ജീവാംശം: ഭാഗം 17

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

 റോവി പെട്ടെന്നുളള അവളുടെ പ്രവൃത്തിയിൽ അവനൊന്ന് അമ്പരന്നു..... എന്നോട് പിണങ്ങല്ലേ ഡേവിച്ഛായാ......എനിക്ക് ഒറ്റപ്പെട്ട പോലെ തോന്നാ......ശ്വാസം മുട്ടുവാ....അവന്റെ ഷർട്ടിൽ പിടി മുറുക്കി നെഞ്ചിൽ മുഖമമർത്തി കരയുന്നവളെ തന്നെ നോക്കി ഡേവിഡ്.... താനൊന്ന് ദേഷ്യപ്പെടുകയോ പിണങ്ങുകയോ ചെയ്യുമ്പോൾ റൂമെല്ലാം വാരിവലിച്ച് അലങ്കോലപ്പെടുത്തി റൂമിലുളള സകലതും തല്ലി തകർത്തു താൻ ദേഷ്യപ്പെട്ടതിന്റെ പതിന്മടങ്ങ് തന്നോട് കയർക്കുന്ന സേറയുടെ മുഖമാണ് ആ സമയം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത്.... എന്നോട് ഒരു തവണത്തേക്ക് ക്ഷമിച്ചേക്ക് ഡേവിച്ഛായാ..... പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ......ഞാൻ ഇച്ഛായന്റെ ഭാര്യയല്ലേ.....അങ്ങനെ കാണാനല്ലേ പറഞ്ഞത്.....സഹിക്കാൻ പറ്റിയില്ല.....ഏങ്ങലടിയോടെ പറഞ്ഞു.... ഡേവി അവളുടെ നിറുകിൽ തലോടിക്കൊണ്ടിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.... മൂന്നു വർഷത്തേക്കാ നമ്മുടെ ബന്ധം എന്നറിയാം....എല്ലാം മനസ്സിലുള്ളതാ....പല തവണ ഓർത്തതുവാ....എന്നിട്ടും കഴിഞ്ഞില്ല....എന്താന്നറിയില്ല.......കണ്ണുനീർ വീണ് അവന്റെ ഷർട്ടിൽ ചെറുതായി നനവ് പടരാൻ തുടങ്ങി..... അവൾ പറയുന്നത് കേട്ടതും കുഞ്ഞൊരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞു.....

ഇപ്പോഴും എന്നോട് വെറുപ്പാണോ ഇച്ഛായാ....മുഖമുയർത്തി അവനെ നോക്കി... മ്മ്ഹം.....ഇല്ലെന്ന് തലയാട്ടി.....സാരവില്ല...നിന്നെ ബോധമില്ലാതെ ബാത്ത്റൂമിൽ വീണുകിടക്കുന്നതൊക്ക് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു അതാ.....അല്ലാതെ നിന്നൊടെനിക്ക് വെറുപ്പ് ഒന്നുമില്ല......പിന്നെ എന്റെ ജീവിതത്തിൽ നീയല്ലാതെ വേറൊരു പെണ്ണുണ്ടാവില്ല.....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുണ്ടുകൾ ചേർത്തു..... പാറു പുഞ്ചിരി യോടെ അവന്റെ നെഞ്ചിൽ ചേർന്നു..... നീയെന്താ ഒന്നും കഴിക്കാതിരുന്നത്....ഇത്രയും നേരമായിട്ടും ഒരു തുളളി വെളളം കൂടി കുടിച്ചില്ലാന്നാണല്ലോ മേരി ചേടത്തി പറഞ്ഞത്.....അവളെ അവന് നേരെ തിരിച്ചു നിർത്തികൊണ്ട് ചോദിച്ചു.... മ്മ്ഹം....ഒന്നും കഴിക്കണമെന്ന് തോന്നീല്ല അതാ.....ഇച്ഛായൻ പിണങ്ങിയതു മാത്രേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുളളൂ.....ഞാൻ കാരണം വിഷമം തോന്നീട്ടുണ്ടാവില്ലേ എന്നൊക്കെ ഓർത്തപ്പോ....വിശപ്പ് തോന്നിയില്ല.....മുഖം കുനിച്ച് പറഞ്ഞു.... ഞാൻ തന്നോട് പറഞ്ഞിട്ടുളളതാ.....സമയത്ത് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ.....ദേ തന്റെ ആരോഗ്യം പോലിരിക്കും എന്റെ കുഞ്ഞ്......നമുക്ക് പിറക്കേണ്ട ആ കുഞ്ഞാ എന്റെ ഏറ്റവും വലിയ സ്വപ്നം......

ഒരുപാട് ആഗ്രഹിക്കുവാ എന്റെ കുഞ്ഞിന് വേണ്ടി.....അപ്പോ നീയിങ്ങനെ പട്ടിണി കിടന്ന് വെറുതെ ആരോഗ്യം കളഞ്ഞാൽ പിന്നെ എന്ത് ചെയ്യും പാർവണ......അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു..... നീ വേഗം പോയ് ഫ്രഷ് ആയി വാ .....എനിക്കും നല്ല വിശപ്പുണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം.....അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് അവനെണീറ്റ് ഫ്രഷ് ആവാനായി പോയി..... ഡേവിഡിനോട് മനസ് തുറന്നു കഴിഞ്ഞു അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.... 🥀🌼🥀 ക്യാബിനിൽ ഇരുന്ന് പ്രണവിന്റെ സ്കാനിംഗ് റിപ്പോർട്ട് ചെക്ക് ചെയ്യാരുന്നു സഞ്ചു....ഈ സമയം എമി അവിടേക്ക് വന്നു..... സഞ്ചു......എനിക്ക് ഇന്ന് ഡേ ആന്റ് നൈറ്റ് ഓഫ് ആണ്......ഞാനൊന്ന് ചർച്ചിൽ പോവും.... ആഹ്...വൈകുന്നേരം ഞാനും കൂടി വന്നിട്ട് ഒരുമിച്ചു പോവാന്നേ.... അല്ല ഇന്നെന്താ ചർച്ചിൽ പോവാൻ.....അവനവളെ മുഖമുയർത്തി നോക്കി ..... അത് ഇന്ന് ഡേവിയ്ക്കും പാറുവിനും വേണ്ടി പ്രയർ ചെയ്യാനാ.... മ്മ്ഹം....അവർക്കെന്താ പ്രശ്നം..... അതോ.....ആ എഗ്രിമെന്റിന്റെ കാര്യം മറന്നിട്ട് ഡേവി ആ പാവം കുട്ടിയെ ഒരിക്കലും കൈവിടല്ലേ എന്ന് പ്രാർഥിക്കണം.....പിന്നെ എത്രയും പെട്ടെന്ന് അവർക്കിടയിൽ ട്രൂ ലവ് ഉണ്ടാവണേ എന്നൂ പ്രാർത്ഥിക്കണം....പിന്നെ നമുക്ക് വേണ്ടിയാ ഒരു ജൂനിയർ സഞ്ചുവിനെ തരാൻ ......

അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു..... കൊച്ചു കുട്ടികളെ പോലെ എണ്ണിയെണ്ണി പറയുന്നവളെ അത്ഭുതത്തോടെ നോക്കി സഞ്ചു......തന്നെ മാത്രം കണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച് തന്റെ ഒപ്പം കടലുകടന്ന് വന്ന തന്റെ പെണ്ണ്.....എന്നും ആ നെഞ്ചിൽ മുഴുവൻ താനാണ്.....തന്റെ ഭാഗ്യമായവൾ.....ഉയർച്ചയിലും താഴ്ചയിലും തനിക്ക് താങ്ങായ് നിന്നവൾ.....അവനോർത്തു..... അതേ പാറുവിന് അവനെ ഇഷ്ടവാടീ....പിന്നെ ഡേവി....നീ നോക്കിക്കോ....വർഷം ഒന്ന് കഴിയുന്നതിന് മുന്നേ എഗ്രിമെന്റും വലിച്ചെറിഞ്ഞു ചെക്കനാ പെണ്ണിന്റെ പിന്നാലെ ഡ്യുവറ്റും പാടി നടക്കും.....അവനും അവളെ ഇഷ്ടവാ.......രണ്ടിനും ഭയങ്കര പൊസസീവ്നെസ്സ് ആണ്....ചിരിയോടെ അവൻ പറഞ്ഞു..... പിന്നെ നമ്മുടെ കാര്യം......അതിനു കർത്താവിനെ മാത്രം വിളിച്ചിട്ട് കാര്യവില്ല.....ഈ ഭർത്താവിനെ കൂടി പരിഗണിക്കണം.....ഡെയ്ലി നൈറ്റ് ഡ്യൂട്ടി എന്നും പറഞ്ഞ് ഓടുവല്ലേ.....പിന്നെ ഞാൻ എന്നാ ചെയ്യാനാ.....ചിരിയോടെ അവൻ അവളെ നോക്കി.... സഞ്ചു....എമി അവനെ കൂർപ്പിച്ചു നോക്കി..... 🥀🌼🥀 ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡേവിഡ് മുകളിലേക്ക് കയറി പോയി.....പാറു രണ്ടു പേരും കഴിച്ച പ്ലേറ്റ് കഴുകി വയ്ക്കുകയായിരുന്നു..... മോളേ ആ സേറയെ ഇവിടെങ്ങും കാണുന്നില്ലല്ലോ അവളെവിടെ പോയി....

.അല്ലെങ്കിൽ നാല്പതു തവണ താഴേക്കും മുകളിലേക്കും ഓടുന്നത് കാണാം എന്താ മോളെ....പച്ചക്കറി നുറുക്കി കൊണ്ട് മേരി പാറുവിനെ നോക്കി... അത് മേരി ചേച്ചി....പിന്നെ.... എന്താ മോളെ എന്നോട് പറയാൻ പാടില്ലാത്തതാണേൽ വേണ്ട.....അവർ പറഞ്ഞു കൊണ്ട് പച്ചക്കറി നുറുക്കുന്നത് തുടർന്നു... അതല്ല ചേച്ചി അത് പിന്നെ.....തലേന്ന് നടന്നതൊക്കെ പാറു അവരോട് പറഞ്ഞു.....എല്ലാം ഒരമ്പരപ്പോടെയാണ് അവർ കേട്ടിരുന്നത്..... ഈശോയെ ആ പെണ്ണിന് ഇതെന്തിന്റെ കേടാ..... ഡേവി കുഞ്ഞിനെ ഇത് വരെ ദ്രോഹിച്ചതോന്നും പോരാഞ്ഞിട്ടാണോ......ഇവളെയൊക്കെ ചാട്ടയ്ക്കടിക്കണം മേരി കെറുവിച്ചു .... ഇത് പോലെയാ ഓരോടുത്തും കുടുംബ ജീവിതം തകരുന്നത്.....മ്മ് ഹം പറഞ്ഞിട്ടെന്താ.... പാറു അവരെ തന്നെ നോക്കി ഇരുന്നു..... 🥀🌼🥀 നീ നിന്റെ ചേച്ചീ ടെസ്സയുടെ ഹബ്ബീ ടെ വീട്ടിലല്ലേ സേറ ഇത്രയും നാൾ നിന്നത്.....പെട്ടെന്ന് ഇങ്ങോട്ട് മാറാൻ ഇപ്പൊ എന്താ പറ്റിയത് രണ്ടു കപ്പിലേക്ക് കോഫി പകർത്തി കൊണ്ട് ചോദിച്ചു റോവിൻ..... ഓഹ് ഒന്നും പറയണ്ടെന്റെ റോവീ..

.ചേച്ചീടെ ഹസ്ബൻഡിന്റെ ബ്രദർ അയാൾ കാരണവാ ഞാനിങ്ങോട്ട് മാറിയത്..... മ്മ്ഹം എന്ത് പറ്റി കോഫി ഒരു സിപ് എടുത്ത് കൊണ്ട് ചോദിച്ചു.... അയാളൊരു വൃത്തികെട്ട കാരക്ടർ ആണ് റോവീ....സ്ത്രീകളെന്നു വച്ചാൽ അയാൾക്ക് വീക്ക്നസ്സാ....അയാളുടെ വൃത്തി കെട്ട നോട്ടവും സംസാരവും.......സഹി കെട്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.....പുച്ഛത്തോടെ പറഞ്ഞു..... ആണോ.....പിന്നെ നീ എന്തിനാ ഇത്രയും നാൾ ഇതൊക്കെ സഹിച്ച് അവിടെ തന്നെ നിന്നത്....ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നോ....റോവി അവളെ നോക്കി.... അത്....അത്...പിന്നെ.....ടെസ്സയെ ഓർത്തിട്ടാ അല്ലായിരുന്നെങ്കിൽ.....തിരിഞ്ഞു നിക്കാരുന്ന റോവിനെ പല്ല് കടിച്ചു നോക്കി ക്കൊണ്ട് പറഞ്ഞു...... മ്മ്ഹം.....ഇനീപ്പോ ടെസ്സ വന്നാലും നീ അവിടേക്ക് പോവണ്ട......ഇവിടെ തന്നെ തങ്ങിയാൽ മതി.....പിന്നെ മമ്മിയും ഡാഡിയും വരുമ്പോൾ നമ്മുടെ എൻഗേജ്മെന്റ് നടത്തി വെക്കണം എന്നാ പറയുന്നത്.....നിനക്ക് എതിരഭിപ്രായം ഒന്നും ഇല്ലല്ലോ..... അത് കേട്ടതും സേറ ഒന്ന് ഞെട്ടി.....റോവീ ഞാനിപ്പോ ഒരു മാരീജീന് വേണ്ടി പ്രിപയേഡ് അല്ല.....കുറച്ചു നാളു കൂടി കഴിയട്ടേ പ്ലീസ്.... ഹാ എന്റെ സേറ മാരീജ് കുറച്ചു നാൾ കഴിഞ്ഞേ ഉണ്ടാവൂ.....എൻഗേജ്മെന്റ് നടത്തുന്നൂന്നെ ഉളളൂ......അവൻ ലാപ് ടോപ്പുമെടുത്ത് ബീൻ ബാഗീലേക്ക് ചാഞ്ഞു..... പ്ലീസ് റോവി എന്നെ നിർബന്ധിക്കരുത്.....കെഞ്ചി പറഞ്ഞു സേറ.... മ്മ്ഹം.....

പിന്നെ നമ്മുടെ റിലേഷൻ ഇങ്ങനെ മുന്നോട്ട് പോണം എന്നാണോ നീ പറയുന്നത്....അവൻ മുഖ മുയർത്തി അവളെ ഒന്ന് നോക്കി..... മ്മ്ഹം തത്കാലം ഇങ്ങനെ പോട്ടേ.....ബാക്കി പിന്നെ..... നിന്നെ പോലൊരുത്തന്റെ കൂടെ ജീവിതാവസാനം വരെ കഴിച്ചു കൂട്ടാൻ ഈ സേറയെ കിട്ടില്ല.....എനിക്ക് വേണ്ടത് അവനെയാ......ആ ഡേവിയെ......അവനോടൊപ്പം മറ്റൊരു പെണ്ണിനെ സങ്കല്പിക്കാൻ കൂടി കഴിയുന്നില്ലെനിക്ക്....ഓരോ തവണ ആ പട്ടിക്കാട്ട് കാരിയെ അവനോടൊപ്പം കാണുമ്പോൾ ഭ്രാന്ത് പിടിക്കുവാ.....ഒരിക്കൽ എനിക്ക് മടുപ്പ് തോന്നി ഉപേക്ഷിച്ച് കളഞ്ഞതാ ഞാൻ അവനെ പക്ഷെ ഇപ്പൊ കൈവിട്ട് കളഞ്ഞതോർത്ത് ദുഃഖം തോന്നാ.....അവളോർത്തു.... നീയെന്താ ആലോചിക്കുന്നത് സേറ.....ഡിന്നറിനുളളത് എന്തെങ്കിലും പ്രിപെയർ ചെയ്ത് വയ്ക്ക്.....എനിക്ക് കുറച്ചു ജോലി കൂടിയുണ്ട്....അലസമായി പറഞ്ഞു കൊണ്ട് റോവി ചെയ്യുന്നത് തുടർന്നു..... വാട്ട്.......ഡിന്നറിനുളളത് ഞാൻ പ്രിപയർ ചെയ്യണമെന്നോ.....സോറി റോവി എനിക്കിതൊന്നും വശമില്ല.....നമുക്ക് സ്വിഗ്ഗിയിൽ ഓർഡർ ചെയ്യാം.....സേറ വേഗം ഫോൺ കൈയിലെടുത്തു.....റോവീ വേഗം അവളുടെ അടുത്തേക്ക് വന്ന് ഫോൺ സേറയുടെ കൈയിൽ നിന്നും തട്ടി പറിച്ചെടുത്തു.....

എന്നും പുറത്ത് നിന്നും ഫുഡ് കഴിക്കാൻ നിന്നാലേ പിന്നെ കിച്ചനെന്തിനാ.....നീ വാ ഞാൻ പറഞ്ഞു തരാം.....കിച്ചനിൽ ബ്രഡും ഒനിയനും എഗ്ഗും ഒക്കെ ഇരുപ്പുണ്ട്.....തത്കാലം അത് വച്ച് എന്തെങ്കിലും തട്ടി കൂട്ടാം നീ വാ.....പറഞ്ഞു കൊണ്ട് അവളെ വലിച്ചു കിച്ചനിലേക്ക് പോയി.....സേറ പല്ല് ഞെരിച്ച് കൊണ്ട് അവനെ നോക്കി..... 🥀🌼🥀 രാത്രി ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് അടുക്കളയൊക്കെ ഒതുക്കുവാരുന്നു പാറു....കുറച്ചു പാത്രങ്ങൾ കഴുകാനായി സിങ്കിൽ നിരത്തി ഇട്ടിരുന്നു.....അന്നും വൈകുന്നേരമായപ്പോൾ മേരി വീട്ടിലേക്ക് പോയിരുന്നു.....അത് കൊണ്ട് തന്നെ ഡേവിഡ് ലീവെടുത്ത് നിന്നു.... കിച്ചൻ ക്ലീൻ ചെയ്തു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ പാറു കാണുന്നത് എച്ചിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന ഡേവിഡിനെയാണ്...അവൾ അമ്പരപ്പോടെ അവനെ നോക്കി..... ഇച്ഛായാ.....എന്താ ഇത് .....ഇതൊക്കെ ഞാൻ ചെയ്തോളാം അവന്റെ കൈയിൽ നിന്നും പാത്രങ്ങൾ പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു..... അതിപ്പോ ഞാനും കൂടി ചെയ്തെന്ന് വച്ചാലിപ്പോ എന്താ.....നിനക്ക് സുഖമില്ലെങ്കിൽ ഞാൻ ചെയ്യണ്ടേ ഇതൊക്കെ അങ്ങനെ കരുതിയാ മതി....പറഞ്ഞു കൊണ്ട് വീണ്ടും ചെയ്തു തുടങ്ങി.... അതേ ഇപ്പൊ എനിക്ക് ചെയ്യാവുന്ന ജോലിയേ ഇവിടിപ്പോ ഉളളൂ....

അത് കൊണ്ട് ഇച്ഛായൻ പോവാൻ നോക്കിയേ..... പാറു അവനെ തിരിച്ചു നിർത്തി ഉന്തി തളളി പുറത്തേക്ക് കൊണ്ട് പോയി.... 🥀🌼🥀 രാത്രി പാറു ഫ്രഷ് ആയി റൂമിലേക്ക് ചെല്ലുമ്പോൾ ഡേവിഡ് ഉറക്കം പിടിച്ചിരുന്നു.....അവനടുത്തായി വന്ന് കിടന്നു പാറു .... കുറച്ചു നേരം അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി കിടന്നു..... ഒരിക്കലും നിങ്ങളാഗ്രഹിച്ചത് പോലെ നിങ്ങളെ സ്നേഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല.....പക്ഷെ അതെന്റെ മിഥ്യാ ധാരണയായിരുന്നു ഡേവിച്ഛായാ.....എന്നിലുമേറെ ഞാൻ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.....അത് കൊണ്ടാ സേറ ചേച്ചിയോടൊപ്പം നിങ്ങളെ കണ്ടപ്പോൾ എനിക്ക് വേദനിച്ചത്.....എന്റെ ഹൃദയം നുറുങ്ങിയത്....അർഹതയില്ലാന്നറിയാം എന്നാലും ആഗ്രഹിച്ചു പോവാ.....എന്നും എന്നോടൊപ്പം ഉണ്ടാവണമെന്ന്......ഒരു കാര്യം ഉറപ്പാ എഗ്രിമെന്റ് കഴിഞ്ഞു ഞാൻ ഇവിടെ നിന്നും പോയ്ക്കഴിഞ്ഞാലും നിങ്ങൾ മാത്രമേ ഉണ്ടാവൂ എന്റെ മനസ്സിൽ.....എഗ്രിമെന്റ് കഴിഞ്ഞു നിങ്ങൾ പറഞ്ഞത് പോലെ സില്ലി ഇമോഷൻസീന്റെ പേരിൽ കടിച്ചു തൂങ്ങാൻ വരില്ല ഞാൻ .....എങ്കിലും ഈ ജന്മം നിങ്ങളല്ലാതെ വേറൊരു പുരുഷൻ ഈ പാർവണയുടെ ജീവിതത്തിൽ ഉണ്ടാവില്ല.....ദൃഡമായിരുന്നു അവളുടെ തീരുമാനം................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story