ജീവാംശം: ഭാഗം 25

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

അവന്റെ കണ്ണുനീരിന്റെ നനവറിഞ്ഞതും പാറു അവനിൽ നിന്നും അടർന്നു മാറി ക്കൊണ്ട് അവനെ നോക്കി...... ഇരു കവിളുകളിലൂടെയും ഒഴുകുന്ന കണ്ണുനീർ കണ്ട് അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു..... ഇച്ഛായാ എന്തിനാ കരയണത്......ഞാൻ പറഞ്ഞത് നോവിച്ചോ ഇച്ഛായാനെ ......സോറി....ഞാൻ.....പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ഡേവിഡ് അവളുടെ അധരം കവർന്നിരുന്നു......ഒരേങ്ങലോടെ മിഴികളുയർത്തി നോക്കി പാറു അവനെ..... പാർവണ.....ഐ.ലവ് യു......മാഡ്ലി ലവ് യു ..... അധരം സ്വതന്ത്രമാക്കി കൊണ്ട് അവളുടെ കാതോരം മെല്ലെ മൊഴിഞ്ഞു ...... പാറു അവനെ തന്നെ നോക്കി നിന്നു..... അവനവളുടെ മുഖം കൈകുമ്പിളിൽ എടൂത്തു.....അവളുടെ വിടർന്ന കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..... ഒരിക്കൽ പോലും വെറുപ്പ് തോന്നീട്ടില്ലേ നിനക്കെന്നോട് ......ഞാൻ.....ഞാനല്ലേ നിന്റെ പ്രണയത്തെ നിന്നിൽ നിന്നും അകറ്റിയത്....അതും എന്റെ സ്വാർത്ഥയ്ക്ക് വേണ്ടി..ഞാനല്ലേ നിന്റെ സ്വപ്നങ്ങളെ തച്ചുടച്ചത്.....എന്നിട്ടും എങ്ങനാ പെണ്ണേ നിനക്കെന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണത്....ശരിക്കും നിന്റെ നിസ്സാഹായ അവസ്ഥ ഞാൻ മുതലെടുക്കുവാരുന്നില്ലേ പാർവണ......നിന്റെ മനസ്സിൽ ഇങ്ങനെ കുറച്ചു സ്വപ്നങ്ങൾ ഉണ്ടെന്ന് കൂടി ഞാൻ ചിന്തിച്ചില്ലല്ലോ...

വെറുപ്പ് തോന്നീട്ടിലൂലച എന്നോട്....കണ്ണുകൾ വീണ്ടും ഒഴുകുന്നുണ്ടായിരുന്നു...... ഡേവിച്ഛായാ.......നിങ്ങൾ എനിക്ക് തിരികെ തന്നത് എന്റെ കുടുംബത്തെയാ...എന്റെ അമ്മയുടെയും അനുജന്റെയും ജിവനാ......ഒരു പക്ഷെ പ്രണവിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ അനാഥയായി പോയേനെ.....എനിക്ക് എന്റെ അമ്മയെയും നഷ്ടപ്പെട്ടേനേ..... ഞാൻ മുൻപും പറഞ്ഞിട്ടുളളതാ.... അവരേക്കാൾ വലുതല്ല എനിക്ക് എന്റെ സ്പ്നങ്ങളും ജീവിതവും.....നിങ്ങൾ ചോദിച്ചില്ലേ വെറുപ്പ് തോന്നീട്ടില്ലേന്ന്.....ദൈവത്തെ ആർക്കാ വെറുക്കാൻ കഴിയാ.....എനിക്ക് നിങ്ങൾ ദൈവത്തെ പോലയാ.....അവളത് പറഞ്ഞു കഴിഞ്ഞതും ഡേവിഡ് അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു.....രണ്ടു കൈകൾ കൊണ്ടും മുറുകെ പൊതിഞ്ഞു പിടിച്ചു...... ഈ ലോകത്തിലെ മറ്റൊന്നിനു വേണ്ടിയും ഞാൻ നിന്നെ ഉപേക്ഷിച്ച് കളയില്ല പെണ്ണേ....ആർക്കും വിട്ട് കൊടുക്കില്ല ഞാൻ നിന്നെ..... ഓർത്തു കൊണ്ട് അവളുടെ മുഖമാകെ ചുമ്പനങ്ങളാൽ മൂടി ഡേവിഡ്...... 🥀🌼🥀 ഇന്ദ്രന്റെ ബൈക്ക് മുന്നോട്ട് പായുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു......നിറ കണ്ണുകൾ കാഴ്ചയെ മറയ്ക്കുമ്പോഴും പാറുവിന്റെ വാക്കുകൾ അവന്റെ കാതിൽ അലയടിച്ച് കൊണ്ടിരുന്നു.....

""എന്റെ മനസ്സ് മുഴുവൻ ഇച്ഛായന......എഗ്രിമെന്റ് കഴിഞ്ഞു ഞങ്ങൾ തമ്മിൽ പിരിഞ്ഞാലും ഇച്ഛായനിൽ നിന്നൊരു മടക്കം ഉണ്ടാവില്ലെനിക്ക്......എനിക്കതിന് കഴിയില്ല.......കാരണം കുറച്ചു നാളെത്തെ എഗ്രിമെന്റിന്റെ പുറത്താണെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയത് ഇച്ഛായനാ......ഈ ജന്മം.....ഡേവിഡ് ഫിലിപ്പ് അല്ലാതെ മറ്റൊരു പുരുഷൻ ഈ പാർവണയുടെ ജീവിതത്തിൽ ഉണ്ടാവില്ല.""" ഈ നാട്ടിലേക്ക് വന്നത് തന്നെ അവൾക്ക് വേണ്ടിയാ അവളെ കൂടാതെ ഒരു നിമിഷം പോലും കഴിയില്ലെനിക്ക്.....കണ്ണുനീർ വീണ്ടും കവിളിനെ നനച്ച് കൊണ്ട് ഒഴുകി ഇറങ്ങി.....അവളുടെ കുഞ്ഞ് മുഖം മാത്രം മനസ്സിൽ തെളിഞ്ഞു വന്നു.....നഷ്ടപ്പെടൂത്തിക്കളഞ്ഞ തോർക്കെ നീറി പുകഞ്ഞു ...... മനസ് കൈവിട്ട് പോയ ആ നിമിഷം എതിരെ വന്ന കാർ അവന്റെ കണ്ണുകളിൽ പെട്ടില്ല...... റോഡിലേക്ക് തെറിച്ചു വീണത് മാത്രം ഓർമ്മ യുണ്ട്...... കുറച്ചു നേരത്തേക്ക് ശൂന്യത മാത്രം തോന്നി.....ചെവിയൊക്കെ കൊട്ടിയടയ്ക്കുന്ന പോലെ കണ്ണുകളിൽ ഭാരം നിറഞ്ഞു ഇരുട്ടു കയറി തുടങ്ങുമ്പോഴും കണ്ടു തനിക്ക് ചുറ്റും വന്ന് കൂടുന്ന വഴിയാത്രക്കാരെ..... നിമിഷ നേരം കൊണ്ട് കൊഴുത്ത ചൂവന്ന രക്തം റോഡിലൂടെ പരന്നൊഴുകി തുടങ്ങി.....ആംബുലൻസിന്റെ ഒച്ച അവിടെ പ്രതിധ്വനിച്ചു...... 🥀🌼🥀

ഇച്ഛായാ......ഞാൻ കിച്ചനിലേക്ക് പോട്ടെ.....ഇപ്പോ തന്നെ വൈകി....പറഞ്ഞു കൊണ്ട് ഡേവിയിൽ നിന്നും അകന്നു മാറാൻ തുടങ്ങിയതും അവളിലെ പിടി ഒന്നൂടി മുറുക്കി ഡേവിഡ് കുറച്ചു നേരം കൂടി കഴിഞ്ഞ് പോയ്ക്കൂടെടോ തനിക്ക്..... അവളുടെ നിറുകിൽ തലോടി ഡേവിഡ് ......നിന്നിലായ് ചേർന്നിരിക്കാൻ തോന്നാ പാർവണ .....ഇനിയും മതിവരാതെ .....പറഞ്ഞു കൊണ്ട് അവളെ ഉയർത്തി എടുത്ത് കട്ടിലിൽ കൊണ്ടിരുത്തി...... അവളുടെ മുന്നിലായ് മുട്ട് കുത്തി ഇരുന്നു ഡേവിഡ് ....പതിയേ അവളുടെ മടിയിലേക്ക് തല ചായ്ചു ..... പാർവണാ.....മൃദുവായി വിളിച്ചു ...... മ്മ്........പതിയെ മൂളിയിരുന്നവൾ.... ഒരിക്കലും എന്നെ ഉപേക്ഷിച്ച് പൊയ്ക്കളയല്ലേ.....എനിക്ക് നീയില്ലാതെ വയ്യടോ .....കുറച്ചു നേരത്തേ നിന്നെ ഇന്ദ്രന് വിട്ടു കൊടുക്കേണ്ടി വരുമോന്നോർത്ത് നീറി പുകഞ്ഞു പോയതാ എന്റെ ഉളളം പറഞ്ഞു കൊണ്ട് നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നവൻ..... ഈ സമയം അവളുടെ മനസ്സിൽ എഗ്രിമെന്റ് സൈൻ ചെയ്യാന്നേരം ഡേവിഡ് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...... "" ഭാര്യയായിട്ടേ തന്നെ ഞാൻ കാണത്തൊളളൂ.....ഒരു ഭർത്താവെന്ന നിലയിൽ നിന്റെ ഒരു കാര്യങ്ങൾക്കും കുറവ് വരുത്തില്ല""എഗ്രിമെന്റ് കാലയളവന് ശേഷം നീയും ഞാനുമായോ നീയും കുഞ്ഞുമായോ യാതൊരു ബന്ധവും ഉണ്ടാവില്ല ....

ഞാൻ പറഞ്ഞത് സില്ലി ഇമോഷൻസീന്റെ പേരിൽ കടിച്ചു തൂങ്ങരുതെന്നാണ്..... ഡേവിച്ഛായനിപ്പോ കാണിക്കുന്ന സ്നേഹം അത് ആ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും .......എന്നെ പോലൊരാളെ അംഗീകരിക്കാൻ ഒരിക്കലും ഡേവിച്ഛായന് കഴിയില്ല...കുഞ്ഞ് ജനിക്കേണ്ടത് സ്നേഹ ബന്ധത്തിന്റെ പുറത്ത് ആവണമെന്നല്ലേ പറഞ്ഞിരുന്നത്.......കുഞ്ഞ് ജനിച്ചു കഴിയുമ്പോ ഞാൻ പുറത്തു പോവേണ്ടവൾ തന്നാ.....എന്നാലും എനിക്ക് നിങ്ങളോടുളളത് ആത്മാർത്ഥ സ്നേഹം ആയിരിക്കും.....ഓർത്തു കൊണ്ട് പാറു അവനെ അവളിൽ നിന്നും അടർത്തി മാറ്റി അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടന്നു.... 🥀🌼🥀 മണിക്കൂറുകൾ ശേഷം..... കണ്ണുകൾ വലിച്ചു തുറക്കവേ വല്ലാത്ത ഭാരം തോന്നി ഇന്ദ്രന് കൺ പോളകൾക്ക് .....കണ്ണുകൾ അനുസരിക്കാത്തത് പോലെ വീണ്ടും വീണ്ടും അടഞ്ഞു പോകുന്നു.... തലയിലും ദേഹത്തവിടെയും ഇവിടെയും നീറിപ്പുകയുന്ന പോലെ തോന്നി ഇന്ദ്രന്...... തന്റെ മുന്നിൽ മോണ കാട്ടി ചിരിക്കുന്ന കുട്ടി കുറുമ്പനെയും അവനെ എടുത്ത് വച്ചിരിക്കുന്ന പെണ്ണിനെയും കാണേ സംശയത്തോടെ നീണ്ടു അവന്റെ കണ്ണുകൾ അവരിലേക്ക്..... ആഹ്.....ഉണർന്നോ......വേദന തോന്നുന്നുണ്ടോ ഇപ്പൊ.....പറഞ്ഞു കൊണ്ട് എണീക്കാൻ ശ്രമിച്ചവനെ പതിയെ കട്ടിലിലക്ക് തന്നെ പിടിച്ചു കിടത്തി.....

റെസ്റ്റെടുത്തോളൂ.....നെറ്റി പൊട്ടീട്ടുണ്ട്.......ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്......കാറിച്ചിട്ടപ്പോൾ തെറിച്ച് ഓടയിലാ വീണത്.....അതാ രക്ഷപ്പെട്ടത്......പറഞ്ഞു നിർത്തിക്കൊണ്ട് അവനെ നോക്കി..... താനാണോ എന്നെ ഇവിടെ എ......ത്തി....ച്ചത്..... സ്...... സംസാരിക്കാൻ തുടങ്ങിയതും നെറ്റിയിലെ മുറിവ് വേദനിച്ചൂ എരിവൃറ്റി കൊണ്ട് ഇടർച്ചയോടെ ചോദിച്ചു.... മ്മ് ഹം ഞാനും ഒരു ഓട്ടോ ഡ്രൈവറും കൂടിയാ ആമ്പുലൻസ് വിളിച്ചു വരുത്തി നിങ്ങളെ ഇവിടെ എത്തിച്ചത്.....നിങ്ങൾ അങ്ങനെ രക്തത്തിൽ കുളിച്ചു കിടക്കണ കണ്ടതും നിരഞ്ജനെ ഓർത്തു ഞാൻ......അതാ.....അപ്പോ...തന്നെ ...ആമ്പുലൻസ്. ...വിളിച്ചു ഇവിടേക്ക് കൊണ്ട് വന്നത്.....പതർച്ചയോടെ പറഞ്ഞു..... ഇന്ദ്രൻ നെറ്റിചുളുച്ചു കൊണ്ട് അവളെ നോക്കി.... നിരഞ്ജൻ എന്റെ ഹസ്ബന്റാ.....മോനെ ഞാൻ നാല് മാസം ഗർഭിണിയായിരുന്നപ്പോൾ എന്നെ വിട്ട് പോയി ഒരു ആക്സിഡന്റിൽ.....ഒരുപാട് മണിക്കൂർ റോഡിൽ കിടന്നിട്ടും ആരും ഹോസ്പിറ്റലിൽ എത്തിച്ചില്ലായിരുന്നു......ആരോ ആംബുലൻസിനെ വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ എത്തിച്ചു അപ്പോഴേക്കും എല്ലാം കഴിഞ്ഞു.......

കരയാൻ തുടങ്ങി അവൾ.....സമയത്തിന് ഹോസ്പിറ്റലിൽ എത്തീക്കാതെ രക്തം വാർന്നാ മരിച്ചത്.....നിങ്ങളെ അങ്ങനെ കണ്ടപ്പോൾ നിരഞ്ജനെയാ എനിക്ക് ഓർമ്മ വന്നത് .....മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.... ഇന്ദ്രൻ അവളെയും മാറോട് ചേർന്ന് ഒന്നുമറിയാതെ ഇരിക്കുന്ന പിഞ്ചു കുഞ്ഞിനെയും ദയനീയമായി നോക്കി ..... എന്താ തന്റെ പേര്.....പതിയെ ചോദിച്ചു.... ദിയാ..... മ്മ് ഹം....ദിയ കരയല്ലേ.....പ്ലീസ്.....അവൻ കെഞ്ചി.... മ്മ് ഹം ....മൂളിക്കൊണ്ട് കണ്ണുകൾ തുടച്ചു..... എന്താ മോന്റെ പേര്..... വിഹാൻ..... എത്ര മാസം ആയി കുഞ്ഞിന്..... നാല് മാസം.... അവനാ കുഞ്ഞിന്റെ മുഖത്ത് നോക്കി മൃദുവായി പുഞ്ചിരിച്ചു......ഉളളിൽ തിരയടിക്കുന്ന വേദനിയിലും.... 🥀🌼🥀 കുളിച്ച് തലതുവർത്തി കൊണ്ട് ബാൽക്കണിയിൽ നിക്കാരുന്നു പാറു.....ഈ സമയം ഡേവിഡ് അവളെ പിന്നിലൂടെ പുണർന്നു തന്നോട് ചേർത്ത് നിർത്തി.....ഇന്ദൂട്ടി നമുക്ക് ഇന്നൊരിടം വരെ പോണം......അവന്റെ ശബ്ദം കാതീലേക്ക് പതിക്കവേ അവൻ വിളിച്ച പേരിൽ തറഞ്ഞു നിന്നു പാറു.....മുൻപും ഒന്നു രണ്ടു തവണ ഇങ്ങനെ വിളിച്ചെങ്കിലും തനിക്ക് പ്രത്യേകിച്ചൊന്നും തോന്നീല്ല.....പക്ഷെ ഇന്ന് ആ വിളിയിൽ തന്നോടുളള പ്രണയവും കരുതലും കുറുമ്പും ഒക്കെ ഉളളത് പോലെ തോന്നി അവൾക്ക്..... അവൾ ആ നിൽപ് തന്നെ തുടരുന്നതന്ന് കണ്ടതും അവളെ അവനഭിമുഖമായി നിർത്തി... എന്താടാ പോവണ്ടേ......കുറുമ്പോടെ ചോദിച്ചു ഡേവിഡ്.... മ്മ് ഹം പോവാം.... ഈ സമയം വാതിൽ തളളി തുറന്ന് ഹന്ന അവിടേക്ക് വന്നു.....കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story