❣️ജാനു...❣️: ഭാഗം 25

janu

രചന: RINIS

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ആ പെണ്ണിനെ കണ്ടതും അവൾ ഞങ്ങളെ കണ്ടിട്ടുണ്ടെന്ന് നങ്ങൾക്ക് ഉറപ്പായി.. അവളോട് സഹായ അഭ്യർത്ഥന നടത്താം എന്ന് മനസ്സ് പറഞ്ഞപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി. ഞാൻ അവൾ ഞങ്ങളുടെ അടുത്തെത്താനായി കാത്തിരുന്നു. ഞങ്ങളുടെ അടുത്തെത്തിയതും ഞാൻ അവളുടെ മുന്നിലേക്ക് നിന്നു. എന്നെ കണ്ട് അലരാൻ നിന്ന അവളുടെ വായ ജനാലയുടെ കമ്പികൾക്കിടയിലൂടെ കൈ ഇട്ട് ഞാൻ പൊത്തിപ്പിടിച്ചു. അവൾ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്. എനിക്ക് മനസ്സിലാവാത്തത് കൊണ്ട് അവളുടെ വായിൽ നിന്ന് കൈ എടുക്കാതെ തന്നെ എന്റെ ആവശ്യം ഞാൻ അവളെ അറിയിച്ചു. "ഞാൻ എന്റെ ജാനുവിനെ കൊണ്ട് പോവാൻ വന്നതാണ്. സഹായിക്കണം പ്ലീസ് " അവൾ അതിന് ഒന്നും പറയാത്തത് കണ്ടപ്പോൾ ഈ വഴിയിലൂടെ ഉള്ള ശ്രമം നടക്കില്ലെന്നു തോന്നിയ ഞാൻ പോവാൻ നിന്നപ്പോൾ അവൾ എന്നെ വിളിച്ചു.. "ഞാൻ സഹായിക്കാം " അവൾ പറഞ്ഞപ്പോൾ പല്ല് കടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "ഇത് ആദ്യം ഞാൻ ചോദിച്ചപ്പോൾ തന്നെ പറഞ്ഞൂടായിരുന്നോ " "അതിന് ഇയാളെന്റെ വായ പൊത്തി പിടിച്ചിരിക്കല്ലായിരുന്നോ "

അവൾ കൂർപ്പിച്ചു നോക്കി ചോദിച്ചപ്പോൾ എന്റെ പെണ്ണിനെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്തു.ഞാൻ ശരണ്യക്ക് ഒന്നും ഇളിച്ചു കൊടുത്ത് ഡോർ ഓപ്പൺ ആക്കി തരാൻ പറഞ്ഞു. അവൾ പുറകിലേക്ക് വരാൻ പറഞ്ഞു. അതനുസരിച്ചു അലക്സിനോടും അക്ഷയോടും പുറത്ത് നിൽക്കാൻ പറഞ്ഞു ഞാൻ ബാക്ക് വശത്തേക്ക് പോയി... -❤️- (ശരണ്യ) ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി പുറക് വശത്തേക്ക് നടക്കുമ്പോഴാണ് വിശ്വ എന്റെ മുന്നിലേക്ക് വന്നു നിന്നത്. "എവിടെക്കാ " അവൻ എന്നെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു. "ഞാൻ അടുക്കള ഭാഗം ഒക്കെ ഒന്ന് കാണാൻ " വിക്കി വിക്കി കൊണ്ടാണ് ഞാൻ മറുപടി നൽകിയത് "അവിടെ എന്താ " വീണ്ടും കുറച്ചു കനത്തിൽ വിശ്വ ചോദിച്ചു "വെള്ളം " പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം തട്ടി വിട്ടു. "മ്മ്.. ഫ്രിഡ്ജിൽ ഉണ്ട് " അതും പറഞ്ഞു വിശ്വ ഹിധുവിന്റെ മുറിയിലേക്ക് കയറി പോയി.. ഞാൻ വിശ്വ നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അടുക്കള ഭാഗത്തേക്ക് പോയി അവിടെ ഉള്ള ഡോർ തുറന്നു. - ❤️ -

അൽപ സമയത്തിന് ശേഷം ശരണ്യ ഡോർ തുറന്നു തന്നു.അകത്തേക്ക് കയറി.ഞാൻ അവളെ നോക്കി എന്നെ നിനക്ക് അറിയില്ല. ഞാൻ ഇവിടേക്ക് കയറിയിട്ടും ഇല്ലെന്നുള്ള രീതിയിൽ ബീഹെവ് ചെയ്താൽ മതിയെന്ന് പറഞ്ഞു അകത്തേക്ക് കയറി. അവളെന്റെ പുറകെയും.. പെട്ടന്ന് ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു മുറിയിലേക്ക് കയറി വാതിലിന്റെ പുറകിലേക്ക് നിന്നു.. പെട്ടെന്ന് വാതിൽ തുറന്നു ആരോ കയറി ബാത്‌റൂമിലേക്ക് പോയി. ഞാൻ അവിടെ നിന്നും വേഗം സ്കൂട്ട് ആയി അടുത്ത മുറിയിലേക്ക് കയറി.. അവിടെ ഒരു ബെഡിൽ ബോധമില്ലാതെ കിടക്കുന്ന എന്റെ ജാനുവിനെ കണ്ടതും എന്ത് പറയണം എന്ത് ചെയ്യണം എന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല.. Msg അയച്ചു അക്ഷയോട് ജനാലയുടെ അടുത്തേക്ക് വരാൻ പറഞ്ഞു. അൽപ സമയത്തിന് ശേഷം അവർ വന്നെന്ന് ഉറപ്പായതും ജനാലയിലൂടെ പുറത്തേക്ക് നോക്കി അവരോട് കുറച്ചു നിർദ്ദേശങ്ങൾ നൽകി അവരോട് പോവാൻ പറഞ്ഞു.

ജാനുവിന്റെ അടുത്ത് പോയിരുന്നു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി. ഇത് വരെ അനുഭവിച്ച ടെൻഷൻ എല്ലാം പോയ പോലെ തോന്നി.. പെട്ടെന്ന് ആരോ ഡോർ തുറക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ബാത്‌റൂമിലേക്ക് കയറി. ഹാവു.. ഡോർ അടയുന്ന സൗണ്ട് കേട്ടാണ് ഞാൻ പിന്നെ പുറത്ത് വന്നത്... ................... വിശ്വ ഡ്രസ്സ്‌ എല്ലാം മാറി ഹിധുവിന്റെ മുറിയിൽ കയറി വാത്സല്യത്തോടെ അവളെ മുടിയിലൂടെ തലോടിക്കൊണ്ട് പുറത്തിറങ്ങി. "ശരണ്യ ഞാൻ പുറത്ത് പോവുകയാണ് ആര് വന്നു വിളിച്ചാലും ഡോർ തുറക്കരുത് " അതും പറഞ്ഞു വിശ്വ പുറത്തിറങ്ങി. പുറത്ത് നിന്ന് തന്നെ ഡോർ ലോക്ക് ചെയ്തു. ഒന്നൂടെ വീടിനെ നോക്കിക്കൊണ്ട് ആ വാനിൽ കയറി അവൻ പോയി.. വിശ്വ പോയെന്ന് ഉറപ്പോടെയപ്പോൾ ശരണ്യ തപസിനെ തപ്പി ഇറങ്ങി. എവിടെയും കണ്ടില്ല. അവസാനം ഹിധുവിന്റെ മുറിയിൽ കയറിയപ്പോൾ ബാത്‌റൂമിന്റെ ഡോറിൽ ചാരി നിൽക്കുന്ന തപസിനെ കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് പോയി.. "നീ എന്താ ഇവിടെ " തപസ് "വിശ്വ പോയി " ശരണ്യ "ആരാ വിശ്വ " തപസ് "നേരത്തെ ഇവിടെ ഉണ്ടായിരുന്നവൻ "ശരണ്യ "ആഹ്.. ഏഹ് " അതും പറഞ്ഞു തപസ് വേഗം ഫോൺ എടുത്തു അക്ഷയ്ക്ക് വിളിച്ചു............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story