ജീവാംശം: ഭാഗം 14

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

അകത്തേക്ക് കയറിയ ശേഷം കൈയിലിരുന്ന ഹാൻഡ് ബാഗ് കട്ടിലേക്കിട്ടു....വീണ്ടും ഡേവിഡിനെ ഒന്ന് നോക്കി..... നീയെന്നല്ലാ ആരു വന്നാലും ഡേവി എന്നും എനിക്കുളളതാ എന്റെ മാത്രം..... സേറയുടെ വാക്കുകൾ വീണ്ടും വീണ്ടും ഓർക്കവേ വല്ലാതെ വേദന തോന്നിയവൾക്ക് ആർത്തലച്ചു കരയാൻ തോന്നി.....വേഗം വന്ന വേഷത്തിൽ തന്നെ ബാത്ത് റൂമിലേക്ക് കയറി ഷവർ തുറന്നു വിട്ട് അതിനു ചുവട്ടിൽ നിന്ന് ആർത്തു കരഞ്ഞു.....നീറി പുകയുന്ന വേദന സഹിക്കാൻ ആവുന്നില്ല...... എന്തിനാ ഇങ്ങനെ വേദനിക്കുന്നത്......എന്റെ ആരും അല്ലല്ലോ ഡേവിച്ഛായൻ.....ഇനി ഒരിക്കലും എന്റേതാവില്ല.....വെറും മൂന്നു വർഷത്തേക്ക് വാടകയ്ക്ക് എടുത്ത ഭാര്യ അല്ലേ ഞാൻ......അദ്ദേഹത്തിന്റെ കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി കാശ് തന്ന് കൊണ്ട് വന്നതല്ലേ എന്നെ പിന്നെ എന്തിനാ എനിക്ക് നോവുന്നത്..... ഓരോ കാരണങ്ങൾ കണ്ടെത്തി സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിരുന്നു.......ശരീരം മുഴുവൻ നനഞ്ഞ് തണുപ്പ് പടരാൻ തുടങ്ങി.....പക്ഷെ നെഞ്ചിലെ താപത്തെ ശമിപ്പിക്കാൻ പുറത്തെ ആ തണുപ്പിന് കഴിഞ്ഞില്ല..... തനിക്കൊരിക്കലും ഡേവിച്ഛായനെ സ്നേഹിക്കാൻ കഴിയില്ല എന്നത് തന്റെ അബദ്ധ ധാരണയായിരുന്നു എന്ന് മനസ്സിലായ നിമിഷങ്ങൾ.....തന്റെ മനസ്സിൽ ആ മനുഷ്യൻ മാത്രേ ഉളളെന്ന് അറിഞ്ഞ നിമിഷങ്ങൾ.....

എഗ്രിമെന്റിന്റെ പേരിലായാലായും ഡേവിച്ഛായൻ മിന്നു കെട്ടിയെതെന്നെയല്ലേ....അതെങ്കിലും ഓർക്കാമായിരുന്നു....വേദനയോടെ പലതും ചിന്തിക്കാൻ തുടങ്ങി എന്തൊക്കെ പറഞ്ഞ് മനസ്സിനെ വരുധിയിലാക്കാൻ നോക്കിയിട്ടും കഴിയുന്നില്ല.....തനിക്ക് താങ്ങുന്നതിലുമേറെയുളള നോവ്..... സേറ ചേച്ചിയെ വെറുപ്പല്ലേ ഡേവിച്ഛായന്....കാണുന്നത് പോലും ഇഷ്ടം അല്ല.......അങ്ങനെയുളളപ്പോൾ ഡേവിച്ഛായന് തെറ്റ് ചെയ്യാൻ കഴിയോ.....ഇല്ല.....ഒരിക്കലും കഴിയില്ലായിരിക്കും..... അപ്പോഴും ഉളളിലെവിടെയോ ഒരു കുഞ്ഞ് പ്രതീക്ഷ ഉണർന്നിരുന്നു..... എന്നാലും താൻ കണ്ടതല്ലേ .....തന്റെ കണ്ണിനു മുന്നിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കാനാകും......... കുറേക്കാലം ഡേവിച്ഛായാന് സേറ ചേച്ചി എല്ലാമെല്ലാ മായിരുന്നതല്ലേ.....ഉളളു നീറി ....മീഴികളിലൂടൊഴുകുന്ന ജലത്തിനും താപം കൂടി.... ചിന്തകൾ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിച്ച ആ നിമിഷം....കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി ശരീരം തളരുന്ന പോലെ വേഗം ഡോർ തുറക്കാൻ ആഞ്ഞു അതിനു മുന്നേ തന്നെ നിലത്തേക്ക് വീണിരുന്നു...... 🥀🌼🥀

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഡേവിഡ് ഉണർന്നത്....തലയൊക്കെ വെട്ടി പൊളിക്കുന്ന വേദന തോന്നി അവന്.....ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞു..... അയ്യോ.....ഇത്രയും വൈകിയോ....പിറുപിറുത്ത് കൊണ്ട് മൂരി നിവർത്തി.....സെമിനാർ പ്രിപ്പറേഷന് വേണ്ടി ഒരു വീഡിയോ റെക്കോർഡ് ചെയ്തു കൊണ്ടിരുന്നതാ..... മേരിയേച്ചി മോൾക്ക് സുഖമില്ലാന്ന് പറഞ്ഞു ഉച്ചയ്ക്ക് ലീവ് വിളിച്ചു ചോദിച്ചു പോയിരുന്നു....ചായ ഫ്ലാസ്കിലാക്കി ടേബിളിനു മുകളിൽ വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു...റെക്കോർഡ് ചെയ്യ്ത് കൊണ്ടിരുന്നത് തത്കാലത്തേക്ക് പോസ് ചെയ്ത് വച്ചിട്ട് അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസിൽ ചായയുമായി തിരികെ വന്നു വീണ്ടും വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി.....ഇടക്കെപ്പൊഴാ കണ്ണുകൾ മങ്ങുന്ന പോലെ പിന്നുളള കാര്യം ഒന്നും ഓർമ്മ വരുന്നില്ല......അവൻ ഓർത്തെടുത്തു.... പാർവണയെ ബെഡിൽ തിരഞ്ഞതും കാണുന്നില്ലാന്ന് കണ്ട് ചെറിയൊരു ഭയം തോന്നി..... വേഗം ഫോൺ എടുത്ത് കോൾ ചെയ്തു ....കട്ടിലിൽ കിടക്കുന്ന ഹാൻഡ് ബാഗിൽ നിന്നും ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.....ഈ സമയം ബാത്ത്റൂമിൽ ഷവറിൽ നിന്നും വെളളം പോകുന്ന ശബ്ദം കേട്ടതും അവൾ കുളിക്കുകയാവുമെന്ന് കരുതി എഴുന്നേറ്റു.....

എന്നാലും ഇത്രയും നേരം ഇവളിതെവിടെയായിരുന്നു.....എന്തു കൊണ്ടാവും ഇത്രയും വൈകിയേ....ഓർത്ത് കൊണ്ട് ഇട്ടിരുന്ന പാന്റസ് മാറ്റി ഒരു മുണ്ടെടുത്തുടുത്തു.....ഹാങ്ങറിൽ നിന്നും ഒരു കോളർലെസ്സ് ടീ ഷർട്ട് എടുത്തിട്ടു..... ടേബിളിനു മുകളിൽ വച്ചിരുന്ന ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി...നോക്കുമ്പോൾ സഞ്ചു ആയിരുന്നു ..... കോൾ വീണ്ടും കട്ടാവുന്നതിന് മുന്നേ അറ്റണ്ട് ചെയ്തു..... ഹലോ....സഞ്ചു......എന്താടാ ഈ നേരത്ത്....താത്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു..... ഡാ....കോപ്പേ....എവിടാരുന്നെടാ ഇത്രയും നേരം.....എത്ര നേരായിട്ട് വിളീക്കാന്നറിയോ....നീ ആ വീഡിയോ ചെയ്താരുന്നോ..... ഇല്ലെടാ കംപ്ലീറ്റ് ആയില്ല....ഞാനിന്ന് തന്നെ കംപ്ലീറ്റ് ചെയ്ത അയച്ചു തന്നേക്കാം.... മ്മ്ഹം....പാറു എന്തേടാ.....ഉറങ്ങിയോ..... ഇല്ലടാ കുളിക്കുവാ ഇപ്പൊ വന്ന് കേറീട്ടേ ഉളളൊന്ന് തോന്നുന്നു.....ഞാൻ നല്ല ഉറക്കത്തിലായിരുന്നു എപ്പോഴാ വന്നതെന്നു കൂടി അറിഞ്ഞില്ല.... എട്ട് മണിക്ക് മുന്നേ ഇവിടെ നിന്നും തിരിച്ചു പോയതാണല്ലോ...പിന്നെ എങ്ങനാ ഇത്രയും വൈകിയത്....സഞ്ചു ചെറിയൊരങ്കലാപ്പോടെ ചോദിച്ചു....

അറിയില്ലെടാ...എന്തായാലും കുളിച്ചു കഴിഞ്ഞു വരട്ടേ.....ചോദിക്കാം....പറഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്കൊന്ന് പാളി നോക്കി... മ്മ് ഹം എന്നാ ശരി നീ ആ വീഡിയോ വേഗം റെക്കോർഡ് ചെയ്യ് ......നാളെ അത് പ്രസന്റെ ചെയ്യാനുളളതാ...... മ്മ്......ചെയ്തോളാം......പറഞ്ഞ് കൊണ്ട് കോൾ കട്ട് ചെയ്തു..... ഡേവിഡ് തിരികെ റൂമിലേക്ക് വന്നിട്ടും പാറു കുളി കഴിഞ്ഞിറങ്ങുന്നില്ലാന്ന് കണ്ട് അവന് ചെറിയ പരിഭ്രമം തോന്നി നേരെ ബാത്ത്റൂമി നടുത്തേക്ക് നടന്നു...വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി....പക്ഷെ പ്രതികരണമൊന്നു ഉണ്ടായില്ല...വീണ്ടും ഇത് തന്നെ തുടർന്നപ്പോൾ...നല്ല ഭയം തോന്നി....വേഗം വാതിൽ തളളിത്തുറക്കാൻ തൂടങ്ങി.....അകത്ത് നിന്ന് ലോക്ക് ആയിരുന്നു....വീണ്ടും സർവ്വ ശക്തിയുമെടുത്ത് ചവിട്ടിയതും വാതിലിൽ തുറന്നു....അകത്തേക്ക് കയറിയതും കാണുന്നത് നിലത്ത് ബോധമറ്റ് കിടക്കുന്നവളെയാണ്....ശരീരമാകെ നനഞ്ഞിട്ടുണ്ട് ഷവറിൽ നിന്നും വെളളം ഒഴുകുന്നതിനനുസരിച്ച് വീണ്ടും വീണ്ടും നനഞ്ഞ് കൊണ്ടിരുന്നു.....അവളെ ആ അവസ്ഥയിൽ കാണേ ശരീരം തളരുന്ന പോലെ തോന്നി അവന് വേഗം കൈകളിൽ കോരിയെടുത്ത് കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി.... പാർവണ....പാർവണ.....ഒന്ന് മൂളുക മാത്രം ചെയ്തു.....

അവൻ വേഗം അവളെയെടുത്ത് റൂമിലേക്ക് കൊണ്ട് പോയി...കട്ടിലിൽ കിടത്തി....നനഞ്ഞ് കുതിർന്നു ദേഹത്തോട് ഒട്ടി കിടന്ന സാരി അവളിൽ നിന്നും മാറ്റി.....ഉണങ്ങിയ ഒരു ടൗവ്വലെടുത്ത് തല തുവർത്തി കൊടുത്തു....അവളുടെ ഉളളം കാലും കൈക്കുളളവും വേഗം തിരുമാൻ തുടങ്ങി....അപ്പോഴേക്കും കണ്ണുകൾ ചിമ്മി തുറന്നു അവൾ..... ഡേവിച്ഛായാ......പതിയെ വിളിച്ചു.... മുഖമുയർത്തി നോക്കുമ്പോൾ കണ്ണുകൾ തുറന്ന് കിടപ്പുണ്ടായിരുന്നു പാറു....ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് അവനവളെ ചേർത്ത് പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി ..... പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നീ....എന്നാ പറ്റിയതാടീ നിനക്ക്.....ഞാൻ വന്ന് നോക്കുമ്പോൾ ബാത്ത്റൂമിൽ നിലത്തായി നനഞ്ഞ് കുതിർന്ന് കിടക്കുവാ....ശരീരം മൊത്തം തണുത്ത് മരവിച്ച് ...പേടിച്ച് പോയി അറിയോ....അവളുടെ നിറുകിൽ തലോടി.... മറുപടി പറയാതെ കുനിഞ്ഞ് ഇരുന്നു അവൾ.... ഡേവിഡ് വേഗം കബോഡിനടുത്തേക്ക് നടന്നു....കബോഡ് തുറന്നു അവൾക്കിടാനുളള ഡ്രസ് കൈയിലെടുത്തു.... ദേ പാർവണ ഈ ഡ്രസ്സ് എടുത്ത് ഇട്ടേക്ക്...തണുക്കുന്നില്ലേ തനിക്ക്.....പാറു മുഖമുയർത്തി നോക്കുമ്പോൾ അവൾക്ക് മാറിയുടുക്കാനുളള ഡ്രസ്സ് അവൾക്ക് നേരെ നീട്ടി പിടിച്ചു നിക്കാരുന്നു ഡേവിഡ്......

അവന്റെ മുഖത്ത് നോക്കാതെ അവൾ അത് വാങ്ങി ..... ഇനിയും അധിക നേരം ഇങ്ങനെ ഇരുന്നാലെ ചിലപ്പോ എന്റെ കൈവിട്ട് പോവും എഗ്രിമെന്റൊക്കെ ഞാനങ്ങ് മറക്കും.....കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കിയ ശേഷം തിരിഞ്ഞു നടന്നു ... പാറു ആ ഇരിപ്പ് തന്നെ തുടർന്നു......നേരത്തേ നടന്നതൊക്കെ ഓർക്കേ വീണ്ടും കരയാൻ തുടങ്ങി..... ഹാ.....താനിത വരെ ചെയ്ഞ്ച് ചെയ്തില്ലേ...എഴുന്നേറ്റ് ചെന്ന് ഡ്രസ് മാറടോ വെറുതെ അസുഖം വരുത്തി വയ്ക്കേണ്ട.....അല്ലെങ്കിലേ ആരോഗ്യം കുറവാ അതിൽ കൂടെ അസുഖം കൂടി വരുത്തി വച്ചാൽ .....പറഞ്ഞു നിർത്തി ക്കൊണ്ട് അവളെ നോക്കുമ്പോൾ മറ്റേതോ ലോകത്തിലായിരുന്നു പാർവണ.....അവനവളെ നെറ്റിചുളുച്ചു നോക്കി ക്കൊണ്ട് അടുത്തേക്ക് പോയി.... കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ കാണേ പരിഭ്രമത്തോടെ അവളുടെ മുഖം കൈയിലെടുത്തു.... പാർവണ...എന്താടാ....എ....എന്തിനാ കരയുന്നേ.....പതിയെ ചോദിച്ചു....അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു കിടന്ന് ആർത്തു കരയാൻ തുടങ്ങി.... ഒന്നും മനസ്സിലായിയില്ലെങ്കിലും അവളെ അലട്ടുന്ന എന്തോ ഉണ്ടെന്ന് മനസ്സിലായി.... പാർവണ എന്തിനാ ഇങ്ങനെ കരയുന്നേ പ്രണവിന്റെ കാര്യം ഓർത്താണോ....അവളുടെ നിറുകിൽ തലോടി കൊണ്ട് ചോദിച്ചു....

മ്മ് ഹം ഇല്ലെന്ന് തലയനക്കി ....പിന്നെന്താ.... മറുപടി പറയാതെ കുനിഞ്ഞ് ഇരുന്നു..... പാറു.....എന്താന്ന് പറയ്....മൃദുവായി ചോദിച്ചു.... ഇച്ഛായനല്ലേ പറഞ്ഞത് മൂന്നു വർഷത്തേക്ക് ഞാൻ എല്ലാ അർത്ഥത്തിലും ഇച്ഛായന്റെ ഭാര്യ ആയിരിക്കുമെന്ന് എന്നിട്ടെന്തിനാ തെറ്റ് ചെയ്തത് .....പല തവണ ചോദിക്കാൻ നാവുയർന്നെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പോയി.... അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലാന്ന് കണ്ട് ഡേവിയ്ക്ക് ദേഷ്യം വന്നു..... പിന്നെ നീ പറയേണ്ട മോങ്ങി മോങ്ങി ഇരുന്നേരെ ദേഷ്യത്തോടെ അവളെ പിടിച്ചു തളളി കൊണ്ട് ലാപും വീഡിയോ ക്യാമറയുമെടുത്ത് പുറത്തേക്ക് പോയി....പാറു നിറ കണ്ണുകളോടെ അവനെ നോക്കി....പതിയെ ബാത്ത്റൂമിലേക്ക് നടന്നു....വീണ്ടും കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......തണുപ്പ് കാരണം വിറയ്ക്കാൻ തുടങ്ങിയതും വസ്ത്രം മാറാൻ തുടങ്ങി......റൂമിലേക്ക് തിരികെ വരുമ്പോൾ ഡേവി അവിടെ ഇല്ലാരുന്നു....ലാപ് ടോപ്പ് തുറന്നു ടേബിളിനു മുകളിൽ വച്ചിട്ടുണ്ട്....ബാൽക്കണിയിൽ പോയി നോക്കുമ്പോൾ അവിടെയും കണ്ടില്ല..... ഈ സമയം ഹാളിൽ എന്തോ തെറിച്ചു വീഴുന്ന ശബ്ദം കേട്ടു.... ഓടി ചെന്ന് നോക്കുമ്പോൾ കാണുന്നത്....നിലത്ത് പൊട്ടിച്ചിതറി കിടക്കുന്ന ഫ്ളവർ വേസും അതിനു മുകളിലായ് കിടക്കുന്ന സേറയെയും ആണ്.....അവളെ നോക്കി ദഹിപ്പിച്ചു കൊണ്ട് ഡേവി അടുത്ത് തന്നെ നിപ്പുണ്ടായിരുന്നു.... ഒന്നും മനസ്സിലാവാതെ പാറു രണ്ടു പേരെയും മാറി മാറി നോക്കി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story