❣️ജാനു...❣️: ഭാഗം 17

janu

രചന: RINIS

ഞാൻ ഡോർ തുറന്നു മുന്നിലേക്ക് നോക്കിയപ്പോൾ തന്നെ അസുരനെയാണ് കണ്ടത്... അറിയാതെ എന്റെ വായിൽ നിന്ന് അസുരൻ എന്ന് വന്നിരുന്നു.. പെട്ടെന്ന് അസുരൻ മുഖത്തു വച്ചിരുന്ന കൈ മാറ്റി കൊണ്ട് എന്നെ നോക്കി.. ___________ ആരോ എന്നെ നോക്കുന്ന പോലെ തോന്നിയെങ്കിലും ഫ്രണ്ട്‌സ് ആരെങ്കിലും ആവുമെന്ന് കരുതി ഞാൻ കാര്യമാക്കാതെ കിടന്നു... പെട്ടെന്നാണ് അസുരൻ എന്നുള്ള പതിഞ്ഞ ശബ്ദം എന്റെ ചെവിയിലേക്കെത്തിയത്.. ആ നിമിഷം ഹൃദയമിടിപ്പ് ഉയർന്നു... പ്രിയപ്പെട്ടത് തൊട്ടടുത്തുള്ള പോലെ ഞാൻ കൈ മാറ്റി മുന്നോട്ട് നോക്കി... അതെ.. അവൾ തന്നെ എന്റെ ധാവണിക്കാരി... എന്താ പറയാ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു... അവളും എന്നെ തന്നെ നോക്കി നിൽക്കുമയായിരുന്നു... അവളുടെ കണ്ണിൽ ചെറിയ ഒരു തിളക്കമുണ്ടായിരുന്നു... __________🌷

അസുരന്റെ കിടത്തം എന്തോ മനസ്സിൽ വന്നു കൊണ്ട്.. രണ്ട് ദിവസം കൊണ്ട് എനിക്ക് ആരെല്ലാമോ ആയിരുന്ന പോലെ... ഞാൻ അസുരനെ തന്നെ നോക്കിക്കൊണ്ടിരുന്നു... എന്നെയും അസുരൻ നോക്കാൻ തുടങ്ങിയപ്പോൾ രണ്ട് പേരുടെയും കണ്ണുകൾ തമ്മിലുടക്കി....പെട്ടെന്ന് എന്തോ ഞാൻ കണ്ട സ്വപ്നം മനസ്സിൽ വന്നതും ഇന്നവന്റെ കിടപ്പ് കണ്ടതും കണ്ണ് ഈരണിഞ്ഞു... ഹിതു എന്തൊക്കെയോ ചിന്തിച്ചു വാതിലിൽ തന്നെ നിൽക്കുമ്പോഴാണ് ബാക്കിൽ നിന്ന് അഭി വിളിച്ചത്.. "ഹിതു"അഭി "ഏ.. എന്താ.." "നീ അവനെ ഒന്ന് കയറി കാണ്"അഭി "ആഹ്..." ഹിതു അസുരന്റെ മുറിയിൽ കയറി അടുത്തുള്ള ചെയർ വലിച്ചിട്ടിരുന്നു...ഇവളിതെന്തോന്നാ ചെയ്യുന്നേ എന്നുള്ള എക്സ്പ്രഷൻ ഉം ഇട്ട് കൊണ്ട് തപസ് അവളെ തന്നെ നോക്കിയിരുന്നു... അടുത്തുള്ള ടേബിൾ ഇൽ തപസിന് കഴിക്കാൻ കൊണ്ട് വച്ച ഫ്രൂട്ട്സ് കവർ എടുത്തു

അതിൽ നിന്ന് ഒരു ഓറഞ്ച് എടുത്തു തൊലി കളഞ്ഞു കഴിക്കാൻ തുടങ്ങി ഹിതു... ഇതെന്തോന്ന് സാധനം എന്നായി തപസിന്റെ എക്സ്പ്രഷൻ... കഴിക്കുന്നതിന്റെ ഇടയിൽ തന്നെ ആരോ നോക്കുന്ന പോലെ തോന്നിയ ഹിതു തല ഉയർത്തി നോക്കി.. തന്നെ തന്നെ വായും പൊളിച്ചു നോക്കിനിൽക്കുന്ന അസുരനെയാണ് ഹിതു കണ്ടത്... തപസിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്ത് ഒരു അല്ലി എടുത്തു തപസിന് നേരെ നീട്ടി... അവന്റെ കയ്യിലും ബ്ലാസ്റ്റർ ഇട്ടത് കാരണം അവന് കൈ നീട്ടാൻ ബുദ്ധി മുട്ടാണ്.. അവൻ മുഗം ചുളിച്ചു കൊണ്ട് ഹിതുവിനെ നോക്കി... ഹിതു അവന്റെ വായിലേക്ക് കുത്തി കൊടുത്തു അത്... "അസുരാ.. അസുരന്റെ sherikkulla പേരെന്താ " നിഷ്കു എക്സ്പ്രഷൻ ഇട്ട് കൊണ്ട് ഹിതു "തപസ്.. തപസ് നാഥ്‌ " "വൗ നൈസ് നെയിം " "തന്റെ നെയിം എന്താ " "ഹിതു.. "

"ഫുൾ നെയിം പറയ് " "ജനഹിത വർമ്മ" "വൗ ജാനു "അല്ല ഹിതു " "ജാനു " "ഹിതു " "ജാനു" "ഹിതു" "ജാനു" "ഹിതു" "ജാനു.." "എനിക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ട്ടമല്ല "തല അമർത്തി പിടിച്ചു കണ്ണടച്ച് കൊണ്ട് ഹിതു അലറി.. ഒരു നിമിഷം തപസ് നിശബ്ദനായി.. പെട്ടുന്നുണ്ടായ അവളുടെ ഭാവ മാറ്റം നോക്കുകയായിരുന്നു തപസ്.. ഹിതു ഒന്നും പറയാതെ അവിടെ നിന്ന് എണീറ്റ് പോയി.. അവൾ പോയതും റൂമിലേക്ക് അഭി കയറി വന്നു.. "ഹിതു.. ഹിതു എവിടെ "കിതച്ചു കൊണ്ട് അവൻ ചോദിച്ചു "അവൾ പുറത്ത് പോയി" "എന്തിനാ അവൾ ആർത്ഥത്" "അത്.. അത് ഞാൻ ജാനു എന്ന് വിളിച്ചിട്ട്." "ഓഹ് ഷിറ്റ് "അതും പറഞ്ഞു എഴുനേറ്റ് പോവാൻ നിന്ന അബിയെ തപസ് തടഞ്ഞു. "എന്താടാ അവൾക്ക് പറ്റിയത്... "അപ്പോഴാണ് റൂമിലേക്ക് നന്ദു കയറി വന്നത്... "നന്ദു.. ഹിതു പുറത്ത് പോയി.. അവളെ ഒന്ന് നോക്ക് വേഗം" കേൾക്കേണ്ട താമസം നന്ദു ഓടി.. "നിനക്ക് അവളെ കുറിച്ച് എന്ത് അറിയാം തപസ് "അഭി ചെയറിൽ ഇരുന്നു കൊണ്ട് പറഞ്ഞു തുടങ്ങി.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story