ജാനകീരാവണൻ 🖤: ഭാഗം 8

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എനിക്കതല്ല മനസ്സിലാവാത്തത് ..... ഇങ്ങേരെന്താ മനുഷ്യന്മാരെ പോലെ പെരുമാറാത്തെ ..... വായ തുറന്നാൽ അളന്ന് വെച്ച പോലെ ഒന്നോ രണ്ടോ വാക്ക് അല്ലേൽ ഇംഗ്ലീഷിൽ പുളിച്ച തെറി ...... ചിരിക്കും കൂടി ഇല്ല ..... ഇനി വല്ല പ്രേമനൈരാശ്യവും ആയിരിക്കോ .....?" അവൾ താടക്ക് കൈയും കൊടുത്തു ഗാഢമായി ചിന്തിച്ചു "എന്നെ കണ്ടിട്ട് നിനക്ക് ഒരു നിരാശകാമുകൻ ആയിട്ട് തോന്നുന്നുണ്ടോ .....?" പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി അപ്പോൾ അവൾ കണ്ടു അവളുടെ തൊട്ട് പിന്നിൽ വന്ന് നിൽക്കുന്ന ആ രാവണനെ .....! അവനെ കണ്ടതും അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി തൊണ്ട വറ്റി വരണ്ടു ..... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു

"അത് ..... അത് ..... ഞാൻ ...." അവൾ എന്ത് പറയുമെന്നറിയാതെ കുഴഞ്ഞു ..... അപ്പോൾ അവന്റെ നോട്ടം ചെന്ന് പതിഞ്ഞത് നിലത്തുറക്കാത്ത അവളുടെ കാൽപാദങ്ങളിലാണ് "എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്കണം ..... Understand ......?" അവൻ അവളുടെ കാൽപ്പാദത്തിൽ നിന്ന് കണ്ണ് പിൻവലിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അറിയാതെ തല കുലുക്കി അതിനൊന്ന് അമർത്തി മൂളിക്കൊണ്ട് അവൻ തിരിഞ്ഞു നടന്നതും അവൾ ബാൽക്കണിയിൽ ചാരി നിന്ന് ശ്വാസം വിട്ടു "ഇങ്ങേരെ കാണുമ്പോ മാത്രം ശ്വാസം പോലും എടുക്കാൻ പറ്റാത്തത് എന്താണാവോ ..... ആളെ പേടിപ്പിക്കാൻ ഇറങ്ങിയേക്കുവാ ..... " അവൾ പിറുപിറുത്തതും മുന്നോട്ട് നടന്നവൻ ഒന്ന് നിന്ന്

"കേട്ട് കേട്ട് ..... ദേവ്യെ പെട്ട്‌ ....." അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് പേടിയോടെ അവനെ നോക്കിയതും അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി "വാ അടച്ചു മിണ്ടാതെ ഇരിക്കാൻ അല്ലെ ..... അടച്ചു ....." അവൻ എന്തോ പറയാൻ വന്നതും അവൾ അതിനനുവദിക്കാതെ ഇടക്ക് കയറി പറഞ്ഞുകൊണ്ട് വായപൊത്തി തിരിഞ്ഞു നിന്നു അത് കണ്ടതും അവൻ മുഖം ചുളിച്ചു അവളെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു അവൻ ഡ്രസ്സ് ചേഞ്ച് ചെയ്തു പുറത്തു പോയതിന് ശേഷമാണ് അവൾ മുറിയിലേക്ക് വന്നത് അവൻ ഓഫീസിലേക്ക് പോയെന്ന് ഉറപ്പായതും അവൾ പതിയെ താഴേക്ക് ഇറങ്ങി അവിടെ ആരവും നന്ദുവും കൂടി ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട് അവൾ അങ്ങോട്ട് ചെന്നതും ശിവദ അവളെ പിടിച്ചു കഴിക്കാൻ ഇരുത്തി

"ആഹ് ജാൻ ഇതെവിടെ പോയതാ ....?" കൈയിലിരുന്ന ലെഗ് പീസ് വായിലാക്കിക്കൊണ്ട് അവൻ ചോദിച്ചതും അവൾ ഒരു ചിരിയിൽ മറുപടി ഒതുക്കി "ജാൻ ..... വീട്ടിൽ ആരൊക്കെയാ ഉള്ളെ ....?" അവൻ കഴിക്കുന്നതിനിടയിൽ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു "അപ്പ അമ്മ അനിയത്തി ....." "അവരെ ഒക്കെ പേരെന്താ ....?" നന്ദു ആയിരുന്നു അത് ചോദിച്ചത് "അപ്പ ജനകൻ ..... അമ്മ ശാരദ ..... അനിയത്തി ജനനി ..... ജെനിന്ന് വിളിക്കും ..... ഇപ്പൊ പ്ലസ് വൺ പഠിക്കാ ...." അവൾ നന്ദുവിനോടായി പറഞ്ഞു "ഞാൻ ആരവ് .... എന്റെ അമ്മക്കുട്ടീടെ മാത്രം അനന്തൂട്ടൻ ....." അവൻ ശിവദയുടെ കവിളിൽ പിച്ചി പറഞ്ഞതും ശിവദ അവനെ നോക്കിയിരുന്നു

"ഇവന് എന്റെ അനന്തേട്ടന്റെ അതെ ചിരിയാ ..... അനന്തേട്ടനെ കൊത്തി വെച്ചതുപോലെയാ ഇവന്റെ മുഖം ..... അതാ ഞാൻ ഇവനെ അനന്തൂട്ടാന്ന് വിളിക്കണേ ....." ശിവദ അവന്റെ കുറ്റിതാടിയിലൂടെ വിരലോടിച്ചു അവരുടെ കണ്ണിൽ കണ്ണീരിന്റെ തിളക്കം കണ്ടതും ആരവ് അവ രണ്ടും അമർത്തി തുടച്ചു കൊടുത്തു "ചെറിയമ്മേ ....." പെട്ടെന്ന് പുറത്തു നിന്ന് ഒരു പെൺകുട്ടി ഓടിവന്ന് ശിവദയെ കെട്ടിപ്പിടിച്ചു അവൾക്ക് പിന്നാലെ ഒരു ചെറുപ്പക്കാരനും കയറി വന്നു ജാനകി അവരെ മനസ്സിലാവാതെ സംശയത്തോടെ നോക്കി "ആഹ് ..... വാ ഇരിക്ക് ..... എത്ര നേരായി കഴിക്കാനുള്ളത് എടുത്ത് വെച്ച് ഞാൻ നോക്കി ഇരിക്കുന്നു ...." ശിവദ രണ്ടുപേരെയും അടുത്ത് പിടിച്ചിരുത്തി

"എന്താണ് ജാനിക്കുട്ടി ഇങ്ങനെ നോക്കുന്നത് ..... ?" ആ പെൺകുട്ടി അവളെ നോക്കി ചോദിച്ചതും അവൾ ശിവദയെ നോക്കി "അനന്തേട്ടന്റെ (ശിവദയുടെ ഭർത്താവ് ) ജേഷ്ഠന്റെ മക്കളാണ് ..... തൻവിയും തേജസും .....ഇവർ മൂന്നും ഒരുമിച്ചാ പടിക്കണേ ..... ദേ തൊട്ടപ്പുറത്താണ് വീട് ....." അവളുടെ നോട്ടം കണ്ട് ശിവദ അവരെ അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു "ആള് നല്ല സൈലന്റ് ആണല്ലോ ....?" തനു (തൻവി ) ആണത് ചോദിച്ചത് "അത് ആദ്യായിട്ട് കാണുന്നത് കൊണ്ടാ .... തനു ചേച്ചി തന്നെ ഇത് മാറ്റിപ്പറയും ....." നന്ദു ദോശ വായിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞതും ജാനകി അവളെ നോക്കി കണ്ണുരുട്ടി "അല്ല നിന്റെ റിസൾട്ട് എന്ന വരാ .....?"

തേജ് ഫുഡ് കഴിക്കുന്നതിനിടയിൽ നന്ദുവിനെ നോക്കി ചോദിച്ചതും അവളുടെ മുഖം ഒരു പോക്ക് അങ്ങ്‌ പോയി "ഈ ആഴ്ച ഉണ്ടാവും 😬..... ഇത്ര ധൃതി എന്തിനാ എന്തോ ..... പയ്യെ പബ്ലിഷ് ചെയ്‌താൽ പോരാരുന്നോ ഇവർക്ക് .....?" അവൾ പറയുന്നത് കേട്ട് ജാനകി വായ പൊത്തി ചിരിച്ചു ..... നന്ദു അവളെ നോക്കി പല്ല് കടിച്ചു "ആഹ് പിന്നെ ഏട്ടത്തി വിളിച്ചിരുന്നു ..... അവരുടെ ബിസിനസ് മീറ്റിംഗ് അടുത്തൊന്നും കഴിയുന്ന ലക്ഷണം ഇല്ല ..... അവർ വരുന്നത് വരെ നിങ്ങളെ ഇവിടെ നിൽക്കാൻ പറഞ്ഞു .... അരവിന്ദേട്ടൻ(തൻവിയുടെ അച്ഛൻ ) നിങ്ങളെ വിളിച്ചായിരുന്നോ ....?" ശിവദ രണ്ട് പേരോടുമായി ചോദിച്ചു "മ്മ് ഇന്നലെ രാത്രി വിളിച്ചിരുന്നു ..... "

തേജ് ആയിരുന്നു മറുപടി കൊടുത്തത് ഫുഡ് കഴിച്ചതും ജാനകി സ്വയം പരിചയപ്പെടുത്തിയും അവരെ പരിചയപ്പെട്ടും ഹാളിൽ ഇരുന്നു  "മഹേഷ് ..... ആ പ്രദീപ് കുമാറിന്റെ സാലറി ഒക്കെ ക്ലിയർ ചെയ്തില്ലേ .....?" ലാപ്പിലേക്ക് നോക്കിക്കൊണ്ട് റാവൺ ഗൗരവത്തോടെ ചോദിച്ചു "ലാസ്റ്റ് മന്ത് വരെ ഉള്ളതൊക്കെ ക്ലിയർ ആണ് സർ ....." മഹേഷ് മറുപടി കൊടുത്തു "അപ്പൊ ഈ മന്ത് ....?" അവൻ തലയുയർത്തി മഹേഷിനെ നോക്കി "അത് സർ ഈ മാസം കമ്പ്ലീറ്റ് ആയിട്ടില്ലല്ലോ ..... മാസാവസാനമല്ലേ സാലറി കൊടുക്കുന്നത് ....." അവൻ നേർത്ത ശബ്ദത്തിൽ പറഞ്ഞതും റാവൺ ഒന്ന് നെടുവീർപ്പിട്ടു "ഇപ്പൊ തന്നെ അയാൾക്ക് കൊടുക്കാനുള്ള ഡ്യൂസ് ഒക്കെ ക്ലിയർ ചെയ്യണം .....

എനിക്കൊ എന്റെ കമ്പനിക്കോ ആരുടേയും ഫ്രീ സർവീസ് ആവശ്യമില്ല പിന്നെ ഒരു കാര്യം ..... ഇനിമുതൽ സാലറിസ് അഡ്വാൻസ് ആയിട്ട് കൊടുക്കണം .... മാസാവസാനം എന്നുള്ളത് മാസം തുടങ്ങുമ്പോൾ കൊടുക്കണം ..... Got it ...?" അവൻ ചോദിച്ചതും മഹേഷ് തലകുലുക്കി പുറത്തേക്ക് നടന്നു അവൻ പോയതും റാവൺ തല ഒന്ന് കുടഞ്ഞുകൊണ്ട് ലാപ്പിലേക്ക് നോക്കിയിരുന്നു അന്നത്തെ മീറ്റിംഗ് ഒക്കെ കഴിഞ്ഞതും റാവൺ വീട്ടിലേക്ക് പോയി അവൻ വീട്ടിൽ ചെന്ന് കയറുമ്പോൾ തേജിനോടും ആരവിനോടും ഓരോന്ന് പറഞ്ഞു കളിച്ചു ചിരിച്ചു ഇരിക്കുന്ന ജാനകിയെയാണ് കാണുന്നത് അവൻ അവളെ കാണാത്ത ഭാവത്തിൽ മുറിയിലേക്ക് പോയി അവൾ അവൻ വന്നതൊന്നും അറിഞ്ഞിട്ടില്ലായിയുന്നു

അവളുടെ നാടിനെ കുറിച്ചൊക്കെ ആവേശത്തോടെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു പറഞ്ഞു പറഞ്ഞു നാട്ടിലെ അവളുടെ പൂച്ചക്കുഞ്ഞ്‌ വരെ അവളുടെ സംസാരത്തിൽ വന്നു അവൾ നിർത്തില്ല എന്ന് ഉറപ്പായതും ആരാവും തേജും അവിടുന്ന് എണീറ്റ് ഓടി അത് കണ്ടതും അവൾ മുഖവും വീർപ്പിച്ചു അവിടെ നിന്നും എണീറ്റ് മുറിയിലേക്ക് നടന്നു ഡോർ തുറന്ന് അകത്തേക്ക് കയറിയതും ബെഡിൽ ചാരി ഇരുന്ന് എന്തോ ബുക്ക് വായിക്കുന്ന റാവണിനെ കണ്ട് അവൾ ഞെട്ടി "ഇതെപ്പൊ വന്നു ....?" അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് സോഫയിൽ പോയി ഇരുന്നു സോഫയിൽ കിടന്ന അവളുടെ ഫാമിലി ഫോട്ടോയിൽ കണ്ണുടക്കിയതും അവൾ അത് എടുത്ത് കുറച്ചു നേരം അതിലേക്ക് നോക്കി ഇരുന്നു

"ഇതിപ്പോ എവിടാ ഒന്ന് വെക്കാ ...." അവൾ അതും പിടിച്ചു ചുറ്റും നോക്കി ഷെൽഫ് കണ്ണിൽ പെട്ടതും അവൾ ഫോട്ടോയും എടുത്ത് അങ്ങോട്ട് നടന്നു റാവൺ അതൊക്കെ കാണുന്നുണ്ടായിരുന്നു അവൾ ഷെൽഫ് തുറന്നതും ഏറ്റവും മുകളിൽ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടു അവൾ കാലെത്തി ഫോട്ടോ അവിടെ വെക്കാൻ നിന്നതും പെട്ടെന്ന് ഡോർ തുറന്ന് മഹേഷ് അങ്ങോട്ട് വന്നു മഹേഷിനെ കണ്ടതും റാവണിന്റെ മുഖം ചുളിഞ്ഞു ജാനകി അതൊന്നും ശ്രദ്ധിക്കാതെ ഫോട്ടോ വെക്കാനുള്ള തത്രപ്പാടിലാണ് "ഒരാളുടെ റൂമിലേക്ക് വരുമ്പോൾ നോക്ക് ചെയ്യണമെന്ന് തനിക്ക് അറിയില്ലേ .....?"

അവൻ ബുക്ക് അടച്ചു വെച്ച് കുറച്ചു ദേഷ്യത്തോടെ ചോദിച്ചതും ജാനകിയെ ഒന്ന് നോക്കി അവൻ റാവണിന് നേരെ തിരിഞ്ഞു "സോറി സർ ..... അർജന്റ് ആയി ഒരു ഫയൽ സൈൻ ചെയ്യാനുണ്ടായിരുന്നു .... അതാ ഞാൻ ....." അയാൾ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു "അപ്പോൾ കാൾ ചെയ്താൽ പോരെ .... എന്തിനാ ഇങ്ങോട്ട് വന്നത് .....?" ഫയലു വാങ്ങി അതിൽ കണ്ണോടിച്ചു സൈൻ ചെയ്യുന്നതിനിടയിൽ അവൻ ചോദിച്ചു മറുപടി ഒന്നും ഇല്ലെന്ന് കണ്ടതും റാവൺ തല ചെരിച്ചു നോക്കി മഹേഷ് വിടർന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന ഭാഗത്തേക്കു നോക്കിയതും റാവണിന്റെ മുഖം വലിഞ്ഞു മുറുകി

കൈയെത്തി മുകളിൽ ഫോട്ടോ വെക്കാൻ നോക്കുന്ന ജാനകിയെ ആയിരുന്നു അവൻ നോക്കി നിന്നത് അവൾ കൈ എത്തുന്നതിന് അനുസരിച്ചു അവളുടെ ധാവണിയുടെ സ്ഥാനം മാറാൻ തുടങ്ങി അവളുടെ വെളുത്ത നഗ്നമായ വയറും നാഭിച്ചുഴിയും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മഹേഷിനെ കണ്ടതും റാവണിന്റെ കരങ്ങൾ അവന്റെ കഴുത്തിൽ പിടി മുറുക്കി റാവൺ ജാനകി കാണാതെ അവന്റെ വായപൊത്തി അവനെ പുറത്തേക്ക് കൊണ്ട് പോയി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story