❣️ജാനു...❣️: ഭാഗം 15

janu

രചന: RINIS

ഈ ലോകത്ത് ഒന്നും അല്ല എന്ന പോലുള്ള ഹിതുവിനെ കണ്ട് നന്ദു തലയിൽ കൈ വച്ചു... സൈഡ് ഇൽ നിന്ന് ഹിധുവിന് നേരെ ചീറി വരുന്ന ലോറി രണ്ട് പേരും ശ്രദ്ധിച്ചതെ ഇല്ല....ഈ പെണ്ണിന്റെ ഒരു കാര്യം അതും പറഞ്ഞു ഹിധുവിന്റെ പുറകെ ഓടാൻ നിന്ന നന്ദു സൈഡിൽ നിന്ന് ചീറി പാഞ്ഞു വരുന്ന ലോറി കണ്ടതും ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.. ഹിതു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് തന്നെ നടന്നു നീങ്ങി..നന്ദു പെട്ടെന്ന് തന്നെ ആകെ വിയർത്തു... "ഹിതു" നന്ദു അലറി കൊണ്ട് വിളിച്ചു... ഹിതു ബോധമണ്ഡലത്തിൽ വന്നു കൊണ്ട് അവളെ തിരിഞ്ഞു നോക്കി... മുന്നോട്ട് നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ടതും ഹിതു മുന്നോട്ട് നോക്കി... മുന്നിലേക്ക് നോക്കിയപ്പോൾ തന്നെ ആദ്യം കണ്ടത് എന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു ലോറിയെ ആണ്... ഒരു നിമിഷം എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്നു....ചെവി രണ്ടും കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കണ്ണ് രണ്ടും അടച്ചു കൊണ്ട് അവൾ ആ നടുറോട്ടിൽ ഇരുന്നു...

നന്ദുവിന്റെ ബോധം പോയി.. അവൾ സൈഡിലേക്ക് വീഴാൻ പോയപ്പോഴേക്കും ഏതോ രണ്ട് കൈകണ്ടു അവളെ പിടിച്ചു ഒരു ബെഞ്ചിൽ കിടത്തിയിരുന്നു...നന്ദു വ്യക്തമായി അല്ലെങ്കിലും ചെറിയ തോതിൽ അയാളെ കണ്ടു... അയാളെ കണ്ടതും നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറുചിരി വിരിഞ്ഞു... ഹിതുവിനെ കുറിച്ച് ഓർത്തതും ചിരി മാഞ്ഞു ഭയം അവളെ വേട്ടയാടി... അതൊന്നുമറിയാതെ അയാൾ അവളെ തന്നെ നോക്കുകയാണ്... കണ്ണടച്ചു റോട്ടിൽ ഇരുന്നു... അടുത്തേക്ക് ചീറി പാഞ്ഞു വരുന്ന ലോറിയുടെ ശബ്ദം അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടിരുന്നു.... കണ്ണടച്ചിരുന്നു അവൾ.. അച്ഛമ്മയുടെയും നന്ദുവിന്റെയും അസുരന്റെയും മുഗം അവളുടെ ഉള്ളിലൂടെ കടന്നു പോയി... പെട്ടെന്നാണ് ആരോ അവളെ കൈ പിടിച്ചു വലിച്ചത്.... കൈ പിടിച്ചു വലിച്ചപ്പോൾ തന്നെ അവൾ അവന്റെ നെഞ്ചത്ത് ലാൻഡ് ആയി... ഹൃദയതാളം ക്രമരഹിതമായിരുന്നു... അവളെ ചേർത്ത് പിടിച്ച വ്യക്തിക്ക് അത് മനസ്സിലാവുകയും ചെയ്തു...

അവളുടെ നെഞ്ചിടിപ്പ് ഒന്ന് സാധാരണ ഗതിയിലായതും അവൾ അയാളിൽ നിന്ന് മുഖമുയർത്തി...ചാര കണ്ണുകളുള്ള കട്ടിയുള്ള പുരികക്കൊടികളും ഇടതൂർണ്ണ കാൻപെഴ്ളികളും ഉള്ള ഒരു സുന്ദരനായ ചെറുപ്പക്കാരൻ... അവൾക്ക് അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.... അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.... അയാൾ അവളെ അവനിൽ നിന്ന് അകത്തി നിർത്തി കരണകുറ്റി നോക്കി ഒന്ന് അങ്ങ് കൊടുത്തു... ഇത് വരെ അവനെ വായിനോക്കിക്കൊണ്ടിരുന്ന ഹിധുവിന്റെ മുഖഭാവം മാറി... കണ്ണിൽ നിന്നെല്ലാം വെള്ളം വന്നു... "ലോറി അടുത്തേക്ക് വരുമ്പോൾ എന്നെ ഇടിച്ചോ പറഞ്ഞു അവടെ ഇരിക്കണോ ചെയ്യാ പുല്ലേ " അയാൾ ആക്രോഷിച്ചു കൊണ്ട് ചോദിച്ചു... അവൾ നിറകണ്ണുകളോടെ അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു..അവളെ കരഞ്ഞു കലങ്ങിയ ഉണ്ട കണ്ണ് കണ്ടപ്പോൾ അയാൾക്ക് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ വന്നു... അയാൾ ഹിധുവിന്റെ കയ്യിൽ പിടിച്ചു.. "സോറി.. പെട്ടെന്ന്"

"പോടാ മരപ്പട്ടി.. നീ എന്നെ തല്ലിയല്ലേ.. എന്റെ സുന്ദരമായ മുഖം നീ നാശക്കിയല്ലേ.. ഇതിന് ഞാൻ നിന്നോട് ഷെമിക്കില്ലെടോ.. സ്ത്രീ പീഡനത്തിന് കേസ് കൊടുക്കും ഞാൻ.. ഹും " അത് പറഞ്ഞു ഹിതു തിരിഞ്ഞു നടന്നു.. ഇവിടെ ഇപ്പോൾ എന്താ ഉണ്ടായെന്ന മട്ടിൽ അയാൾ വായും തുറന്നു നിന്നു... പതിയെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "പൊട്ടി പെണ്ണ് " അവൻ സ്വയം പറഞ്ഞു അവിടെ നിന്ന് നടന്നകന്നു... ഹിതു നന്ദുവിന്റെ അടുത്തേക്ക് പോയി.. അവിടെ ചെന്നപ്പോൾ നന്ദുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിക്കുന്ന ഒരാളെയാണ് ഹിതു കണ്ടത്... "അയ്യോ... അയ്യോ നാട്ടുകാരെ.. പട്ടാപകൽ ഒരാളിതാ.. ഈ പെൺ കൊച്ചിനെ പീഡിപ്പിക്കുന്നെ.. നാട്ടുകാരെ.. വീട്ടുകാരെ.. അമ്മച്ചിമാരെ.. അച്ചാപ്പന്മാരെ.. ഓടി വായോ.. "ഹിതിവിന്റെ അലർച്ച കെട്ട് ഒരു കിസ്സ് ഇപ്പൊ കിട്ടും എന്ന് പ്രധീക്ഷിച്ചു കണ്ണടച്ച് കിടന്ന നന്ദു നെട്ടി എണീറ്റു...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story