ജീവാംശം: ഭാഗം 10

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഒരു പിടപ്പോടെ അവളവനെ തന്നെ മിഴിയുയർത്തി നോക്കി......കണ്ണുകൾ ചിമ്മി കാട്ടി കുറുമോടെ ചിരിച്ചു ഡേവിഡ്..... ടീ.....കൊച്ചേ..... നേരത്തെ വിളിച്ച പോലെ ഒന്നൂടൊന്ന് വിളിച്ചേടീ......അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിന്നവൻ.... പാറു ചമ്മലോടെ മുഖം കുനിച്ച് നിന്നു..... അവളുടെ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി.....വിളിക്കെടീ പെണ്ണേ.....അത്രയ്ക്ക് കേൾക്കാൻ കൊതിക്കാ പാർവണ.....പ്ലീസ് ഒരു തവണ കൂടീ......കെഞ്ചലോടവൻ പറഞ്ഞു...... ഡേവിച്ഛായാ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വച്ചിരിക്കാ.....വന്നേരേ....പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി പോയി ചിരിയോടെ ഡേവിഡ് അവളെ നോക്കി..... 🥀🌼🥀 ഡേവിഡ് ഡൈനിംഗ് ടേബിളിനു മുന്നിലായ് വന്നിരുന്നതും സേറയും അടുത്തായി ചെയർ വലിച്ചിട്ട് ഇരുന്നു.....പാറു ഒരു പ്ലേറ്റിൽ പുട്ടുമായി വന്നതും മേരി ഒരു ബൗളിൽ സ്റ്റൂവുമായി വന്നു..... ഡേവിഡ് പാറുവിനെ തന്നെ നോക്കുന്നുണ്ടായിരുന്നു.....അവന്റെ മുന്നിലിരുന്ന പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പിയതും അവനവളെ കൈയിൽ വലിച്ചു അടുത്തേക്കിരുത്തി....

പാറു അമ്പരപ്പോടെ അവനെ തന്നെ നോക്കി..... നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം പറഞ്ഞു കൊണ്ട് ഒരു പ്ലേറ്റെടുത്ത് പുട്ടും സ്റ്റൂവും അതിലേക്കെടുത്ത് അവൾക്ക് നേരെ നീട്ടി..... ഞാൻ പിന്നെ കഴിച്ചോളാം ഡേവിച്ഛായാ.....ഇപ്പൊ ഇച്ഛായൻ കഴിക്ക്.....പറഞ്ഞു കൊണ്ട് അവളെണീറ്റു.... ഡേവി കുഞ്ഞ് കഴിച്ചു കഴിഞ്ഞ് ആ പ്ലേറ്റിൽ തന്നെ കഴിക്കാനാവും പാർവണ മോൾക്ക് ഇഷ്ടം......അല്ലേലും കെട്ടിയോനെ പ്രാണനെ പോലെ കരുതുന്ന പെൺകുട്ടികളങ്ങനാ.....ഏറു കണ്ണിൽ സേറയെ നോക്കുന്നുണ്ടായിരുന്നു മേരി..... ഇതെല്ലാം കണ്ട് കലി കയറി ഇരിക്കാരുന്നു സേറ....... മേരിയേടത്തി ഇന്നത്തെ ഫുഡിന് ടേസ്റ്റ് വ്യത്യാസമുണ്ടല്ലോ ....എന്നാ പറ്റി.....ഡേവിഡ് മുഖമുയർത്തി നോക്കി.... എന്താ ഡേവിച്ഛായാ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടായില്ലേ.....പരിഭ്രമത്തോടെ പാറു ചോദിച്ചു..... അതല്ല.....നല്ല ടെസ്റ്റ് ഉണ്ട്.....എന്തോ ഒരു പ്രത്യേകത.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി..... അതേ ഈ പാർവണ കൊച്ച് അതിന്റെ കെട്ടിയോന് വേണ്ടി സ്പെഷ്യൽ ആയി ഉണ്ടാക്കിയതല്ലേ.....അതിൽ സ്നേഹം ചാലിച്ചിട്ടുണ്ടാവും അതാ ഇത്ര ടേസ്റ്റ് അല്ലേ കുഞ്ഞേ.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് നടന്നു.... പാറു മുഖം ചെരിച്ച് അവനെ നോക്കി......

ഡേവിഡ് അവളെ തന്നെ നോക്കി ഇരിപ്പായിരുന്നു...... മേരി ഞാനിനി പറഞ്ഞാലേ എനിക്ക് നിങ്ങൾ ഭക്ഷണം വിളമ്പിത്തരത്തുളളോ.....സേറ ഒച്ചയെടുത്തു..... കൊച്ചിന്റെ മുന്നിൽ തന്നെ ഇരിപ്പുണ്ടല്ലോ എടുത്ത് കഴിച്ചൂടേ......കൈയ്ക്ക് വേറേ പ്രശ്നം ഒന്നുമില്ലല്ലോ.....അടുക്കളയിൽ നിന്നും ഒരു ജഗ്ഗിൽ വെളളവുമായി അവിടേക്ക് വന്ന മേരി അവളെ കൂർപ്പിച്ചു നോക്കി..... എന്നാലേ എനിക്ക് വേണ്ട.....പറഞ്ഞു കൊണ്ട് ചവിട്ടി തുളളി അകത്തേക്ക് പോയി.... അത് കണ്ടതും പാറുവിന്റെ മുഖം മങ്ങി......അവൾ സേറ പോകുന്നതും നോക്കി നിന്നു..... മോള് വിഷമിക്കേണ്ട.....ആ കൊച്ചിന് വിശക്കുമ്പോൾ തനേ വന്ന് കഴിച്ചോളും പറഞ്ഞു കൊണ്ട് ഗ്ലാസിലേക്ക് വെളളം പകർത്തീ...... 🥀🌼🥀 രാത്രി വെളളം കുടിക്കാനായി അടുക്കളയിലേക്ക് വന്നതായിരുന്നു ഡേവിഡ്.....പാറു അടൂത്ത് തന്നെ നിപ്പുണ്ടായിരുന്നു....ജഗ്ഗിൽ നിന്നും വെളളമെടുത്ത് കുടിച്ച ശേഷം ഗ്ലാസ് പാറുവിനെ ഏൽപ്പിച്ചു തിരിഞ്ഞതും അടുക്കളയിലെ ഗ്ലാസ് ഡോറിലൂടെ കാണുന്നത് ......

അവരെ രണ്ടു പേരെയും പുറത്ത് നിന്ന് ഒളിഞ്ഞ് നോക്കുന്ന സേറയെ ആണ്.....അവന് ഒരു കുസൃതി തോന്നി പതിയെ ചെന്ന് പാറുവിനെ വയറിലൂടെ വട്ടം പിടിച്ചു.....പാറു ഞെട്ടി പിടഞ്ഞതും കൈയിലിരുന്ന ഗാസ് വഴുതി നിലത്തേക്ക് വീണു ചിന്നി ചിതറിയിരുന്നു.....പാറു പെട്ടെന്ന് പരിഭ്രമത്തോടെ തിരിഞ്ഞ് അവനെ നോക്കി.... ഡേവിഡ് അവളെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു..... ഞാ.....ഞാൻ....പെ....ട്ടന്ന്....പേടിച്ച്.....പോയി.....അതാ.....സോറി.....ഡേവിയെ ദയനീയമായി നോക്കി അവൾ....അത് കണ്ടതും ചിരി പൊട്ടിയിരുന്നു അവന്.....നീ സോറിയൊന്നും പറയണ്ട അതിനു പകരം ദേ ഇവിടെ ഒരു കിസ്സടിച്ചാ മതി കവിളിൽ തട്ടി കൊണ്ട് പറഞ്ഞു ഇടയ്ക്ക് മിററിലൂടെ സേറയെയും നോക്കുന്നുണ്ടായിരുന്നു.....ഇതെല്ലാം കണ്ടു പല്ല് ഞെരിച്ച് നിക്കരുന്നു സേറ.... ഹാ വേഗം തന്റെ മുന്നിൽ കണ്ണുമിഴിച്ച് നിൽക്കുന്നവളോടായി പറഞ്ഞു..... ഇ.....ഇല്ല... എനിക്ക്.....പറ്റില്ല.....വിറയോടെ പറഞ്ഞു പാറു.... പറ്റില്ലേ....എന്നാലെ....പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചതും.... എന്താ മോളെ ഇവിടെ ഒരു ഒച്ച കേട്ടത് മേരി അവിടേക്ക് കയറി വന്നു.... പാറു പെട്ടെന്ന് ഡേവിയിൽ നിന്നും അകന്നു മാറി....പാറുവിന്റെ മുഖത്തെ വെപ്രാളവും പരവേശവും കണ്ട് മേരി ആക്കിയൊന്ന് ചിരിച്ചു കൊണ്ട് ഡേവിയെ നോക്കി ...ചമ്മിയ ചിരിയോടെ നിക്കാരുന്നവൻ....

അത് ചേടത്തി ഞാനിച്ചിരി വെളളം കുടിക്കാൻ വന്നതാന്നേ.....ഗ്ലാസ് തിരികെ ഏൽപ്പിച്ചപ്പോൾ പാറുവിന്റെ കൈ വഴുതി നിലത്തേക്ക് വീണതാ......എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.....എന്നാ ഞാൻ പോവാണേ....പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.... മ്മ്ഹം.....ആയിക്കോട്ടേ.....ദേ മോളെ വേഗം റൂമിലേക്ക് ചെല്ല് ഇല്ലേൽ ഇനിയും ഗ്ലാസ്സുകള് പൊട്ടുവേ പറഞ്ഞേക്കാം.....അവളെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..... പാറു ചമ്മലോടെ ചിരിച്ചു കൊണ്ട് നിന്നു.... 🥀🌼🥀 രാത്രി റൂമിലേക്ക് വരുമ്പോൾ ഡേവിഡ് ബാൽക്കണിയിൽ നിന്ന് ആരോടോ ഫോണിൽ കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു....പാറു അവനെ തന്നെ നോക്കി നിന്നു......ഫോൺ വെച്ച് കഴിഞ്ഞതും ദേഷ്യത്തോടെ അവിടെ കിടന്ന സെറ്റിയിലേക്കെറിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി.....പാറുവിനെ കണ്ടതും എന്തെന്ന് പിരികമുയർത്തി കൊണ്ട് ഗൗരവത്തോടെ നോക്കി.... മ്മ്ഹം......ഇല്ലെന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് റൂമിലേക്ക് പോയവൾ....തലമുടി വിരലുകളാൽ കോർത്ത് വലിച്ചു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു ഡേവിഡ്..... 🥀🌼🥀 രാത്രിയിലെപ്പോഴോ വയറിലൂടെ ഡേവിഡിന്റെ കൈകൾ മുറുകിയതും കണ്ണുകൾ വലിച്ചു തുറന്നു പാറു.....

ഒരേങ്ങൽ പുറത്തേക്ക് വന്നതും ഡേവിഡ് അവളെ തിരിച്ചു അവനഭിമുഖമായി കിടത്തി.....ഉമിനീരിറക്കി കൊണ്ട് നോക്കുന്ന പെണ്ണിനെ കുറുമ്പോടെ നോക്കി ചിരിച്ചു..... പേടിച്ചോ.....പതിയെ ചോദിച്ചു.... മ്മ്ഹം.....മുഖം താഴ്ത്തി കൊണ്ട് തലയാട്ടിയിരുന്നവൾ..... ചിരിയോടെ അവളെ ഉയർത്തി നെഞ്ചിലേക്ക് കയറ്റി കിടത്തിയതും പിടപ്പോടെ അവനെ തന്നെ നോക്കി അവൾ അവന്റെ കണ്ണുകളിലും മുഖത്തെ ചിരിയിലും ഉടക്കി നിന്നു അവളുടെ കണ്ണുകൾ.....നെഞ്ചിടിപ്പോടെ തന്റെ മാറിൽ മുഖം ചേർത്തു കിടക്കുന്നവളുടെ നിറുകിൽ തലോടുന്നതിനൊപ്പം ചുണ്ടുകൾ ചേർത്തു കൊണ്ടിരുന്നു..... ഡേവിഡ് എത്രമാത്രം അവളിലേക്ക് അടുക്കാൻ ശ്രമിച്ചിട്ടും പെട്ടെന്ന് അവനെ ഉൾക്കൊള്ളാൻ അവൾക്ക് കഴിയില്ലായെന്ന് തോന്നി പാറുവിന്.....മൂന്നു വർഷത്തെ എഗ്രിമെന്റിന്റെ കാര്യം ഓർക്കവേ....അവനോട് ചേരുന്ന അതേ വേഗത്തിൽ പിന്നിലേക്ക് വലിയുകയായിരുന്നു അവളുടെ മനസ്സ്.......എങ്കിലും ഡേവിഡിനോട് ഒരു കുഞ്ഞിഷ്ടമൊക്കെ തോന്നി തുടങ്ങിയിരുന്നു അവൾക്ക്...... 🥀🌼🥀

ആം ഫെഡ് അപ് ടെസ്സാ.....മടുത്തു എനിക്കിവിടം തിരികെ വരാൻ തോന്നുവാടാ എനിക്ക്......അവനവളോട് അടുക്കുന്നത് കാണുമ്പോൾ ഭ്രാന്ത് പിടിക്കാ എനിക്ക്......അതിനെക്കാളും രണ്ടിന്റെയും റൊമാൻസ്......വീട്ടിൽ മറ്റുളളവർ ഉണ്ടെന്നുളള ചിന്ത കൂടി ഇല്ലാതെയാ രണ്ടും കൂടി .......ഞാൻ നാളെ തന്നെ തിരികെ വന്നാലോന്ന് ചിന്തിക്കാ......ചേച്ചി ടെസ്സയോട് ഫോണിൽ സംസാരിക്കുകയായിരുന്നു സേറ.... ആഹ്.....ഇങ്ങനെ ഡെസ്പ് ആവല്ലേ സേറ.....നീ അവനെ എങ്ങനെ എങ്കിലും കുപ്പിയിലാക്കിയാലേ.....ആ തറവാട് വക പ്രോപേർട്ടി നമ്മുടെ കൈയിൽ എത്തതതൊളളൂ......അവിടെയാ നമുക്ക് പുതിയ ബൊട്ടീഗ് പണിയേണ്ടത.....അത് ഇപ്പൊ ഡേവിഡിന്റെ പേരിലാ.....നീ വിചാരിച്ചാൽ ഈസിയായി അത് നിന്റെ പെർക്ക് എഴുതി വാങ്ങാന്നേ ഞാൻ കരുതിയുളളൂ.....അത് കിട്ടുന്നവരെ മാത്രം നീ അവിടെ അവനൊപ്പം കഴിയണം അത് കഴിഞ്ഞ് നിനക്ക് നിന്റെ റോവിനൊപ്പം ന്യൂസിലാന്റിലേക്ക് പറക്കാം..... പക്ഷെ ടെസ്സാ....ഇനായത് നടക്കുമെന്ന് തോന്നുന്നില്ല.....

അവൻ ആ പെണ്ണിനെ ലീഗലി മാരീജ് ചെയ്തതാ......അവളെ അവൻ അത്ര പെട്ടെന്ന് ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല.....കുറച്ചു നാൾ അവനോടൊപ്പം കഴിയണമെന്ന് തന്നായിരുന്നു എന്റെയും ആഗ്രഹം......എന്ത് കൊണ്ടോ....അവന്റെ മാൻലിനെസ്സ് എപ്പോഴും എന്നെ അവനിൽ നിന്നും അകന്നിട്ടും അകലാൻ കഴിയാതെ പിടിച്ചു നിർത്തുവാ.....വശ്യമായ ചിരിയോടെ പറഞ്ഞു സേറ...... സേറ എന്തായാലും കുറച്ചു നാൾ കൂടി കാക്ക്...അടുത്ത ആഴ്ച ഡെയ്ന്റെ മമ്മിയും പപ്പായും അവിടേക്ക് വരുവാ.....ലീവെടുത്ത് വരാൻ കഴിയുമെങ്കിൽ ഞാനുമുണ്ടാവും ....നമുക്ക് ഒരുമിച്ച് ആ പെണ്ണിനെ അവിടെ നിന്നും നാട് കടത്താം....ചിരിയോടെ പറഞ്ഞു അവൾ.... മ്മ്ഹം......മറുപടിയായി അവളൊന്ന് നീട്ടി മൂളി.... 🥀🌼🥀 ദുബായിലെ ശീതീകരിച്ച മുറിക്കുളളിൽ കിടക്കുമ്പോഴും ഇന്ദ്രന്റെ മനസ് ചൂടു പിടിച്ച് കൊണ്ടിരുന്നു.....താഴാമ്പൂവിന്റെ മണവും വിടർന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി തന്റെ മനസ്സ് കീഴ്പ്പെടുത്തിയ ആ കൊച്ച് പെണ്ണിനെ ഓർത്ത്.... തന്റെ മാത്രം പാർവണ.....പുഞ്ചിരിയോടെ അവനോർത്തു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story