാ ഞാൻ.... നിന്നെക്കാൾ കൊള്ളാവുന്ന രണ്ടെണ്ണം അടുത്ത മുറിയിൽ ഉണ്ട്.... നിന്നെ പെട്ടെന്ന് പറഞ്ഞയച്ചിട്ട് വേണം എനിക്ക് അവരുടെ അടുത്തേക്ക് പോകാൻ...." മൂർത്തി അതും പറഞ്ഞ് അവൾക്ക് നേരെ പാഞ്ഞു വന്നു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story