❣️ജാനു...❣️: ഭാഗം 23

janu

രചന: RINIS

ഓക്സിജൻ മാസ്ക് വീണ്ടും വച്ചു കൊടുത്തതിന് ശേഷം അവർ പുറത്തിറങ്ങി.നാരായണൻ ഫോൺ എടുത്തു ആർക്കോ വിളിച്ചു... അല്പസമയത്തിന് ശേഷം മുഖം മറച്ച ആ വ്യക്തി അവർക്ക് മുന്നിൽ എത്തി.. അവരോട് എന്തൊക്കെയോ സംസാരിച്ചു ഹിതുവിനെ ഒരു സ്ട്രക്ച്ചറിൽ കിടത്തി അവർ ഹോസ്പിറ്റലിന്റെ പുറത്ത് നിർത്തിയിട്ട ഒരു വാനിൽ കയറി വാഹനം മുന്നോട്ടെടുത്തു.. ഒരു ഉൾ കാടിന്റെ ഉള്ളിലുള്ള പൊളിയാറായ വീടിന് മുന്നിലാണ് വാൻ ചെന്നു നിന്നത് അവർ മൂന്ന് പേരും വാഹനത്തിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു.. ഒരു ഈച്ച കുഞ്ഞു പോലും ഇങ്ങോട്ട് വരില്ല എന്ന നാരായണന്റെയും ഭാര്യയെയും ഒന്ന് നോക്കി ആ മാസ്ക് മാൻ ഹിതുവിനെ കിടത്തിയ സ്‌ട്രെക്ചർ ഉരുട്ടി കൊണ്ട് ആ വീടിന്റെ മെയിൻ ഡോറിന് മുന്നിൽ കൊണ്ട് വന്നു നിർത്തി.. പോക്കറ്റിൽ നിന്ന് തുരുമ്പു പിടിച്ച ഒരു കീ എടുത്തു കൊണ്ട് അവന് ആ ഡോർ തുറന്നു അകത്തു കയറി. പുറം പോലെ ഒന്നും അല്ലായിരുന്നു ആ വീടിന്റെ ഉൾവശം..

കയറി ചെല്ലുന്ന ഭാഗത്തു തന്നെ വിശാലമായ ഒരു ഹാൾ. ഹാളിന്റെ നടുവിലായി സോഫസെറ്സ് ഉണ്ട് തൂവെള്ള നിറമാണ് ആ വീടിന് മുഴുവനും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ തോന്നിച്ചു നാരായണനും ഭാര്യക്കും ആ സ്ഥലം.. ഹിതുവിനെ കൊണ്ട് അവൻ വിശാലമായ ഒരു മുറിക്ക് മുന്നിലെത്തി എന്തിനോ വേണ്ടി അവന്റെ കണ്ണികൾ നിറയുകയും കൈ വിറക്കുകയും ചെയ്തിരുന്നു.. അവൻ സ്വയം കണ്ട്രോൾ ചെയ്തു കൊണ്ട് ആ ഡോർ തുറന്നു വിശാലമായ ഒരു റൂം റൂമിൽ തന്നെ വേറെ രണ്ട് ഡോറുകളും ഗ്ലാസ്‌ വാൾ.. റൂമിന്റെ ഒത്ത നടുക്കായ് വലിയൊരു കട്ടിൽ. ഹാളിന്റെ നിറത്തിൽ നിന്ന് വ്യത്യാസമായിരുന്നു ആ മുറി പിങ്ക് നിറത്തിൽ കാണപ്പെട്ടു... ഹിതുവിനെ ബെഡിൽ കിടത്തി ഗ്ലാസ് വാളിന്റെ മുന്നിലുള്ള കർട്ടൻ നീക്കി ഇട്ട് കൊണ്ട് പിറകെ ആശ്ചര്യത്തോടെ വന്ന നാരായണനെയും ഭാര്യയെയും ഒന്ന് നോക്കി അവൻ പുറത്തേക്കിറങ്ങി അവന്റെ പിന്നാലെ തന്നെ അവരും ഇറങ്ങി ചെന്നു..

മാസ്ക് മാൻ നേരെ പോയി ഹാളിൽ ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്നു നാരായണനും ഭാര്യയും പ്രസന്നമായ പുഞ്ചിരിയോടെ അവന്റെ ഒപോസിറ്റ് ആയി ഇരുന്നു. അവൻ അവരെ നോക്കിക്കൊണ്ട് ചോദിച്ചു "നിങ്ങൾക്ക് എത്രെ വേണം "മാസ്ക് മാൻ ഇപ്പോഴും മാസ്ക് മാറ്റാതെ ആണ് ചോദിച്ചത്.. നാരായണനും ഭാര്യയും മുഖത്തോട് മുഖം നോക്കി വിജയച്ചിരി വിരിയിച്ചു കൊണ്ട് മാസ്ക് മാനേ നോക്കിക്കൊണ്ട് പറഞ്ഞു "പത്തു കോടി "അവരുടെ ആവശ്യം കേട്ട് നെട്ടും എന്ന് കരുതിയ മാസ്ക് മാൻ ന്റെ ഭാവം അപ്പോൾ അവർക്ക് മനസ്സിലായില്ല.. ഓക്കേ അത്ര മാത്രം പറഞ്ഞു സോഫയിൽ നിന്ന് എണീറ്റു കൊണ്ട് ഹിതു കിടന്നിരുന്ന മുറിയിൽ ചെന്നു ചെക് ബുക്ക്‌ എടുത്തു കൊണ്ട് അവർക്ക് വേണ്ട ക്യാഷ് എഴുതി സൈൻ ചെയ്തു കൊടുത്തു. അത് നാരായണന്റെ കയ്യിൽ കിട്ടിയതും സന്തോഷം കൊണ്ട് മാസ്ക് മാനേ കെട്ടിപ്പിടിക്കാൻ വന്ന നാരായണനെ തടഞ്ഞു കൊണ്ട് അവൻ മാറി നിന്നു.. നാരായണൻ മുഖം കറുപ്പിച്ചേങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവൻ പുറത്തേക്ക് കൈ ചൂണ്ടി..

നാരായണൻ ഭാര്യയുടെ കയ്യും പിടിച്ചു ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി... അവർ പോയതും അവൻ നേരെ ഹിതുവിനെ കിടത്തിയ മുറിയിലേക്ക് ചെന്നു... _____________ തച്ചുവും അബിയും രണ്ട് ഗ്രൂപ്പ്‌ ആയി പിരിഞ്ഞു കൊണ്ട് ഒരാൾ ഹോസ്പിറ്റലിൽ നിന്ന് പോയ വാഹനത്തിന് പിറകിലായി തച്ചുവും അക്ഷയ് ഉം ഹനുവും ചെന്നു.. അഭി ആ വാനിനെ കുറിച്ച് അന്വേഷിക്കാനായി അലക്സിനെ പറഞ്ഞു വിട്ട് കൊണ്ട് അഭി അച്ഛമ്മയുടെ അടുത്ത് ചെന്നു.. "ഒന്നുമില്ല അച്ഛമ്മേ നമ്മുടെ ഹിതു തിരിച്ചു വരും" "മരിച്ചവരെങ്ങാനാടാ തിരിച്ചു വരാ "കരഞ്ഞു കൊണ്ട് അബിയെ കെട്ടിപ്പിടിച്ച് കൊണ്ട് അച്ഛമ്മ പറഞ്ഞു ഹിതു മരിച്ചിട്ടില്ല എന്ന് അച്ഛമ്മയോട് വിളിച്ചു പറയണം എന്ന് ഉണ്ടെങ്കിലും അവൻ സംയപനം പാലിച്ചു. ഇതേ സമയം തച്ചുവും സംഘവും പകുതി വച്ചു കാണാതായ വാനിനെ അടുത്ത് എവിടെ എങ്കിലും ഉണ്ടോ എന്ന് തിരക്കുന്ന നേരത്ത് തച്ചു ആർക്കോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുകയാണ് "ഹലോ മാധവ്"

"ഹായ് മച്ചൂ നീയ്യോ what a സർപ്രൈസ്" "എടാ ഞാൻ ഒരു അത്യാവശ്യ കാര്യത്തിന് വിളിച്ചതാണ് ഞാൻ അയച്ച നമ്പർ ഇപ്പോൾ എവിടെ ആണെന്ന് ഒന്ന് സെർച്ച്‌ ചെയ്തു പറയൂ നീ " "എനി പ്രോബ്ലം മച്ചൂ" "അത് ഒക്കെ ഞാൻ പിന്നെ പറയാ.. നമ്പർ ഞാൻ വാട്സ്ആപ്പ് ഇൽ അയച്ചിട്ടുണ്ട്.. വേഗം വേണം ഡാ " "ഓക്കേ ടു മിനുട്സ് "അതും പറഞ്ഞു മറു വശത്തിൽ നിന്ന് കാൾ കട്ട്‌ ആയി.. ഹിധുവിന്റെ പിന്നാലെ പുറപ്പെട്ട ഞങ്ങളുടെ കണ്ണ് വെട്ടിച്ചു കൊണ്ട് ആ കാർ പെട്ടെന്ന് എവിടെ പോയെന്ന് എത്രെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. തല ആകെ പെരുകുന്നുണ്ട്..

അപ്പോഴാണ് സൈബർ സെൽ ഇൽ ഉള്ള മാധവിനെ ഓർമ വന്നത് ഇവരോട് അടുത്ത് എവിടെ എങ്കിലും ഉണ്ടോ നോക്കാൻ പറഞ്ഞു ഞാൻ കാൾ ചെയ്യാൻ നിന്നു... പെട്ടെന്ന് ഫോൺ അടിച്ചു മാധവ് ആണ്.. "ഹലോ ഡാ കിട്ടിയോ " ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ചാടി കയറി അങ്ങോട്ട്‌ ചോദിച്ചു "ആഹ് ഡാ ഞാൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.. " "Thanks ഡാ "മാധവ് എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ തപസ് കാൾ കട്ട്‌ ചെയ്തു അവൻ share ചെയ്തു തന്ന ലൊക്കേഷനിലേക്ക് പറപ്പിച്ചു വിട്ടിരുന്നു.. അലക്സും അക്ഷയ് ഉം സ്പീഡ് കുറക്കാൻ പറയുന്നുണ്ടെങ്കിലും തപസിന്റെ മനസ്സിൽ തന്റെ പെണ്ണിന് വല്ലതും പറ്റുമോ എന്ന ടെൻഷൻ മാത്രമായിരുന്നു... ഇതേ സമയം ഹിതുവിനെ കിടത്തിയ ബെഡിന് സമീപം ചെയർ ഇട്ട് ഇരുന്നു കൊണ്ട് അവളെ തന്നെ നോക്കുകയാണ് ആ മാസ്ക് മാൻ.. പതിയെ അവൻ മാസ്ക് അഴിച്ചു............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story