ജീവാംശം: ഭാഗം 13

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

നാളെ പ്രണവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട ദിവസവാ.....അമ്മയെ കൊണ്ട് മാത്രം പറ്റില്ല.....ഞാനും..... കൂടി ......പോ....ണം....എന്നാ....അവന്റെ മുഖത്തേക്ക് നോക്കി ഇടർച്ചയോടെ പറഞ്ഞു.... ഇതിനാണോ താനിത്രയും നേരം നിന്ന് താളം ചവിട്ടിയത്.....ഞാൻ കരുതി മറ്റെന്തെങ്കിലും ആവുമെന്ന്....അവൻ അവളെ കൂർപ്പിച്ചു നോക്കി..... അത്....ഞാൻ പുറത്തേക്ക് പോവാൻ പാടില്ലാന്ന് എഗ്രിമെന്റ് ഉളളതല്ലേ.....അഥവാ ഇനി എവിടേലും പോകണമെങ്കിൽ തന്നെ ഡേവിച്ഛായനൊപ്പം മാത്രേ പോകാവൂന്നല്ലേ.....അതാ....വിരൽ മടക്കി ഞൊട്ട പൊട്ടിച്ച് പറയുന്നത് കൗതുകത്തോടെ നോക്കി നിന്നു അവൻ..... മ്മ് ഹം ഇത് ഹോസ്പിറ്റൽ കാര്യവല്ലേ താൻ പൊയ്ക്കോ.....പുഞ്ചിരിയോടെ പറയുന്നത് കേട്ട് അത്ഭുതത്താൽ കണ്ണുകൾ മിഴിഞ്ഞു വന്നു ആ പെണ്ണിന്റെ.... മ്മ്.....പുഞ്ചിരിച്ചു കൊണ്ട് തിളച്ചു നടന്നു....പെട്ടെന്ന് ഒന്ന് നിന്ന ശേഷം തിരിഞ്ഞു നോക്കി...... ഡേവിച്ഛായാ താങ്ക്സ്......ചിരിയോടെ പറഞ്ഞു കൊണ്ട് താഴേക്ക് വേഗത്തിൽ നടന്നു പോയി പാറു ... ചെറു പുഞ്ചിരിയോടെ ഡേവിഡ് വീണ്ടും പായിലേക്ക് തല ചായ്ചു..... 🥀🌼🥀 രാവിലെ ഹോസ്പിറ്റലിൽ പോവാൻ പാറു റെഡിയായി കൊണ്ടിരുന്നപ്പോഴേക്കും ഡേവിഡ് കുളി കഴിഞ്ഞ് എത്തിയിരുന്നു....ഒരു ലൈറ്റ് പിങ്ക് കളർ സാരിയും കുഞ്ഞ് പൊട്ടും വച്ച് കണ്ണെഴുതി നിൽക്കുന്ന പെണ്ണിനെ ആദ്യമായി കാണുന്നത് പോലെ അവൻ നോക്കി.....പതിയെ അവളിലെ നോട്ടം മാറ്റി കബോഡിൽ നിന്നും ഒരു ഷർട്ടും പാന്റസും ധരിച്ച് പുറത്തേക്കിറങ്ങി..... 🥀🌼🥀

ആഹ്....ഡേവീ നീയിറങ്ങാറായോ എനിക്ക് ഒന്ന് ടൗൺ വരെ പോണം എന്നെ ഒന്ന് ടൗണിൽ ഡ്രോപ് ചെയ്യാവോ....രാവിലെ തന്നെ കുട്ടിയുടുപ്പും ട്രൗസറും ഇട്ട് ഇറങ്ങിയതാണ് സേറ..... അവളോട് മറുപടി പറയാതെ മുഖം തിരിച്ച് അവൻ ഡൈനിംഗ് ടേബിളിനു മുന്നിൽ പോയിരുന്നു....സാറാമ്മ അവന് ഭക്ഷണം വിളമ്പി കൊടൂത്തു..... ഡേവി ഉച്ച കഴിഞ്ഞു ഞങ്ങൾ തിരികെ പോവാ.....നിന്റെ കാര്യങ്ങളൊക്കെ നോക്കാൻ ഇപ്പൊ പാർവണ മോളുണ്ടല്ലോ....അല്യോ ഇച്ഛായാ....പുഞ്ചിരിയോടെ ഫിലിപ്പിനെ നോക്കി..... മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു.... ഇതെല്ലാം കേട്ട് പല്ല് ഞെരിച്ച് നിക്കാരുന്നു സേറ.... ഈ സമയം പാറു അവിടേക്ക് വരികയായിരുന്നു.....സാരിയുടുത്ത് സുന്ദരിയായി വരുന്ന പെണ്ണിനെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഡേവിയെ ദേഷ്യത്തോടെ നോക്കി സേറ....അപ്പോഴും അവളുടെ മനസ്സിൽ പാറുവിനോടുളള പക ഇരട്ടിച്ചു..... ആഹ് മോള് വാ ഇരിക്ക്.....വീട്ടിലേക്ക് പോയിട്ട് ഇന്ന് തന്നെ തിരികെ വരുവോ.....സാറാമ്മ അവളെയൊന്ന് അടിമുടി നോക്കി... മ്മ്..... വൈകുന്നേരം വരും വല്യമ്മച്ചി പുഞ്ചിരിയോടെ പറഞ്ഞു .......

എന്നാ ഞാനിറങ്ങട്ടേ .....ഫിലിപ്പിനെയും സാറാമ്മയെയും നോക്കി കൊണ്ട് ചോദിച്ചു.... മ്മ്.....മോളിറങ്ങിക്കോ....ഇനിയും നിന്നാൽ ചിലപ്പോൾ വൈകും.....ഫിലിപ്പ് അവളെ നോക്കി.... പാർവണ ഒരു മിനിറ്റ് ഞാൻ തന്നെ ഡ്രോപ് ചെയ്യാം....പറഞ്ഞു കൊണ്ട് കഴിപ്പ് മതിയാക്കി അവനെഴുന്നേറ്റു.... ഡേവി ഞാൻ നിന്നോടൊപ്പം വരുന്നെന്ന് പറഞ്ഞിരുന്നതല്ലേ എന്തിട്ടിപ്പോ എന്താ.....പാർവണയെ കൊണ്ട് പോവാണെന്ന് പറയുന്നത്.....അവൾ കെറുവിച്ചു... ഞാൻ നിന്നോട് പറഞ്ഞിരുന്നോ ഞാൻ ഡ്രോപ് ചെയ്യാന്ന്... ഇല്ലല്ലോ....അത് മാത്രമല്ല പാറുവിന് മാർക്കറ്റിലേക്കല്ല ഹോസ്പിറ്റലിലേക്കാ പോവേണ്ടത്.....പറഞ്ഞു കൊണ്ട് കൈകഴുകി തുടച്ചു കൊണ്ട് പാറു വിനടുത്തേക്ക് നടന്നു.... അവളെയും ചേർത്ത് പിടിച്ചു പോകുന്ന ഡേവിയേ അവൾ കോപത്തോടെ നോക്കി നിന്നു....ഇന്നല്ലെങ്കിൽ നാളെ നിന്നിൽ നിന്നും ഞാനവളെ അകറ്റിയിരിക്കും ഡേവി.....അതിനെന്താ വേണ്ടതെന്നെനിക്കറിയാം പല്ല് ഞെരിച്ചു സേറ..... 🥀🌼🥀 ഡേവിഡ് പാറുവിനെയും കൊണ്ട് നേരെ പാറുവിന്റെ വീട്ടിലേക്കാണ് പോയത്.....ബസ് സ്റ്റോപ്പിൽ നിർത്താതെ കാർ മുന്നോട്ട് പോയപ്പോൾ തന്നെ അവൾക്ക് തോന്നിയിരുന്നു നേരെ വീട്ടിലേക്ക് പോവുകയാവുമെന്ന്...... രണ്ടു പേരും ഒരുമിച്ചു കയറി വരുന്നത് കണ്ട് സരിതയ്ക്ക് വലിയ സന്തോഷം തോന്നി....

കയറി വാ മോനേ അകത്തിരിക്കാം.... പറഞ്ഞു കൊണ്ട് ഡേവിഡിനേ അകത്തേക്ക് ക്ഷണിച്ചു..... പാറു ചെന്ന് പ്രണവിനെ വീൽചെയറുരുട്ടി ഉമ്മറത്തേക്ക് കൊണ്ട് വന്നു....പാറുവിനെയും ഡേവിഡിനെയും കണ്ട് പ്രണവ് പുഞ്ചിരിച്ചു..... മോനേ പ്രാതൽ കഴിച്ചതാണോ എടുത്ത് വയ്ക്കട്ടേ സരിത തിരക്കി.... വേണ്ടമ്മേ കഴിച്ചിട്ടാ വന്നത്....അമ്മ വേഗം റെഡിയായി വരാവോ.....നിങ്ങളെ അവിടെ ഡ്രോപ് ചെയ്ത ശേഷവാ എനിക്ക് കയറാൻ.... ആഹ് ഞങ്ങൾ ഇതാ ഇറങ്ങായി മോനേ....പറഞ്ഞു കൊണ്ട് വേഗം വാതിൽ പൂട്ടി അവർക്ക് ഒപ്പം പുറത്തേക്ക് ഇറങ്ങി.... ഡേവിഡ് തന്നെ പ്രണവിനെ സഞ്ചുവിന്റെ ക്യാബിനിൽ എത്തിച്ചു..... പാർവണ.....എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി....പിന്നെ ഇവിടത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു താനങ്ങ് എത്തിയാ മതി.....ഞാനിന്ന് കുറച്ചു നേരത്തെ ഇറങ്ങും ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ട് .....പാറുവിനെ മാറ്റി നിർത്തി പറഞ്ഞു കൊണ്ട് അവൻ ക്യാബിനിലേക്ക് പോയി..... തന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഒരു മരു മകന്റെ സ്ഥാനത്ത് നിന്നും ചെയ്യുന്നവൻ അറിയാതെ അവളുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു.....ആ നിമിഷങ്ങളിൽ അവൾ എഗ്രിമെന്റിന്റെ കാര്യം കൂടി മനപൂർവം അവഗണിച്ചു..... 🥀🌼🥀 റോവിന്റെ ഇടനെഞ്ചിൽ ചേർന്ന് ഫ്ലാറ്റിലെ ഇരുണ്ട റൂമിൽ കിടക്കുകയായിരുന്നു സേറ.....അവന്റെ കൈ വിരലുകൾ അവളുടെ നിറുകിലൂടെ തഴുകുന്നുണ്ടായിരുന്നു.....

സേറാ....എന്താ നിന്റെ പ്രശ്നം വന്നപ്പോ മുതൽ ഞാൻ ശ്രദ്ധീക്കാ നീ ഗ്ലൂമീ.ആണല്ലോ....എന്ത് പറ്റി .... നത്തിംഗ് റോവി.....ഞാൻ നമ്മുടെ വിവാഹം...കുഞ്ഞുങ്ങൾ ഇവയൊക്കെ സ്വപ്നം കാണുകയായിരുന്നു.....പല്ല് ഞെരിച്ച് കൊണ്ട് അവനറിയാതെ അവനെ ദഹിപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് ബെഡ് ഷീറ്റ് മൂടി കൊണ്ട് അവളെണീറ്റു ബാത്ത്റൂമിലേക്ക് നടന്നു.... കുളിച്ചു വന്ന് തല തുവർത്തുന്നവളെ റോവി പിന്നിൽ നിന്നും പുണർന്നു....... താത്പര്യമില്ലാത്ത മട്ടിൽ അവന്റെ കൈ പിടിച്ച് മാറ്റി കൊണ്ട് മുന്നോട്ട് നടന്നു..... സേറ അടുത്ത മാസം എന്റെ ഡാഡും മോമും തിരികെ വരാ....നമ്മുടെ കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു.....അവർ വന്നയുടനെ നിന്റെ പാരന്റസിനോട് ഇതേ പറ്റീ സംസാരിക്കാൻ ഞങ്ങൾ വരും....എത്രയും വേഗം നമ്മുടെ മാരീജ്.....പിന്നെ കുഞ്ഞുങ്ങൾ അത് ഉടനെ വേണ്ട കുറച്ചു നാൾ നമ്മൾ മാത്രമുളള ലോകം അത് കഴിഞ്ഞ് ഒരു രണ്ട് വർഷം കഴിഞ്ഞു കുഞ്ഞിനെ കുറിച്ചു ആലോചിക്കാം.... തങ്ങളുടെ സ്വപ്ന ജീവിതത്തെ കുറിച്ച് റോവിൻ വാചാലനാകുമ്പോൾ സേറയുടെ മനസ് മുഴുവൻ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പടിയിറങ്ങി പോകുന്ന ഡേവിയായിരുന്നു.... 🥀🌼🥀 ചെക്കപ്പൊക്കെ കഴിഞ്ഞു എം ആർ ഐ സ്കാനിംഗ് എടുക്കാനായി പ്രണവിനെയും കൊണ്ട് പാറുവും സരിതയും സ്കാനിംഗ് റൂമിലേക്ക് പോയി ....

.മണിക്കൂറുകൾ നീണ്ട സ്കാനിംഗിന് ശേഷം വീണ്ടും ഒരുപാട് നേരം വെയ്റ്റ് ചെയ്ത ശേഷം റിസൾട്ട് കിട്ടി റിസൾട്ടുമായി സഞ്ചുവിനെ കാണാൻ പോയി....സഞ്ചുവിനെ കൺസൾട്ട് ചെയ്ത ശെഷം....സഞ്ചൂ പ്രിസ്ക്രൈബ് ചെയ്ത മെഡിസിൻ വാങ്ങാനായി പാറു ഫാർമസി യിലേക്ക് പോയി...മരുന്നും വാങ്ങി തിരികെ വരുമ്പോൾ തന്നെ രാത്രി ഏഴുമണീ കഴിഞ്ഞു...വേഗം ചെന്ന് വീട്ടിലേക്ക് പോവാൻ ടാക്സി പിടിച്ചു.....ടാക്സി ഡ്രൈവറുടെ സഹായത്തോടെ പ്രണവിനെ ടാക്സിയിൽ കയറ്റി.....തിരികെ അവരെ വീട്ടിലാക്കിയ ശേഷം....അതേ ടാക്സിയിൽ തന്നെ പാറു ബെദ്ലഹേമിലേക്ക് തിരിച്ചു.....അപ്പോൾ തന്നെ രാത്രി എട്ട് മണിയോളം കഴിഞ്ഞിരുന്നു.... 🥀🌼🥀 പാറു വന്ന് കയറുമ്പോൾ ഫ്രണ്ട് ഡോർ തുറന്നു കിടക്കുന്നുണ്ടായിരുന്നു ലൈറ്റുകൾ ഒന്നും ഇട്ടിട്ടില്ലായിരുന്നു.....വേഗം എല്ലായിടവും ലൈറ്റിട്ട ശേഷം മേരിയെ അന്വേഷിച്ച് അടുക്കളയിൽ പോയി പക്ഷെ അവളവിടെ ഇല്ലാന്ന് കണ്ട് സംശയത്തോടെ റൂമിലേക്ക് ചെന്നു....ചെല്ലുമ്പോൾ റൂം അകത്ത് നിന്നും കുറ്റീയിട്ടിരിക്കുന്നെന്ന് മനസ്സിലാക്കി.....

ഡേവിഡ് നേരത്തെ ഇറങ്ങുമെന്ന് രാവിലെ പറഞ്ഞത് അവൾ ഓർത്തു......പുഞ്ചിരിയോടെ വാതിൽ തട്ടാൻ തുടങ്ങി.....കുറച്ചു വൈകിയാണ് വാതിൽ തുറന്നത്.......വാതിൽ തുറന്ന ആളെയും അകത്തെ കാഴ്ചയും കണ്ട് നടുങ്ങി നിന്നു പോയി പാറു....ബെഡ്ഷീറ്റ് പുതച്ച് ആലസ്യത്തോടെ പുറത്തേക്ക് ഇറങ്ങി വരുന്ന സേറയും ബെഡിലായ് അർദ്ധ നഗ്നനായി കിടക്കുന്ന ഡേവിഡും .....ഡേവിഡ് നല്ല ഉറക്കത്തിലായിരുന്നു......കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദന....കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് സേറയെ നോക്കി.... സേറ പുച്ഛത്തോടെ അവളെ അടിമുടി ഒന്നുഴിഞ്ഞു നോക്കി.... നീയെന്നല്ലാ ആരു വന്നാലും ഡേവി എന്നും എനിക്കുളളതാ എന്റെ മാത്രം.....പിച്ചും പേയും പറഞ്ഞു കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവനെ ഒന്നുകൂടി നോക്കി കൊണ്ട് അവൾ റൂം വിട്ടു പുറത്തേക്ക് പോയി... തകർന്നവളെ പോലെ പാറു അകത്തേക്ക് കയറി ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story