ജീവാംശം: ഭാഗം 11

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

.................ഇന്ദ്രൻ താൻ പോലുമറിയാതെ എപ്പോഴോ തന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ പെണ്ണ്.....എല്ലാ പെൺകുട്ടികളും അവരുടേതായ ലോകത്ത് പാറി പറന്ന് നടക്കുന്ന കലാലയ ദിനങ്ങളിൽ തന്റേത് മാത്രമായൊരു ലോകത്ത് ഒതുങ്ങി കൂടിയവൾ.....ആരോടും അധികം സംസാരിക്കാതെ കുസൃതിയും കുറുമ്പും കാട്ടാതെ അന്തർമുഖിയായവൾ...ആദ്യമാദ്യം തന്റെ നോട്ടം പോലും ചെന്നെത്തിയിരുന്നില്ലവളിൽ....പക്ഷെ അന്നൊരു കോളേജ് ഡേയുടെ ദിവസം രാത്രി കോളേജിലെ തന്റെ തല വേദനയായിരുന്ന മാത്യു എബ്രഹാമും കൂട്ടരും കൂടി തല്ലി ചതച്ച് നടുറോട്ടിൽ തളളിയപ്പോൾ.... രക്തത്തിൽ കുളിച്ചു കിടന്ന തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആർത്തലച്ചു കരഞ്ഞ് ആൾക്കാരെ കൂട്ടിയ അവളുടെ മുഖം ബോധം മറയുന്നേരവും തെളിഞ്ഞു നിന്നു കണ്ണുകളിൽ.....പക്ഷെ രക്തത്തിൽ കുളിച്ചു കിടന്നത് കാരണം തന്റെ മുഖം അവൾക്ക് വ്യക്തമായീല്ല..... തനിക്ക് വേണ്ടിയാണ് അന്ന് അലമുറയിട്ട് കരഞ്ഞതെന്ന സത്യം ഇപ്പോഴും അവൾക്കന്യമാണ്...... ഒരു താലിച്ചരടിനാൽ നീ എന്റേത് മാത്രം ആവുന്ന ആ ദിവസം ഞാൻ നിന്നോട് ഇതേ പറ്റി പറയും പാർവണ...നിന്റെ സീമന്ത രേഖയിൽ ഞാൻ ചാർത്തുന്ന സിന്ദൂര ചുവപ്പിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് ....

ആ നിമിഷം ഓർക്കവേ ഇന്ദ്രന്റെ ചുണ്ടുകളുടെ കോണിൽ ചെറു പുഞ്ചിരി വിടർന്നു.....എനിക്കറിയാം നിന്റെ മനസ്സിൽ ഞാനുണ്ടെന്ന സത്യം......പലപ്പോഴും ഞാൻ നിന്റെ പിന്നാലെ നിഴലായ് നടന്നപ്പോഴെല്ലാം കണ്ടതാ ആ കണ്ണുകളിൽ എന്നെ കാണുന്നേരമുളള പിടപ്പും പറയാതെ പറയുന്ന പ്രണയവും....പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് പുറത്തേക്ക് നോക്കി .....സൂര്യന്റെ കൊടും ചൂടിൽ ഒരു പുൽനാമ്പു പോലും കാണാൻ കഴിയാത്ത വിശാലതയിലേക്ക് മിഴികൾ പായിച്ചു .....അപ്പോഴും അവന്റെ മനസ്സിൽ അവൾ തന്നെയായിരുന്നു പാർവണ ....അവളുടെ മുഖം മനസ്സിൽ വരുമ്പോഴെല്ലാം ആ കൊടും ചൂടിലും തണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു അവന്റെ മനസ്സിൽ...... ഈ സമയം ഇന്ദ്രൻ തന്നെയും സ്വപ്നം കണ്ട് പകലുറക്കം കളയുന്നത് അറിയാതെ ഡേവിഡിന്റെ ഇടനെഞ്ചിലെ ചൂടേറ്റ് നിദ്രയെ പുൽകിയിരുന്നു പാർവണ.... 🥀🌼🥀 രാവിലെ തന്നെ ഹോസ്പിറ്റലിൽ പോവാനായി റെഡിയാവുകയായിരുന്നു ഡേവിഡ്......ഉറങ്ങി എണീറ്റ് നേരമിത്രയായിട്ടും നേരാവണ്ണം ഒന്ന് കാണാൻ പോലും കിട്ടിയില്ല അവന് പാറുവിനെ .......പ്രാതൽ കഴിക്കാൻ നേരവും തന്നോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ അവളെ കിട്ടാത്തതോർക്കെ കുഞ്ഞൊരു ദേഷ്യം അവന് അവളോട് തോന്നി.....

റെഡിയായി കഴിഞ്ഞ് റൂമിൽ നിന്നും പുറത്തേക്ക് വരാൻ തുടങ്ങിയതും കണ്ടു ഒരു ടിഫിൻ ബോക്സുമായി അവനടുത്തേക്ക് വരുന്നവളെ....അവളുടെ മുഖത്തും കൈയിലെ ലഞ്ച് ബോക്സിലും മാറി മാറി നോക്കി ഡേവിഡ്..... ഇത് ഡേവിച്ഛായനുളള ഊണാ.....ഉച്ചയ്ക്ക് ഊണ് ക്യാന്റീനിൽ നിന്നാ കഴിക്കാറെന്ന് മേരി ചേച്ചി പറഞ്ഞു......അതാ ഞാൻ.....പറഞ്ഞു കൊണ്ട് ലഞ്ച് ബോക്സ് അവന്റെ ബാഗിനുളളിലേക്ക് വച്ച് കൊടുത്തു..... അപ്പോ കൊച്ചിനെ ഇന്ന് കണി കാണാൻ പോലും കിട്ടാത്തതിന് കാരണം ഇതാണല്ലേ....പുഞ്ചിരിയോടെ പറഞ്ഞു ഡേവിഡ്..... എന്റെ കൊച്ചേ നീയിങ്ങനെ എനിക്ക് വേണ്ടി രാവിലെ എഴുന്നേറ്റ് ചോറും കറികളും വെച്ച് കഷ്ടപ്പെടുവൊന്നും വേണ്ട......ഞാൻ ക്യാന്റീനിൽ നിന്നും വാങ്ങി കഴിച്ചോളാം.... അങ്ങനെ കാന്റീനിലെ ഫുഡ് കഴിച്ച് ഇച്ഛായൻ കഷ്ടപ്പെടണ്ട.....ഇച്ഛായൻ ഇന്നലെ എന്താ പറഞ്ഞത് ഇച്ഛായന്റെ ഭാര്യയായി അഭിനയിക്കുകയല്ല ജീവിക്കുകയാ വേണ്ടതെന്നല്ലേ.....എല്ലാ ഭാര്യമാരും ഭർത്താക്കന്മാർ ജോലിക്ക് പോകുമ്പോൾ ടിഫിൻ ഉണ്ടാക്കി കൊടുത്ത് വിടാറുളളതല്ലേ.....

അത് പോലെ ഞാൻ ചെയ്താൽ ഇപ്പൊ എന്താ....അവളത് പറയുമ്പോൾ കുസൃതി നിറഞ്ഞു ആ കണ്ണുകളിൽ..... ഡേവിഡ് അവളെ ചേർത്ത് പിടിച്ചു വാത്സല്യത്തോടെ അതിലുപരിയായ് പ്രണയത്തോടെയും.... പാർവണ എന്ന പെണ്ണിനെ ഓരോ നിമിഷവും അറിയുകയായിരുന്നു അവൻ......അതിലൂടെ അവന്റെയുളളിൽ എന്നോ വാടിക്കരിഞ്ഞ് നിലം പൊത്തിയ ഭാര്യാ സങ്കല്പത്തിന് തളിർ നാമ്പിടുകയായിരുന്നപ്പോൾ..... പാർവണയുടെ നിറുകിൽ അവന്റെ ചുണ്ടുകൾ പതിയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു......താനൊരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ സ്വപ്നം തുല്യമായ ജീവിതമാണ് തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണ് ഓരോ നിമിഷവും തനിക്ക് സമ്മാനിക്കുന്നത് എന്നോർത്ത്......വീണ്ടും ജീവിതം കൈയെത്തി പാടിക്കാൻ മനസ് വെമ്പൽ കൊണ്ടു......പക്ഷെ അപ്പോഴേക്കും സേറയുമായുളള ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകൾ കടന്നു വരവേ അവളിൽ നിന്നും അകന്നു മാറി പുറത്തേക്ക് പാഞ്ഞു പോയി ഡേവിഡ്......ഡേവിഡിൽ നിന്നുളള ഓരോ ചേർത്ത് പിടിക്കലും പേരറിയാത്തൊരു അനുഭൂതി അവളിൽ നിറച്ച് കൊണ്ടിരുന്നു...... 🥀🌼🥀 സഞ്ജയ് ക്യാബിനിലേക്ക് കയറി വരുമ്പോൾ നെറ്റിയ്ക്ക് കൈയും കൊടുത്ത് മുഖം കുനിച്ച് ഇരിക്കുന്ന ഡേവിഡിനെ കണ്ട് നെറ്റിചുളുച്ചു....

ടാ.....ഡേവീ എന്നതാടാ....മുഖം വല്ലാണ്ടിരിക്കുന്നേ......അവന്റെ മുഖത്ത് കുറേക്കാലമായി പതിവില്ലാത്ത അസ്വസ്ഥത കണ്ട് അവൻ ചോദിച്ചു ..... അത്......ഏയ്.....ഒന്നുമില്ലടാ അലസമായി പറ ഞ്ഞു കൊണ്ട് മുഖമുയർത്തി നോക്കി.... ദേ ....കോപ്പേ......എന്നതാടാ വെറുതെ കളളം പറയണ്ട.....സഞ്ജയ് കെറുവിച്ചു..... ടാ.....അത്....മമ്മി ഇന്നലെ വിളിച്ചാരുന്നു.....സേറ പറഞ്ഞ് എല്ലാം അറിഞ്ഞിട്ടുണ്ടാവും എന്നിട്ടും അറിയാത്ത മട്ടിലായിരുന്നു സംസാരം.....നെറ്റിയുഴിഞ്ഞു കൊണ്ട് അവനെ നോക്കി.... എന്നാ പറഞ്ഞു നിന്റെ കനേഡിയൻ മമ്മി.....സഞ്ജയ് ചിരിയോടെ ചോദിച്ചു.... ഓഹ് പതിവ് പല്ലവി തന്നെ ......രണ്ടാഴ്ചക്കുളളില് ഇങ്ങോട്ട് ലാൻഡാവു മെന്ന് പിന്നെ.....ഇത്തവണ വരുന്നത് സേറയുടെയും എന്റെയും മിന്ന് കെട്ട് നടത്താനാന്ന്.....പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു.... അതിനിപ്പോ നിന്റെ കെട്ടിയോള് നിന്നെ ഡിവോസ് ചെയ്താലേ നടക്കത്തൊളളെന്ന് പറഞ്ഞേക്ക്......സഞ്ജയ് അവനെ ഒന്ന് പാളി നോക്കി..... ദേ സഞ്ചു വെറുതെ മനുഷ്യനെ വെറി കേറ്റല്ലേ...

.അവരൊക്കെ ഇങ്ങോട്ട് കെട്ടിയെടുത്ത് കഴിഞ്ഞുളള പാർവണയുടെ കാര്യവാ ഞാനോർക്കുന്നേ.....ആ പാവത്തിനെ എല്ലാവരും കൂടി ടോർച്ചർ ചെയ്യുന്ന കാര്യം മോർക്കുന്നതും ഭ്രാന്ത് പിടിക്കുവാ....നെറ്റിയ്ക്ക് കൈ കൊടുത്തു കുനിഞ്ഞ് ഇരുന്നു..... പാർവണയെ കുറിച്ചുളള ഡേവിയുടെ കരുതലും ആധിയും അവന്റെ വാക്കുകളിൽ നിന്ന് ചികഞ്ഞെടുക്കവേ....നറു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞു..... അവളെ അവര് നോവിച്ചാലും നിനക്കെന്താ.....നിനക്ക് എഗ്രിമെന്റ് പ്രകാരം കുഞ്ഞിനെ കിട്ടിയാ പോരെ വെറുതെ എന്തിനാ അവനെ പാളി നോക്കി ക്കൊണ്ട് ഫോൺ ഓപ്പൺ ചെയ്തു..... അതല്ലടാ സഞ്ചു എന്നാലും.....വാക്കുകൾ കിട്ടാതെ പരതുന്നുണ്ടായിരുന്നവൻ..... ഒരെന്നാലും ഇല്ല..... നീ അവൾക്ക് കൊടുത്ത കാശിന് വേണ്ടി അവള് കുറച്ചു കാലത്തേക്ക് നിന്റെ ഭാര്യയായി ജിവിക്കുന്നു .....നിന്റെ കുഞ്ഞിനെ പ്രസവിച്ചു നിന്റെ കൈയിൽ തന്ന് കഴിഞ്ഞു അവള് തിരികെ പോകും അവളുടേതായ അവളുടെ ലോകത്തേക്ക്.....നിന്റെ ഓർമ്മകൾ ചിലപ്പോൾ അവളിൽ നിന്നും മായില്ലായിരിക്കും പക്ഷെ അവൾക്കത് കണ്ടില്ലാന്ന് നടിച്ച് പോയേ പറ്റൂ.....താലി കെട്ടിയ ഭർത്താവിനെയും അവനിൽ അവൾ ജന്മം നൽകിയ കുഞ്ഞിനെയും ഉപേക്ഷിച്ച് മടങ്ങിയേ മതിയാവൂ അവൾക്ക് .....

അതല്ലേ നിന്റെ എഗ്രിമെന്റ്.....അത് തന്നെ നടക്കത്തൊളളൂ.....അവനെ ഏറു കണ്ണാലെ നോക്കി..... എന്താ കൊണ്ടോ പാർവണ അവനിൽ നിന്നും അകന്നു പോവുമെന്നോർക്കേ വേദന തോന്നി അവന്...... അത് നീയാണോ തീരുമാനിക്കേണ്ടത്.....അവൻ കെറുവിച്ചു.... ഇക്കാര്യത്തിൽ ഞാൻ പറഞ്ഞത് തന്നെ നടക്കും.....കാരണം നീ നേരത്തെ തന്നെ ഇതൊക്കെ സൈൻ ചെയ്തു വാങ്ങിയതാ അവളിൽ നിന്നും......അവളേ വാക്കിന് വിലയുളളവളാ.....അതല്ലേ....ഈ വിവാഹത്തിന് അവള് സമ്മതിച്ചത്..... നീ പറയുന്നത് പോലെ നിന്റെ കുഞ്ഞിനെ മാത്രം നോക്കിയാ മതി.....എന്തിനാ അവളുടെ കാര്യം നോക്കുന്നത്......എന്തായാലും നീ ഉപേക്ഷിച്ച് കഴിഞ്ഞു അവളെ ഈ സമൂഹം മോശം സ്ത്രീ ആയി തന്നെ സ്വീകരിക്കും ......അത് കൊണ്ട് സമൂഹത്തിൽ ഏത് താഴേ തട്ടിലേക്ക് പോവാനും മടി കാണില്ലവൾക്ക് പിന്നീട്.....സഞ്ചു ലാഘവത്തോടെ പറഞ്ഞു..... സഞ്ചു.!!!! അലർച്ചയടെ അവനെ നോക്കി ഡേവിഡ് .... നീ എന്തിനാ അലറുന്നത് ഞാൻ നടക്കാൻ പോകുന്നത് പറഞ്ഞന്നേയുളളൂ.....പറഞ്ഞു കഴിഞ്ഞു അവനെ നോക്കുമ്പോൾ ഡേവി ദേഷ്യത്തോടെ അവനെ ചെറഞ്ഞു നോക്കി കൊണ്ട് എണീറ്റ് പുറത്തേക്ക് പോയി.....അത് കാണേ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു നിന്നു സഞ്ചു.... 🥀🌼🥀

വൈകുന്നേരം ഡേവിഡ് വീട്ടിലേക്ക് കയറി വന്നതും കാണുന്നത് ഹാളിൽ ഇരിക്കുന്ന ഫിലിപ്പിനെയും സാറാമ്മയെയുമാണ് അവർക്ക് മുന്നിൽ മുഖം കുനിച്ച് ഭയത്തോടെ നിപ്പുണ്ടായിരുന്നു പാറു.... ഡേവി......ഏതാടാ ഈ പെണ്ണ്......ബാഗും കോട്ടും കൈയിലെടുത്ത് വരുന്നവനെ രൂക്ഷമായി നോക്കി സാറാമ്മ ..... അത് വല്യയമ്മച്ചി......എന്റെ ഭാര്യയാ....ചെറു പരിഭ്രമത്തോടെ പറഞ്ഞു..... ആന്നോടി കൊച്ചേ..... മമ്മ്......ഒന്ന് മൂളുക മാത്രം ചെയ്തു പാറു.... ദേ ടീ കൊച്ചേ നിനക്കെന്തെങ്കിലും പറയാനുണ്ടേൽ വായ തുറന്നു പറഞ്ഞേക്കണം മനസ്സിലായോടീ..... അവർ പറയുന്നത് കേട്ട് വിറയോടെ ഡേവിയെ നോക്കി പാറു.....പ്രത്യേകിച്ചും ഭാവ മാറ്റമൊന്നുമില്ലാതെ നിക്കാരുന്നു അവൻ .... എവിടാടി കൊച്ചേ നിന്റെ വീട്...... കുന്നുംപുറത്താ....വിറയോടെ പറഞ്ഞു...... മ്മ്ഹം.....ഏത് വരെ പഠിച്ചു.... ഡി....ഡി....ഡിഗ്രീ.....ഉമിനീരക്കി ക്കൊണ്ട് അവരെ നോക്കി..... വെറുതെ പറയാ വല്യമ്മച്ചി ഡിഗ്രി പൂർത്തിയാക്കിയിട്ടില്ലിവൾ.....അത് മാത്രമല്ല ഡേവി മിന്നു കെട്ടുന്നത് വരെ ഏതോ ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേളായിരുന്നു ഇവൾ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് സേറ അവിടേക്ക് വന്നു..... അത് കേട്ടതും സാറാമ്മ ദേഷ്യത്തോടെ അവളെ അടിമുടി നോക്കി...... കൈകാലുകളുടെ വിറയൽ പുറത്ത് അറിയാമായിരുന്നപ്പോൾ...... ആന്നോടീ.....അലർച്ചയോടെ ചോദിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്നും അവരെഴുന്നേറ്റു.... അവൾ ദയനീയമായി ഡേവിഡിനെ നോക്കി.....സ് ഒരു തവണ കൂടീ......കെഞ്ചലോടവൻ പറഞ്ഞു...... ഡേവിച്ഛായാ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വച്ചിരിക്കാ.....വന്നേരേ....പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി പോയി ചിരിയോടെ ഡേവി.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story