ജീവാംശം: ഭാഗം 12

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് മുഖം കുനിച്ച് നിപ്പുണ്ടായിരുന്നു ചുണ്ടുകളുടെ കോണിൽ ഒരു കുഞ്ഞ് കുസൃതി ച്ചിരി തെളിഞ്ഞു വന്നിരുന്നു......പാർവണ അവനെ നോക്കി നെറ്റിചുളുച്ചു.... സാറാമ്മ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു .....അവളെ തന്നെ രൂക്ഷമായി നോക്കി.....ഭയത്തോടെ മുഖം കുനിച്ച് നിന്ന പെണ്ണിന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു......അത്ഭുതത്തോടെ അവരെ നോക്കുമ്പോൾ ആ മുഖത്ത് വാത്സല്യം മാത്രം.... നിറഞ്ഞ ചിരിയോടെ തന്നെ ആവോളം നോക്കുന്നവരെ കാണേ കണ്ണുകൾ മിഴിഞ്ഞു വന്നു പാർവണയുടെ..... അവരുടെ പെട്ടെന്നുളള മാറ്റം കണ്ട് സേറ അവരെ അമ്പരപ്പോടെ നോക്കി..... എടീ കൊച്ചേ ഇവനെന്നോട് എല്ലാം പറഞ്ഞാരുന്നു.....അന്ന് നീയിവനെ ഈ കൊച്ചിനൊപ്പം ഹോസ്പിറ്റലിൽ വച്ച് കണ്ടെന്ന് പറഞ്ഞ ദീവസം തന്നെ ഞാനിവനെ വിളിച്ചു എല്ലാം ചോദിച്ചറിഞ്ഞതാ.......സേറയെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..... എന്നാലും വല്യമ്മച്ചീ ഈ കുടുംബത്തിന്റെ അന്തസ്സ്....... ഒന്ന് നിർത്ത് കൊച്ചേ....

എനിക്ക് ഇവളുടെ പഠിപ്പും കുടുംബ മഹിമയും ഒന്നും പ്രശ്നമല്ല...എന്റെ ചെറുക്കന്റെ മുഖത്ത് തെളിഞ്ഞു കാണുന്ന ഈ ചിരിയുണ്ടല്ലോ അത് മതി........സേറയെ പറഞ്ഞു മുഴുമിപ്പിക്കാൻ അനൂവദിക്കാതെ പറഞ്ഞു.... ഇപ്പോഴെങ്കിലും ഇവന് നല്ല ബുദ്ധി തോന്നിയല്ലോ .......എനിക്കിഷ്ടായി ഈ മോളെ പറഞ്ഞു കൊണ്ട് പാറുവിന്റെ നിറുകിൽ ചുമ്പിച്ചു.....താൻ കാണുന്ന കാഴ്ചകൾ വിശ്വസിക്കാനാവാതെ കണ്ണുമിഴിച്ച് നിക്കാരുന്നു പാറു..... സാറാമ്മ തന്നെ പാറുവിനെ പുറത്താക്കുമെന്ന് പാഴ് കിനാവ് കണ്ട സേറ പല്ല് ഞെരിച്ച് കൊണ്ട് അകത്ത് കയറി പോയി.... പാറു സാറാമ്മയുടെ കാല് തൊട്ട് വന്ദിച്ചു..... അവർ അവളെ പിടിച്ചുയർത്തി..... എന്റെ കൊച്ചേ ഇതിന്റെ ഒന്നും ആവശ്യമില്ല..... എന്റെ ഡേവിയുടെ കണ്ണ് നനയിക്കാതെയും മനസ്സ് നോവിക്കാതെയും നോക്കിയാ മതി .....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറയുമ്പോൾ......ഈ കഴിഞ്ഞ കാലയളവിൽ ഡേവിഡ് അനുഭവിച്ചതൊക്കെ അവരെയും നോവിച്ചു എന്നത് മനസ്സിലാക്കുകയായിരുന്നവൾ..... ആഹ്.....എങ്ങനെ ഉണ്ടെടാ ഡേവി നിന്റെ വല്യമ്മച്ചിയുടെ അഭിനയം ഒരു അവാർഡിനുളള ചാൻസ് ഉണ്ടല്യോ.....അത് വരെ മിണ്ടാതെ ഇരുന്ന ഫിലിപ്പ് അവനെ നോക്കി..... പിന്നില്ലേ....ചിരിയോടെ പറഞ്ഞു.....

പക്ഷെ പാർവണ ഇച്ചിരി പേടിച്ചു....അവളെ നോക്കി കണ്ണ് ചിമ്മി ക്കൊണ്ട് പറഞ്ഞു...... മോള് പേടിക്കേണ്ട ഞാൻ വെറുതെ ആ പെണ്ണിനെ ഒന്ന് പറ്റിക്കാന്ന് കരൂതി അല്ലായോ....സാറാമ്മ പറഞ്ഞു നിർത്തി... ഡേവി മോന്റെ ആഗ്രഹത്തിന് ഞങ്ങൾ എതിര് പറയുകേല....ഞങ്ങളുടെ മോന്റ മനസ് നോവുന്നതൊന്നും കണ്ടു നിൽക്കാനാവില്ല .....ഒരു ദീർഘ നിശ്വാസത്തോടെ ഡേവിയെ നോക്കി പറഞ്ഞു നിർത്തി... ആഹ് ഇനി മതി അവനെ പിടിച്ചു നിർത്തിയുളള സംസാരം അവൻ വന്ന് കേറിട്ട് ഇത്രേം നേരം ആയില്ലേ പോയി കുളിക്കട്ടേ....ഫിലിപ്പ് ചെയറിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു..... മോള് പോയി ചായ എടുത്ത് കൊടുക്ക് പാർവണയെ നോക്കി സാറാമ്മ.... മ്മ് ഹം.....പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി അവൾ..... 🥀🌼🥀 റൂമിലേ സകല സാമഗ്രികളും വലിച്ചു നിലത്തേക്ക് എറിയുകയായിരുന്നു സേറ.....ഓരോ നിമിഷവും തന്നെ ഡേവിഡ് പരാജയപ്പെടുത്തുകയാണെന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചു....

.വേഗം ബാഗ് തുറന്ന് ഒരു സിറിഞ്ചും ഡ്രഗും കൈയിലെടൂത്ത് ആവേശത്തോടെ ശരീരത്തിലേക്ക് കുത്തിയിറക്കി...... 🥀🌼🥀 ഡേവിഡിനുളള പതിവ് ചായയുമായി റൂമിലേക്ക് ചെല്ലുമ്പോൾ അവനെ അവിടെ എങ്ങും കണ്ടില്ല പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങിയും അവന്റെ കൈകൾ അവളുടെ അരയിലൂടെ അമർന്നു .....ഷോക്കേറ്റ പോലെ തോന്നി .......നിന്ന നിൽപിൽ തന്നെ നിന്നവളെ വയറിലൂടെ വട്ടം പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി.....തോളിലായ് അവന്റെ താടിതുമ്പ് ചേരുമ്പോൾ കുറ്റിത്താടികൾ ഞെരിഞിരുന്നു....മുളള് കൊളളുന്ന പോലൊരു അസ്വസ്ഥത......ആദ്യമായി തന്റെ ശരീരത്തിൽ പുരുഷ സ്പർശമേറ്റതിന്റെ ജാള്യതയും പരിഭ്രമവും ഡേവിഡിൽ നിന്നുളള ഓരോ ചേർത്ത് പിടിക്കലുകളിൽ അവളറിയുന്നുണ്ടായിരുന്നു.... ഇഷ്ടായോ എന്റെ വല്യമ്മച്ചിയെയും വല്യപ്പച്ചനെയും.....കാതിലായ് പതിഞ്ഞ സ്വരത്തിൽ പറയുമ്പോഴും ശരീരത്തിൽ ഉണരാൻ രോമങ്ങൾ ബാക്കിയില്ലാന്ന് തോന്നി അവൾക്ക്...... അവളെ തിരിച്ചു നിർത്തി ക്കൊണ്ട് അവളുടെ കവിളുകളിലും മുഖത്തും അവന്റെ ചുണ്ടുകൾ ഓടി നടന്നു...... പിടപ്പോടെ ഡേവിയെ തന്നെ ഉറ്റുനോക്കി നിന്നു ആ പെണ്ണ് അവന്റെ സ്നേഹ ലാളനകളും ചേർത്ത് പിടിക്കലുകളും അവളും ഇഷ്ടപ്പെട്ടു തുടങ്ങിയ പോലെ....

എഗ്രിമെന്റിന്റിൽ പറഞ്ഞ.കാലയളവ് കഴിഞ്ഞാൽ നീയും ഞാനുമായോ നീയും കുഞ്ഞുമായോ യാതൊരു ബന്ധവും ഉണ്ടാവാൻ പാടില്ല....ഞാൻ പറഞ്ഞു വരുന്നത് സില്ലി ഇമോഷൻസീന്റെ പേരും പറഞ്ഞ് കടിച്ചു തൂങ്ങരുത്.....ഡേവിഡിന്റെ വാക്കുകൾ ഓർക്കെ ഞെട്ടലോടെ അവനിൽ നിന്നും അകന്നു മാറി ക്കൊണ്ട് പുറത്തേക്ക് പോയിരുന്നു...... ഒരു ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു ഡേവിഡ്...... ഒരിക്കൽ സേറ കാരണം കൈ വഴുതി പോയ ജീവിതം നഷ്ടപ്പെട്ട വർണ്ണങ്ങളോടെ തിരികെ പിടിക്കാൻ തോന്നുന്നു.....അവളെ ഓരോ തവണ ഇടനെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വീണ്ടും കൊതിച്ചു പോകുന്നു തന്റെ മനസ്സ് അവനോർത്തു ...... 🥀🌼🥀 വൈകുന്നേരത്തേക്കുളള ചപ്പാത്തി തയ്യാറാക്കാമെന്ന് കരുതി അടുക്കയിലേക്ക് വന്നതായിരുന്നു പാറു .....നോക്കുമ്പോൾ കാണുന്നത് അരി മാവ് ചൂടുവെളളമൊഴിച്ച് കുഴച്ച് കുഞ്ഞ് ഉരുളകളാക്കുന്ന സാറാമ്മയെ ആണ്......പതിയെ അകത്തേക്ക് വന്നു.... ആഹ്.....മോള് വന്നോ ഇന്ന് അത്താഴത്തിന് ചപ്പാത്തി വേണ്ട നമുക്ക് പിടിയും താറാവ് കറിയും ഉണ്ടാക്കാം ഡേവിക്കത് വല്യ ഇഷ്ടവാ.....തറവാട് വീട്ടിലേക്ക് വന്ന് കഴിഞ്ഞാൽ ഇതിനു വേണ്ടി എന്റെ പിന്നാലെ നടക്കുമായിരുന്നു എന്റെ ചെക്കൻ പുഞ്ചിരിയോടെ പറഞ്ഞു.....

മോള് നന്നായി പാചകം ചെയ്യുമെന്ന് അവൻ വിളിച്ചപ്പോൾ പറഞ്ഞാരുന്നു...തിളച്ചു മറിയുന്ന വെളളത്തിലേക്ക് ഒരോ ഉരുളയും ഇട്ട് കൊണ്ട് പറഞ്ഞു..... ഈ സമയം മേരി കഴുകി വൃത്തിയാക്കിയ താറാവിറച്ചിയുമായി അവിടേക്ക് വന്നു.... ചേരുവകളൊക്കെയും ചേർത്ത് അടുപ്പിലേക്ക് വയ്ക്കാൻ തുടങ്ങി.... അടുത്ത ആഴ്ച ഹന്ന മാഡം വരും അല്ലേ ടീച്ചറേ....മേരി സാറാമ്മയെ നോക്കി..... മ്മ്.....താത്പര്യമില്ലൃത്ത മട്ടിൽ ഒന്ന് മൂളുക മാത്രം ചെയ്തു...... ഡേവി കുഞ്ഞ് പാർവണ മോളെ വിവാഹം കഴിച്ചെന്ന് അറിയുമ്പോഴാ......സ്വൽപം ആധിയോടവർ പറഞ്ഞു നിർത്തി ..... അവളെല്ലാം അറിഞ്ഞു കാണും മേരി......ആ പെണ്ണ് സേറ എല്ലാം അവളെ അറിയിച്ച് കാണും .....അവളുടെ ആഗ്രഹം പോലെ ഒരിക്കൽ എന്റെ ഡേവി നിന്നു കൊടുത്തതല്ലേ എന്നിട്ടെന്തായി സമാധാനം കൊടുത്തോ ആ പെണ്ണ്......അതെങ്ങനാ അന്യനാട്ടിലെ സംസാകാരം കണ്ട് പഠിച്ച് വളർന്നതല്യോ.....ഒരാണിന്റെ തണലിൽ ഒതുങ്ങാത്ത പെണ്ണ് പുച്ഛത്തോടെ ചിറി കോട്ടി....മ്മ്ഹം.....ഇനി പറഞ്ഞിട്ടെന്താ നടക്കേണ്ടതൊക്കെ നടന്നു....

.ഇനിയും അവന്റെ പിന്നാലെ തൂങ്ങാനാവും ഹന്ന അവളെ വീണ്ടും ഇവിടേയ്ക്ക് പറഞ്ഞയച്ചത്...പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു കൊണ്ട് വലിയൊരു സ്പൂണെടുത്ത് പിടി ഇളക്കാൻ തുടങ്ങി അവർ..... ഇതെല്ലാം കണ്ടും കേട്ടും വാതിലിൽ തന്നെ നിപ്പുണ്ടായിരുന്നു സേറ....പാർവണയോടുണ്ടായിരുന്ന വെറുപ്പും ദേഷ്യവും അതിന്റെ ഉന്നതിയിലെത്തിയിരുന്നു.... നീ നോക്കിക്കോ പാർവണ എന്നെ ഈ പറയുന്ന നാവുകളെല്ലാം ഒരു ദിവസം നിനക്കെതിരെ തിരിയും ഞാൻ തിരിയ്ക്കും ഓർത്തോ....മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ച പോലെ സേറ അവിടെ നിന്നും പുറത്ത് പോയി..... 🥀🌼🥀 അത്താഴം കഴിഞ്ഞു ടെറസ്സിൽ നിലത്തായ് പായ വിരീച്ച് നീണ്ടു നിവർന്ന് കിടക്കുകയായിരുന്നു ഡേവിഡ്.....കുറേ നാളുകൾക്ക് ശേഷം സന്തോഷം തന്നെ തേടി വന്ന പോലൊരു പ്രതീതിയായിരുന്നു അവന് കൈവെളളയിൽ ഒതുക്കി നിർത്തിയിരിക്കുന്ന ജീവിതത്തെ ഒരിക്കലും ഉപേക്ഷിച്ച് കളയരുതെന്ന് ഹൃദയം മൊഴിയുമ്പോഴും.....പാർവണയുടെ മനസ്സിൽ തന്നോടുളള വികാരം എന്താണെന്ന് അറിയാനവന്റെ മനസ്സ് തുടിച്ചു....

. കുഞ്ഞനുജന്റെ ട്രീറ്റ്മെന്റിന് വേണ്ടി മാത്രം തന്നോട് തോന്നിയ കടപ്പാടാവില്ലേ.....അല്ലാതെ എന്നെ സ്നേഹിക്കാൻ അവൾക്ക് കഴിയുമോ....ഓരോന്നോർത്ത് കിടക്കേ പാദസ്വരത്തിന്റെ കിലുക്കം അടുത്തടൂത്ത് വരുന്നത് അവനറിഞ്ഞു നോക്കുമ്പോൾ പാർവണയായിരുന്നു..... അവളെ തന്നെ നോക്കി ഡേവിഡ്.... അവളുടെ നിൽപ്പും മുഖത്തെ പരുങ്ങലും കാണേ തന്നോടെന്തോ പറയാനുണ്ടെന്ന് അവന് തോന്നി.... എന്താടോ......എന്തെങ്കിലും പറയാനുണ്ടോ തനിക്ക് .....കിടന്ന കിടപ്പിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.... ഡേവിച്ഛായാ അമ്മ....വിളിച്ചിരുന്നു.....നാളെ തന്നെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു.....പരിഭ്രമത്തോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി..... എന്താടോ എന്തെങ്കിലും കാര്യം ഉണ്ടോ..... മ്മ്ഹം.....ഉണ്ട് പറഞ്ഞു കൊണ്ട് അവനെ മുഖമുയർത്തി നോക്കി അവൾ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story