ജാനകീരാവണൻ 🖤: ഭാഗം 64

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മൂർത്തിയുടെ അവസാന തുടിപ്പും നിലച്ചതോടെ ചോര പുരണ്ട കൈകളുമായി റാവൺ എണീറ്റ് നിന്നു.... അപ്പോഴേക്കും ബാലു ഒരു ഞെരക്കത്തോടെ കണ്ണുകൾ തുറന്നു പതിയെ എണീറ്റിരുന്നു അപ്പോഴാണ് ജാനി അയാളെ കാണുന്നത്..... ജാനിയെ കണ്ട ബാലു അവൾക്ക് നേരെ വരാൻ നിന്നതും റാവൺ വന്ന് അയാളുടെ തല അറുത്തിട്ടു താഴേക്ക് തെറിച്ചു വീണ ബാലുവിന്റെ തലയിലെ നേത്രങ്ങൾ അപ്പോഴും ജാനിയിലായിരുന്നു..... "അച്ഛാ......!!!!" ജാനി ഒരു ഭ്രാന്തിയെ പോലെ അലറുന്നതൊന്നും കേൾക്കാതെ തല വേർപെട്ട ബാലുവിന്റെ ആ ശരീരത്തെ ഒരു വാശിയോടെ അവൻ കൊത്തി നുറുക്കി ആ കാഴ്ച കണ്ട് ജാനിയുടെ തലയിൽ അസഹ്യമായ വേദന തോന്നി..... റാവൺ അറുത്തിട്ട ബാലുവിന്റെ തലയും ആ ചോരയും ഒക്കെ അവളുടെ സമനില തെറ്റിക്കുകയായിരുന്നു.....! നിലത്ത് കിടക്കുന്ന ബാലുവിന്റെ വേർപെട്ട തലയും അതിൽ നിന്ന് ഒഴുകുന്ന കട്ട ചോരയും ചോര പുരണ്ട റാവണിന്റെ കൈകളും അവളുടെ മനസ്സിലൂടെ തുടരെ തുടരെ കടന്ന് പോയി "ആാാാാാ...."തലയും ഉടലും വേർപെട്ട് കിടക്കുന്ന തന്റെ പ്രീയപ്പെട്ട അച്ഛനെ നോക്കി സമനില തെറ്റി അവൾ അലറി.... ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ് "ആാാാാാാ....."

അവളുടെ അലർച്ച കേട്ട് ഞെട്ടലോടെ റാവൺ കൈയിൽ ഇരുന്ന വാള് താഴെ ഇട്ടു "ജാനി....???" ജാനിയെ അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നതെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു മൂർത്തിയെയും ബാലുവിനെയും കൊല്ലാനുള്ള വെറിയിൽ അവന് സ്വബോധം നഷ്ടപ്പെട്ടിരുന്നു.... അതുകൊണ്ട് എല്ലാത്തിനും സാക്ഷിയായി ജാനിയും അമ്മയും അവിടെ ഉണ്ടായിരുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല.... "അച്ഛാ....."ഭ്രാന്തമായി അലറിക്കൊണ്ട് കുഴഞ്ഞു വീഴുന്ന ജാനിയെ കണ്ടതും അവന്റെ ഉള്ള് പിടഞ്ഞു "ജാനി....!" അവൻ അവളുടെ അടുത്തേക്ക് ഓടി.... "അ.... അച്ഛാ...." അവൾ ഗൗരിയുടെ കൈകളിൽ കിടന്ന് അവശതയോടെ പുലമ്പിയതും റാവൺ അവളെ കോരി എടുക്കാൻ മുന്നോട്ട് വന്നു "നിൽക്ക്.....!!" ഗൗരിയുടെ ഉറച്ച ശബ്ദം അവിടെയാകമാനം പ്രതിധ്വനിച്ചു "തൊട്ട് പോകരുത് എന്റെ കുഞ്ഞിനെ....." ഗൗരി ദേഷ്യത്തോടെ അവന് നേരെ വിരല് ചൂണ്ടി ജാനിയെ നെഞ്ചോടടക്കി പിടിച്ചു "എന്റെ ധാരണയൊക്കെ ശരിയാണെന്ന് ഓരോ തവണയും നീ തെളിയിക്കുകയാണ് RK....

നിന്റെ ശത്രുക്കളെ ഇല്ലാതാക്കുക എന്നത് മാത്രമാണ് നിന്നെ സംബന്ധിച്ചിടത്തോളം ഇമ്പോര്ടന്റ്റ്‌ ആയ കാര്യം..... നിന്റെ പ്രതികാരം നടപ്പിലാക്കാനും ബാലുവിനെ തോൽപ്പിക്കാനും വേണ്ടി മാത്രം കൂടെ കൂട്ടിയ വെറുമൊരു ആയുധമാണ് എന്റെ മകളെന്ന് നീ ഇന്ന് എനിക്ക് തെളിയിച്ചു തന്നു....."വാക്കുകളിൽ ദേഷ്യം കലർത്തി അവരത് പറയുമ്പോൾ മറുത്ത് ഒന്നും പറയാനാവാതെ അവൻ നിന്നു "ആന്റി എന്തൊക്കെയാ ഈ പറയുന്നേ....?" മനു ദേഷ്യത്തോടെ ഗൗരിക്ക് നേരെ പോയതും റാവൺ അവനെ തടഞ്ഞു "കണ്ടോ.... എന്റെ അവി ഇപ്പൊ ഏത് അവസ്ഥയിലാണെന്ന് കണ്ടോ നിങ്ങൾ.....? ഇവന് ശരിക്കും ഇവളോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവി ജീവന് തുല്യം സ്നേഹിക്കുന്ന ആ മനുഷ്യനെ അവളുടെ കണ്മുന്നിലിട്ട് ക്രൂരമായി കൊന്ന് കളയില്ലായിരുന്നു....."ഗൗരി ദേഷ്യം അടക്കാനാവാതെ പറഞ്ഞു താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ ഭർത്താവിനെ അയാളെ ജീവനായി കാണുന്ന മകളുടെ മുന്നിൽ ഇട്ട് മൃഗീയമായി കൊന്നത് ഗൗരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... "അയാളാണോ മനുഷ്യൻ.... ഞങ്ങളോടൊക്കെ അയാൾ ചെയ്തത് ആന്റിയെ ഇനിയും ഞാൻ ഓർമപ്പെടുത്തണോ.....?" മനു ദേഷ്യത്തോടെ ചോദിച്ചു "വേണ്ടാ.... എനിക്കറിയാം.....

പൊറുക്കാൻ പറ്റാത്ത പാപം തന്നെയാ ബാലു ചെയ്തത്..... എന്റെ ആവണി മോളെ പോലെ ഉരുകി ഉരുകി മരിച്ച പല പെൺകുട്ടികളുടെയും മരണത്തിൽ ബാലുവും പ്രതിയാണ്..... മരണത്തിലൂടെ തന്നെയായിരുന്നു ശിക്ഷിക്കേണ്ടത് പക്ഷേ അത് അവിയുടെ കണ്മുന്നിൽ വെച്ച് വേണ്ടിയിരുന്നില്ല..... അവളൊരു മകളാണ്..... അച്ഛന്റെ കഥകളൊന്നും അറിയാതെ അയാളെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവൾ..... ആ അവൾക്ക് മുന്നിൽ വെച്ച് തന്നെ ബാലുവിന്റെ തല എടുക്കണമായിരുന്നോ....?" ഗൗരി കണ്ണീരോടെ ചോദിച്ചു. പെട്ടെന്ന് ജാനി ഒരു ഭ്രാന്തിയെപ്പോലെ അലറിക്കൊണ്ട് ചാടി എണീറ്റതും ഗൗരി ഞെട്ടിപ്പോയി ബാലുവിന്റെ വേർപെട്ട തല കണ്ട് നിലത്ത് മുട്ട് കുത്തി ഇരുന്ന് മുടി കൊരുത്തു വലിച്ചു അലറുന്ന ജാനി അവരുടെ ഉള്ളിൽ ഭയം നിറച്ചു.... "ജാനി...." റാവൺ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവളുടെ കൈയിൽ പിടിച്ചതും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.... ചുണ്ടുകൾ വിറച്ചു ഒരു അലർച്ചയോടെ അവൾ അവിടുന്ന് എണീറ്റോടി "ജാനീ...."

റാവൺ നെഞ്ചിടിപ്പോടെ അവൾക്ക് പിന്നാലെ ഓടിയതും സിറ്റ്ഔട്ടിന്റെ പടി കടന്ന് മുന്നോട്ട് ഓടിയ ജാനി എന്തിലോ തട്ടി കമിഴ്ന്നടിച്ചു വീണു ശരീരവും മനസ്സും ഒരുപോലെ തളർന്നിരുന്നത് കൊണ്ട് തന്നെ അവളുടെ ബോധം പോയിരുന്നു റാവൺ ഓടി വന്ന് അവളെ കോരി എടുക്കാൻ നോക്കിയപ്പോഴേക്കും ഗൗരി അവനെ പിന്നിലേക്ക് പിടിച്ചു തള്ളി "ഇനി എന്താ നിനക്ക് വേണ്ടത്.... എന്റെ മോൾടെ ജീവൻ കൂടി എടുക്കണോ നിനക്ക്.... ഏഹ്ഹ്....?"ഗൗരി അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു ചീറി അവൻ ഒന്നും മിണ്ടിയില്ല.... നിലത്ത് കിടക്കുന്ന ജാനിയിലായിരുന്നു അവന്റെ കണ്ണ്.... "കണ്ടില്ലേ നീ.... അവൾക്കിപ്പോ നിന്നെ ഭയമാണ്...."ഗൗരി ദേഷ്യം കടിച്ചമർത്തി പറഞ്ഞതും റാവൺ ഞെട്ടലോടെ തലയുയർത്തി നോക്കി "നിന്റെ സാമിപ്യം പോലും ഇന്നവളെ ഭയപ്പെടുത്തുകയാണ് RK..... ഒരു ഭ്രാന്തിയെപ്പോലെ പെരുമാറിയത് നീയും കണ്ടതല്ലേ..... ഇനി അവളുടെ ബാക്കിയുള്ള ജീവനും കൂടി എടുക്കണോ നിനക്ക്.... എടുക്കണോന്ന്......?" ഗൗരി അവന് നേരെ ചീറുമ്പോഴും അവന്റെ കണ്ണുകൾ ജാനിയിൽ തന്നെയായിരുന്നു.... മനു ദയനീയമായി അവനെ നോക്കി "For god's sake..... നീയോ നിന്റെ ഫാമിലിയോ എന്റെ മോൾടെ ലൈഫിലേക്ക് വരരുത്.... ഇനി ഒരിക്കലും.... എനിക്ക് എന്റെ അവിയുടെ ജീവനാണ് ഇമ്പോർട്ടന്റ്റ്.....

So please..... Never try to come back to her life....."അത് കേട്ട് റാവൺ തലയുയർത്തി ഒന്ന് നോക്കി ആദ്യമായി അവന്റെ കണ്ണുകൾ നിറയുന്നത് മനു കണ്ടു.... ചുവന്ന് കലങ്ങിയ അവന്റെ കണ്ണുകൾ കണ്ട് മനുവിന്റെ ഉള്ളിൽ ഒരു വേദന തോന്നി അവന്റെ ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ജാനിയെയും താങ്ങിപ്പിടിച്ചു ബാലുവിന്റെ കാറും എടുത്ത് ഗൗരി അവിടുന്ന് പോയി..... അവർ പോയതും റാവൺ നിലത്ത് മുട്ട് കുത്തി ഇരുന്നു അവന്റെ മനസ്സിൽ തന്നെ വർധിച്ച ഭയത്തോടെ നോക്കുന്ന ജാനിയുടെ മുഖമായിരുന്നു.... ഭ്രാന്തമായി അലറിയ അവളുടെ ശബ്ദമായിരുന്നു അത് ഓർക്കവേ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങി "നിനക്ക് തടഞ്ഞൂടായിരുന്നോടാ....?" അവന്റെ തോളിൽ കൈ വെച്ച് വേദനയോടെ മനു ചോദിച്ചു "അവളെ ഒരു ഭ്രാന്തിയായി കാണാൻ എനിക്ക് വയ്യെടാ...." അന്നാദ്യമായി അവന്റെ ശബ്ദവും ഇടറി മനു അവനൊപ്പം നിലത്ത് മുട്ട് കുത്തി ഇരുന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു റാവൺ ഒരു പ്രതിമ കണക്കെ ഇരുന്നു.... വികാസിന്റെ ഫോൺ വന്നപ്പോഴാണ് മനു അവനിൽ നിന്ന് വിട്ട് മാറിയത് മനു കാൾ അറ്റൻഡ് ചെയ്ത് ഉണ്ടായതൊക്കെ പറഞ്ഞു "What..... അവരെയും കൊന്നെന്നോ....?"

വികാസ് ഞെട്ടലോടെ ചോദിച്ചതും മനു ഒന്ന് മൂളി "എന്ത് ഫുളിഷ്നെസ്സാ നിങ്ങളീ കാണിച്ചത്..... ജയിംസിനെയും ഐസക്കിനെയും ബാലുവിനെയും ഒക്കെ പോലെയല്ല മൂർത്തി..... അയാൾക്ക് ചോദിക്കാനും പറയാനും ഒക്കെ ആളുണ്ട്.... കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മരുമകനാണ്..... അയാളുടെ വീട്ടിൽ കയറി അയാളെ കൊന്ന നിങ്ങളെ അവരൊക്കെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ.... ഇത് പുറത്തറിഞ്ഞാൽ ഏത് നിമിഷവും പോലീസ് അവിടെ എത്തും.... നിങ്ങൾ അവിടെ നിന്ന് വേഗം എങ്ങോട്ടെങ്കിലും മാറാൻ നോക്ക്...." വികാസ് പറയുമ്പോഴാണ് മനു അതേ കുറിച്ച് ചിന്തിക്കുന്നത് "അപ്പൊ ഇത് വരെ കേസ് ഒന്നും ഉണ്ടായില്ലല്ലോ....?" മനുവിന് ചോദിക്കാതിരിക്കാനായില്ല.... "ബാക്കിയുള്ളവരെ കൊന്ന് തള്ളിയപ്പോൾ കേസും അന്വേഷണവും ഒന്നും ഉണ്ടായിരുന്നില്ല..... ഒരുപക്ഷെ റാവൺ പണം എറിഞ്ഞു അധികാരികളെ സ്വാദീനിച്ചിട്ടുണ്ടാകും.... പക്ഷേ മൂർത്തിയുടെ കാര്യത്തിൽ അത് നടക്കില്ല.... മുഖ്യമന്ത്രിയുടെ മരുമകനാണ്..... പോലീസും മീഡിയയും അടങ്ങി ഇരിക്കില്ല മനൂ...." വികാസ് പറഞ്ഞു തീർന്നതും ആ മുറ്റത്ത് ഒരു പോലീസ് വണ്ടി വന്നു നിന്നു അത് കണ്ട് മനു ഞെട്ടി....

റാവൺ അപ്പോഴും നിലത്ത് തന്നെ ഒരേ ഇരിപ്പാണ് മനു ആ പോലീസ് വാഹനത്തിൽ തന്നെ നോക്കി നിന്നതും ഡോർ തുറന്ന് പുറത്തേക്ക് വരുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി "അ.... അഭിജിത്ത്....?" തലയിലെ തൊപ്പി ഒന്ന് നേരെ വെച്ച് പുഞ്ചിരിയോടെ മുന്നോട്ട് വരുന്ന ജിത്തുവിനെ കണ്ട് മനു ഞെട്ടലോടെ ഉരുവിട്ടു "Yes.... Abhijith..... ASP Abhijith IPS....." ജിത്തു പറയുന്നത് കേട്ട് മനു അമ്പരന്നു ജിത്തു മുട്ട് കുത്തി ഇരിക്കുന്ന റാവണിന് മുന്നിൽ പുഞ്ചിരിയോടെ വന്ന് നിന്നുകൊണ്ട് കൈ നീട്ടി "എണീറ്റ് വാടാ ഇങ്ങോട്ട്....."റാവണിന്റെ കൈയിൽ പിടിച്ചു വലിച്ചു എണീപ്പിക്കവേ അവൻ പറഞ്ഞു.... എന്നിട്ട് അവന്റെ തോളിൽ കൈയിട്ട് തോളോട് തോൾ ചേർന്നു നിന്നു "എന്താടാ നോക്കുന്നെ..... We are cousins..... And friends too...." അവരെ തന്നെ നോക്കി നിൽക്കുന്ന മനുവിനെ നോക്കി ജിത്തു പുഞ്ചിരിയോടെ പറഞ്ഞു മനു കണ്ണ് മിഴിച്ചു "നീ അകത്തേക്ക് പോ.... ഞാൻ ഇപ്പൊ വരാം....." ജിത്തുവിന്റെ കൈ എടുത്തു മാറ്റി ഷോൾഡർ കൊണ്ട് മുഖം തുടച്ചു അവൻ അവിടുന്ന് പോയതും ജിത്തു നെറ്റി ചുളിച്ചു "അവന് എന്ത് പറ്റി....?" റാവണിന്റെ മുഖഭാവം കണ്ട് ജിത്തു നെറ്റി ചുളിച്ചു മനു ഉണ്ടായതൊക്കെ പറഞ്ഞതും ജിത്തു ഒന്ന് നിശ്വസിച്ചു "അവന്റെ കണ്ണ് നിറയുന്നത് ആദ്യമായിട്ടാ ഞാൻ കാണുന്നത്....

ഇത്രയും തളർന്നു പോകാൻ മാത്രം ജാനി അവന്റെ ഉള്ളിൽ ഉണ്ടെന്ന് ഇന്നാ എനിക്ക് മനസിലായത്...." മനു പറയുന്നത് കേട്ട് ജിത്തു പുഞ്ചിരിച്ചു "നിങ്ങളെന്താ കരുതിയത്..... അവന് ഇന്നോ ഇന്നലയോ തുടങ്ങിയ പ്രണയമാണെന്നോ.... ആദ്യമായി കണ്ടപ്പോൾ തന്നെ.... അതായത് അവൾ കുഞ്ഞായിരുന്നപ്പോൾ തന്നെ അവന്റെ ഹൃദയത്തിൽ കയറിക്കൂടിയവളാ ജാനി...." ജിത്തു പുഞ്ചിരിയോടെ പറഞ്ഞു "കൃത്യമായി പറഞ്ഞാൽ നന്ദുവിന്റെ ജീവിതം രക്ഷിച്ചത് ജാനിയുടെ അമ്മയാണെന്ന് അറിഞ്ഞ ദിവസം..... അവന് അമ്മയെ നഷ്ടപ്പെട്ട ദിവസം...... അവന്റെ അമ്മയുടെ കണ്ണുകളെ ജാനിക്ക് നൽകിയ ആ ദിവസം..... നാട്ടിലെത്തിയ ശേഷം അയൽപ്പക്കത്ത് ജനകൻ മാമേടെ വീട്ടിൽ കളിച്ചു നടക്കുന്ന കുഞ്ഞ് ജാനിയെ അവൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.... ആ നാട്ടിൽ നിന്ന് പോയിട്ടും അവളുടെ ലൈഫിന്റെ ഓരോ ഘട്ടത്തിലും അവൾ അറിയാതെ അവനുണ്ടായിരുന്നു അവൾക്കൊപ്പം..... എന്തിന് ഞാനുമായുള്ള ജാനിയുടെ വിവാഹം മുടക്കിയത് പോലും അവനായിരുന്നു.... 😅"ചിരിയോടെ ജിത്തു പറഞ്ഞു നിർത്തിയതും മനു ഞെട്ടി "ഞങ്ങൾ ബോർഡിങ്‌ സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചത്..... Classmates and roommates.....

മൂർത്തിയുടെ സഹോദരന്റെ മകനാണെന്ന വെറുപ്പൊന്നും അവന് എന്നോട് ഉണ്ടായിരുന്നില്ല ഞാൻ അവന് നല്ലൊരു ഫ്രണ്ട് ആയിരുന്നു.... തിരിച്ചും അതേ.... ആ ഫ്രണ്ട്ഷിപ്പിന്റെ പുറത്താ ഞാൻ അവനെ എന്റെ വിവാഹത്തിന് ക്ഷണിച്ചത്.... അവനാരാ മോൻ.... ഫ്രണ്ടിന്റെ കല്യാണം കൂടാൻ വന്നിട്ട് ഫ്രണ്ടിനെ മുറിയിൽ ലോക്ക് ചെയ്ത് ഇട്ടിട്ട് ഫ്രണ്ടിന്റെ പെണ്ണിനെ തന്നെ കെട്ടിക്കൊണ്ട് പോയി.... 😅 നാട്ടുകാരോടൊക്കെ അച്ഛനും അമ്മയും പൂട്ടിയിട്ടതാണെന്നൊക്കെ പറഞ്ഞു എങ്ങനെയോ രക്ഷപ്പെട്ടതാ.... ഇല്ലേൽ എല്ലാം കൂടി തല്ലി കൊന്നേനെ...."ജിത്തു പറയുന്നതൊക്കെ കേട്ട് മനു അമ്പരന്നു "ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു...." അവൻ അമ്പരപ്പോടെ പറഞ്ഞു "അവന്റെ ഉള്ളിലിരുപ്പ് ആ കെട്ട് കഴിയുന്ന വരെ ഈ എനിക്ക് പോലും അറിയില്ലായിരുന്നു.... കല്യാണത്തിന്റെ പിറ്റേന്ന് എന്നെ വിളിച്ചു എല്ലാം അവൻ തുറന്ന് പറഞ്ഞപ്പോഴാ അവനാണ് കല്യാണം മുടക്കിയതെന്ന് പോലും ഞാൻ അറിയുന്നത്....." ജിത്തു പുഞ്ചിരിയോടെ പറഞ്ഞു.... മനു ചിരിച്ചു "അവൻ ബിസിനസിലേക്ക് ഇറങ്ങിയപ്പോ ഞാൻ സിവിൽ സർവീസ് ലക്ഷ്യമിട്ടു പോയി.... ഞാനത് നേടിയെടുക്കുകയും ചെയ്തു.... എനിക്ക് കിട്ടിയ ഫസ്റ്റ് കേസ്.... അതൊരു സെക്സ് റാക്കറ്റിന്റെതായിരുന്നു....

ഒരുപാട് പേരെന്റ്സ് മകളെ കാണാനില്ലെന്ന പരാതിയുമായി വന്നതോടെ ഞാൻ കാര്യമായി തന്നെ അന്വേഷണം നടത്തി.... ഒടുവിൽ പ്രതികളെ ഞാൻ കണ്ടെത്തി.... മരിച്ചു എന്ന് ഞാൻ വിശ്വസിച്ച എന്റെ വല്യച്ഛനും ഫ്രണ്ട്സും തന്നെ പ്രതിസ്ഥാനത്ത് വന്നപ്പോൾ ഞാൻ ആകെ ഷോക്ക്ട് ആയിപോയി ഉടനെ റാവണിനെ കാണാൻ പോയി.... എല്ലാം തുറന്ന് പറഞ്ഞപ്പോൾ അവൻ എനിക്ക് അറിയാത്ത കഥകൾ കൂടി പറഞ്ഞു തന്നു പിന്നെ ഞങ്ങളുടെ ടാർഗറ്റ് ആ നാലുപേരും അവരുടെ സഹായികളുമായി പുറം ലോകം ഒന്നും അറിയുന്നില്ലെന്ന ധൈര്യത്തിൽ അവർ മുന്നോട്ട് പോകുമ്പോഴൊക്കെ നിയമത്തിന്റെ കയറ് കൂടുതൽ മുറുകുകയായിരുന്നു ഒളിച്ചോടിപ്പോയ പെൺകുട്ടികളെ വീട്ടുകാർ അന്വേഷിച്ചു വരില്ലെന്ന അവരുടെ ധാരണ തെറ്റിച്ചു കൊണ്ട് മിസ്സിംഗ്‌ കേസ് ദിനം പ്രതി കൂടി വന്നു പുറം ലോകം അറിയാതെ ഞങ്ങൾ ഈ കേസ് ഹാൻഡിൽ ചെയ്തു ഇവിടെ മാത്രമല്ല അവർ തെറ്റുകൾ ചെയ്ത് കൂട്ടിയത്.... ഗൾഫ് രാജ്യങ്ങളടക്കം പല വിദേശരാജ്യങ്ങളും തലക്ക് വില പറഞ്ഞ നോട്ടോറിയസ് ക്രിമിനൽസ് ആണ് അവർ നാല് പേരും.... പണത്തിന്റെ സ്വാധീനം കൊണ്ടാവാം അവർക്കാർക്കും പിടി കൂടാൻ സാധിക്കാതെ പോയത് ആയുധക്കടത്തും ലഹരിക്കടത്തും മറ്റും ചെയ്ത് കടന്ന് കളഞ്ഞു

ഈ ഇന്ത്യയിൽ ഒളിച്ചു താമസിക്കുന്ന ഇവരെ ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവർക്ക് കോടികളാണ് വിദേശരാജ്യങ്ങൾ ഓഫർ ചെയ്യുന്നത്.... ഇന്ത്യയിൽ സമൂഹത്തിനും നിയമത്തിനും ഇവർ മാന്യന്മാർ ആയിരിക്കാം എന്നിട്ടും എന്റെ കണ്ടെത്തലുകൾ ഒന്നും സമൂഹത്തിന് മുന്നിൽ എത്തിക്കാത്തത് റാവണിന് വേണ്ടിയാണ്.... നിയമത്തിന്റെ വഴിക്ക് നീങ്ങിയാൽ ഒരു തൂക്ക് കയറിൽ അല്ലെങ്കിൽ ഒരു ജീവപര്യന്തത്തിൽ അവരുടെ ശിക്ഷ ഒതുങ്ങി പോവും..... അതല്ല ഞങ്ങൾക്ക് വേണ്ടത്.... അവർ എല്ലാം ചാവേണ്ടത് റാവണിന്റെ കൈ കൊണ്ട് തന്നെ വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..... അത് നേരിട്ട് കാണാനും മൂർത്തിയെ വാച്ച് ചെയ്യാനും വേണ്ടിയാ കോളേജ് പ്രൊഫസർ ആയി നിങ്ങളുടെ മുന്നിൽ അവതരിച്ചത്..... " ജിത്തു പറഞ്ഞു നിർത്തിയതും മനു ഒന്ന് നെടുവീർപ്പിട്ടു "അപ്പൊ..... നിങ്ങൾ തമ്മിലുള്ള വഴക്ക് ഒക്കെ....?" മനു സംശയത്തോടെ അവനെ നോക്കി.... ജിത്തു പൊട്ടിച്ചിരിച്ചു "ഞങ്ങൾ തമ്മിൽ സീരിയസ് ആയി ഒരു പ്രോബ്ലവും ഇല്ല ബ്രോ.... പിന്നെ അവന്റെ കുശുമ്പ് കാണാൻ ചുമ്മാ ജാനിയോട് ക്ലോസ് ആയി അവനെ ഇറിറ്റേറ്റ് ചെയ്യുന്നതാ...."അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞതും മനു അവനെ ഇരുത്തി നോക്കി "അല്ലാതെ ജാനിയോട് ഇപ്പോഴും ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.... 🥴" മനു അത് പറഞ്ഞതും ജിത്തു അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു "നീ അത്ര പുണ്യാളൻ ഒന്നും ചമയണ്ട....

ജാനിക്ക് വേണ്ടി ഒരിക്കൽ നീ എന്നെ ഭീഷണിപ്പെടുത്തിയത് ഞാൻ മറന്നിട്ടൊന്നും ഇല്ല...." ജിത്തു അവനെ ചൂഴ്ന്ന് നോക്കിക്കൊണ്ട് പറഞ്ഞതും മനു ഒരു വിളറിയ ചിരി ചിരിച്ചു "എന്തായാലും വാ.... അവന്മാർ ചത്തു മലച്ചു കിടക്കുന്നത് എനിക്ക് കാണണം...." അതും പറഞ്ഞു ജിത്തു അകത്തേക്ക് കയറിപ്പോയി മൂർത്തിയുടെയും ബാലുവിന്റെയും അവസ്ഥ കണ്ട് ജിത്തു ചുണ്ട് കോട്ടി ചിരിച്ചു "ജീവനോടെ തന്നെ പോസ്റ്റ്‌മോട്ടവും കഴിഞ്ഞോ..... " ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് അവൻ അവർക്ക് ചുറ്റും നടന്നു "മൂർത്തിയുടെ ഫാദർ ഇൻ ലോ ഇവിടുത്തെ മുഖ്യമന്ത്രി അല്ലേ.... RK യ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ....?" മനു അൽപ്പം ഭയത്തോടെ ചോദിച്ചതും ജിത്തു ചിരിച്ചു "അതിന് RK അല്ലല്ലോ ഇവരെ കൊന്നത്....!"അവൻ ഗൂഢമായി ചിരിച്ചു മനു ഒന്നും മനസ്സിലാവാതെ അവനെ നോക്കി ജിത്തു ചിരിച്ചുകൊണ്ട് കുറച്ച് മാറി ടേബിളിൽ അടുക്കി വെച്ചിരിക്കുന്ന വില കൂടിയ മദ്യക്കുപ്പികൾ കൈയിൽ എടുത്തുകൊണ്ട് മനുവിനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു ശേഷം അത് ഓരോന്നായി ബാലുവിന്റെയും മൂർത്തിയുടെയും ശരീരങ്ങൾക്ക് നേരെ എറിഞ്ഞുടച്ചു കൊറേ ബോട്ടിൽസ് ഇതുപോലെ എറിഞ്ഞുടച്ചു....

ബോട്ടിൽ പൊട്ടി മദ്യം ഒലിച്ചിറങ്ങിയതും ജിത്തു പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്തു കർച്ചീഫിൽ കൊളുത്തി നിലത്തിട്ടതും അവിടെ മുഴുവൻ തീ ആളിപ്പടർന്നു അത് കണ്ട് മനുവിനെ കൂട്ടി ജിത്തു പുറത്തേക്ക് ഇറങ്ങി "Now it's a fire accident...." എന്ന് പറഞ്ഞ് ജിത്തു പുഞ്ചിരിച്ചു "ഇന്ന് തന്നെ ഈ നാലുപേർക്കും എതിരെയുള്ള തെളിവുകൾ ഞാൻ ലോകത്തിന് മുന്നിൽ എത്തിക്കും.... അതോടെ മുഖ്യമന്ത്രി ഒക്കെ മനസ്സിലാക്കിക്കോളും മരുമകന്റെ തനി രൂപം.... ഈ പിശാചുക്കളുടെ മരണം ചികഞ്ഞു ഇനി ആരും വരില്ല മനൂ.... നീ വാ...." അത്രയും പറഞ്ഞ് മനുവിനെ അവൻ അവന്റെ ഔദ്യോഗികവാഹനത്തിലേക്ക് കയറ്റി "ജയിംസിനും ഐസക്കിനും ഒക്കെ ഇങ്ങനെയായിരുന്നു..... ജയിംസിന്റെ ബോഡി റാവൺ തന്നെ കത്തിച്ചതാ.... പക്ഷേ കാറ്റിൽ ഉപേക്ഷിച്ചു പോയ ഐസക്കിന്റെ ജീവൻ നിലച്ച ശേഷം അവന്റെ ശരീരം കത്തിച്ചു കളഞ്ഞത് ഞാനാ.... അവന്മാരുടെ അസ്ഥികൾ പോലും ഇനിയീ ഭൂമിയിൽ അവശേഷിക്കാൻ പാടില്ല...." മുന്നോട്ട് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജിത്തു പറയുന്നത് കേട്ട് മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ***** തുടരെ തുടരെ വിക്രമിന്റെ കാൾ വരുന്നത് കണ്ട് റിയ ഫോൺ എടുത് ബെഡിലേക്ക് എറിയുന്നത് കണ്ടാണ് റോഷൻ വന്നത്

"റിയാ..... അഭിജിത്ത് സാറുമായി വിവാഹം ഉറപ്പിച്ചത് നിന്റെയും കൂടി സമ്മതം ചോദിച്ചിട്ടല്ലേ....?" വാടകക്ക് എടുത്ത ഫ്ലാറ്റിൽ തിങ്സ് ഒക്കെ അടുക്കി വെക്കുന്ന റിയയോട് റോഷൻ ഗൗരവത്തോടെ ചോദിച്ചു "ഏട്ടനെന്താ ഇപ്പൊ ഇങ്ങനൊരു സംശയം....?"അവൾ മറുചോദ്യം ചോദിച്ചു "നീ എന്തിനാ പിന്നെ ആ വിക്രമിനോട് yes പറഞ്ഞത്....?" അവൻ അനിഷ്ടത്തോടെ അവളോട് ചോദിച്ചു "ഓഹ്.... അതാണോ..... അത് അവനോടുള്ള പ്രേമം കൊണ്ടൊന്നുമല്ല.... ആ നന്ദുവിനെ വേദനിപ്പിക്കാൻ വേണ്ടി മനഃപൂർവം ആ വിഡ്ഢിയെ കരുവാക്കിയതാ...."അവൾ അലസമായി പറയുന്നത് കേട്ട് റോഷൻ അവളുടെ കവിളത്ത് ആഞ്ഞടിച്ചു "ഏട്ടാ....!" അവൾ കവിളിൽ കൈ വെച്ച് ദേഷ്യത്തോടെ അലറി "ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്.... നന്ദുവിനെ കരുവാക്കാൻ വേണ്ടി നീ ഒരുത്തനെ പ്രണയം നടിച്ചു ചതിക്കുകയാണ്.... അത് എന്ത് cool ആയിട്ടാ എന്നോട് പറയുന്നത്....ഇത്രയും ചീപ് ആയിരുന്നോ നീ നന്ദുവിനെയും റാവണിനെയും വേദനിപ്പിക്കാൻ മാത്രം അവർ നിന്നോട് ചെയ്തത്.....? ഇത്രയും ക്രിമിനൽ മൈൻഡട് ആയ നീ എങ്ങനെയാടി എന്റെ പെങ്ങൾ ആയിട്ട് വന്ന് പിറന്നത്.... ഛെ...."അവളെ അറപ്പോടെ നോക്കിക്കൊണ്ട് റോഷൻ അവിടുന്ന് ഇറങ്ങിപ്പോയതും റിയ ദേഷ്യത്തോടെ ബെഡിൽ ഇരുന്നു

അപ്പോഴാണ് വീണ്ടും വിക്രമിന്റെ കാൾ വന്നത് "നിനക്ക് എന്താ വേണ്ടേ....?" അവൾ ദേഷ്യത്തോടെ അറ്റൻഡ് ചെയ്തു "എനിക്ക് നിന്നെ കാണണം...." വിക്രം "പറ്റില്ല...." റിയ "എന്ത് കൊണ്ട്....?" വിക്രം "എനിക്ക് സൗകര്യം ഇല്ല.... അത്ര തന്നെ...." അവൾ ദേഷ്യത്തോടെ പറഞ്ഞതും വിക്രം ഒന്ന് ശ്വാസം വലിച്ചു വിട്ടു "റിയാ പ്ലീസ്.... എനിക്ക് നിന്നെ ഒന്ന് കാണണം..... കണ്ടേ പറ്റൂ...."അവൻ താഴ്മയായി പറഞ്ഞു.... റിയ പല്ല് ഞെരിച്ചു "ഞാൻ നിന്നെ പാർക്കിൽ wait ചെയ്യും.... നീ വരണം...." അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ച് പോയതും റിയ ദേഷ്യത്തോടെ ബെഡിൽ കുത്തി "വിക്രം ഒഴിഞ്ഞു പോകുമെന്ന് നീ കരുതണ്ട റിയാ..... അഭിജിത്ത് സാറോ സാറിന്റെ വീട്ടുകാരോ ഇതറിഞ്ഞാൽ പിന്നെ നിങ്ങളുടെ വിവാഹം നടക്കുമെന്ന് നീ സ്വപ്നത്തിൽ പോലും ചിന്തിക്കണ്ട..... അവരുടെ മുന്നിൽ നമ്മുടെ അച്ഛൻ നാണം കെട്ട് നിൽക്കേണ്ടി വരും...." റോഷൻ ആ ഫോൺ സംഭാഷണം കേട്ടു വന്നുകൊണ്ട് പറയുന്നത് കെട്ട് റിയക്ക് ആധിയായി റോഷൻ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നത് കണ്ട് അവൾ ടെൻഷൻ അടിച്ചിരുന്നു "വിക്രമിനെ ഏത് വിധേനയും ഒഴിവാക്കിയേ പറ്റൂ...." ഏറെ നേരം ചിന്തിച്ച ശേഷം അവൾ മനസ്സിൽ ഉറപ്പിച്ചു ആ ചിന്തയെ ഓട്ടിയുറപ്പിച്ചുകൊണ്ട് അവൾ വിക്രമിനെ കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story