ജീവാംശം: ഭാഗം 26

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

വാതിൽ തളളി തുറന്ന് വരുന്ന ഹന്നയെ കണ്ടതും പാറു വേഗം ഡേവിഡിൽ നിന്നൂം അകന്നു മാറി...... ഈ സമയം ഡേവീയുടെ നോട്ടം ഹന്നയുടെ കൈയിൽ ഇരിക്കുന്ന ഫയലുകളിൽ ആയിരുന്നു..... ഡേവിഡ്......ഞാൻ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനാ വന്നത്......പാറുവിനെ അവജ്ഞയോടെ നോക്കി ക്കൊണ്ട് പറഞ്ഞു.... അവരുടെ നോട്ടം സഹിക്കാനാവാതെ പാറു മുഖം കുനിച്ച് നിന്നു..... എന്താ മമ്മിയ്ക്ക് പറയേണ്ടത്......എന്തായാലും പറഞ്ഞോളൂ.....ഡേവിഡ് കൈ രണ്ടും മാറിൽ പിണഞ്ഞു കെട്ടി കൊണ്ട് ചോദിച്ചു..... എനിക്ക് പറയേണ്ടത് പേസണൽ മാറ്റർ ആണ് റിലേറ്റഡ് ടു അവർ ഫാമിലി.....അത് നീയും ഞാനും മാത്രം കേൾക്കേണ്ടതാ...അതിനിടയിൽ ഇവൾ വേണ്ട......പാർവണയെ നോക്കി ചീറി കൊണ്ട് പറഞ്ഞു.....

പാറു വിറയോടെ ഉമിനീരക്കി കൊണ്ട് അവരെയൊന്ന് മുഖമുയർത്തി നോക്കി പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഡേവിഡ് അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കി..... ഇവൾ എന്റെ ഭാര്യയാ.....ഈ കുടുംബത്തിലെ ഒരംഗം....അല്ലാതെ വെറുമൊരു ഔട്ട് സൈഡർ അല്ല.....മമ്മിയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം അതും ഇവളുടെ സാന്നിധ്യത്തിൽ പറഞ്ഞു കൊണ്ട് അവരെ തന്നെ നോക്കി...... പാറു ഭയന്ന് വിറച്ച് നിക്കാണെന്ന് തോന്നിയതും അവനവളെ ചേർത്ത് പിടിച്ചു.... ഡേവി.....ഇവളെ ഇവിടെ കൊണ്ട് വന്നത് പോലും എനിക്കിഷ്ടവായിട്ടില്ല.....എനിക്ക് ഇക്കാര്യം ഇവളുടെ പ്രസൻസിൽ നിന്നോട് പറയേണ്ട.....നീ ഒറ്റയ്ക്ക് ഉളളപ്പോൾ ഞാൻ വന്നോളാം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു അവർ....ഇടയ്ക്ക് തിരിഞ്ഞു പാറുവിനെ രൂക്ഷമായി നോക്കാനും മറന്നില്ല..... അവർ പോയതും ദീർഘമായി നിശ്വസിച്ചു കൊണ്ട് മാറിൽ കൈ വച്ചു പാറു..... ഡേവിച്ഛായാ....

.വേണ്ടിയിരുന്നില്ല....ഇങ്ങനെ കയർത്തു സംസാരിക്കരുതായിരുന്നു അമ്മയോട് ......അമ്മയാ..... കാണപ്പെട്ട ദൈവവാ..... ദൈവമോ.....എന്റെ മമ്മിയോ...മ്മ് ഹം....പുച്ഛത്തോടെ ചിരിച്ചു.... നിനക്കറിയോ എന്തെങ്കിലും കാര്യ സാധ്യത്തിനല്ലാതെ മമ്മി എന്നോട് അധികം സംസാരിക്കില്ല.....ഇന്നിപ്പോ അവരുടെ കൈയിൽ ഇരിക്കുന്ന ഫയൽ കണ്ടിട്ട് വല്യപ്പച്ചൻ എന്റെ പേരിലാക്കിയ ഏതോ പ്രോപേർട്ടി എഴുതി വാങ്ങാനുളള വരവാ.....അതും അല്ലെങ്കിൽ ബാങ്കിൽ നിന്നും നല്ലൊരു എമൗണ്ട് എഴുതിയെടൂക്കാൻ ചെക്ക് ലീഫിൽ ഒപ്പ് വെയ്പ്പിക്കനാവും......എന്നോടുള്ള സ്നേഹം കൊണ്ടല്ല മമ്മി നിന്നെ ഇവിടെ നിന്നും ഇറക്കി വിട്ടത്......ഞാൻ എന്റെ ഇഷ്ടത്തിന് നിന്നെ താലി കെട്ടിയത് കൊണ്ട് ആവാം....പറയുമ്പോൾ വല്ലാത്തൊരു നോവ് പടർന്നു അവന്റെ പുഞ്ചിരിയിൽ ...അത് കാണേ അവളിലും നോവുണർന്നു..... ഡേവിച്ഛായാ നമ്മൾ എവിടേക്ക് പോണ കാര്യവാ പറഞ്ഞു വന്നത്...

.പെട്ടെന്ന് അവന്റെ ശ്രദ്ധ തിരിക്കാനായി ചോദിച്ചു പാറു.... അതോ .....സഞ്ചുവിന്റെ വീട്ടിലേക്കാ.....ഞാനും എമിയും കൂടി അവനൊരു കുഞ്ഞ് സർപ്രൈസ് കൊടുക്കാൻ പ്ലാനിട്ടിരിക്കുവാ.....അതിനു വേണ്ടിയാ.....ചിരിയോടെ പറഞ്ഞു.... സർപ്രൈസോ.... ഇന്ന് സഞ്ചു സാറിൻറെ പിറന്നാൾ ആണോ......കണ്ണുകൾ വിടർന്നു പാറുവിന്റെ... അല്ല.....അത് അവിടെ എത്തുമ്പോൾ നിനക്ക് മനസ്സിലാവും ചിരിയോടെ പറഞ്ഞു.... മ്മ്ഹം.....താൻ ചെന്ന് വേഗം റെഡിയാവാൻ നോക്ക് എനിക്ക് ഇച്ചിരി ജോലി കൂടിയുണ്ട്.....അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു... 💓💓 റോവി ......നിന്നോട് എത്ര തവണ പറയണം ഇനിയും ഇങ്ങനെ കിച്ചനിൽ കിടന്ന് നരകിക്കാൻ എനിക്ക് വയ്യെന്ന്....ഒരു സെർവന്റിനെ വച്ചൂടേ നിനക്ക്....

കാശ് ഞാൻ കൊടുത്തോളാം നീയൊന്ന് സമ്മതിച്ചാൽ മതി....സിങ്കിൽ കിടക്കുന്ന എച്ചിൽ പാത്രങ്ങൾ തേച്ചു കഴുകി കൊണ്ട് പരാതി കെട്ട് തുറന്നതാണ് സേറ.... ടീ....ഇവിടിപ്പോ ഞാനും നീയും മാത്രമാ ഉളളത്.....നമുക്ക് രണ്ടാൾക്ക് ചെയ്യേണ്ട ജോലി കൂടി ഇവിടീല്ലിപ്പോൾ അപ്പോഴാ സെർവന്റ്.....അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് ചപ്പാത്തയ്ക്ക് മാവ് കുഴയ്ക്കുന്നത് തുടർന്നു അവൻ..... പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞ ശേഷം ബെഡ്റൂമിലേക്ക് പോവാൻ തുടങ്ങിയതായിരുന്നു സേറ.... ഹാ....നീയിതെങ്ങോട്ടാ....ദേ ഇന്ന് നിലം തൂത്ത് തുടയ്ക്കേണ്ടതല്ലേ......വേഗം ചെന്ന് മോപ്പെടുത്ത് പണി തുടങ്ങിക്കോ .....പറഞ്ഞു കൊണ്ട് തിരിഞ്ഞു നിക്കാരുന്നവനെ കൊഞ്ഞനം കുത്തിയ ശേഷം പല് അവനെ നോക്കി പല്ല് ഞെരിച്ച് കൊണ്ട് സ്റ്റോർ റൂമിലേക്ക് നടന്നു.....ഈ സമയം രാവിലെ ഉണരാൻ വൈകുമ്പോൾ തനിക്കുളള ബെഡ്കോഫിയുമായി തന്നെ വിളിച്ചുണർത്തുന്ന ഡേവിഡിന്റെ മുഖം മനസ്സിൽ തെളിഞ്ഞു....

..നഷ്ടപ്പെടുത്തിയതോർത്ത് കുറ്റബോധം തോന്നി.....അപ്പോഴും അവനെ ഏത് വിധേനെയും തന്റെ വരുധിയിൽ വരുത്തണമെന്ന് ചിന്തിക്കുകയായിരുന്നവൾ.... 💓💓 മോനേ ഇത് കൂടി കഴിക്കെടാ....ചൂട് ആറി കഴിഞ്ഞാൽ പിന്നെ കഴിക്കാൻ തോന്നില്ല.....ഇന്ദ്രന്റെഎ വായിലേക്ക് കഞ്ഞി കോരി കൊടുത്ത് കൊണ്ട് പറഞ്ഞു ദാക്ഷായണിയമ്മ.....ഇന്ദ്രന്റെ അമ്മ..... മതിയമ്മ.....വിശപ്പില്ല....ആകെ ഒരു മരവിപ്പാ മനസ്സിനും ശരീരത്തിനും കഴിക്കാൻ തോന്നണില്ല തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു...... ആ പെണ്ണ് നന്നാവില്ല ഒരു കാലത്തും ഗുണം പിടിക്കില്ല ......എന്റെ മോനെ പറ്റിച്ചതിന്.....പാറുവിനെ ശപിച്ചുകൊണ്ട് പറഞ്ഞു.....ഒരമ്മയുടെ നോവായിരുന്നു അവരെ കൊണ്ട് അങ്ങനെ സംസാരിപ്പിച്ചത്.....മകൻ സ്വപ്നം കണ്ട ജീവിതം തകർന്നതറിഞ്ഞ് തേങ്ങുന്ന അമ്മ മനം🔥🔥 ഹാ.....അമ്മ ഇതെന്തറിഞ്ഞിട്ടാ .....അവള് മനപൂർവം അല്ലമ്മാ....

.അവളുടെ അനുജന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി വേറെ വഴിയില്ലാതെ ചെയ്തതാ....ഇനി അവളെ ഒന്നും പറയല്ലേ അമ്മ...... പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു ബെഡിൽ കിടന്നു ഇന്ദ്രൻ.... മറക്കാനാവുന്നില്ല പെണ്ണേ....അത്രമാത്രം പ്രാണനായിരുന്നു നീയെനിക്ക്.....ഇപ്പൊ ഞാൻ പ്രാണൻ നഷ്ടപ്പെട്ട വെറുമൊരു ശരിരമാ.....അവനോർത്തു.... 💓💓 വൈകുന്നേരം കൈയിൽ നിറയെ കിറ്റുകളുമായി ഡേവിഡും പാറുവും സഞ്ചുവിന്റെ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു....എമി വന്ന് വാതിൽ തുറന്നതും രണ്ടു പേരെയും കണ്ട് മുഖം വിടർന്നു അവളുടെ... ഹായ് പാറു.....വിളിച്ചു കൊണ്ട് അവളെ പുണർന്നു എമി....പാറു അവളെ നോക്കി പുഞ്ചിരിച്ചു..... ഇതൊക്കെ എന്തിനാ ഡേവി....ഇത് കുറേ ഉണ്ടല്ലോ.....കിറ്റുകൾ അവളുടെ കൈകളിലേക്ക് വച്ചു കൊടുത്തതും പുഞ്ചിരി യോടെ ചോദിച്ചു.... അതേ....രണ്ടു പേരും കൂടി മൊത്തം കഴിച്ചു തീർത്താൽ മതി .....രണ്ടു പേർക്കും ഇഷ്ടപ്പെട്ടതൊക്കെയാ എല്ലാം.....പറഞ്ഞു കൊണ്ട് അവളുടെ തലയിൽ പതിയെ കൊട്ടി....

പാറു അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നു..... എമീ.....അവനിതുവരെ എത്തീലേ.....ഡേവിഡ് തിരക്കി.... ഇല്ല ഡേവി.....വൈകും....കിറ്റുകൾ താങ്ങി അകത്തേക്ക് നടക്കുന്നതിനിടയിൽ എമി പറഞ്ഞു.... എന്നാ നമുക്ക് എല്ലാം റെഡീയാക്കണ്ടേ .....അവൻ വരുമ്പോൾ എല്ലാം പൂർത്തിയാക്കണം.....ചിരിയോടെ പറഞ്ഞു.... മ്മ്ഹം....ഡൺ....പറഞ്ഞു കൊണ്ട് രണ്ടു പേരും കൈ കൊടുത്തു....അവർ എന്തിനാ എല്ലാം സെറ്റ് ചെയ്യുന്നതെന്നറിയില്ലെങ്കിലും എല്ലാത്തിനും അവർക്ക് ഒപ്പം കൂടി അവളും.... 🥀🌼🥀 രാത്രി സഞ്ചു ജോലി കഴിഞ്ഞു വരുമ്പോൾ ഫ്ലാറ്റിന്റ വാതിൽ പാതി തുറന്നു കിടക്കുന്നത് കണ്ട് പരിഭ്രമത്തോടെ വാതിൽ തളളി തുറന്ന് അകത്തേക്ക് കയറി ..... എമീ.....എമീ.....പരിഭ്രമത്തോടെ അവളെ വിളിച്ചു......ഈ സമയം അവിടെ പെട്ടെന്ന് ലൈറ്റുകൾ തെളിഞ്ഞു.....തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് അമ്പരപ്പ് വിട്ടു മാറാതെ നെഞ്ചിൽ കൈവച്ച് ആശ്വാസത്തോടെ പുഞ്ചിരിച്ചു സഞ്ചു..

.. ഡാ ഡേവി.....പേടിച്ച് പോയല്ലോടാ .....എന്ത് ഉടായിപ്പും കൊണ്ടാടാ നാറി നീ ലാൻഡായത്.... ഹാ ഉഡായിപ്പ് കാണിച്ചത് നീയല്ലേ അല്ലേ എമി....ഈ സമയം അലങ്കരിച്ച ഒരു കേക്കുമായി പാറു അവിടേക്ക് വന്നു.... എന്താടാ ഇതൊക്കെ ഇന്ന് പിറന്നാൾ ഒന്നും അല്ലല്ലോ.....നെറ്റിചുളുച്ചു കൊണ്ട് സഞ്ചു അവനെ നോക്കി.....ഒപ്പം തോളിലിട്ടിരുന്ന ബാഗെടുത്ത് സെറ്റിയിലേക്ക് വച്ചു..... ഈ സമയം എമി അവനടുത്തേക്ക് വന്ന് അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു.....സഞ്ചു ഒന്നും മനസ്സിലാവാതെ അവളെ നോക്കി നെറ്റിചുളുച്ചു..... ടാ .....കോപ്പേ നീ ചെന്ന് ആ കേക്ക് കട്ട് ചെയ്യ് ബാക്കി പിന്നെ പറയാം.....പറഞ്ഞു കൊണ്ട് ഒരു ചെറിയ കത്തി ഡേവി അവനെ ഏൽപ്പിച്ചു.....അവൻ മൂന്നു പേരെയും മാറി മാറി നോക്കി കൊണ്ട് കേക്കിനടുത്തേക്ക് നടന്നു.....ഈ സമയം അവന്റെ കണ്ണുകൾ കേക്കിൽ കൊത്തി വച്ചിരിക്കുന്ന അക്ഷരങ്ങളിൽ പതിഞ്ഞു ...... Get ready to become a Dad..... ....

അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു അവൻ എമിയെ നോക്കി .....സത്യമാണോന്നർത്ഥത്തിൽ നെറ്റിചുളുച്ചു..... അതേയെന്ന് അവളും തലയാട്ടിയിരുന്നപ്പോൾ.... ....തന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന പെണ്ണിന്റെ നിറുകിൽ ചുണ്ടുകൾ ചേർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നവന്റെ...... ടാ.....മതിയെടാ മതി.....മോങ്ങിയത്.....സാധാരണ എല്ലാവരും അപ്പനാവാൻ പോവാന്നറിയുമ്പോ ചിരിക്കുവാ ചെയായുന്നത്.....നീ എന്നാത്തിനാടാ തിരുത്തി കുറിച്ചേ....ഡേവിഡ് കുസൃതിയോടെ ചോദിച്ചു.... ഡേവി പറയുന്നത് കേട്ടപ്പോഴാണ് പാറുവിന് കാര്യം എന്താന്ന് മനസ്സിലായത്.....കേക്ക് മൂടി വച്ചിരുന്ന കാരണം അതിലെഴുതിയിരുന്നത് ശ്രദ്ധിച്ചില്ലായിരുന്നവൾ.....അവരുടെ സന്തോഷത്തിൽ അവളും പങ്കു ചേർന്നു..... പോടാ .....നിനക്കിപ്പോ അത് മനസ്സിലാവില്ല.....നിന്റെ ലൈഫിലും ഈയൊരു ദിവസം വരില്ലേ അന്ന് നിനക്കത് ഫീൽ ചെയ്യും....അവനത് പറയുമ്പോൾ ഡേവിഡ് പാറുവിനെ നോക്കി....അവൾക്ക് ഡേവിഡിന്റെ മുഖത്ത് നോക്കാൻ ജാള്യത തോന്നിയത് കൊണ്ട് കുനിഞ്ഞ് നിന്നു.....

താങ്ക്സ് ഡേവീ....ഈ ദിവസം മോർ സ്പെഷ്യൽ ആക്കിയതിന്.....ഡിന്നറൊക്കെ കഴിഞ്ഞ് രണ്ടാളും ഇറങ്ങാൻ നേരം ഡേവിഡിനെ പുണർന്നു കൊണ്ട് സഞ്ചു പറഞ്ഞു.... താങ്ക്സൊക്കെ അവിടെ ഇരുന്നോട്ടേ.....എമിയെ നന്നായിട്ട് നോക്കിക്കോണം....കഴിയുമെങ്കിൽ നിന്റെ മമ്മിയോട് കുറച്ചു നാൾ ഇവിടെ വന്ന് നിൽക്കാൻ പറയ്....അവൾക്ക് നല്ല ക്ഷീണവും വൊമിറ്റിംഗ് ഒക്കെ ഉണ്ട്.......ഇന്ന് ക്യാബിനിലിൽ വന്നപ്പോ മയങ്ങി വീണിരുന്നു....അങ്ങനെയാ ഡൗട്ട് തോന്നി കാർഡിൽ നോക്കിയത് അപ്പോഴാ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത്..... മ്മ്ഹം....ഞാൻ പറയാം ഡേവി.....ദേ പാറു ഇനി നീയെന്നാ ഞങ്ങൾക്കിത് പോലെ കൂടാനുളള അവസരം തരുന്നേ.....പെട്ടെന്നുളള അവന്റെ ചോദ്യത്തിന് ചമ്മലോടെ പുഞ്ചിരിക്ക മാത്രം ചെയ്തു പാറു..... 🥀🌼🥀 അവർ തിരിച്ചു വരുമ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.......ഡ്രൈവിംഗിനിടെ ഡേവിഡിന്റെ കണ്ണുകൾ തന്റെ അടുത്തായി ഇരിക്കുന്ന പെണ്ണിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു.....

സ്റ്റീരിയോയിലൂടൊഴുകി എത്തുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു പെണ്ണ്.....ഡേവിഡ് അവളെ നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....അടച്ചിട്ട വിൻഡോ ഗ്ലാസിലൂടൊഴുകിയിറങ്ങുന്ന മഴത്തുളളികളെ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നാ പെണ്ണപ്പോൾ .... 🥀🌼🥀 ബാൽക്കണിയിൽ നിന്നു കൊണ്ട് മഴ പെയ്യുന്നത് നോക്കി നിന്നു പാറു.....ഷീറ്റിലൂടൊഴുകി ഇറങ്ങി വരുന്ന മഴ തുളളികളെ കൈകൾ കൊണ്ട് തെറ്റി തെറിപ്പിച്ചു കളിക്കുന്നവളെ വശ്യതയോടെ നോക്കി നിന്നു ഡേവിഡ് പതിയെ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പിന്നിൽ നിന്നും അവളെ പുണർന്നതും ഞെട്ടിപിടിച്ചു കൊണ്ട് ആ നിൽപ്പിൽ തന്നെ തുടർന്നു പാറു.....അവളുടെ നീളൻ മുടി വകഞ്ഞുമാറ്റി.....പിൻ കഴുത്തിൽ അവന്റെ ചുണ്ടുകൾ ചേരവേ അടിമുടി വിറകൊണ്ടു ആ പെണ്ണ്..... വീണ്ടും വീണ്ടും അവന്റെ ചുടു ശ്വാസം അവളുടെ ചെവിമടക്കിലും കഴുത്തിടുക്കിലും പതിയവേ.....

ശരീരം തളരുന്ന പോലെ തോന്നി അവൾക്ക്....ഈ സമയം വാതിലിൽ ആരോ മുട്ടാൻ തുടങ്ങി.....ഡേവി....അവളിൽ നിന്നും അകന്നു മാറി റൂമിനകത്തേക്ക് നടന്നു.....പാറു ഉമിനീരക്കി കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു..... 🥀🌼🥀 ഡേവിഡ് ചെന്ന് വാതിൽ തുറന്നു നോക്കുമ്പോൾ ഹന്നയായിരുന്നു...കൈയിൽ രാവിലെ കൊണ്ട് വന്ന ഫയലുമുണ്ടായിരുന്നു..... അവൻ അവരെ സംശയത്തോടെ നോക്കി നെറ്റിചുളുച്ചു..... ഡേവി ....ഇത് പപ്പ നിന്റെ പേരിലേക്ക് മാറ്റിയ ഹൈവേയുടെ അടുത്തുളള പ്രോപേർട്ടിയുടെ ആധാരവും മറ്റുവാ..... മുഖവുര കൂടാതെ പറയുവാ....ആ പ്രോപേർട്ടി നീ എനിക്ക് തരണം.....ടെസ്സയ്ക്ക് അവിടെ ഒരു ബൊട്ടിഗ് തുടങ്ങാൻ താത്പര്യം ഉണ്ട്......എന്റെ പേരിൽ ആയത് കൊണ്ട് നിനക്ക് അതിൽ പൂർണ്ണ അവകാശവും ഉണ്ടാവും മോൻ ഈ പേപ്പേസിൽ ഒന്ന് സൈൻ ചെയ്ത് തന്നാൽ മാത്രം മതി....പറഞ്ഞു കൊണ്ട് ആ പേപ്പേസ് അവന് നേരെ നീട്ടി.....

ഞാൻ സൈൻ ചെയ്യില്ല മമ്മി......ഇത് വല്യപ്പച്ചന്റെ കുടുംബ വീടിരിക്കുന്ന സ്ഥലവാ....വല്യപ്പച്ചൻ ജനിച്ചു വളർന്ന വീടാ അത് .....ബുട്ടീഗ് വരുമ്പോൾ അത് ഇടിച്ചു കളയേണ്ടി വരും.....അത് വേണ്ട.....ടെസ്സയോട് വേറെ സ്ഥലം നോക്കാൻ പറയ്.....അതിനടുത്ത് തന്നെ വിൽപ്പനക്ക് എന്ന് ബോർഡ് വച്ച് ഒരുപാട് പ്രോപേർട്ടിസ് ഉണ്ടല്ലോ അത് ഏതെങ്കിലും നോക്കാൻ പറയ്.....ആ ഫയലുകൾ തിരികെ അവർക്ക് നീട്ടി കൊണ്ട് പറഞ്ഞു..... നീയെന്താ എന്നെ പഠിപ്പിക്കുവാണോ....ഹേ....ആ പിഴച്ചവൾ വന്നതിനു പിന്നാലെ നീ ഒരുപാട് മാറിയല്ലോ ഡേവി....അവളുടെ തലയിണമന്ത്രം ആവും അല്ലേ.......എന്നാ ഒന്നോർത്തോ...അധികം വൈകാതെ രണ്ടു പേരെയും രണ്ടു പാത്രമാക്കിയിരിക്കും ഞാൻ....പല്ല് ഞെരിച്ച് കൊണ്ട് കലീതുളളി പറയുന്നവരെ അത്ഭുതത്തോടെ നോക്കി ഡേവിഡ്.... മമ്മി .....എങ്ങനെ തോന്നാ മമ്മി ഇങ്ങനൊക്കെ പറയാൻ...ഞാൻ...ഞാനും നിങ്ങളുടെ മോനല്ലേ.....

എന്റെ ജീവിതം എന്തിനാ നിങ്ങൾ നശിപ്പിക്കുന്നത് .....എന്റെ സന്തോഷങ്ങൾ എന്തിനാ മമ്മി.... തല്ലി കെടുത്തുന്നത് അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്.....എനിക്കറിയണം അത്....ഇച്ഛായനെ പോലെ അല്ലേ ഞാനും എന്നിട്ടും എന്തിനാ മമ്മി എന്നെ മാത്രം അകറ്റീ നിർത്തുന്നത്....സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്യാത്തത്.....വിതുമ്പലോടെ ഒരോന്നും പറയുമ്പോൾ നേർത്ത് പോയി അവന്റെ നാദം.... നിന്നെ എനിക്ക് വെറുപ്പാ ഡേവിഡ്.....നീ ചോദിച്ചില്ലേ നീ എന്റെ മോനല്ലേ എന്ന്....ആണ് .....നീ എന്റെ മോൻ തന്നാ ഞാൻ നൊന്ത് പ്രസവിച്ച മോൻ ആണ് നീ.....പക്ഷ നീ പിറന്നത് എന്റെയും ജോസഫിന്റെയും സ്നേഹ ബന്ധത്തിന്റെ ഫലമായല്ല.....ഇരുട്ടിന്റെ മറവിൽ കുറേ കഴുകന്മാരുടെ പേക്കൂത്തിന്റെ ഫലമായുണ്ടായവനാ നീ....ആരാ നിന്റെ അച്ഛൻ എന്ന് എനിക്ക് പോലും എനിക്ക് അറിയില്ല.....അലർച്ചയോടെ അവർ പറഞ്ഞത് കേട്ട് കാതുകൾ കൊട്ടിയടഞ്ഞു പോയി ഡേവിഡിന്റെ.....ശരീരമാസകലം മരവിപ്പ് പടർന്നു.....ശ്വാസം എടുക്കാൻ പോലും മറന്ന് വിറങ്ങലിച്ചു നിന്നു പോയവൻ................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story