❣️ജാനു...❣️: ഭാഗം 3

janu

രചന: RINIS

"സ..ർ ഞാ..ൻ " ഹിതു "വരാനാണ് പറഞ്ഞെ " അതും പറഞ്ഞു സർ ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി.. 'കണ്ണാ കാത്തോളണേ..' ഹിതുസ് ആത്മ ഞാൻ സർ പോയതിന് പിറകെ പോയി.. നേരെ പോയത് ലൈബ്രറിയിലേക്ക് ആയിരുന്നു... ലൈബ്രെറിയൻ സർ നേ വിഷ് ചെയ്തു സർ തിരിച്ചും... ' എന്തൊക്കെ പറഞ്ഞാലും സർ ഒരു മൊഞ്ചനാണ്.. കണ്ണാ ഞാൻ ഇതെന്തൊക്കെയാ ആലോചിക്കുന്നേ.. എന്നോട് ക്ഷമിക്ക് കണ്ണാ.. ഞാൻ അറിയാതെ പറഞ്ഞതല്ലേ ' ഹിതു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.. ഹിധുവിന്റെ വിചാരം അവൾ ആത്മിച്ചത് ആണ് എന്നാണ് എന്നാൽ സർ ഇതെല്ലാം കേട്ടിരുന്നു.. "സ.. സർ " വിക്കി വിക്കി കൊണ്ട് ഹിതു സർനെ വിളിച്ചു.. സർ അവളെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് അടുത്തുള്ള ചെയറിലേക്ക് ഇരുന്നു.. ഒരു ചെയർ നീട്ടിക്കൊണ്ട് അവളോടും ഇരിക്കാൻ പറഞ്ഞു.. "ഞാൻ *ആരോൺ ജേക്കബ് * ക്ലാസ്സിൽ പറഞ്ഞിരുന്നു താൻ കേട്ടിട്ടുണ്ടാവില്ല " ആരോൺ എന്നാ റോണി കളിയാലേ അവളോട് പറഞ്ഞു.. അവൾ സർ നേ അത്ഭുധത്തോടെ നോക്കുകയായിരുന്നു.. ഫസ്റ്റ് ഡേ തന്നെ സർ ഇങ്ങോട്ട് മിണ്ടിയത് അവൾക്ക് വിശ്വസിക്കാൻ പറ്റുകുന്നുണ്ടായിരുന്നില്ല... "താൻ എന്താടോ പന്തം കണ്ട പേരുചാഴിയെ പോലെ നോക്കുന്നത് "

ഹിതു റോണിയുടെ മുഖത്തു തന്നെ നോക്കി ആലോചിച്ചിരിക്കുന്നത് കണ്ട് റോണി ചോദിച്ചു... സർ അങ്ങനെ ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ചമ്മി പ്പോയി.. എന്നാലും ചമ്മിയ ഭവമൊന്നും പുറത്ത് കാണിക്കാതെ സർ ന് ഞാൻ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു.. "സർ..ഞാൻ..അത്... പിന്നെ " സർ "സർ എന്നൊന്നും വിളിക്കേണ്ടഡോ.. ഞാൻ സർ ഒന്നും അല്ല " "പിന്നെ " അവൾ ഒരു നെട്ടലോടെ ഇരുന്നിരുന്ന ചെയറിൽ നിന്നും എഴുനേറ്റു.. റോണി അത് കണ്ടു ചിരി കടിച്ചു പിടിച്ചു നിന്നു.. "ഞാൻ ഇവിടെ പിജി ചെയ്യുകയാണ്.. നിങ്ങളുടെ ക്ലാസ്സ്‌ സർ ഇന്ന് ലീവ് ആയത് കൊണ്ട് എന്റെ ബെസ്റ്റ് ബഡിയോട് നിങ്ങളുടെ ക്ലാസ്സ്‌ ഒന്ന് നോക്കാൻ പറഞ്ഞതായിരുന്നു.. അവൻ ബിസി ആയത് കൊണ്ട് ഞാൻ വന്നു അത്രേ ഒള്ളു "റോണിച്ചായൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ ഞാൻ ഒന്ന് പുഞ്ചിരിച്ചു.. "അച്ചായോ ഞാൻ ക്ലാസ്സിൽ പൊക്കോട്ടെ "ഞാൻ ചോദിച്ചപ്പോൾ ഇച്ചായൻ സമ്മഥാർത്ഥത്തിൽ തലയാട്ടി.. ഇപ്പോഴും ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. എന്തിനെന്നറിയാതെ...

ഹിതു ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ കണ്ടത് പരസ്പരം തള്ളിമറിക്കുന്ന മൂന്ന് പേരെയാണ്.. "നന്ദു..നന്ദു " ഹിതു ഓടി വന്നു കൊണ്ട് നന്ദുവിന്റെ അടുത്തിരുന്നു അവളെ തന്റെ നേരെ തിരിച്ചിരുത്തി ഉണ്ടായതൊക്കെ പറയാൻ നിൽക്കുമ്പോഴാണ് ജെനി അത് പറഞ്ഞത്.. "ഓഹ് ഇവൾ നമ്മളെ ഇപ്പോഴും ഫ്രണ്ട് ആയി കണ്ടിട്ടില്ലെടി " ജെനി "അതെ അല്ലെങ്കിൽ അവൾ നന്ദുവിന്റെ കൂടെ മാത്രം ടൈം സ്പെൻഡ്‌ ചെയ്യുമോ.."ഷംന "അതെ അവളെ ഫ്രണ്ട് ആയി കണ്ടതാ നമ്മൾ ചെയ്ത തെറ്റ്"ജെനി "ചില ആളുകൾ അങ്ങനെ ആണെടി "ഷാന ജെനിയുടെയും ഷംനയുടെയും സംസാരം തെല്ലൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്.. അറിയാതെ കണ്ണുനീരെല്ലാം വന്നു.. ചുണ്ടുകൾ വിതുമ്പി.. ഇപ്പൊ കരയും എന്ന എക്സ്പ്രഷൻ ഇട്ട് കൊണ്ട് ഹിതു അവരെ എല്ലാവരെയും നോക്കി.. ഹിധുവിന്റെ അവസ്ഥ കണ്ട് അവർക്ക് പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി..അവർ അവളെ സമാധാനിപ്പിക്കാൻ പോവാൻ നിൽക്കുമ്പോഴാണ് വീണ്ടും ക്ലാസ്സിലേക്ക് ആരോ കയറി വന്നത്.. എല്ലാവരും എണീറ്റ് നിന്നു.ഹിതു ഒഴികെ..

'അവരെ പെട്ടെന്നു ഓർമ ഇല്ലാത്തോണ്ടാ ഞാൻ നന്ദുവിനോട് മാത്രം സംസാരിച്ചേ.. ഞാനും നന്ദുവും മാത്രമേ ഇത് വരെ ബെസ്റ്റി ആയിട്ട് ഉണ്ടായിരുന്നുള്ളു.. പെട്ടെന്ന് ഇവരെ ഓർമയില്ലാത്തോണ്ടല്ലേ.. ഇവരെന്തിനാ അതിന് എന്നോട് ഇങ്ങനെ ദേഷ്യപ്പെടനെ.. ഇവർക്ക് ഒന്നും എന്നെ ഇഷ്ട്ടല്ല ' ഞാൻ ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ആരോ എന്നെ നോക്കുന്ന പോലെ എനിക്ക് തോന്നിയത്.. ചുറ്റും നോക്കിയപ്പോൾ എല്ലാവരും എന്നെയാണ് നോക്കുന്നത്.. ഇവരെല്ലാവരും എന്തിനാ എന്നെ നോക്കുന്നെ എന്നും ആലോചിച്ചു നന്ദുവിനെ നോക്കിയപ്പോൾ നന്ദു കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു.. അവൾക്ക് എന്നോട് ദേഷ്യയോണ്ടാവും.. ഞാൻ ജെനിയെയും ഷംനയെയും ഒന്ന് നോക്കി അവരും കണ്ണുകൊണ്ടും കൈ കൊണ്ടും ഒക്കെ ഓരോന്നു കാണിക്കാ.. എനിക്ക് ശെരിക്കും സങ്കടായി.. എന്നോട് ഒന്ന് മിണ്ടിക്കൂടെ അവർക്ക്.. ഇത്രേ പെട്ടെന്ന് അവരെന്നെ വെറുത്തോ... ചുണ്ടുകൾ ഒക്കെ വിതുമ്പിക്കൊണ്ട് കണ്ണിൽ വെള്ളം നിറച്ചു ഹിതു അവരെ മൂന്ന് പേരെയും ഒന്ന് നോക്കി...

ഇതെല്ലാം കണ്ട് കൊണ്ട് മാറിൽ കൈ കെട്ടി നിൽക്കുന്ന സർ നെ ഹിതു കണ്ടതെ ഇല്ല.. ഹിധുവിന്റെ എക്സ്പ്രസഷൻസ് ഒക്കെ കണ്ട് ചിരി കടിച് പിടിച്ചു കൊണ്ടാണ് സർ നിൽക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.. സർ അത് സമർത്ഥമായി മറച്ചു പിടിച്ചിരുന്നു.. "സ്റ്റാൻഡ് അപ്പ്‌" ബാക്കിൽ നിന്ന് ആരോ പറഞ്ഞപ്പോഴാണ് ഞാൻ ബാക്കിലേക്ക് നോക്കിയത്.. അവിടെ ഒരു ചെറുപ്പക്കാരൻ മാറിൽ കൈ കെട്ടിക്കൊണ്ട് എന്നെ നോക്കി നിൽക്കുന്നുണ്ട്.. "I say stand up " അയാൾ വീണ്ടും എന്നെ നോക്കി പറഞ്ഞപ്പോൾ ചുണ്ട് ഒന്ന് പിളർത്തിക്കൊണ്ട് ഞാൻ എഴുനേറ്റ് നിന്നു.. ഹിധുവിന്റെ ഇപ്പോഴത്തെ മുഖഭാവം കൂടെ കണ്ടതും സർ ന് ചിരി കണ്ട്രോൾ ചെയ്യാൻ സാധിച്ചില്ല.. സർ പൊട്ടിച്ചിരിച്ചു പോയി.. സർ ചിരിക്കുന്നത് കണ്ടതും ഇത് വരെ ശ്വാസം പിടിച്ചു വച്ചിരുന്ന ക്ലാസ്സിലെ കുട്ടികളും സർ ന്റെ കൂടെ ചിരിയിൽ പങ്ക് ച്ചേർന്നു.. ഹിധുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story