ജീവാംശം: ഭാഗം 24

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഇതാണോടീ അവളുടെ കാമുകൻ.....നിനക്ക് തലയ്ക്ക് ഓളവാന്നോ സേറാ...അവളെ പുച്ഛത്തോടെ നോക്കി ഡേവിഡ്.....ഇത് അവളുടെ കോളേജിൽ അവളുടെ സീനിയർ ആയിട്ട് പഠിച്ച ഇന്ദ്ര ജിത്ത് ആണ്.....ജിത്ത് എബ്രോഡിലായിരുന്നു നാട്ടിൽ വന്നിട്ടിപ്പോ കുറച്ചു നാൾ ആയതേയുളളൂ....അയാൾക്ക് പാർവണയെ കാണണമെന്ന് പറഞ്ഞത് കൊണ്ടാടി അവള് പോയത്..... ഡേവിഡ് പറയുന്നത് കേട്ട് അമ്പരന്ന് നിക്കാരുന്നു സേറ......പ്രതീക്ഷിക്കാതെ അവൻ പറഞ്ഞതൊക്കെ കേട്ട് തലതാഴ്ന്നു പോയി..... എന്റെ ഭാര്യ എന്റെ അനുവാദത്തോടെ കൂടി തന്നാടി ഗ്രീൻ മൗണ്ട് റെസ്റ്റോറന്റിലേക്ക് പോയത്.....നീയെന്താ സേറാ കരുതിയത് പാർവണ നിന്നെ പോലെയാണെന്നോ .......നിന്നെ പോലെ ഞാനില്ലാത്ത സമയത്ത് കാമുകന്മാരെ കിടപ്പറയിലേക്ക് ക്ഷണിക്കുമെന്നോ.....അതിന് മാത്രേം തരം താഴാൻ സേറയല്ല പാർവണ....അറപ്പോടെ അവളെ നോക്കി ഡേവിഡ്..... മറുപടി പറയാൻ കഴിയാതെ തൊലിയുരിഞ്ഞത് പോലെ നിന്നു പോയി സേറ.... ഡേവി അമിതമായി അവളെ വിശ്വസിക്കയൊന്നും വേണ്ട......അവൾ അത്രയ്ക്ക് നല്ലതോന്നും അല്ല.....അവൾ എങ്ങനെ ജീവീച്ചവളാന്ന്......എങ്ങനെ....... ഛീ......നിർത്തടി .....പന്ന മോളെ ......കൈയുയർത്തി അവളെ തടഞ്ഞു കൊണ്ട് തുടർന്നു.......

ഞങ്ങളുടെ ഇടയിലേക്ക് വരരുതെന്ന് ഞാൻ അന്നേ നിന്നോട് പറഞ്ഞതാ.....ഇനിയും ഇത് പോലെ ചീഞ്ഞ് നാറിയ നമ്പറുമായി വരുവാണേൽ പുന്നാര മോളെ ഈ ഡേവിഡിന്റെ തനി സ്വരൂപം നീ കാണും .....പറഞ്ഞു കഴിഞ്ഞു സേറയുടെ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു.... സേറ അവനെ തറപ്പിച്ച് നോക്കി കൊണ്ട് വേഗം അത് നിലത്ത് നിന്നൂം കൈയിലെടുത്തു.... നീ ഓർത്തു വച്ചോ ഡേവി.....നിന്നെയും അവളെയും അധിക കാലം ഒരുമിച്ചു വാഴാൻ ഞാനനുവദിക്കില്ല.....നിന്നെ ഞാൻ അവൾക്ക് വിട്ട് കൊടുക്കില്ല.....സേറ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുത്തിരിക്കും ആരെ കൊന്നിട്ടായാലും ......ഓർത്തു കൊണ്ട് പല്ല് ഞെരിച്ചു..... നീ പോയില്ലേ.... വെറുതെ ജോലി തടസ്സപ്പെടുത്താൻ ഇറങ്ങിക്കോളും പിറു പിറുത്തു കൊണ്ട് വീണ്ടും ചെയ്ത് കൊണ്ടിരുന്നത് തുടർന്നു ഡേവിഡ്..... സേറ അവനെ രൂക്ഷമായി നോക്കി ക്കൊണ്ട് പുറത്തേക്ക് പോയി...... അവൾ പോകുന്നതും നോക്കി പുച്ഛിച്ചു ചിരിച്ചു.... ഈ സമയം രാവിലെ നടന്നതൊക്കെ ഡേവിഡ് ഓർത്തെടുക്കുക യായിരുന്നു ഡേവിഡ്..... മ്മ്ഹം പറയേണ്ട എനിക്ക് തന്റെ മനസ്സിൽ ഉളളത് വായിച്ചെടുക്കാനുളള കഴിവേതായാലുമില്ല......അവൾ പോകുന്നതും നോക്കി ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ബാഗ് കൈയിലെടുത്തു....

പാർവണ ഒന്ന് നിന്ന ശേഷം അവനെ തിരിഞ്ഞു നോക്കി ..... അപ്പോഴേക്കും ഡേവിഡ് അവളുടെ അടുത്ത് എത്തിയിരുന്നു..... പാർവണ എന്നിൽ നിന്നും മറയ്ക്കാൻ മാത്രം എന്ത് രഹസ്യവാടോ തനിക്ക് ഉളളത് ......അവളുടെ മുഖം കൈയ് കുമ്പിളിൽ എടുത്തു കൊണ്ട് ചോദിച്ചു ഡേവിഡ്.....തനിക്ക് കളളം കാണിച്ചാലും പറഞ്ഞാലും അധിക സമയം പിടിച്ചു നിൽക്കാനാവില്ല.....അവളുടെ കണ്ണുകളിലേക്ക് നോക്കി ഡേവിഡ് ..... നിറഞ്ഞ തുടങ്ങിയ മിഴികൾ കൂമ്പിയടച്ച് കൊണ്ട് അവളവന്റെ മാറിലേക്ക് മുഖമമർത്തി ..... ഇച്ഛായാ.....ഇച്ഛായൻ പറഞ്ഞത് നേരാ.....എനിക്ക് ഇനിയും പിടിച്ചു നിക്കാനാവില്ല.....ഞാനത് ഇച്ഛായനോട് പറഞ്ഞാൽ ഇച്ഛായൻ എന്നെ വെറുക്കുമായിരിക്കും എന്നാലും സാരല്ല എനിക്ക് ഇനിയും ഇങ്ങനെ വീർപ്പ് മുട്ടാൻ വയ്യ........ഇച്ഛായനോട് അത് പറഞ്ഞില്ലെങ്കിൽ ഇച്ഛായനെ ചതിക്കുന്നതിന് സമവാ....കഴിയണില്ല ഇച്ഛായനോട് കളളം പറയാൻ......അവന്റെ മാറിൽ നിന്നും മുഖമുയർത്താതെ അതേ നിൽപ്പ് നിൽക്കുന്നവളെ പൊതിഞ്ഞു പിടിച്ചു ഡേവിഡ്..... എന്തായാലും ധൈര്യമായിട്ട് പറയെടോ താൻ.....അത് കഴിഞ്ഞു ഞാൻ തീരുമാനിച്ചോളാം വെറുക്കണോ വേണ്ടയോന്ന്.....കുസൃതിയോടെ പറഞ്ഞു കൊണ്ട് അവളെ തനിക്ക് അടിമുഖമായി നിർത്തി.... ഇച്ഛായാ.....

അത് ഇന്നലെ ഷോപ്പിംഗ് മാളിൽ വച്ച് ഞാൻ ഒരാളെ കണ്ടു.....ഇന്ദ്ര ജിത്ത് എന്ന ജിത്തേട്ടനെ.....പാറു കോളെജിലെ വച്ച് ഇന്ദ്രൻ പിന്നാലെ നടന്നതും പ്രണയിച്ചതും ....കാത്തിരിക്കാൻ പറഞ്ഞു കൊണ്ട് വിദേശത്ത് പോയതും....മാളിൽ വച്ച് കണ്ടതുമെല്ലാം തുറന്നു പറഞ്ഞു.... എല്ലാം ക്ഷമയോടെ കേട്ടിരുന്നു ഡേവിഡ്..... നീയെന്ത് പറയാൻ പോവാ അയാളോട്.....നീ ചതിച്ചെന്നല്ലേ അയാൾ കരുതിയിരിക്കുന്നത്....എല്ലാം കേട്ട് കഴിഞ്ഞ് തെല്ലൊരു മൗനത്തിന് ശേഷം അവൻ പറഞ്ഞു..... മ്മ്ഹം....അതേയെന്ന് തലയാട്ടി ക്കൊണ്ട് മുഖം കുനിച്ച് നിന്നു..... ഒരു കാര്യം ചെയ്യ് നമ്മുടെ കോൺട്രാക്ടിന്റെ കാര്യം വിശദമായി അയാളോട് പറയണം......കോൺട്രാക്ട് കഴിയണത് വരെ കാത്തിരിക്കാൻ അയാൾ തയ്യാറാണോന്ന് ചോദിക്ക് ......അവളുടെ കവിളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞു..... ഇച്ഛായാ അത് വേണോ എനിക്ക് പേടിയാവാ....എന്തായാലും ഇച്ഛായൻ അറിഞ്ഞല്ലോ ഇനിപ്പോ പോയില്ലേലും പ്രശ്നം ഇല്ല....വിറയൊടെ പറയുന്ന പെണ്ണിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഡേവിഡ്..... താൻ പോണം....അയാൾ കാത്ത് നിക്കില്ലേ......ഒന്നും ഉണ്ടാവില്ല ഞാനല്ലേ പറയുന്നത്......അവളുടെ നിറുകിൽ തലോടി..... പാർവണ.....അവൻ മൃദുവായി വിളിച്ചു..... ഇപ്പോഴും തന്റെ മനസ്സിൽ ഇന്ദ്രൻ ഉണ്ടോടോ....

അവളുടെ മറുപടിയ്ക്കായി കാതോർത്ത് നിന്നു..... മ്മ്ഹം.....ഇല്ലാന്ന് ഞാൻ പറയില്ല ജിത്തേട്ടനെ പൂർണ്ണമായും മറക്കാൻ ശ്രമിക്കാ ഞാൻ .....ഒരാളെ മനസ്സിൽ കൊണ്ടു നടന്നിട്ട് മറ്റൊരാളുടെ താലി സ്വീകരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു ഇച്ഛായാ.....ഇച്ഛായനുമായുളള കോൺട്രാക്ടിൽ ഞാൻ ഒപ്പ് വച്ച അന്ന് മുതൽ എന്റെ മനസ്സിൽ ഈ മിന്നിന്റെ ഉടമയെ മാത്രം പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ .......എന്റെ പ്രണയത്തെ വേദനയോടെ അവഗണിച്ചു കൊണ്ട്.......മിന്നുയർത്തി കൊണ്ട് അവൾ പറഞ്ഞു...... ജിത്തേട്ടൻ എന്റെ ആദ്യ പ്രണയമാ....എന്നും ഹൃദയത്തിൽ ഉണ്ടാവും.... പക്ഷെ......എന്റെ മനസ്സിൽ ഡേവിച്ഛായനുളള സ്ഥാനമല്ല ജിത്തേട്ടനുളളത്......ആദ്യമാദ്യം എങ്ങനെ എങ്കിലും ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെട്ട് പോയാൽ മതീന്നായിരുന്നു എനിക്ക് പക്ഷെ ഇപ്പൊ.....ഇപ്പൊ അങ്ങനെയല്ല അത് മാത്രം അറിയാം....എത്ര ശ്രമിച്ചാലും ജിത്തേട്ടനെ മറന്ന് ഡേവിച്ഛായൻ എഗ്രിമെന്റിൽ പറഞ്ഞത് പോലെ ആവാൻ കഴിയുമെന്ന് ഞാനും കരുതിയതല്ല ......അറിയില്ല എപ്പോഴോ.....ഇടർച്ചയോടെ പറഞ്ഞു നിർത്തി ക്കൊണ്ട് മിഴികൾ താഴ്ത്തി..... അവൾ പറയുന്നത് കേട്ട് അമ്പരപ്പോടെ അവളെ നോക്കി ഡേവിഡ്.....അവളുടെ ഉള്ളിൽ തനിക്കൊരിടമുണ്ടെന്ന് പറയാതെ പറയുകയായിരുനാനവൾ.....ഓർക്കവേ ചെറു പുഞ്ചിരി ചുണ്ടുകളിൽ വിരിഞ്ഞു.... ഇച്ഛായാ....എന്നൊട് വെറുപ്പ് തോന്നണില്ലേ......മിഴികളുയർത്തി അവനെ നോക്കി..... മ്മ്ഹം.....ഇല്ല.....

മുന്നെ ഉണ്ടായിരുന്നതിലും അധികം ഇഷ്ടം തോന്നാ ഇപ്പൊ.....എല്ലാം തുറന്നു പറഞ്ഞില്ലേ എന്നോട്.....എന്നോട് പറയാതെ പോയിട്ടാണ് ഞാനിതറിഞ്ഞതെങ്കിൽ എനിക്ക് നിന്നോട് വെറുപ്പ് തോന്നിയേനെ....പക്ഷെ നീ എല്ലാം തുറന്നു പറഞ്ഞല്ലോ......എനിക്കത് മതി പറഞ്ഞു കൊണ്ട് അവളിൽ നിന്നും അകന്നു മാറി മുന്നോട്ട് നടന്നു.... വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി അന്യ പുരുഷനൊപ്പം കഴിഞ്ഞ് അയാളുടെ കുഞ്ഞിന് ജന്മം കൊടുത്ത് കഴിഞ്ഞാൽ ഒരിക്കലും ഒരു പുരുഷനും അവളെ സ്വീകരിക്കാൻ തയ്യാറാവില്ല.....ആ...ഉറപ്പിലാ ഞാൻ അവളോട് അങ്ങനെ പറയാൻ പറഞ്ഞത്..... അത്രയ്ക്ക് ആത്മാർത്ഥമായി അവനവളെ പ്രണയിക്കുന്നുണ്ടെങ്കിൽ പോലും മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞ പെണ്ണിനുവേണ്ടി കാത്തിരിക്കാൻ അവൻ തയ്യാറാവില്ല......ഇന്ദ്രൻ ഒരു സാധാരണക്കാരനല്ലേ ഒരിക്കലും പാർവണയെ സ്വീകരിക്കാൻ തയ്യാറാവില്ല....അങ്ങനെ കാത്തിരിക്കാൻ മനസ് കാണിച്ചാൽ അവന് അവളോടുളളത് ഭ്രാന്തമായ പ്രണയം ആയിരിക്കണം......ദീർഘമായി നിശ്വസിച്ചു കൊണ്ട് അവനോർത്തു.....

അഥവാ ഇനി ഇന്ദ്രന്റെ മറുപടി പോസിറ്റീവ് ആണെങ്കിലോ.....കാത്തിരുന്നോളാമെന്ന് പറയുകയാണെങ്കിൽ ???.....അവളെ തനിക്ക് നഷ്ടപ്പെടും.....അതോർക്കവേ വല്ലാത്തൊരു മരവിപ്പ് ശരീരമാകെ പടരുന്ന പോലെ തോന്നി....എന്ത് കൊണ്ടോ....അവളെ നഷ്ടപ്പെടുന്ന കാര്യം ഓർക്കാൻ കൂടി കഴിയുന്നില്ല.....തലയ്ക്ക് കൈയും കൊടുത്തിരുന്നു ഡേവിഡ്.... പാർവണ ജിത്തുവിനോട് എന്ത് പറഞ്ഞ് കാണും.....അവൻ എഗ്രിമെന്റ് കാലാവധി കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് സമ്മതിച്ചു കാണുവോ.... ഓർക്കവേ ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.....ഉടനെ കാറിന്റെ ചാവിയുമെടുത്ത് ക്യാബിൻ തുറന്നു പുറത്തേക്ക് പോയി.... 💓💓 ഡേവിഡ് വീട്ടിലെത്തുമ്പോൾ ദൂരേക്ക് നോട്ടം പായിച്ചു ബാൽക്കണിയിൽ നിൽക്കുന്ന പെണ്ണിനെ കണ്ടു ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... വേഗം കൈയിൽ ഇരുന്ന ബാഗ് ടേബിളിനു മുകളിൽ വച്ചിട്ട് അവളുടെ അടുത്തേക്ക് പോയി... അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു കൊണ്ട് തോളിൽ താടിത്തുമ്പ് ഊന്നി നിന്നു..... പാർവണ.....പതിയെ വിളിച്ചു.... മ്മ്ഹം.....തിരിഞ്ഞു നോക്കാതെ മൂളുക മാത്രം ചെയ്തു.... എന്ത് പറഞ്ഞു ഇന്ദ്രൻ...... കാത്തിരിക്കാമെന്ന് പറഞ്ഞു........എഗ്രിമെന്റ് കഴിഞ്ഞും......എന്നെ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞു.....

അവൾ പറഞ്ഞത് കേട്ട് തറഞ്ഞു നിന്നു പോയി ഡേവിഡ്......ഇന്ദ്രൻ ഒരിക്കലും ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അവൻ കരുതിയിരുന്നില്ല.... പതിയെ അവളിൽ നിന്നും അകന്നു മാറി......താൻ.....താനെന്ത് പറഞ്ഞു.....പതർച്ചയോടെ ചോദിച്ചു..... പാറു തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി പിന്നെ തുടർന്നു..... എനിക്ക് വേണ്ടി കാത്തിരിക്കണ്ടാന്ന് പറഞ്ഞു..... അവളുടെ മറുപടി കേട്ട് ആശ്വാസം തോന്നി അവന്......അത്രയും നേരം അവളെ നഷ്ടപ്പെട്ടു പോവുമെന്നോർത്തൂളൺ വീർപ്പ് മുട്ടൽ ആയിരുന്നവനിൽ..... എന്തിനാ .... അ.....അങ്ങനെ പറഞ്ഞത്......അയാൾ നിന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ടല്ലോ.....തെല്ലൊരു മൗനത്തിന് ശേഷം വീണ്ടും തിരിക്കി..... ഞാൻ പറഞ്ഞൂല്ലോ ഡേവിച്ഛായാ.....മനസ്സിൽ ഒരാളെയും വച്ചിട്ട് മറ്റൊരാളുടെ താലി സ്വീകരിക്കാൻ എനിക്ക് കഴിയില്ല.....നിർജീവമായി പുഞ്ചിരിച്ച് കൊണ്ട് തന്റെ ഇടനെഞ്ചിൽ ഡേവിഡ് ആണെന്ന് പറയാതെ പറയുകയായിരുന്നവൾ..... അവളുടെ മറുപടി കേട്ട് ഇടനെഞ്ചിൽ തണുപ്പ് പടർന്നു....ആശ്വസത്തോടെ ദീർഘമായി നിശ്വസിച്ചു കൊണ്ട് പുഞ്ചിരിച്ചു..... ഈ സമയം ഇന്ദ്രനോട് പറഞ്ഞതൊക്കെ അവളോർത്തു..... കാത്തിരുന്നോളാം.......നിയില്ലാതെ എനിക്ക് പറ്റില്ല പാർവണ.....അത്രമാത്രം നീയെന്നിൽ നിന്നും പറിച്ചെടുക്കാനാവാത്ത വണ്ണം ആഴ്ന്നു പോയി.....

നീ നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ ഉണ്ടാവില്ല.....ശാന്തനായി അവനത് പറയുമ്പോഴും ഉളളിൽ വലിയൊരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു..... ...... പ്രതീക്ഷിച്ചിക്കാതെ അവനിൽ നിന്നും അത് കേട്ടതും ഞെട്ടലോടെ പാറു അവനെ മുഖമുയർത്തി നോക്കി.... വേണ്ട ജിത്തേട്ടാ ഇനിയും എനിക്ക് വേണ്ടി കാത്തിരിക്കണ്ട....എന്റെ മനസ്സ് മുഴുവൻ ഡേവിച്ഛായനാ.....എഗ്രിമെന്റ് കഴിഞ്ഞു ഞങ്ങൾ തമ്മിൽ പിരിഞ്ഞാലും ഇച്ഛായനിൽ നിന്നൊരു മടക്കം ഉണ്ടാവില്ലെനിക്ക്......എനിക്കതിന് കഴിയില്ല.......കാരണം കുറച്ചു നാളെത്തെ എഗ്രിമെന്റിന്റെ പുറത്താണെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയത് ഇച്ഛായനാ......ഈ ജന്മം.....ഡേവിഡ് ഫിലിപ്പ് അല്ലാതെ മറ്റൊരു പുരുഷൻ ഈ പാർവണയുടെ ജീവിതത്തിൽ ഉണ്ടാവില്ല....ദൃഡമായി പറഞ്ഞു..... പാർവണ......അതിപ്പോ പറയാൻ എങ്ങനെ പറ്റും കുറച്ചു നാൾ കഴിയുമ്പോ മനസ് മാറില്ലേ.....നമ്മൾ മനുഷ്യരല്ലേ...ഒറ്റയ്ക്ക് ജീവിക്കാൻ പറ്റാതാവുമ്പോൾ.......ജീവിതത്തിൽ ഒറ്റപ്പെട്ടു പോവുമ്പോൾ നിനക്കും തോന്നില്ലേ ഒരു കൂട്ട് വേണമെന്ന് കാത്തിരുന്നോളാം ഞാൻ അത് വരെ.....

അവൻ വീണ്ടും അവളെ .നോക്കി ... വേണ്ട ജിത്തേട്ടാ.....എനിക്ക് വേണ്ടി കാത്തിരിക്കേണ്ട......ജിത്തേട്ടന്റെ പഴയ പാർവണയിലക്കൊരു തിരിച്ചു വരവ് ഇനിയൊരിക്കലും എനിക്ക് ഉണ്ടാവില്ല.....എന്നെ പോലൊരു പെണ്ണിനെ ഇനി ഓർക്കണ്ട ജിത്തേട്ടൻ......ഇപ്പൊ എന്റെ മനസ്സിൽ ഡേവിച്ഛായനാ...... ഡേവിച്ഛായന്റെ സ്ഥാനത്ത് മറ്റൊരാൾക്ക് ഈ ജന്മം സ്ഥാനം ഉണ്ടാവില്ല......ഞാൻ പോലും നിനയ്ക്കാതെ എന്റെ പ്രാണനായി മാറിയിരിക്കുവാ ഡേവിച്ഛായാൻ ......മറക്കില്ല ഒരിക്കലും....കഴി യില്ലെനിക്ക് ഇടർച്ചയോടെ പറഞ്ഞു നിർത്തി കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു.....മറുപടി ഒന്നും പറയാതെ ഇന്ദ്രൻ പുറത്തേക്ക് പാഞ്ഞു പോയി അലറിക്കരയുന്ന ഹൃദയവുമായി....... ഡേവിസിന്റെ കര സ്പർശം ഇടുപ്പിൽ അമരവേ തിരിഞ്ഞു അവനെ നോക്കി...... അവന്റെ കണ്ണുകൾ അവളുടെ മുഖത്താകമാനം പതീയുന്നുണ്ടായിരുന്നു.....അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി നിന്നു ഏറെ നേരം അവന്റെ ചുടു കണ്ണുനീരാൽ അവളുടെ തോൾ നനഞ്ഞിരുന്നപ്പോൾ............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story