ജീവാംശം: ഭാഗം 18

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

 അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്ന് എപ്പോഴോ നിദ്രയെ പുൽകിയിരുന്നവൾ......രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും പാർവണ ഞെട്ടിയുണർന്നു......ബെഡിൽ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് ക്ലോക്കിലേക്ക് നോക്കി.....ഏഴ് മണി കഴിഞ്ഞിരുന്നു.....ചാടി പിടിച്ച് എഴുന്നേറ്റ് കൊണ്ട് ബെഡിലേക്ക് നോക്കുമ്പോൾ ഡേവിഡ് നേരത്തെ ഉണർന്നെന്ന് മനസ്സിലായി......ബാത്ത്റൂമിൽ നിന്നും ടാപ്പ് തുറന്നു വിട്ട് വെളളം പോകുന്ന ഒച്ച കേൾക്കാമായിരുന്നു അവൾക്ക്......അഴിഞ്ഞു കിടന്ന മുടി വേഗം ഉയർത്തി കെട്ടി കൊണ്ട് ടൗവ്വൽ കൈയിലെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും വീണ്ടും ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു...... നോക്കുമ്പോൾ ഡേവിയുടെ ഫോണിലാണ് റിംഗ് കേൾക്കുന്നതെന്ന് മനസ്സിലായി.....വേഗം അവൾ ഫോൺ കൈയിലെടുത്തു.....നോക്കുമ്പോൾ സഞ്ചുവിന്റെ കോൾ ആയിരുന്നു..... കോൾ അറ്റണ്ട് ചെയ്താൽ ഇച്ഛായൻ വഴക്ക് പറയുമായിരീക്കുവോ.....

പക്ഷെ എടുക്കാതിരുന്നാൽ സർ വീണ്ടും വീണ്ടും വിളിച്ചോണ്ടിരിക്കും.... ഒരു കാര്യം ചെയ്യാം എന്തായാലൂം അറ്റണ്ട് ചെയ്തിട്ട് ഇച്ഛായൻ പുറത്തേക്ക് പോയിരിക്കയാണെന്ന് പറയാം ഓർത്തു കൊണ്ട് വേഗം കോൾ അറ്റണ്ട് ചെയ്തു.... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡെയ് ഡേവി.....ഓർമ്മയുണ്ടോ ഇന്ന് നിന്റെ പിറന്നാളാ......എന്താടാ ഒന്നും മിണ്ടാത്തെ....മറു ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ട് സഞ്ചു തിരക്കി..... സർ ഡേവിച്ഛായൻ കുളിക്കുവാ.....വരുമ്പോ സർ വിളിച്ച കാര്യം പറയാം പുഞ്ചിരിയോടെ പറഞ്ഞു .... ആഹ്....സോറി നീയായിരുന്നോ പാറു ഞാൻ ഡേവിയാന്ന് കരുതിയ വിഷ് ചെയ്തതാ....ചമ്മലോടെ അവൻ പറഞ്ഞു..... സാരവില്ല ഡേവിച്ഛായനോട് ഞാൻ പറയാം സർ വിളിച്ച കാര്യം..... വേണ്ട.....ഞാൻ തന്നെ അവനെ വിളിച്ചു വിഷ് ചെയ്തോളാം....

ഇന്ന് അവന്റെ പിറന്നാൾ ആണെന്ന് അവനോർക്കണുണ്ടാവില്ല.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്തു ... ഇന്ന് ഡേവിച്ഛായന്റെ പിറന്നാളാ ......എന്തെങ്കിലും സർപ്രൈസ് ഗിഫ്റ്റ് കൊടുക്കേണ്ടേ....എന്താ കൊടുക്കാ അവളോർത്തു .......ഈ സമയം കുളി കഴിഞ്ഞ് ഡേവിഡ് പുറത്തേക്ക് വന്നിരുന്നു.... വിരലു കടിച്ച് കൊണ്ട് എന്തോ ആലോചിച്ചു നിൽക്കുന്നവളെ ഒരു നിമിഷം നോക്കി നിന്നു അവൻ..... പതിയെ അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് അവളെ വട്ടം പിടിച്ച് തന്നോട് ചേർത്ത് നിർത്തി....ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കി......അവനെ കണ്ടതും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു...... ഇച്ഛായാ......മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേയ് പുഞ്ചിരി യോടെ പറഞ്ഞു ..... അവൾ പറഞ്ഞത് കേട്ട് അമ്പരപ്പോടെ അവനവളെ മുഖം താഴ്ത്തി നോക്കി.....

ഇന്നെന്റെ പിറന്നാൾ ആണെന്ന് എങ്ങനെ മനസ്സിലായി നിനക്ക്..... അത്....കുറച്ചു മുന്നേ സഞ്ചയ് സർ ഇച്ഛായനെ വിളിച്ചിരുന്നു.....കുളിക്കാന്ന് പറയാൻ വേണ്ടി കോൾ എടുത്തപ്പോ വിഷ് ചെയ്തു അപ്പോ മനസ്സിലായി ഇന്ന് ഇച്ഛായന്റെ പിറന്നാൾ ആണെന്ന്...... മ്മ്ഹം....അപ്പോ വിഷ് ചെയ്ത് ഇനി എനിക്ക് എന്ത് ഗീഫ്റ്റാ തരാമ്പോണത്.....പിരികമുയർത്തി കൊണ്ട് അവളെ നോക്കി..... ഞാൻ.....ഞാൻ.....എന്താ തരാ....പതർച്ചയോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി...... ഒന്നും തരാനില്ലേ.....കുസൃതിയൊടെ അവളിലേക്ക് ചേർന്ന് നിന്നു ഡേവിഡ്..... മുഖമുയർത്തി നോക്കവേ കണ്ടു അവന്റെ കണ്ണുകൾ തന്റെ മുഖത്തുടനീളം പായുന്നത്...... ചെറു പരിഭ്രമത്തോടെ പിന്നിലേയ്ക്കു നടന്നതും ഇടുപ്പിലൂടെ കൈചേർത്ത് അവന്റെ ഈറൻ ദേഹത്തേക്ക് ചേർത്ത് നിർത്തി ഡേവിഡ് അവളെ.....

ദേഹത്തൂടൊരു മിന്നൽ പിണർ പാഞ്ഞു....ശരീരം വിറ കൊളളുന്ന പോലെ നെഞ്ചിടിപ്പ് ഉയരുന്നുണ്ടായിരുന്നു..... അവന്റെ പെരു വിരലുകൾ അവളുടെ അധരങ്ങളെ തഴുകി കൊണ്ടിരുന്നു.....പതിയെ അവളിലേക്ക് മുഖമടുപ്പിച്ചു കൊണ്ട് അവളുടെ അധരം സ്വന്തമാക്കിയിരുന്നവൻ .....അവന്റെ അധരങ്ങളുടെ സ്പർശനം തെല്ലുമവളെ വേദനിപ്പിച്ചില്ല......വല്ലാത്തൊരു തണുപ്പ് ശരീരത്തിലൂടെ അരിച്ചിറങ്ങിയതവൾ അറിഞ്ഞു..... ഡേവി അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കിയതും.....നാണത്താൽ ചുവന്ന് തുടുത്തു പെണ്ണിന്റെ മുഖം.....അവന്റെ മുഖത്ത് നോക്കാൻ ജാള്യത തോന്നിയതും മുഖം പൊത്തി നിന്നു......അവളിലെ ഓരോ ഭാവങ്ങളും ആവേശത്തോടെ നോക്കി കാണുകയായിരുന്നു അവൻ..... വല്ലാത്തൊരിഷ്ടം തോന്നി അവനാ കൊച്ചു പെണ്ണിനോട്.....

തന്നേക്കാൾ പ്രായം കുറവാണ്....പക്വതയില്ലെന്ന് താൻ കരുതിയ പെണ്ണ്.....പക്ഷെ ഓരോ തവണയും അവൾ തന്നെ അത്ഭുതപ്പെടുത്തുന്നു.....ഓരോ തവണയും അവളോടുളള ഇഷ്ടം മുന്നത്തേതിലും ഇരട്ടിയാകുന്ന പോലെ ഓർത്ത് കൊണ്ട് അവളെ നോക്കി നിന്നു..... 🥀🌼🥀 രാവിലെ ഹോസ്പിറ്റലിൽ പോവാൻ തയ്യാറെടുക്കുകയായിരുന്നു ഡേവിഡ്.....സെറ്റ് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്ന പെണ്ണിനെ കണ്ടു സംശയത്തോടെ നെറ്റിചുളുച്ചു നോക്കി നോക്കി ...... ഡേവിച്ഛായാ.....ഞാനൊന്ന് അമ്പലത്തിൽ പൊയ്ക്കോട്ടേ..... ഇന്നെന്താ പതിവില്ലാതെ......അവനവളെ നോക്കി... ഇന്ന് ഇച്ഛായന്റെ പിറന്നാൾ അല്ലേ..... പ്രാർത്ഥിക്കാൻ പോണതാ....എന്നെ അമ്പലത്തിൽ ഡ്രോപ് ചെയ്യാവോ.....ഞാൻ വേറെ ഒരിടത്തും പോവില്ല....തിരികെ ഇവിടേക്ക് തന്നെ വന്നോളാം പ്ലീസ് ....കെഞ്ചലോടെ ചോദിച്ചു....

അത് കണ്ടതും ഡേവിഡിന് ചിരി പൊട്ടി.... മ്മ്ഹം.....തിരികെ എങ്ങനെ വരും..... ഓട്ടോ പിടിച്ചു വന്നോളാം....പുഞ്ചിരിയോടെ പറഞ്ഞു.... ഇച്ഛായാ......ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഉണ്ടാവണേ...... ഇന്നെനിക്ക് അർജന്റ് മീറ്റിംഗ് ഉളളതാ വരാൻ പറ്റില്ലെടാ ഞാൻ കാന്റീനിൽ നിന്നും കഴിച്ചോളാം....പറഞ്ഞു കൊണ്ട് കബോഡ് തുറന്ന് ഒരു ഷർട്ടും പാന്റസും എടൂത്ത് കട്ടിലിൽ ഇട്ടു..... പാറുവിനെ അമ്പലത്തിൽ ഡ്രോപ് ചെയ്ത ശേഷം ഡേവിഡ് നേരെ ഹോസ്പിറ്റലിലേക്ക് പോയി...... 🥀🌼🥀 നീയെന്തൊക്കയാ ഇന്ദ്രാ ഈ വാങ്ങി കൂട്ടിയിരിക്കുന്നത്.....ഇതിൽ അധികവും പെൺകുട്ടികൾക്കുളള ഐറ്റംസ് ആണല്ലോ.....ഇന്ദ്രന്റെ കോ വർക്കറും റൂം മേറ്റുമായ ഫൈസൽ നിലത്തിരുന്ന് ബാഗ് പാക്ക് ചെയ്യുന്ന ഇന്ദ്രനോടായ് ചോദിച്ചു..... അടുത്ത ആഴ്ച നാട്ടിലെ പോവല്ലേ അത് കൊണ്ടാ എല്ലാം നേരത്തെ വാങ്ങി വയ്ച്ചത് അല്ലെങ്കിൽ പലതും വിട്ട് പോവും പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ചെയ്യുന്നത് വീണ്ടും തുടർന്നു.....

ടാ സത്യം പറ ഇത്തവണ നീ പോകുന്നത് നിന്റെ പാറുവിനെ നിക്കാഹ് കഴിക്കാൻ അല്ലേ...കുസൃതിയോടെയുളള അവന്റെ ചോദ്യത്തിന് പുഞ്ചിരി കലർന്നൊരു മൂളലായിരുന്നു മറുപടി.... അടുത്ത തവണ ഞാൻ വരുമ്പോൾ എന്റെ ഒപ്പം അവളും ഉണ്ടാവും എന്റെ പാർവണ നിറഞ്ഞ പുഞ്ചിരി അവന്റെ മുഖത്ത് തെളിഞ്ഞു.... അപ്പോൾ ഇതെല്ലാം അവൾക്ക് വേണ്ടി വാങ്ങിയതാവും അല്ലെ.... മ്മ്ഹം....പുഞ്ചിരിയോടെ പറഞ്ഞു....അപ്പോഴേക്കും അവളുടെ ഭംഗിയുളള കുഞ്ഞ് മുഖം അവന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നു.... 🥀🌼🥀 സർ ....സർനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.....കോൺഫറൻസ് റൂമിൽ നിന്നും പുറത്തേക്ക് വന്ന ഡേവിഡിനോട് റിസപ്ഷനിസ്റ്റ് വന്നു പറഞ്ഞു.... പെൺകുട്ടിയോ ആരാ അത്.....അവനൊർത്തു ഓ.പി.ഇനി നാളെയാന്ന് പറഞ്ഞില്ലേ താൻ....

ഏതെങ്കിലും പേഷ്യന്റാവുമെന്ന് കരുതി പറഞ്ഞു..... ഇല്ല സർ ആ കുട്ടി പെഷ്യന്റല്ല.....സർനെ കാണാൻ വന്നതാന്നാ പറഞ്ഞത്.... ഡേവിഡിന്റെ മനസ്സിൽ സേറയുടെ മുഖം തെളിഞ്ഞു വന്നു.....അവന്റെ മുഖം മങ്ങിയിരുന്നപ്പോൾ..... കുറച്ചു ദൂരം മുന്നോട്ട് നടന്നതും കണ്ടു കൈയിൽ ഒരു വലിയ സഞ്ചിയും തൂക്കി തന്നെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ അവളെ പ്രതീക്ഷിക്കാതെ അവിടെ കണ്ട് ഡേവിഡിന്റെ കണ്ണ് മിഴിഞ്ഞു വന്നു ..... പാർവണ താനെന്താ ഇവിടെ......അവളെ നോക്കി നോക്കി നെറ്റി ചുളിച്ചു..... ഇന്ന് ഇച്ഛായന്റെ പിറന്നാൾ അല്ലേ ഊണ് കൊണ്ട് വന്നതാ .....രാവിലെ എഴുന്നേറ്റതും ഒരുപാട് വൈകി പോയി ....അതാ ഇപ്പൊ കൊണ്ട് വന്നത്......വിറയോടെ പറയുന്നവളെ പുഞ്ചിരിയോടെ നോക്കി നിന്നു ഡേവിഡ്..... താൻ വാ.....പറഞ്ഞു കൊണ്ട് അവളെ ക്യാബിനടുത്തുളള റൂമിലേക്ക് കൊണ്ട് പോയി....കൈകഴുകി തിരികെ വന്ന ഡേവിഡ് ടേബിളിനു മുകളിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണം കണ്ട് അവനവളെ അമ്പരപ്പോടെ നോക്കി............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story