❣️ജാനു...❣️: ഭാഗം 22

janu

രചന: RINIS

 Icu വിലേക്ക് ഓടുന്ന ഡോക്ടർസിനെ എല്ലാം കണ്ടപ്പോൾ ആകെ തളരുന്ന പോലെ തോന്നി ഒരാശ്രയത്തിനിന്നവണ്ണം ചുമരിൽ പിടിച്ചു നിന്നു.. എന്നിൽ നിന്ന് എന്റെ ജാനുവിനെ അകറ്റാൻ മരണത്തിന് പോലും ആവില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച കൊണ്ട് ആദ്യമായി ഞാൻ ദൈവത്തിന്റെ മുന്നിൽ കൈ കൂപ്പി.. ദൈവ വിശ്വാസം തീരെ ഇല്ലാതിരുന്ന ഞാൻ എല്ലാ ദൈവങ്ങളെയും ഒരേ സമയം വിളിച്ചു. കണ്ണ് നിർത്താതെ അതിന്റെ പണിയെടുക്കുന്നുണ്ട്. കാഴ്ചകളെല്ലാം അവ്യക്തമാണ് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു.. എന്റെ പെണ്ണിനെ കാത്തോളണേ.. ഡോക്ടർ പെട്ടെന്ന് പുറത്ത് വന്നു.. എല്ലാവരും അയാളെ അരികിലേക്ക് പാഞ്ഞു.. "She is നോ മോർ " അത്ര മാത്രം പറഞ്ഞു നങ്ങൾ പറയുന്നത് കേൾക്കാനുള്ള സന്മനസ്സ് പോലും കാണിക്കാതെ ഡോക്ടർ നടന്നു നീങ്ങുമ്പോൾ ഒരു ശീല പോലെ നിൽക്കാനല്ലാതെ എന്നെ കൊണ്ട് ഒന്നിനും കഴിയുമായിരുന്നില്ല.. പക്ഷെ അവളുടെ അച്ഛനാണെന്ന് പറഞ്ഞു നടക്കുന്ന നാരായണൻറെ മുഖത്തു മാത്രം ഒരു തരം പുച്ഛമായിരുന്നു അത് എന്നെ ഒന്ന് നെട്ടിച്ചു.. എന്തൊക്കെ പറഞ്ഞാലും ഇത്ര കാലം കൂടെ ഉണ്ടായിരുന്നതല്ലേ.. ഞാൻ നോക്കുന്നത് കണ്ടത് കൊണ്ടാണോ എന്തോ പെട്ടെന്ന് മുഖഭാവം സങ്കടമായി.. ഞാൻ ആരെയും നോക്കാതെ ഡോക്ടരുടെ റൂം ലക്ഷ്യമാക്കി നീങി..

ഡോറിൽ തട്ടാൻ നിന്നപ്പോഴാണ് അകത്തു നിന്നുമുള്ള സംസാരം കേട്ടത്.. "എനിക്ക് ഇനിയെങ്കിലും എന്റെ മകളെ വിട്ട് തരൂ.. ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം അനുസരിച്ചില്ലേ " "അവളെ ഇവിടുന്ന് കടത്തിയാൽ ഉടൻ തന്റെ മകൾ വീട്ടിലെത്തിയിരിക്കും " ജാനുവിന് ഒന്നും പറ്റിയിട്ടില്ല എന്ന് എനിക്ക് അവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായത് കൊണ്ട് ഞാൻ കുറച്ചു മാറി നിന്നു. അപ്പോൾ ഞാൻ നേരത്തെ കണ്ട ആ മുഖം മറച്ചവൻ അവിടെ നിന്ന് ഇറങ്ങി പോവുന്നത് കണ്ടപ്പോൾ ഞാൻ എന്നെ കൊണ്ട് കഴിയുന്ന സ്പീഡിൽ നടന്നു കരഞ്ഞു തളർന്നിരിക്കുന്ന അഭിയെയു കണ്ണ് തുടക്കുന്ന അലക്സിനെയും ഹനുവിനെയും അക്ഷയ്യെയും കൂട്ടി മാറി നിന്നു.. അബിടെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല.. "എടാ ജാനുവിന് ഒന്നുമില്ല" "അവൾ ഇന്ന് ഇല്ലെടാ" "ഒന്ന് മിണ്ടാതിരിക്ക് " അതും പറഞ്ഞു ഞാൻ കേട്ടതെല്ലാം അവരോട് പറഞ്ഞു "ആ നാരായണനെ ഒന്ന് ശെരിക്ക് പെരുമാറിയാൽ ആവാം സത്യം പറയും "അഭി മുഷ്ടി ചുരുട്ടി മുന്നോട്ട് ആഞ്ഞു കൊണ്ട് പറഞ്ഞു "അത് വേണ്ട ഡാ.. നമുക്ക് അവരെ ലക്ഷ്യവും എന്താണെന്ന് അറിയണം " തപസ് "അത് തച്ചു പറഞ്ഞത് ശെരിയാണ് "അലക്സ്

"അതെ എന്നാലേ അവരെ പൂർണമായി തകർക്കാൻ കഴിയൂ " അക്ഷയ് "എന്താ പ്ലാൻ "അഭി ഒന്നടങ്ങി കൊണ്ട് ചോദിച്ചു തപസ് അവർ നാല് പേർക്കും കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്ത് icu വിന്റെ ഉള്ളിലൂടെ ജാനുവിനെ ഒന്നുകൂടെ നോക്കി അവരെല്ലാവരും അവിടെ നിന്ന് പിരിഞ്ഞു പോയി.. അഭി നാരായണന്റെ അടുത്ത് ചെന്നു അയാളെ കൊല്ലാനുള്ള പകയുണ്ടെങ്കിലും അതെല്ലാം ഉള്ളിലടക്കിക്കൊണ്ട് സങ്കടത്തോടെ പറഞ്ഞു "ഞാൻ പോവാ.. എനിക്ക് ഇവിടെ നിന്ന സഹിക്കൂല" അഭി പറഞ്ഞതും നാരായണന്റെ മുഖമൊന്ന് തെളിഞ്ഞുവന്നു..ഞങ്ങളെ ഇവിടെ നിന്ന് പറഞ്ഞയക്കാനുള്ള പണി എടുക്കാൻ നിന്നതാണെന്ന് ആ തിളക്കം കണ്ടപ്പോൾ തന്നെ അബിക്ക് മനസ്സിലായി.. ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അഭി അവിടെ നിന്ന് നടന്നകന്നു..

നാരായണൻ അച്ഛമ്മയെയും ഓരോന്നു പറഞ്ഞു വീട്ടിലേക്ക് പറഞ്ഞയച്ചു.. നന്ദുവും അച്ഛമ്മടെ കൂടെ പോന്നു.. ഹോസ്പിറ്റലിൽ ഇപ്പോൾ നാരായണനും ഭാര്യയും മാത്രം.. നാരായണന്റെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു അത് ഭാര്യ ശുഭദ്രയുടെ മുഖത്തെക്കും വ്യാപിച്ചു.. അവർ അത്യധികം സന്തോഷത്തോടെ icu വിന്റെ ഉള്ളിലേക്ക് കടന്നു.. ഓക്സിജൻ മാസ്ക് വച്ചു കിടക്കുന്ന ഹിധുവിന്റെ വായിൽ നിന്നും ഓക്സിജൻ മാസ്ക് എടുത്തു മാറ്റി.. ഹിതു ശ്വാസത്തിന് വേണ്ടി പിടയാൻ തുടങ്ങി.. അത് കണ്ടപ്പോഴും നാരായണന്റെയും സുഭദ്രയുടെയും മുഖത്തു ക്രൂരത നിറഞ്ഞു... ഓക്സിജൻ മാസ്ക് വീണ്ടും വച്ചു കൊടുത്തതിന് ശേഷം അവർ പുറത്തിറങ്ങി.നാരായണൻ ഫോൺ എടുത്തു ആർക്കോ വിളിച്ചു... അല്പസമയത്തിന് ശേഷം മുഖം മറച്ച ആ വ്യക്തി അവർക്ക് മുന്നിൽ എത്തി.. അവരോട് എന്തൊക്കെയോ സംസാരിച്ചു ഹിതുവിനെ ഒരു സ്ട്രക്ച്ചറിൽ കിടത്തി അവർ ഹോസ്പിറ്റലിന്റെ പുറത്ത് നിർത്തിയിട്ട ഒരു വാനിൽ കയറി വാഹനം മുന്നോട്ടെടുത്തു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story