ജീവാംശം: ഭാഗം 16

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഏറെ നേരം കിടന്നിട്ടും പാറുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല....താൻ കാരണം ഡേവിഡിന്റെ മനസ് വേദനിച്ചിട്ടുണ്ടാവുമെന്നോർത്ത് വല്ലാത്ത കുറ്റബോധം തോന്നി..... എങ്ങനെയൊക്കെ സ്വയം ന്യായികരിക്കാൻ നോക്കിയിട്ടും അവൾക്ക് മനസ്സമാധാനം കിട്ടിയില്ല......ഡേവിഡിനെ ഒന്ന് കണ്ടു സംസാരിക്കണമെന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ..... ഓരോന്നോർത്ത് കൊണ്ട് വെളുപ്പിന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നവൾ..... 🥀🌼🥀 ഹോസ്പിറ്റലിൽ....മണിക്കൂറുകൾക്ക് ശേഷം..... സർജറിയിലൂടെ പുറത്തെടുത്ത പിഞ്ചുകുഞ്ഞിനെ ദിയയുടെ അടുത്തേക്ക് കൊണ്ട് പോയി ഡേവിഡ്..... ദിയാ.....ഇറ്റ്സ് എ ബോയ്.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് കുഞ്ഞിനെ അവൾക്ക് കാണിച്ചു കൊടുത്തു....അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു വരുമ്പോഴും കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു......ഈ നിമിഷത്തിനായുളള ഒരുപാട് സ്വപ്നങ്ങൾ നെയ്യാൻ തന്നോടൊപ്പം ഉണ്ടാകേണ്ടവൻ ചെന്നെത്താൻ പറ്റാത്ത മറ്റൊരു ലോകത്താണെന്നോർക്കെ വാവിട്ട് കരയാൻ തുടങ്ങി.... റിയ......കൂൾ ഡൗൺ.....ഇങ്ങനെ കരയരുത്....തനിക്ക് തന്നാ പ്രശ്നം.....താൻ ആരോഗ്യത്തോടെ ഇരുന്നാലെ തന്റെ ഭർത്താവ് ആഗ്രഹിച്ചത് പോലെ കുഞ്ഞിനെ വളർത്തിയെടുക്കാൻ പറ്റുളളൂ.....അവളെ സമാധാനിപ്പിച്ചു ഡേവിഡ്.....താൻ ബോൾഡ് ആയിരിക്കണം തന്റെ ജീവിത ലക്ഷ്യം തന്നെ ഈ കുഞ്ഞല്ലേ.....തനിക്ക് താങ്ങായി അവനുണ്ടാകും.....

.ഡേവിഡിന്റെ ഓരോ വാക്കുകളും അവളിലെ ചെറിയ മാറ്റങ്ങൾ സൃഷ്ടിച്ചു....അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ..... 🥀🌼🥀 സർജറി കഴിഞ്ഞു പുറത്തേക്കിറങ്ങിയതും അവനെ കാത്ത് ആ പ്രായം ചെന്ന അമ്മ നിന്നിരുന്നു.....ഇത്തവണ അവർക്കൊപ്പം വെളുത്ത് നല്ല ഉയരമുളള ഒരു യുവാവും കൂടി ഉണ്ടായിരുന്നു....ഏതാണ്ട് ഒരു പത്തിരുപത്തെട്ട് വയസ്സ് തോന്നിക്കുമായിരുന്നയാൾക്ക്..... സർ.....ദിയയ്ക്ക്.....ആധിയോടെ അയാൾ ചോദിച്ചു..... പേടിക്കാനൊന്നുമില്ല.....അമ്മയും കുഞ്ഞും സേഫാണ്.....പിന്നെ ആ കുട്ടിയെ നല്ലോണം ശ്രദ്ധിക്കണം......പോസ്റ്റ് പാർട്ടം ഡിപ്രഷൻ വരാൻ ഉളള ചാൻസ് 90% ആണ്....നല്ല കെയർ കൊടുക്കണം അമ്മയ്ക്കും കുഞ്ഞിനും.....പ്രത്യേകം എടുത്ത് പറഞ്ഞു ഡേവിഡ്..... മ്മ് ഹം....ശരി ഡോക്ടർ...... ഡോക്ടർ....തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഡേവിഡിനെ അയാൾ പിന്നിൽ നിന്നും വിളിച്ചു... ഡേവിഡ് ഉടനെ തിരിഞ്ഞു നോക്കി..... താങ്ക്സ് ഡോക്ടർ......ദിയ എനിക്ക് എന്റെ പെങ്ങളെ പോലെയാ.....ഇന്നലെ അവൾക്ക് വേണ്ടി ബ്ലഡ് കളക്ട് ചെയ്യാൻ ഞാൻ ഒരുപാട് അലഞ്ഞതാ.....പക്ഷെ കിട്ടിയില്ല.....അപ്പോഴാ സർ..... അതിന് നന്ദി പറയേണ്ട കാര്യമൊന്നുമില്ല.....ഇതെന്റെ ജോലിയുടെ ഭാഗവാ....പിന്നെ നമ്മൾ മനുഷ്യരല്ലേ....

ഇത് പോലെയുളള അവസരങ്ങളിൽ മറ്റുള്ളവരെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്താ....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു..... 🥀🌼🥀 ചുറ്റും ആൾക്കാരുടെ സംസാരവും പല വിധ ശബ്ദങ്ങളും കേൾക്കേ സേറ ഉണർന്നു .....നോക്കുമ്പോൾ ഫ്ലാറ്റിനു മുന്നിൽ നിലത്തിരിക്കുകയായിരുന്നു.....പതിയെ എഴുന്നേറ്റ് മൂരി നിവർത്തി.....പാസേജീലൂടെ പോകുന്നവരും വരുന്നവരും അവളെ തന്നെ നോക്കുന്നുണ്ട്.....വല്ലാത്ത ജാള്യത തോന്നി.....വേഗം ഫോൺ എടുത്ത് റോവിനെ വിളിച്ചു... ആദ്യത്തെ റിംഗിൽ തന്നെ കോൾ അറ്റണ്ട് ചെയ്തു.... ഹലോ റോവി നീ യെവിടെയാ....ഞാൻ എത്ര തവണ വിളിച്ചൂന്നറിയോ നിന്റെ ഫോണിൽ അവനോട് കയർത്തു.... കൂൾ ഡൗൺ സേറ ഒരു ഹോസ്പിറ്റൽ കേസ് ആയിപ്പോയി.....എന്റെ ഫ്രണ്ടിന്റെ വൈഫ് ഡെലിവറിയ്ക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു....കൂടെ ആരും ഉണ്ടായിരുന്നില്ല.....അവൾക്ക് കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു.....അതാ ഞാൻ വരാത്തത് ....ബൈ ഗോഡ്സ് ഗ്രസ് ഷീ ഈസ് ഓ.കെ നൗ.....നീ ഒരു അര മണിക്കൂർ കൂടി വെയ്റ്റ് ചെയ്യ് ഞാനിതാ വരുന്നു..... ഇനിയും അര മണിക്കൂറോ....നിനക്കെന്താ ഭ്രാന്തുണ്ടോ റോവീ......നിനക്ക് നിന്റെ കാര്യം നോക്കിയാ പോരേ.....എന്തിനാ അന്യന്റെ കാര്യങ്ങൾ കൂടി ഏറ്റു പിടിച്ചു തലയിൽ വയ്ക്കുന്നത്.....അവൾ ഒച്ചയെടുത്തു.... സേറ.....പ്ലീസ് അവർക്ക് ഞാനല്ലാതെ വേറെ ആരുമില്ല ഒരു സഹായത്തിന്.....

നിരഞ്ജൻ മരിച്ചു കഴിഞ്ഞ് അവരൊറ്റ പെട്ടത് പോലാ....നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല....വെച്ചിട്ട് പോവാൻ നോക്ക്.....പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്തു..... ഇഡിയറ്റ്......പോകാൻ വേറെ ഇടമില്ലാതായിപ്പോയി......ഇല്ലായിരുന്നെങ്കിൽ പിറു പിറുത്ത് കൊണ്ട് സേറ പല്ല് ഞെരിച്ചു..... 🥀🌼🥀 സഞ്ചുവും എമിയും ഡേവിഡിന്റെ ക്യാബിനിലേക്ക് വരുമ്പോൾ ടേബിളിനു മുകളിൽ തലവച്ച് കമിഴ്ന്ന് ഇരിക്കുകയായിരുന്നു അവൻ..... ഡേവീ.....എന്നാ പറ്റിയെടാ സുഖവില്ലേ നിനക്ക്.....സഞ്ചു അവന്റെ തോളിൽ തട്ടി വിളിച്ചു...... ഡേവിഡ് പതിയെ മുഖമുയർത്തി നോക്കി....ഏയ് ഒന്നൂല്ലടാ..ആം ഓ കെ....പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..... എമി ദിയായ്ക്ക് എങ്ങനെ ഉണ്ട്..... ഷീ ഈസ് പെർഫെക്ട്ലി ഓൾ റൈറ്റ്....ഡേവീസ്.....നാളെ രാവിലെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാനിരിക്കാ...പുഞ്ചിരിയോടെ പറഞ്ഞു..... ഓ.കെ....ഗുഡ്.....പറഞ്ഞു കൊണ്ട് കുലഞ്ഞ തലമുടി പിന്നിലേക്ക് മാടിയൊതുക്കി രണ്ടു കൈകൾ കൊണ്ടും മുഖമമർത്തി തൂത്തൂ.... പാറുവുമായിട്ട് എന്തേലും പ്രശ്നം ആയോടാ ഡേവി.....അവനെ തന്നെ ഉറ്റുനോക്കി സഞ്ചു.... എടാ.....അത്.....മുഖമുയർത്തി അവനെ നോക്കി ഡേവി പിന്നെ തലേന്ന് നടന്നതൊക്കെ സഞ്ചുവിനോട് പറഞ്ഞു.... എല്ലാം കേട്ട് കഴിഞ്ഞ് സഞ്ജയ് പല്ലിറുമി കൊണ്ട് അവനെ നോക്കി..... നിന്നെ പറഞ്ഞാ മതി ഇതെല്ലാം ചെയ്തു കൂട്ടീയത് പോരാഞ്ഞ് വീണ്ടും ആ പന്ന മോളെ വീട്ടിൽ കേറ്റി താമസിപ്പിച്ചത്.....

ആ ബി@@@ൽ നിന്നും ഇതല്ല ഇതിലും താണതൊക്കെ പ്രതീക്ഷിച്ചാ മതി....എന്തായാലും നീ അവളെ പുറത്താക്കിയത് നന്നായി ഇനിയധികം വിളച്ചിലെടുക്കില്ല ആ പന്ന മോള് ....എന്നാലും ഒന്ന് കരുതി ഇരുന്നോണം...... മ്മ് ഹം.....ഡേവീഡ് ഒന്ന് മൂളുക മാത്രം ചെയ്തു..... അതൊക്കെ പോട്ടേ നീ എന്തിനാ പാറുവിനെ വഴക്ക് പറഞ്ഞേ..... അത് പിന്നെ നിനക്കറിയാലോ എന്റെ കാര്യം....എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയണം അല്ലാതെ മനസ്സിൽ വച്ച് കുത്തി പറയുന്നതോ ......പിണങ്ങിയിരിക്കുന്നതോ....ഇതൊന്നും എനിക്ക് ഇഷ്ടമല്ല....അലസമായി പറഞ്ഞു..... എടാ അവളൊരു പെണ്ണാ.....പെമ്പിളളാര് ഭൂരിഭാഗവും ഇങ്ങനെ തന്നാ ....ദേ ഇവളും ഇത് പോലൊക്കെ തന്നാ....എമിയെ ഒന്ന് പാളി നോക്കി സഞ്ചു..... എമി അവനെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു .... നിന്നെയും സേറയെയും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ അവളങ്ങനെ പ്രതികരിച്ചെങ്കിൽ ......അവൾ നിന്നോട് പിണങ്ങിയിട്ടുണ്ടെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിലും അതിനൊറ്റ കാരണമേ ഉളളൂ ഡേവി.....ദാറ്റ് ഷീ ലവ്സ് യു.....ആ എഗ്രിമെന്റിന്റെ പേരിലായിരുന്നെങ്കിൽ നീ എങ്ങനെ ജീവിച്ചാലും അവൾ പ്രതികരിക്കില്ല...കാരണം അതിന്റെ ആവശ്യം അവൾക്കില്ല.....അവൾക്ക് കിട്ടേണ്ട കാശ് കിട്ടി നിന്നെ അവളെന്തിനാ നോക്കുന്നത്.... എഗ്രിമെന്റ് കഴിയണത് വരെ നിന്നോടൊപ്പം ജീവിച്ചു പോവുക എന്ന് മാത്രേ ചിന്തിക്കൂ.....സഞ്ചു പറയുന്നത് കേട്ട് അമ്പരപ്പോടെ അവനെ നോക്കി ഡേവി...

ഈ ലോകത്തിൽ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാ അവൾ കണ്ടത്....അവളുടെ പൊസ്സസീവ്നെസ്സ് അതാ ഇങ്ങനെ അവൾ ഇങ്ങനെ പ്രതികരിച്ചത്....നീ അവളുടേത് മാത്രം എന്നാണ് അവൾ ചിന്തിക്കുന്നത്..... അവളായത് കൊണ്ട് പിണങ്ങി ഇരുന്നേയുളളൂ ഇവളെങ്ങാനുമായിരുന്നേൽ പൊന്ന് മോനേ......നിന്നെ മോർച്ചറിയിൽ വന്ന് കാണേണ്ടി വന്നേനെ ചിരിയോടെ പറഞ്ഞു കൊണ്ട് എമിയെ നോക്കിയതും അവളവനെ കലിപ്പിച്ച് നോക്കി നിക്കാരുന്നു..... നീ ഇത് വരെ അവളെ വിളിച്ചോ..... ഇല്ലടാ.....അവളെ ഒന്ന് വിളിച്ചു സംസാരിക്ക്....പാവം ടെൻഷൻ ആയി ഇരിപ്പുണ്ടാവും....ടീ എമി നമുക്ക് പോവാടീ.... രണ്ടു പേരും പോയ്ക്കഴിഞ്ഞതും ഡേവി പാറുവിനെ ഫോണിൽ വിളിച്ചു പക്ഷെ എടുക്കുന്നുണ്ടായിരുന്നില്ല.... ""ഞാനിവിടെ ഒറ്റയ്ക്കാ ......പേടിയാ""ഇടർച്ചയോടെ പറയുന്നവളെ ഓർക്കെ വല്ലായ്മ തോന്നി ഡേവിഡിന് ......ഉടനെ തന്നെ അവളെ കാണണമെന്ന് തോന്നി......വേഗം കാറിന്റെ ചാവിയുമെടുത്ത് ക്യാബിൻ വിട്ട് താഴേക്ക് പോയി.... 🥀🌼🥀 കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും മേരി വന്ന് വാതിൽ തുറന്നു.... ആഹ് കുഞ്ഞെത്തിയോ.....കഴിക്കാനെടുത്ത് വയ്ക്കട്ടേ.... ഇപ്പൊ വേണ്ട ചേടത്തി....കുറച്ചു കഴിയട്ടേ......

പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോവാൻ തുടങ്ങി.... ഡേവി കുഞ്ഞേ......മേരിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..... എന്താ ഏടത്തി..... നിങ്ങൾ രണ്ടാളും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..... അതെന്താ ഏടത്തി അങ്ങനെ ചോദീച്ചേ.....ഡേവിഡ് നെറ്റിചുളുച്ചു..... രാവിലെ എനിക്ക് വാതിൽ തുറന്നു തന്നത് പാർവണ മോളാ....മുഖമോക്കെ വിങ്ങി കരഞ്ഞ് കലങ്ങി ഇരിക്കുവാരുന്നു......ചോദിച്ചപ്പോൾ തലവേദനയാന്നാ പറഞ്ഞത്....നേരം ഇത്രയും ആയിട്ടും ഒരു തുളളി വെളളം കൂടി കുടിച്ചിട്ടില്ല ആ കൊച്ച്....അതാ ഞാൻ ചോദിച്ചത്.....അവർ പറഞ്ഞു നിർത്തി..... മ്മ്ഹം.....ഞാൻ അവളെയൊന്ന് കാണട്ടേ..... പറഞ്ഞു കൊണ്ട് ഡേവിഡ് മുകളിലേക്ക് കയറി പോയി...... അവൻ പോകുന്നതും നോക്കി ദീർഘമായി നിശ്വസിച്ചു കൊണ്ട് മേരി അടുക്കളയിലേക്ക് പോയി..... ഡേവിഡ് റൂമിലേക്ക് ചെല്ലുമ്പോൾ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു പാറു.....അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു..... കണ്ണുകൾ രണ്ടും അടച്ചു കിടക്കുന്നുണ്ട് ഉറങ്ങുന്നതല്ല അതിന് തെളിവായിരുന്നു ചെന്നികളിലൂടൊഴുകുന്ന മിഴിനീരും ഇടയ്ക്കിടെ ഉയരുന്ന ഏങ്ങലടികളും.....

അവനവളെ ദയനീയതയോടെ നോക്കി..... അവൾ നിന്നോട് പിണങ്ങിയിട്ടുണ്ടെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിലും അതിനൊറ്റ കാരണമേ ഉളളൂ ഡേവി.....ദാറ്റ് ഷീ ലവ്സ് യു.....ആ എഗ്രിമെന്റിന്റെ പേരിലായിരുന്നെങ്കിൽ നീ എങ്ങനെ ജീവിച്ചാലും അവൾ പ്രതികരിക്കില്ല...കാരണം അവൾക്കതിന്റെ ആവശ്യമില്ല.....അവൾക്ക് കിട്ടേണ്ട കാശ് കിട്ടി....നിന്നെ ഇനി എന്തിനാ അവൾ നോക്കുന്നത്.... എഗ്രിമെന്റ് കഴിയണത് വരെ നിന്നോടൊപ്പം ജീവിച്ചു പോവുക എന്ന് മാത്രേ ചിന്തിക്കൂ....സഞ്ചുവിന്റെ വാക്കുകൾ ഓർത്തു......ഒരു ചെറു പുഞ്ചിരി ചുണ്ടുകളിൽ വിരിഞ്ഞു..... ഡേവിഡ് അവളുടെ നിറുകിൽ പതിയെ തലോടി....അവന്റെ സ്പർശന മേറ്റതും കണ്ണുകൾ തുറന്നു .....അവനെ മുന്നിൽ കണ്ട മാത്രയിൽ തന്നെ ഞെട്ടി എഴുന്നേറ്റ് കൊണ്ട് അവനെ മുറുകെ പുണർന്നു ............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story