ജാനകീരാവണൻ 🖤: ഭാഗം 96

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മനുഷ്യനായാൽ ഇത്രക്ക് അഹങ്കാരം പാടില്ല...." അവൾ ദേഷ്യത്തോടെ പറഞ്ഞു.... എന്നാൽ അവനത് കേൾക്കാത്ത ഭാവത്തിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് മുടി ഒതുക്കാൻ തുടങ്ങി....അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും അവനില്ല കലി കയറിയ ജാനി പാഞ്ഞു ചെന്ന് അവനെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ ഇരു തോളിലും കുത്തി പിടിച്ചു... "ഇപ്പൊ കാണുന്നുണ്ടോ....?" അവളുടെ മുഖം അവന്റെ മുഖത്തിന്‌ നേരെ കൊണ്ട് പോയി അവൾ കലിയോടെ ചോദിച്ചു.... അവൻ നെറ്റി ചുളിച്ചു അവളെ അടിമുടി ഒന്ന് നോക്കി.... അവന്റെ ആ നോട്ടം കണ്ട് അവളുടെ കൈകളുടെ മുറുക്കം കുറഞ്ഞു.... തോളിലെ പിടി പതിയെ അയഞ്ഞു.... പെട്ടെന്ന് ധൈര്യം ഒക്കെ എവിടേക്കോ പോയി... പരിഭ്രമത്തോടെ പിന്മാറാൻ നിന്നവളെ അവൻ ഇടത് കൈ കൊണ്ട് പൊതിഞ്ഞു നെഞ്ചോട് ചേർത്തു.... ശേഷം അവളിൽ ദൃഷ്ടിയൂന്നി.... "എ.... എന്താ....?" അവൾ വിക്കലോടെ ചോദിച്ചു.... "എന്ത്....?"

അവൻ അവളെ ഒന്ന് കൂടി അടുപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു.... "എന്തിനാ പിടിച്ചു വച്ചേക്കണേന്ന്....." അവൾ ചുണ്ട് പിളർത്തി.... "ഞാനാണോ ആദ്യം പിടിച്ച് വെച്ചത്.....?" അവൻ പുരികം പൊക്കി ഗൗരവത്തോടെ ചോദിച്ചു... അത് കേട്ട് ജാനിയുടെ നാക്കിറങ്ങി പോയത് പോലെ അവൾ നിന്നു..... മറുപടി പറയാതെ പരുങ്ങലോടെ അവൾ അവനെ നോക്കി.... അവളുടെ നിൽപ്പും ഭാവവും കണ്ട് അവൻ അവളിലെ പിടി വിട്ടു.... ജാനിയുടെ കണ്ണുകൾ അവന്റെ നഗ്നമായ നെഞ്ചിലേക്ക് നീണ്ടു ..... തുറക്കാൻ കൂട്ടാക്കിയില്ല.... അവനോട് എണ്ണിഎണ്ണി ചോദിക്കാൻ മനസ്സിൽ ചോദ്യങ്ങൾ നിറച്ചു നിൽക്കുകയായിരുന്നവൾ.... ഒന്ന് പോലും ചോദിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിൽ അവൾ അവനെ ഒന്ന് നോക്കി.... 'കക്ഷി ഫോണിൽ നോക്കി ബെഡിൽ ഇരിപ്പുണ്ട്....'

അവൾ അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു "ഇതിന് എന്നെ ഇഷ്ടാണെന്ന് ഇനി എങ്ങനെയാ ഭഗവാനെ ഒന്ന് അറിയാൻ പറ്റാ.... ഇങ്ങേര് ആണേൽ ഒട്ടും പ്രകടിപ്പിക്കുന്നുമില്ല.... മനസ്സ് തുറക്കുന്നും ഇല്ല.... എന്നാൽ ചോദിച്ചറിയാൻ ചെന്നാലോ ഒടുക്കത്തെ ആറ്റിറ്റ്യൂഡ് ഇട്ട് നമ്മളെ ധൈര്യം കൂടി കളയിക്കും..... " അവൾ അവനെ നോക്കി കിടന്നുകൊണ്ട് മനസ്സിൽ ഓർത്തു.... "എന്റീശ്വരാ.... എന്നെ ഇഷ്ടാണെന്ന് അറിയാനുള്ള ഒരു സൈൻ ഒരൊറ്റ സൈൻ മതി.... ഞാൻ അതിൽ പിടിച്ചു കേറിക്കോളാം...." അവൾ മനസ്സുരുകി ദൈവത്തെ വിളിച്ചു.... "ഇഷ്ടം ഉണ്ടെന്നൊക്കെ അറിയാം.... എന്നാലും ഒന്ന് കൺഫേം ചെയ്യാനുണ്ട്.... പ്ലീസ് ഭഗവാനെ..... ഇതിൽ എന്തെങ്കിലും ഒരു നീക്കുപോക്ക് നീ ഉണ്ടാക്കി തരണം...." ഇതൊക്കെ അവൾ മനസ്സിൽ പ്രാർത്ഥിച്ചതാണ്.... റാവണിനെ നോക്കി ദൈവത്തെ വിളിക്കുമ്പോഴാണ് റാവൺ അവൾക്ക് നേരെ തിരിഞ്ഞത്.... അത്രയും നേരം ഉറക്കം നടിച്ചവൾ അവൻ നോക്കുന്നത് കണ്ട് ഒന്ന് ഇളിച്ചു കാണിച്ചു...

. "എനിക്കറിയാം.... നീ ഉറക്കം നടിച്ചതാണെന്ന്...." അവനത് പറഞ്ഞതും അവൾ വീണ്ടും ഇളിച്ചു കാണിച്ചു.... അവൾ വീണ്ടും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കണ്ട് അവൻ ഫോൺ മാറ്റി വെച്ചു.... ശേഷം അവൾക്ക് നേരെ തിരിഞ്ഞു.... "Get up...." അവൾക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് അവൻ പറഞ്ഞു.... "ങേ.... എന്തിന്....?' "എണീക്ക്...."അവൻ അവളെ പിടിച്ച് എണീപ്പിച്ചു...."എന്താ നിനക്ക് അറിയേണ്ടത്....?" അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൻ ചോദിച്ചത് കേട്ട് അവൾ ഞെട്ടി.... "എനിക്ക് എന്തോ ചോദിച്ചറിയാൻ ഉണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി...?" അവൾ പരുങ്ങിക്കൊണ്ട് ചോദിച്ചു അതിന് അവൻ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു.... ആ ചിരിയിൽ സ്വയം മറന്നവൾ ഇരുന്നുപോയി.... "ചോദിക്ക്...." അവൻ അത് പറഞ്ഞതും ചെറു ഞെട്ടലോടെ നോട്ടം മാറ്റി.... "അത്.... അത് പിന്നെ...." അവൾ വിക്കി.... അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു.... അവളാണെൽ അവന്റെ മുന്നിൽ ഇരുന്ന് വിറക്കുകയാണ്....

നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ എന്ന് വെട്ടി തുറന്ന് ചോദിക്കാൻ നാവ് ചലിക്കുന്നില്ല.... കൈകാലുകൾ വിറക്കുന്നുണ്ട്.... നെറ്റിയിൽ നിന്ന് വിയർപ്പൊഴുകി.... ആകെ ഒരു പരവേഷം.... "എന്താ.... ഒന്നും ചോദിക്കാൻ ഇല്ലേ....?" അവളെ അടിമുടി നോക്കി അവൻ ചോദിച്ചതും അവൾ ചുമല് കൂച്ചിക്കൊണ്ട് പുതപ്പിനടിയിൽ ചുരുണ്ട് കൂടി കിടന്നു.... അത് കണ്ട് ഒരു ഇളം ചിരിയോടെ റാവൺ ബെഡിലേക്ക് കിടന്നു.... അവളെ നോക്കിക്കൊണ്ട് അവൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു.... അവന്റെ മനസ്സ് ശാന്തമാകുന്നത് അവനറിഞ്ഞു.... വർഷങ്ങൾക്കിപ്പുറം അവന്റെ മനസ്സ് സന്തോഷിച്ചു..... അവന്റെ പ്രണയം..... ഒരു കൈയകലത്തിൽ..... സന്തോഷം അല തല്ലുന്നുണ്ടെങ്കിലും അവനത് മനസ്സിലൊതുക്കി.... അവളെ അങ്ങനെ നോക്കി കിടക്കുമ്പോൾ അവന്റെ മനസ്സ് ദിശ മാറി സഞ്ചരിക്കുന്നത് അവനറിഞ്ഞു.... അവനിലെ വികാരങ്ങളെ അടക്കി നിർത്തി അവൻ പുഞ്ചിരിയോടെ കണ്ണുകളടച്ചു.....

ഇടക്കെപ്പോഴോ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലെ ചൂട് പറ്റാൻ വന്നവളെ അവൻ അണച്ച് പിടിച്ചു.... അവന്റെ നെഞ്ചിൽ സുഖമായി ഉറങ്ങുന്നവളുടെ തലയിൽ തഴുകി അവനും ഉറക്കത്തിലേക്ക് വഴുതി വീണു.... •••••••••••••••••••••••••••••••••••° വികാസ് ഉറക്കമുണരുമ്പോൾ കാണുന്നത് അവനെ പുണർന്നു കിടക്കുന്ന മനസയെയാണ്..... വികാസിനെ കുറച്ചൊന്നുമല്ല അത് സന്തോഷിപ്പിച്ചത്.... അവന്റെ കഴുത്തിൽ മുഖം ചേർത്ത് അവനെ കെട്ടിപ്പിടിച്ചു കിടക്കുന്നവളെ അടർത്തി മാറ്റാൻ അവൻ മുതിർന്നില്ല.... ഈ ജന്മം മുഴുവൻ അങ്ങനെ കിടക്കാൻ തോന്നിപ്പോയി അവന്.... അവളുടെ മുഖം മറച്ചു അവന്റെ കഴുത്തിലേക്ക് വീണ് കിടക്കുന്ന അവളുടെ മുടിയിഴകൾ അവൻ കൈകൊണ്ട് വകഞ്ഞു മാറ്റി.... അവളുടെ സിന്ദൂരം ചുമപ്പിച്ച നെറുകയിൽ ചുണ്ടമർത്താൻ മോഹം തോന്നിയെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു.... അവളെ നോക്കി കിടക്കുന്ന അവന്റെ ചുണ്ടിലെ പുഞ്ചിരി മായുന്നുണ്ടായിരുന്നില്ല.....

അവന് വല്ലാത്ത സന്തോഷം തോന്നി....അവൾ ഉണരല്ലേ എന്നവൻ പ്രാർത്ഥിച്ചു.... എന്നാൽ അവൾ ഒന്ന് ചിനുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഉരസി.... അവൻ നെഞ്ചിടിപ്പോടെ അവളെ നോക്കി അവൾ കണ്ണ് തുറക്കുന്നത് കണ്ട് അവന്റെ പുഞ്ചിരി മാഞ്ഞു.... എന്നാൽ കണ്ണ് തുറന്ന മാനസ അവനെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും അവന്റെ നെഞ്ചിൽ തല ചായ്ച്ചു കണ്ണുകൾ അടച്ചു കിടന്നു.... അവൾ ഉറക്കപ്പിച്ചിലാണെന്ന് അവന് മനസ്സിലായി.... പക്ഷെ പെട്ടെന്നവൾ എന്തോ ഓർത്തത് പോലെ ഞെട്ടി എണീറ്റു.... താൻ വികാസിന്റെ നെഞ്ചിലാണെന്ന് കണ്ട് അവൾ പെട്ടെന്ന് ബെഡിൽ നിന്ന് ചാടി എണീറ്റു.... അവൻ ആകെ പരിഭ്രമത്തിലായി... "സോറി.... ഞാൻ അല്ല.... ഉണർന്നപ്പോൾ താൻ.... എന്റെ നെഞ്ചിൽ...." അവൻ പതർച്ചയോടെ അവളെ നോക്കി....

അവളൊന്നും പറയാതെ പുറത്തേക്ക് ഓടി.... "ഛെ.... മാനസ എന്ത് കരുതിക്കാണും....?" അവൻ തല ചൊറിഞ്ഞുകൊണ്ട് അവൾ പോകുന്നതും നോക്കി നിന്നു... പുറത്തേക്ക് ഇറങ്ങിയ മാനസ തലക്ക് കൈയും കൊടുത്ത് നിന്ന് നാവ് കടിച്ചു.... പിന്നീട് എന്തോ ഓർത്തു ചിരിച്ചുകൊണ്ട് അവിടെ നിന്ന് ഓടിപ്പോയി... •••••••••••••••••••••••••••••••••••••° "I love you Yuvaa..... I really loves youu....." യുവയെ വാരി പുണർന്നുകൊണ്ട് നന്ദു അലറി.... അവന്റെ ചുണ്ടിൽ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നവളെ യുവ തള്ളി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും അവൾ ബലം പ്രയോഗിച്ചു കൊണ്ടേയിരുന്നു.... "ഇനിയൊരിക്കലും എന്നിൽ നിന്നൊരു മോചനം നിനക്കുണ്ടാക്കാവില്ല യുവാ...." എന്ന് പറഞ്ഞു നന്ദു അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു നുണഞ്ഞു.. "Nooo...." ഭീകരമായ ഒരു സ്വപ്നം കണ്ട പോൽ നന്ദു ഞെട്ടലോടെ അലറി..... ബെഡിൽ എണീറ്റിരുന്നുകൊണ്ട് അവൾ കിതച്ചു.... അത് വെറുമൊരു സ്വപ്നമാണെന്ന് അറിഞ്ഞതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story