ജീവാംശം: ഭാഗം 19

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

തന്റെ മുന്നിൽ നിരത്തി വച്ചിരിക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണം കണ്ട് അമ്പരപ്പോടെ ഡേവിഡ് അവളെ നോക്കി.... ഇതൊക്കെ താനുണ്ടാക്കിയതാണോ..... മ്മ്ഹം.....ഞാനും മേരി ചേച്ചിയും കൂടി ഉണ്ടാക്കിയതാ.....ഉത്സാഹത്തോടെ പറയുന്നവളെ തന്നെ നോക്കി ഡേവി.... ഡോ...എന്തിനാ വെറുതെ ഇത്രയൊന്നും വേണ്ടായിരുന്നു......ഇതിപ്പോ പായസം വരെ ഉണ്ടല്ലോ......കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു......മൊത്തത്തിൽ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു ഡേവിഡ്.... ഇന്ന് ഡേവിച്ഛായന്റെ പിറന്നാളല്ലേ അതാ......സദ്യയുണ്ടാക്കാന്ന് കരുതിയത്.....ഓരോ വിഭവങ്ങളായി പ്ലേറ്റിലേക്ക് വച്ച് കൊണ്ട് പറഞ്ഞു..... താടിക്ക് കൈയും കൊടുത്തു അവളെ തന്നെ നോക്കിയിരുന്നു ഡേവി..... ഒരുപാട് ഇഷ്ടം തോന്നാ പെണ്ണേ.... ഒരിക്കലും കരുതിയതല്ല ഇനി എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവുമെന്ന്....

നിന്റെയീ സ്നേഹവും കരുതലും കാണുമ്പോൾ മോഹിച്ചു പോവാ....പകുതിയ്ക്ക് വച്ച് വഴിതിരിച്ചു വിട്ട ആ യാത്ര വീണ്ടും തുടരാൻ.....അവനോർത്തു.... കഴിക്കണില്ലേ ഡേവിച്ഛായാ.....അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവനെ നോക്കി പാർവണ.... ആഹ്.....ഞാൻ കഴിച്ചോളാം.....പറഞ്ഞു കൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി..... ഓരോ കറികളും ആസ്വദിച്ചു കഴിക്കുന്നവനെ സംതൃപ്തിയോടെ നോക്കി അടുത്ത് തന്നെ ഇരുന്നു ആ പെണ്ണ്.......അവന് ആവശ്യമുളളതൊക്കെ എടുത്ത് കൊടുക്കുന്നുമുണ്ടായിരുന്നു..... ഈ സമയം റൂം തുറന്നു കൊണ്ട് സഞ്ചു അവിടേക്ക് വന്നു....ടേബിളിലേക്ക് നോക്കിയതും അമ്പരപ്പോടെ ഡേവിയെയും പാറുവിനെയും മാറി മാറി നോക്കി അവൻ.... ഹാ.....എന്താടാ ഇത് ഫൈവ് സ്റ്റാർ ഹോട്ടൽ ഇങ്ങോട്ട് മാറ്റിയോ...എന്തൊക്കെയാടാ ഇത്....

ഇതൊക്കെ നിനക്ക് ഒറ്റയ്ക്ക് താങ്ങുവോ ?? കളിയാക്കി കൊണ്ട് സഞ്ചു അരികിലേക്ക് വന്നു..... ഇന്നിച്ഛായന്റെ പിറന്നാളല്ലേ അതാ സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കാന്ന് കരുതിയേ.....ഒരു ഗ്ലാസിലേക്ക് ചൂടു വെളളം പകർത്തിക്കൊണ്ട് പാറു അവനെ നോക്കി.... ഡാ ഇരിക്ക് നമുക്ക് ഒരുമിച്ചു കഴിക്കാം....ദേ ഒരാൾക്കും കൂടി ഉളളത് ഉണ്ട്....ചോറുരുള വായിലേക്ക് വച്ചു കൊണ്ട് ഡേവി അവനെ നോക്കി .... ഓഹ് എനിക്കെങ്ങും വേണ്ട ഞാൻ ഊണ് കഴിച്ചതാടാ.....പച്ചടി കൈയിൽ കോരി ടേസ്റ്റ് നോക്കി സഞ്ചു.... മ്മ്ഹം...വാഹ്....നന്നായിട്ടുണ്ടല്ലോ ഇതൊക്കെ പാറുവിന്റെ പ്രിപറേഷനാ.....സഞ്ചു പാറുവിനെ മുഖമുയർത്തി നോക്കി..... മ്മ്ഹം.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് പാറു വേഗം പായസം ഒരു ഡിസ് പോസിബിൾ ഗ്ലാസിലേക്ക് പകർത്തി കൊണ്ട് അവന് നേരെ നീട്ടി .....

ഓഹ് പായസവൊക്കെ ഉണ്ടായിരുന്നോ.....മ്മ്ഹം പാലടയാണല്ലോ.....കുറച്ചു നാളായി പാലട കഴിച്ചിട്ട്.... സഞ്ചു പായസം അവളുടെ കൈയിൽ നിന്നും വാങ്ങി കുടിക്കാൻ തുടങ്ങി..... മ്മ്ഹം....നന്നായിട്ടുണ്ട്..... ഡാ ഡേവി നിനക്കിനി അവിടെ ഒരു കുക്കിന്റെ ആവശ്യം ഇല്ലല്ലോ അല്ലേ.....അപ്പോ ഒരു കാര്യം ചെയ്യ് മരിയേടത്തിയെ അങ്ങ് പറഞ്ഞു വിട്ടേക്ക്....ഓൾ...ഇൻ....ഓൾ പാറു ഉണ്ടല്ലോ നിനക്കൊപ്പം....പുഞ്ചിരിയോടെ പറഞ്ഞു.... ഒന്ന് പോടാ അവളെന്നാ വീട്ടിലെ സെർവന്റാ.....ചിരിയോടെ അവളെ നോക്കി..... പിന്നെ നീ എന്നാത്തിനാ അവളെ കൊണ്ട് വീട്ട് പണിയെടുപ്പിക്കുന്നേ....ദേ ഇതൊന്നും കോൺട്രാക്ടിൽ ഇല്ലാട്ടോ.....അലസമായി പറഞ്ഞു കൊണ്ട് പാലട ആസ്വദിച്ച് കുടിക്കുന്നത് തുടർന്നു.... പെട്ടെന്ന് കോൺട്രാക്ടിന്റെ കാര്യം കേട്ടതും പാറുവിന്റെ മുഖം മങ്ങി.....

നേരാ മൂന്നു വർഷത്തെ ആയുസ് മാത്രേ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഈ മിന്നിനുളളൂ വല്ലാത്തൊരു നോവ് പടരുന്നുണ്ടായിരുന്നവളിൽ...... പുറമേ പുഞ്ചിരിയോടെ സഞ്ചു പറയുന്നത് കേട്ടിരുന്നെങ്കിലും ഉളളിലെവിടെയോ ഒരു വിങ്ങൽ പോലെ തോന്നി ഡേവിഡിന്...... 🥀🌼🥀 ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡേവി പാറുവിനെയും കൊണ്ട് ദിയയുടെ അടുത്തേക്ക് പോയി..... ദിയയെയും അവളുടെ മാറിലെ ചൂടേറ്റുറുങ്ങുന്ന കുഞ്ഞിനെയും കാണേ പാറുവിന്റെ ചുണ്ടുകളിൽ പുഞ്ചിരി മോട്ടിട്ടു..... ദിയാ...ഹൗ ആർ യു.....ഡേവി അവളെ ചെക്ക് ചെയ്ത് കൊണ്ട് ചോദിച്ചു..... ഫൈൻ ഡോക്ടർ.....പുഞ്ചിരിയോടെ പറഞ്ഞു.... നാളെ കൂടി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാം....ബി.പി.കുറച്ചു കൂടുതലാ.....എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുവാണേൽ ഉടനെ സിസ്റ്റേസിനെ അറിയിച്ചേക്കണം..... മ്മ്ഹം.... അമ്മയും തന്റെ ഫ്രണ്ടും എവിടെ ??? പുറത്തേക്ക് പോയിരിക്കാ..... തന്നെ ഒറ്റക്കാക്കിയിട്ടോ.....

തെല്ലൊരു കോപത്തോടെ അവൻ ചോദിച്ചു..... റോവി വരാൻ വൈകും അതാ അമ്മാമ്മ പുറത്തേക്ക് പോയത്....പതിയെ പറഞ്ഞു.... ആഹ്.....ഓ.കെ ഇനി ഇത് പോലുണ്ടാവരുതെന്ന് പറയണം.... അഥവാ ഇനി അങ്ങനെ പോയേ തീരുളളൂ എന്നാണെങ്കിൽ സിസ്റ്റേസിനോട് പറഞ്ഞിട്ട് പോവാൻ പറയണം.... മ്മ്ഹം.... ഈ സമയം ഡേവിഡിന്റെ നോട്ടം കുഞ്ഞിലെത്തിയിരുന്നു....മുഖത്ത് വിരലുകൾ ചേർത്ത് വച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കി നിന്നു ഡേവിഡ്....പതിയെ അവന്റെ കവിളിൽ ഒന്ന് തലോടി ക്കൊണ്ട് പാർവണയെയും കൊണ്ട് പുറത്തേക്ക് വന്നു.... ഡേവിച്ഛായാ..... മ്മ്ഹം.....ഡേവിഡ് പാർവണയെ ചെരിഞ്ഞു നോക്കി..... ഡേവിച്ഛായന് മോനെയാണോ മോളെയാണോ കൂടുതലിഷ്ടം.....കുസൃതിയോടെ ചോദിച്ചു....

അത്.....അങ്ങനെ മോനെന്നോ മോളെന്ന ഇല്ല പാർവണ.....രണ്ടു പേരിൽ ആരായാലും രണ്ട് കൈയും നീട്ടി ഞാനെന്റെ കുഞ്ഞിനെ സ്വീകരിക്കും.....അത്രയ്ക്ക് ഞാൻ ആഗ്രഹിക്കുന്നുണ്ട് പാർവണ എന്റേത് മാത്രമായ ഒരു കുഞ്ഞിന് വേണ്ടി.....പുഞ്ചിരിയോടെ പറയുമ്പോഴും അവന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയിൽ ദുഃഖത്തിൻ നോവ് പടർന്നു....... 🥀🌼🥀 ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിലേക്ക് വന്നപ്പോൾ കുറച്ചു വൈകിയിരുന്നു.... വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ ഒരു വൈറ്റ് ലാൻഡ് റോവർ കിടക്കുന്നത് കണ്ടു..... ആരായിരിക്കും ഈ നേരത്ത് ചിന്തിച്ചു കൊണ്ട് പാറു അകത്തേക്ക് കയറി.....ഹാളിലായ് കാലിനു മുകളിൽ കാല് കയറ്റി വച്ചിരിന്ന് ലാപ്ടോപ്പും തുറന്നു വച്ചിരിക്കുന്ന ആ സ്ത്രീയെ അവൾ അമ്പരപ്പോടെ നോക്കി.....ഏതാണ്ടൊരു പത്തമ്പത് വയസ് തോന്നിക്കും അവരെ കണ്ടാൽ.....

കുറച്ചു മോഡേൺ ആയൊരു സ്ത്രീ.....ജീൻസും ടോപ്പും ആണ് വേഷം ....വെളുത്ത് മെലിഞ്ഞ് മുടിയൊക്ക ബോബ് ചെയ്ത്....ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് പുരട്ടിയിരിക്കുന്നുമുണ്ട്.....പാറു ഭയത്തോടെ അകത്തേക്ക് കയറുമ്പോൾ അവർ ആരാന്ന് ചിന്തിക്കുകയായിരുന്നവൾ....... ഡേവി കുഞ്ഞിന്റെ മമ്മിയാ മോളെ....പാർവണയെ കണ്ടതും ആ സ്ത്രീ യ്ക്കുളള ജ്യൂസുമായി അവിടേക്ക് വന്ന മരിയ പറഞ്ഞു .... മേരി പാറുവിനോട് സംസാരിക്കുന്നത് കേട്ട് കൊണ്ടാവണം അവർ മുഖം മുയർത്തി അവളെ നോക്കി..... ഏതാടി കൊച്ചേ ഉച്ചത്തിൽ ചോദിച്ചു ഹന്ന.... ഞാൻ....ഞാൻ....വിക്കി വിക്കി പറഞ്ഞു കൊണ്ട് മരിയയെ നോക്കി.... ഡേവിക്കുഞ്ഞിന്റെ ഭാര്യയാണ് മേഡം .....മേരി പറഞ്ഞു.... നീയെന്ത് അസംബന്ധമാണ് മെരി ഈ പറയുന്നത്....ഡേവിടെ മാരീജ് കഴിഞ്ഞെന്നോ ഞാനറിയാതെയോ.....

അതും ഇതു പോലെ ദരു പെണ്ണിനെയാ.....നോ.....നെവർ.....പുച്ഛത്തോടെ അവളെ നോക്കി ചിറികോട്ടി ഇവളെ പോലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ മാത്രം അവന്റെ തലയ്ക്ക് എന്താ ഭ്രാന്തുണ്ടോ.....ഞങ്ങൾ പാരന്റസ് ഇവിടെ ജീവിച്ചിരിക്കെയാണോ ഇവനിങ്ങനെയൊരു പെണ്ണിനെ കൊണ്ട് വീട്ടിൽ പൊറുപിച്ചിരിക്കണത്....അവർ ഒച്ചയെടുത്തു...... പാറു മുഖം കുനിച്ച് നിന്നു കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.... താനാരാണെന്ന് തുറന്നു പറയാൻ മനസ് വെമ്പൽ കൊളളുമ്പോഴും എഗ്രിമെന്റിനെ കുറിച്ചോർക്കെ പറയാൻ ആഗ്രഹിച്ചതൊക്കെ തൊണ്ടയിൽ തന്നെ ഉടക്കി നിന്നു..... ഈ സമയം മുകളിൽ നിന്നും അമ്പത് വയസ്സിൽ കൂടുതൽ പ്രായം തോന്നുന്ന നല്ല പൊക്കമുളള ഒരു മെലിഞ്ഞ മനുഷ്യൻ പുഞ്ചിരിയോടെ സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു .....ഒരു മുണ്ടും ടീ ഷർട്ടുമായിരുന്നു വേഷം......

ഇതാ ഡേവീ കുഞ്ഞിന്റെ പപ്പ ജോസഫ് സർ .....പതിയെ അവളുടെ കാതോരം പറഞ്ഞു മേരി പാറു അയാളെ നോക്കാതെ മുഖം കുനിച്ച് തന്നെ നിന്നു....നല്ല ഭയം തോന്നി തുടങ്ങിയിരുന്നവൾക്ക് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു പാറു....നെഞ്ചിടിപ്പ് ഏറി വന്നു......ഡേവിഡ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു പോയ നിമിഷങ്ങൾ.... എന്താടോ താനെന്തിനാ ഒച്ചയെടുത്തത്.....അയാൾ ഹന്നയെ നോക്കി..... ദേ നോക്കിയേ ജോസഫ്.....ഡേവി ഭാര്യയാണെന്ന് പറഞ്ഞ് ഏതോ ഒരു പെണ്ണിനെ കൊണ്ട് പൊറുപിച്ചിരിക്കുവാ....എങ്ങനെ ദേഷ്യം വരാതിരിക്കും.....ഇതിലും ഭേതം അവൻ കാശ് കൊടുത്തു ഏതെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിനടുത്തേക്ക് ....പറഞ്ഞു പൂർത്തിയാക്കിയാക്കാതെ പല്ല് ഞെരിച്ചു അവർ..... പാർവണ മുഖമുയർത്തി അവരെ നോക്കി കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു അപ്പോൾ.... എന്താടോ ഇത് ഡേവിഡ് മിന്ന് കെട്ടിയ കുട്ടിയാ......

ഇങ്ങനെ ഒന്നും പറയല്ലേ താൻ.... അയാൾ ദയനീയമായി പാറുവിനെ നോക്കി..... ടീ...പെണ്ണേ.....ഇപ്പോ തന്നെ ഇവിടെ നിന്നും ഇറങ്ങിക്കോണം എന്തൊക്കെ നീ കൊണ്ട് വന്നിട്ടുണ്ടോ അതെല്ലാം എടുത്തോ.....വേഗം വേണം.....ആജ്ഞയായിരുന്നു അത്..... പാറു മേരിയെ നോക്കി.....അവർ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ കുഴഞ്ഞു നിക്കാരുന്നു...... ടീ.....എന്ത് ആലോചിച്ചു നിക്കാടി ഇറങ്ങി പൊയ്ക്കോ.....നീ.....അതാ നിനക്ക് നല്ലത്........എവിടെയോ കിടന്ന നിന്നെ പിടിച്ചു തലയിൽ വയ്ക്കേണ്ട ഗതിഖേടൊന്നും എന്റെ ചെറുക്കനില്ല.....ആക്ഷേപത്തോടെ പറഞ്ഞു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... ഹന്നാ.....എന്തായാലും ഡേവി വരട്ടെ.....

എന്നിട്ട് മറ്റുളളതൊക്കെ ആലോചിക്കാം...... കൊച്ച് അകത്ത് കയറി പൊയ്ക്കോ.....ജോസഫ് തിരിഞ്ഞു പാർവണയെ നോക്കി.... പാറു മുകളിലേക്ക് കയറാൻ തുടങ്ങിയതും ടീ....നിന്നോട് ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി.....ഇറങ്ങടീ പുറത്തേക്ക്..... പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ട് പോയിരുന്നവർ.... ഹന്നാ....മതി.....നിൽക്ക്.....പറയുന്നത് കേൾക്കാൻ...ജോസഫ് പിന്നാലെ പോയി.... ജോസഫ്......എന്റെ തീരുമാനങ്ങളിൽ മറ്റൊരാൾ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല അത് നിങ്ങൾ ആണെങ്കിലും .....താക്കീതോടെ അയാൾക്ക് നേരെ വിരൽ ചൂണ്ടി.... വേണ്ട.....ഞാൻ പോവില്ല.....ഡേവിച്ഛായൻ വരട്ടെ ഞാൻ പൊയ്ക്കോളാം....പ്ലീസ് കെഞ്ചലോടെ പറഞ്ഞു പാറു.. .... അത് വകവെക്കാതെ അവളെ പുറത്തേക്ക് പിടിച്ചു തളളിയിരുന്നു ഹന്ന................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story