ജീവാംശം: ഭാഗം 2

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

സേറയുടെ കാര്യം പറഞ്ഞതും ഡേവിഡിന്റെ മുഖം വലിഞ്ഞു മുറുകി......ഉളളിൽ കുരുത്ത തന്റെ ചോരയെ നിഷ്കരുണം കൊന്നു തളളിയവൾ .....അതോർക്കെ കൈ മുറുക്കി മേശപ്പുറത്ത് ഇടിച്ചു...... അത് കണ്ടതും സഞ്ചു പകപ്പോടെ അവനെ നോക്കി..... നിന്നെ ദേഷ്യം പിടിപ്പിക്കാനല്ല ഡേവി ഞാനത് പറഞ്ഞത്.....അത് പിന്നെ.... മതി നിർത്ത് സഞ്ചു.....സേറ അതൊരടഞ്ഞ ഏട് മാത്രവാ എനിക്കിപ്പോൾ.....ആ പെൺകുട്ടിയ്ക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും ആ പയ്യന്റെ സർജറി നടക്കണം....എന്ന് കരുതി അവളോട് ആദ്യമേ ഇക്കാര്യം പറയാൻ നിക്കണ്ട......എനിക്കെന്തായാലും ഞാനാഗ്രഹിച്ച രീതിയിൽ ഒരു കുഞ്ഞ് വേണം ദൃഡമായിരുന്നു അവന്റെ ശബ്ദം..... എക്സ്ക്യൂസ്മീ സർ.... ലേബർ റൂമിലേക്ക് ഇപ്പൊ കൊണ്ട് വന്ന പെഷ്യന്റിന് പെയ്ൻ കൂടിട്ടുണ്ട്.....സർ ഉടനെ വരണം ഒരു നഴ്സ് വെപ്രാളത്തോടെ അവിടേക്ക് ഓടിവന്നു പറഞ്ഞു..... ആഹ്.....ഞാനിതാ എത്തി......എല്ലാം റെഡിയാക്കി വയ്ക്കാൻ പറയു....പറയുന്നതിനൊപ്പം ലേബർ റൂമിലേക്ക് കയറാനുളള ഗൗണും മാസ്കും ധരിച്ച് കൊണ്ട് അവിടേക്ക് പാഞ്ഞു..... 🥀🥀 മോളെ പാറു.....ഡോക്ടറെ കണ്ടോ .......പോയ കാര്യം എന്തായി......സരിത (പാർവണയുടെ അമ്മ )എന്തോ ആലോചനയിൽ റൂമിലേക്ക് കയറി വരുനൂനവളോടായി ചോദിച്ചു.....

അത്.....സർജറി ഉടനെ നടത്തണമെന്നാ അമ്മാ ഡോക്ടർ പറയുന്നത്..... മ്മ്ഹം....പ്രണവിനെ പഴയത് പോലെ കാണാനിനി കഴിയോ മോളെ.....അവന്റെ കിടപ്പ് കണ്ടിട്ട് ചങ്ക് പൊട്ടാ ഓരോ നിമിഷവും.....ഇതിലും ഭേതം ഈശ്വന്മാര് എന്റെ ജീവനങ്ങെടുക്കണതായിരുന്നു.....വിതുലോടെ പറഞ്ഞു.... അമ്മാ!!! എന്തൊക്കെയാ ഈ പറയുന്നത്....പിന്നെ ഞങ്ങൾക്കാരാളളേ....ഏങ്ങലടിയോടെ പറഞ്ഞു നിർത്തി..... എന്നാലും മോളെ എന്റെ മോൻ....വീണ്ടും കരയാൻ തുടങ്ങി.... സർജറി ഉടനെ നടക്കും....പ്രണവിനൊന്നും വരില്ല.....അവൻ വേഗം പഴയത് പോലെ ഓടിച്ചാടി നടക്കും അമ്മ വിഷമിക്കേണ്ട അവരുടെ നിറുകിൽ തലോടീ ...... പക്ഷെ മോളെ ഇത്രയും കാശ്..... അമ്മ വിഷമിക്കേണ്ട അതൊക്കെ റെഡിയായി.....ഞാ....ഞാൻ ഒന്ന് കൂടി സഞ്ചയ് ഡോക്ടറെ കണ്ടിട്ട് വരാം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് നടന്ധു..... 🥀🥀 പേറ്റ് നോവാൽ പിടയുന്നവൾക്കരികിലായ് അവനോടിയെത്തി ഡേവിഡ്.....വേഗം അവരുടെ ഹാർട്ട് റേറ്റും പ്രഷറും ഓക്സിജൻ ലെവലും ചെക്ക് ചെയ്തു.....എല്ലാം നോർമൽ എന്ന് കണ്ടു തെല്ലൊരു ആശ്വസത്തോടെ അവരുടെ വീർത്ത വയറിലേക്ക് ctg (കുഞ്ഞിന്റെ ഹാർട്ട് ബീറ്റും കൺട്രാക്ഷനൊക്കെ അറിയാനുപയോഗിക്കുന്ന ഡിവൈസ്) വച്ച് നോക്കി ഡേവിഡ്..... സിസ്റ്റർ നല്ല കൺട്രാക്ഷൻ ഉണ്ട് ......ഹാഫ് ആൻ അവറിനുളളിൽ ഡെലിവറി നടക്കും ....

ആ സ്ത്രീയുടെ നിലവിളിയുടെ കാഠിന്യം കൂടുന്നത് കണ്ട് അവൻ പറഞ്ഞു.... മിസിസ് .ശീതൾ.....ഇങ്ങനെ നിലവിളിക്കല്ലേ.....നിങ്ങളുടെ ബേബിയെ ഉടനെ കാണാം നിങ്ങൾക്ക് ...... നിലവിളിച്ചു എനർജി കളയല്ലേ....... പറഞ്ഞു കൊണ്ട് ആ സ്ത്രീയോട് പുഷ് ചെയ്യാൻ പറയുന്നുണ്ടായിരുന്നു ..... സമയം കഴിയുന്നതിനനുസരിച്ച് അവരുടെ നിലവിളിയുടെ കാഠിന്യം കൂടി കൂടി വന്നു.... വൈകാതെ ഒരലർച്ചയോടെ അവർ ബെഡിലേക്ക് തളർന്നു വീണതും.... പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ അവിടമാകെ പ്രതിധ്വനിച്ചു.....പുഞ്ചിരിയോടെ പുറത്തേക്കെടുത്ത ചോര കുഞ്ഞിനെ ഒന്ന് നോക്കി ഡേവിഡ്...... ശീതൾ നിങ്ങളുടെ കുഞ്ഞിനെ കാണണ്ടേ നിങ്ങൾക്ക് .....നോക്കിയേ.......പറഞ്ഞു കൊണ്ട് കുഞ്ഞിനെ തളർന്നു കിടക്കുന്നവളുടെ അടുത്തേക്ക് കൊണ്ട് പോയി കാണിച്ചു .....ആ സ്ത്രീയുടെ മുഖത്ത് തെളിഞ്ഞു വന്ന പുഞ്ചിരി നിറഞ്ഞ സംതൃപ്തിയോടെ നോക്കി കാണൂകയായിരുന്നു ഡേവിഡ്..... ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ....മാതൃത്വത്തിലേക്കുളള ചുവട് വയ്പ് അവിടെ തുടങ്ങുകയായി പുഞ്ചിരി യോടെ ഓർത്തു അയാൾ....വീണ്ടും ആ കുഞ്ഞ് മാലാഖയെ കണ്ണെടുക്കാതെ കൊതിയോടെ നോക്കി ഡേവിഡ്..... താനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഇതു പോലൊരു മാലാഖ കുഞ്ഞിനു വേണ്ടി....

ഓർത്തു കൊണ്ട് വളരെ സൂക്ഷ്മതയോടെ ആ കുഞ്ഞിനെ അവൻ നഴ്സിനെ ഏൽപ്പിച്ചു.....പൊക്കിൾ കൊടി മുറിച്ച ശേഷം ആ കുഞ്ഞിനെ കുളിപ്പിക്കാനും ചെക്കപ്പ് ചെയ്യാനുമായി തൊട്ടടുത്ത റൂമിലേക്ക് കൊണ്ട് പോയി..... ഡെലിവറിയ്ക്ക് ശേഷമുളള എപ്പിസിയോട്ടമി കഴിഞ്ഞു ആ സ്ത്രീയുടെ എല്ലാ കാര്യങ്ങളും നോർമലായെന്ന് തോന്നിയതും....ഡേവിഡ് ലേബർ റൂം വിട്ടു.....ഡോർ തുറന്നു പുറത്തേക്ക് പോകാനാഞ്ഞു......പോകുന്നതിന് മുന്നേ ഒന്നു കൂടി ആ കുഞ്ഞിനെ നോക്കാൻ മറന്നില്ലവൻ.... 🥀🥀 സഞ്ചുവിന്റെ ക്യാബിനു മുന്നിലെ ചെയറിൽ ഇരിക്കുകയായിരുന്നു പാറു.....മനസ്സാകെ കലുഷിതമാണ് .....വല്ലാത്ത ഭയം വന്ന് മൂടുന്നതവളറിഞ്ഞു......കൊടുങ്കാട്ടിൽ ഒറ്റപ്പെട്ട അവസ്ഥ......അമ്മയുടെയും പ്രണവിന്റെയും ജീവിതം ഇന്ന് തന്റെ കൈയിലാണ്.......അവരുടെ ജീവനൊരാപത്തും വരാൻ പിടില്ല ......അവളൊർത്തു.... മിസ്.പാർവണ ഡോക്ടർ വിളിക്കുന്നു കയറി വരു.....പുഞ്ചിരിയൊഅംഋ നഴ്സ് പറയുന്നത് കേട്ടതും ചാടി പിടച്ചെഴുന്നേറ്റ് അകത്തേക്ക് കയറി പോയി..... ആഹ്.....പാർവണ ഇരിക്കെടോ....

ചെയർ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു..... പാറു ഉമിനീരക്കി കൊണ്ട് ചെറു വിറയലോടെ ഇരുന്നു.....ഹൃദയം ക്രമാധീതമായി മിടിച്ഛു കൊണ്ടിരുന്നു.....അതിനു തെളിവായി ശ്വാസോഛ്വാസവും ഉയർന്നു വന്നു.... സഞ്ചു പകപ്പോടെ ഇരിക്കുന്ന ആ കൊച്ച് പെണ്ണിനെ തന്നെ ഉറ്റു നോക്കി..... പാർവണേന്ദു......എന്ത് തീരുമാനിച്ചു....പുഞ്ചിരിയോടെ തിരക്കി അയാൾ..... എനിക്ക് സമ്മതാ സർ.....എവിടാ....സൈൻ ചെയ്യേണ്ടതെന്ന് വച്ചാൽ പറഞ്ഞാൽ മതി......മുഖം കുനിച്ച് പിടപ്പോടെ പറയുന്നവളെ കണ്ട് കണ്ണുകൾ വിടർന്നു...... ഓ.കെ.....നല്ല തീരുമാനം.....അങ്ങനെയെങ്കിൽ മറ്റന്നാൾ തന്നെ നമുക്ക് പ്രണവിന്റെ സർജറി നടത്തേണ്ട കാര്യങ്ങൾ നോക്കാം.....പുഞ്ചിരിയോടെ പറഞ്ഞു.... സർ ഒരു കാര്യം കൂടി .....പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു.... എന്താ പാർവണ....എന്താണേലും പറയൂ....പുഞ്ചിരിയോടെ ചോദിച്ചു..... അത്.....ഈ എഗ്രിമെന്റിന്റെ കാര്യം ഒരു കാരണവശാലും എന്റെ വീട്ടുകാരറിയരുത്.....ഞങ്ങൾ പാവങ്ങളാ....ഈ വിവാഹം.....കുഞ്ഞ് ഇതൊക്കെ വലിയ കാര്യങ്ങളാ.....എന്റെ വിവാഹ ജീവിതത്തിന് മൂന്നു വർഷത്തെ ആയുസ്സേ ഉളളെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതി....നിറ കണ്ണുകളൊടെ അവനെ നോക്കി....

അതൊക്കെ ഞങ്ങൾ നല്ല രീതിയിൽ ഹാൻഡിൽ ചെയ്തോളാം അതോർത്ത് താൻ വിഷമിക്കേണ്ട ......അതിനു മുന്നേ തനിക്ക് കുറച്ചു ടെസ്റ്റ് ചെയ്യാനുണ്ട്.....തന്റെ ബോഡി ഫിറ്റ് ആണോന്ന് നോക്കണ്ടേ.....അപ്പോ....അതിനു വേണ്ടി ആദ്യം ചെന്ന് ബ്ലഡ് കൊടുത്തിട്ട് വരു....അത് കഴിഞ്ഞ് ഡേവിഡിന്റെ ക്യാബിനിലേക്ക് പോവാം ....പറഞ്ഞു കൊണ്ട് തന്നെ മുന്നിൽ ഇരിക്കുന്ന സ്വിച്ചിൽ പ്രസ്സ് ചെയ്തു.....അലാറം കേട്ടതും ഒരു സിസ്റ്റർ പാഞ്ഞു വന്നു.... ആഹ്.....സിസ്റ്റർ......പാർവണയെ ടി.ബ്ലോക്കിലേക്ക് കൊണ്ട് പോയി കുറച്ച് ടെസ്റ്റുകൾക്ക് വേണ്ട ബ്ലഡ് കളക്ട് ചെയ്യണം.... പറഞ്ഞു കൊണ്ട്.....ഒരു പ്രിസ്ക്രിപ്ഷൻ അവരെ ഏൽപ്പിച്ചു..... പുഞ്ചിരിയോടെ അവരത് വാങ്ങി പാർവണയെയും കൊണ്ട് അകത്തേക്ക് നടന്നു...... 🥀🥀 ഡേവിഡ് ക്യാബിനുളളിലിരിക്കുമ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് താൻ കുറച്ചു മുന്നേ കണ്ട മാലാഖ കുഞ്ഞ് തന്നെയാണ്.....പതിയെ ഫോൺ കൈയിൽ എടുത്ത് ഓപ്പൺ ചെയ്തു നോക്കുമ്പോൾ സഞ്ചുവിന്റെ എട്ട് പത്ത് മിസ്ഡ് കോൾ....തിരികെ അവനെ വിളിക്കാനായി ഒരുങ്ങിയതും ക്യാബിൻ വാതിൽ തുറന്നു കൊണ്ട് സഞ്ചു അകത്തേക്ക് കയറി വന്നു..... ഹാ.....എന്നാടാ കോപ്പേ ഇത് എട്ട് പത്ത് തവണ കോൾ ചെയ്തിട്ടുണ്ടല്ലോ എന്താ കാര്യം .....

അവൻ തെല്ലൊരു പരിഭ്രമത്തോടെ ചോദിച്ചു.. ടാ.....ആ കൊച്ചു സമ്മതിച്ചു.....നിന്റെ എഗ്രിമെന്റ് പ്രാകാരം മൂന്നു വർഷത്തേക്ക് നിന്റെ ഭാര്യാവാനും നിന്റെ കുഞ്ഞിനെ പ്രസവിക്കനും അവൾ തയ്യാറാണെന്ന്..... സഞ്ചു അത് പറയുമ്പോൾ മനോഹരമായ പുഞ്ചിരി അവന്റെ ചുണ്ടുകളിൽ മൊട്ടിട്ടു..... ആ കുട്ടി പുറത്ത് നിപ്പുണ്ട്......എഗ്രിമെന്റ് സൈൻ ചെയ്യാൻ വിളിക്കട്ടേ.....പതിയെ ചോദിച്ചു സഞ്ചു.... മ്മ്ഹം......വിളിച്ചോ....പറഞ്ഞു കൊണ്ട് തിരിഞ്ഞു മേശ വലീപ്പിൽ നിന്നും ഒരു വലിയ ഫയൽ പുറത്തേക്കെടുത്തു ആഹ്.....ഡേവി പിന്നൊരു കാര്യം കൂടി നിന്റെ എഗ്രിമെന്റിന്റെ കാര്യം ഒരു കാരണവശാലും ആ കുട്ടിയുടെ വീട്ടിൽ അറിയാൻ പാടില്ല .....അവരുടെ മുന്നിൽ നിങ്ങളുടേത് റിയൽ മാരേജ് തന്നെയായിരിക്കണം അങ്ങനെ വേണം കാര്യങ്ങൾ സെറ്റ് ചെയ്യാൻ....ഓർത്തെടുത്ത് പറഞ്ഞു.... മ്മ്ഹം.....അതൊക്കെ എന്താന്ന് വച്ചാ ചെയ്യാം ...പറഞ്ഞു കൊണ്ട് ആ ഡോക്യുമെന്റ് ഒന്നു കൂടി മനസ്സിൽ വായിക്കാൻ തുടങ്ങി.... ക്യാബിന്റെ വാതിലിൽ തുറക്കുന്ന ഒച്ച കേട്ടതും ഡേവിഡ് മുഖമുയർത്തി നോക്കി.....ആദ്യം തന്നെ അവന്റെ നോട്ടം ചെന്ന് തറഞ്ഞത് പാറുവിലാണ്.....സുന്ദരിയായ ഒരു കൊച്ച് പെണ്ണ് അവനവളെ നോക്കി.....മുഖം കുനിച്ചാണ് നിൽക്കുന്നത്.....

വിടർന്ന പിലി കണ്ണുകൾ......മൂക്കിലായി പതിഞ്ഞു കിടക്കുന്ന കുഞ്ഞൊരു മൂക്കുത്തി......ഒരു പഴയ നിറം മങ്ങിയ ചുരിദാർ ആയിരുന്നു അവളുടെ വേഷം .....കൈയിലോ കഴുത്തിലോ പേരിനു പോലും ഒരു ആഭരണം ഇല്ല....അവനോർത്തു .....ഇതിനോടകം തന്നെ ആ കുട്ടിയെ കൂടുതൽ നോക്കി മനസ്സിലാക്കിയിരുന്നവൻ ..... വരൂ.....ഇരിക്ക് തന്റെ മുന്നിൽ കാണുന്ന ചെയറിലേക്കവൻ വിരൽ ചൂണ്ടിക്കൊണ്ട് ഡേവിഡ് അവളെ വീണ്ടും നോക്കി ..... അവൾ മുഖം കുനിച്ച് പതിയെ ഇരുന്നു.....തൊട്ടടുത്തായ് സഞ്ചുവും..... പരിഭ്രമം കാരണം ചുരിദാറിന്റെ ഷോളിൽ ഞെരടി ഞെരടിയാണവളുടെ ഇരുപ്പ്..... സീ....മിസ് പാർവണ.....അവന്റെ നാവിൽ നിന്നും അവളുടെ പേര് കേട്ടതും പകപ്പോടെ മുഖമുയർത്തി നോക്കി.... എഗ്രിമെന്റിനെ കുറിച്ചു സഞ്ചു എല്ലാം പറഞ്ഞിട്ടുണ്ടാവുമല്ലോ....അപ്പോ തനിക്ക് ഈ എഗ്രിമെന്റിലേ വ്യവസ്ഥകൾ പാലിക്കാൻ സമ്മതമാണല്ലോ അല്ലേ...... അവളുടെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി ഡേവിഡ്.... മ്മ്ഹം..... എന്നാ ഇതിൽ സൈൻ ചെയ്തോളൂ.....തുറന്നു വച്ച ഫയൽ അവൻ അവൾക്ക് നേരെ നീട്ടി..... വിറയാർന്ന കൈകളിൽ അവളത് വാങ്ങുമ്പോഴും തന്നെ കുറിച്ചോ തന്റെ ഭാവിയെ കുറിച്ചോ അവൾ ചിന്തിച്ചില്ല.....പുഞ്ചിരിയ്ക്കുന്ന രണ്ടു മുഖങ്ങൾ മാത്രം അവളുടെ മനസ്സിൽ അപ്പോഴും തെളിഞ്ഞു നിന്നു .....തന്റെ അമ്മയുടെയും കുഞ്ഞനുജന്റെയും.....എന്തും വരട്ടേ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളാ എഗ്രിമെന്റ് സൈൻ ചെയ്യാൻ തുടങ്ങി..... മിസ്.പാർവണ.....ഒരു നിമിഷം............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story