ജീവാംശം: ഭാഗം 15

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

 സേറ ഡേവീ.....നീ....നീയെന്നെ തല്ലിയല്ലേ.....കവിളിൽ കൈ ചേർത്ത് കൊണ്ട് അവന് നേരെ ഒച്ചയെടുത്തു സേറ.... നിന്നെ തല്ലുവല്ലടീ കൊല്ലാ വേണ്ടത്....ബ്ലഡി ബി........അവളെ അവഞ്ജയോടെ നോക്കി ഡേവിഡ്..... എന്താടീ ഇതൊക്കെ ...... പറഞ്ഞു കൊണ്ട് വീഡിയോ ക്യാമറ അവൾക്ക് നേരെ ഉയർത്തി കാട്ടുന്നുണ്ടായിരുന്നവൻ.....വീഡിയോ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട് തല കുനിഞ്ഞ് പോയി സേറയുടെ..... പാറു വീഡിയോയിലേക്ക് ശ്രദ്ധിച്ചു നോക്കിയെങ്കിലും ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.....ഒന്നും മനസ്സിലാവാതെ അമ്പരപ്പോടെ നിന്നു.... ഡീ.....നീയൊരു പെണ്ണല്ലേടീ....ഒരു പെണ്ണിന് ഇത്രമാത്രം തരം താഴാൻ പറ്റുവോ ഛേ....അറപ്പോടെ മുഖം വെട്ടി തിരിച്ചു ഡേവിഡ്..... സത്യം പറയെടീ എന്തിന് വേണ്ടിയാ നീയിതൊക്കെ ചെയതത്.....

അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു .... മറുപടി പറയാതെ മുഖം കുനിച്ച് ഇരുന്നു സേറ... എടീ....പന്ന മോളെ സത്യം പറയുന്നതാ നിനക്ക് നല്ലത് ഇല്ലേൽ ഇതൊന്നുമായിരിക്കില്ല....താക്കീതോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി..... ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ച് നിൽക്കുന്നവളെ ഡേവിഡ് കൂർപ്പിച്ചു നോക്കി....പാറു വേഗം മുഖം താഴ്ത്തി..... അപ്പോ നീ കുറച്ച് മുന്നേ കരഞ്ഞതും എന്നോട് മിണ്ടാതിരുന്നതും ഇത് കൊണ്ടായിരുന്നല്ലേ.....മ്മ്ഹം....മൂളിക്കൊണ്ട് അവളെയൊന്ന് ഇരുത്തി നോക്കി....പാറു വീണ്ടും അവനെ തന്നെ അമ്പരപ്പോടെ നോക്കി..... സത്യം പറ സേറ......നീ എന്തിനാ ഇതൊക്കെ ചെയ്തത്....പറയെടീ അവനലറി..... നിനക്ക് വേണ്ടിയാ ഡേവി.....എനിക്ക് നിന്നെ വേണം അതിന് ഇവളെ നിന്നിൽ നിന്നും അകറ്റാൻ വേണ്ടിയാ ഞാനീതൊക്കെ ചെയ്തത്.....

.ഭർത്താവ് മുൻ കാമുകിയുമായി ഇപ്പോഴും ബന്ധം തുടരുന്നെന്ന് അറിയുമ്പോ ഇവൾ തന്നെ നിന്നെ ഉപേക്ഷിച്ച് പോവുമെന്ന് ഞാൻ കരുതി....അതിനു വേണ്ടിയാ ഞാൻ നിനക്ക് കുടിക്കാനായി കൊണ്ട് വച്ചിരുന്ന ചായയിൽ ഉറങ്ങാനുളള @@@@ പൗഡർ കലർത്തിയത്.....നീയത് എടുത്ത് കൊണ്ട് പോകുന്നതും കുടിക്കുന്നതും മയങ്ങി വീണതുമെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.......കുറച്ചു കഴിഞ്ഞു ഇവൾ ടാക്സിയിൽ ഗേറ്റിന് മുന്നിൽ വന്നിറങ്ങുന്നത് കണ്ട ഞാൻ വേഗം നിന്റെ റൂമിനുളളിൽ കയറി നീ ധരിച്ചിരുന്ന ഷർട്ട് അഴിച്ചു മാറ്റി .....തലമുടി ഉലച്ചിട്ടു....പിന്നെ ഞാനും നീയും തമ്മിൽ അരുതാത്തത് നടന്നെന്ന് വരുത്തി തീർക്കാൻ വേണ്ടിയാ ബെഡ്ഷീറ്റ് കൊണ്ട് ദേഹം മൂടി ഞാൻ ഇവൾക്ക് മുന്നിലേക്ക് വന്നത്.....പക്ഷെ ഇതൊക്കെ വീഡിയോ ക്യാമറയിൽ റെക്കോഡായ കാര്യം ഞാനറിഞ്ഞില്ലായിരുന്നു.....അവൾ പല്ല് ഞെരിച്ചു കൊണ്ട് പാറുവിനെ നോക്കി....

സേറ പറഞ്ഞതൊക്കെ കേട്ട് ഞെട്ടലോടെ നിക്കാരുന്നു പാറു....കുറച്ചു നേരത്തേക്ക് ഡേവിയെ തെറ്റിദ്ധരിച്ചതോർത്ത് ദുഃഖം തോന്നി അവൾക്ക് ..... ഡേവിച്ഛായനോട് ഇതെ പറ്റി ചോദിച്ചിരുന്നെങ്കിലോ വിഷമം ആവില്ലായിരുന്നോ.....എന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ ഒരു സാഹചര്യം നേരിൽ കണ്ടാൽ വിശ്വസിച്ചു പോവില്ലേ....അവളോർത്തു.... നീയെന്താടീ കരുതിയത് നിന്റെ ഈ ചീപ്പ് ഡ്രാമ കണ്ടാൽ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോവുമെന്നോ.....ഇല്ലെടീ അവളെന്നെ ഒരിക്കലും ഉപേക്ഷിച്ച് പോവില്ല അതിനവൾക്ക് കഴിയില്ല......കഴിയോ പാർവണ......സേറയെ നോക്കി പല്ലുകടിച്ച് പറഞ്ഞ ശേഷം പാറുവിനെ മുഖമുയർത്തി നോക്കി ഡേവിഡ്..... ഇല്ല....എന്ന് തലയാട്ടി അവൾ.... സേറ....ഈ നിമിഷം നീയായിട്ട് ഇവിടെ നിന്ന് ഇറങ്ങണം.....അല്ലെങ്കിൽ ഞാനായിട്ട് നിന്നെ പിടിച്ചു പുറത്തേക്ക് തളളും....

.അവൻ കടുപ്പിച്ച് പറഞ്ഞു കൊണ്ട് അവളെ രൂക്ഷമായി നോക്കി..... ഡേവി.....ഞാൻ.....ഈ....പാതി രാത്രിയിൽ എവിടെ പോവാനാ.....എനിക്ക് പോവാൻ വേറെ ഇടം ഇല്ല പ്ലീസ് ഡേവി....എന്നെ പറഞ്ഞു വിടരുത്.....അവൾ കെഞ്ചി..... നോ....നോ...മോർ എക്സ്ക്യൂസസ്....നീ പോണം അതും ഈ നിമിഷം.....എന്റെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറാൻ ഒരു പന്ന മോളെയും ഞാനനുവദിക്കില്ല.....പല്ലു ഞെരിച്ച് കൊണ്ട് അവനത് പറയുമ്പോൾ കണ്ണുകളിൽ തെളിഞ്ഞു വന്ന രൗദ്രത അവളെ തെല്ലൊന്ന് ഭയപ്പെടുത്തി..... പാറു ഡേവിയുടെ മുഖത്ത് നോക്കാൻ കൂടി ഭയന്നു......ആദ്യമായാണ് അവനെ ഇത്രയും ദേഷ്യത്തിൽ കൃണുന്നതെന്ന് ഓർക്കുകയായിരുന്നവൾ..... സേറ.....ഹറി യപ്.....അലർച്ചയോടെ പറഞ്ഞതും നിലത്ത് നിന്നും വേച്ച് വേച്ച് എണീറ്റ് കൊണ്ട് നടുവും താങ്ങി മുകളിലേക്ക് നടന്നു.....

ഡേവി പാറുവിനെ രൂക്ഷമായി നോക്കി.....അവന്റെ നോട്ടത്തിൽ തന്നെ ആലില പോലെ വിറ കൊണ്ടു അവൾ..... നിനക്കെന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്കണം അല്ലാതെ ഈ കരയുന്നതും മുഖം വീർപ്പിച്ച് നടക്കുന്നതുമൊക്കെ എനിക്കിഷ്ടമുളള ഏർപ്പാടല്ല....മനസ്സിലായോ...അവളുടെ രണ്ടു കൈത്തണ്ടയിലും അവൻ പിടി മുറുക്കി..... മ്മ്ഹം.....തലയാട്ടി കൊണ്ട് ......ഉമിനീരക്കി.....അവൻ അവളുടെ കൈവിട്ട് മുകളിലേക്ക് പോയതും കണ്ണുകൾ നിറഞ്ഞു വന്നു.....വല്ലാത്ത കുറ്റ ബോധം തോന്നി.... എന്റെ മഹാദേവാ....ഇനീപ്പോ ഡേവിച്ഛായനെന്നോട് ദേഷ്യാവില്ലേ.....എങ്ങനാ അങ്ങോട്ട് പോവുന്നത്....മുകളിലേക്ക് നോക്കി ക്കൊണ്ട് പിറുപിറുത്തു..... എടീ......നീ ഓർത്തു വച്ചോ...എന്നെ നോവിച്ചതിന് നിന്നെയും അവനെയും ഞാൻ വെറുതെ വിടില്ല.....ഈ സേറയെ വേദനിപ്പിച്ടിട്ട് ഒരുമിച്ച് സന്തോഷായി ജീവിക്കാന്ന് നീയൊക്കെ കരുതണ്ട....

.മുകളിലേക്ക് പോയ സേറ ലഗേജുകളുമായി തിരികെ വന്ന ശേഷം അവളെ നോക്കി പല്ല് ഞെരിച്ചു.... പാറു ഭയത്തോടെ മുഖം കുനിച്ച് നിക്ക മാത്രം ചെയ്തു....... സേറ പുറത്തേക്കിറങ്ങി കാറുമായി പോകുന്നത് കണ്ട് ഡോർ ലോക്ക് ചെയ്തിട്ട് പാറു മുകളിലേക്ക് നടന്നു.....ഭയം കാരണം അവളുടെ കാലുകൾ ചെറുതാതി വിറ കൊണ്ടു..... മുകളിൽ എത്തിയതും കാണുന്നത് എവിടേയ്ക്കോ പോവാനായി റെഡിയാവുന്ന ഡേവിയെയാണ് ക്ലോക്കിലേക്ക് നോക്കുമ്പോൾ ഒന്നര മണിയോളമായി.... ഈശ്വരാ.....ഇച്ഛായൻ ഇതെങ്ങോട്ടാവോ.....മനസ്സിൽ ഓർത്തു കൊണ്ട് അകത്തു കയറി..... പാറു അകത്തേക്ക് വന്നത് കണ്ടിട്ടും ഡേവിഡ് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല....അത് അവളെ ചെറുതായൊന്ന് നോവിച്ചു..... ലാപ്ടോപ്പും വീഡിയോ ക്യാമറയും ബാഗിനുളളിലേക്ക് വച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി......തൊട്ടടുത്ത് നിൽക്കുന്ന പാറുവിനെ അവനൊന്ന് നോക്കുക പോലും ചെയ്തില്ല....

.പാറുവിന് വല്ലാതെ വിഷമം തോന്നി കണ്ണുകളൊക്കെ നിറയുന്നുണ്ടായിരുന്നു..... ഡേവിച്ഛായാ......സോറി ഞാൻ പെട്ടെന്ന്....പറഞ്ഞു തുടങ്ങിയതും അവനത് മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.....ഡേവിച്ഛായാ എങ്ങോട്ടാ പോവുന്നതെന്നെങ്കിലും പറഞ്ഞൂടെ ഞാനിവിടെ ഒറ്റയ്ക്കാ.....പേടിയാ....ഇടറുന്നുണ്ടായിരുന്നു അവളുടെ സ്വരം...... ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ ഒരു എമർജൻസിയുണ്ട്.....ഇന്ന് എന്നെ പ്രതീക്ഷിക്കണ്ട.....പിന്നെ നിന്നെ ആരും പിടിച്ചോണ്ടൊന്നും പോവത്തില്ല....എല്ലാ ഡോറും ലോക്ക് ചെയ്തിട്ടേ കിടക്കാവൂ.....രാത്രി ആരു വന്ന് വാതിലിൽ മുട്ടിയാലും തുറക്കേണ്ട....... .അവളെ കൂർപ്പിച്ചു നോക്കി ക്കൊണ്ട് പറഞ്ഞ ശേഷം പുറത്തേക്ക് പോയി..... വല്ലാത്ത ദുഃഖം തോന്നി അവൾക്ക്....അവൻ പോയ്ക്കഴിഞ്ഞതും ഡോർ ലോക്ക് ചെയ്തിട്ട് അകത്തേക്ക് വന്നു.... 🥀🌼🥀

സേറ നേരെ പോയത് റോവിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു.....പക്ഷെ അവനവിടെ ഇല്ലായിരുന്നു പുറത്ത് നിന്നും ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു വാതിൽക്കൽ ബാഗുകൾ നിരത്തി വച്ച ശേഷം അവിടെ തന്നെ നിന്നു......റോവിനെ ഫോണിൽ വിളിച്ചെങ്കിലും കോൾ അറ്റണ്ട് ചെയ്യുന്നുണ്ടായിരുന്നില്ല.... ബ്ലഡി....ഇഡിയറ്റ് ഇവനിത് എവിടെ പോയ് കിടക്കാ.....റാസ്കൽ.....പിറു പിറുത്ത് കൊണ്ട് അവൾ അതേ നിൽപ്പ് തുടർന്നു..... 🥀🌼🥀 ഡേവിഡ് ഹോസ്പിറ്റലിൽ ചെന്നയുടനെ ലേബർ റൂമിലേക്ക് കയറി..... എമി.....എന്താടാ എന്ത് എമർജൻസിയാ.....പരിഭ്രമത്തോടെ ചോദിച്ചു.... ഡേവിഡ് ദിയ എന്റെ പേഷ്യന്റ് ആണ്.....അവൾക്ക് പ്ലാസാന്റാ പ്രവ്യാ ആയിരുന്നു.....ബ്ലിഡിംഗ് ആയി കൊണ്ട് വന്നതാ.....ബട്ട് എന്റെ കൈയിൽ നിൽക്കുന്നില്ല..... അവരുടെ ഡ്യൂ ഡേറ്റ് ആയോ.....

നെക്സ്റ്റ് വീക്ക് ആണ്......ഓ.കെ.ഞാനൊന്ന് നോക്കട്ടേ..... ഡേവിഡ് ആ പേഷ്രന്റിനെ പരിശോധിച്ചൂ..... എമീ....വി നീഡ് ഇമ്മീഡിയറ്റ് സി.സെക്ഷൻ അതർവൈസ് മേ ലോസ്റ്റ് ദ ചൈൽഡ്.....കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറഞ്ഞ് വരുവാ....ആ കുട്ടീടെ ബ്ലഡ് ഗ്രൂപ്പ് ഏതാ......അവൻ ക്യാമ്പിനിലേക്ക് വേഗത്തിൽ നടന്നു കൊണ്ട് എമിയോട് ചോദിച്ചു..... എ.ബി.നെഗറ്റീവ്..... ഓഹ്...ഗോഡ്.....റെയർ ബ്ലഡ് ഗ്രൂപ്പ് ആണല്ലോടോ.....നമ്മുടെ ബാങ്കിൽ എ.ബി നെഗറ്റീവ് സ്റ്റോക്ക് തീർന്നിരിക്കുവാ.....താനൊരു കാര്യം ചെയ്യ് അതിന്റെ റിലേറ്റീവ്സിനോട് വേഗം ബ്ലഡ് കളക്ട് ചെയ്യാൻ പറയ്..... മ്മ്...ഓ.കെ....ഡേവിസ്....പറഞ്ഞു കൊണ്ട് എമി പുറത്തേക്ക് പാഞ്ഞു പോയി.....ഒരു വയസ്സായ സ്ത്രീ മാത്രമേ ഉണ്ടായിരുന്നുളളൂ.....അവരോട് കാര്യം പറഞ്ഞ ശേഷം അവൾ വീണ്ടും ലേബർ റൂമിലേക്ക് കയറി......

ഈ സമയം കൊണ്ട് സർജറിയ്ക്ക് വേണ്ടിയുള്ള എല്രാ തയ്യാറെടുപ്പും നടത്തുകയായിരുന്നു ഡേവിയും എമിയും മറ്റുളളവരും..... സർ......ആ പേഷ്യന്റിന്റെ റിലേറ്റീവ് സർ നെ കാണണമെന്ന് പറയാ....കുറച്ചു സമയത്തിന് ശേഷം ഒരു സിസ്റ്റർ ഓടി കിതച്ച് അവിടേക്ക് വന്നു..... ഓ.കെ ഞാനിതാ വരുന്നു.....പറഞ്ഞു കൊണ്ട് ഡേവിഡ് അവരുടെ ഒപ്പം പോയി.....ഒരു പ്രായം ചെന്ന അമ്മ നിറകണ്ണുകളൊടെ നിക്കാരുന്നു..... എന്താ അമ്മ.....എന്തിനാ കരയുന്നേ.....ആ കുട്ടിക്ക് പ്രശ്നം ഒന്നുമില്ല.....അവനവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.... ഡോക്ടർ പറഞ്ഞത് പോലെ ബ്ലഡ് അറേജ് ചെയ്യാൻ പറ്റിയില്ല.....എല്ലാ ബ്ലഡ് ബാങ്കിലും തിരക്കി.....കൊച്ചു മോന്റെ കൂട്ടുകാരനും ഒരുപാട് തിരിക്കുവാരുന്നു .....ആ കുട്ടി അതിനു വേണ്ടി പോകാനിടമില്ല.... കിട്ടാഞ്ഞ് തിരികെ വരുവാ....വാവിട്ട് കരയാൻ തുടങ്ങി....

അമ്മ പേടിക്കേണ്ട എന്റെ ബ്ലഡ് ഗ്രൂപ്പ് എ.ബി.നെഗറ്റീവ് ആണ് ഞാൻ കൊടുത്തോളാം....അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...... അമ്മയുടെ കൂടെ വേറാരുമില്ലേ.....അവൻ തിരക്കി ഇല്ല മോനേ.....എനിക്ക് ആകെ ഉണ്ടായിരുന്ന കൊച്ചു മോന്റെ ഭാര്യയാ അകത്ത് കിടക്കുന്ന കുട്ടി.....അവൾ നാല് മാസം ഗർഭിണിയായിരുന്നപ്പോഴാ അവൻ ഒരു ആക്സിഡന്റിൽ..... പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പി.....ഇനി ഈ കുഞ്ഞ് മാത്രാ ആ പെങ്കൊച്ചിന്റെ ഏക പ്രതീക്ഷ.....ഇടർച്ചയോടെ പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി കണ്ണുകൾ തുടച്ചു..... അമ്മ കരയേണ്ട വേണ്ടത് ഞാൻ ചെയ്തോളാം.....പറഞ്ഞു കൊണ്ട് എമിയോടൊപ്പം ഡേവിഡ് അകത്തേക്ക് നടന്നു .............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story