ജാനകീരാവണൻ 🖤: ഭാഗം 98

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Sorry... " അവന്റെ തോളിൽ കൈ വെച്ച് അത്ര മാത്രം പറഞ്ഞുകൊണ്ട് റാവൺ കാറ്റ് പോലെ പുറത്തേക്ക് പോയി.... അവൻ നന്ദുവിനെ നോക്കിയപ്പോൾ അവനെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുന്നവളെയാണ് കണ്ടത്.... "What... 🙄?" അവളുടെ നോട്ടം കണ്ട് അവന് ചോദിക്കാതിരിക്കാനായില്ല..... അവൾ ദേഷ്യത്തോടെ അവന് മുന്നിൽ വന്ന് നിന്നു..... അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു.... "എന്നെ ഇങ്ങനെ ദ്രോഹിക്കുമ്പോൾ എന്ത് സുഖമാണ് തനിക്ക് കിട്ടുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.... മിസ്റ്റർ യുവരാജ്...." അവൾ അമർഷത്തോടെ പറഞ്ഞു.... "Excuseme....?" അവൻ കാര്യം മനസ്സിലാവാതെ അവളെ നോക്കി.... "എന്റെ ഏട്ടനോട് ഒക്കെ ഓതിക്കൊടുക്കുന്നതും ഏട്ടനെ എരിപിരി കയറ്റുന്നതും നിങ്ങളാണെന്ന് എനിക്ക് നന്നായി അറിയാം....." അവന്റെ നോട്ടം കണ്ട് അവൾ ദേഷ്യം അടക്കാനാവാതെ പറഞ്ഞു.... അത് കേട്ട് യുവക്ക് ദേഷ്യം വന്നു.... "Nonsense.... എനിക്കതിന്റെ ആവശ്യം ഇല്ല..." അവൻ അമർഷത്തോടെ പറഞ്ഞു....

"ഒന്നും അറിയാതെയുള്ള നിങ്ങളുടെ അഭിനയം എന്നോട് വേണ്ട.... നിങ്ങൾ എന്താ കരുതിയെ... എന്റെ ഏട്ടനെ തെറ്റിദ്ധരിപ്പിച്ചു എന്നെ അങ്ങ് കെട്ടാമെന്നോ.... ഏഹ്ഹ്....." അവൾ കലിയോടെ ചോദിച്ചു.... അവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..... "എന്നാൽ തന്റെ വൃത്തികെട്ട പ്ലാനിങ് ഒന്നും നടക്കില്ല.... തന്റെ താലി ഈ കഴുത്തിൽ വീഴേണ്ടി വന്നാൽ അന്ന് ഈ അവന്തികയുടെ മരണം ആയിരിക്കും.... ഓർത്തോ....." അത്രയും പറഞ്ഞുകൊണ്ട് നന്ദു അവളുടെ ഐഡി വലിച്ചെറിഞ്ഞു അവനെ മറി കടന്ന് പോയി... "വിക്രത്തെ വെച്ച് ഇത്ര ചീപ് ആയി നിങ്ങൾ കളിക്കുമെന്ന് ഞാൻ കരുതിയില്ല.... " ഡോർ തുറന്ന് അവനെ നോക്കി വെറുപ്പോടെ പറഞ്ഞുകൊണ്ട് നന്ദു പുറത്തേക്ക് ഇറങ്ങിപ്പോയി.... യുവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..... അവൾ ഇത് ആദ്യമായിട്ടല്ല ചെയ്യാത്ത കുറ്റം ആരോപിക്കുന്നത്..... അവളെ പിടിച്ചു നിർത്തി രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞാൻ അല്ലെന്ന് പറയാൻ തോന്നിയിരുന്നു അവന്....

എന്നിട്ടും സമ്യപനം പാലിച്ചു നിൽക്കുകയായിരുന്നു അവൻ.... പിന്നെ എന്തോ ഓർത്തുകൊണ്ട് അവൻ റാവണിന്റെ അടുത്തേക്ക് പോയി..... "റാവൺ.... എനിക്ക് നിന്നോട് ഇമ്പോര്ടന്റ്റ് ആയ ഒരു വിഷയം ഡിസ്‌കസ് ചെയ്യാനുണ്ട്...."ജാനി ഇരിക്കുന്നത് കണ്ട് അവൻ പറഞ്ഞു.... "അതെന്താ ഇത്ര ഇമ്പോര്ടന്റ്റ്‌.... ഞാൻ അറിഞ്ഞാൽ കുഴപ്പം ഉണ്ടോ....?" ജാനി ഫയൽ നോക്കുന്നതിനിടയിൽ യുവയെ തല പൊക്കി നോക്കി.... റാവൺ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൾ തല കുനിച്ചിരുന്നു അവളുടെ പണി നോക്കി.... "Come..." റാവൺ യുവയെ വിളിച്ചു പുറത്തേക്ക് പോയതും ജാനി ചുണ്ട് കോട്ടി അവളുടെ പണി നോക്കി ഇരുന്നു.... "റാവൺ...." യുവ എന്തോ പറയാൻ വന്നതും.... "എനിക്കറിയാം യുവാ.... നീ എന്താ പറയാൻ പോകുന്നതെന്ന്..... ഞാൻ നന്ദുവിനോട് പറഞ്ഞതെല്ലാം നീ കേട്ടു എന്നെനിക്ക് മനസ്സിലായി.... നമുക്ക് ഇത് ഇവിടെ വെച്ച് സ്റ്റോപ്പ്‌ ചെയ്യാം.... കല്യാണം ക്യാൻസൽ ചെയ്തേക്കാം...." അവൻ ചെറു നിരാശയോടെയാണത് പറഞ്ഞു നിർത്തിയത്.... "ഞാൻ അത് പറയാൻ അല്ല RK വന്നത്...." അവൻ ദേഷ്യത്തോടെ പറഞ്ഞു.... "എനിക്ക് നിന്റെ പെങ്ങളെ എപ്പോ കെട്ടിച്ചു തരും.... എനിക്ക് ഇപ്പൊ അറിയണം...."

അവൻ മുഖം വീർപ്പിച്ചു ചോദിക്കുന്നത് കേട്ട് റാവൺ ഷോക്ക് ആയി.... "ഈ യുവ ഒരുത്തിയെ കെട്ടുന്നുണ്ടെങ്കിൽ അത് നിന്റെ മരംകേറി പെങ്ങളെ തന്നെ ആയിരിക്കും.... പിന്നെ നിന്റെ പെങ്ങൾ എന്ന് പറയുന്ന ആ സാധനത്തിന് നാവ് മാത്രമല്ല ഒരു എല്ലും കൂടുതലാണ്.... അത് ഒടിക്കാൻ തന്നെയാണ് എന്റെ തീരുമാനം...." അവൻ പല്ലിറുമ്മി "എത്രയും പെട്ടെന്ന്..... ഏറ്റവും അടുത്ത ഒരു ദിവസം തന്നെ അതിനെ എനിക്ക് കെട്ടിച്ചു തന്നോണം.... " കലി തുള്ളി പറഞ്ഞുകൊണ്ട് പാഞ്ഞു പോകുന്നവനെ കണ്ട് റാവൺ അറിയാതെ ചിരിച്ചു പോയി •••••••••••••••••••••••••••••••••••••••° നന്ദു പിന്നെ ഓഫീസിൽ നിൽക്കാതെ നേരെ പോയത് വീട്ടിലേക്കാണ്.... എന്തൊക്കെയോ പിറുപിറുത്തു അവൾ റൂമിൽ കയറി പോയി... ബെഡിലേക്ക് മറിഞ്ഞപ്പോൾ തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ പല്ല് കടിച്ചു.... ഡിസ്‌പ്ലെ നോക്കിയപ്പോൾ യുവയാണ്.... യുവയാണെന്ന് കണ്ടതും അവൾ ഫോൺ ബെഡിലേക്ക് എറിഞ്ഞുകൊണ്ട് കമിഴ്ന്നു കിടന്നു....

തുടരെ തുടരെ അവന്റെ കാൾ വന്നതും അവൾ ബെഡിൽ ഇടിച്ചു കൊണ്ട് ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്തു.... "എന്താടാ പുല്ലേ....?" അവൾ ദേഷ്യം അടക്കാനാവാതെ അലറി "പുല്ലേന്നോ... നീയാരാടി കോപ്പേ....?" അവനും വിട്ട് കൊടുത്തില്ല.... "നിന്റമ്മാവൻ.... ന്ത്യേ....?" അവൾ പല്ല് കടിച്ചു.... "ഡീ....." "എടീ പോടീന്നൊക്കെ വിളിക്കാൻ ഞാൻ തന്റെ ഭാര്യ ഒന്നും അല്ല...." അവൾ ചീറി "ഓ പിന്നേ.... ഭാര്യമാർ ആക്കാൻ പറ്റിയ ചളുക്ക്...." അവൻ പുച്ഛിച്ചു..... "പോടാ പുല്ലേ...." അവൾ യാതൊരു മടിയും ഇല്ലാതെ വിളിച്ചു "ഡീ...." യുവക്ക് കലി കയറി "എ ബി സി ഡി പറഞ്ഞു കളിക്കാതെ വിളിച്ച കാര്യം പറഞ്ഞിട്ട് പോടോ...." അവൾ വല്ലാതങ്ങ് പുച്ഛിക്കുന്നത് അവനെ ചൊടിപ്പിച്ചു.... "ആരോട് ചോദിച്ചിട്ടാടി നീ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയത്...?" "ആരോടെങ്കിലും ചോദിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല.... "അവൾ ചുണ്ട് കോട്ടി "പ്ഫാ..... നിനക്ക് തോന്നിവാസം പോലെ വരാനും പോകാനും ഇത് നിന്റെ അച്ഛന്റെ വകയാണോടി...." അവൻ പെട്ടെന്ന് പൊട്ടി തെറിച്ചു....

നിയന്ത്രണം നഷ്ടപ്പെട്ട നന്ദു എന്തൊക്കെയോ വിളിച്ചു പറഞ്ഞു... പിന്നീട് അങ്ങോട്ട് ചീത്ത വിളിയുടെ പൂരമായിരുന്നു..... വിളിച്ചു വിളിച്ചു സ്റ്റോക്ക് തീർന്നപ്പോൾ രണ്ടും ഫോണും ഇട്ടിട്ടോടി..... കാൾ ഡിസ്കണക്റ്റട് ആയപ്പോൾ രണ്ട് പേരുടെയും കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു..... 🌝 ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിൽ നന്ദു ബെഡിൽ എണീറ്റിരുന്നപ്പോൾ കാണുന്നത് വാതിൽക്കൽ കണ്ണും തള്ളി നിൽക്കുന്ന ആരവിനെയാണ്... ആരവിനെ കണ്ട നന്ദു ഞെട്ടി"ഏട്ടൻ.... ഏട്ടൻ ഓഫീസിൽ പോയതല്ലേ...."അവൾ ഇളിച്ചു കൊണ്ട് ചോദിച്ചു.... "നീ ഇതൊക്കെ എവിടെന്നാടി പഠിച്ചത്....?" അവൻ കിളി പോയ ഭാവത്തിൽ ചോദിച്ചു.... "ഇവനോടൊക്കെ ഈ ഭാഷയാ പറയേണ്ടേ...." അവൾ പല്ല് കടിച്ചു.... "നീ യുവയോടാണ് ഈ വേണ്ടാതീനം ഒക്കെ വിളിച്ചു പറഞ്ഞതെന്ന് മനസ്സിലായി.... നിനക്ക് വിക്രത്തോട് താല്പര്യം ഉണ്ടെങ്കിൽ അത് തുറന്ന് പറയ്.... അല്ലാതെ വെറുതെ ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ആക്ഷേപ്പിക്കരുത്...." ആരവ് ഇഷ്ടക്കേടോടെ പറഞ്ഞു.... "വെറുതെ ഒന്നുമല്ല..... അവൻ ഏട്ടന്റെ മനസ്സിൽ അനാവശ്യമായി വിഷം കുത്തി വെച്ച് എനിക്കെതിരാക്കുവാ.... ഞാൻ അതൊക്കെ കണ്ട് മിണ്ടാതിരിക്കണോ....?" അവൾ അമർഷത്തോടെ ചോദിച്ചു "നീയെന്തൊക്കെയാ ഈ പറയുന്നേ.....?" ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story