ജാനകീരാവണൻ 🖤: ഭാഗം 89

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ എങ്ങോട്ടാ....?" ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങുന്ന വിക്രമിനെ കണ്ട് വികാസ് ചോദിച്ചതും അവനൊന്ന് നിന്ന് കൊണ്ട് വികാസിനു നേരെ തിരിഞ്ഞു.... "നന്ദുവിനെ കാണാൻ...." അവൻ ഉടനടി മറുപടി നൽകി "എന്തിന്....?" വികാസിന്റെ നെറ്റി ചുളിഞ്ഞു "മാപ്പ് ചോദിക്കാൻ...." അവൻ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു.... "മനസിലായില്ല....." വികാസ് കൈയിൽ ഇരുന്ന ഫയൽ ടേബിളിൽ വെച്ച് കൊണ്ട് എണീറ്റ് വിക്രമിന് നേരെ വന്നു.... "അവളോട് ചെയ്തതിനൊക്കെ മനസ്സ് തുറന്ന് ഒരിക്കൽ കൂടി മാപ്പ് ചോദിക്കണം എനിക്ക്..... ഒപ്പം എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ അവൾക്ക് സമ്മതമാണോ എന്ന് നേരിട്ട് ചോദിക്കണം എനിക്ക്....." അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു "നീ ഇത് എന്ത് ഭാവിച്ചാ വിക്രം....?? ഇത് റാവൺ അറിഞ്ഞാൽ എന്തൊക്കെയാ ഉണ്ടാകാൻ പോകുന്നേ എന്ന് അറിയില്ലേ നിനക്ക്....?" ചെറു ദേഷ്യത്തോടെ വികാസ് അവനോട് ചോദിച്ചു "അതൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല.... എന്ത് വന്നാലും നേരിടാൻ തന്നെയാണ് എന്റെ തീരുമാനം......" അവൻ അത്രയും പറഞ്ഞു കൊണ്ട് അവൻ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മുന്നോട്ട് നടന്നു..... "അവൾ സമ്മതിച്ചില്ലെങ്കിലോ.....?" വികാസ് പുറകിൽ നിന്ന് വിളിച്ചു ചോദിച്ചത് കേട്ട് അവനൊന്ന് നിന്നു "കാത്തിരിക്കും....."

തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു "എത്ര കാലം....?" വികാസ് അത് ചോദിച്ചത് കേട്ട് വിക്രം തിരിഞ്ഞു നോക്കി "എന്റെ മരണം വരെ....." ചെറു ചിരി വികാസിന് സമ്മാനിച്ചുകൊണ്ട് അവൻ അവിടെ നിന്നും പോയി..... എന്നാൽ വികാസിന്റെ മനസ്സ് നിറയെ അങ്കലാപ്പായിരുന്നു..... വിക്രം പോകുന്നത് ചെറു ആശങ്കയോടെ അവൻ നോക്കി നിന്നു.... "ചായ.....!" പെട്ടെന്ന് തനിക്ക് നേരെ നീണ്ടു വന്ന ചായയിൽ അവന്റെ കണ്ണുകൾ ഉടക്കി.... ഏറെ പരിചിതമായ ആ ശബ്ദത്തിന്റെ ഉടമയെ അവൻ ആകാംക്ഷയോടെ തിരിഞ്ഞു നോക്കി..... അവിടെ അവന്റെ അടുത്തായി ചായയും നീട്ടി നിൽക്കുന്ന മാനസയെ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.... അവൻ വിശ്വാസം വരാതെ മിഴിച്ചു നിന്നു..... വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന ഇളയെ കൂടി കണ്ടപ്പോൾ അവന് കാര്യം പിടി കിട്ടി.... "ഇതെന്താ....??" അവൻ അല്പം ഗൗരവത്തിൽ അവളോട് ചോദിച്ചു മാനസ അവനെ നോക്കാതെ നിലത്തേക്ക് നോക്കിയാണ് നിന്നത്..... അവന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി നോക്കുമെന്ന് അവൻ കരുതിയെങ്കിലും അതുണ്ടായില്ല "ചാ.... ചായ...." അവൾ അല്പം പരിഭ്രമത്തോടെ പറഞ്ഞു..... "അത് മനസിലായി..... ഇപ്പോ ഇത് എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്..?"

അവൻ കൈയും കെട്ടി അവൾക്ക് മുന്നിൽ നിന്നു..... അവൾ തല ഉയർത്തുന്നേ ഇല്ല..... "അത്.... ഇള.... ഇള പറഞ്ഞു..... ഡോക്ടർക്ക്... ചായ കൊടുക്കാൻ...." അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..... അവളുടെ ഡോക്ടർ എന്ന അഭിസംബോധന അവനിൽ നീരസം ഉളവാക്കി.... "അങ്ങനെ.... ഞാൻ കരുതി നിനക്ക് പെട്ടെന്ന് എന്നോട് സ്നേഹം വന്നെന്ന്...." അവനത് പറഞ്ഞത് കേട്ട് അവൾ തലയുയർത്തി അവനെ നോക്കി.... അത് കണ്ടവൻ പുഞ്ചിരിച്ചു.... "എന്തേയ്....?" ഇരുപുരികവും ഉയർത്തി പുഞ്ചിരിയോടെ അവൻ അവളെ നോക്കി... അത് കണ്ടവൾ പകപ്പോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ചായക്കപ്പിലും അവളുടെ കൈയിലും ചേർത്ത് പിടിച്ച് അവളെ പിടിച്ചു നിർത്തി.... അവൾ ഞെട്ടലോടെ അവനെ നോക്കി.... അവൻ അവൾക്ക് നേരെ സൗമ്യമായ ഒരു പുഞ്ചിരി എറിഞ്ഞു.... "എനിക്ക് വേണ്ടി താൻ ആദ്യമായിട്ട് കൊണ്ട് വന്ന ചായ തരാതെ അതെന്ത് പോക്കാടോ....?" ചെറു ചിരിയോടെ അവൻ ആ ചായ വാങ്ങിക്കൊണ്ട് അവളോട് ചോദിച്ചു.... അവൾ മുഖം കുനിച്ച് അകത്തേക്ക് നടന്നു.... ഇളയെ ഒന്ന് നോക്കിക്കൊണ്ട് അവൾ അകത്തേക്ക് ഓടി.... ഇള ചിരിച്ചു കൊണ്ട് തിരിഞ്ഞ് വികാസിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... വികാസ് ആ ചായയിലേക്ക് ഒന്ന് നോക്കിക്കൊണ്ട് അത് മുത്തി കുടിച്ചു....

അവൻ വളരെ ആസ്വദിച്ചു തന്നെയാണ് അത് മുഴുവൻ കുടിച്ചു തീർത്തത്.... ***************° വിക്രം വാചിലേക്ക് നോക്കിക്കൊണ്ട് നന്ദുവിന്റെ ഓഫീസിന് മുന്നിൽ അക്ഷമനായി കാത്തു നിന്നു.... സെക്യൂരിറ്റി അവനെ അകത്തേക്ക് കടത്തി വിടുന്നില്ലെന്ന് കണ്ടതും അവൻ രണ്ടും കല്പിച്ച് അയാളെ തള്ളി മാറ്റി അകത്തേക്ക് കയറിപ്പോയി.... അകത്തു കേബിനിൽ ഇരുന്ന യുവ സിസിടീവീ വിഷ്വൽസിലൂടെ അത് കാണുന്നുണ്ടായിരുന്നു...... അവൻ കൈ മുഷ്ടി ചുരുട്ടി പിടിച്ചു മോണിറ്ററിലേക്ക് നോക്കി.... ശേഷം നന്ദുവിനെ ഒന്ന് നോക്കി.... പേനയുടെ പിൻഭാഗം കടിച്ച് പിടിച്ചു ഫയലിലേക്ക് നോക്കി ഇരിക്കുന്ന അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ ലാപ്പിലേക്ക് നോക്കി.... സെക്യൂരിറ്റിസിനെ തള്ളി മാറ്റി അകത്തേക്ക് കയറിയ വിക്രം ഒടുവിൽ യുവയുടെ കേബിനിലേക്ക് കയറി വരുന്നതും യുവ ലാപ്പിലൂടെ കാണുന്നുണ്ടായിരുന്നു.....

പേന വായിലിട്ട് കടിച്ചുകൊണ്ട് വാതിൽക്കലേക്ക് നോക്കിയ നന്ദു വിക്രമിനെ കണ്ട് ഞെട്ടി..... അവൾ പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... വിക്രമിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു.... ആ കണ്ണുകൾ വിടർന്നു "Why....?" ലാപ്പിൽ നിന്ന് തല ഉയർത്താതെ യുവ ചോദിക്കുന്നത് കേട്ട് വിക്രം അവനെ നോക്കി.... "Why are you here....??" ലാപ്പിൽ നിന്ന് തല ഉയർത്തി അവൻ ഗൗരവത്തോടെ വിക്രമിനെ നോക്കി.... അതിന് മറുപടി പറയാതെ വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി വിക്രം നന്ദുവിന് നേരെ നടന്നു.... "വാ...." നന്ദുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് യുവ ആധികാരത നിറഞ്ഞ സ്വരത്തിൽ പറഞ്ഞു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story