ജാനകീരാവണൻ 🖤: ഭാഗം 79

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ബോസ്സും സ്റ്റാഫും ഒക്കെ അങ്ങ് ഓഫീസിൽ...... ഓഫീസിന് പുറത്ത് ഇയാൾ എനിക്ക് ഗ്രാസ് ആണ് വെറും ഗ്രാസ്...."അവൾ വലിയ കാര്യം പോലെ പറഞ്ഞതും യുവ അവൾക്ക് മുന്നിൽ വന്ന് നിന്നു "നാളെ ആ ഓഫീസിലേക്ക് വീണ്ടും നീ വരുമല്ലോ..... അപ്പൊ ഞാൻ അവിടുത്തെ ബോസ്സും നി എന്റെ സ്റ്റാഫും ആവും.... ശരിക്കും ആരാണ് ഗ്രാസ് എന്ന് മോൾക്ക് ഞാൻ നാളെ ഒരു ക്ലാസ്സ്‌ തന്നെ എടുത്ത് തരുന്നുണ്ട്....."അത് കേട്ട അവൾ ഒന്ന് പതറിയെങ്കിലും അങ്ങനെ ഭാവിക്കാതെ ആറ്റിറ്റ്യൂഡ് ഇട്ട് നിന്നു..... "പോട്ടെ.... മിസ്സ്‌ അവന്തികാ...."അവളെ ഇരുത്തി നോക്കിക്കൊണ്ട് യുവ പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് റാവൺ പുറത്ത് നിന്ന് അകത്തേക്ക് കയറി വരുന്നത് "എന്താടാ.... നീ എന്താ ഇവിടെ.....?" യുവയെ അവിടെ പ്രതീക്ഷിക്കാതെ കണ്ടതിനാൽ അവന്റെ നെറ്റി ചുളിഞ്ഞു.... "ഞാൻ നിന്നെ കാണാൻ വേണ്ടിയാ വന്നത്.... കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു പക്ഷെ ഞാനിപ്പോ ഇറങ്ങുവാ.... എനിക്ക് പറയാനുള്ളതൊക്കെ ഇവരോട് പറഞ്ഞിട്ടുണ്ട്..... ശരിടാ bye....."

അത്രയും പറഞ്ഞു കൊണ്ട് യുവ അവിടുന്ന് ഇറങ്ങി.... "എന്താ.... എന്ത് പറ്റി....??" യുവ പോയതും അവൻ മൂന്ന് പേർക്കും നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു ശിവദ ജാനിയുടെ അവസ്ഥയെ പറ്റി പറഞ്ഞു..... അത് കേട്ട് റാവൺ സൈലന്റ് ആയി നിന്നു.... അവന് ഊഹിക്കാമായിരുന്നു അവളുടെ ഇപ്പോഴത്തെ അവസ്ഥ..... അത് തന്നെ ഓർത്തുകൊണ്ട് റാവൺ കോട്ട് ഊരി സ്റ്റെയർ കയറി മുകളിലേക്ക് പോയി.... നന്ദുവിന് അവരെ രണ്ടിനേം ഓർത്ത് നല്ല വിഷമം ഉണ്ടായിരുന്നു..... എത്രയും പെട്ടെന്ന് ജാനിയെ എല്ലാം അറിയിക്കണമെന്ന ചിന്ത മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.... **************° "ഗൗരീ മാഡം..... ഇനിയും ഇങ്ങനെ വാശി പിടിക്കാൻ തന്നെയാണോ നിങ്ങളുടെ ഉദ്ദേശം....??" ഗൗരിയുടെ ക്യാബിനുള്ളിൽ ഗൗരിക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് ആ ചെറുപ്പക്കാരൻ ചോദിച്ചു...... "ആദ്യം താൻ ഇവിടെ നിന്ന് പുറത്ത് പോ..... എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ....?" ഗൗരി അരിശത്തോടെ പറഞ്ഞതും അവൻ ചുണ്ട് കോട്ടി ചിരിച്ചു....

"ഈ ദേഷ്യം നിങ്ങൾക്ക് നല്ലതിനല്ല ഡോക്ടർ മാഡം..... എന്നെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ..... Trust me.... നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നു...." അവൻ ക്രൂരമായ ഭാവത്തോടെ പറഞ്ഞതും ഗൗരി ചുണ്ട് കോട്ടി ചിരിച്ചു "ലുക്ക്‌ മിസ്റ്റർ സിദ്ധാർഥ്..... ഭീഷണി ആണ് ഉദ്ദേശമെങ്കിൽ അത് എന്നോട് വേണ്ട..... ജിയയുടെ കൊലപാതകത്തിന് ഉത്തരവാദി നീയാണെന്ന് അധികം വൈകാതെ തന്നെ ഈ ലോകം തിരിച്ചറിയും..... നിനക്കെതിരെ സാക്ഷി പറയാൻ പോകുന്നത് ഞാൻ തന്നെ ആയിരിക്കും..... പിന്നെ.... തന്റെ ഈ ഭീഷണിയിലോ പുറത്ത് നിൽക്കുന്ന റൗഡികളെ കണ്ടാലോ ഒന്നും പേടിക്കുന്നവൾ അല്ല ഞാൻ..... നിന്റെ ഈ പ്രായത്തിൽ നിന്നെക്കാൾ വലിയ വേന്ദ്രന്മാരെ കണ്ടിട്ടുള്ളതാ ഞാൻ.... അത് കൊണ്ട് എന്നെ ഭയപ്പെടുത്താമെന്ന വ്യാമോഹം ഒന്നും നിനക്ക് വേണ്ട....മിസ്റ്റർ സിദ്ധാർഥ് ശങ്കർ....!!" ഗൗരി കുറച്ച് കടുപ്പത്തിൽ തന്നെ പറഞ്ഞു നിർത്തി..... സിദ്ധാർഥ് അത് കേട്ട് ചിരിച്ചു

"എന്തിനാ ഡോക്ടർ ഇല്ലാത്ത ധൈര്യം കഷ്ടപ്പെട്ട് അഭിനയിക്കുന്നത്..... I know..... നിങ്ങൾ എന്നെ ഭയപ്പെടുന്നുണ്ട്....!! അത് കൊണ്ട് മാത്രമാണ് നിങ്ങളുടെ സുന്ദരിയായ മകളെ നിങ്ങൾ കേരളത്തിലേക്ക് അയച്ചത്..... എന്റെ കണ്ണുകൾ ഒരിക്കലും അവളിലേക്ക് നീളാതിരിക്കാൻ വേണ്ടി..... എന്നിലുള്ള ഭയം ഒന്ന് കൊണ്ട് മാത്രമാണ് അവളെ protect ചെയ്യാൻ ഇവിടെ നിന്ന് പറഞ്ഞയച്ചത്.... ശരിയല്ലേ....??" അവന്റെ ചോദ്യം കേട്ട് ഗൗരി ഒന്ന് പതറി..... അവൻ പറയുന്നതാണ് സത്യം..... അത് ഗൗരിക്കും നല്ല ബോധ്യമുണ്ടായിരുന്നു..... "എന്താ ഡോക്ടർ..... വല്ലാതെ വിയർക്കുന്നല്ലോ....?" പുച്ഛ ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ട് ഗൗരി വേഗം നെറ്റിയിലെ വിയർപ്പ് തുടച്ചു മാറ്റി.... "എനിക്കറിയാം..... ഞാൻ അന്വേഷിച്ചു നടന്ന ആ പെൺകുട്ടി ഡോക്ടർടെ മകൾ അവ്നി നന്ദയാണ്....." അവനത് പറഞ്ഞതും ഗൗരി ഞെട്ടലോടെ അവനെ നോക്കി..... "ഇത് എനിക്ക് വളരെ നേരത്തെ തന്നെ അറിയാമായിരുന്നു.... നിങ്ങളുടെ മകൾക്ക് ഹെല്പ് ചെയ്തു എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ ആ ജിയയെ പോലും ഇല്ലാതാക്കിയത്...."ആ വെളിപ്പെടുത്തൽ ഗൗരിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു "എനിക്ക് അധികം സംസാരിക്കുന്നത് തീരെ ഇഷ്ടമല്ല....

അത് കൊണ്ട് ആ വീഡിയോ ഫുട്ടേജ് എത്രയും വേഗം എന്നെ ഏൽപ്പിക്കുന്നത് തന്നെയാവും നിങ്ങൾക്ക് നല്ലത്...... അത് എന്നെ ഏൽപ്പിച്ചാൽ അറ്റ്ലീസ്റ്റ് നിങ്ങളുടെ ജീവൻ എങ്കിലും രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും...."അവനതും പറഞ്ഞു ക്രൂരമായ ഭാവത്തിൽ അവിടെ നിന്നും എണീറ്റു "പിന്നെ അവൾ.... അവ്നി.... അവൾക്കിനി ഒരിക്കലും എന്നിൽ നിന്നൊരു മോചനം ഉണ്ടാകില്ല..... ഏത് നരകത്തിൽ പോയി ഒളിച്ചാലും അവളെ ഞാൻ കണ്ടെത്തിയിരിക്കും....."ഗൗരിയുടെ ടേബിളിൽ കൈ ഊന്നി അവൻ ഗൂഢമായി ചിരിച്ചു "നന്നായിട്ട് ഒന്ന് ആലോചിക്ക്...."അതും പറഞ്ഞ് അവൻ പുറത്തേക്ക് പോകുന്നത് നോക്കി ഭയത്തോടെയാണ് ഗൗരി ഇരുന്നത്.... എന്ത് ചെയ്യണമെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല..... സിദ്ധാർഥ് ശങ്കർ എന്ന തിമിംഗലത്തെ തറ പറ്റിക്കാനുള്ള തുറുപ്പ് ചീട്ടാണ് ആ വീഡിയോ ഫുട്ടേജ്..... അത് അവനെ ഏൽപ്പിച്ചാൽ അത് അവനെ കൂടുതൽ വളർത്തുകയെ ഉള്ളു..... ആ വളർച്ച ബാധിക്കാൻ പോകുന്നത് തന്റെ മകളുടെ ജീവിതത്തെയുമായിരിക്കും...."ഗൗരി മനസ്സിൽ ഓർത്ത് കൊണ്ട് തലക്ക് താങ്ങും കൊടുത്തിരുന്നു *************°

യുവ തിരിച്ചു വരുമ്പോൾ ജാനി ഹാളിലെ സോഫയിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കുകയായിരുന്നു.... മുത്തശ്ശിയുടെ വയറിൽ ചുട്ടിപ്പിടിച്ചു മടിയിൽ മുഖം പൂഴ്ത്തി കിടക്കുന്നവളെ കാണെ അവന് പാവം തോന്നി.... "എന്താ യുവീ.... എന്റെ മോളൂട്ടിക്ക് ഇന്നെന്താ ഒരു സങ്കടം പോലെ....??" യുവയോടാണ് ചോദിച്ചതെങ്കിലും മുത്തശ്ശിയുടെ നോട്ടം ജാണിയിലായിരുന്നു..... അവൾക്ക് ഒരു ആശ്വാസം എന്ന പോലെ മുത്തശ്ശനും അടുത്തിരുന്ന് അവളുടെ തലയിൽ തഴുകുന്നുണ്ട്.... "ആഹ്.... ഒന്നുമില്ല മുത്തശ്ശി..... അവൾക്ക് വീണ്ടും ആ തലവേദന വന്നു.... അത്രേ ഉള്ളു...."അവൻ അത്ര മാത്രം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറിപ്പോയി..... "അതെന്താപ്പോ പെട്ടെന്ന് ഇങ്ങനെ തലവേദന വരാൻ.... കുറെ കാലായി വേദന അങ്ങനെ വരാറില്ലായിരുന്നല്ലോ.....?" മുത്തശ്ശൻ ചോദിക്കുന്നതൊക്കെ കേൾക്കുന്നുണ്ടെങ്കിലും അവൾ മുത്തശ്ശിയുടെ മടിയിൽ മുഖം പൂഴ്ത്തി കിടന്നു..... അപ്പോഴാണ് ജാനിയുടെ ഫോൺ റിങ് ചെയ്തത്.... "അവി... ആന്റിയാ...."യുവ മുറിയിൽ ഇരുന്ന ഫോൺ എടുത്ത് അവളുടെ അടുത്തേക്ക് വന്നിട്ടും അവളത് വാങ്ങാതെ അതേ കിടപ്പ് കിടന്നു അവൾ വാങ്ങുന്നില്ലെന്ന് കണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്തു

"ഹലോ ആന്റി...." "ആഹ് യുവീ.... അവൾ എവിടെ....?? ഓഫീസിൽ നിന്ന് വന്നാൽ എന്നെ വിളിക്കണമെന്ന് പറഞ്ഞിട്ട് അവളെന്താ വിളിക്കാഞ്ഞേ.... എവിടെ അവൾ..... അവൾക്ക് ഫോൺ കൊടുത്തേ....??" ഗൗരി അത് പറഞ്ഞതും യുവ ജാനിയെ ഒന്ന് നോക്കി.... അവൾ അപ്പോഴും കമിഴ്ന്നു കിടക്കുവാണ് "ആന്റി അവൾ കിടക്കുവാ....."അവൻ അവളിൽ നിന്ന് നോട്ടം പിൻവലിച്ചു കൊണ്ട് പറഞ്ഞു "കിടക്കാനോ.....?? ഈ നേരത്ത് അവൾ കിടക്കാറില്ലല്ലോ.... എന്ത് പറ്റി അവൾക്ക്....?? വയ്യേ....??" ആ ശബ്ദത്തിൽ വേവലാതികൾ നിറഞ്ഞിരുന്നു "ആന്റി ഇങ്ങനെ ടെൻഷൻ ആവാതെ.... അവൾക്ക് ചെറിയ ഒരു തലവേദന.... ജോലി ഒക്കെ ചെയ്ത് ആകെ ക്ഷീണിച്ചതല്ലെ.... അത് കൊണ്ട് ഒന്ന് മയങ്ങിയതാ...."അവന് അങ്ങനെ പറയാൻ ആണ് തോന്നിയത്.... "നീ ഒരു കാര്യം ചെയ്യ്.... ഞാൻ നിനക്കൊരു ടാബ്ലറ്റിന്റെ പേരും മറ്റും ടെക്സ്റ്റ്‌ ചെയ്യാം.... നീ ആ മരുന്ന് വാങ്ങി അവൾക്ക് കൊടുക്ക്.... തലവേദന മാറിക്കോളും..... ആഹ് പിന്നെ.....ചോക്ലേറ്റ് മറക്കണ്ട....."ഗൗരി അത് പറഞ്ഞതും യുവക്ക് ചിരി വന്നു കാര്യം പോത്ത് പോലെ വളർന്നെങ്കിലും ജാനി പിള്ളേരെക്കാളും കഷ്ടമാണ്....

ചോക്ലേറ്റ് ഇല്ലാതെ മെഡിസിൻ കഴിക്കാത്ത അവളുടെ ശീലം ഓർത്തു ചിരിച്ചു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്ത് ഫോൺ ടേബിളിൽ വെച്ച് മുകളിലേക്ക് പോയി.... അവന്റെ റൂമിൽ പോയി ഫ്രഷ് ആയി വന്ന് അവൻ മെഡിസിൻ വാങ്ങാൻ വേണ്ടി കാർ എടുത്ത് പോയി.... ടൗണിലെ ഒരു മെഡിക്കൽ ഷോപ്പിൽ കയറി ഗൗരി പറഞ്ഞ മെഡിസിൻ വാങ്ങി ഇറങ്ങിയപ്പോഴാണ് ചോക്ലേറ്റിന്റെ കാര്യം ഓർക്കുന്നത്..... റോഡിന് ഓപ്പോസിറ്റ് ഒരു മാൾ കണ്ട് അവൻ അങ്ങോട്ടേക്ക് നടന്നു.... അവനും എന്തൊക്കെയോ വാങ്ങാനുണ്ടായിരുന്നു..... അവൻ അങ്ങോട്ട് പോയി വാങ്ങേണ്ടതൊക്കെ വാങ്ങിയ ശേഷം ബില്ല് പേ ചെയ്ത് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പുറത്തേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പിൽ ഉള്ള കാഴ്ച കണ്ട് അവൻ തറഞ്ഞു നിന്നത്..... *************° യുവ വീട്ടിൽ നിന്ന് ഇറങ്ങിയാൽപ്പോഴാണ് ഭരത്ത് ആമിയെയും കൂട്ടി അങ്ങോട്ട് വന്നത്.... അവർ ചെറിയ ഷോപ്പിംഗിന് പോകാനായി അവളെ കൂടെ കൂട്ടാൻ വേണ്ടി വന്നതാണ്.... ഭരത്ത് റാവണിനെ കണ്ട് സമ്മതം വാങ്ങിയിട്ടും മടി പിടിച്ചു ഇരിക്കുന്ന നന്ദുവിനെ അവർ അത് പോലെ പൊക്കി കൊണ്ട് പോകാൻ നിന്നതും അവൾ നല്ല കുട്ടി ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് അവർക്കൊപ്പം പോയി ആരവ് മനു വിളിച്ചു പുറത്തേക്ക് പോകാൻ നിന്നത് കൊണ്ട് തന്നെ അവനെ കൂട്ടിയില്ല....

ഭരത്ത് അവരെ രണ്ടിനെയും മാളിന് മുന്നിൽ ഇറക്കി വിട്ട് കാർ പാർക്ക് ചെയ്യാൻ പോയതും ആമിയും നന്ദുവും കൂടി മാളിന്റെ സ്റ്റെപ് കയറി.... നന്ദു ഫോണിൽ നോക്കിയാണ് മുന്നോട്ട് നടന്നത്..... ആമിയാണെൽ ഭരത്ത് വരുന്നുണ്ടോ എന്ന് നോക്കി പതിയെ പതിയെ സ്റ്റെയർ കയറി.... നന്ദു ഫോണിൽ നോക്കി വേഗം വേഗം പടികൾ കയറിയതും അവളെപ്പോലെ ഫോണിൽ നോക്കി സ്റ്റെയർ ഇറങ്ങി വന്ന മറ്റൊരാളുമായി കൂട്ടി മുട്ടി.... നന്ദുവിന്റെ കൈയിലെ ഫോൺ താഴെ വീണു.... ഒപ്പം അവളും പിന്നിലേക്ക് വീഴാൻ പോയി..... ഇതേസമയം ഇടിച്ച ആൾ തന്നെ അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവളെ ചേർത്തു പിടിച്ചു.... ഈ കാഴ്ച കണ്ടു കൊണ്ടാണ് യുവ പുറത്തേക്ക് വന്നത്.... നന്ദുവിന്റെ ഇടുപ്പിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചിരിക്കുന്നവനെ അവൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.... "രാഘവ്.....??" പ്രമുഖനായ ബിസിനസ്മാൻ രാഘവ് പണിക്കർ യുവക്ക് സുപരിചിതനായിരുന്നു.... എന്നാൽ രാഘവ് ചുറ്റും ഉള്ളതൊന്നും കാണുന്നില്ല..... നന്ദുവിന്റെ മുഖത്തേക്ക് തന്നെ വിടർന്ന കണ്ണുകളാൽ ഉറ്റു നോക്കുകയായിരുന്നവൻ.... ആദ്യ കാഴ്ചയിൽ തന്നെ അവളോട് അവനൊരു സ്പാർക്ക് തോന്നിയിരുന്നു.....

അവളുടെ മുഖത്താകെ അവന്റെ കണ്ണുകൾ ഓടി നടക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... ഇതൊക്കെ കണ്ട് സംശയത്തോടെ അവനെ അടർത്തി മാറ്റാൻ ശ്രമിക്കുകയായിരുന്നു നന്ദു.... ************° ഷോപ്പിംഗ് മാളിൽ വെച്ച് തന്നെ വിടാതെ ഫോളോ ചെയ്യുന്ന വിക്രമിനെ കണ്ട് റിയ ദേഷ്യത്തോടെ അവന്റെ മുന്നിലേക്ക് ചെന്നു "കുറെ ആയല്ലോ.... നീ എന്നെ ഇങ്ങനെ ഫോള്ളോ ചെയ്യുന്നു..... നിനക്ക് എന്താ വേണ്ടേ....??" അവൾ അവന്റെ മുന്നിൽ ദേഷ്യം കടിച്ചു പിടിച്ചു ചോദിച്ചു "എനിക്ക് വേണ്ടത് നിന്റെ നാശമാണ്..... നിന്റെ പതനം എന്റെ ഈ കണ്ണുകൾ കൊണ്ട് കാണണം.... എന്തേ.... സാധിച്ചു തരുമോ നീ....?" അവൻ പരിഹാസത്തോടെ ചുണ്ട് കോട്ടി..... അവൾ ഭയത്തോടെയും അതിലുപരി ദേഷ്യത്തോടെയും അവനെ നോക്കി..... "നീ ഇത്രയും കാലം സുഖിച്ചു ജീവിച്ചപ്പോ ഞാൻ ഒരു മുറിക്കുള്ളിൽ ഓരോ ദിവസവും തള്ളി നീക്കാൻ പാട് പെടുകയായിരുന്നു..... എന്നിലേക്ക് എന്നെങ്കിലും ഒരിക്കൽ എത്തി ചേരുമായിരുന്ന എന്റെ പ്രണയം നീ ഇല്ലാതാക്കി..... എന്നിട്ട് പ്രണയനാടകം കളിച് എന്നെ ഒരു കോമാളിയാക്കി..... എന്നിട്ടും മതിയാവാതെ എന്നെ കൊല്ലാൻ പോലും ശ്രമിച്ചു.... അവിടെയും നീ എന്നിൽ നിന്നകറ്റിയ നന്ദു വന്നു....

എന്റെ രക്ഷക്കായി..... അവളെ എനിക്ക് നഷ്ടപ്പെടാൻ കാരണം നീയാ.... എന്റെ ജീവിതം നശിച്ചതിനും നീ തന്നെയാ കാരണക്കാരി..... ഈ വോക്കിങ് സ്റ്റിക്ക് പിടിച്ചു നിന്റെ മുന്നിൽ ഞാൻ നിൽക്കുന്നതിനും കാരണം നീ.... എല്ലാത്തിനും നീ മാത്രമാണ് കാരണം.... ആ നിന്നെ സ്വസ്ഥമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല.... വിക്രമാ പറയുന്നേ....."അവൻ പകയോടെ പറഞ്ഞ് അവിടുന്ന് പോയതും റിയ പേടിയോടെ ചുറ്റും നോക്കി.... രാഘവ് അവിടെ ഇല്ലെന്ന് കണ്ട് അവൾ ഒന്ന് നിശ്വസിച്ചു കൊണ്ട് തിങ്സ് ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി.... പുറത്ത് കണ്ട കാഴ്ച അവളിൽ ദേഷ്യം നിറച്ചു.... തന്റെ പ്രീയപ്പെട്ടവൻ നന്ദുവിനെ ചേർത്തു പിടിച്ചു നിൽക്കുന്ന കാഴ്ച അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല....ഇതുപോലെ അവരെ കണ്ട് റിയക്ക് മുന്നിൽ വിക്രമും അസ്വസ്ഥതയോടെ നിൽക്കുന്നുണ്ടായിരുന്നു..... ആ നിൽപ്പ് ഇഷ്ടപ്പെടാതെ വിക്രം അവർക്ക് നേരെ പതിയെ നടന്നു..... യുവയും അവരെ നോക്കി നിൽക്കുകയായിരുന്നു.....ആമിയും ഞെട്ടി നിൽക്കുകയാണ് നന്ദു രാഘവിനെ മാറ്റാൻ നോക്കുന്നുണ്ടെങ്കിലും അവനതൊന്നും അറിയാതെ അവളുടെ ഇടുപ്പിൽ പിടി മുറുക്കി നിൽക്കുകയായിരുന്നു അത് കണ്ട യുവ അവനെ പിടിച്ചു മാറ്റാൻ പോയപ്പോഴേക്കും റിയ അവരെ പിടിച്ചു മാറ്റി നന്ദുവിനെ പിടിച്ചു തള്ളി....

സ്റ്റെപ്പിൽ നിന്നിരുന്ന നന്ദു മലർന്നടിച്ചു താഴേക്ക് വീഴാൻ പോകുന്നത് കണ്ട് യുവയുടെ ഉള്ളിലൂടെ ഒരു ആളലങ്ങ് പോയി..... അവൻ പാഞ്ഞു ചെന്ന് അവളുടെ കൈയിൽ പിടിക്കാൻ നിന്നപ്പോഴേക്കും വിക്രം അവളുടെ കൈയിൽ പിടിച്ചിരുന്നു..... വോക്കിങ് സ്റ്റിക്കിന്റെ ബലത്തിൽ അവളെ അധികനേരം കൈയിൽ താങ്ങി പിടിക്കാൻ കഴിയില്ലെന്ന് മനസ്സിലായ വിക്രം അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു പിടിച്ചു..... മുന്നിൽ നിൽക്കുന്ന വിക്രമിനെ കണ്ട് നന്ദുവിന്റെ കണ്ണുകൾ മിഴിഞ്ഞു.... യുവ അവരെ തന്നെ വിടാതെ നോക്കി നിൽക്കുകയായിരുന്നു.....രാഘവും.... നന്ദു ആ നിൽപ്പ് തുടരാൻ താല്പര്യപ്പെടാതെ പെട്ടന്ന് അകന്ന് മാറി.... "ഓഹ്.... ഇവൾക്ക് ചുറ്റും ഏത് നേരവും ഓരോരുത്തന്മാർ ആണല്ലോ....?" പടികൾ ഓടിക്കയറി വന്ന് നന്ദുവിനെ ചേർത്തു പിടിക്കുന്ന ഭരത്തിനെയും വിക്രമിനെയും നോക്കി റിയ പുച്ഛത്തോടെ ചോദിച്ചു "റിയാ....." വിക്രം ദേഷ്യത്തോടെ വിളിച്ചു "ഇവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ..... ഏഹ്ഹ്....?? ഇവളുടെ കാര്യത്തിൽ നിനക്ക് അത്രക്ക് താല്പര്യം ആണെങ്കിൽ അവളോട് പറഞ്ഞേക്ക് എന്റെ ചെക്കനെ വല വീശി പിടിക്കാൻ നോക്കരുതെന്ന്....." റിയ ദേഷ്യത്തോടെ പറയുന്നത് കേട്ട് വിക്രം മുഷ്ടി ചുരുട്ടി പിടിച്ചു "പണ്ടേ നിനക്കുള്ളതാ ഈ ശീലം..... എന്നിൽ നിന്ന് തട്ടിയെടുക്കുന്ന വൃത്തികെട്ട സ്വഭാവം.....

മറ്റുള്ളവരെ കണ്ണും കൈയും കാണിച്ചു മയക്കുന്ന ശീലം ഒന്ന് എന്റെ ചെക്കനോട് വേണ്ട.... "വിക്രമിനെ ഉദ്ദേശിച്ചാണ് അവളത് പറഞ്ഞത് "റിയാ....മര്യാദക്ക് സംസാരിക്ക്......ഇവൾ ആരെ മയക്കി എടുത്തെന്നാ നീയീ പറയുന്നേ....??" ആമി ദേഷ്യത്തോടെ അവൾക്ക് നേരെ ചീറി.... "എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട....അല്ലെങ്കിലും പറഞ്ഞിട്ട് എന്താ കാര്യം.... നാട് നീളെ കല്യാണം കഴിച്ച് കൊറേ പിള്ളേരെ ഉണ്ടാക്കി നടന്ന ഒരു വൃത്തികെട്ട മനുഷ്യന് പിറന്നവൾ അല്ലെ ഇവൾ.... ആ ഗുണം ഇവൾ കാണിക്കാതിരിക്കുമോ.....??" റിയ അത് പറഞ്ഞ് തീർന്നതും വിക്രം അവളെ ആഞ്ഞടിച്ചു..... യുവ മാറി നിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു..... അവന്റെ കണ്ണുകൾ വിക്രമിന്റെ മുഖത്തായിരുന്നു..... ആ മുഖത്ത് വിരിയുന്ന ഭാവങ്ങളിലേക്ക് ആയിരുന്നു.... വിക്രം അടിച്ചപ്പോൾ എന്ത് കൊണ്ടോ രാഘവ് തടഞ്ഞില്ല..... "ഇനി ഇവളെ പറ്റി ഒരക്ഷരം നീ മിണ്ടിയാൽ എന്റെ നാവ് ചുമ്മാതിരിക്കില്ല റിയാ..... എന്റെ നാവിൽ നിന്ന് വരുന്നതൊക്കെ ഒരുപക്ഷെ നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.....".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story