ജാനകീരാവണൻ 🖤: ഭാഗം 7

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"sorry mam ....." പകപ്പോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ ധൃതിയിൽ പുറത്തേക്ക് ഇറങ്ങിപ്പോയതും അവനെ ഒന്ന് നോക്കിക്കൊണ്ട് റാവൺ വാച്ച് അഴിച്ചുകൊണ്ട് മുകളിലേക്ക് കയറി മുകളിലേക്ക് പോകുമ്പോഴും അവന്റെ നോട്ടം താഴേക്ക് തന്നെ ആയിരുന്നു രണ്ട് പേരും പോയെന്ന് കണ്ടതും ജാനകി നെഞ്ചിൽ കൈ വെച്ച് ഒന്ന് നിശ്വസിച്ചു ഓരോന്ന് മനസ്സിൽ ചിന്തിച്ചുകൂട്ടി മുന്നോട്ട് നടന്നതും പെട്ടെന്ന് എന്തിലോ തട്ടി അവൾ ഞെട്ടിപ്പിടഞ്ഞു പിന്നിലേക്ക് നീങ്ങി മുന്നിൽ എന്താണെന്ന് പതിയെ തലയുയർത്തി നോക്കി അവൾക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവൾ മുഖം ചുളിച്ചു നോക്കി "hey jaan .... How are you ....?"

അവന്റെ ചോദ്യം കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി "നിങ്ങൾ ആരാ .....?" അവൾ അല്പം പിന്നിലോട്ട് നീങ്ങി നിന്ന് ചോദിച്ചതും ശിവദ അങ്ങോട്ട് വന്നു "ആഹ് എത്തിയോ ..... എന്താടാ ഇപ്പൊ ഒന്നും ഇങ്ങോട്ട് ഇല്ലെന്ന് പറഞ്ഞിട്ട് ട്രിപ്പ് ഇത്ര പെട്ടെന്ന് മടുത്തോ ....?" ശിവദ അത് ചോദിച്ചതും അവൻ പല്ല് കാട്ടി വൃത്തിക്ക് ഒന്ന് ചിരിച്ചു കൊടുത്തു "ജാനിമോളെ ...... ഇതാണ് ആരവ് ..... എന്റെ അനന്തൂട്ടൻ ....." അവരെ മാറി മാറി നോക്കുന്ന ജാനകിയെ നോക്കി ശിവദ പറഞ്ഞു ..... ആരവിന്റെ തലയിൽ ഒന്ന് തലോടിയാണ് അവരത് പറഞ്ഞത് "Missed you amma....." അവൻ ശിവദയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞതും ശിവദ അവന് ഒരുമ്മ കൊടുത്തു അവന്റെ കവിളിൽ തലോടി

"തനുവും തേജും എവിടെടാ .....?" ശിവദ അവനെ അടർത്തി മാറ്റി വാതിൽക്കലേക്ക് നോക്കി "ആഹ് അവർ നല്ല ടയേർഡ് ആണ് ..... ഒന്ന് ഫ്രഷ് ആയിട്ട് വന്ന് മുഖം കാണിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ..... " അത് പറഞ്ഞതും ശിവദ ചിരിയോടെ തല കുലുക്കി "നീയും പോയി ഫ്രഷ് ആയി വാ ..... ഞാൻ ഫുഡ് എടുത്ത് വെക്കാം ....." അവന്റെ ബാഗ് വാങ്ങി അകത്തേക്ക് നടന്നുകൊണ്ട് ശിവദ പറഞ്ഞു "അപ്പൊ ഓക്കേ ജാൻ .... നമുക്ക് പിന്നെ പരിചയപ്പെടാം ..... ബൈ ....." അവൻ അതും പറഞ്ഞു സ്റ്റെയർ ഓടിക്കയറി അവൻ പോയതും അവൾ നേരെ കിച്ചണിലേക്ക് നടന്നു ..... സെർവെൻറ്സ് ഉണ്ടെങ്കിലും ശിവദ കിച്ചണിൽ കയറാറുണ്ട് .....

അവർക്കൊപ്പം ജാനിയും കയറി ചെറിയ ചെറിയ ജോലികൾ ഒക്കെ ഏറ്റെടുത്തു . സ്കൂൾ ലൈഫ് കഴിഞ്ഞ സമാധാനത്തിൽ മൂടിപ്പുതച്ചു ഉറങ്ങുവായിരുന്നു നന്ദു ആരവ് അവന്റെ മുറിയിലേക്ക് പോലും കയറാതെ ആദ്യം പോയത് നന്ദുവിന്റെ റൂമിലേക്കാണ് അവൻ റൂമിൽ കയറി എളിയിൽ കൈ കുത്തി അവളെ നോക്കി ഗൂഢമായി ചിരിച്ചു അവൻ ഗൂഢമായി ചിരിച്ചുകൊണ്ട് ടേബിളിൽ ഇരുന്ന വെള്ളവും എടുത്ത് നന്ദുവിന്റെ തലവഴി ഒഴിച്ചതും അവൾ ബെഡിൽ നിന്ന് ചാടി എണീറ്റു "നന്ദ്സ്‌ ...... Your bro is back ....." അവനെ നോക്കി പല്ല് കടിച്ചു മുഖത്തുള്ള വെള്ളം തുടച്ചു മാറ്റുന്ന നന്ദുവിനെ നോക്കി അവൻ കൈ രണ്ടും വിടർത്തി പറഞ്ഞു നന്ദുവിന് ദേഷ്യം ഇങ് എത്തിയിരുന്നു അവൾ അവനെ പിടിച്ചു വെള്ളം വീണ ബെഡിലേക്ക് ഇട്ട് കൊണ്ട് അവന്റെ പുറത്തു കയറി ഇരുന്ന് അറഞ്ചം പുറഞ്ചം തല്ലാൻ തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തള്ളി രണ്ട് പേരും നിലത്തു വീണ് തല്ല് കൂടി

"stop it ......" റാവണിന്റെ അലർച്ച കേട്ടാണ് രണ്ടും തല പൊക്കി നോക്കിയത് അകത്തേക്ക് വരുന്ന റാവണിനെ കണ്ടതും രണ്ടും ഒന്നുമറിയാത്തതു പോലെ രണ്ട് വഴിക്ക് പോയി അത് കണ്ടതും രാവൺ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി അവൻ നേരെ കിച്ചണിലേക്ക് പോയി അവൻ ചെല്ലുമ്പോൾ ജാനകി അവിടെ ഉണ്ടായിരുന്നില്ല അവൻ ആരെയും നോക്കാതെ ഒരു കപ്പ് എടുത്തു വൃത്തിയായി കഴുകി ..... ഫ്ലാസ്കിൽ അടച്ചു വെച്ച ചൂട് ചായ കപ്പിലേക്ക് പകർന്നുകൊണ്ട് അവൻ അതും എടുത്ത് അവിടെ നിന്നും നടന്നു ഹാളിലേക്ക് ചെന്നതും മഹേഷ് പുറത്തു നിൽക്കുന്നത് കണ്ടു അവൻ ചായ ചുണ്ടോട് ചേർത്തുകൊണ്ട് പുറത്തേക്ക് നടന്നു "താൻ ഓഫീസിലേക്ക് പൊയ്ക്കൊ ..... I will there in about one hour ....."

അവൻ കുറച്ചു ഗൗരവത്തോടെയാണ് അത് പറഞ്ഞത് അതിന് ഒന്ന് തലകുലുക്കി മഹേഷ് അവിടെ നിന്നും തിരിഞ്ഞു നടന്നു ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നത് കണ്ടതും റാവൺ അത് വക വെക്കാതെ അകത്തേക്ക് നടന്നു അവൻ ചായക്കപ്പ് കൊണ്ട് പോയി കഴുകി വെച്ച് മുറിയിലേക്ക് നടന്നു മുറിയിൽ കയറിയപ്പോൾ ഒരു ബുക്കും വായിച്ചു ഇരിക്കുന്ന ജാനകിയെ കണ്ടെങ്കിലും അവൻ അവളെ ശ്രദ്ധിക്കാതെ ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി അവൻ ബാത്റൂമിൽ കയറിയതും അവൾ ബുക്കും അടച്ചു വെച്ച് അവിടെ നിന്നും എണീറ്റു വെറുതെ ബാൽക്കണിയിലേക്ക് നടന്നു

പൂക്കളോട് ഓരോന്ന് പറഞ്ഞു അവയെ തൊട്ടും തലോടിയും അവൾ അങ്ങനെ നിന്നു അധികവും അവൾ പറഞ്ഞത് രാവണനെ കുറിച്ചായിരുന്നു "ഈ രാവണൻ ഇല്ലേ ..... ശരിക്കും ഒരു കണ്ണീച്ചോര ഇല്ലാത്ത സാധനാ ..... അല്ലേൽ ആ കൊടും തണുപ്പത്ത് എന്നെ ആ പോളിന്റെ കരേൽ കൊണ്ടിടോ ...? ഉഫ് ..... എന്നാ പിടിയാ അങ്ങേര് എന്റെ കവിളിൽ പിടിച്ചേ ..... ആ പാട് ഒന്ന് പോയിക്കിട്ടാൻ എത്ര കിലോ പൗഡറാ മുഖത്തു കൊട്ടിയതെന്ന് അറിയോ .....? എനിക്കതല്ല മനസ്സിലാവാത്തത് ..... ഇങ്ങേരെന്താ മനുഷ്യന്മാരെ പോലെ പെരുമാറാത്തെ ..... വായ തുറന്നാൽ അളന്ന് വെച്ച പോലെ ഒന്നോ രണ്ടോ വാക്ക് അല്ലേൽ ഇംഗ്ലീഷിൽ പുളിച്ച തെറി ...... ചിരിക്കും കൂടി ഇല്ല .....

ഇനി വല്ല പ്രേമനൈരാശ്യവും ആയിരിക്കോ .....?" അവൾ താടക്ക് കൈയും കൊടുത്തു ഗാഢമായി ചിന്തിച്ചു "എന്നെ കണ്ടിട്ട് നിനക്ക് ഒരു നിരാശകാമുകൻ ആയിട്ട് തോന്നുന്നുണ്ടോ .....?" പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി അപ്പോൾ അവൾ കണ്ടു അവളുടെ തൊട്ട് പിന്നിൽ വന്ന് നിൽക്കുന്ന ആ രാവണനെ .....!  ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story