ജാനകീരാവണൻ 🖤: ഭാഗം 95

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്നാൽ പിന്നേ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാ.... ബാക്കി ഒക്കെ പിന്നീട് അറിയിക്കാം...." റാവൺ വന്നതും മുത്തശ്ശൻ എണീറ്റു.... അവർ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം മുത്തശ്ശൻ ജാനിയെ നോക്കി.... "എന്താടി.... നീ വരുന്നില്ലേ....?" യുവയുടെ ചോദ്യം കേട്ട് അവളൊന്ന് പരുങ്ങി.... ഒന്നും മിണ്ടാതെ നന്ദുവിന്റെ പിന്നിൽ പതുങ്ങിക്കൊണ്ട് റാവണിനെ ഒളികണ്ണിട്ട് നോക്കി "ഡീ.... വരുന്നില്ലേന്ന്....??" യുവ ചോദ്യം ആവർത്തിച്ചതും അവൾ ഒരിക്കൽ കൂടി റാവണിനെ നോക്കി... പ്രതീക്ഷയോടെ..... റാവൺ അത് കണ്ട് ഒന്നും മിണ്ടാതെ ഫോണിൽ തോണ്ടി നിൽക്കുന്നത് കണ്ട് അവൾ പല്ല് കടിച്ചു.... "ഞാൻ എങ്ങും വരുന്നില്ല.... ഇവിടെ തന്നെ താമസിക്കാൻ പോവാ...."അവൾ റാവണിനെ തുറിച്ചു നോക്കി അവരോട് പറഞ്ഞു... റാവണിന്റെ ചുണ്ടിൽ വിരിഞ്ഞ ഇളം പുഞ്ചിരി മറ്റാരും കാണാതെ അവൻ ഒളിപ്പിച്ചു.... "ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ഇപ്പൊ പറയണം...." അവൾ കലിയോടെ പറഞ്ഞു..... റാവൺ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി.... അവൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവൻ മുത്തശ്ശന് നേരെ തിരിഞ്ഞു....

"എന്റെ ഭാര്യയെ ഒരിക്കൽ കൂടി നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല സർ.... അത് കൊണ്ട് നിങ്ങൾക്കൊപ്പം അവളെ അയക്കാനും ഞാൻ ഒരുക്കമല്ല.... വലിയ വാക്കുകൾ ഒന്നും ഞാൻ തരുന്നില്ല.... ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചോളാം...." അത്രയും പറഞ്ഞ് അവൻ പുഞ്ചിരിച്ചു.... എല്ലാവർക്കും അതൊരു ഞെട്ടലായിരുന്നു...കാരണം ദ ഗ്രേറ്റ്‌ RK യുടെ വായിൽ നിന്ന് ആദ്യമായിട്ടാണ് ഇങ്ങനുള്ള വാക്കുകൾ കേൾക്കുന്നത്..... "ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മകളെ സ്വന്തമാക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല RK.... എനിക്ക് വേണം എന്റെ കുഞ്ഞിനെ.... അവൾക്ക് ഞാൻ മതി ഇനി.... വേറെ ആരും വേണ്ട..... ഈ അമ്മ മാത്രം മതി അവൾക്ക്...." വാതിൽക്കൽ നിന്ന് പകയോടെ അവരെ നോക്കുന്ന ഗൗരിയുടെ മനസ്സ് പുലമ്പിക്കൊണ്ടേയിരുന്നു.... അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ അവിയെ തിരിച്ചു പിടിക്കാനുള്ള കണക്ക് കൂട്ടലുകളിൽ മുഴുകിയിരുന്നു അവരുടെ മനസ്സ്.....! "എന്നാൽ ഞങ്ങൾ ഇറങ്ങുവാ...

." യുവ യാത്ര പറഞ്ഞു കൊണ്ട് നന്ദുവിനെ നോക്കി.... അവൾ അത് കണ്ട് ചുണ്ട് കോട്ടി.... അതിന് ഗൂഢമായി ഒന്ന് ചിരിച്ചുകൊണ്ട് യുവ പുറത്തേക്ക് നടന്നു.... പിന്നാലെ മുത്തശ്ശനും മുത്തശ്ശിയും പോയി.... അവരെ യാത്രയയക്കാൻ ബാക്കിയുള്ളവരും.... "കുരിശ്.... പോയിക്കിട്ടി...." നന്ദു ആശ്വാസത്തോടെ സോഫയിലേക്ക് ഇരുന്നു.... ഈ വിവാഹം മുടക്കാനുള്ള വഴികൾ ആലോചിച്ചു ഇരിക്കുമ്പോഴാണ് ജാനി തിരികെ എത്തിയത് അവൾ സന്തോഷത്തോടെ ഓർക്കുന്നത്.... അപ്പോ തന്നെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അവൾ ഇറങ്ങി ഓടി.... സ്റ്റെയർ കയറി മുകളിൽ എത്തി.... ജാനിയുടെ റൂം തള്ളി തുറന്ന് അകത്തേക്ക് കയറി.... മുഖവും വീർപ്പിച്ച് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവളെ പോയി കെട്ടിപ്പിടിച്ചു.... വിമ്മിക്കെട്ടി ഇരുന്ന ജാനിയുടെ മുഖത്ത് പുഞ്ചിരി മൊട്ടിട്ടു.... "വെൽക്കം ബാക്ക് ഏട്ടത്തി 🥰..." നന്ദു അവളെ ഇറുകെ പുണർന്നു... "നേരത്തെ പറയാൻ വിട്ട് പോയി അതാ 😁 ഫൈനലി.... ഞങ്ങൾ ആഗ്രഹിച്ചത് പോലെ ഒക്കെ തന്നെ എല്ലാം നടന്നു...." അവൾ ജാനിയിൽ നിന്ന് വിട്ട് മാറി.... "ഇത്രയും കാലം ഏട്ടത്തി ഇല്ലാതെ എന്ത് ബോറിങ് ലൈഫ് ആയിരുന്നൂന്ന് അറിയോ.... ഇനി വേണം നമുക്കൊരു കലക്ക് കലക്കാൻ...." അവൾ ആവേശത്തോടെ പറഞ്ഞതും ജാനി അവളുടെ തലയിൽ തലോടി.... "നന്ദൂ.... നന്ദൂ...."

ശിവദയുടെ വിളി കേട്ടതും അവൾ ഇപ്പൊ വരാമെന്നു പറഞ്ഞു താഴേക്ക് ഓടി..... ജാനി അവൾ പോയതും ബെഡിലേക്ക് ഇരുന്നുകൊണ്ട് ചുറ്റും നോക്കി..... അവൾ പോയപ്പോൾ എങ്ങനെയാണോ അത് പോലെ തന്നെയാണ് ഇപ്പോഴും.... പെയിന്റ് പോലും മാറ്റിയിട്ടില്ല.... അവൾ അതൊക്കെ നോക്കി ഇരിക്കുമ്പോഴാണ് റാവൺ അകത്തേക്ക് കയറി വന്നത്.... അവനെ കണ്ടതും അവളുടെ മുഖം വീർത്തു.... റാവൺ അവളെ നോക്കാതെ ഡ്രോയർ തുറന്ന് ഒരു ഫയൽ എടുത്ത് അവളെ ഒന്ന് നോക്കി പുറത്തേക്ക് പോയി.... ഒന്ന് മൈൻഡ് പോലും ചെയ്യാതെയുള്ള അവന്റെ പോക്ക് അവളെ ചൊടിപ്പിച്ചു.... അവൾ പുറത്തേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും റാവൺ എങ്ങോട്ടോ പോയിരുന്നു... ജാനി കറങ്ങി നടക്കുന്നത് കണ്ട് ആരവും നന്ദുവും ഭരത്തും കൂടി അവളെ പിടിച്ചിരുത്തി പഴയ വിശേഷങ്ങൾ ഒക്കെ തിരക്കി.... അവൾ ഈ മൂന്ന് വർഷങ്ങൾ അവൾ എങ്ങനെയായിരുന്നെന്നും എവിടെയായിരുന്നെന്നും ഒക്കെ അവരോട് പറഞ്ഞു....

വിശേഷം പങ്കിട്ടും കളിച്ചും ചിരിച്ചും അവർ സമയം തള്ളി നീക്കി.... ഫുഡ്‌ ഒക്കെ കഴിച്ച് കഴിഞ്ഞിട്ടും റാവൺ എത്തിയില്ല... അവരുടെ ഒക്കെ കൂടെ ആയിരുന്നെങ്കിലും അവളുടെ മനസ്സ് റാവൺ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു... ••••••••••••••••••••••••••••••••••° "എന്താ പറഞ്ഞെ..... നീ റാവണിനോട് നന്ദുവിനെ ഇഷ്ടമാണെന്ന് പറഞ്ഞെന്നോ...?"വികാസ് മുന്നിൽ യാതൊരു കൂസലും ഇല്ലാതെ നിൽക്കുന്നവനോട് തിരക്കി.... അതിന് അവനൊന്ന് മൂളി.... "എന്തിന്....? റാവൺ അത് സമ്മതിക്കില്ലെന്ന് നിനക്ക് നന്നായി അറിയുന്നതല്ലേ....പിന്നെന്തിനാ നീ അവനോടിത് പറഞ്ഞത്....?" വികാസ് ഇഷ്ടക്കേടോടെ തിരക്കി... "പറഞ്ഞില്ലെങ്കിൽ അവളെ എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി..... നന്ദുവിനെ കിട്ടാൻ വേണ്ടി എന്നെ മുന്നിൽ തെളിയുന്ന ഏത് വഴിയും ഞാൻ നോക്കും ഏട്ടാ.... തെറ്റുകൾ ഏറ്റു പറഞ്ഞ് എന്റെ സ്നേഹം സത്യമാണെന്ന് RK യെ പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനിന്ന് അവനെ കാണാൻ പോയത്.... പക്ഷെ അവൻ എന്നെ വിശ്വസിക്കുന്നില്ല....

മറുപടി ഒന്നും പറയാതെ..... എന്നോട് പ്രതികരിക്കാതെ അവൻ പോയി...."വിക്രം നിരാശയോടെ ഒന്ന് നിർത്തി "പക്ഷെ ഇത് കൊണ്ട് ഞാൻ പിന്മാറില്ല.... എന്റെ സ്നേഹം സത്യമാണെന്ന് അവർ രണ്ട് പേരും തിരിച്ചറിയുന്ന കാലം വരെ ഞാനതിന് ശ്രമിച്ചു കൊണ്ടേയിരിക്കും.... അത് വരെ മറ്റൊരുത്തന്റെ താലി എന്റെ നന്ദു അണിയില്ല...." ഒരു തരം വാശിയോടെ പറഞ്ഞു കൊണ്ട് വിക്രം മുറിയിലേക്ക് കയറി.... ഇതൊക്കെ കേട്ടുകൊണ്ട് ഇളയും മാനസയും അവിടെ നിൽപ്പുണ്ടായിരുന്നു..."റാവൺ എന്നെയോർത്താണ് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത്.... ഇവൻ ഇനിയും ഇങ്ങനെ ഒക്കെയാണെങ്കിൽ..... എനിക്കറിയില്ല ഇവന്റെ കാര്യം എന്തായി തീരുമെന്ന്...." ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് വികാസ് തലക്ക് കൈ കൊടുത്തുകൊണ്ട് മുറിയിലേക്ക് നടന്നു.. അവൻ നല്ല ടെൻഷനിൽ ആണെന്ന് അവർക്ക് മനസ്സിലായി... വികാസ് മുറിയിൽ കയറിയത് കണ്ട് ഇള മാനസയെ നോക്കി.... മാനസ വേണോ എന്ന അർത്ഥത്തിൽ അവളെ നോക്കി ഇള തല കുലുക്കിയതും മാനസ ശ്വാസം ഒന്ന് വലിച്ചു വിട്ടു.... എന്നിട്ട് വികാസിന്റെ മുറിയിലേക്ക് നടന്നു.... ഇള ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു....

പെട്ടെന്ന് തൊട്ട് മുന്നിൽ നിൽക്കുന്ന മനുവിനെ കണ്ട് അവളൊന്ന് നിന്നു.... അവൻ വികാസിന്റെ മുറിയിൽ സ്വയം കയറി പോകുന്ന മനസയെ ഒന്ന് നോക്കിക്കൊണ്ട് ഇളയെ നോക്കി "താങ്ക്സ്...." അതി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ ഇളയോട് പറഞ്ഞു.... മറുത്തൊന്നും പറയാതെ മറുപടി ഒരു ചിരിയിൽ ഒതുക്കി ഇള അവനെ മറി കടന്ന് പോയി.... അവൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവൻ ആ നിൽപ്പ് തുടർന്നു... ••••••••••••••••••••••••••••••••••° മാനസ മുറിയിൽ കയറിയപ്പോൾ തന്നെ കണ്ടത് കണ്ണിന് മുകളിൽ കൈ വെച്ച് ബെഡിൽ കിടക്കുന്ന വികാസിനെയാണ്.... അവനെ കണ്ടതും അവളൊന്ന് പരുങ്ങിക്കൊണ്ട് തിരികെ പോവാൻ തുനിഞ്ഞു... പിന്നെ എന്തോ ഓർത്ത് അത് വേണ്ടന്ന് വെച്ച് ഡോർ പതിയെ ലോക്ക് ചെയ്തു.... വികാസിന്റെ അടുത്തായി ശബ്ദം ഉണ്ടാക്കാതെ വന്നിരുന്നു.... "തലവേദന ഉണ്ടോ....?" അവൾ സൗമ്യമായി ചോദിച്ചു.... പെട്ടെന്ന് അവനൊന്ന് ഞെട്ടി.... അവൻ പകപ്പോടെ അവളെ നോക്കി.... കാരണം അവൻ അവളെ അവിടെ തീരെ പ്രതീക്ഷിച്ചില്ല.... "എ... എന്താ....?" അവൻ ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു.... അവന്റെ മട്ടും ഭാവവും കണ്ട് അവളും ഒന്ന് പരുങ്ങി....

"അല്ല താനെന്താ ഇങ്ങോട്ട് വന്നത്....?" അവൻ ബെഡിൽ എണീറ്റിരുന്ന് സംശയത്തോടെ ചോദിച്ചു.... "അത്... തല വേദന ഉണ്ടെന്ന് തോന്നി.... അപ്പൊ ബാം...." അവൾ കൈയിൽ ഇരുന്ന ബാം ഉയർത്തി കാണിച്ചു.. വികാസ് പുഞ്ചിരിച്ചു..... "ഞാനിപ്പോ മനസ്സിൽ ഓർത്തെ ഉള്ളു.... വന്ന് എടുക്കാനുള്ള മടി കൊണ്ട് അങ്ങ് കിടന്നു...." ചെറു ചിരിയോടെ അവൻ പറഞ്ഞു.... അവൾ അതിന് മറുപടി ഒന്നും പറയാതെ ബെഡിൽ അവന് അഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു.... അവൻ സംശയഭാവത്തിൽ അവളുടെ ചെയ്തികളെ നോക്കിക്കണ്ടു.... അത് കാണാത്ത ഭാവത്തിൽ അവൾ കൈകൊണ്ട് അവന്റെ നെറ്റിയിൽ ബാം പുരട്ടി.... അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.... ഉള്ളിൽ ആഹ്ലാദം അല തല്ലി.... അവളിൽ നിന്ന് ഇതൊന്നും അവൻ ഒട്ടും പ്രതീക്ഷിച്ചതല്ല..... അവന് വല്ലാത്ത സന്തോഷം തോന്നി.... "ഇനി കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോ...."അവൾ ഒരു കൊച്ചു കുട്ടിയോടെന്ന പോലെ പറഞ്ഞു.... "താൻ ഇങ്ങനെ എന്റെ മുന്നിൽ ഉള്ളപ്പോൾ ഞാൻ എങ്ങനെ ഉറങ്ങാനാടോ....?" അവൻ സ്വയം ചോദിച്ചു.... എന്നിട്ടും പോകാതെ എന്തോ കള്ളത്തരം മുഖത്ത് ഒളിപ്പിച്ചു ഇരിക്കുന്നവളെ അവൻ സൂക്ഷിച്ചു നോക്കി...

. "എന്താടോ....?" അവളുടെ മട്ടും ഭാവവും കണ്ട് അവൻ തിരക്കി.... "അത്.... ഞാൻ...." അവൾ ഒന്ന് നിർത്തി "താൻ...?" വികാസ് "ഇവിടെ കിടന്നോട്ടെ...." ബെഡിൽ തൊട്ട് കാണിച് അവൾ ചോദിക്കുന്നത് കേട്ട് അവൻ ഞെട്ടി "എന്താ....?" അവൻ കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു.. "ഇള എന്നെ ഇനി കൂടെ കിടത്തില്ല ഇന്ന് മുതൽ ഇവിടെ കിടന്നാൽ മതിയെന്ന് പറഞ്ഞു...."അവൾ കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി.... അത് കേട്ട് അവൻ ചിരിച്ചു പോയി.... അവൾ നോക്കുന്നത് കണ്ട് അവൻ ചിരിയടക്കി അവളെ നോക്കി.... "അതിന് താൻ എന്നോട് അനുവാദം ചോദിക്കേണ്ട ആവശ്യം ഒന്നുമില്ല.... ഇതൊക്കെ തന്റെ അവകാശമാണ്...." അവൻ ചെറു ചിരിയോടെ പറഞ്ഞു.... അവൾ മറുപടി ഒന്നും പറയാതെ ബെഡിലേക്ക് ചാഞ്ഞു.... അവന് പുറം തിരിഞ്ഞ് ബെഡിന്റെ ഓരം ചേർന്ന് കിടന്നു.... മനസ്സിൽ ഇളയോട് ആയിരം നന്ദി പറഞ്ഞുകൊണ്ട് അവളെയും നോക്കി അവനും കിടന്നു.... എത്രനേരം അവളെ നോക്കി കിടന്നെന്ന് അറിയില്ല.... അവൾ ഉറങ്ങുന്നതും നോക്കി കിടന്നവൻ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... ••••••••••••••••••••••••••••••••••••°

"മോള് പോയി കിടന്നോ.... കുഞ്ഞൻ ചിലപ്പോ ലേറ്റ് ആവും...."എല്ലാവരും പോയി കിടന്നിട്ടും ഹാളിൽ അവനെ വെയിറ്റ് ചെയ്ത് ഇരിക്കുന്ന ജാനിയോടായി ശിവദ പറഞ്ഞതും അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി... അത് കണ്ട് ശിവദ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.... കുറച്ച് വൈകിയാണ് റാവൺ വന്നത്.... അവൻ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് വന്നപ്പോൾ തന്നെ കാണുന്നത് അവനെ കാത്ത് സോഫയിൽ ഇരിക്കുന്ന ജാനിയെയാണ്... അവൻ അവളെ ഒന്ന് നോക്കി ഡോർ ലോക്ക് ചെയ്ത് സ്റ്റെയർ കയറി മുകളിലേക്ക് പോയി... അത് കൂടി ആയപ്പോ ജാനിക്ക് അവനെ പഞ്ഞിക്കിടാൻ തോന്നിപ്പോയി.... അവൾ കൈമുഷ്ടി ചുരുട്ടി പിടിച്ച് ദേഷ്യത്തിൽ അവന് പിന്നാലെ പോയി.... അവൾ മുറിയിൽ എത്തിയപ്പോൾ റാവൺ വാച്ച് അഴിച്ചു വെച്ച് കോട്ട് ഊരി മാറ്റിയിരുന്നു.... അവൾ മുഖവും വീർപ്പിച്ചു വെച്ച് നിൽക്കുന്നത് കണ്ടിട്ടും അവൻ ടവൽ എടുത്ത് ഫ്രഷ് ആവാൻ പോയി... "മോള് പോയി കിടന്നോ.... കുഞ്ഞൻ ചിലപ്പോ ലേറ്റ് ആവും...."എല്ലാവരും പോയി കിടന്നിട്ടും ഹാളിൽ അവനെ വെയിറ്റ് ചെയ്ത് ഇരിക്കുന്ന ജാനിയോടായി ശിവദ പറഞ്ഞതും അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി...

അത് കണ്ട് ശിവദ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.... കുറച്ച് വൈകിയാണ് റാവൺ വന്നത്.... അവൻ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് വന്നപ്പോൾ തന്നെ കാണുന്നത് അവനെ കാത്ത് സോഫയിൽ ഇരിക്കുന്ന ജാനിയെയാണ്... അവൻ അവളെ ഒന്ന് നോക്കി ഡോർ ലോക്ക് ചെയ്ത് സ്റ്റെയർ കയറി മുകളിലേക്ക് പോയി... അത് കൂടി ആയപ്പോ ജാനിക്ക് അവനെ പഞ്ഞിക്കിടാൻ തോന്നിപ്പോയി.... അവൾ കൈമുഷ്ടി ചുരുട്ടി പിടിച്ച് ദേഷ്യത്തിൽ അവന് പിന്നാലെ പോയി.... അവൾ മുറിയിൽ എത്തിയപ്പോൾ റാവൺ വാച്ച് അഴിച്ചു വെച്ച് കോട്ട് ഊരി മാറ്റിയിരുന്നു.... അവൾ മുഖവും വീർപ്പിച്ചു വെച്ച് നിൽക്കുന്നത് കണ്ടിട്ടും അവൻ ടവൽ എടുത്ത് ഫ്രഷ് ആവാൻ പോയി...ജാനിക്ക് ക്ഷമ നശിച്ചിരുന്നു.... ദേഷ്യവും സങ്കടവും എന്തൊക്കെയോ തോന്നി.... അവനോടുള്ള പേടി ഒക്കെ ആവിയായി ദേഷ്യം ഇരച്ചു കയറി.... അവൻ ഇറങ്ങുന്നതും നോക്കി നാഗവല്ലി സ്റ്റൈലിൽ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..... അവൾ ദേഷ്യം ഒട്ടും കുറയാതെ തന്നെ എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു.....

കുറേ കഴിഞ്ഞ് ഒരു ടർക്കി മാത്രം ധരിച്ചു തലയും തോർത്തി അവൻ ഇറങ്ങി വന്നു.... ഇപ്പോഴും അവൻ അവളെ നോക്കുന്നില്ലെന്ന് കണ്ട് അവൾ കൈ മുഷ്ടി ചുരുട്ടി പിടിച്ച്.... "മനുഷ്യനായാൽ ഇത്രക്ക് അഹങ്കാരം പാടില്ല...." അവൾ ദേഷ്യത്തോടെ പറഞ്ഞു.... എന്നാൽ അവനത് കേൾക്കാത്ത ഭാവത്തിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് മുടി ഒതുക്കാൻ തുടങ്ങി....അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും അവനില്ല കലി കയറിയ ജാനി പാഞ്ഞു ചെന്ന് അവനെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ ഇരു തോളിലും കുത്തി പിടിച്ചു... "ഇപ്പൊ കാണുന്നുണ്ടോ....?" അവളുടെ മുഖം അവന്റെ മുഖത്തിന്‌ നേരെ കൊണ്ട് പോയി അവൾ കലിയോടെ ചോദിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story