ജീവാംശം: ഭാഗം 22

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

അവന്റെ നെഞ്ചിൻ തണലിൽ ഓരോ തവണ ചേരുമ്പോഴും പാറു കൂടുതൽ അവനിലേക്ക് ചേരുകയായിരുന്നു..... ഡേവിച്ഛായാ...അമ്മ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു....അത് .....പ്രണവിന്റെ മെഡിസിൻ ഒക്കെ കഴിഞ്ഞു അപ്പോ അടുത്ത മാസം മുതൽ പ്രണവിന് ദിവസവും ഫിസിയോ തെറാപ്പി ചെയ്യണംന്ന് സഞ്ജയ് സാർ പറഞ്ഞു ... വീട്ടീന്ന് ക്ലിനിക്ക് വരെ പോവാൻ ഒരുപാട് ദൂരവാ.....അത് കൊണ്ട് ക്ലിനിക്കിനടുത്തായുളള ഒരു വീട് വാടകയ്ക്ക് എടുത്ത് അടുത്ത മാസം അങ്ങോട്ട് മാറിയാലോന്ന് ആലോചിക്കാ.......അതാവുമ്പോ വേറൊരാളുടെ സഹായം കൂടാതെ അമ്മയ്ക്ക് തന്നെ അവനെ അവിടേക്ക് കൊണ്ട് പോവാൻ പറ്റുമല്ലോ...... .അവനിൽ നിന്നും വിട്ട് മാറി ക്കൊണ്ട് അവനെ നോക്കി ... വീട് കണ്ടു പിടിച്ചോ.....ഡേവിഡ് ഫോൺ കൈയിൽ എടുത്ത് കൊണ്ട് ചോദിച്ചു.... മ്മ്ഹം....

ഒരെണ്ണം നോക്കി വച്ചു.....ചെറിയൊരു വീട്.....നമ്മുടെ കൈയിലെ കാശിന് ഒതുങ്ങിന്നാ അമ്മ പറഞ്ഞത്..... കാശിന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട.....അതൊക്കെ ഞാൻ നോക്കിക്കോളാന്ന് പറഞ്ഞേക്ക് അവർക്ക് മനസ്സിന് ഇഷ്ടം തോന്നുന്ന സൗകര്യങ്ങൾ ഉളള ഒരു വീട് കണ്ടു പിടിക്കാൻ പറയ്..... ഡേവിച്ഛായൻ ഇനി കാശൊന്നും തരണ്ട.....പ്രണവിന്റെ ചികിത്സയ്ക്ക് തന്ന കാശിന്റെ ബാലൻസ് അകൗണ്ടിൽ ഉണ്ട്.....അത് മതി ..... അപ്പോൾ തനിക്ക് ഇനി കാശൊന്നും വേണ്ടേ.... എന്തിനാ?? എനിക്ക് ഒരു കുഞ്ഞിനെ തരുന്നതിന്.....പുഞ്ചിരിയോടെ ചോദിച്ചു... മ്മ്ഹം വേണ്ട ഒരു ദീർഘ നിശ്വാസത്തോടെ തുടർന്നു .....ഞാൻ ഈ എഗ്രിമെന്റ് സൈൻ ചെയ്തത് തന്നെ പ്രണവിന് വേണ്ടിയാ.....അല്ലാതെ എന്റെ നേട്ടത്തിന് വേണ്ടിയോ കാശുണ്ടാക്കുവാൻ വേണ്ടിയോ അല്ല......

ഡേവിച്ഛായന്റെ കാശ് കൊണ്ട് അവനെ ഞങ്ങൾക്ക് തിരികെ കിട്ടിയല്ലോ അത് മതിയെനിക്ക്.....എഗ്രിമെന്റ് കഴിഞ്ഞു ഞാൻ പഴയത് പോലെ എന്തെങ്കിലും ഒരു ജോലി കണ്ടു പിടിച്ച് എന്റെ അമ്മയെയും പ്രണവിനെയും നോക്കിക്കോളാം......അത് പറയുമ്പോൾ നോവുളളൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു ...... ആ നിമിഷം തന്റെ സ്വപ്നങ്ങളെ മറന്ന് ബന്ധങ്ങൾക്ക് വില നൽകുന്ന പാർവണ എന്ന പെണ്ണിനോട് ബഹുമാനം തോന്നി ഡേവിഡിന്.... അപ്പോ തനിക്ക് തന്റെതായ ഒരു കുടുംബം വേണ്ടേ..... തന്റെ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ ഇല്ലേ......അവൻ അവളെ തന്നെ ഉറ്റുനോക്കി..... മ്മ്ഹം.......എന്റെ ഭാവി ഈ താലിയിലായിരിക്കും.....മിന്ന് ഉയർത്തി കാട്ടി പറഞ്ഞു .....എഗ്രിമെന്റ് കഴിഞ്ഞു ഡേവിച്ഛായൻ എന്നെ നിയമ പരമായി വേർപെടുത്തി കഴിഞ്ഞു പിന്നെ എനിക്ക് വേറൊരു കുടുംബത്തെ പറ്റി ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.....

കാരണം വിവാഹ മോചനം നേടിയ ഒരു സ്ത്രീ സമൂഹത്തിൽ തീർച്ചയായും ഒറ്റപ്പെട്ടു പോവും നിങ്ങളെ പോലുളള വലിയ ആൾക്കാർക്ക് വിവാഹ മോചനം നിസ്സാരമാണെങ്കിലും എന്നെ പോലൊരു സാധാരണക്കാരിയെ സംബന്ധിച്ചിടത്തോളം അവിടെ തീരുന്നു അവളുടെ സമൂഹത്തിൽ അവൾക്കുളള സ്ഥാനം...... പറഞ്ഞു കഴിഞ്ഞു നിർജീവമായവൾ പുഞ്ചിരിച്ചു.... അവളുടെ വാക്കുകൾ ചാട്ടുളിയെക്കാൾ ശക്തമാണെന്ന് തോന്നി ഡേവിഡിന് ഈ സമയം മുമ്പൊരിക്കൽ സഞ്ചു പറഞ്ഞതൊക്കെ അവന്റെ ഓർമ്മകളിലേക്ക് വന്നു...... ""എന്തായാലും നീ ഉപേക്ഷിച്ച് കഴിഞ്ഞു അവളെ ഈ സമൂഹം മോശം സ്ത്രീ ആയി തന്നെ സ്വീകരിക്കും ......അത് കൊണ്ട് സമൂഹത്തിൽ ഏത് താഴേ തട്ടിലേക്ക് പോവാനും മടി കാണില്ലവൾക്ക് പിന്നീട്....""" എന്തോ വല്ലാത്ത വേദന തോന്നി അവന്.....താൻ കാരണം അവളുടെ ജീവിതം കൂടി തകരുമോ എന്ന ചിന്ത അവനെ വേട്ടയാടാൻ തുടങ്ങിയിരുന്നു..... 🥀🌼🥀

ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.......പിന്നീടുള്ള ദിവസങ്ങളിൽ പാറുവിനോട് ഹന്ന അന്നത്തെ പോലെ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല......എന്നിരുന്നാലും ഇടയ്ക്കിടെയുളള കുത്ത് വാക്കുകളും മുറുമൂറുപ്പും പതിവായിരുന്നു..... ഓരോ ദിവസം ചെല്ലുന്തോറും പാറുവും ഡേവിയും പരസ്പരം കൂടുതൽ അടുക്കുകയായിരുന്നു......പാറുവിന്റെ നിഷ്കളങ്കമായ പെരുമാറ്റം അവനെ അവളിലേക്ക് ചേർത്തു ഓരോ നിമിഷവും.....ഡേവിയുടെ കരുതലും സ്നേഹവും അവളെ അവനിലേക്ക് അടുപ്പിച്ചതേയുളളൂ ഓരോ നിമിഷവും.....എഗ്രിമെന്റ് കഴിഞ്ഞു തിരികെ പോകണമെന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ കൂടീ ഡേവിയെ പാറു ഇതിനോടകം ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നു... പ്രണവിന്റെ ചികിത്സയ്ക്കായി സരിതയും പ്രണവും ക്ലിനിക്കിന് തൊട്ടടുത്തായുളള വീട്ടിലേക്ക് മാറിയിരുന്നു..... രണ്ടാഴ്ച കഴിഞ്ഞു ഇന്ദ്രൻ നാട്ടിലേക്ക് വന്നിരുന്നു....

.പാറുവിനെ കാണാനായി അവരുടെ വീട്ടിലേക്ക് ചെന്നെങ്കിലും വീട് പൂട്ടി കിടക്കുന്നത് കണ്ട് തിരികെ പോയി....തുടരെ തുടരെ ഇത് തന്നെ ആവർത്തിച്ചപ്പോൾ വാടകയ്ക്ക് മാറിയ കാര്യം അയൽവാസിയായ ഒരു വൃദ്ധയിൽ നിന്നും ചോദിച്ചറിഞ്ഞു......പക്ഷെ എവിടേക്കാണ് മാറിയതെന്ന് അവർക്ക് അറിയില്ലായിരുന്നു......അടുത്തുളള ശാന്തയുടെ വീട്ടിൽ കയറി ചോദിച്ചെങ്കിലും അപരിചിതനോട് ഒന്നും വിട്ട് പറയാൻ അവർ തയ്യാറായില്ല.......ഇന്ദ്രൻ നിരിശനായി മടങ്ങുകയായിരുന്നു.... 🥀🌼🥀 ഒരു ദിവസം വൈകുന്നേരം കിച്ചനിൽ അത്താഴത്തിനുളള ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുകയായിരുന്നു പാറു.....ഡേവിഡിന്റെ കൈകൾ അരയിലൂടവളെ വട്ടം പിടിച്ചതും ഞെട്ടി പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.....തന്റെ മുന്നിൽ കുറുമ്പോടെ നിൽക്കുന്നവനെ കണ്ട് അവളുടെ മുഖം ചുവന്നു.....

ഡേവി അവളുടെ കൈ പിടിച്ച് നോക്കുന്നുണ്ടായിരുന്നു......പാറു മനസ്സിലാവാതെ അവനെ നെറ്റിചുളുച്ചു നോക്കി......ഈ സമയം ഡേവിഡ് തന്റെ കൈയിൽ കരുതിയ രണ്ടു സ്വർണ്ണ വളകൾ പാറുവിന്റെ കൈകളിലേക്ക് ഇട്ടു കൊടുത്തിരുന്നു..... പാറു അമ്പരപ്പോടെ അവന്റെ മുഖത്തും വളകളിലും മാറി മാറി നോക്കി..... ഇച്ഛായാ......എന്താ ഇത്......ഇതിന്റെ ആവശ്യം എന്താ ഇപ്പൊ.......ശബ്ദം താഴ്ത്തി ചോദിച്ചു..... നിന്റെ ബാങ്കിൾസ് കൊടുത്തല്ലേ എനിക്ക് ഈ ചെയ്ൻ വാങ്ങി തന്നത്....അപ്പോ ഇത് നിനക്ക് എന്റെ വക യായിട്ട് ഇരുന്നോട്ടേ..... ഇതിന്റെ ആവശ്യം ഇല്ലാരുന്നു ഡേവിച്ഛായാ......ഞാൻ ഇങ്ങനെ ഒന്നും തിരികെ പ്രതീക്ഷിച്ചു കൊണ്ടല്ല അന്ന് ഈ ചെയ്ൻ വാങ്ങിയത്.....എനിക്ക് ഇത് വേണ്ട.....പറയുന്നതിനൊപ്പം വളകൾ ഊരിയെടുക്കാൻ തുടങ്ങി...... ദേ .....താനെന്നെ ഇപ്പോഴും ഭർത്താവായി അംഗീകാരിച്ചിട്ടില്ലല്ലേ.......അതാവും തനിക്ക് ഞാൻ തന്ന ഈ ഗിഫ്റ്റ് തിരികെ തരാൻ തോന്നുന്നത്.....

ഇത്രയും നാളായിട്ടും തനിക്കെന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എഗ്രിമെന്റിന്റെ കാലാവധി കഴിയുന്നതിന് മുന്നേ എഗ്രിമെന്റ് വ്യവസ്ഥ അനുസരിച്ച് എനിക്ക് ഒരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയോ അവനവളെ രൂക്ഷമായി നോക്കി..... ഇച്ഛായാ.....ഞാൻ ..... ശൂ.....നീ മിണ്ടരുത് ചൂണ്ട് വിരൽ അവളുടെ ചുണ്ടിനു മീതേ വച്ച് അവളെ തടഞ്ഞു..... ഈ ബാങ്കിൾസ് എന്റെ ഗിഫ്റ്റ് ആണ്.....അത് നിനക്ക് വേണ്ടെങ്കിൽ എനിക്ക് നിന്റെ ഈ ഗിഫ്റ്റ് വേണ്ട പറഞ്ഞു കൊണ്ട് അവൻ കഴുത്തിൽ കിടക്കുന്ന ചെയ്ൻ തുറന്നെടുക്കാൻ തുടങ്ങി..... വേണ്ട .....ഞാൻ....ഞാൻ ഇത് കൈയിൽ തന്നെ ഇട്ടിരിക്കാം പറഞ്ഞു കൊണ്ട് അവൾ ആ വളകൾ വീണ്ടും അണിഞ്ഞു.....പിന്നെ അവനെ ഒന്ന് മുഖമുയർത്തി നോക്കി.... മ്മ്ഹം.....ഗുഡ് ഗേൾ .... തന്റെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കുന്നകലുന്നവനെ പാറു നോക്കി നിന്നു......അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ അതേ പുഞ്ചിരി അവളുടെ ചുണ്ടുകളിലേക്കും പടർന്നിരുന്നപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ ആ വളകൾ നെഞ്ചോട് ചേർത്ത് പിടിച്ചു അവൾ.....

ഇതെല്ലാം കണ്ട് വാതിലിനപ്പുറം ഹന്ന നിപ്പുണ്ടായിരുന്നു ഡേവിഡിന്റെയും പാർവണയുടെയും മുഖത്തെ സന്തോഷം കണ്ട് അവരുടെ മുഖം വലിഞ്ഞു മുറുകി..... 💕💕 പാർവണ വൈകുന്നേരം റെഡിയായി നിന്നേക്കണേ നമ്മളിന്ന് ഒരിടം വരെ പോവാ........ചോറു പൊതി ഡേവിഡിന്റെ ബാഗിനുളളിലേക്ക് വയ്ക്കുമ്പോൾ പാറുവിനെ പിന്നിലൂടെ പുണർന്നു കൊണ്ട് ഡേവിഡ് പറയുന്നുണ്ടായിരുന്നു..... എവിടെയാ ഡേവിച്ഛായാ ???കണ്ണുകൾ വിടർന്നു പാറുവിന്റെ.... എന്റെ ഫ്രണ്ടിന്റെ മാരീജ് റിസപ്ഷൻ ആണ്....താൻ റെഡിയായി നിന്നേക്കണേ.....അവളുടെ കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് വിട്ട് മാറിയിരുന്നവൻ..... ഡേവിഡ് പോയ് കഴിഞ്ഞ് പാറു കിച്ചനിലെ ജോലികളിലേക്ക് തിരിഞ്ഞു..... 🥀🌼🥀 വൈകിട്ട് ഡേവിഡ് വരുമ്പോൾ പാറു റെഡിയായി നിപ്പുണ്ടായിരുന്നു.....ലൈറ്റ് വർക്ക് വരുന്ന ഒരു സാരിയും അതിനു മാച്ചായ കുഞ്ഞ് ജിമിക്കിയും ധരിച്ച് നെറ്റിയിൽ കുഞ്ഞൊരു പൊട്ടും വച്ച്.... കരിമഷി കൊണ്ട് കണ്ണെഴുതി നിൽക്കുന്ന പെണ്ണിനെ കണ്ണ് ചിമ്മാതെ നോക്കി നിന്നു ഡേവിഡ്.....

ഡേവിച്ഛായനിടാനുളള ഡ്രസ് ഞാൻ അയൺ ചെയ്തു വച്ചിട്ടുണ്ടേ.....വേഗം പോയ് ഫ്രഷ് ആയി വന്നേക്കൂ......തന്നെ തന്നെ നോക്കി നിൽക്കുന്നവനോടായ് പറഞ്ഞു..... ഡേവിഡ് ടൗവ്വലുമെടുത്ത് ഫ്രഷ് ആവാനായി പോയി.... 🥀🌼🥀 ഒരു വലിയ ഷോപ്പിംഗ് മാളിനു മുന്നിൽ കാർ നിർത്തിയതും പാറു ഡേവിയെ സംശയത്തോടെ നോക്കി..... ഗിഫ്റ്റ് എന്തെങ്കിലും വാങ്ങണം.....വാ ഇറങ്ങ്...പറഞ്ഞു കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയിരുന്നു .....പിന്നാലെ തന്നെ പാറുവും .....മാളിനകത്തേക്ക് ചെന്ന് നേരെ ലിഫ്റ്റിൽ കയറി നാലാമത്തെ നിലയിൽ ഇറങ്ങി.....ഗിഫ്റ്റ്സ് ആന്റ് ഫാൻസീ ഐറ്റംസുളള സെക്ഷനിലേക്ക് കയറവേ ഡേവിഡിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി....

അവൻ വേഗം ഫോൺ കൈയിലെടുത്തു എടുത്തു..... പാർവണ താൻ ഗിഫ്റ്റ് സെലക്ട് ചെയ്തു വയ്ക്ക്....എനിക്ക് ഒരു അർജന്റ് കോൾ ഉണ്ട് അറ്റണ്ട് ചെയ്തിട്ട് ഞാൻ എത്തിക്കോളാം....പറഞ്ഞു കഴിഞ്ഞു പുറത്തേക്കിറങ്ങി..... പാറു മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.....വെറൈറ്റി ആയ കുറച്ചു ഐറ്റംസ് കണ്ടതും അവിടേക്ക് നടന്നു.....അതിൽ നിന്നും അവൾക്കിഷ്ടപ്പെട്ട മൂന്നോ നാലോ എണ്ണം സെലക്ട് ചെയ്തു വച്ചു.....വീണ്ടും...ഓരോന്നും നോക്കീ നിന്നു.... *പാർവണ * കേട്ട് മറന്ന ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് നടുങ്ങി പാറു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story