ജാനകീരാവണൻ 🖤: ഭാഗം 65

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"വിക്രം ഒഴിഞ്ഞു പോകുമെന്ന് നീ കരുതണ്ട റിയാ..... അഭിജിത്ത് സാറോ സാറിന്റെ വീട്ടുകാരോ ഇതറിഞ്ഞാൽ പിന്നെ നിങ്ങളുടെ വിവാഹം നടക്കുമെന്ന് നീ സ്വപ്നത്തിൽ പോലും ചിന്തിക്കണ്ട..... അവരുടെ മുന്നിൽ നമ്മുടെ അച്ഛൻ നാണം കെട്ട് നിൽക്കേണ്ടി വരും...." റോഷൻ ആ ഫോൺ സംഭാഷണം കേട്ടു വന്നുകൊണ്ട് പറയുന്നത് കെട്ട് റിയക്ക് ആധിയായി റോഷൻ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നത് കണ്ട് അവൾ ടെൻഷൻ അടിച്ചിരുന്നു "വിക്രമിനെ ഏത് വിധേനയും ഒഴിവാക്കിയേ പറ്റൂ...." ഏറെ നേരം ചിന്തിച്ച ശേഷം അവൾ മനസ്സിൽ ഉറപ്പിച്ചു ആ ചിന്തയെ ഓട്ടിയുറപ്പിച്ചുകൊണ്ട് അവൾ വിക്രമിനെ കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി ***** "Doctor.... മാനസാ .....?" ഐസിയുവിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ഡോക്റ്ററിന്റെ അടുത്തേക്ക് ഓടിക്കൊണ്ട് വികാസ് ചോദിച്ചതും അദ്ദേഹം ഒന്ന് നിശ്വസിച്ചു "നമ്മൾ കരുതിയത് പോലെ തന്നെ കുഞ്ഞ് മരിച്ചു.... അമ്മയുടെ ജീവന് ആപത്തൊന്നും ഇല്ല...."അദ്ദേഹത്തിന്റെ വാക്കുകൾ ഒരേസമയം വേദനയും ആശ്വാസവും പകർന്നു

"എനിക്ക് മാനസയെ ഒന്ന് കാണാൻ പറ്റുമോ ഡോക്ടർ....?"അവൻ പ്രതീക്ഷയോടെ ചോദിച്ചു "ഇപ്പൊ വേണ്ട.... താൻ വാ.... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്...." ഡോക്ടർ അത് പറഞ്ഞതും അവൻ നെഞ്ചിടിപ്പോടെ അയാൾക്കൊപ്പം നടന്നു "മാനസ മെന്റലി സ്റ്റേബിൾ അല്ലായിരുന്നല്ലോ...." "ഇല്ല ഡോക്ടർ.... അവൾ നോർമൽ ആയതാണ്.... ഞങ്ങളെ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴായിരുന്നു ഈ ആക്‌സിഡന്റ്...." വികാസ് ഇടക്ക് കയറി പറഞ്ഞു.... "ആയിരിക്കാം...... ബട്ട്‌ ഇപ്പൊ മാനസ വീണ്ടും പഴേ മെന്റൽ സ്റ്റേറ്റിലേക്ക് പോയിരിക്കുകയാണ്...." "Whatt....?" കേട്ടത് വിശ്വസിക്കാനാവാതെ അവൻ അലറി.... "Yes doctor.... പഴേത് പോലെ എന്ന് തീർത്തു പറയാൻ പറ്റില്ല.....ഞാൻ അവളോട് സംസാരിക്കാൻ ശ്രമിച്ചു.... അവൾ റെസ്പോണ്ട് ചെയ്തില്ല.... തന്റെയും RK യുടെയും ഒക്കെ ഫോട്ടോസ് കാണിച്ചപ്പോൾ ഒരു തുള്ളി കണ്ണ് നീർ മാത്രമായിരുന്നു പ്രതികരണം..... That means അവൾക്ക് പഴെയതൊക്കെ ഓർമയുണ്ട് ഹസ്ബൻഡ് ബ്രദേഴ്സ് അങ്ങനെ എല്ലാവരും അവളുടെ മനസ്സിൽ ഉണ്ട്....പക്ഷേ മനസ്സിന്റെ താളം ഒരിക്കൽ തെറ്റിയ ഒരാൾക്ക് സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് ആ കുട്ടിക്ക് ഇന്ന് സംഭവിച്ചത് ഇന്ന് ആ കുട്ടി ഒരുപാട് ഭയപ്പെട്ടിരുന്നു.... ആ ഭയം അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുമുണ്ട്..... "

അതൊക്കെ ഒരു തളർച്ചയോടെയാണ് വികാസ് കേട്ട് നിന്നത് "അപ്പൊ ഡോക്ടർ പറഞ്ഞു വരുന്നത്....?" വികാസ് വേദനയോടെ അയാളെ നോക്കി... "Look Doctor..... മാനസക്ക് ഓർമ്മകൾ നഷ്ടപ്പെട്ടിട്ടില്ല.... നമ്മൾ പറയുന്നതും ചെയ്യുന്നതും ഒക്കെ അവൾക്ക് കാണാം.... കേൾക്കാം.... പക്ഷേ റെസ്പോണ്ട് ചെയ്യില്ല.... മരണഭയവും കുഞ്ഞിനെ നഷ്ടപ്പെട്ടതും ഇതൊക്കെയാവാം ആ കുട്ടിയുടെ മനസ്സിനെ ഉലച്ചു കളഞ്ഞത്.... ഈ വിഷാദരോഗം എന്നൊക്കെ കേട്ടിട്ടില്ലേ.... അത് പോലെ ഒന്ന്.... എപ്പോഴും മനസ്സിനെ വ്രണപ്പെടുത്തിയ ആ ഓർമകളെ കൂട്ടുപിടിച്ചു നീറി നീറി ജീവിക്കുന്ന ഒരു അവസ്ഥയിലാണിപ്പോൾ മാനസ...."ഡോക്ടർ പറഞ്ഞു നിർത്തി.... വികാസ് തളർച്ചയോടെ ഭിത്തിയിൽ ചാരി നിന്നപ്പോഴാണ് ഒക്കെ കേട്ട് കുറച്ച് മാറി നിൽക്കുന്ന റാവണിനെ കണ്ടത്.... അവന്റെ കലങ്ങിയ കണ്ണുകൾ കണ്ട് വികാസിന് വേദന തോന്നി "വിഷമിക്കണ്ടെടോ... ഇള ഇല്ലേ നിങ്ങടെ കൂടെ.... ഇളയുടെ സഹായവും പ്രോപ്പർ മെഡിറ്റേഷനും ഉണ്ടെങ്കിൽ നമുക്ക് മാനസയെ പതിയെ തിരിച്ചു കൊണ്ട് വരാം.... Don't worry...."

അതും പറഞ്ഞു വികാസിന്റെ തോളിൽ തട്ടി ഡോക്ടർ പോയതും റാവൺ ഐസിയുവിന്റെ ഡോറിലൂടെ മാനസയെ നോക്കി അവിടെ ഒക്സിജൻ മാസ്ക് വെച്ച് കണ്ണുകൾ തുറന്ന് നിസ്സംഗയായി സീലിങ്ങിലേക്ക് നോക്കി കിടക്കുന്നവളെ കണ്ടതും അവന്റെ ഉള്ളം നീറി.... ജാനിയുടെ മുഖം മനസ്സിൽ നിറഞ്ഞതും അവൻ റിസപ്ഷനിലേക്ക് ഓടി ജാനി എവിടെയാണെന്ന് അന്വേഷിച് കണ്ട് പിടിച്ചു അങ്ങോട്ട് പാഞ്ഞു ***** "ഗൗരി വാ.... ഇരിക്ക്...." ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയ ഗൗരി ഡോക്ടർ പറയുന്നത് കേട്ട് ചെയറിലേക്ക് ഇരുന്നു "എന്താ നീലിമ.... എന്റെ അവിക്ക് എന്ത് പറ്റി....?" തന്റെ സഹപ്രവർത്തകയായ നീലിമയോട് അവർ വെപ്രാളത്തോടെ ചോദിച്ചു "സത്യം പറയ്.... മോൾക്ക് എന്താ പറ്റിയത്.... അവൾ എങ്ങനെയാ ഈ അവസ്ഥയിലായത്....?" നീലിമയുടെ ചോദ്യം കേട്ട് ഉണ്ടായതൊക്കെ ഗൗരി തുറന്ന് പറഞ്ഞു ഒക്കെ കേട്ട് ഡോക്ടർ അമ്പരന്ന് പോയി "Oh god...." അവർ ദൈവത്തെ വിളിച്ചു പോയി "പറയ് നീലിമാ... എന്റെ മോൾക്ക് എന്താ.....?" ഗൗരി നിറ കണ്ണുകളോടെ ചോദിച്ചു.... "I think.... അവ്നിയുടെ മനസ്സ് തീരെ കട്ടിയില്ലാത്ത മനസ്സാണെന്ന്.... അതാണ് ഇത്രയും ക്രൂരമായ ഒരു മർഡർ നേരിട്ട് കണ്ട് ഗൗരിയെ പോലെ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയാതെ പോയത്....

ആ മർഡർ നേരിട്ട് കണ്ടതിന്റെ ഷോക്ക്.... അത് അവ്നിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് ഗൗരീ.... "ഡോക്ടർ ഒന്ന് നിർത്തിയതും ഗൗരിയിൽ ആധി നിറഞ്ഞു "എന്ന് വെച്ചാൽ....?" ഗൗരി "ഞാൻ പറഞ്ഞു വന്നത് സ്നേഹനിധിയായ അച്ഛൻ കണ്മുന്നിൽ ശിരസറ്റ് കിടക്കുന്ന കണ്ട മകളാണ് അവൾ..... ആ കാഴ്ച കാണാനുള്ള ശക്തി അവളുടെ മനസ്സിനും തലച്ചോറിനും ഉണ്ടായിരുന്നില്ല ആ സംഭവം അവ്നിയുടെ മാനസിക നിലയെ തന്നെ തകിടം മരിച്ചിരിക്കുകയാണ്..... ആ കാഴ്ച തലച്ചോറിനെ ചൂട് പിടിപ്പിക്കുകയായിരുന്നു.... അതെപ്പറ്റിയുള്ള ചിന്തകൾ പെരുകി പെരുകി അതവളെ മെന്റലി അഫക്റ്റ് ചെയ്തിരിക്കുകയാണ്.... ഞങ്ങൾക്ക് കഴിയുന്ന പോലെ കൗൺസിലിങ്ങും ട്രീട്മെന്റും ഒക്കെ കൊടുത്തു.... ആ മനസ്സ് ഇപ്പോൾ ശൂന്യമാണ്.... അവളുടെ മനസ്സിൽ നിന്ന് അവളെക്കുറിച്ചുള്ള ഓർമകളും നഷ്ടപ്പെട്ടിരിക്കുകയാണ്.... തല പെരുക്കുന്ന ആ ഓർമ്മകൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കും തോറും തലച്ചോർ അവയെ മായ്ച്ചു കളഞ്ഞിരിക്കുന്നു..... ഇന്ന് ജനിച്ചു വീണ ഒരു കുഞ്ഞിന്റെ മനസാണ് അവൾക്കിപ്പോൾ ഉള്ളത് ഇത് വരെ ജീവിച്ച ജീവിതം അവൾ പൂർണമായും മറന്ന് കഴിഞ്ഞിരിക്കുന്നു താൻ ആരാണെന്നോ അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ബന്ധുക്കൾ ആരാണെന്നോ ഒന്നും അവളിന്ന് ഓർക്കുന്നില്ല....

."ഒക്കെ കേട്ട് ഗൗരി ഞെട്ടി "നീലിമാ....?" ഗൗരി ഞെട്ടലോടെ വിളിച്ചു "വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം ഗൗരി.... ബോധം വന്നപ്പോൾ അവളാരാണെന്ന് പോലും അറിയില്ലായിരുന്നു നിന്റെ മകൾക്ക്...."ഡോക്ടർ പറയുന്നത് കേട്ട് ഗൗരി തലക്ക് താങ്ങും കൊടുത്തിരുന്നു "ഗൗരീ...." അവരുടെ ഇരിപ്പ് കണ്ട് നീലിമ തോളിൽ കൈ വെച്ചു "നീ എന്തിനാ വിഷമിക്കുന്നെ.... ഒന്ന് വെച്ച് നോക്കിയാൽ ഇതല്ലേ നിനക്ക് വേണ്ടത്... ഇതുവരെയുള്ള എല്ലാം അവൾ മറന്ന് കഴിഞ്ഞു.... ഇനി നീ എന്ത് പറയുന്നോ അതാണ് അവളുടെ പാസ്റ്റ്.... നീ പറയുന്നതായിരിക്കും അവളുടെ ഇത് വരെയുള്ള ജീവിതം.... ആ ജീവിതത്തിൽ ആരൊക്കെ വേണം വേണ്ടാ എന്നൊക്കെ നിനക്ക് തീരുമാനിക്കാം.... "അത് കേട്ട് ഗൗരി തലയുയർത്തി നോക്കി "ഞാൻ പറഞ്ഞത് ശരിയല്ലേ ഗൗരി....?" ഗൗരിയുടെ മുഖഭാവം കണ്ട് നീലിമ ചോദിച്ചു "ശരിയാണ്.... നീ പറഞ്ഞതാണ് ശരി.... എന്റെ കുഞ്ഞിന്റെ സന്തോഷമാണ് എനിക്ക് വലുത്.... അതിന് കഴിഞ്ഞതൊന്നും അവൾ അറിയാതിരിക്കുന്നതാവും നല്ലത്.... ഞാൻ.... ഞാൻ അവളെ കൂട്ടി ഉടനെ ഈ നാട്ടിൽ നിന്ന് പോകും...." ഉറച്ച സ്വരത്തിൽ പറയുമ്പോൾ ഒക്കെ കേട്ട് വാതിൽക്കൽ റാവൺ ഉണ്ടായിരുന്നത് അവർ കണ്ടിരുന്നില്ല... "എങ്ങോട്ട് പോകും നീ....?" നീലിമ

"അറിയില്ല..... ആരും അവിയെ അന്വേഷിച്ചു വരാത്ത എങ്ങോട്ടെങ്കിലും പോണം...."ഗൗരി പറഞ്ഞു "അങ്ങനെയെങ്കിൽ നിന്റെ ചേട്ടൻ ഗൗതം അമേരിക്കയിൽ അല്ലേ.... അങ്ങോട്ട് പൊയ്ക്കൂടേ....?" നീലിമ അത് പറഞ്ഞതും ഗൗരി കുറച്ച് നേരം ചിന്തിച്ചിരുന്നു.... "ഞാനും അത് തന്നെയാ ചിന്തിക്കുന്നത്.... തൽക്കാലം അവി ഒന്ന് നോർമൽ ആവട്ടെ.... എന്നിട്ട് പതിയെ അവളോട് എല്ലാം പറഞ്ഞു മനസിലാക്കാം...."ഗൗരി ഒന്ന് നിശ്വസിച്ചു "ആഹ് അത് തന്നെയാ നല്ലത്.... നീ വാ.... മോളെ കാണണ്ടേ...." നീലിമ അതും പറഞ്ഞു എണീറ്റതും തല കുലുക്കി ഗൗരിയും എണീറ്റു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ചുവന്ന് കലങ്ങിയ കണ്ണുകളുമായി അവരെ നോക്കി നിൽക്കുന്ന റാവണിനെ കണ്ട് രണ്ട് പേരും ഞെട്ടി "നീയോ..? നീയെന്താ ഇവിടെ....?" ഗൗരി ദേഷ്യത്തോടെ ചോദിച്ചതും അവൻ ചിരിക്കാൻ ശ്രമിച്ചു "എന്റെ വൈഫ്‌ ഇവിടെയാണെങ്കിൽ എനിക്ക് ഇവിടെ വരാതിരിക്കാൻ പറ്റില്ലല്ലോ...." അവൻ അല്പം ഗൗരവത്തോടെ പറഞ്ഞു "നിന്നോട് പറഞ്ഞത് മറന്നുപോയോ നിനക്ക്.... ഇനി എന്റെ മകളെ അന്വേഷിച്ചു വരരുതെന്ന് പറഞ്ഞതല്ലേ നിന്നോട്....?" ഗൗരി ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവനോട് ചോദിച്ചു "നിങ്ങൾ മനഃപൂർവം മറക്കുന്ന ഒരു കാര്യം ഉണ്ട്.....She is my wife....Mrs. Janaki Ravan Karthikeya.... അത് മറക്കണ്ട...."

അവൻ കടുപ്പിച്ചു പറഞ്ഞു "ജാനകി നിന്റെ ഭാര്യയായിരിക്കും.... സമ്മതിച്ചു.... പക്ഷേ ഇവിടെയുള്ളത് എന്റെ മകൾ അവ്നിയാണ്..... അവ്നി നന്ദ.... ഇനി അവൾ ജീവിക്കാൻ പോകുന്നത് ഈ പേരിലായിരിക്കും..... ഇനിമുതൽ അവൾ ജാനകി അല്ലാ..... നിന്റെ ഭാര്യയും അല്ലാ.... ആ അവകാശം പറഞ്ഞ് നീ ഇനി അവിയുടെ മുന്നിൽ വരരുത്...." ഗൗരി തറപ്പിച്ചു പറഞ്ഞു "Sorry i can't....." അവൻ എടുത്തടിച്ചത് പോലെ പറഞ്ഞു "നിനക്കെന്താ RK വേണ്ടത്.... ബാലുവിനെ കൊന്ന് തള്ളിയത് പോരാഞ്ഞിട്ടാണോ ഇനി അവിയെക്കൂടി കൊണ്ട് പോകാൻ ശ്രമിക്കുന്നത്.... എനിക്കിനി അവൾ മാത്രമേ ഉള്ളൂ.... അവളുടെ ജീവൻ വെച്ച് കളിക്കാൻ എനിക്ക് വയ്യ RK.... So please..... വിട്ടേക്ക്.... ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്...." അവന് നേരെ കൈ കൂപ്പി ഗൗരി പറഞ്ഞു റാവൺ അവരെ തന്നെ ഉറ്റുനോക്കി "സർ... പ്ലീസ്.... സാറിനെ കണ്ടാൽ ആ കുട്ടിക്ക് വീണ്ടും അതൊക്കെ ഓർമ വരാൻ സാധ്യത ഉണ്ട്.... അങ്ങനെ സംഭവിച്ചാൽ അത് ആ കുട്ടിയെ ഭ്രാന്തിലേക്ക് നയിക്കും.... ഒരു മുഴുഭ്രാന്തിയായി ആ കുട്ടി അലയുന്നത് കാണേണ്ടി വരും നമുക്ക്...."

നീലിമ അത് പറഞ്ഞതും അവൻ ഞെട്ടലോടെ അവരെ നോക്കി.... "ഇനിയും നിന്റെ വാശിയാണോ നിനക്ക് വലുത്.... പഴെയതൊക്കെ പറഞ്ഞ് എന്റെ മോളെ വീണ്ടും കൂടെ കൂട്ടാനാണ് നിന്റെ തീരുമാനമെങ്കിൽ എന്റെ മോൾക്ക് നീ ഉണ്ടാകും പക്ഷേ ഈ അമ്മ ഉണ്ടാവില്ല ചത്തു കളയും ഞാൻ.... "ഗൗരി തീക്ഷ്‌ണമായ നോട്ടത്തോടെ പറഞ്ഞതും റാവൺ വിളറിയ പുഞ്ചിരിയോടെ അവരെ നോക്കി..... "ഞാൻ നിന്റെ കാല് പിടിക്കാം RK.... എന്റെ മോളെ നീ ഒരു ഭ്രാന്തി ആക്കരുത്...."ഗൗരി കൈ കൂപ്പിയതും അവൻ ആ കൈകളെ ചേർത്തു പിടിച്ചു കണ്ണുകൾ നിറയുന്നു.... മനസ്സ് പിടയുന്നു.... നെഞ്ചിൽ വല്ലാത്ത വേദന തോന്നി അവന് "അ.... അവളെ നന്നായിട്ട് നോക്കണം.... " ഗൗരിയുടെ കൈ ചേർത്തു പിടിച്ചു അത്രയും പറഞ്ഞ് കാറ്റ് പോലെ അവൻ പുറത്തേക്ക് പോയി.... നേരെ പോയത് ജാനിയുടെ അടുത്തേക്കാണ്.... അവൾ മയക്കത്തിലാണെന്ന് കണ്ടതും അവൻ അകത്തേക്ക് കയറി അവളുടെ ബെഡിൽ ചെന്നിരുന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി അവളുടെ നെറ്റിയിൽ വീണു "I love you Jaaniii....." ഇടർച്ചയോടെ പറഞ്ഞുകൊണ്ട് അവന്റെ കണ്ണുനീർ വീണ അവളുടെ നെറ്റിയിൽ അവൻ അമർത്തി മുത്തി ശേഷം ഷോൽഡർ കൊണ്ട് മുഖം തുടച്ചുകൊണ്ട് കാറ്റ് പോലെ പുറത്തേക്ക് നടന്നു പുറത്ത് നിൽക്കുന്ന ഗൗരിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അവിടുന്ന് പോയതും ഗൗരി ആശ്വാസത്തോടെ അകത്തേക്ക് പോയി ****

"നിനക്ക് എന്താ വേണ്ടേ.... എന്തിനാ നീ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നെ....?" പാർക്കിൽ അവളെ കാത്തു നിൽക്കുന്ന വിക്രമിനെ കണ്ട പാടെ റിയ അവന് നേരെ ചീറി "നിന്നോട് സംസാരിക്കാനും കുറച്ച് സമയം സ്പെൻഡ്‌ ചെയ്യാനും ആഗ്രഹിക്കുന്നത് ഒരു ശല്യമാണോ റിയാ....?" അവൻ വേദനയോടെ ചോദിച്ചു.... അവൾ പല്ല് ഞെരിച്ചു.... "അതേ.... എനിക്ക് ശല്യം തന്നെയാ...." അവൾ ദേഷ്യത്തോടെ പറഞ്ഞതും അവന്റെ മുഖം മാറി "എന്ന് മുതലാ റിയാ.... ഞാൻ നിനക്ക് ശല്യമായത്....?" അവൻ ദേഷ്യത്തോടെ ചോദിച്ചു.... അവൾ ഒന്നും മിണ്ടിയില്ല "സാധാരണ നിന്റെ പ്രായത്തിലുള്ള പെൺകുട്ടികളെ പോലെ വെറും ടൈം പാസ്സ് ആയിരുന്നോ ഞാൻ നിനക്ക്....?" അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ അവനെ നോക്കി "ആണെങ്കിൽ....?" അവൾ പുച്ഛത്തോടെ ചോദിച്ചു "അങ്ങനെ ആണെങ്കിൽ പിന്നെ നീ സ്വസ്ഥമായി ജീവിക്കില്ല റിയാ.... ജീവിക്കാൻ ഞാൻ സമ്മതിക്കില്ല...." അവന്റെ വന്യമായ ഭാവം കണ്ട് റിയ ഒന്ന് ഭയന്നു... അവൾ പെട്ടെന്ന് മുന്നോട്ട് ആഞ്ഞു അവനെ കെട്ടിപിടിച്ചു "ഞാനൊരു തമാശ പറഞ്ഞതല്ലേ ബേബി.... നീ അത് സീരിയസ് ആക്കിയോ....?" അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് തണുത്തു "നീ എന്തിനാ റിയ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ....?"

അവൻ നീരസത്തോടെ ചോദിച്ചു "നിനക്കറിയില്ലേ വിക്രം എന്റെ പ്രോബ്ലെംസ്.... നീ പോയതിൽ പിന്നെ RK എന്നെ അവിടെ നിന്ന് പുറത്താക്കി.... എല്ലാം കൊണ്ടും ഭ്രാന്ത് പിടിച്ചിരിക്കുമ്പോ നീ കൂടി എന്നെ....?" അവൾ കള്ള കണ്ണീർ വരുത്തി.... അതിലവൻ മൂക്കും കുത്തി വീണു "സോറി റിയാ.... ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാ.... നീ അത് വിട്ടേക്ക്...." വിക്രം അവളെ ചേർത്തു പിടിച്ചു അവളുടെ ചുണ്ടിൽ മുത്തി അവൾ ഉള്ളിലെ അമർഷം പുറത്ത് കാണിക്കാതെ കടിച്ചു പിടിച്ചു നിന്നു "നിന്നെ കൂടുതൽ വിഷമിപ്പിക്കുന്നില്ല.... പൊയ്ക്കോ...." കുറച്ച് നേരം സംസാരിച്ചുകൊണ്ട് വിക്രം പറഞ്ഞതും അവൾ അവനെ ഒന്ന് ഹഗ്ഗ് ചെയ്ത് അവിടുന്ന് പോയി "വിക്രമിനെ തന്ത്രപരമായി വേണം ഒഴിവാക്കാൻ.... അവൻ അഭിജിത്ത് സാറുമായി എന്റെ വിവാഹം ഉറപ്പിച്ചത് അറിയുന്നതിന് മുന്നേ എത്രയും പെട്ടെന്ന് വിവാഹം നടക്കണം...." ഫ്ലാറ്റിലേക്കുള്ള യാത്രയിൽ അവൾ മനസ്സിൽ കണക്ക് കൂട്ടി ശേഷം അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു ശേഷം ഫ്ലാറ്റിലേക്ക് പോയി.... ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോ റോഷനൊപ്പം സംസാരിച്ചിരിക്കുന്ന ജിത്തുവിനെ കണ്ട് അവൾ അമ്പരന്നു.... അവൾ വേഗം അവന് നേരെ ഓടി "എനിക്കറിയാമായിരുന്നു.... സർ വരുമെന്ന്...." അവൾ പുഞ്ചിരിയോടെ പറഞ്ഞു....

"നിന്റെ പുന്നാരം കേൾക്കാനല്ല ഞാൻ വന്നത് ..... ഒരിക്കൽ നിന്നോട് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കാൻ വേണ്ടിയാണ്.... നീയും ഞാനുമായിട്ടുള്ള വിവാഹം.... അത് നടക്കില്ല.... നീയെന്നല്ല എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണും ഉണ്ടാവില്ല ഇത് ഞാൻ എന്റെ വീട്ടുകാരോടും നിന്റെ അപ്പനോടും നല്ല ഭാഷയിൽ ഞാൻ പറഞ്ഞിട്ടുണ്ട്.... കണ്ടവന്റെ തോളിൽ തൂങ്ങി നടക്കുന്ന മരുമകളെ വേണ്ടാന്ന് എന്റെ പേരെന്റ്സ് നിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്...." അവളെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ജിത്തു ഇറങ്ങിപ്പോയതും തളർച്ചയോടെ അവൾ സോഫയിൽ ഇരുന്നു "സർ എങ്ങനെ അറിഞ്ഞെന്നാവും നീ ചിന്തിക്കുന്നേ.... സംശയിക്കണ്ട പറഞ്ഞത് ഞാൻ തന്നെയാ.... " റോഷൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ ഞെട്ടി "സർ റാവണിന്റെ ബ്രദർ ആയത് കൊണ്ട് തന്നെ നീ അവരെ തമ്മിൽ തെറ്റിക്കാൻ ശ്രമിക്കും.... അതെനിക്ക് നന്നായി അറിയാം..... ആ വിക്രമിനെ കൂട്ട് പിടിച്ചു അവരെ ഒക്കെ ഒരുപാട് വേദനിപ്പിച്ചില്ലേ.... വിക്രമിനെ വെച്ച് നന്ദുവിനെ കുറേ കണ്ണുനീർ കുടുപ്പിച്ചില്ലേ.... അറിയാല്ലോ നന്ദു സാറിന്റെ പെങ്ങളെ ആണെന്ന്.... ഇഷ്ടപ്പെട്ട പുരുഷൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന സാറിലൂടെ തന്നെ നിനക്ക് തരണം എന്ന് തോന്നി എനിക്ക്.....ചെയ്ത തെറ്റിന്റെ ശിക്ഷ ആയി കൂട്ടിയാൽ മതി...." അത്രയും പറഞ്ഞു റോഷൻ ഇറങ്ങിപോയതും അവൾ കണ്ണും നിറച്ച് അച്ഛന് ഡയൽ ചെയ്തു അച്ഛൻ എടുക്കുന്നില്ലെന്ന് കണ്ടതും അവൾ അവിടെയിരുന്നു പൊട്ടി പൊട്ടി കരഞ്ഞു ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story