ജീവാംശം: ഭാഗം 20

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

മുറ്റത്തേക്ക് മുഖമടിച്ച് വീണിട്ടും ഹന്നയുടെ കോപം അടങ്ങിയില്ലായാരുന്നു.....കൈയിൽ പിടിച്ചു വലിച്ചെണീപ്പിച്ച് ഗേറ്റിനടുത്തേക്ക് നടക്കാൻ തുടങ്ങി..... ജോസഫ് മേരിയെ ഒന്ന് നോക്കിയ ശേഷം ഇനിയും ഇവളോട് സംസാരിച്ചിട്ട് കാര്യമില്ലെന്നർത്ഥത്തിൽ തലയാട്ടി ക്കൊണ്ട് അകത്തേക്ക് കയറി പോയി...... ഹന്നമാഡം.....പാവാ ആ കൊച്ച് ഡേവി കുഞ്ഞ് വരുന്നവരെ അതിവിടെ നിക്കട്ടേ പിന്നാലെ ചെന്ന് കെഞ്ചി മരിയ..... നീ നിന്റെ കാര്യം നോക്ക്.....എന്നെ പഠിപ്പിക്കാൻ വന്നാൽ നീയാവും പുറത്തേക്ക് പോവേണ്ടി വരിക താക്കീതോടെ പറഞ്ഞിട്ട് പാറുവിനെയും കൊണ്ട് മുന്നോട്ട് നടന്നൂ.... ഹന്ന ഇത്രയും ശകാരിച്ചെങ്കിലും മരിയയും പിന്നാലെ വന്നു.....ഗേറ്റ് തുറന്നു പാർവണയെ പുറത്തേക്ക് തളളിയിട്ടു..... ടീ..... ഇനി നീയി പടി ചവിട്ടരുത്......ഡേവി കുറച്ചു കാലം നിന്റെ കൂടെ കഴിഞ്ഞതിനുളള നഷ്ട പരിഹാരം എത്രയാന്ന് വച്ചാൽ തന്നേക്കാം.....ഇനി ഇവിടേയ്ക്ക് വരാൻ മുതിരരുത്......

അഥവാ ഇനിയെങ്ങാനും ഡേവിയെ വശീകരിച്ച് ഇവിടേക്ക് കയറി പറ്റാന്ന് വല്ല വ്യാമോഹവും ഉണ്ടെങ്കിൽ മുളയിലേ നുളളിക്കോ....എന്നെ നിനക്ക് ശരിക്കും അറിയാൻ പാടില്ലാഞ്ഞിട്ടാ....പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നടന്ന് പോകുന്നവരെ വെറുപ്പോടെ നോക്കി മേരി.... കണ്ണിൽ ചോരയില്ലാത്ത കൂട്ടങ്ങൾ.....മേരി പിറുത്തു..... മിഴി നീരൊഴുക്കി നിൽക്കുന്ന പെണ്ണിനെ കാണേ ദുഃഖം തോന്നി മേരിയ്ക്ക്..... മോള് വിഷമിക്കേണ്ട ഡേവി കുഞ്ഞ് മോളെ കൈവിടില്ല....ഇവറ്റകള് പറയുന്നതൊന്നിനും ഡേവി കുഞ്ഞ് ചെവി കൊടുക്കില്ല .....മോളിപ്പോ വീട്ടിലേക്ക് പോവാൻ നോക്ക്.....ഈ റോഡിൽ ഇങ്ങനെ നിക്കണ്ട ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് .....ഡേവി കുഞ്ഞ് വരുമ്പോൾ ഞാൻ പറഞ്ഞേക്കാം.....മോൻ വന്ന് കൂട്ടി കൊണ്ട് വന്നിട്ട് മോളിനി ഇവിടേക്ക് വന്നാ മതി ചെല്ല്.... മ്മ്ഹം.....നിറ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഒന്നും പറയാതെ മുന്നോട്ട് നടന്നു പാറു....

വീട്ടിൽ ചെന്ന് അമ്മയോട് എന്ത് പറയുമെന്നായിരുന്നു അവളുടെ മനസ്സിൽ.....മനസ്സിന് നോവുണ്ടക്കണതൊന്നും അമ്മയോട് പറയാൻ പാടില്ല....എന്താ പറയേണ്ടത് ഓരോന്നോർത്ത് കൊണ്ട് മുന്നോട്ട് നടന്നു.... 🥀🌼🥀 എന്താടാ ഡേവി.....നീയാ ഫോണിന്ന് തല്ലി പൊളിക്കുവോ.....സഞ്ചു ഡേവിയുടെ ക്യാബിനിലേക്ക് കയറി വരവേ കണ്ടു കൈയിലിരുന്ന ഫോൺ ടേബിളിനു മുകളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കസേരയിലേക്ക് ചാഞ്ഞവനെ..... സഞ്ചുവിന്റെ ശബ്ദം കേട്ടതും തലയുയർത്തി ഒന്ന് നോക്കി..... എടാ എത്ര നേരായി പാറുവിനെ വിളിക്കുന്നെന്നോ കിട്ടുന്നില്ല.... അല്ലെങ്കിൽ എന്റെ കോൾ പെട്ടെന്ന് അറ്റണ്ട് ചെയ്യുന്നവളാ ഇതിപ്പോ ഇത്രയും സമയം വിളിച്ചിട്ടും ഒരു റെസ്പോൺസും ഇല്ല ആകെ പേടി തോന്നാടാ.....ഒറ്റയ്ക്ക് അല്ലേ ഇവിടെ നിന്നും തിരിച്ചു പോയത്.....നെഞ്ചിൽ തടവിക്കൊണ്ട് പറയുന്നവനെ കൂർപ്പിച്ചു നോക്കി സഞ്ചു.....

എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ .നീയെന്നത്തിനാ ഇങ്ങനെ വെപ്രാളം പിടിക്കുന്നേ.....അവള് ഇള്ളാ കുഞ്ഞൊന്നും അല്ലല്ലോ....പാറു വീട്ടിൽ എത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു കാണും....അടുക്കളയിൽ എന്തെങ്കിലും ജോലി ആയിട്ട് നിപ്പുണ്ടാവും .....നീ വെറുതെ ടെൻഷൻ ആവണ്ട........ അതല്ല നീയെന്നാത്തിനാ ഇങ്ങനെ അവളെയോർത്തു ടെൻഷൻ ആവുന്നത്.....ഒരു എഗ്രിമെന്റിന്റെ ബന്ധം മാത്രം അല്ലേ നിങ്ങൾ തമ്മിൽ ഉളളൂ.....പിന്നെ എന്താ ഡേവി.....എന്താടാ കളി കാര്യമായോ....അവനെ നോക്കി ആക്കി ചിരിച്ചു സഞ്ചു.... അവനെയൊന്ന് കൂർപ്പിച്ചു നോക്കി ഡേവി.... ഇങ്ങനെ നോക്കണ്ട....നിന്റെ ഇടനെഞ്ചിൽ അവൾ ഇടം പിടിച്ചിരിക്കാ ഡേവി.....

അതാ അവളുടെ കാര്യം ഓർത്ത് നിനക്ക് ഇത്ര ആവലാതി....പറഞ്ഞു കൊണ്ട് കുനിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി..... സഞ്ചു പറയുന്നതിന് പ്രത്യേകിച്ച് മറുപടി കൊടുക്കാതെ ഇരുന്നു ഡേവിഡ്.... .....ആഹ്....പിന്നെ സെമിനാറിന്റ കാര്യം പൂർത്തിയാക്കിയ ശേഷമേ ഇന്ന് പോവാവു അറിയാലോ ഈ ആഴ്ച സബ്മിറ്റ്ചെയ്യേണ്ടതാ.....അവനോർമിപ്പിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് പോയി സഞ്ചു...... ചെയറിലേക്ക് വീണ്ടും തല ചായ്ചു വെച്ചു....മനസ്സിൽ രാവിലെ നടന്നതൊക്കെ ഓർമ്മ വന്നു...... ഇപ്പോഴും അവളെ പൂർണ്ണമായും അംഗീകരിക്കാൻ തനിക്കാവുമോന്ന് അറിയില്ല.....തന്റെ കുഞ്ഞിനെ തന്ന് കഴിഞ്ഞ് അവൾക്ക് പോവേണ്ടതാ....ചിലപ്പോഴെങ്കിലും അവളെ കൂടെ നിർത്തണമെന്ന് ആഗ്രഹിച്ച് പോവാ.....അതു കൊണ്ടാവും ഇന്ന് എഗ്രിമെന്റിന്റെ കാര്യം പറഞ്ഞപ്പോഴേക്കും ചെറിയൊരു നോവറിഞ്ഞത്.....എന്താവും അങ്ങനെ.....

ഇതിപ്പോ സഞ്ചു ചോദിച്ച പോലെ കളി കാര്യം ആവുവാണോ.....അവനോർത്തു.... 🥀🌼🥀 മോളേ എന്താ ഇത് ഒറ്റയ്ക്കേ ഉളളോ മോൻ വന്നില്ലേ......വീടിന്റെ മുറ്റത്തേക്ക് വേലി കടന്നു കയറി വരുന്ന പാറുവിനെ കണ്ട് സരിത ചോദിച്ചു.... ഇ....ഇല്ലമ്മേ.....ഡേവിച്ഛായന് അത്യാവശ്യം ആയിട്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു അത് കൊണ്ടാ അമ്മയെ കാണാൻ തോന്നിയപ്പോ ഞാൻ ഒറ്റയ്ക്ക് പോന്നത്.....കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു....സരിത വീണ്ടും എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ തന്നെ വേഗം അകത്തേക്ക് കയറി പോവുകയും ചെയ്തു..... നേരെ വീട്ടിനകത്തേക്ക് കയറി കബോഡിൽ നിന്നും പഴയൊരു ചുരിദാറും തോർത്ത് മുണ്ടും കൈയിലെടുത്തു നേരെ പുറത്തുളള ബാത്ത്റൂമിലേക്ക് നടന്നു.... ഇതിലും ഭേതം അവൻ കാശ് കൊടുത്തു ഏതെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിനടുത്തേക്ക്......

ഡേവിഡിന്റെ മമ്മി പറഞ്ഞു നിർത്തിയ വാക്കുകൾ ഓർക്കേ നെഞ്ച് വിങ്ങി....കണ്ണുകൾ വീണ്ടും ധാരയായ് ഒഴുകി കുറേ നേരം അവിടെ തന്നെ നിന്നു....പൈപ്പ് തുറന്നു വിട്ട് വലിയ ബക്കറ്റിൽ പിടിച്ചു വച്ച വെളളം ഓരോ തവണയും തലയിൽ കമിഴ്ത്തുമ്പോഴും അവന്റെ ഓർമ്മകൾ മാത്രമായിരുന്നു അവളുടെ മനസ്സിൽ......ഇനിയൊരിക്കലും തനിക്ക് ഡേവിഡ് സർനെ കാണാൻ കഴിയില്ലായിരിക്കും....ഇനി തന്നെ തേടി വരില്ലായിരിക്കും അഥവാ സർന് വരണമെന്നുണ്ടെങ്കിലും മമ്മി സമ്മതിക്കില്ല....വീണ്ടും കരയാൻ തുടങ്ങി.... 🥀🌼🥀 അത്താഴം കഴിഞ്ഞു കട്ടിലിലേക്ക് തലചായ്ക്കവേ ടേബിളിനു മുകളിൽ വച്ചിരുന്ന തന്റെ പഴ്സിലേക്ക് നോട്ടം ചെന്നെത്തി.....

പതിയെ അത് കൈയിലെടുത്ത് തുറന്നു നോക്കി.....അതിൽ നിന്നും ഒരു കുഞ്ഞ് ബോക്സ് കൈയിലെടുത്തു....നിറ കണ്ണുകളോടെ തുറന്നു...അതിനുളളിൽ നിന്നും കുരിശ് രൂപത്തിന്റെ ലോയ്ക്കറ്റൊടു കൂടിയ നേർത്തൊരു സ്വർണ്ണ ചെയ്ൻ കൈയിലെടുത്തു......തന്റെ ഒഴിഞ്ഞ കൈകളിലേക്കും ചെയ്നിലേക്കും മാറി മാറി നോക്കി........അത് കണ്ടതും വീണ്ടും കരച്ചിലിന്റെ ആക്കം കൂടി വന്നു...തിരികെ ടേബിളിനു മുകളിൽ വച്ചിട്ട് ഫോൺ കൈയിലെടുത്തു സ്വിച്ചഡ് ഓഫാണ്.....വീട്ടിലെ പഴയ ചാർജറിൽ ചാർജ് ചെയ്യാൻ വെച്ചിട്ട് കട്ടിലിലേക്ക് കയറി കിടന്നു..... 🥀🌼🥀 രാത്രി ഏറെ വൈകിയാണ് ഡേവിഡ് വീട്ടിലേക്ക് വന്നത്....ഡേവിഡ് വരുമ്പോൾ മേരിയൊഴികെയുളളവർ ഉറക്കം പിടിച്ചിരുന്നു...പുറത്ത് കാറു കിടക്കുന്നത് കണ്ടപ്പോൾ തന്നെ ജോസഫും ഹന്നയും വന്ന കാര്യം ഡേവിഡിന് മനസ്സിലായി.....

പതിവിന് വിപരീതമായി പാറുവിന് പകരം മേരി വന്ന് ഡോർ തുറന്നതും തെല്ലൊരു പരിഭ്രമത്തോടെ അവൻ അവരെ നോക്കി.... പാറു....ഉറങ്ങിയോ ചേടത്തി.....കണ്ടില്ലല്ലോ....അവൻ തിരക്കി..... ഡേവി കുഞ്ഞേ അത് മോളിവിടെ ഇല്ല....മടിച്ച് മടിച്ച് പറഞ്ഞു കൊണ്ട് അവനെ നോക്കി .... ഇല്ലെന്നോ???എവിടെ പോയി ???.....നെറ്റിചുളുച്ചു കൊണ്ട് അവരെ നോക്കി ഡേവിഡ് ..... അത് .....കുഞ്ഞേ..... ഹന്ന മേഡം ആ കൊച്ചിനെ ഇറക്കി വിട്ടു.... ഇറക്കി വിട്ടെന്നോ.....എന്താ ഉണ്ടായത് ചേടത്തി.....കടുപ്പിച്ച് ചോദിച്ചു.... അവന്റെ മുഖത്തെ ഭാവം അവരെ തെല്ലൊന്ന് അമ്പരപ്പെടുത്തി..... മേരി നടന്നതൊക്കെ ഡേവിയോട് പറഞ്ഞു.... കേട്ട് കഴിഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു ......നേരെ മുകളിലേക്ക് പാഞ്ഞു പോയി..... തുടരെ തുടരെയുളള വാതിലിലെ മുട്ട് കേട്ട് ഹന്ന കണ്ണുകൾ തുറന്നു.....ലൈറ്റ് ഓൺ ചെയ്ത ശേഷം ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റ് വാതിൽ തുറന്നു.....

ദേഷ്യത്തോടെ നിൽക്കുന്ന ഡേവിയെ കണ്ടതും അവരൊന്ന് കൂർപ്പിച്ചു നോക്കി..... എന്താ ഡേവി ഈ സമയത്ത്....നിനക്ക് മാനേസ് ഉണ്ടോ ഞങ്ങൾ എത്ര ദൂരം യാത്ര ചെയ്ത് വന്നതാന്നറിയാല്ലോ നിനക്ക്.....അതിന്റെ ക്ഷീണം ഉണ്ട്....കുറച്ചൊന്ന് മയങ്ങി വന്നതാ അപ്പോഴാ....ഉറക്കം തടസ്സപ്പെടുത്തിയതിന്റെ അലോസരത്തിൽ പറഞ്ഞു..... എന്തിനാ എന്റെ ഭാര്യയെ ഇവിടെ നിന്നും ഇറക്കി വിട്ടത്...അലറി ക്കൊണ്ട് ചോദിച്ചു ..... ഓഹ് വന്നയുടനെ ആ മേരി ന്യൂസ് തന്നല്ലേ....അവളീ വീട്ടിനു ചേർന്ന മരുമകളല്ലെന്ന് തോന്നി അത് കൊണ്ട് പറഞ്ഞു വിട്ടു.....ലാഘവത്തോടെ പറഞ്ഞു .... അത് നിങ്ങളാണോ തീരുമാനിക്കേണ്ടത്....ദേ ഞാൻ മുമ്പൊരിക്കൽ പറഞ്ഞതാ എന്റെ ജീവിതത്തിൽ ഇനി ഇടപെടരുതെന്ന്.....ഒരിക്കൽ നിങ്ങളായിട്ട് തകർത്തു കളഞ്ഞതാ എന്റെ ജീവിതം....പാർവണയെ എനിക്കിഷ്ടവാ....

എനിക്ക് ചേർന്ന പെണ്ണ് തന്നാ അവൾ.....ഇന്ന് അവളോട് ചെയ്തത് പൊറുക്കാൻ പാടില്ലാത്തതാ....പക്ഷെ ....എന്നെ പ്രസവിച്ച അമ്മയല്ലേ നിങ്ങൾ അത് കൊണ്ട് മാത്രം ഒരു തവണത്തേക്ക് ഞാൻ ക്ഷമിക്കുവാ....ഒരേയൊരു തവണത്തേക്ക് മാത്രം ..... ഇനി ഇത് പോലെ എന്റെ ഭാര്യയോട് മോശമായിട്ട് ഇടപെട്ടാൽ ക്ഷമിക്കില്ല ഞാൻ ഓർത്തോ....അവർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.....അവനിലെ മാറ്റം അവരെ അമ്പരപ്പിച്ചു..... ഡേവിഡിന്റെ മുഖത്തെ ദേഷ്യം കണ്ട് ഭയത്തോടെ നിന്നു ഹന്ന തിരികെ അവനോട് കയർത്തു സംസാരിക്കാൻ നാവ് പൊങ്ങിയില്ലവർക്ക്...... 🥀🌼🥀 റൂമിൽ എത്തിയതും ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ഡേവി..... തലയ്ക്കും കൈയും കൊടുത്തു കുറേ നേരം കട്ടിലിനു മുകളിൽ ഇരുന്നു..... മമ്മി തന്നോട് മാത്രം എന്താ ഇങ്ങനെ പെരുമാറുന്നത്..... കുഞ്ഞ് നാൾ മുതലേ എന്റെ ഇഷ്ടങ്ങൾക്ക് എപ്പോഴും എതിരു നിന്നിട്ടേയുളളൂ......

ഒരിക്കൽ പോലും എന്റെ ആഗ്രഹങ്ങളിൽ ഒരെണ്ണം പോലും നേടിയെടുക്കാൻ അനുവദിച്ചിട്ടില്ല..... ഇച്ഛായൻ അവനിഷ്ടപ്പെട്ട ലൈഫ് തിരിഞ്ഞെടുത്തപ്പോഴും കരിയർ തിരഞ്ഞെടുത്തപ്പോഴും മമ്മിയ്ക്ക് ഒരെതിർപ്പും ഇല്ലായിരുന്നു ......എന്നോട് മാത്രം എന്താ ഈ വേർതിരിവ്.....ഞാൻ ഭക്ഷണം കഴിച്ചോ ഇല്ലയോ എന്ന് മമ്മി ഇത് വരെ എന്നോട് ചോദിച്ചിട്ടില്ല....പക്ഷെ ഇച്ഛായൻ ഒരു നേരം കഴിക്കാൻ വൈകുവാണേൽ പിന്നാലെ നടന്ന് ഊട്ടും....അന്നും ഇന്നും അതങ്ങനെ തന്നാ....എന്നോട് കാട്ടുന്ന ഈ വിവേചനം എന്താന്നാ എനിക്ക് മനസ്സിലാവാത്തത്.....സേറ ഇത്രയും എന്നെ ദ്രോഹിച്ചിട്ടും അവളെ തന്നെ വീണ്ടും ഞാൻ സ്വീകരീക്കണമെന്ന് എന്തിനാ മമ്മി ശഠീക്കുന്നത്....ഞാനും മമ്മീടെ മോനല്ലേ.....ഇച്ഛായനെ പോലെ തന്നെ അല്ലേ......ഓർക്കേ വേദന തോന്നി അവന് വന്ന വേഷത്തിൽ തന്നെ കട്ടിലിൽ ചുരുണ്ട് കൂടി ...

..കുറച്ചു കഴിഞ്ഞു മനസ്സ് ഒന്ന് ശാന്തമായതും പാറുവിന്റെ ഫോണിൽ വിളിച്ചു....സ്വിച്ച്ഡ് ഓഫാണെന്ന് കണ്ടതും ദേഷ്യത്തോടെ ഫോൺ സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു..... അവളുടെ മുഖമോർക്കെ വല്ലാത്ത നോവ് പടർന്നു അവനിൽ........കുറച്ചു നേരം ഒറ്റയ്ക്ക് ആ മുറിയിൽ ഇരുന്നപ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ തോന്നി......ഉച്ചയ്ക്ക് പാറുവിനൊപ്പം ചിലവിട്ട നിമിഷങ്ങൾ ഓർക്കവേ ചെറു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞു... അവളെ ഒന്ന് കണ്ടെങ്കിലെന്ന് തോന്നി അവന് ആ നിമിഷം .....അവളുടെ സാമീപ്യം ഒരു പരിധിക്കപ്പുറം തന്റെ ദുഃഖങ്ങൾക്ക് ആശ്വാസം ആണെന്ന് തോന്നി ഡേവിഡിന് അന്നേരം.......

പതിയെ ബാൽക്കണിയിലേക്ക് നടന്നു കുറച്ചു സമയം സെറ്റിയിലേക്കിരുന്നു ......ഹന്ന പാറുവിനെ ആട്ടി പുറത്താക്കിയതിനെ പറ്റി മേരി പറഞ്ഞത് ഓർക്കവേ മനസ് അസ്വസ്ഥമാകുന്നത് അവനറിഞ്ഞു ..... എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും അവൾക്ക്......മമ്മി പറഞ്ഞതും ചെയ്തതും കുറച്ചു കടന്നു പോയി.....ഓർത്തു കൊണ്ട് പതിയെ സെറ്റിയിലേക്ക് ചാഞ്ഞ് കണ്ണുകൾ അടച്ചു കിടന്നു....ക്ഷീണവും അലച്ചിലും കാരണം എപ്പോഴോ ഉറങ്ങുകയും ചെയ്തു.... 🥀🌼🥀 പിറ്റേന്ന് രാവിലെ..... ആരുടെയോ നനുത്ത കരസ്പർശം നിറുകിൽ അറിയവേ കണ്ണുകൾ മെല്ലെ തുറന്നു പാറു.....തന്റെ അടുത്ത് കട്ടിലിനോട് ചേർന്ന് ചെയറിൽ ഇരിക്കുന്നവനെ കാണേ പാറുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു .................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story