ജാനകീരാവണൻ 🖤: ഭാഗം 97

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Nooo...." ഭീകരമായ ഒരു സ്വപ്നം കണ്ട പോൽ നന്ദു ഞെട്ടലോടെ അലറി..... ബെഡിൽ എണീറ്റിരുന്നുകൊണ്ട് അവൾ കിതച്ചു.... അത് വെറുമൊരു സ്വപ്നമാണെന്ന് അറിഞ്ഞതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു.... സ്വപ്നത്തിലെ രംഗങ്ങൾ മനസ്സിലേക്ക് കടന്ന് വന്നതും അവൾ ദേഷ്യത്തോടെ ബെഡിൽ ഇടിച്ചു.... അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.... അത് വെറുമൊരു സ്വപ്നമാണെങ്കിലും അവനെ ബലമായി കിസ്സ് ചെയ്തത് അവളെ അസ്വസ്ഥമാക്കി.... പിന്നെ കിടക്കാൻ അവൾക്ക് തോന്നിയില്ല.... ടവ്വലും എടുത്ത് ഫ്രഷ് ആവാൻ പോയി.... ••••••••••••••••••••••••••••••••••••••° "ആന്റി....." രാവിലെ ഫ്രഷ് ആയി വന്ന യുവ കാണുന്നത് ഹാളിൽ ഇരുന്ന് കോഫി കുടിക്കുന്ന ഗൗരിയെയാണ്.... അവൻ അടുത്തേക്ക് ചെന്നതും അവരുടെ മുഖം ഇരുണ്ടു....

"എന്തിനാ ആന്റി ഇനിയും ഈ ദേഷ്യം.... ആരോടാ ആന്റിക്ക് ഇത്ര വൈരാഗ്യം...?" അവൻ ശാന്തമായി ചോദിച്ചു.. "അവൻ എന്റെ മകളുടെ സന്തോഷത്തെക്കുറിച്ച് ഇന്ന് വരെ ചിന്തിച്ചിട്ടില്ല.... അവന്റെ പ്രതികാരം നടപ്പിലാക്കാൻ അവൻ അവിയെ യൂസ് ചെയ്തവനാണ്.... അവൻ അവളെ സ്നേഹിച്ചിട്ടില്ല..... സ്വന്തം കാര്യം കാണാൻ വേണ്ടി അവനവളെ വേദനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അവനൊപ്പം എന്റെ മകൾ ഹാപ്പി ആയിരിക്കില്ല.... അങ്ങനൊരു ലൈഫ് എന്റെ അവിക്ക് വേണ്ട.. " ആരോടെന്നില്ലാതെ ഗൗരി ദേഷ്യത്തിൽ പറഞ്ഞു.... യുവ ഒന്ന് പുഞ്ചിരിച്ചു.... "അവിയെ മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ ആന്റിക്ക് വയ്യ.... അവളോടുള്ള അടങ്ങാത്ത പൊസ്സസ്സീവ്നെസ്സ് ആണ് ആന്റിയെ ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നത്....." അവൻ പുഞ്ചിരിയോടെ പറഞ്ഞു.... "അങ്ങനൊരു ചിന്ത എനിക്കുണ്ടായിരുന്നെങ്കിൽ അവിയെ നിനക്ക് തരണമെന്ന് ഞാൻ ആഗ്രഹിക്കില്ലായിരുന്നു.." വാശിയോടെ ഗൗരി പറഞ്ഞു.... "അത് ആന്റിയുടെ അതി ബുദ്ധി....

ഞാനാകുമ്പോൾ അവിയെ ആന്റിയിൽ നിന്ന് പിരിക്കില്ല.... എന്നും അവൾ ആന്റിക്കൊപ്പം തന്നെ ഉണ്ടാവുമല്ലോ....?" അവൻ കുസൃതയോടെ ചോദിക്കുന്നത് കേട്ട് ഗൗരിയുടെ വായടഞ്ഞു... "എന്താ ആന്റി സത്യം അല്ലേ....?" അവൻ ചോദിക്കുന്നത് കേട്ട് മറുപടി ഇല്ലാതെ അവർ നിന്നു.... "റാവൺ എന്താണെന്നും ഏതാണെന്നും ഞാൻ പറഞ്ഞു തരുന്നില്ല.... ആന്റി തന്നെ കണ്ടറിയണം.... അവൻ നോക്കുന്നത് പോലെ ഈ ലോകത്ത് ആർക്കും അവിയെ നോക്കില്ല.... സ്നേഹിക്കില്ല.... അവളുടെ സന്തോഷം ആന്റി ആഗ്രഹിക്കുന്നുണ്ടെങ്കിൽ..... അറ്റ്ലീസ്റ്റ് അവനെ മനസ്സിലാക്കാൻ ശ്രമിക്ക്.... അവരെ ജീവിക്കാൻ വിട്.... It's my request...." അത്രയും പറഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ നിൽക്കാതെ യുവ പുറത്തേക്ക് പോയി.... •••••••••••••••••••••••••••••••••••••° റാവൺ രാവിലെ ഓഫീസിൽ പോകാൻ റെഡി ആയിട്ടും ജാനി ഉറക്കം എണീറ്റിട്ടില്ല.... റാവൺ കൈയിൽ വാച്ച് കെട്ടവേ അവളുടെ അടുത്തേക്ക് നടന്നു.... "ജാനീ.... ജാനീ..... "

അവൻ അവളെ കുലുക്കി വിളിച്ചതും അവൾ മുഖം ചുളിച്ചുകൊണ്ട് മൂളി.... "Get up...." അവൻ കവിളിൽ തട്ടി വിളിച്ചപ്പോൾ അവൾ മൂളിയത് അല്ലാതെ എണീറ്റില്ല.... അത് കണ്ടതും അവൻ അവളെ പിടിച്ചു എണീപ്പിച്ചു.... അവൾ ചിണുങ്ങലോടെ പാട് പെട്ട് കണ്ണ് ചിമ്മി തുറന്നു.... "വേഗം എണീറ്റ് ഫ്രഷ് ആയി വാ... ഓഫീസിൽ പോവണ്ടേ....?" അവൻ ചോദിക്കുന്നത് കേട്ട് അവൾ ചുണ്ട് ചുളുക്കി.... "ഞാൻ വരണോ...?" അവൾ മടിയോടെ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് നോക്കുകയെ ചെയ്തുള്ളു.... "വേണ്ട.... വന്നോളാം.... ദേ വന്നു.... "എന്നും പറഞ്ഞു നേരെ ബാത്‌റൂമിൽ കേറി.... രണ്ട് സെക്കന്റ് കഴിഞ്ഞ് പോയത് പോലെ അവൾ തിരികെ വന്നു.... റാവൺ നെറ്റി ചുളിച്ചു അവളെ നോക്കി... അവൾ അവനെ നോക്കി ഇളിച്ചു കൊണ്ട് ഡ്രസ്സും ടവ്വലും എടുത്ത് തിരിഞ്ഞോടി.... അവളുടെ ഓട്ടം കണ്ട് പുഞ്ചിരിച്ചുകൊണ്ട് റാവൺ പുറത്തേക്ക് നടന്നു.... ••••••••••••••••••••••••••••••••••••° ജാനി ലേറ്റ് ആവുമെന്ന് കണ്ടതും നന്ദുവിനെ ആരവ് പോകുന്ന പോക്കിൽ ഡ്രോപ്പ് ചെയ്തു....

ആരവിനോട് ബൈ പറഞ്ഞു ഓഫീസിന് ഉള്ളിലേക്ക് കയറാൻ നിന്ന നന്ദുവിന്റെ കൈയിൽ ആരോ പിടുത്തമിട്ടു.... അവൾ തിരിഞ്ഞു നോക്കി.... വിക്രം ആയിരുന്നു അത്...അവൻ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.... എന്നാൽ അവനെ കണ്ടതും അവൾ ഒന്ന് പതറി.... വെപ്രാളത്തോടെ ചുറ്റും നോക്കുന്നുണ്ട്..... "വിക്രം.... പ്ലീസ്.... എന്നെ വിട്.... എന്നിട്ട് പെട്ടെന്ന് ഇവിടെ നിന്ന് പോകാൻ നോക്ക്.... " അവൾ ചുറ്റും കണ്ണോടിക്കവേ അവനോട് പറഞ്ഞു.... "എനിക്ക് സംസാരിക്കണം നന്ദൂ.... "അവൻ അവളുടെ കൈകളിൽ പിടിമുറുക്കി "പ്ലീസ് വിക്രം..... നിങ്ങൾ വേദനിക്കുന്നത് കാണാൻ ഇപ്പോഴും എനിക്ക് പറ്റുന്നില്ല.... എനിക്കറിയില്ല അതെന്ത് കൊണ്ടാണെന്ന്.... സൊ പ്ലീസ്.... ഏട്ടൻ കാണുന്നതിന് മുൻപ് പ്ലീസ് ഇവിടുന്ന് പോ..." അവൾ അവനോട് ദയനീയമായി പറഞ്ഞു... "താൻ എന്താ പറഞ്ഞെ.... ഞാൻ വേദനിക്കുന്നത് കാണാൻ തനിക്ക് പറ്റില്ലെന്നോ.... അതിനർത്ഥം തന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നല്ലേ....?" വിക്രമിന്റെ ചോദ്യം കേട്ട് നന്ദു ഞെട്ടലോടെ അവനെ നോക്കി....

"വിക്രം ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല...." അവൾ എന്തോ പറഞ്ഞു തുടങ്ങുമ്പോഴാണ് ഇതൊക്കെ കേട്ട് കുറച്ച് മാറി നിൽക്കുന്ന യുവയെ കാണുന്നത്.... അവനെ കണ്ടതും അവളുടെ വാക്കുകൾ മുറിഞ്ഞു.... വിക്രമിന്റെ കൈകൾ അവളിൽ നിന്നും അടർത്തി മാറ്റി..... യുവ ദേഷ്യത്തോടെ അവരെ നോക്കി... യുവയെ കണ്ടതും വിക്രമിന്റെ മുഖവും മാറി.... "പറയ് നന്ദൂ.... നീ എന്നെ സ്നേഹിക്കുന്നില്ലേ....?" വിക്രം നന്ദുവിന്റെ കൈയിൽ പിടിച്ചു അവന്റെ നെഞ്ചോട് ചേർക്കാൻ ശ്രമിച്ചു.... യുവക്ക് എന്തോ അത് ഉൾകൊള്ളാൻ ആയില്ല.... അവൻ പാഞ്ഞു ചെന്ന് യുവയെ തള്ളി മാറ്റി... "കേറിപ്പോടി അകത്ത്...."യുവ അവളെ നോക്കി അലറി.... "അവൾ എങ്ങും പോകുന്നില്ല...." വിക്രം അവളുടെ ഇടതു കൈയിൽ മുറുകെ പിടിച്ചു "കൈയെടുക്കെടാ...." യുവ കലിയോടെ പറഞ്ഞു.... "അത് പറയാൻ നീയാരാ...?" വിക്രം ചുണ്ട് കോട്ടി..... "ഇവളുടെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവൻ.... എന്തെ.... " അവൻ പുച്ഛത്തോടെ വിക്രത്തെ നോക്കി....

വിക്രം ഞെട്ടലോടെ നന്ദുവിനെ നോക്കി.... നന്ദു അവന്റെ കൈയിൽ നിന്നും കൈ വലിച്ചെടുത്തു.... കുറച്ച് നേരം വിക്രം മൗനമായി നിന്നു..... "നിന്നോട് പോകാൻ അല്ലേ പറഞ്ഞത്...." യുവ അവളെ നോക്കി കണ്ണുരുട്ടി.... പോകാൻ നിന്ന നന്ദുവിന്റെ കൈയിൽ വിക്രം കടന്നു പിടിച്ചു.... എന്തോ പറയാൻ വന്ന യുവയ്ക്ക് നേരെ വിക്രം കൈ കാണിച്ചു... "കല്യാണം കഴിഞ്ഞിട്ടില്ലല്ലോ..... തീരുമാനിച്ചിട്ടല്ലേ ഉള്ളൂ.... എനിക്ക് ഇനിയും അവസരം ഉണ്ട്..." വിക്രം പറയുന്നത് കേട്ടപ്പോൾ അവന്റെ മുഖം അടിച്ചു പൊളിക്കാൻ തോന്നിപ്പോയി അവന്.... "വിക്രം പ്ലീസ്..... എനിക്ക് കുറച്ച് സമാധാനം താ....." നന്ദു അവന് മുന്നിൽ കൈ കൂപ്പി..... "സോറി.... സോറി ഡോ.... തന്നെ ഞാൻ നോവിക്കില്ലെടോ.... താൻ പൊയ്ക്കോ.... നമുക്ക് പിന്നീട് സംസാരിക്കാം..." ഒരു തരം മാനസികാരോഗിയെ പോലെ അവൻ അവളെ തൊട്ടും തലോടിയും എന്തെല്ലാമോ പറഞ്ഞു.... നന്ദു അത് ഇഷ്ടപ്പെടാത്ത പോലെ അവിടുന്ന് പോയി.... "അവൾക്ക് ഞാൻ വേദനിക്കുന്നത് ഇഷ്ടമല്ല....

അതിനർത്ഥം ആ മനസ്സിൽ ഞാൻ ഉണ്ടെന്ന്.... സൊ വെറുതെ ടൈം വേസ്റ്റ് ചെയ്യണ്ട.... " വിക്രം ഒരു തരം അഹങ്കാരത്തോടെ പറഞ്ഞു.... എന്നിട്ട് പുച്ഛത്തോടെ തിരിഞ്ഞു നടന്നു.. "ഒന്ന് നിന്നേ...." യുവ പിന്നിൽ നിന്ന് വിളിച്ചതും വിക്രം തിരിഞ്ഞു നോക്കാതെ നിന്നു.. "അവളെ കെട്ടാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവളെ കെട്ടിയിരിക്കും...... എനിക്ക് ഒറ്റ വാക്കേ ഉള്ളു..... " അവൻ ചുണ്ടിൽ ഒരു ചിരി നിലനിർത്തിക്കൊണ്ട് തന്നെ അത് പറഞ്ഞു.... "All the best..." തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് വിക്രം അവിടെ നിന്ന് പോകുന്നതും നോക്കി യുവ അവിടെ തന്നെ നിന്നു.... മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ട്.... •••••••••••••••••••••••••••••••••••••° "ഗൗരീ..... ഗൗരീ...." ഡോറിൽ തുടരെ തുടരെ മുട്ടിയുള്ള വിളി കേട്ടാണ് ഗൗരി റൂമിൽ നിന്ന് പുറത്തേക്ക് വന്നത്... "എന്താ അമ്മാ....?" ഗൗരി ചെറു ദേഷ്യത്തോടെ തിരക്കി.... "നിന്നേ കാണാൻ ആരോ വന്നിട്ടുണ്ട്....?" അവർ പറഞ്ഞു "ആര്....?" അവൾ സംശയത്തോടെ ചോദിച്ചു...

"അറിയില്ല.... ഒരു പയ്യനാ..... ഞാൻ ഒന്നും ചോദിച്ചില്ല... ഹാളിൽ ഇരിപ്പുണ്ട്....." അതും പറഞ്ഞു മുത്തശ്ശി പോയതും ഗൗരി സംശയത്തോടെ അങ്ങോട്ട് പോയി.... ഹാളിൽ അവരുടെ ഫാമിലി ഫോട്ടോ നോക്കി തനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന ആളെ ഗൗരി സംശയത്തോടെ നോക്കി.... "ആരാ....?" ഗൗരിയുടെ ശബ്ദം കേട്ട് അയാൾ അവർക്ക് നേരെ തിരിഞ്ഞു.... ആളിനെ കണ്ട് ഗൗരി ഞെട്ടി.... ആ കണ്ണുകളിൽ ഭയം നിറഞ്ഞു... "സി.... സിദ്ധാർഥ്....?" ഭയത്തോടെ ഗൗരി ഉരുവിട്ടു.... "Yes.... സിദ്ധാർഥ് തന്നെ...." അവൻ പുഞ്ചിരിയോടെ സോഫയിലേക്ക് ഇരുന്നു.... "ഡോക്ടർ മാഡം.... ഇവിടെ വന്ന് ഇരിക്കന്നെ...." അവന്റെ നോട്ടവും ഭാവവും ഒക്കെ അവരെ ഭയപ്പെടുത്തി.... പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ മനസ്സ് എത്ര പൈശാചികമാണെന്ന് ഗൗരിക്ക് നന്നായി അറിയാമായിരുന്നു.....

"എന്തിനാ മടിച്ച് നിൽക്കുന്നെ.... പേടിക്കണ്ട.... ഞാൻ നിങ്ങളെ ഒന്നും ചെയ്യില്ല....." അവൻ പുഞ്ചിരിയോടെ പറഞ്ഞു.... "സിദ്ധാർഥ് പ്ലീസ്..... എന്തിനാ നീ ഞങ്ങളെ ഇങ്ങനെ പിന്തുടരുന്നത്..... നിനക്ക് വേണ്ടതൊന്നും എന്റെ കൈയിൽ ഇല്ല.... ഞാൻ എല്ലാം നശിപ്പിച്ചു കളഞ്ഞു..... എന്റെ മകളെക്കാൾ വലുതായി എനിക്കൊന്നും ഇല്ല.... സത്യമായിട്ടും ഇപ്പൊ എന്റെ കൈയിൽ ഒരു എവിഡൻസും ഇല്ല..." ഗൗരി ദയനീയമായി പറഞ്ഞു... "ആന്റി ഇങ്ങനെ പേടിക്കാതെ.... ഞാൻ അതിനൊന്നുമല്ല വന്നത്...." അവൻ പെട്ടെന്ന് ആന്റി എന്ന് വിളിച്ചു ഭാവം മാറിയത് കണ്ട് അവർ ഒന്ന് സംശയിച്ചു.... "Actually.... ഞാൻ വന്നത് ഒരു മാര്യേജ് പ്രൊപോസലും ആയിട്ടാണ്.....".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story