ജീവാംശം: ഭാഗം 21

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

തന്റെ മുന്നിൽ പുഞ്ചിരിയോടിരിക്കുന്ന ഡേവിഡിനെ കണ്ടതും പാറു ചാടി പിടച്ചെഴുന്നേറ്റൂ..... ഡേവിച്ഛായനെപ്പോഴാ വന്നേ.....കണ്ണുകൾ ചിമ്മി കൊണ്ട് ചോദിക്കുന്നവളെ ഉറ്റു നോക്കി ഡേവിഡ്.... ഞാനിപ്പോ വന്നതേയുളളൂ....ഇന്നലെ മമ്മി ഒരുപാട് വിഷമീപ്പിച്ചല്ലേ.... മറുപടി പറയാതെ മുഖം കുനിച്ച് ഇരുന്നു.... മമ്മി അങ്ങനെ തന്നാ....വല്ലാത്തൊരു കാരക്ടറാ.....മമ്മിയ്ക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാ..... ഡേവിഡ് പറയുന്നത് കേട്ട് അവനെ മുഖമുയർത്തി നോക്കി...... ഇച്ഛായനെന്നോട് മാപ്പ് പറയേണ്ട.....ഇന്നലെ ഇച്ഛായന്റെ മമ്മി പറഞ്ഞതൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചെന്നുളളത് സത്യാ ......എന്ന് കരുതി ഇച്ഛായൻ സോറി പറയേണ്ട ആവശ്യം ഇല്ല..... നീന്നെ വീട്ടിലേക്ക് കൂട്ടാനാ ഞാൻ ഇപ്പൊ തന്നെ വന്നത്.....നിനക്ക് താത്പര്യമുണ്ടെങ്കിൽ വന്നാൽ മതി അത് അല്ല അമ്മയുടെ കൂടെ നിക്കണം എന്നുണ്ടെങ്കിൽ രണ്ടു ദിവസം ഇവിടെ നിന്നിട്ട് വന്നാ മതി..... ഡേവിച്ഛായാ......ഞാൻ വന്നാൽ മമ്മിയ്ക്ക് ഇഷ്ടാവില്ല......വീണ്ടും വഴക്കാവില്ലേ.....നിറ കണ്ണുകളോടെ പറഞ്ഞു.... ഇല്ല ഇനിയാരും നിന്നെ ഒന്നും പറയുകയോ ദേഹത്ത് കൈ വയ്ക്കുകയോ ചെയ്യില്ല ...അതോർത്ത് നീ വീട്ടിലേക്ക് വരാൻ മടിക്കേണ്ട.... മ്മ്ഹം .......ഞാൻ വരുവാ ഡേവിച്ഛായാ......

.എന്തായാലും എനിക്ക് അവിടെ നിന്നേ പറ്റുളളൂ.....ഡേവിച്ഛായന് ഞാൻ വാക്ക് തന്നതല്ലേ ഇച്ഛായന്റെ കുഞ്ഞിനെ തന്നോളാമെന്ന്....ഇച്ഛായൻ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്താ മതി ഞാൻ വന്നേക്കാം.....പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു......അയയിൽ നിന്നും ടൗവ്വലുമെടുത്ത് പുറത്തേക്ക് പോകുന്ന പെണ്ണിനെ തന്നെ നോക്കി ഇരുന്നു ഡേവിഡ് .... 🥀🌼🥀 പാറുവുമായി കയറി വരുന്ന ഡേവിഡിനെ കണ്ടതും ഹന്നയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.... ഡേവി.......നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവളീ വീടിന് ചേർന്ന മരുമകൾ അല്ലാന്ന് എന്നിട്ടും നിയെന്തിനാ ഈ ദരിദ്രവാസിയെ ഇവിടേക്ക് കെട്ടിയെടുത്തത് ...... മമ്മി....ഞാനിന്നലേ മമ്മിയോട് പറഞ്ഞത്.....എനിക്ക് ചേർന്ന ഭാര്യ തന്നാ ഇവളെന്ന്.....ഇനി മേലിൽ മമ്മിയുടെ നാവിൽ നിന്നും ഇങ്ങനെയുളള സംസാരം കേൾക്കരുത് അവൻ ഒച്ചയെടുത്തു ഞാൻ സമ്മതിക്കില്ല ഡേവി ഇവളെ പോലൊരുത്തിയെ ഇവിടെ താമസിപ്പിക്കാൻ.....എവിടാന്ന് വച്ചാ പറഞ്ഞയച്ചോ ഇവളെ .....ഈ വീട്ടിൽ കേറ്റി താമസിപ്പിക്കാന്ന് കരുതണ്ട നീ......സേറയല്ലാതെ മറ്റൊരു പെണ്ണ് ഇവിടേക്ക് മരുമകൾ ആയി വരാൻ ഞാനനുവദിക്കില്ല.....പറഞ്ഞു കൊണ്ട് ഡേവിഡിനെ നോക്കിയതും വർദ്ധിച്ച ദേഷ്യത്തോടെ അടുത്തിരുന്ന ഫ്ലവൻ വേസ് എടുത്ത് നിലത്ത് എറിഞ്ഞു ഉടച്ചു .....

നിലത്തായി ചിന്നി ചിതറി കിടക്കുന്ന ഫ്ളവർ വേസിലും അവന്റെ മുഖത്തും അവർ മാറി മാറി നോക്കി..... സേറ.....സേറ.....അവളെ എന്റെ തലയിലേക്ക് കെട്ടി വയ്ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട......അവളാ എന്റെ ലൈഫ്.....എന്റെ സ്വപ്നങ്ങൾ എല്ലാം തല്ലി കെടുത്തിയത്....ഈ ഡേവിഡിന്റെ ജീവിതത്തിൽ പാർവണയല്ലാതെ വേറൊരു പെണ്ണ് ഉണ്ടാവില്ല.....അവനലറി അവന്റെ പെട്ടന്നുളള രൗദ്ര ഭാവം കണ്ട് അവർ ഭയപ്പെട്ട് മാറി നിന്നു..... പാറു ആലില പോലെ വിറച്ച് കൊണ്ട് നിക്കാരുന്നു അവളെയും ചേർത്ത് പിടിച്ചു കൊണ്ട് റൂമിലേക്ക് പോകുന്ന ഡേവിഡിനെ പല്ല് ഞെരിച്ച് കൊണ്ട് നോക്കി ഹന്ന.... റൂമിൽ ചെന്നതും പാറുവിന് ശ്വാസം നേരെ വീണു....അപ്പോഴേക്കും ഡേവിഡ് അവളിൽ നിന്നും പിടി അയച്ച് മാറിയിരുന്നു.... വീണ്ടും ഇവിടേയ്ക്ക് വരാൻ പറ്റുമെന്ന് കരുതിയതല്ല.....ഇപ്പോഴും ഡേവിച്ഛായന്റെ മമ്മിയ്ക്ക് എന്നോട് ദേഷ്യം തന്നാ......മരിയേടത്തി പറഞ്ഞത് പോലെ സേറ ചേച്ചി ഇത്രയൊക്കെ കാട്ടി കൂട്ടിയിട്ടും അവരെ തന്നെ ഡേവിച്ഛായനെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന വാശിയിലാണല്ലോ മമ്മി..... ഓർത്തു കൊണ്ട് കട്ടിലിൽ ഇരുന്നു..... ഡേവിഡ് വാതിൽ കുറ്റിയിട്ടു അവളുടെ അടുത്തേക്ക് വരുമ്പോൾ പാറു എന്തോ ചിന്തയിലാണ്ടിരിക്കുകയാണെന്ന് മനസ്സിലായി....

അവളെ ചെന്ന് തട്ടി വിളിച്ചതും ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി...... പാർവണാ..... മമ്മിയോ ഈ ഈ വീട്ടിലെ മറ്റാരെങ്കിലും നിന്നോട് മോശമായി പെരുമാറിയാൽ തിരിച്ച് അതിന് എതിരെ പ്രതികരിക്കണം അല്ലാതെ കരഞ്ഞു കൊണ്ട് നിൽക്കേണ്ട താൻ..... മ്മ്ഹം......ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് മുഖം കുനിച്ചു..... പിന്നെ എനിക്കൊരു ഏടത്തി കൂടിയുണ്ട് ഞാൻ പറഞ്ഞല്ലോ സേറയുടെ സിസ്റ്റർ ടെസ്സ.....എന്റെ ഇച്ഛായന്റെ ഭാര്യ.....മമ്മിയെക്കാൾ വിഷമുളള സ്ത്രീയാ....നിന്നെ ദ്രോഹിക്കു മെന്ന് ഉറപ്പാ.....എന്നു വേണേലും അവരെയും പ്രതീക്ഷിച്ചിക്കാം......ഞാനില്ലാത്തപ്പോൾ നീയധികം പുറത്തേക്ക് പോണ്ട.....റൂമിൽ തന്നെ നിന്നാ മതി.....അവളുടെ കവിളിൽ തട്ടിക്കൊണ്ടു അവനത് പറയുമ്പോൾ വല്ലാത്തൊരു തരം ഭയം അവളെ വന്ന് മൂടി..... പിന്നെ മറ്റൊരു കാര്യം കൂടി.....നമ്മുടെ എഗ്രിമെന്റിന്റെ കാര്യം ആരും അറിയരുത്....ഞാനിതൊരിക്കൽ തന്നോട് പറഞ്ഞതുമാണ് ഓർമിപിച്ചൂന്നേ ഉളളൂ..... മ്മ്ഹം.....ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.... എന്താന്നറിയില്ല ഡേവിച്ഛായനോരോന്നും പറഞ്ഞപ്പോൾ വല്ലാത്ത ഭയം തോന്നുന്നു.....എന്തൊക്കെയാ മഹാ ദേവാ ഞാനിനി കാണാൻ കിടക്കുന്നത്...അവളുടെ ഉളളൊന്ന് വിറകൊണ്ടു...... 🥀🌼🥀 വൈകുന്നേരം പാറു കുളി കഴിഞ്ഞ് റൂമിലേക്ക് കയറി വരുമ്പോൾ കാണുന്നത് ലാപ് ടോപ്പിൽ എന്തൊക്കെയോ നോക്കി ഇരിക്കുന്ന ഡേവിയെയാണ് കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു അവൾ ഇടയ്ക്ക് അവന്റെ നോട്ടം അവളിലെത്തിയതും മുഖം തിരിച്ചു കൊണ്ട് കബോഡിനടുത്തേക്ക് നടന്നു....

കബോഡിൽ നിന്നും അവളുടെ പഴ്സ് കൈയിലെടുത്തു അതിൽ നിന്നും ആ കുഞ്ഞ് ബോക്സ് എടുത്ത് തുറന്നു അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ചെയ്നുമായി ഡേവിഡിനടുത്തേക്ക് നടന്നു...... ഇച്ഛായാ....പതിയെ വിളിച്ചു.... മ്മ്ഹം.....ലാപ്പിൽ നിന്നും മുഖം മുയർത്താതെ മൂളുക മാത്രം ചെയ്തു.... അവൾ ആ ചെയ്നും കൈയിൽ വച്ച് അങ്ങനെ തന്നെ നിന്നു....അവൾ പിന്നെ ഒന്നും സംസാരിക്കുന്നില്ലെന്ന് കണ്ട് അവൻ അവളെ നോക്കി.... എന്താടാ.....തന്നോടെന്തോ പറയാനാവൾക്കുണ്ടന്ന് തോന്നിയയും ഡേവിഡ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു..... എന്താടാ തനിക്ക് എന്താ എന്നോട് പറയാനുളളത്...... താടിത്തുമ്പ് പിടിച്ചു മുഖമുയർത്തി കൊണ്ട് ചോദിച്ചു..... ഇച്ഛായാ.....അത് .....ഞാൻ...... പറഞ്ഞു കൊണ്ട് കൈയിൽ കരുതിയ സ്വർണ്ണ ചെയ്ൻ അവനെ ഏൽപ്പിച്ചു..... എന്താടോ ഇത് ......അമരപ്പോടെ തിരക്കിക്കൊണ്ട് കൈയിൽ ഇരിക്കുന്ന ചെയ്നിൽ നോക്കി...... ഞാൻ.....ഇച്ഛായാനു വേണ്ടി വാങ്ങിയതാ ഇന്നലെ പിറന്നാൾ സമ്മാനമായി തരാനിരുന്നതാ.....അപ്പോഴാ ഇന്നലെ അങ്ങനൊക്കെ പറഞ്ഞു കൊണ്ട് മുഖം കുനിച്ചു ...... ഡേവിഡ് അവളെ തന്നെ ഉറ്റുനോക്കി താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു പിറന്നാൾ സമ്മാനം....ഓർത്തു കൊണ്ട് അവളുടെ മുഖം കൈയിലെടുത്തു.....

പാറു ഇത് വാങ്ങാനുളള കാശ്??? അതൊക്കെ ഞാൻ കണ്ടെത്തി.....ഈ സമയം ഡേവിഡിന്റെ കണ്ണുകൾ അവളുടെ ശൂന്യമായ കൈകളിൽ എത്തി..... നിന്റെ ബാങ്കിൾസ് എവിടെ അത് കൊടുത്തിട്ടാണോ ഇത്..... പറഞ്ഞു പൂർത്തിയാക്കാതെ നിർത്തി..... മ്മ്ഹം..... എന്തിനാ പാർവണ താനെനിക്ക് വേണ്ടി ആ ബാങ്കിൾസ് കൊടുത്തത്..... തനിക്ക് കാശിന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ തരില്ലായിരുന്നോ.... ആകെ അത് മാത്രല്ലേ ഉണ്ടായിരുന്നുളളൂ തനിക്ക്.... ഇച്ഛായന്റെ കാശിനാണോ ഇച്ഛായന് പിറന്നാൾ സമ്മാനം വാങ്ങേണ്ടത്.....അങ്ങനെ വാങ്ങുന്നതെങ്ങനാ ഗിഫ്റ്റ് ആവുന്നത് അതാ ഞാൻ.....പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി..... കാണുന്ന പോലല്ല പെണ്ണ് ഞാൻ വിചാരിച്ചത്ര പൊട്ടി പെണ്ണല്ല......പുഞ്ചിരിയോടെ അവനോർത്തു..... മ്മ്ഹം.....എന്റൊപ്പം അല്ലാതെ പുറത്തേക്ക് പോവരുതെന്നല്ലേ എഗ്രിമെന്റ്....എന്നിട്ട് ആരോട് ചോദിച്ചിട്ടാ താൻ ജ്വല്ലറി ഷോപ്പിൽ പോയത്.....ഗൗരവത്തോടെ ചോദിച്ചു ഡേവിഡ്...... അത്....ഞാൻ......ഇച്ഛായന് സർപ്രൈസ് തരാൻ വേണ്ടി......പകപ്പോടെ അവനെ നോക്കി...... ഈ ഒരു തവണത്തേക്ക് പോട്ടേ ഇനി ഇതാവർത്തിക്കരുത്... മ്മ്ഹം.....മുഖം കുനിച്ച് തലയാട്ടി...... അത് കാണേ അവന്റെ ചുണ്ടുകളിൽ കുസൃതിച്ചിരി നിറഞ്ഞു......

ഇച്ഛായാ.....തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഡേവിഡിനെ പാറു പിന്നിൽ നിന്നും വിളിച്ചു.... മ്മ്ഹം....എന്താ....ഡേവിഡ് തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു... അത്..... ആ......ചെ.....ചെയ്ൻ..... കഴുത്തിൽ അണിഞ്ഞൂടേ.....ഇടർച്ചയോടെ ചോദിച്ചു..... അണിയണോ.....???കുസൃതി നിറഞ്ഞു അവന്റെ കണ്ണുകളിൽ മ്മ്ഹം..... എന്നാ ശരി......തന്റെ ആഗ്രഹമല്ലേ.....പറഞ്ഞു കൊണ്ട് അവനത് അണിഞ്ഞു.....അത് കാണേ അവളുടെ മുഖം തെളിഞ്ഞു.....ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... എങ്ങനുണ്ട്??? മ്മ്ഹം ..... നന്നായിട്ടുണ്ട്.....പുഞ്ചിരിയോടെ പറയുന്നവളുടെ കണ്ണുകളിലെ തിളക്കം നോക്കി കാണുകയായിരുന്നു ഡേവിഡ്..... പാർവണ.....താങ്ക്സ്......സാധാരണ ഞാനെന്റെ പിറന്നാൾ ഓർക്കാറു കൂടിയില്ല......സഞ്ചു വിളിച്ചു രാവിലെ വിഷ് ചെയ്യുമ്പോഴാ പിറന്നാളാണെന്ന് ഓർക്കുന്നത്.....എല്ലാ വർഷവും സാധാരണ ഒരു ദിവസം പോലെ തന്നെ എന്റെ പിറന്നാളും കടന്നു പോകും.....ബട്ട് ലാസ്റ്റ് ഡേയ് യു മേയ്ക്ക് മൈ ഡേ മോർ സ്പെഷ്യൽ......താങ്ക്യൂ......ഈ ഗിഫ്റ്റ് എനിക്ക് വിലപ്പെട്ടത് തന്നാ.......ഒരുപാട് വിലപ്പെട്ടത്.....(ചെയ്ൻ ഉയർത്തികൊണ്ട് പറഞ്ഞു ).....ആന്റ് ലവ് യു.....പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് നിറുകിൽ ചുമ്പിച്ചു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story