❣️ജാനു...❣️: ഭാഗം 8

janu

രചന: RINIS

*ഇതേ സമയം മറ്റൊരിടത്ത് * 'ഈ പെണ്ണ് കാരണം ഉറങ്ങാനും പറ്റുന്നില്ല.. എന്റെ ഉറക്കം കളയാൻ മാത്രം അവളെന്റെ ആരാ..' അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കവന്റെ ഏഴ് അയലത്തുകൂടെ പോയില്ല... അവൻ എണീറ്റ് ബാൽക്കണിയിൽ പോയി ആകാശത്തെ പൂർണ ചന്ത്രനെ നോക്കി നിന്നു.. പഴയ ഓർമകളെല്ലാം അവന്റെ മനസ്സിലൂടെ ഒരു മിഞ്ഞായം പോലെ കടന്നു പോയി.. ഓർക്കാൻ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതുമായ കാര്യങ്ങൾ..! ഓർമകളുടെ കാടിന്യത്തിന്റെ ഫലമായെന്നോണം കണ്ണുകളിൽ കണ്ണുനീർ സ്ഥാനം പിടിച്ചു.. അവൻ ഇരുകൈ കൊണ്ടും തല പൊതിഞ്ഞു പിടിച്ചു കൊണ്ട് ബാൽക്കനിയിൽ ഇരുന്നു ... ഓർമകളുടെ മുറിവുകളെ മറക്കുവാനായി അവൻ അവിടെ നിന്ന് എണീറ്റ് കൊണ്ട് ഒരു ബിയർ ബോട്ടിൽ എടുത്തു വായിലേക്ക് കമഴ്ത്തി.... രാത്രിയുടെ ഏതോ യാമങ്കളിൽ അവൻ ഉറക്കിനെ പുൽകി... _____________💕 ശ്രീ നിലയം വീട്ടിൽ ഭദ്രിനാഥിന്റെയും ശകുന്തലയുടെയും മകൻ വിശ്വനാഥിന്റെയും സരജയുടെയും പൊന്നോമന പുത്രനാണ് തപസ് നാഥ്‌.. തപസിന് ഒരു പെങ്ങൾ ഉണ്ട് തരിക നാഥ്‌..

അവന്റെ അച്ഛന്റെ പെങ്ങളായ വിനിഷ നാഥ്‌ ന്റെയും ഭർത്താവ് സുമേഷിനും മൂന്ന് മക്കൾ വർണ്ണപ്രിയ , വിവേക് നാഥ്‌, കൃഷ്ണ പ്രിയ.. തപസിന്റെ ഫാമിലി ഇന്ന് അവന്റെ കൂടെ ഇല്ല... (മരിച്ചിട്ടില്ല😁) _____________💕 ഫുഡ്‌ എല്ലാം കഴിച്ചു എല്ലാവരും നിദ്രയെ പുൽകി.. ഹിതു ഇപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. "കണ്ണടച്ചാൽ ആ അസുരന്റെ കണ്ണും അവൻ ചെയ്ത് കൂട്ടിയതുമെല്ലാമാണ് മനസ്സിൽ വരുന്നത്.. എന്റെ കണ്ണാ എന്ത് പരീക്ഷനാ ഇത്.. ബെഡ് കണ്ടാൽ ഉറങ്ങിയിരുന്ന എന്റെ അവസ്ഥ.." ഹിദു ഓരോന്നു പിറുപിറുത് കൊണ്ട് ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നോണ്ടിരുന്നു... 'കണ്ണാ.. ആ അസുരന്റെ കാപ്പികണ്ണുകളാണ് മനസ്സിലും കണ്ണടച്ചാൽ കാണുന്നത്.. എന്തൊരു മൊഞ്ച ആ അസുരനെ കാണാൻ ' 'ഏയ് എന്റെ ഹിതു നീ ഇതെന്തൊക്കെയാ ആലോചിക്കുന്നേ.. നിനക്ക് വല്ല ബോധവും ഉണ്ടോ ' 'അത് ശെരിയാണല്ലോ.. ഞാൻ എന്തിനാ ആ അസുരനെ കുറിച്ച് ആലോചിക്കുന്നേ.. ' സ്വയം ഓരോന്നു സംസാരിച്ചുകൊണ്ട് ഹിതു തലക്ക് ഒരു തട്ട് കൊടുത്തു... അസുരനുമൊത്തുള്ള ഒരിക്കലും നടക്കാത്ത നിമിഷങ്ങൾ ഓർത്തു കൊണ്ട് ഹിതു നിദ്രയിലാണ്ടു... ദക് ദക് കതകിൽ നിർത്ഥതയുള്ള കൊട്ട് കേട്ടകൊണ്ടാണ് ഹിതു ഉണർന്നത്.. ഈ വെളുപ്പാൻ കാലത്ത് ആരാ ഇത് എന്നും പറഞ്ഞു ഹിതു കൈ രണ്ടും മേലേക്ക് ഉയർത്തി ഒരു കൊട്ടുവാ ഇട്ട് കൊണ്ട് വാതിൽ തുറന്നു...

വാതിൽ തുറക്കേണ്ട താമസം നന്ദു റൂമിലേക്ക് ഇടിച്ചു കയറി..ഹിതു അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും കാട്ടിലിലേക്ക് ചാഞ്ഞു.. ദേഷ്യം വന്ന നന്ദു ഹിധുവിന്റെ ഹെലനോസ് പാട്ട നോക്കി ഒരു ചവിട്ടങ് കൊടുത്തു.. കട്ടിലിൽ നിന്ന് താഴെ വീണ ഹിതു ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്നാ ആലോചനയിലാണ്... അപ്പോഴാണ് മുന്നിൽ രണ്ട് കാലുകൾ കണ്ടത്..ഈ കാലിന്റെ ഉടമസ്ഥാനര എന്ന നിലയിൽ ഹിതു കാലിൽ നിന്ന് മേലേക്ക് സ്കാനിങ് തുടങ്ങി... ഇളിച്ചു നിൽക്കുന്ന നന്ദുവിന്റെ മുഖത്തു സ്കാനിംഗ് അവസാനിച്ചപ്പോൾ ഹിധുവിന് മനസ്സിലായി ഇവളെന്റെ പാട്ടക്കിട്ട് ചവിട്ടിയതാണെന്ന്.. 'വിടമാട്ടെ' ഹിതു ആത്മ പറഞ്ഞു കൊണ്ട് നന്ദുവിന്റെ കാലിൽ പിടിച്ചു ഒരു വലി.. നന്ദുവും പാട്ടയും കുത്തി നിലത്തു വീണു.. ഒരു യെല്ലോ വൈറ്റ് കോമ്പിനേഷനിലുള്ള ചുരിദാർ ആയിരുന്നു നന്ദുവിന്റെ വേഷം.. "എന്തിനാടി പരട്ടെ നീ എന്നെ വലിച്ചിട്ടേ.."നന്ദു "നീ എന്തിനാടി സാത്താനെ എന്റെ സുന്ദരമായ പാട്ടക്കിട്ട് ചവിട്ടിയെ "ഹിതു "പിന്നെ ഇത്രേ നേരായിട്ടും എണീക്കാത്ത നിന്നെ എന്ത് ചെയ്യണം.. പൂവിട്ടു പൂജിക്കണോ " നന്ദു "ഇത്രേ നേരോ.. നേരം വെളുക്കുന്നല്ലോള്ളൂ.. പൂവിട്ടു പൂജിക്കാൻ നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ആയിട്ട് എന്തിനാ എതിർ നിൽക്കുന്നെ..

ആയിക്കോ എന്റെ നന്ദുവിന്റെ സന്തോഷമല്ലേ എന്റെ സന്തോഷം" അതും പറഞ്ഞു ഹിതു താഴെ നിന്ന് എഴുനേറ്റു.. നന്ദുവിനോട് സംസാരിച്ചു എഴുനേറ്റു നിന്നപ്പോൾ തന്നെ ബെഡ് എന്നെ മാടി വിളിച്ചു.. വിളിച്ചാൽ പോവാതെ നിൽക്കാൻ പറ്റുമോ.. നോ നെവർ.. ബെഡിലേക്ക് കിടക്കാൻ നിൽക്കുമ്പോൾ വെറുതെ ഒന്ന് ക്ലോക്കിലേക്ക് നോക്കി... ഏഹ് 😟 ഏഴര മണിയോ.. കണ്ണ് ഒന്ന് തിരുമ്മി ഹിതു വീണ്ടും നോക്കി.. അതെ ഏഴര.. എന്റെ കണ്ണാ.. ഞാൻ തോർത്തും എടുത്തു കുലുറൂമിലേക്ക് ഓടി.. 'ആദ്യം കുളിക്കാണോ പല്ല് തേക്കണോ ' എന്തെങ്കിലും ഒക്കെ ചെയ്യാം.. ഹിതു കുളിയെനൊന്നും പറയാൻ പറ്റില്ലെങ്കിലും എന്തൊക്കെയോ ചെയ്തു കൂട്ടി ഡാർക്ക്‌ യെല്ലോ കളർ ദുപ്പട്ടയും ബ്ലൂ കളർ പാവാടയും ഉള്ള ഒരു ധാവണി എടുത്തിട്ടു വേഗം അടുക്കളയിലേക്ക് ഓടി.. "അമ്മേ.. ഇന്ന് എന്താ എന്നെ നേരത്തെ വിളിക്കാതിരുന്നേ.. " "അച്ഛൻ രാവിലെ തന്നെ പ്രഭാകരന്റെ കൂടെ എങ്ങോട്ടോ പോയി.. നീ ഉറങ്ങിക്കോട്ടെ എന്ന് കരുതി അവളോട് ഞാൻ ആണ് വിളിക്കേണ്ട എന്ന പറഞ്ഞത്"അച്ഛമ്മ "അച്ഛമ്മ അല്ലെങ്കിലും മുത്താണ് " ദോശയുടെ ഒരു പീസ് വായിലും ഒരു പീസ് കയ്യിലുമായി അച്ഛമ്മടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അവൾ റൂമിലേക്കോടി..

"ഈ കൊച്ചിന്റെ ഒരു കാര്യം " അച്ഛമ്മ ഒന്ന് ചിരിച്ചു അതും പറഞ്ഞു പോയി.. ഇവരെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹിധുവിന്റെ അമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ജോലികളിൽ മുഴുകി.. റൂമിലെത്തിയപ്പോൾ തന്നെ എന്റെ ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന നന്ദുവിനെ ആണ് കണ്ടത്.. "പോവാം " നന്ദു "എന്റെ ബുക്സ് " "ഇതാ "നന്ദു ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു.. ടൈം ടേബിൾ നോക്കണ്ടലോ എന്നാ സന്തോഷത്തിൽ ഹിതു നന്ദുവിന് ഒരു കിസ്സും ഒരു താങ്ക്സ് ഉം പറഞ്ഞു.. കണ്ണിൽ കരിമഷി വാലിട്ട് എഴുതിക്കൊണ്ട് നന്ദുവിന്റെ കയ്യും പിടിച്ചു ഹിതു താഴെകോടി.. "ശങ്കരേട്ടാ വണ്ടിയെടുക്ക്.. അച്ഛമ്മേ അമ്മേ ഞങൾ പോയി " ഹിതു അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു കാറിൽ കയറി കിതച്ചു കൊണ്ടിരുന്നു.. കോളേജിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ തന്നെ രണ്ടുപേരും ചാടിയിറങ്ങി ശങ്കരേട്ടനോട് വൈകുന്നേരം കാണാം എന്നും പറഞ്ഞു ക്ലാസ്സിലേക്കോടി... ഗ്രൗണ്ടിൽ ഒരു കുട്ടികളും ഉണ്ടായിരുന്നില്ല.. ക്ലാസ്സ്‌ തുടങ്ങിയെന്ന് ഉറപ്പായത് കൊണ്ട് തന്നെ നന്ദുവിന്റെ കയ്യും പിടിച്ചാണ് ഹിധുവിന്റെ ഓട്ടം.... ഹിതു ഓടുമ്പോൾ അവളുടെ വയർ നല്ലമ്പോലെ കാണുന്നുണ്ടായിരുന്നു.. അത് കൃത്യമായി അസുരൻ കാണുകയും ചെയ്തു.. ____________🌷

രാവിലെ സഹിക്കാൻ കഴിയാത്ത തലവേദനയുമായാണ് എഴുന്നേറ്റത്.. കണ്ണ് തുറന്നപ്പോൾ തന്നെ സൂര്യ പ്രാകാശം കണ്ണിലേക്കു തുളച്ചു കയറി.. ഒരു കൈ കൊണ്ട് കണ്ണ് മറച്ചു എഴുനേറ്റു.. ബാൽക്കനിയിൽ കിടന്നത് കൊണ്ട് തന്നെ പുറം ഭാഗം എല്ലാം വേദന ഉണ്ടായിരുന്നു.. റൂമിൽ പോയി രണ്ട് പൈൻ കില്ലർ കഴിച്ചു ഫ്രഷ് ആയി.. "ണിം.. ണിം.." കാളിങ് ബെൽ അടിഞ്ഞപ്പോൾ 'ഈ സമയത്ത് ഇപ്പൊ ആരാ ' എന്നും ചിന്തിച്ചു കൊണ്ട് ഞാൻ ഡോർ തുറന്നു.. ഇളിച്ചു കൊണ്ട് നിൽക്കുന്ന നാളെന്നതിനെ കണ്ട് ഒന്ന് നെറ്റിയെങ്കിലും ഇവരായിരുന്നോ എന്നൊരു എക്സ്പ്രേഷൻ ഇട്ട് ഞാൻ റൂമിലേക്ക് നടന്നു.. എല്ലാം ഇടിച്ചു കയറി വന്നു എന്നെ കോളേജിലേക്ക് കൊണ്ട് പോവാനാണ് എന്ന് മനസ്സിലായെങ്കിലും കുറച്ചു വെയിറ്റ് ഇട്ട് നിന്നു.. ഇന്ന് കോളേജിൽ പോവാൻ എന്തായാലും ഞാൻ തീരുമാനിച്ചത് കൊണ്ട് തന്നെ അവരോടൊപ്പം ബുള്ളറ്റ് എടുത്തു ഇറങ്ങി... എന്റെ ഫ്രെണ്ട്സ് നെ പരിചയപെട്ടില്ലല്ലോ.. സമയമാവുമ്പോൾ പരിചയപ്പെടാം.. ഞങ്ങടെ മാരക എൻട്രി ഒക്കെ കണ്ട് എല്ലാ പെൺകുട്ടികളുടെയും കണ്ണ് ഞങ്ങളുടെ നേരായാണ്.. ബോയ്സ് ആണെങ്കിൽ കഞ്ഞിയിലെ പാറ്റയെ പോലെയാണ് ഞങ്ങളെ നോക്കുന്നത്..

എന്റെ കൂടെ ഉള്ളവന്മാരെല്ലാം ഗേൾസ്‌ നെ നോക്കി ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് അതിൽ ഒന്ന് ഇന്ട്രെസ്റ്റ് ഇല്ലാത്തത് കൊണ്ട് എന്റെ കണ്ണുകൾ ആ ദാവനിക്കാരിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു... ബെൽ അടിക്കുന്നത് വരെ ഓരോ ക്ലാസ്സിലും ഞാൻ ചെന്നു അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.. നിരാശയോടെ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഗ്രോയാണ്ടിലൂടെ കൂട്ടുകാരിയുടെ കയ്യും പിടിച്ചു ഓടി വരുന്ന അവളെ എന്റെ കണ്ണിൽ പെട്ടത്... അവളെ കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.. എന്തിനെന്നു എനിക്ക് പോലും അറിയാതെ... ഇന്നും അവളുടെ വയർ കാണുന്നത് കണ്ടതും പുഞ്ചിരി മാറി ദേഷ്യം അവന്റെ മുഖത്തു ഇരച്ചു കയറി.. കണ്ണിൽ ചുവപ്പ് പടർന്നു.. കയ്യിലെ സിൽവർ തണ്ട ഒന്നുകൂടെ മുറുകി.. ക്ലാസ്സിൽ നിന്ന് എണീറ്റ് പോവാൻ നിന്നെങ്കിലും എന്നെ തന്നെ വീക്ഷിക്കുന്ന എട്ട് കണ്ണുകളെ കണ്ടപ്പോൾ ഞാൻ രുദ്രക്ഷത്തിൽ പിടി മുറുക്കി.. ഒന്ന് ശാന്തനായി എന്ന് തോന്നിയത്തും ഞാൻ അവർക്കെല്ലാം ഒന്ന് ഇളിച്ചു കൊടുത്തു.. അവർ ചിരിച്ചു കൊണ്ട് തലയാട്ടി ക്ലാസ്സിൽ ഉള്ള മുക്കുപണ്ടത്തെ ((ഒരു ടീച്ചറുടെ ഇവർ ഇട്ട വിളിപ്പേരാണ്.. ആ ടീച്ചർ എപ്പോഴും നിറയെ ആഭാരനങ്ങൾ ഇട്ട് കൊണ്ടാണ് കോളേജ് ഇൽ വരുന്നത് അത് കണ്ട് കുട്ടികൾ വിളിക്കുന്ന പേരാണ് ))നോക്കിക്കൊണ്ടിരുന്നു.... കാത്തിരിപ്പിന് ശേഷം ഇന്റർബൽ അടിച്ചപ്പോൾ ആരെയും നോക്കാതെ തപസ് ക്ലാസ്സിൽ നിന്ന് ഇറങ്ങി ഹിധുവിന്റെ ക്ലാസ്സ്‌ നോക്കി നടന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story