ജീവാംശം: ഭാഗം 23

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ജിത്തുവേട്ടൻ !!!! അവൾ മൊഴിഞ്ഞു..... അപ്പോ എന്നെ മറന്നില്ല അല്ലേ പാർവണ.......ഈ സമയം അവന്റെ കണ്ണുകൾ അവളുടെ സീമന്ത രേഖയിലെ സിന്ദൂരത്തിലും കഴുത്തിലെ മീന്നിലും തടഞ്ഞു......അവന്റെ മുഖത്തെ ഭാവം മാറി.....പ്രതീക്ഷിക്കാത്തത് എന്തോ കണ്ട പോലെ അവന്റെ മുഖം വിളറി...... പാർവണ നിന്റെ മാരീജ് കഴിഞ്ഞോ......അവൻ പതിഞ്ഞ ശബ്ദത്തിൽ തറപ്പിച്ച് ചോദിച്ചു...... മ്മ്ഹം ....പാറു മുഖം കുനിച്ചു നിന്നു..... ഇന്ദ്രൻ അവളുടെ രണ്ടു കൈത്തണ്ടയിലും പിടി മുറുക്കി..... ഞാൻ....ഞാൻ.....പറഞ്ഞതല്ലേ കാത്തിരിക്കണം എന്ന്......എന്നിട്ട് എന്നെ ചതിച്ചു അല്ലേ......അവൻ പറയുന്നത് കേട്ട് ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി പാർവണ.... ജിത്തേട്ടാ....ഞാൻ...ഞാൻ.....ചതിച്ചതല്ല......എന്നെ വിട് പ്ലീസ് ഡേവിച്ഛായൻ ഇപ്പൊ വരും.....

എനിക്ക് പേടിയാ നിറ കണ്ണുകളോടെ പറഞ്ഞു...... വരട്ടേ......അയാള്.......ഞാൻ.....ഞാൻ പറഞ്ഞോളാം.....നിന്നെ എനിക്ക് വിട്ടു തരാൻ....എനിക്ക്......എനിക്ക് നീയാല്ലാതെ പറ്റില്ല പാറു......പ്ലീസ്......വന്നൂടെ തിരിച്ച് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു വാക്കുകൾ ഇടറുന്നുണ്ടായിരുന്നു .... ഈ സമം പാറു ഡേവി വരുന്നുണ്ടോന്ന് നോക്കുന്നുണ്ടായിരുന്നു......എന്തോ ഭയം തോന്നി അവൾക്ക്......ഇന്ദ്രന്റെ കാര്യം ഡേവിയറിഞ്ഞാൽ എന്താകുമെന്ന് അവൾ ഭയപ്പെട്ടു...... എഗ്രിമെന്റ് കഴിയണത് വരെ ഞാനല്ലാതെ മറ്റൊരു പുരുഷൻ നിന്റെ ജീവിതത്തിൽ ഉണ്ടാവരുത് അവന്റെ വാക്കുകൾ ഓർക്കവെ വല്ലാത്ത ഭയം വന്ന് പൊതിഞ്ഞു..... ജിത്തേട്ടാ പ്ലീസ് എല്ലാവരും നോക്കാ......ഇതൊരു പബ്ളിക് പ്ലേസാ എന്നെ വിട്ടേയ്ക്ക് പ്ലീസ്.....പറഞ്ഞു കൊണ്ട് ചുറ്റും പരതുന്നുണ്ടായിരുന്നവൾ......

ഇന്ദ്രന്റെ നോട്ടവും ചുറ്റു പാടും പാഞ്ഞു..... അവൻ അവളിലെ പിടി വിട്ടിരുന്നു .... പാർവണ എനിക്ക് നിന്നോടു സംസാരിക്കണം നാളെ ഗ്രീൻ മൗണ്ട് റെസ്റ്റോറന്റിൽ വരണം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഞാനവിടെ ഉണ്ടാവും..... ഞ..ഞാ....ഞാനീല്ല എനിക്ക് വരാൻ പറ്റില്ല.... നീ വരും വന്നില്ലെങ്കിൽ നിന്റെ ഭർത്താവിന്റെ വീട് കണ്ടുപിടിച്ച് ഞാനവിടേക്ക് വരും.....നാളെ രണ്ടു മണിക്ക് നീ ഗ്രീൻ മൗണ്ട് റെസ്റ്റോറന്റിൽ എത്തിയില്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും....വിരൽ ചൂണ്ടി താക്കീതോടെ പറയുന്നത് കേട്ട് തറഞ്ഞു നിന്നു പോയി പാറു.... ഇപ്പൊ ഞാൻ പോവാ....അപ്പോ നാളെ കാണാം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നകലുന്നവനെ നിർജീവമായി നോക്കി നിന്നവൾ..... എന്റെ മഹാദേവാ.....ജിത്തേട്ടനിതിപ്പോ രണ്ടും കൽപ്പിച്ചാണല്ലോ .....ഞാനെന്താ ചെയ്യാ ....ഇച്ഛായനോട് ഇതേ പറ്റി പറഞ്ഞാൽ എന്നെ കുറിച്ചു മോശമായിട്ട് ചിന്തിക്കില്ലേ.....

ഇച്ഛായൻ അറിയാതെ പുറത്തേക്ക് പോവുന്നതെങ്ങനാ.....ഓർത്തു കൊണ്ട് അവിടെ തന്നെ നിന്നു പാറു..... പാർവണ.....ഗിഫ്റ്റ് സെലക്ട് ചെയ്തോടാ....എവിടെ.....ഡേവിയുടെ ശബ്ദമാണ് അവളെ ബോധത്തിലെത്തിച്ചത്.... ഇച്ഛായാ...ഞാൻ.....ആഹ്....സെലക്ട് ചെയ്തു പറഞ്ഞു കൊണ്ട് അവൾ സെലക്ട് ചെയ്തു വച്ചിരുന്ന ഗിഫ്റ്റ് ഐറ്റംസ് അവന് കാട്ടി കൊടുത്തു..... ആഹ്....ഇത് കൊളളാം അതിൽ നിന്നും മനോഹരമായൊരു വയലിൻ മോഡൽ ക്ലോക്ക് സെലക്ട് ചെയ്തു......ഡേവി പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.......ബില്ല് പേയ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോഴും ഒരു ജീവനുളള ഒരു പാവ കണക്കെ അവൾ അവന്റെ പിന്നാലെ നടന്നു....അവളുടെ മനസ്സ് ഇന്ദ്രൻ പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നപ്പോഴും..... 🥀🌼🥀

റിസപ്ഷന് പോവുമ്പോഴും തിരികെയുളള യാത്രയിലും പാറു നിശബ്ദയായിരുന്നു....മാത്രമല്ല വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന സന്തോഷവും തിളക്കവും അവളുടെ മുഖത്ത് നിന്നും മാഞ്ഞിരുന്നു.....ഡേവിഡ് എന്തൊക്കെയോ സംസാരിച്ചെങ്കിലും ഒരു മൂളലിലോ നോട്ടത്തിലോ ഒതുങ്ങിയിരുന്നു അവളുടെ മറുപടി.....ഏറെ നേരം ഇത് തുടർന്നതും ഡേവിഡ് അവളെ ശ്രദ്ധിക്കാൻ തുടങ്ങി.... 🥀🌼🥀 വീട്ടിലെത്തിയതും പാറു ഫ്രഷ് ആയി വന്ന് കട്ടിലിൽ കയറി ചുരുണ്ട് കൂടി കിടന്നു......ഡേവിഡ് ഈ സമയം ബാൽക്കണിയിൽ ആരുമായോ വീഡിയോ കോൾ ചെയ്യുകയായിരുന്നു..... കോൾ കഴിഞ്ഞു തിരികെ റൂമിലേക്ക് വരുമ്പോൾ ചുരുണ്ട് കൂടി കിടക്കുന്നത് കണ്ട് അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.....പതിയൃ അവളുടെ നിറുകിൽ തൊട്ടു.....

അവന്റെ കര സ്പർശം അറിയവേ കണ്ണുകൾ തുറന്നു അവനെ നോക്കി.... എന്താടാ എന്താ പറ്റിയേ നിനക്ക്.....ഇന്ന് ആകെ മൂഡ് ഓട്ട് ആയിരിക്കുവാണല്ലോ.....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ തലോടി.... നല്ല തലവേദനയാ ഡേവിച്ഛായാ......കുറച്ചു നേരം കിടന്നോട്ടേ ഞാൻ അപ്പോഴേക്കും കുറയുമായിരിക്കും.....പറഞ്ഞു കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു....നുണ പറഞ്ഞത് കാരണം അവന്റെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ട് തോന്നി അവൾക്ക്.... അപ്പോഴും നാളത്തെ കാര്യം മാത്രമായിരുന്നു അവളുടെ മനസ്സിൽ .... ഇച്ഛായനോട് എന്ത് പറഞ്ഞാ ഇവിടെ നിന്നും ഇറങ്ങണത്......ഇച്ഛായന് ഒപ്പമല്ലാതെ ഇവിടെ നിന്നും ഒരിടത്തും പോവരുതെന്നല്ലേ പറഞ്ഞത് ......ഞാൻ പോയില്ലെങ്കിൽ ജിത്തേട്ടൻ ഇവിടേക്ക് വരും......ജിത്തേട്ടൻ ആരാന്ന് ചോദിച്ചാൽ ഞാനൃന്ത് പറയും.....ഓരോന്നായി ഓർക്കവേ തല പൊട്ടുന്ന പോലെ തോന്നി അവൾക്ക് കണ്ണുകൾ അടച്ചു കിടന്നു കുറേ നേരം..... 🥀🌼🥀

പാർവണ....പാർവണ......രാവിലെ ഡേവിഡ് തട്ടി വിളിച്ചപ്പോഴാണ് പാറു ഉറക്കം ഉണർന്നത്.... കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടു കൈയിൽ ആവി പറക്കുന്ന രണ്ടു കപ്പ് കോഫിയുമായി നിൽക്കുന്നവനെ കണ്ട് ആദ്യം ഒന്ന് പുഞ്ചിരിച്ചു പിന്നെ ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റു.... ഇച്ഛായാ വൈകിയോ ഞാൻ....അയ്യോ.....കഷ്ടായല്ലോ.....എന്തേ വിളിക്കാത്തേ....കെറുവിച്ചു കൊണ്ട് എഴുന്നേറ്റവളെ ഡേവിഡ് പിടിച്ച് കട്ടിലിൽ തന്നെ ഇരുത്തി.....എന്നിട്ട് കൈയിൽ കരുതിയ കോഫി അവൾക്ക് നേരെ നീട്ടി ... തല വേദന മാറിയോ അവളുടെ നെറ്റിയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.... മ്മ്ഹം....മാറി.....പതിയെ പറഞ്ഞു.....എന്നാലെ ഈ കോഫി കുടിക്ക്....കോഫി അവളുടെ കൈയിലേക്ക് വച്ച് കൊടുത്തു .... മ്മ്ഹം....ഞാൻ ബ്രഷ് ചെയ്തിട്ടില്ല.....അതുകഴിഞ്ഞ് കുടിച്ചോളാം.....പറഞ്ഞു കൊണ്ട് കോഫി ടേബിളിനു മുകളിൽ കൈയെത്തി വച്ചു കൊണ്ട് എഴുന്നേറ്റു .... മ്മ്ഹം....എന്നാൽ വേഗം ചെന്ന് ഫ്രഷ് ആയി വന്നേ....

എന്നിട്ട് ഈ കോഫി കുടിക്ക് .....ചിരിയോടെ പറഞ്ഞു കൊണ്ട് ലാപ് ടോപ്പും കൈയിലെടുത്തു അവിടെ നിന്നും പുറത്ത് പോയി..... 🥀🌼🥀 ഫ്രഷ് ആയി വന്ന് കിച്ചനിലെ ഓരോ ജോലികൾ ചെയ്യുമ്പോഴും മനസ് കെട്ടറ്റ പട്ടം പോലെ പാഞ്ഞു കൊണ്ടേയിരുന്നു......സമയം മൂന്നോട്ട് ചലിക്കുന്തോറും ഉളളിലെ ഭയവും പരിഭ്രമവും കൂടി കൂടി വന്നത് അവളറിയുന്നുണ്ടായിരുന്നു..... പതിവ് പോലെ ഡേവിഡിന്റെ കാര്യങ്ങൾ എല്ലാം ശ്രദ്ധയോടെ ചെയ്തു കൊടുത്തു എങ്കിലും അവളുടെ പെരുമാറ്റത്തിൽ എന്തോക്കെയോ വൈരുദ്ധ്യമുളളത് പോലെ തോന്നി ഡേവിഡിന്...... ഡേവിഡിനൂളള പൊതിച്ചോറു ബാഗിലാക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കൈത്തണ്ടയിൽ അവന്റെ പിടി മുറുകി..... പാർവണ ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ....തനിക്ക് എന്താ പറ്റിയത്....താനിവിടൊന്നും അല്ല തന്റെ ശരീരം മാത്രേ ഇവിടുളളു മനസ് വേറെ എവിടെയോ ആണ്....പറ എന്താ തന്റെ മനസ്സിൽ ഉളളത്.....

അവനവളെ തന്നെ ഉറ്റുനോക്കി..... മ്മ്ഹം.....ഒന്നൂല്ല ഇച്ഛായാ....ഇച്ഛായന് തോന്നണതാ.... പറഞ്ഞു കൊണ്ട് അവന്റെ കൈ വിടുവിച്ച് അകന്നു മാറി മുന്നോട്ട് നടന്നു...... മ്മ്ഹം.... തനിക്ക് പറയാൻ ഉദ്ദേശം ഇല്ലെങ്കിൽ പറയേണ്ട എനിക്ക് തന്റെ മനസ്സിൽ ഉളളത് വായിച്ചെടുക്കാനുളള കഴിവേതായാലുമില്ല......അവൾ പോകുന്നതും നോക്കി ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ബാഗ് കൈയിലെടുത്തു.... പാർവണ ഒന്ന് നിന്ന ശേഷം അവനെ തിരിഞ്ഞു നോക്കി ..... 🥀🌼🥀 സമയം കഴിയുന്തോറും ഭയവും കൂടി കൂടി വന്നു.....ഒരു മണി കഴിഞ്ഞതും ബെദ്ല ഹേമിന്റെ ഗേറ്റ് കടന്ന് അവൾ പുറത്തേക്കിറങ്ങിയിരുന്നു..... 🥀🌼🥀 പാർവണ തനിക്കൊന്നും പറയാനില്ലേ എന്നോട്....എത്ര വർഷത്തെ കാത്തിരിപ്പിന് ശേഷവാടോ തന്നെയൊന്ന് കാണുന്നത്......

റെസ്റ്റോറന്റിൽ ഒരു വശത്ത് എതിരെയുള്ള ചെയറുകളിലായി ഇരിക്കുകയായിരുന്നു ഇന്ദ്രനും പാറുവും..... മറുപടി പറയാതെ മുഖം കുനിച്ച് ഇരുന്നു പാറു.... പാർവണ.....എന്തിനാടോ എന്നോട് ഈ മൗനം....ദേ ഇത്രയും കാലം ആ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ടത് പോലും തനിക്ക് വേണ്ടിയാ......തന്നെ സ്വന്തമാക്കാൻ വേണ്ടി....ദേ നമ്മുടെ വീടിന്റെ പണിയൊക്കെ ഏതാണ്ട് പൂർത്തിയായി ഇനി ഇലക്ട്രിക് വർക്കും പെയിന്റിംഗും മാത്രേ ഉളളൂ.....തനിക്കറിയാല്ലോ....എനിക്കാകെ അമ്മ മാത്രേ ഉളളൂ.....ദേ അമ്മ എത്ര നാളായി തന്നെ കാത്തിരിക്കുന്നെന്നറിയോ.....ഇത്തവണ ലീവിൽ വന്നത് തന്നെ തന്നെ കൂടെ കൂട്ടാനാ....എന്തെങ്കിലും ഒന്ന് പറയെടോ....അവനിത്രയും പറഞ്ഞിട്ടും അവന് മുഖം പോലും കൊടുക്കാൻ കൂട്ടാക്കാതിരിക്കുന്നവളെ ഉറ്റു നോക്കി ഇന്ദ്രജിത്ത്.... ജിത്തേട്ടാ......ഞാൻ ഇന്നൊരു ഭാര്യയാണ്.....

എനിക്കൊരു കുടുംബം ഉണ്ട് അത് കളഞ്ഞു വരാൻ എനിക്ക് കഴിയില്ല... മതി പാർവണ എനിക്കറിയാം നീ എന്നെയാ സ്നേഹിച്ചത് ഈ വിവാഹത്തിന് നീ സമ്മതിച്ചത് ഒന്നുകിൽ നിന്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാ അല്ലെങ്കിൽ മറ്റെന്തോ ശക്തമായ കാരണം കൊണ്ടോ ആവാം....അല്ലാതെ നീ ഒരിക്കലും എന്നെ ഉപേക്ഷിക്കാൻ തയ്യാറാവില്ല....എനിക്കതുറപ്പാ.....അവളെ രൂക്ഷമായി നോക്കി..... ജിത്തേട്ടൻ പറഞ്ഞത് നേരാ ഈ വിവാഹത്തിന് ഞാൻ സമ്മതിക്കാൻ ശക്തമായ ഒരു കാരണം ഉണ്ട്.....തെല്ലൊരു മൗനത്തിനു ശേഷം പാറു പ്രണവിന്റെ ആക്സിഡന്റിനെ പറ്റിയും ....സർജറിയെ പറ്റിയുംഡേവിഡുമായുളള കോൺട്രാക്ടിനെ പറ്റിയും പറഞ്ഞു.....എല്ലാം കേട്ട് കഴിഞ്ഞ് ഇന്ദ്രൻ അവളെ തന്നെ നോക്കി ഇരുന്നു..... അയാളുടെ കാശ് തിരികെ കൊടുത്താൽ തീരുന്ന പ്രശ്നം അല്ലേയുള്ളൂ....കിടപ്പാടം വിറ്റിട്ടായാലും ഞാനത് വീട്ടിക്കോളാം....എന്നാലും നിന്നെ ഞാൻ അയാൾക്ക് വിട്ട് കൊടുക്കില്ല.....

കുറച്ചു നേരത്തെ ആലോചനക്കൊടുവിൽ അവൻ പറഞ്ഞു..... കാശ് കൊടുത്താൽ തീരുന്ന പ്രശ്നം അല്ല ജിത്തേട്ടാ.....ഞാൻ എഗ്രിമെന്റ് സൈൻ ചെയ്ത് പോയതാ.....ഇനി ഒരു കാരണത്താലും എനിക്ക് പിൻമാറാൻ കഴിയില്ല.....അഥവാ പിന്മാറിയാൽ ലീഗലി ഡേവിച്ഛായന് മൂവ് ചെയ്യാൻ പറ്റും....പകപ്പോടെ അവനെ നോക്കി അവൾ.... അവൾ പറഞ്ഞത് കേട്ട് ഇന്ദ്രൻ കുറേ നേരം നിശബ്ദനായി തന്നെ ഇരുന്നു......അതിനു ശേഷം വീണ്ടും അവളെ നോക്കി.... അയാളുടെ കുഞ്ഞിനെ കൊടുത്തു കഴിഞ്ഞാൽ നീയുമായുളള വിവാഹ ബന്ധം അയാൾ വേർപെടുത്തില്ലേ..... മ്മ്ഹം....അതേയെന്നർത്ഥത്തിൽ തലയാട്ടി ഞാൻ കാത്തിരുന്നോളാം.....നീയില്ലാതെ എനിക്ക് പറ്റില്ല പാർവണ.....അത്രമാത്രം നീയെന്നിൽ നിന്നും പറിച്ചെടുക്കാനാവാത്ത വണ്ണം ആഴ്ന്നു പോയി.....നീ നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ ഉണ്ടാവില്ല....

.ശാന്തനായി അവനത് പറയുമ്പോഴും ഉളളിൽ വലിയൊരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു..... ...... പ്രതീക്ഷിച്ചിക്കാതെ അവനിൽ നിന്നും അത് കേട്ടതും ഞെട്ടലോടെ പാറു അവനെ മുഖമുയർത്തി നോക്കി.... 🥀🌼🥀 വൈകുന്നേരം ക്യാബിനിലിരുന്ന് പേഷ്യൻസിന്റെ കേസ് ഹിസ്റ്ററി ചെക്ക് ചെയ്യാരുന്നു ഡേവിഡ്.....ഈ സമയം സേറ അവിടേക്ക് ഇടിച്ചു കേറി വന്നു....അവളെ കണ്ടതും ദേഷ്യത്തോടെ മുഖം തിരിച്ചു അവൻ.... നിനക്ക് എത്ര നാണം ഉണ്ടായിട്ടാടി വീണ്ടും എന്റെ മുന്നിലേക്ക് വന്നത്.....ഇറങ്ങി പൊയ്ക്കോ ഇപ്പൊ തന്നെ വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഡേവിഡ് ഒച്ചയെടുത്തു..... വെയ്റ്റ്....വെയ്റ്റ് മിസ്റ്റർ. ഡേവിഡ് ഫിലിപ്പ്.....ഞാൻ നിന്നെ കാണാൻ വന്നത് നീയുമായിട്ട് പ്രശ്നം ഉണ്ടാക്കാനല്ല ഒരു കൊടും ചതിയിൽ നിന്നും നിന്നെ രക്ഷിക്കാനാ....

നിന്റെ ഭാര്യയും അവളുടെ കാമുകനും ഒരുക്കുന്ന കൊടും ചതിയിൽ നിന്നും നിന്നെ രക്ഷിക്കാൻ.... പന്ന മോളെ എന്റെ ഭാര്യയെ കുറിച്ചു അനാവശ്യം പറഞ്ഞാലുണ്ടല്ലോ ആ നാവ് പിഴുതെടുക്കും ഞാൻ .......ഡേവിഡ് അലറി..... ഹാ....ഒന്ന് പതുക്കെ അലറി വിളിക്ക് ഡേവി....അവൾ അവളുടെ കാമുകനുമൊത്ത് ഗ്രീൻ മൗണ്ടിൽ റെസ്റോറന്റിൽ ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോസാ ഇത് ഒന്ന് നോക്ക് നീ എന്നിട്ട് അലറി വിളിക്ക് പറഞ്ഞു കൊണ്ട് അവളുടെ മൊബൈൽ ഫോണിൽ സേവ് ചെയ്തിരുന്ന ചിത്രങ്ങൾ അവന് നേരെ കാട്ടി ..... അത് കണ്ടതും ഡേവിഡിന്റെ മുഖം വലിഞ്ഞു മുറുകി................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story