❣️ജാനു...❣️: ഭാഗം 20

janu

രചന: RINIS

 തപസിന് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.... തപസിന്റെ മനസ്സിലൂടെ ഒരു നിമിഷം എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ കടന്നു പോയി... 'ഇനി ഹനുവിന് എന്തെങ്കിലും പട്ടിക്കാണുമോ.. എന്നെ ഒന്ന് കാണാൻ കൂടെ വന്നില്ല അവന്.. അവനെന്തെങ്കിലും... ഇല്ല ഹനുവിന് ഒന്നുമില്ല.. പിന്നെ ഇവരൊക്കെ എന്താ ഇത്ര ടെൻഷൻ ' തപസ് എന്തൊക്കെയോ തലയും വാലുമില്ലാതെ ആലോചിച്ചു കൊണ്ടിരുന്നു... അവിടെ വച്ച ടാബ്ലറ്റ് അപ്പോഴാണ് അവന് ശ്രദ്ധിച്ചത്.. അതിൽ നിന്ന് ഇപ്പോൾ കഴിക്കേണ്ടതെല്ലാം കഴിച്ചു അവന് ഒന്ന് കിടന്നു.. അവന്റെ മനസ്സിലൂടെ പഴയ ഓർമകൾ കടന്നു പോയി... Ips ആവാൻ ക്ഷണം കിട്ടിയ അന്ന് താൻ ഒരുപാട് സന്തോഷത്തിലായിരുന്നു.. നിലത്തൊന്നുമല്ല നിന്നിരുന്നത്... അത്രഏറെ സന്തോഷം.. പക്ഷെ ആ സന്തോഷത്തിന് അധിക ആയിസുണ്ടായിരുന്നില്ല.. അവന്റെ ഓർമകൾ ആ ദിവസത്തേക്ക് പോയി... ബുള്ളറ്റ് ഓടിച്ചു കൊണ്ട് ടൌൺ വരെ പോവുകയായിരുന്നു.. മഴക്കുള്ള ചാൻസ് വളരെ കൂടുതലും.. ഞാൻ ബുള്ളറ്റ് സ്പ്പീഡിൽ മുന്നൂറ്റെടുത്തു.. പെട്ടെന്നാണ് ആരോ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്.. എന്തോ ഭാഗ്യത്തിന് ബ്രേക്ക്‌ കിട്ടി...

അവളോട് നാല് പറയാൻ എന്നാ വണ്ണം ബുള്ളറ്റ് ഇൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് അവൾ എന്റെ അടുത്ത് വന്നത്.. "ചേട്ടാ ചേട്ടാ എന്റെ അമ്മ ഹോസ്പിറ്റലിൽ ആണ്.. എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ ചേട്ടാ.. പ്ലീസ് ചേട്ടാ.. " ആ പെണ്ണിന്റെ കണ്ണുനീരിനു മുന്നിൽ തന്റെ മനസ്സ് അലിഞ്ഞിരുന്നു.. അവളോട് കയറാൻ പറഞ്ഞു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോഴും താൻ അറിഞ്ഞിരുന്നില്ല ഇത് തനിക്കുള്ള ഒരു ട്രാപ് ആണെന്ന്.. ആരോ പിടിച്ചു കുലുക്കിയപ്പോഴാണ് ഓർമകളിൽ നിന്ന് നെട്ടിയുണർന്നത്.. നോക്കുമ്പോൾ അക്ഷയ് ആണ്.. "എന്താടാ... കണ്ണൊക്കെ വല്ലാണ്ടിരിക്കുന്നെ.. "അവനോട് ചോദിച്ചപ്പോൾ അവന് "ഒന്നുമില്ല "അതും പറഞ്ഞു ടാബ്ലറ്റ് എടുത്തു തന്നു.. ഇപ്പോഴല്ലേ കഴിച്ചേ എന്ന് കരുതി അവനെ ഒരു സംശയത്തോടെ നോക്കിയപ്പോൾ ഫോൺ ഓൺ ആക്കി കാണിച്ചു തന്നു.. "ഒൻപത് മണിയോ " ഞാൻ അറിയാതെ തന്നെ എന്റെ വായിൽ നിന്ന് വന്നിറുന്നു.. "ആഹ്.. പോത്ത് പോലെ കിടന്നുറങ്ങിയാളൊന്നും സമയം അറിയില്ല"

ഇത് എവിടെ നിന്ന ഒരു അശരീരി എന്ന് കരുതി നോക്കിയപ്പോൾ മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഇളിച്ചു കൊണ്ട് എന്റെ ഫ്രൂട്ട്സ് കഴിക്കുന്ന ജാനുവിന്റെ ബാക്കിയായ ഹനുവിനെ ആണ് കണ്ടത്... ഞാൻ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി...ഒരു കയ്യിൽ ആപ്പിളും മറുകയ്യിൽ ഒരു ഓറഞ്ച് ഉം പിടിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.. "സീ mr തച്ചുകുട്ടൻ.. ഇജ്ജ് അന്ന് ചോരക്കജ്ജ് ഇന്റെ മേലെ വച്ചില്ലെടാ അസുരൻ തെണ്ടി.. അപ്പൊ മൈ ബോധം റ്റാറ്റാ പറഞ്ഞു പോയി.. ബോധം എന്നോട് റ്റാറ്റാ പറഞ്ഞപ്പോ ഞാനും പറയണ്ടേ.. So ഞാനും ബോധത്തോനോട് റ്റാറ്റാ പറഞ്ഞു.. ബോധത്തിനോട് ഞാൻ അന്തസായി അല്ലെ പെരുമാറിയെ.. പക്ഷെ ബോധം എന്നെ ചതിച്ചു.. ഇന്നലെയാ ബോധം വന്നത് "ഒരു നെടുവീർപ്പോടെ ഹനു പറഞ്ഞു നിർത്തിയതും എന്റെ വായ തുറന്നു പോയിരുന്നു.. അക്ഷയെ നോക്കിയപ്പോൾ അവൻ ഇവിടെ ഒന്നുമല്ല... ഏതോ ലോകത്താണെന്ന് എനിക്ക് മനസ്സിലായി.. ഇവൻക്ക് ഇതെന്ത് പറ്റി.. അബിയെ പിന്നെ കണ്ടില്ലല്ലോ.. ഇനി അവിക്കെന്തെങ്കിലും.. ഇല്ല.. ആർക്കുമൊന്നും ഇല്ല.. മനസ്സ് രണ്ട് ഭാഗത്തേക്കും ചാഞ്ചാടിക്കൊണ്ടിരുന്നു..

മനസ്സിനെ ഒരു വിധത്തിൽ നിയന്ത്രിച്ചു കൊണ്ട് ഞാൻ അക്ഷയോട് കാര്യങ്ങൾ തിരക്കാൻ നിന്നതും അഭി ഓടി വന്നു അക്ഷയെ വലിച്ചു കൊണ്ട് പോയി.. ഞാനും ഹനുവും മുഖത്തോട് മുഗം നോക്കി.. അവന്റെ എക്സ്പ്രേഷൻ ഒക്കെ കണ്ടപ്പോൾ തന്നെ അവനും എന്താണ് സംഭവം എന്ന് മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി... പെട്ടെന്നാണ് ഡോർ തുറന്നു അലക്സ് കയറി വന്നത്... അവന്റെ കണ്ണും നിറഞ്ഞിരുന്നു... "എന്താടാ നിങ്ങളൊക്കെ " ഹനു പറഞ്ഞു പൂർത്തിയാവും മുന്നേ തന്നെ അലക്സ് പറഞ്ഞു "ഒന്നുല്ലെടാ.. അബിടെ പെങ്ങൾക്ക് " അബിടെ പെങ്ങൾ എന്ന് കേട്ടതും തപസിന്റെ ഹൃദയം പതിന്മടങ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി... അലക്സ് അതും പറഞ്ഞു തപസിനെ ഒന്ന് നോക്കിക്കൊണ്ട് തുടർന്ന്.. "ആ കുട്ടി പെട്ടെന്ന് തല ചുറ്റി വീണു.. ബോധം ഇത് വരെ വന്നിട്ടില്ല..

ക്രിട്ടിക്കൽ ആണെന്ന അറിഞ്ഞത് " അലക്സ് പറഞ്ഞു നിർത്തിയതും തപസ് ബെഡിൽ നിന്ന് എണീറ്റിരുന്നു... വേദന എടുത്തെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു.. നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. എന്നാലും ജാനുവിനെ ഇപ്പോൾ കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോവുമെന്ന് വരെ തോന്നി... ഞാൻ വച്ചു വച്ചു എങ്ങനെയൊക്കെയോ ഡോറിന്റെ അവിടെ എത്തി.. അലക്സും ഹനുവും വന്നെന്നെ പിടിച്ചു വച്ചു ഇപ്പൊ വരാമെന്ന് പറഞ്ഞു അലക്സ് പുറത്ത് പോയി.. എനിക്ക് എന്റെ പെണ്ണിന്റെ അടുത്ത് ഒന്ന് എത്തിയാൽ മതി എന്നായിരുന്നു.. അലക്സ് ഒരു വീലചെയർ കൊണ്ട് വന്നു.. അതിലിരിക്കാൻ പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നെ അതിലിരുന്നു... അവൻ എന്നെക്കൊണ്ട് നേരെ പോയത് icu വിന്റെ മുന്നിലേക്കാണ്... ഞാൻ ചെയറിൽ നിന്ന് എണീറ്റ് ഗ്ലാസ്‌ ഡോറിലൂടെ icu വിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരീരം ആകെ തളർന്നു പോവുന്ന പോലെ തോന്നിയെനിക്ക്.. എന്റെ പെണ്ണ്... എന്റെ ജാനു...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story